മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഗൗരി കണ്ണുകൾ തുറന്നതും അവളെ നോക്കി ഇരിക്കുന്ന ദേവനെയാണ് കണ്ടത്. അവൾ വേഗം ഞെട്ടി എഴുന്നേറ്റു.
“”എന്തേലും പ്രേശ്നമുണ്ടോ?””
ഗൗരി പേടിയോടെ ചോദിച്ചതും ദേവൻ ഒന്നുമില്ല എന്ന് തലയനക്കി. വെള്ളം എടുത്ത് കുടിക്കാനായി കട്ടിലിൽ നിന്നും എഴുന്നേറ്റ ദേവനെ പെട്ടെന്ന് അവൾ കൈ പിടിച്ചു തടഞ്ഞു.
“”എന്താ വേണ്ടേ.?ഞാൻ എടുത്ത് തരാം.എഴുന്നേൽക്കണ്ട.””
ദേവനെ പിടിച്ചിരുത്തി.ദേവന്റെ മുഖത്തേക്ക് നോക്കി.
“”എനിക്ക് വെള്ളം വേണം……..””
അത് കേട്ടതും ഗൗരി ഒരു ഗ്ലാസ് വെള്ളം അവന് കൊണ്ട് കൊടുത്തു.അവൻ കുടിച്ചു കഴിയുന്നത് വരെയും അവിടെ തന്നെ നിന്നു.ഗ്ലാസ് തിരിച്ചു നൽകി ദേവൻ കട്ടിലിൽ കിടന്നതും ഗൗരി ഗ്ലാസ് എടുത്ത് വെച്ച് പായയിൽ വന്നു കിടന്നു. ഗൗരിക്ക് വന്ന മാറ്റാത്തെ കുറിച്ചാലോചിച്ചു കിടക്കുകയായിരുന്നു ദേവൻ. എന്താ സംഭവിക്കുന്നതെന്നറിയാതെ എല്ലാം നോക്കി കാണുകയായിരുന്നു…ഒന്ന് തല ചെരിച്ച് ഗൗരിയെ നോക്കിയതും അവളും അവനെ തന്നെ നോക്കി കിടക്കുന്നതാണ് കണ്ടത്. പെട്ടെന്ന് പരസ്പരം കണ്ടപ്പോൾ രണ്ടുപേർക്കും എന്തോ ജാള്യത തോന്നി. വേഗം തന്നെ രണ്ട് പേരും തിരിഞ്ഞു കിടന്നു. ദേവന്റെ മനസ്സിൽ ഗൗരിക്ക് സംഭവിച്ചത് എന്താണെന്ന് മനസിലാക്കാത്ത സംശയമാണെങ്കിൽ ഗൗരിയുടെ മനസ്സിൽ ദേവനെ മനസിലാക്കിയതു കൊണ്ടുള്ള സന്തോഷമായിരുന്നു.രണ്ടുപേരുടെയും ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി തെളിഞ്ഞു.
????????
രാവിലെ തന്നെ അടുക്കളയിൽ നിന്നുള്ള ബഹളം കേട്ടാണ് ദേവൻ കണ്ണ് തുറന്നത്. എഴുന്നേറ്റടുക്കളയിലേക്ക് നടന്നു. രാവിലെ തന്നെ വന്നിട്ടുണ്ട് ദേവു. ഗൗരി ചുട്ടുകൊണ്ടിരിക്കുന്ന ദോശയും കഴിച്ച് ഒരോന്നും പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്.
“”നീ എപ്പോൾ വന്നെടി.?””
അടുക്കളയുടെ കട്ടിൽ പടിയിൽ ചാരി നിന്നു കൊണ്ട് ചോദിച്ചതും രണ്ടുപേരും വാതിൽക്കലേക്കു തിരിഞ്ഞു നോക്കി.
“”ഏട്ടാ നല്ല വേദനയുണ്ടോ….?””
ദേവു കഴിച്ച് കൊണ്ടിരിക്കുന്ന പാത്രം താഴെ വെച്ച് ഓടിയവന്റെ അടുത്ത് വന്നു.
“”തലക്കടി കിട്ടിയാൽ നല്ല സുഖമാണ്. വാ നിന്റെ തല ഞാൻ അടിച്ചു പൊളിച്ചു തരാം…..””
ദേവൻ പറഞ്ഞതും ദേവു അവന്റെ ചെവിയിൽ പിടിച്ചു.
