മിഴികളിൽ ~ ഭാഗം 08, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അടുക്കളപ്പുറത്തെ നമ്പ്യാർ മാവിലേക്ക് നോക്കിയിരിക്കുകയായിരുന്നു കൃഷ്ണ….ചെറുതും വലുതുമായ് പഴുത്തതും പഴുക്കാത്തതുമായ മാങ്ങകൾ ആടിയുലമ്പോൾ കൊതി തോന്നിയവൾ ഒരെണ്ണം കയ്യെത്തി പറിച്ചെടുത്തു…കണ്ണിറുക്കി കടിച്ചു തിന്നുമ്പോൾ ആ മുഖത്തൊരു നിറഞ്ഞ ചിരി വിടരുന്നുണ്ടായിരുന്നു……

“”എനിച്ചുടെ താ കിച്ചു ചേച്ചി….. “””

കൂടെയുണ്ടായിരുന്ന അമ്മുട്ടിയുടെ ആവശ്യം കേട്ടപ്പോൾ ഒരു കുഞ്ഞ് കഷ്ണം അവളുടെ വായിൽ കൂടി വച്ചു കൊടുത്തു…. പുളി കാരണം ഗോഷ്ഠി പിടിച്ച അമ്മുട്ടിടെ മുഖം കണ്ടപ്പോൾ അവളും അത്പോലെ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു..

“കിച്ചു ചേച്ചിടെ വയറ്റിൽ വാവ ണ്ടോ…”””

“”ആഹാ… എന്റെ അമ്മുട്ടിയോട് ആരാ പറഞ്ഞെ….. “”

“”നളി ആന്റി പഞ്ഞു…. പിന്നെ എന്റെ അമ്മേം പഞ്ഞു…… “”””

“”ഓഹോ… നളി ആന്റി പഞ്ഞോ “‘

മോളുടെ താടി തുംബവൾ പിടിച്ചു വലിച്ച് കൊണ്ടിരുന്നു….

“”എനിച് കച്ചാൻ കൂട്ടാവുല്ലെ… വാവ വന്നാൽ… “”

അവൾ പറഞ്ഞത് കേട്ടപ്പോൾ കൃഷ്ണയ്ക്ക് എന്തോ പോലായെങ്കിലും അതിനെയൊരു ചിരിയാൽ മറയ്ക്കുകയായിരുന്നു ചെയ്തത്…. വീണ്ടും അറിയാതെ കൈകൾ വയറിനെ തഴുകി….പിന്നെ വീണ്ടും കൊതിയോടെ ഒരു കഷ്ണം മാങ്ങ കൂടി കടിച്ചെടുത്തു….

??????????

“”ഹൃതികയെ കാണാൻ പോണംന്ന് എന്തിനാ ഇത്ര നിർബന്ധം മോളെ….”””

പോകാനായി ഒരുങ്ങി വന്ന് ഉമ്മറത്തിരിക്കുമ്പോഴായിരുന്നു അച്ഛൻ അവളോട് ചോദിച്ചത്…..

“”പോണം…. എന്റെ ജീവിതം ഇങ്ങനാവാൻ കാരണക്കാരിയായവളെ ഞാനൊന്നു കാണണ്ടേ…… “””

“”അവളെ കണ്ട് വരുമ്പോൾ എന്റെ കുഞ്ഞിന് വിഷമം കൂടുവല്ലേ ഉള്ളു… അച്ഛൻ അതോണ്ട് ചോദിച്ചതാ….. “””

“”ഇല്ലഛ…. ഞാനിനി കരയില്ല…. അതീ കൃഷ്ണ എല്ലാം ഉള്ളിലൊതുക്കി സഹിക്കുന്നവാളായത് കൊണ്ടല്ല……പക്ഷെ നിക്ക് വയ്യാ…ഇനീം ഇങ്ങനെ സ്വയം വേദന തിന്നാൻ…. “””

സ്വരമിടറി പറഞ്ഞു കൊണ്ടവൾ മുറ്റത്തേക്കിറങ്ങി… ആരോടും സംസാരിക്കാൻ താല്പര്യം തോന്നിയില്ല…ഒറ്റയ്ക്കൊന്നും മിണ്ടാതെയിരിക്കുമ്പോൾ മാത്രമാണ് ഇത്തിരിയെങ്കിലും മനസമാധാനം കിട്ടുന്നതായവൾക്ക് തോന്നിയത്…. അവളുടേതായ ലോകത്തൊതുങ്ങുമ്പോൾ ഹൃദയത്തിനൊരാശ്വാസം പോലെ…….

