നിനക്കായ് മാത്രം ~ ഭാഗം 12, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ദേവൻ മിഴികളടച്ചു കിടന്നു. ഇന്നലെ എന്ന പോലെ പഴയ കാര്യങ്ങൾ അവന്റെ കണ്മുന്നിൽ തെളിഞ്ഞു വന്നു.അതേ സമയം ഗൗരിയുടെ ഉള്ളിലും പഴയ കാര്യങ്ങളായിരുന്നു.തന്റെ മനസ്സിൽ ദേവനോടുള്ള വെറുപ്പ്‌ ഉണ്ടാകാൻ ഉള്ള കാരണമായിരുന്നു.

????????

“”ദേ ചെക്കാ നീ എഴുന്നേൽക്കുന്നോ,അതോ ഞാൻ തലവഴി വെള്ളം ഒഴിക്കണോ? “”

സാരിയുടെ അറ്റം ഇടുപ്പിൽ കുത്തി ലക്ഷ്മി ദേവൻ തല വഴി മൂടിയിരുന്ന പുതപ്പ് മാറ്റി.

“”കുറച്ച് നേരം കൂടി അമ്മേ?””

കട്ടിലിൽ കിടന്ന് പുതപ്പ് മുഖത്തേക്ക് ഇടാൻ നോക്കി ദേവൻ. അപ്പോഴേക്കും ലക്ഷ്മി അത് പിടിച്ചു വെച്ചിരുന്നു.

“”ഇനി പറ്റില്ല ദേവാ….. ഇനിയും കിടക്കാൻ ഞാൻ സമ്മതിക്കില്ല. ചെന്ന് കുളിച്ച് വല്ലതും കഴിക്ക്….എന്നിട്ട് പറമ്പിലേക്ക് ചെല്ല്.അച്ഛൻ നിന്നെ വിളിച്ചിരുന്നു. എത്ര കാലാന്ന് വെച്ച ചെറിയച്ഛനും അച്ഛനും ഇത് നോക്കി നടത്തുന്നത്. നീയും എല്ലാം പഠിക്കണം.ആകെ ഒരു ആൺകുട്ടിയെ ഉള്ളു നീ.അപ്പോൾ നീ വേണം ഇവിടെ ഉള്ള മൂന്ന് പേരേം കെട്ടിച്ചു വിടാൻ…..ഞങ്ങൾ എല്ലാരും കാഴ്ചക്കാരായി നിൽക്കെയുള്ളു. വൈകാതെ നീ തന്നെ ഈ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുക്കണം….””

അത് പറഞ്ഞ് കൊണ്ടവർ അവിടെ ഇരുന്നതും ദേവൻ അവരുടെ മടിയിലേക്ക് തല ചായ്ച്ചു.

“”ദേവൂന്റേം, ദുർഗാകുട്ടിയുടേം കല്യാണം ഓക്കേ, പക്ഷേ ഗൗരിയുടെ കല്യാണം നടക്കില്ല അമ്മേ. അവളെ അമ്മക്ക് തന്നെ മരുമോളായി അല്ല മകളായിട്ട് ഞാൻ തന്നോളാം.””

അവൻ അവരുടെ കൈ പിടിച്ചു പറഞ്ഞതും ലക്ഷ്മി ഒന്ന് ചിരിച്ചു കൊണ്ടവന്റെ നെറ്റിയിൽ ചുംബിച്ചു.

“”അങ്ങനെ എങ്കിൽ അങ്ങനെ അതിന് മുൻപ് എന്റെ മോൻ. പഠിച്ചു നല്ല ജോലിയൊക്കെ വാങ്ങാദ്യം.എന്നിട്ട് നിന്റെ കയ്യിൽ തന്നെ അവളെ വെച്ചു തരും. പക്ഷേ ഒരു പ്രശ്നം ഉണ്ടെല്ലോ ദേവാ “”

ലക്ഷ്മി അത് പറഞ്ഞതും ദേവൻ ചാടി എഴുന്നേറ്റു കൊണ്ട് സംശയത്തോടെ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി.

“”എന്ത് പ്രശ്നം?””

“”അല്ല പാറുന് നിന്നേം ഇഷ്ടപ്പെടണ്ടേ? അവള് നിന്നെ ഏട്ടനായിട്ടാണ് കാണുന്നതെങ്കിലോ?”””

ലക്ഷ്മി അങ്ങനെ പറഞ്ഞതും ദേവന്റെ മുഖം പെട്ടെന്ന് മാറി. അത് കണ്ട ലക്ഷ്മി അവന്റെ തലയിൽ തലോടി.

“”എന്റെ കുട്ടി വിഷമിക്കേണ്ട. അവൾക്ക് നിന്നെ ഇഷ്ട്ടാണ്. അതെനിക്കറിയാം.””

“”സത്യാണോ?””

“”ആണെടാ ചെക്കാ.നീ ആദ്യം പോയി കുളിച്ചിട്ട് വാ””

അവനെ എഴുന്നേൽപ്പിക്കാൻ നോക്കിയതും ആരോ വാതിലിൽ തട്ടി.അവർ രണ്ടുപേരും അവിടേക്കു നോക്കിയതും ഗൗരി തല അകത്തേക്ക് ഇട്ട് വരട്ടെ എന്ന് കൈ കൊണ്ട് ആഗ്യം കാണിച്ചു. ലക്ഷ്മി ചിരിയോടെ അവളോട്‌ കയറി വരാൻ അനുവാദം നൽകി.