“”നിങ്ങടെ നാക്കും, സ്വഭാവവും ശെരിയല്ല.അതാണ് ഇടയ്ക്കിടെ ആശുപത്രിവാസം കിട്ടുന്നത്.ഹും….പാവം എന്റെ പാറു ഇനി നിങ്ങളേയും നോക്കി ഇരിക്കേണ്ടി വരില്ലേ?””
ദേവു പറഞ്ഞതും ദേവൻ അവളെ ദേഷ്യത്തോടെ നോക്കി.
“”എന്നെ കണ്ണുരുട്ടി പേടിപ്പിക്കേണ്ട. സീരിയസ് ആയി ഒരു കാര്യം ചോദിക്കുമ്പോൾ അതിന്റെ ഉത്തരം പറയാതെ അഹങ്കാരം പറഞ്ഞാൽ പിന്നെ എന്താ പറയാ. അച്ഛൻ വെറുതെ അല്ല ഏട്ടനെ പറയുന്നത്.””
ദേവു പറഞ്ഞതും ദേവൻ അവിടെ ഉള്ള കസേരയിൽ ഇരുന്നു.
“”നിന്റെ അച്ഛനറിഞ്ഞില്ലേ….?ചത്തില്ല എന്ന് അറിഞ്ഞപ്പോൾ സങ്കടമായി കാണുമല്ലേ?”””
ദേവൻ പറഞ്ഞതും ദേവു ദേഷ്യത്തിൽ നോക്കി
“”ദേ ഏട്ടാ അച്ഛനെ അങ്ങനെ ഒന്നും പറയരുത്.അച്ഛനു വല്യ വിഷമായിട്ടുണ്ട്. പ്രകടിപ്പിക്കില്ലെങ്കിലും ആ മനസ് വേദനിച്ചത് മുഴുവൻ എന്നും ഏട്ടനെ ആലോചിച്ചാണ്.””
“”അത് എന്നെ വിചാരിച്ചല്ല. അങേരു പൊന്നേ പൊടിയെ പറഞ്ഞ് വളർത്തിയ ഒന്നുണ്ടല്ലോ ഇവിടെ അതിന്റെ ജീവിതത്തെ കുറിച്ചാലോജിച്ചിട്ടാണ്.ആ മകൾ വിധവ ആകുമോ എന്ന പേടി. ഇതുപോലെ ഒരുപാട് തവണഅടികൊണ്ടു കിടന്നിട്ടുണ്ട് ദേവൻ. അന്ന് വിഷമിക്കാത്തവരൊന്നും ഇന്നതിനെ കുറിച്ചാലോചിക്കാനോ, വിഷമിക്കാൻ നിൽക്കണ്ട.””
അതും പറഞ്ഞ് കൊണ്ട് ദേവൻ എഴുന്നേറ്റ് തിരിഞ്ഞു നടന്നു.
“”നീ ഇന്ന് ക്ലാസ്സിൽ പോകുന്നില്ലേ? രാവിലെ തന്നെ എന്ത് പറഞ്ഞാ ചാടിയത്?””
ദേവൻ ഒന്ന് തിരിഞ്ഞു നോക്കി ദേവുവിനോട് ചോദിച്ചു.
“””സ്പെഷ്യൽ ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു. ഏട്ടനെ കാണാൻ വന്നതാ. ഇന്ന് പാറു വരുന്നില്ല ക്ലാസ്സിന്. അതുകൊണ്ട് ഞാനും പോകുന്നില്ല. ഇന്ന് വൈകുന്നേരം വരെ ഇവിടെ നിൽക്കാനാണ് വന്നത്.””
ചാടി തുള്ളി കൊണ്ട് പകുതിക്കു നിർത്തിയ ദോശ കഴിക്കൽ വീണ്ടും തുടങ്ങി.
??????????
“”എട കുട്ടൂസേ ഇത്രേം കാലം ഈ രുദ്രദേവനെ എങ്ങനെ സഹിച്ചെന്റെ പൊന്നേ? “”
കൂട്ടുവിനെയും മടിയിൽ വെച്ച് ദേവു അതിനോടായി പറഞ്ഞു. അപ്പോഴേക്കും ഗൗരി പാലുമായി വന്നിരുന്നു.
“””എന്റെ പാറൂട്ടൻ എനിക്ക് പാലും കൊണ്ട് വന്നോ?”””
ഗൗരിയുടെ കയ്യിലെ പാലിൽ തൊട്ടതും ഗൗരി അവളുടെ കയ്യിൽ ചെറുതായി തല്ലി.
“”ആ….. എന്തിനാടി എന്നെ തല്ലിയത്?”””