“”മ്മ്.. വന്നു കേറ്….. “”

പിന്നിൽ നിന്നും ഋഷിയുടെ ശബ്‌ദം കേട്ടപ്പോൾ കൃഷ്ണ തിരിഞ്ഞു നോക്കി….പിന്നെ ദാസഛനോട്‌ യാത്ര പറഞ്ഞുകൊണ്ടിറങ്ങി…കാറിൽ കയറിയപ്പോൾ മുതൽ ഋഷി എന്തൊക്കെയൊ സംസാരിക്കുന്നുണ്ടായിരുന്നു….ആ വാക്കുകളിലത്രയും ഹൃതികയും കുഞ്ഞും മാത്രമായിരുന്നു സ്ഥാനം പിടിച്ചിരുന്നത്.. കുഞ്ഞിന്റെ അമ്മയവിടെ ഒന്നുമല്ലാത്തവളായ് മാറി… അപ്പോഴാ മനസ് വല്ലാതെ നീറുന്നുണ്ടായിരുന്നു…. ഹൃദയം ആഴത്തിൽ മുറിയുന്ന വേദനയുണ്ടായിരുന്നു..

“”തനിക്ക് പണമായ് വല്ലതും വേണേൽ പറഞ്ഞാൽ മതി….പക്ഷെ കുഞ്ഞിനെ എനിക്ക് തന്നെ വേണം….. “”

വീണ്ടും ഒരു ഇടി മുഴക്കത്തിന്റെ ഗാംഭീര്യതയോടെ അവനിൽ നിന്നും ഉയർന്നു വന്ന ശബ്ദം…… കൃഷ്ണയ്ക്ക് നോവുന്നതായ് തോന്നി……

“””എന്റെ കുഞ്ഞിന്റെ വിലയല്ലേ നിങ്ങളിപ്പോ പറഞ്ഞത്…… അതിന് നിങ്ങടെ കയ്യിലുള്ള പണം മുഴുവനും പോരാതെ വരും……. “”‘

“”ഓഹ് ഗ്രേറ്റ്‌…… സംസാരമൊക്കെ മാറുന്നുണ്ടല്ലോ കൃഷ്ണ… “”

ഋഷിയിൽ പുച്ഛം കലർന്നൊരു ചിരി വിടർന്നു…..

“നിന്റവസ്ഥയേ കുറിച്ച് ആലോചിക്കാൻ വയ്യാ കൃഷ്ണ..പക്ഷെ എനിക്ക് വലുത് എന്റെ ഇഷ്ടങ്ങളായ് പോയി…. “”

മനസ്സിൽ പറഞ്ഞ് കൊണ്ടവൻ അവളെ തന്നെ നോക്കി.. പൂർണമായൊരു സന്തോഷമൊ ചിരിയൊ മനസ്സിൽ മൊട്ടിടാതെ ആ സീറ്റിൽ ചാർന്നിരുന്ന് പുറം കാഴ്ചകൾ കാണുകയായിരുന്നു അവൾ.

കളത്തിൽ പറമ്പിൽ തറവാടെന്നെഴുതിയ ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറി….അന്ന് അച്ഛമ്മയേ കാണാൻ പോയി തിരിച്ചു വരുമ്പോൾ ഋഷി കണ്ണും നട്ട് നോക്കിയിരുന്ന അതേ വീട്…… കൃഷ്ണ ഒരു നിമിഷം മനസ്സിലോർത്തു..വലിയൊരു വീടായിരുന്നു അത്…… കാറ് മുറ്റത്തു നിർത്തിയതും ആരെണെ ഭാവത്തിൽ ഒരു സ്ത്രീ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു…

“”മോനെ ഋഷി…… “””

ചെടിക്ക് നനച്ചു കൊണ്ടിരുന്ന പൈപ്പും വെള്ളം മാറ്റിയിട്ടു കൊണ്ടവർ ഋഷിയുടെ അടുത്തേക്ക് ചെന്നു……പിന്നെ കൃഷ്ണയെയും നോക്കി…….