“”അമ്മായിയെ അമ്മാവൻ വിളിക്കുന്നുണ്ട്.ഏതോ ബുക്ക് വെച്ചത് എവിടെയാണെന്ന് ചോദിക്കുന്നുണ്ട്.””

ലക്ഷ്മി അത് കേട്ടതും തലയിൽ കൈവെച്ചു.

“”അയ്യോ ശേഖരേട്ടൻ പോകാൻ വേണ്ടി ഇറങ്ങിയോ മോളെ?”” ലക്ഷ്മിയുടെ ചോദ്യത്തിന് ഗൗരി അതിന് തലയാട്ടി.

“”ഈ ചെക്കനെ വിളിക്കാൻ വന്നത് കാരണം എന്നോട് പറഞ്ഞ കാര്യം ഞാൻ മറന്നു. ഇനിയും ചെന്നില്ലെങ്കിൽ ഇപ്പോൾ തുടങ്ങും ലക്ഷ്മിക്കുട്ടിയേന്ന് പറഞ്ഞ് വിളിക്കാൻ.””

അവരോടു പറഞ്ഞ് കൊണ്ട് ലക്ഷ്മി എഴുന്നേറ്റു.

“”അമ്മേ ചായ തണുത്തു. ഇത് ഒന്ന് കൂടി ചൂടാക്കിതാ….””

ദേവൻ വിളിച്ചു പറഞ്ഞതും ലക്ഷ്മി ഒന്ന് തിരിഞ്ഞു നോക്കി.

“”പാറു…ദേവന് ആ ചായ ഒന്ന് ചൂടാക്കി കൊണ്ട് കൊടുക്ക്‌ മോളെ… “”

ഗൗരിയോടായി പറഞ്ഞവർ തിരിഞ്ഞു നടന്നു.അവൾ തലയാട്ടി സമ്മതിച്ചു കൊണ്ട് മേശമേൽ വെച്ച ചായ എടുക്കാനായ് പോയതും ദേവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.കപ്പുമായി തിരിഞ്ഞപ്പോൾ വേറെ എവിടെയോ നോക്കി നിൽക്കുന്നത് പോലെ നിന്നു ദേവൻ. വാതിൽ പടി കടക്കുന്നത് വരെ അവന്റെ കണ്ണുകൾ അവൾക്ക് ചുറ്റും ഉണ്ടായിരുന്നു.

ഗൗരി ചായയുമായി തിരിച്ചു വന്നപ്പോൾ ദേവൻ കണ്ണാടിക്ക് മുന്നിൽ നിന്നും മുടി ചീകുന്നുണ്ടായിരുന്നു. ആ ചായ കപ്പ്‌ മേശമേൽ വെച്ച് തിരിഞ്ഞപ്പോളാണ് അതിന് മുകളിലെ പുസ്തകത്തിലേക്ക് കണ്ണുകൾ പോയത്. അവന്റെ കോളേജ് മാഗസിനായിരുന്നത്. പുതിയതാണെന്ന് തോന്നിയതും തുറന്നു നോക്കി. താളുകൾ മറക്കുന്നതിനിടയിലായി കണ്ടു ദേവന്റെ തൂലികയിൽ വിരിഞ്ഞ വരികൾ. ആ വരികളിൽ മുഴുവൻ പ്രണയമായിരുന്നു.എന്തോ ആ വരികളെ അത്രമേൽ ആഴത്തിൽ ഇഷ്ട്ടപെട്ടത് കൊണ്ട് തന്നെ അതിൽ ലയിച്ചു നിന്നു. പെട്ടെന്ന് പുറത്ത് എവിടെ നിന്നോ ദേവുവിന്റെ വിളി കേട്ടു. മാഗസിൻ താഴെ വെച്ച് തിരിഞ്ഞതും ഒരു നിശ്വാസത്തിനപ്പുറം അവനുമുണ്ടായിരുന്നു.അവന്റെ ചുടുനിശ്വാസം അവളുടെ മുഖത്ത് തട്ടി കൊണ്ടിരുന്നു.പെട്ടെന്ന് കണ്ടപ്പോൾ പേടിച്ചു പോയിരുന്നു. അറിയാതെ ശ്വാസം വലിച്ചു വിട്ട് വേഗം മാറി നിന്നു. അവന്റെ മുഖത്തേക്ക് പിന്നെ നോക്കാതെ പുറത്തേക്ക് ഓടി. അവളുടെ പേടിച്ചു കൊണ്ടുള്ള പോക്ക് കണ്ടപ്പോഴേ ഒരുപാട് ചിരിച്ചു. ആ മാഗസിനിലെ കവിത എടുത്തവനുമൊന്നു വായിച്ചു. തന്റെ പ്രണയിനിക്ക് വേണ്ടി എഴുതിയ വരികൾ നെഞ്ചോടടക്കി പിടിച്ചു.

????????