ദേവു ദയനീയമായി ഗൗരിയെ നോക്കി.
“”ഇത് നിനക്കല്ല കൂട്ടുവിനാ.””
കുട്ടുവിനെ ചൂണ്ടി കാണിച്ച് പാല് അതിന്റെ പാത്രത്തിൽ ഒഴിച്ച് കൊടുത്തകത്തേക്ക് പോയി ഗൗരി…പുറകെ ദേവുവും….ഗൗരി അലക്കാൻ പോയതും ദേവു ദേവന്റെ മുറിയിലേക്ക് പോയി. കട്ടിലിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു ദേവൻ.
“””ഏട്ടാ….””
ദേവു വാതിൽ പടിയിൽ നിന്നും ദേവനെ വിളിച്ചു.
“”നീ കയറി വാ… “”
അവൻ വിളിച്ചതും ദേവു അവന്റെ അടുത്ത് ഇരുന്നു.
“”ഏട്ടനോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ? തെറ്റാണെങ്കിൽ ഏട്ടൻ എന്നോട് ക്ഷെമിക്കണം?””
“”എന്താടി… നീ ആദ്യം ചോദിക്ക്. തെറ്റാണോ ശെരിയാണോ എന്ന് അതിന് ശേഷം പറയാം.””
“”ഏട്ടനോട് പാറു ക്ഷമിച്ചോ? പാറൂന് ഏട്ടനെ ഇപ്പോൾ ഇഷ്ട്ടാണോ…..?””
“”അതെന്താ നീ അങ്ങനെ ചോദിച്ചേ?””
ഏട്ടനെ കാണുമ്പോൾ അവളുടെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ കണ്ടാൽ മനസിലാകില്ലേ.?ഏട്ടന്റെ ഓരോ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്നുണ്ടായിരുന്നു. വയ്യാത്തതു കൊണ്ടുമാത്രമല്ല.ഏട്ടനെ കാണുമ്പോൾ ആദ്യം ഉണ്ടായിരുന്ന പേടിയും വെറുപ്പുമെല്ലാം പോയപോലെ തോന്നി.”””
“”നീ പറഞ്ഞത് ശെരിയാണ് ദേവൂട്ടി. എനിക്കും ഈ സംശയമില്ലാതെ ഇല്ല. ഇന്നലെ രാവിലെ മുതൽ അവളിൽ ഒരുപാട് മാറ്റം ഞാനും ശ്രെദ്ധിച്ചിരുന്നു.ഇന്നലെ രാത്രി കുറച്ച് കൂടുതൽ എന്റെ കാര്യത്തിൽ ശ്രെദ്ധ എടുക്കുന്നുണ്ടായിരുന്നു. വയ്യാത്തത് കൊണ്ടായിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷേ ഇന്ന് രാവിലെ ഒക്കെ എന്നെ കാണുമ്പോളും എന്റെ ഓരോ കാര്യങ്ങളും ചെയ്യുമ്പോഴും വല്ലാത്ത വെപ്രാളമാണ്.”””
“””അവൾക്കു എന്നോട് എന്തിനാടി ഇത്രക്കും ദേഷ്യം.?ഞാൻ എന്ത് തെറ്റാ ചെയ്തേ? പണ്ട് എന്നെ സ്നേഹത്തോടെ നോക്കിയിരുന്നവൾ പിന്നെ എപ്പോഴൊക്കെയോ ദേഷ്യത്തോടെ നോക്കി തുടങ്ങി. അവൾക്കു പണ്ട് എന്നെ ഇഷ്ട്ടമായിരുന്നു എന്ന ഞാൻ കരുതിയത്. പക്ഷേ അത് എന്റെ വെറും തോന്നൽ മാത്രമായിരുന്നു.””
ദേവൻ സങ്കടത്തോടെ പറഞ്ഞു.
“””ഇഷ്ട്ടം പലപ്പോഴും ഇങ്ങനെ ഒക്കെയാണ് ഏട്ടാ.നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും ആയിരിക്കില്ല.അത് കൊണ്ടല്ലേ ആ പാവം സൂര്യേട്ടന് ഇങ്ങനെ ഒരവസ്ഥ വന്നത്. എന്റെ പാറുവിന് അവൾ സ്നേഹിച്ച ആളെ കിട്ടാതെ പോയത്.””
ദേവനെ ഇടം കണ്ണിട്ടു നോക്കി ദേവു പറഞ്ഞു.