“” ഋഷി കുഞ്ഞിന്റെ പെണ്ണാ..ല്ലേ….വിവാഹം കഴിഞ്ഞ കാര്യോക്കെ അറിഞ്ഞായിരുന്നു… പക്ഷെ മോളെ ആദ്യായ്ട്ടാ കാണുന്നെ… വാ അകത്തേക്ക് വാ……. “”

ആവേശത്തോടെ വീട്ടിലേക്ക് സ്വീകരിക്കുന്ന അവരെ കൃഷ്ണ കണ്ണിമ ചിമ്മാതെ നോക്കി നിന്നു….

“”അതാണ് ഹൃതുന്റെ മമ്മി “”

പതിയെ ഋഷി കൃഷ്ണയോടായ് പറഞ്ഞു… കുടിക്കാനും കഴിക്കാനും എന്തൊക്കെയൊ അവർ നിരത്തി വച്ചിട്ടുണ്ടായിരുന്നു…ഓരോന്നും മമ്മി നിര്ബന്ധിപ്പിച്ചു കഴിപ്പിച്ചു കൊണ്ടിരുന്നു…

“”ഹൃതു ഇവിടെ ഉണ്ടെന്നറിഞ്ഞു വന്നതാ ഞങ്ങൾ…. ആന്റി… ഞങ്ങൾക്കവളെ കാണണം……. “”””

കൃഷ്ണയായിരുന്നു ചോദിച്ചത്…..

“”ദേ.. ആ കാണുന്ന മുറീലുണ്ട്… നിങ്ങൾ സംസാരിച്ചേച് വാ…. “””

വിരൽ ചൂണ്ടി മുറി കാണിച്ചു കൊടുത്തപ്പോൾ ഋഷിയും കൃഷ്ണയും അവിടേക്ക് നീങ്ങി…അവളെക്കാൾ എത്രയോ ആവേശമാണ് ഋഷിക്ക് ഹൃതികയെ കാണാനുള്ളതെന്ന് തോന്നിയപ്പോൾ അവൾ നടത്തിനൽപം വേഗത കുറച്ചു….

“”പോയി കാണട്ടെയവൻ തന്റെ പ്രിയതമയെ””

മനസ്സിലോർത്തു കൊണ്ട് കൃഷ്ണ അവിടെയായ് ഒതുങ്ങി നിന്നു……

“”കാണണ്ടേ വാവേ നിനക്കും…… നിന്റെ അച്ഛൻ കണ്ടെത്തി വച്ചിരിക്കുന്ന പോറ്റമ്മയേ… “” കുഞ്ഞിനോടും ഒരുവട്ടമവൾ ചോദിച്ചു..

ആരും എന്റേതല്ലല്ലോ ഭഗവാനെ …. ജന്മം തന്നവരും….. ജീവിതം തന്നവനും ഇനി ജനിക്കാൻ പോവുന്നവനും….. ആരും…..

??????????????

“”ഋഷി…. എത്ര നാളയെടാ കണ്ടിട്ട്…നിനക്ക് സുഖല്ലെ….. “””

അവനെ കണ്ടപ്പോൾ ഹൃതിക ചോദിക്കുന്നത് കൃഷ്ണയുടെ കാതുകളിലും മുഴങ്ങുന്നുണ്ടായിരുന്നു….. അവളുടെ മിഴികൾ താനേ നിറയുവാൻ തുടങ്ങി…ആ ശബ്ദത്തിനുടമയെ കാണണമെന്ന് തോന്നിയപ്പോൾ കണ്ണീർ തുടച്ചു കൊണ്ടവൾ അകത്തേക്ക് കയറി…..