കഴിക്കാൻ ചെന്നപ്പോൾ എല്ലാരും അവിടെ തന്നെ ഉണ്ടായിരുന്നു.ദേവു ദുർഗകുട്ടിയുമായി വഴക്ക് പിടിക്കുന്നു.ഗൗരി അവരെ പിടിച്ചു മാറ്റുന്നുമുണ്ട്.അവനും അവരുടെ എതിർവശത്തായി വന്നിരുന്നു. അപ്പോഴേക്കും ശേഖരനും ശങ്കരനും വന്നിരുന്നു. ലക്ഷ്മിയും സീതയും ചേർന്ന് എല്ലാർക്കും ആഹാരം വിളമ്പുന്നുണ്ട്. ഗൗരിയുടെ മടിയിലേക്ക് ഇരുന്നു കൊണ്ട് ഒരുപാത്രത്തിൽ നിന്നും കഴിക്കുകയാണ് ദുർഗകുട്ടി.

“”എന്താ ന്റെ ദുർഗകുട്ടിയെ ഗൗരി ചേച്ചിയുടെ മടിയിൽ കയറി ഇരുന്നുള്ള നിന്റെ കഴിക്കൽ നിർത്താനായില്ലേ നിനക്ക്? ചേച്ചിയെ കെട്ടിച്ചു വിട്ടാൽ പിന്നെ ന്റെ കുട്ടി ഒറ്റയ്ക്ക് കഴിക്കേണ്ടി വരും. ആരും വാരി തരില്ല ട്ടോ.””

ശേഖരൻ കളിയാക്കിയതും എല്ലാരും ചിരിച്ചിരുന്നു.ഗൗരിയെ ദുർഗകുട്ടി തിരിഞ്ഞു നോക്കിയതും കണ്ണുകൊണ്ടു ഒന്നുമില്ലെന്നു പറഞ്ഞു ഗൗരി.

“””സുഭദ്രേ…”””

ശേഖരന്റെ വിളിയിൽ അവരൊന്നു തലയുയർത്തി നോക്കി.അയാൾ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷ എല്ലാരുടെയും മുഖത്തുണ്ടായിരുന്നു.

“”നമ്മടെ പാറുന് ഒരാലോചന വന്നിട്ടുണ്ട്.അവർക്കെല്ലാം അറിയാം. വല്യ തറവാട്ടുകാരുമാണ്. ചെക്കന് നാട്ടിൽ തന്നെ കൃഷിപണിയും ഒക്കെയായി നടക്കാണ്.ഒരമ്മയേയുള്ളു. അച്ഛൻ ഈ ഇടെ മരിച്ചു അതിന്റെ വിഷമത്തിൽ തളർന്നു വീണതാ അമ്മ. പിന്നെ പാറുന്റെ ജാതകത്തിലും വൈകാതെ കല്യാണം വേണം എന്നല്ലേ? എന്താ നിന്റെ അഭിപ്രായം.? നിർബന്ധിക്കില്ല.നിന്റെം പാറുന്റെ ഇഷ്ടത്തിനെ എന്തും ചെയ്യൂ.പിന്നെ നമ്മുടെ പാറുന്റെ അവസ്ഥയും നോക്കണ്ടേ?ഇവളും എന്റെ മോളെന്നയാ…..””

ശേഖരൻ പറഞ്ഞ് കഴിഞ്ഞതും ദേവനൊരു ഞെട്ടൽ തന്നെ ആയിരുന്നു.അറിയാതെ അവന്റെ ശബ്‌ദം ഉയർന്നിരുന്നു.

“”അച്ഛൻ പറഞ്ഞ് വരുന്നത് ആ വീട്ടിലൊരു ഹോം നേഴ്സ് ആയിട്ട് അവരിവളെ ചോദിച്ചു എന്നല്ലേ?””

ദേവൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റിരുന്നു.അവന്റെ ഭാവം എല്ലാർക്കും പുതിയതായിരുന്നു. പേടിയോടെ നിന്നു എല്ലാരും.

“”ദേവാ നീ വെറുതെ എഴുതാപുറം വായിക്കേണ്ട… ഇവളും എന്റെ കുട്ടി തന്നെയാ. എന്റെ കയ്യിലാ സുഭദ്ര പ്രസവിച്ചപ്പോൾ ഇവളെ ഏറ്റു വാങ്ങിയത്. എന്റെ കൈപിടിച്ചാ പാറു പിച്ചവെച്ചത്. നിങ്ങൾ എല്ലാ മക്കളെക്കാളും എനിക്ക് കൂടുതൽ ഇഷ്ട്ടം ഇവളെ തന്നെയാ. ഇവളുടെ ഭാവി എനിക്കും പേടിയുള്ള ഒന്നാണ്.നീ എന്നെ കുറ്റപ്പെടുത്തുന്നോ?””

ശേഖരൻ ദേഷ്യത്തിൽ വിറച്ചു.

“”അച്ഛൻ ഇവളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒരാലോചന വേണ്ട എന്ന് തീർത്ത് പറഞ്ഞേനെ.ഇപ്പോൾ പറഞ്ഞ ചെക്കന്റെ തളർന്നു കിടക്കുന്ന അമ്മയെ നോക്കാനായി എന്റെ കുട്ടിയെ തരില്ല എന്ന് പറഞ്ഞേനെ. അച്ഛൻ പക്ഷേ അതൊന്നും പറഞ്ഞില്ല.””