“”അവളുടെ ഒരു സൂര്യേട്ടൻ. ആ കൂതറയെ കുറിച്ച് വല്ലതും പറഞ്ഞ നീ എന്റെ പെങ്ങൾ ആണെന്ന് ഞാനങ്ങു മറക്കും. തല്ലി കൊല്ലും. അവനൊരു പക്കാ ഫ്രോഡ് ആണെന്ന് പറഞ്ഞിട്ട് വിശ്വസിച്ചോ നിന്റെ അച്ഛൻ? വൈകാതെ അറിയും നീ ഒക്കെ ഈ ദേവൻ പറഞ്ഞത് സത്യമാണെന്ന്.”””
അതും പറഞ്ഞു കൊണ്ട് ദേവൻ ദേഷ്യത്തിൽ പുറത്തേക്ക് പോയി.
??????????
ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.ഗൗരിയുടെ മനസ്സിൽ ഒരോ നിമിഷവും ദേവൻ മാത്രമായി…..അവനെ അവൾ പോലുമറിയാതെ ശ്രെദ്ധിച്ച് കൊണ്ടിരുന്നു….സ്നേഹിച്ചു കൊണ്ടിരുന്നു…..ദേവനും പലപ്പോഴും ഗൗരിയുടെ മാറ്റത്തെ ഇഷ്ടത്തോടെ നോക്കി കാണുമായിരുന്നു. രാത്രിയിൽ തിണ്ണയിലെ പടി കെട്ടിൽ നിലാവിനെ നോക്കി ഇരിക്കുകയായിരുന്നു ദേവൻ. തോളിലാരോ തൊട്ടതുപോലെ തോന്നിയെങ്കിലും അവൻ തിരിഞ്ഞു നോക്കിയില്ല. വീണ്ടും തട്ടി വിളിച്ചതും ദേവനവളെ തിരിഞ്ഞു നോക്കി.
“”കഴിക്കാൻ വാ….എടുത്ത് വെച്ചിട്ടുണ്ട്. “””
അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു പോകാൻ നിന്ന ഗൗരിയുടെ കയ്യിൽ പിടിച്ചു വലിച്ചു ദേവൻ.ഗൗരി ഒന്ന് ഞെട്ടി കൊണ്ട് ദേവന്റെ മുഖത്തേക്ക് നോക്കി. കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ദേവൻ. അവളും ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു. ഇടുപ്പിൽ അവന്റെ കൈ മുറുകിയതും അവനെ തട്ടി മാറ്റാൻ നോക്കി ഗൗരി. പക്ഷേ ആ കൈകളുടെ ശക്തി കൂടി കൊണ്ട് തന്നെ ഇരിക്കുകയായിരുന്നു.
“””നിനക്കെന്നെ ഇഷ്ടമാണോ ഗൗരി?””
കണ്ണുകളിലേക്ക് നോക്കിതന്നെ യായിരുന്നു അവനത് ചോദിച്ചത്. പക്ഷേ യാന്ത്രികമായി അല്ലെന്നു തലയാട്ടി.
“””നിനക്കെന്നോട് പ്രേണയമുണ്ടോ…?
വീണ്ടും ചോദിച്ചതും ഇല്ലെന്നു തലയനക്കി.
“””പിന്നെ നീ എന്തിനാ ഇങ്ങനെ വിറക്കുന്നത്.?നീ എന്താ നിന്നെ തൊട്ടതിന് എന്നെ തല്ലാത്തത്?”””
അപ്പോഴും ഗൗരി ഒന്നും പറഞ്ഞില്ല.
“”മനസ്സിൽ എത്ര മൂടി വെച്ചാലും ഈ കണ്ണുകൾ അത് വിളിച്ചു പറയും ഗൗരി.വെറുതെ കള്ളം പറഞ്ഞ് എന്റെ ഗൗരി പാർവതി കഷ്ട്ടപെടേണ്ട.അറിയുന്നുണ്ട് ഞാൻ നിന്റെ ഓരോ ചലനത്തിലും, ഓരോ നോട്ടത്തിലും നീ എന്നോട് പറയാതെ പറയുന്ന ആ ഇഷ്ട്ടം…. എന്ന് നീ എന്നോട് തുറന്നു പറയുന്നോ അന്ന് വരെ ഞാൻ കാത്തു നിൽക്കും.അതിനുള്ള കാത്തിരിപ്പിലാണ് ഞാൻ””
അത് പറഞ്ഞ് കൊണ്ട് എഴുന്നേറ്റു പോകാൻ നിന്ന ദേവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു വെച്ചു ഗൗരി…..
തുടരും…
©️copyright protected