“”എവിടെ…വൈഫ് വന്നില്ലേ ഋഷി… “”

ചോദിച്ചു കഴിഞ്ഞതും മുറിയിലേക്ക് വന്ന കൃഷ്ണയേ ഹൃതു ആവേശത്തോടെയായിരുന്നു നോക്കിയത്…അവൾ തിരിച്ചും….. താൻ വിചാരിച്ചത് പോലൊരാളല്ല ഹൃതുവെന്നവൾ മനസിലാക്കി……

‘കിടപ്പിലായോരു രോഗിയേ പോലെ വളരെ ക്ഷീണിച്ചവൾ… അല്ല ഹൃതു തളർന്നു കിടക്കുന്നൊരു പെണ്ണ് തന്നെയാണ്‌….’

വേദനയോടെയവൾ തിരിച്ചറിഞ്ഞപ്പോൾ ഒരു നിമിഷം കൃഷ്ണയ്ക്ക് അലിവ് തോന്നിപ്പോകുന്നുണ്ടായിരുന്നു

“””എന്താടോ … താനിങ്ങനെ നോക്കുന്നെ..”

“”മ്മ്.. ഹ്.. ഒന്നുല്ല…. “”

വളരെ നേർമയോടെയവൾ തലയാട്ടി…

“ഋഷി എന്നെ കുറിച്ച് പറയാറുണ്ടായിരിക്കും അല്ലേ….””

“””ഉവ്… പറയാറുണ്ട്…ഇപ്പോ ഇയാളെ കുറിച്ച് പറയുവാനെ ഏട്ടന് നേരമുണ്ടാകാറുള്ളു… “”

പറഞ്ഞ് കൊണ്ട് കൃഷ്ണ ഋഷിയേ തന്നെ നോക്കുന്നുണ്ടായിരുന്നു… ഒരു നിമിഷമവിടെ മൗനം കലർന്നു…

“””ലണ്ടനിലായിരുന്നപ്പോൾ ഋഷിയുടെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു മറ്റൊരു വണ്ടി വന്ന് ഞങ്ങളെ ഇടിച്ചിട്ടത്…. ഇവൻ തെറിച്ചു ഒരരുകിലേക്ക് വീണു…. ഞാൻ റോഡിലേക്കും….പിന്നാലെ വന്ന മറ്റൊരു വണ്ടിക്കിടയിൽ പെട്ട് ചതിഞ്ഞിരിഞ്ഞ സംഭവത്തിന്റെ ബാക്കിയാ ഇപ്പൊ ഉള്ള ഈ കിടപ്പ്….അരക്ക് താഴെ തളർന്നു പോയി..രണ്ട് വർഷമായി ഈ കിടപ്പ് തന്നെയാ…. “””

നിശബ്ദതയെ ഭേതിച്ചു് കൊണ്ട് തനിക്കൊന്നുമില്ലെന്ന മട്ടിൽ പറയുന്ന ഹൃതികയെ കേട്ടിരിക്കുമ്പോൾ കൃഷ്ണയ്ക്ക് എന്തോപോലായാകുന്നുണ്ടായിരുന്നു ..എല്ലാം കൊണ്ടും മനം പുരട്ടി വന്നവൾ ആ മുറിയിലെ തന്നെ വാഷ് റൂമിലേക്കോടി….

“”അതെന്താ അവൾക്ക് പറ്റിയത്….. “””

“”ഷി ഈസ്‌ കാരീയിങ്… “”

സംശയത്തോടെ ഹൃതു ചോദിച്ചപ്പോൾ അവനൊരു ചിരിയാലെ പറഞ്ഞു….

“””റിയലി??””

അത്ഭുതം നിറഞ്ഞ വാക്കുകളായിരുന്നു അത്….

“”ഹമ്മ്…..””

അവനൊന്നു മൂളിയ ശേഷം ഹൃതികയുടെ കയ്യിൽ പിടിച്ചു….