ദേവൻ ശേഖരനെതിരെ തിരിഞ്ഞു.

“”പിന്നെ ഞാൻ എന്താടാ ചെയ്യേണ്ടത്. നീ കണ്ട് പിടിക്ക് നല്ല ഒരു ചെക്കനെ.ഇതിനു മിണ്ടാൻ വയ്യാ എന്ന് പറഞ്ഞ് എത്ര ആലോചനകളാണ് തട്ടി തൂവി പോകുന്നത്. കണ്ട് പിടിച്ചു കൊണ്ടുവാ. ഞാൻ നടത്തി കൊടുക്കും.””

ശേഖരൻ ഗൗരിയുടെ അടുത്തേക്ക് പോയി വലിച്ചു ദേവന്റെ മുന്നിലേക്ക്‌ ഇട്ടു.

“”നല്ല ഒരു ചെക്കൻ തന്നെ ഇവളെ കെട്ടും.ഇവളെ മനസ് നിറഞ്ഞു സ്നേഹിക്കുന്നവൻ തന്നെ.പക്ഷേ ആ ചെക്കൻ ഈ ഞാനാണെന്ന് മാത്രം “”

ദേവനതു പറഞ്ഞതും എല്ലാരും അവനെ തന്നെ നോക്കി.

“”സത്യം തന്നെയാ പറഞ്ഞത്. ഞാൻ കെട്ടിക്കോളാം ഗൗരിയെ എനിക്കിഷ്ട്ടാ ഗൗരിയെ…””

എല്ലാരുടേം മുഖത്തേക്ക് നോക്കി തന്നെ പറഞ്ഞു. എല്ലാർക്കും അത്ഭുതമായിരുന്നു ലക്ഷ്മിക്കും,ഗൗരിക്കുമൊഴിച്ച്…..പല തവണ അവന്റെ നോട്ടത്തിലും പെരുമാറ്റത്തിലും ഗൗരി മനസിലാക്കിയിരുന്നു അവന്റെ മനസ്സിൽ തന്റെ സ്ഥാനം.

“”നടക്കില്ല ദേവാ….. നിന്റെ ആഗ്രഹം നടക്കില്ല.എന്റെ കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല.പഠിക്കാൻ പോയ നേരത്തെ ഞാൻ നിന്നോട് പറഞ്ഞതാ വിദ്യാർത്ഥി രാഷ്ട്രിയം വേണ്ടാന്ന്. അത് കേൾക്കാതെ രാഷ്ട്രീയത്തിലിറങ്ങി. അത് വഴി കുറെ ശത്രുക്കളെയും സമ്പാദിച്ചു.പുറത്ത് നടക്കുന്ന പല പ്രേശ്നത്തിനും തെളിവ് പറയലും സമ്മതിക്കില്ല. ഒരു നിഴലു പോലെ നിന്റെ പുറകെ ശത്രുക്കൾ ഉണ്ട്. പറ്റില്ല. “

കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ശേഖരൻ പറഞ്ഞു.

“”അച്ഛൻ എന്തൊക്കെ പറഞ്ഞിട്ടും കാര്യല്ല. ഞാൻ കെട്ടുന്നുണ്ടെങ്കിൽ അത് ഗൗരിയെ ആയിരിക്കും.””

പരസ്പരം വെല്ലുവിളി നടത്തി കൊണ്ട് രണ്ട് പേരും രണ്ടു വഴിക്ക് പിരിഞ്ഞു.ഗൗരിയും കരഞ്ഞു കൊണ്ട് അവിടെ നിന്നും പോയി. എല്ലാരും സങ്കടത്തോടെ പരസ്പരം നോക്കിനിന്നു.

???????

കോളേജിലെ വാക മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു ശിവനും ദേവനും.ദേഷ്യവും സങ്കടവും കൊണ്ടവന്റെ കണ്ണ് നിറഞ്ഞിരുന്നു.

“”നീ ഇങ്ങനെ വിഷമിക്കാതെ ദേവാ. ഒരു കല്യാണകാര്യം പറഞ്ഞതിനാണോ നീ ഇങ്ങനെ ദേഷ്യപ്പെടുന്നത്. നിന്റെ കാട്ടി കൂട്ടൽ കണ്ടാൽ തോന്നും അവളുടെ കെട്ട് കഴിഞ്ഞെന്ന് “””

ശിവൻ പറഞ്ഞതും ദേവൻ കൈ നീട്ടി തല്ലാനായി ഉയർത്തി.

“”വെറുതെ എന്റെ സമനില തെറ്റിക്കാതെ പോടാ കോപ്പേ…. അവന്റെ ഒരു തമാശ.””

അവനത് പറഞ്ഞതും ശിവനിരുന്നു ചിരിച്ചു.

“””ഇതൊന്നു പറഞ്ഞു ചിരിക്കാൻ ആരുമില്ലല്ലോ ദൈവമേ “””

ആത്മഗതം പറഞ്ഞു കൊണ്ട് തിരിഞ്ഞതും ദഹിപ്പിക്കാൻ എന്ന പോലെ നോക്കുന്നുണ്ട് ദേവൻ. ഇപ്പോൾ തല്ല് കിട്ടുമെന്ന് കരുതിയപ്പോഴാണ് അവർക്കിടയിൽ ഒരു ബൈക്ക് വന്ന് നിന്നത്. ശബ്‌ദം കേട്ടതും രണ്ടു പേരും തിരിഞ്ഞു നോക്കി.

?????????????

ബൈക്കിൽ നിന്നും രണ്ടുപേർ ഇറങ്ങിയവരുടെ മുന്നിലായി വന്നു നിന്നു. ദേവന്റെ മുഖം കണ്ടപ്പോഴേ പന്തി കേടു തോന്നിയതും ശിവനോടായി കാര്യം തിരക്കിയവർ.

“”എന്താടാ ശിവ അവധി ദിവസവും  മനസമാധാനത്തോടെ ഒന്നു കിടന്നുറങ്ങാൻ നീ ഒന്നും സമ്മതിക്കില്ലല്ലോ.എന്തിനാടാ വിളിച്ചത്.?”””

ബൈക്കിന്റെ കീ കയ്യിലിട്ട് കറക്കി കൊണ്ട് ആദിത്യൻ ചോദിച്ചു. അതിനുത്തരമായി ശിവന്റെ ചിരിയാണവിടെ മുഴങ്ങി കേട്ടത്. അത് കൂടി കണ്ടതും ദേഷ്യത്തിൽ  ഷർട്ടിന്റെ കൈ കയറ്റി വെച്ചുകൊണ്ട് ശിവന്റെ അടുത്തേക്ക് തല്ലാനായി വന്നു ദേവൻ.

“”ഇവനെ ഇന്ന് ഞാൻ….””

അപ്പോഴേക്കും ആദിത്യനും രാഹുലും ചേർന്നവനെ പിടിച്ചു വച്ചിരുന്നു.

“”എടാ എന്താടാ പ്രശ്നം “”

“”പാറുന്റെ കല്യാണ കാര്യം വീട്ടിലൊന്നു സംസാരിച്ചു. ഇവനവളെ കൊടുക്കില്ലെന്നിവന്റെ അച്ഛൻ പറഞ്ഞു. അതിന്റെ ദേഷ്യത്തിലാണ്.കുറെ നേരമായി എന്നെ കൊല്ലാൻ വരുന്നു.നമുക്കെവിടെ എങ്കിലും പോകാം. ഇവന്റെ മനസ് മാറുന്നത് വരെ.””

അതും പറഞ്ഞവരെല്ലാരും ചേർന്നവനെ ബീച്ചിലേക്ക് കൊണ്ട് പോയി. കുറെ നേരം അവിടെയിരുന്നു മനസ് ശാന്തമായിട്ടാണ് അവരവിടെ നിന്നും പോയത്. വീട്ടിൽ എത്തിയപ്പോഴേ ഉച്ചയായിരുന്നു.ചെന്നപാടെ കുളിച്ച് കഴിക്കാനായി താഴേക്കുചെന്നു. ലക്ഷ്മി വിളമ്പി കൊടുത്ത് കൊണ്ടവൻ കഴിക്കുന്നതും നോക്കി അടുത്തിരുന്നു.

“”എന്താ ദേവാ നീ ഇങ്ങനെ എന്തെങ്കിലും പറയുമ്പോഴേക്കും ദേഷ്യം പിടിച്ചാൽ എങ്ങനെയാ ശെരിയാകുന്നത്.ആദ്യം നീ നിന്റെ ദേഷ്യം ഒന്ന് കുറയ്ക്ക്….””

“”പിന്നെ ഞാൻ എന്താ അമ്മേ ചെയ്യേണ്ടത്.അച്ഛൻ പറഞ്ഞത് അമ്മയും കേട്ടതല്ലേ? ഞാൻ ഇത്രയും കാലം ചെയ്തത് തെറ്റാണെന്ന് എനിക്ക് ഇത് വരെ  തോന്നിയിട്ടില്ല. തെറ്റ് കണ്ടാൽ  പ്രതികരിക്കണ്ടേ. മറ്റുള്ളവർക്ക് മുന്നിൽ പേടിച്ചു ജീവിച്ചിട്ടെന്തിനാ? അതിന്റെ പേരിൽ ഗൗരിയെ എനിക്ക് തരില്ലെന്ന് പറഞ്ഞാൽ പിന്നെ ഞാൻ എന്ത് പറയണം. അച്ഛനും വാശിയാണ്. എന്നോടുള്ള വാശി.””

അതും പറഞ്ഞു കൊണ്ട് ദേവൻ അവിടെ നിന്നും എഴുന്നേറ്റു പോയി.

?????????

“”സൂപ്പർ ദേവാ…..””

മേലേടത്തു തറവാടിന്റെ ചുറ്റുപാടും  നോക്കിക്കൊണ്ട് സഞ്ജന പറഞ്ഞു.

“”സത്യം എന്ത് ഭംഗിയാടാ ഇവിടെ ഒക്കെ കാണാൻ.സ്വർഗം തന്നെ മോനെ “”

ആദിത്യനും, രാഹുലും ഏറ്റു പിടിച്ചു.

“”ഇനി എല്ലാരും വാ. ഞാൻ എല്ലാവരെയും പരിജയപെടുത്തി തരാം “”

അവരെയും കൊണ്ട് ദേവൻ വീടിനുള്ളിലേക്ക് കയറി.

“”അമ്മേ……. അപ്പച്ചി……  നോക്കിയേ കുറച്ച് ഗസ്റ്റ് ഉണ്ടുട്ടോ.എല്ലാരും ഒന്ന് പുറത്തേക്ക് വന്നേ…..””

ദേവന്റെ ശബ്ദം കേട്ടതുമവർ  പുറത്തേക്ക് വന്നു.കൂട്ടുകാരെ  കണ്ടതും സംശയത്തോടെ എല്ലാരും നോക്കി.

“”ഇവരെന്റെ ഫ്രണ്ട്സാണ്. ഇത് സഞ്ജന വർമ്മ, ഇത് ആദിത്യൻ, ഇത് രാഹുൽ. പിന്നെ ഇത് നിങ്ങൾക്കെല്ലാർക്കും അറിയുന്നത് കൊണ്ട് പറയുന്നില്ല.””

ശിവനെ ഇടം കണ്ണിട്ടു നോക്കിക്കൊണ്ട് പറഞ്ഞു. വീട്ടുകാരെ എല്ലാരേം പരിജയപ്പെടുത്തി കൊടുക്കുകയായിരുന്നു ദേവൻ. അപ്പോഴാണ് ഗൗരിയെ മാത്രം അവിടെ ഇല്ലെന്നു കണ്ടത്.

“””ഗൗരി എവിടെ അപ്പച്ചി?””

“”അവൾ കുളത്തിലേക്കു കുളിക്കാൻ പോയതാ. ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞ് ഇപ്പോ വന്നതേ ഉള്ളു “”

സുഭദ്ര സംശയത്തോടെ ചുറ്റും നോക്കി ചോദിക്കുന്ന ദേവനോടായി പറഞ്ഞു. അവരോടു വിശേഷങ്ങൾ എല്ലാം ചോദിച്ചു കൊണ്ട് ചായ കൊടുക്കുകയായിരുന്നു അമ്മമാർ. പെട്ടെന്നാണ് ഗൗരി അവിടേക്കു വന്നത്. അവരെ കണ്ടതും സംശയത്തോടെ നോക്കി ഒന്ന് ചിരിച്ചു.

“””ആരാടാ ഈ മുന്നിൽ നിൽക്കുന്നെ?ഈ സ്വർഗ്ഗത്തിലെ ദേവതയോ?””

ഗൗരിയെ കണ്ട് രാഹുലിന്റെ കാതിൽ ആദിത്യൻ പയ്യെ ചോദിച്ചു. അപ്പോഴേക്കും ദേവൻ അവിടേക്കു വന്നിരുന്നു.

“”പിന്നെ മക്കളെ ഇതാണെന്റെ ഗൗരി….””

ഗൗരിയെ വലിച്ചടിപ്പിച്ചു കൊണ്ട് ദേവൻ പറഞ്ഞതും ഗൗരി ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ നോട്ടം കണ്ട് ദേവൻ കണ്ണ് ചിമ്മി കാണിച്ചു ഗൗരിയെ. അവന്റെ ആ പെരുമാറ്റം ഗൗരിക്ക് എന്തോ വല്ലാത്ത ബുദ്ധിമുട്ട് തോന്നി. കൂട്ടത്തിൽ സഞ്ജനക്കും…..ഗൗരി അവന്റെ കൈകൾ എടുത്ത് മാറ്റാൻ ശ്രെമിച്ചതും ഒന്ന് കൂടി മുറുകിയിരുന്നു ആ കൈകൾ.എല്ലാരും ദേവനെയും ഗൗരിയെയും ശ്രെദ്ധിക്കുന്നതു കണ്ടതും അവളെ നോക്കി നിൽക്കുന്ന ദേവന്റെ  ചെവിയിൽ സ്വകാര്യമായി ശിവൻ കാര്യം പറഞ്ഞതും ദേവൻ വേഗം കൈ എടുത്തു.

“”എനിക്ക് ഈ വീടും പറമ്പും പടവുമെല്ലാം കാണണം ദേവാ.”” സഞ്ജനയുടെ ആഗ്രഹപ്രകരം അവരെല്ലാരും ചേർന്ന് ആദ്യം വീട് കാണിച്ചു കൊടുക്കാൻ തുടങ്ങി.

“”ഇതാരുടേയാ ദേവാ ഈ മുറി””

ഒരു മുറിയുടെ മുന്നിൽ എത്തിയതും സഞ്ജന ചോദിച്ചു.

“”ഇത് എന്റെ മുറിയാണ് “”

“”തന്റെ റൂം ഞാനൊന്നു കണ്ടോട്ടെ “”

സഞ്ജന ചോദിച്ചതും ദേവൻ സമ്മതമറിയിച്ചു. ദേവന്റെ മുറിയിൽ കയറി ചുറ്റുമൊന്നു നോക്കി.ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു അവിടം. സഞ്ജന ജനൽപാളികൾ തുറന്നു പുറത്തേക്ക് നോക്കി നിന്നു.ആ ഗ്രാമത്തിന്റെ ഭംഗി മുഴുവൻ അതിലൂടെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. പാടവും, പറമ്പും, കാവും,തോടും,എല്ലാം കണ്ണിനു കുളിരേകുന്നുണ്ടായിരുന്നു. പെട്ടെന്നാണ് വീടിനു കുറച്ച് മാറി ഒരു കുഞ്ഞ് മണ്ഡപം സഞ്ജന ശ്രെദ്ധിച്ചത്. അവൾ സംശയത്തോടെ ദേവനെ നോക്കി ചോദിച്ചു.

“”അത് ഗൗരി ഡാൻസ് പഠിക്കുന്ന സ്ഥലമാണ്.അവളെ പുറത്തേക്ക് അങ്ങനെ വിടാറില്ല.അപ്പച്ചിക്ക്  പേടിയാണ് ഒറ്റക്കൊക്കെയവളെ പുറത്തേക്ക് വിടാൻ. അത് കൊണ്ട് അച്ഛൻ പണിയിപ്പിച്ചതാ ആ മണ്ഡപം. ഇവിടെ നിന്നും നോക്കിയാൽ അവളുടെ നൃത്തം കാണാം.എനിക്ക് ഇഷ്ട്ടാ അവളുടെ നൃത്തം കാണാൻ……നല്ല ഭംഗിയാ…..””

സന്തോഷത്തോടെ ദേവൻ ഗൗരിയെ കുറിച്ച് പറയുന്നത് കേട്ടതും സഞ്ജനയുടെ മുഖം പെട്ടെന്ന് മാറി.

“”ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേവൻ സമ്മതിക്കുമോ?””

സഞ്ജന അവനെ നോക്കി ചോദിച്ചു.

“”എന്താ…? താൻ ചോദിക്കടോ “”

“”ഞാൻ രണ്ടു ദിവസം തന്റെ വീട്ടിൽ നിന്നോട്ടെ.. ഇവിടെ എല്ലാം ആസ്വദിച്ചു കാണണമെനിക്ക്. ബാംഗ്ലൂർ വല്ലാതെ മടുത്തത് കൊണ്ടാ സ്വന്തം നാടായ കേരളത്തിലേക്ക് വന്നത്. മമ്മയുടെയും, പപ്പയുടെയും ബിസിനസ്‌ ലൈഫിനിടയിൽ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നഷ്ട്ടപെടുമെന്ന് തോന്നി. കുടുംബം എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്. ഇത്രക്കും മനോഹരമായ ഇടം. സത്യത്തിൽ ഒരു സ്വർഗം തന്നെ…””

പ്രതീക്ഷയോടെ ചോദിച്ചതും ദേവൻ ഒന്ന് പുഞ്ചിരിച്ചു.

“”അതിനെന്താടോ സന്തോഷം.എത്ര ദിവസം വേണമെങ്കിലും താൻ നിന്നോ.””

“”താങ്ക്സ് ദേവാ.കോഴ്സ് കഴിഞ്ഞ് താൻ ബാംഗ്ലൂരിലേക്ക് വാ. പപ്പയോടും, മമ്മിയോടും പറഞ്ഞ് നിനക്ക് നല്ല ഒരു ജോലി ഞങ്ങടെ കമ്പനിയിൽ വാങ്ങിതരും ഞാൻ “”

അതീവ സന്തോഷത്തോടെ സഞ്ജന ദേവനെ കെട്ടിപിടിച്ചതും ദേവൻ ഒന്ന് ഞെട്ടി. പെട്ടന്നാണ് ഭക്ഷണം കഴിക്കാൻ വിളിക്കാനായി ഗൗരി കയറി വന്നത്. ഗൗരിയെ കണ്ടതും ദേവൻ ഞെട്ടി സഞ്ജനയിൽ നിന്നും വിട്ടു മാറി.ഗൗരിയും അവരെ കണ്ട് ഞെട്ടിയിരുന്നു. പെട്ടെന്ന് കൈ കൂപ്പി സോറി എന്ന് പറഞ്ഞ് കൊണ്ട് ഭക്ഷണം കഴിക്കാൻ വരാൻ അവരോടു പറഞ്ഞ് പോയിയവൾ.പല തവണ ഗൗരിയെ കാര്യം പറഞ്ഞു മനസിലാക്കാൻ ദേവൻ ചെന്നെങ്കിലും അവൾ അവിടെ നിന്നെല്ലാം മാറിയിരുന്നു.

?????????????

പറമ്പെല്ലാം കണ്ട് ഫ്രണ്ട്‌സ് എല്ലാരും ചേർന്ന് കുളത്തിലേക്ക് കാലുകൾ ഇട്ടിരുന്നു. കുളത്തിലെ തണുത്ത വെള്ളം  പോലെ മനസും തണുത്തതു പോലെ തോന്നിയവർക്ക്. എല്ലാരും തിരിച്ചു പോകാൻ നേരം എല്ലാരോടും സമ്മതം വാങ്ങി സഞ്ജന അവിടെ തന്നെ നിന്നു. എല്ലാവരും അവളെ സന്തോഷത്തോടെ വീട്ടിലേക്കു ക്ഷണിച്ചു. രാത്രി കിടക്കാൻ നേരമാണ് ലക്ഷ്മി ഗൗരിയോട് കുടിക്കാനുള്ള വെള്ളം ദേവന്റെ മുറിയിലേക്ക് വെക്കാൻ  പറഞ്ഞ് വിട്ടത്. ഗൗരി മുറിയിലേക്ക് ചെന്നപ്പോൾ ദേവനവിടെയില്ലായിരുന്നു.വെള്ളവും വെച്ച് തിരിച്ചിറങ്ങി വരുന്ന വഴിയാണ് സഞ്ജനയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന ദേവനെ കണ്ടത്.അവനെ നോക്കാതെ പോകാൻ നിന്നതും കയ്യിൽ പിടിച്ചു വെച്ചിരുന്നു.

“””ഗൗരി നീ കണ്ടത് പോലെ ഒന്നും ഞങ്ങൾ തമ്മിലില്ല “” അവളോടായി പറഞ്ഞതും ഗൗരി മനസിലാക്കാതെ ദേവന്റെ മുഖത്തേക്ക് നോക്കി.

“”മനസിലായില്ല… “”

“”ഇന്നുച്ചയ്ക്ക് നീ മുറിയിലേക്ക് വന്നപ്പോൾ ഞാനും സഞ്ജനയുമായി. സത്യത്തിൽ അവൾ വീട്ടിൽ നിൽക്കാൻ സമ്മതിച്ചത് കൊണ്ട് അതിന്റെ സന്തോഷത്തിൽ എന്നെ കെട്ടി പിടിച്ചതാ. ഒരു ഫ്രണ്ടിനെ പോലെ “”

“”ഞാൻ അതിനൊന്നും പറഞ്ഞില്ലല്ലോ. സഞ്ജന ചേച്ചി നല്ല കുട്ടിയാ. ഏട്ടന് നന്നായി ചേരും. ഞാൻ ദേവേട്ടനെ കുറിച്ച് മോശമായി ഒന്നും വിചാരിച്ചിട്ടില്ല. എനിക്ക് ഒരു പ്രേശ്നവുമില്ല “”

ചിരിച്ചു കൊണ്ട് പോകാൻ നിന്നതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചിരുന്നു ദേവൻ.

“”അതെന്താ നിനക്ക് വിഷമം ഇല്ലാത്തത്.നിനക്ക് ഞാൻ സഞ്ജനയുടെ കൂടെ നിൽക്കുന്നതോ, അവളോട് സംസാരിക്കുന്നതോ ഒന്നും ഒരു പ്രേശ്നമല്ലേ?””

ഭിത്തിയിൽ അടുപ്പിച്ചവളുടെ  കണ്ണുകളിലേക്ക് നോക്കി തന്നെ ചോദിച്ചതും ഇല്ലെന്നു തന്നെ തലയാട്ടി പറഞ്ഞു.

“”നിനക്കപ്പോൾ എന്നെ ഇഷ്ടമല്ലേ?””

അപ്പോഴും ഇല്ലെന്നു തന്നെ കാണിച്ചു.

“”കള്ളം….നിനക്കെന്നെ ഇഷ്ട്ടമാണ്…. എനിക്കതറിയാം.വെറുതെ പറയാ നീ. അച്ഛനോടുള്ള പേടിയും, ബഹുമാനവും കൊണ്ട് കള്ളം പറയാണ്.എത്ര ഒളിപ്പിച്ചാലും ഈ കണ്ണിലെനിക്കതു കാണാൻ പറ്റും.അല്ലെങ്കിൽ പിന്നെ എന്തു കൊണ്ടാ ഞാൻ പിടിക്കുമ്പോൾ നീ ഇങ്ങനെ വിറക്കുന്നത്.എന്നെ കാണുമ്പോളൊക്കെ മാറി പോകുന്നത്.പറയെടി…..””

ദേഷ്യത്തോടെ ചോദിച്ചതും ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.നീ ഓർത്തു വെച്ചോ ഗൗരി. എന്നെ ഇഷ്ട്ടമല്ലെന്നു പറഞ്ഞ നീ തന്നെ ഒരിക്കൽ ഞാൻ ജീവനാണെന്ന് പറയും. ഞാനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറയും. അന്ന് ഈ ദേവൻ തന്നെയായിരിക്കും ജയിക്കുന്നത്. എന്റെ പ്രണയം തന്നെയായിരിക്കും ജയിക്കുന്നത്. അത് പറഞ്ഞു കൊണ്ട് അവളുടെ കൈകളെ തട്ടി മാറ്റി റൂമിലേക്ക്‌ പോയി. വാതിലടക്കുന്നതിന് മുൻപ് ഒന്ന് കൂടി അവളെ നോക്കി വാതിലടച്ചു. ഗൗരി എല്ലാം കേട്ട് തറഞ്ഞു നിന്നു.കൂടെ അവരറിയാതെ മറ്റൊരാളും…..

തുടരും…

©️copyright protected