“”അതെന്താ ഹൃതു അന്ന് നമുക്ക് ജനിക്കാനിരുന്ന കുഞ്ഞ് കൂടി ആ യാത്രയിൽ പൊലിഞ്ഞു പോയിരുന്നുവെന്ന് നീ അവളോട് പറയാതിരുന്നത്…. ‘””

“”എന്തിനാ പറയുന്നേ..എന്തിനാ അവളെ നോവിക്കുന്നെ..ഒരു പള്ളിയിൽ വച്ച് വെറുതെ മിന്നു കെട്ടിയതല്ലാതെ നിയമപരമായി നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ലല്ലോ…പിന്നെ ലോകം കാണാത്ത ആ കുഞ്ഞിന്റെ പേരും പറഞ്ഞ് ഞാനവളെ നോവിക്കണോ… എനിക്കറിയാം നീ എന്നെ കുറിച്ച് കൃഷ്ണയോട് പറയുമ്പോ ഇതൊക്കെ മറച്ചു പിടിക്കുമെന്ന്….അതാ ഞാനും പറയാഞ്ഞത്.

പാവം തോന്നുന്നു പെണ്ണിനെ കാണുമ്പോൾ..അത്രമേൽ നിഷ്കളങ്കമായ മുഖം… എനിക്കിഷ്ടായി…. ഇപ്പോ നിങ്ങടെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടെ വരുന്നു… എക്സ്ട്രീം ഹാപ്പി ആയിരിക്കേണ്ട സമയമല്ലേ…..ഇനി കഴിഞ്ഞു പോയ പാസ്റ്റിനെയിങ്ങനെ ഓർമിപ്പിക്കല്ലേ ഋഷി…..നിങ്ങൾ സുഖായ് ജീവിക്ക്… എനിക്കത് കണ്ടാൽ മതി… “”””

പറഞ്ഞ് കൊണ്ടവൾ ഋഷിയോട് കൈ വിടുവാൻ ആവശ്യപ്പെട്ടു….പിന്നെയും കൃഷ്ണ ശര്ധിക്കുന്ന ശബ്‌ദം കേട്ടപ്പോഴാണ് ഹൃതു അവളെ കുറിച്ചാലോചിച്ചത്……

“”ഋഷി… നീ കൂടെ ചെല്ല്….. പുറം തടവി കൊടുക്ക്….. “””

ആകുലതയോടെ അവനോട് പറഞ്ഞവൾ വാഷ് റൂമിലേക്ക് നോക്കി….

“”എന്തിന്.. ശര്ധിച്ചു കഴിയുമ്പോ അവളിങ്ങു വന്നോളും…. “””

ഒരലിവും തൊട്ട് തെറുപ്പിക്കാതെ വളരെ ക്രൂരമായ അവന്റെ വാക്കുകളിൽ ഹൃതു കൺമിഴിച്ചു പോയി……

“””ഋഷി…. നീ എന്താ ഇങ്ങനെ…. “””

“”പിന്നെ ഞാനെങ്ങനെയാവണം…അന്ന് ആക്‌സിഡന്റ് പറ്റി കിടന്നപ്പോൾ നഷ്ടമായ കുഞ്ഞിനെയോർത്ത്‌ എത്ര കരഞ്ഞിട്ടുണ്ട് നീ… ഇനി ഉയർന്നെഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ എത്ര വേദന തിന്നിട്ടുണ്ട്…

ആ സംസാരത്തിൽ അവന്റെ ഭാവം മാറിമറയുന്നുണ്ടായിരുന്നു… ഹൃതു അവനെ സാകൂതം വീക്ഷിച്ചു..

“മറ്റൊരു വിവാഹം കഴിക്കണം എന്ന് നീ പറയാറുണ്ടായിരുന്നെങ്കിലും ചങ്ക് പൊട്ടുമാറായിരുന്നില്ലേ പെണ്ണേ… നിന്റെ ആഗ്രഹം പോലിതാ ഞാനിപ്പോ മറ്റൊരു വിവാഹം കഴിച്ചിരിക്കുന്നു… അവളിപ്പോ ഗർഭിണിയുമാണ്…. ആ കുഞ്ഞ് ജനിച്ചാൽ പിന്നെ കൃഷ്ണ എന്റെ ആരുമല്ലാതാവും…ഡിവോഴ്സായ് അവള് പോയി കഴിഞ്ഞാൽ ആ കുഞ്ഞും…. നീയും ഞാനും ചേർന്ന പുതിയൊരു ലോകം തുറക്കും… ഞാൻ മോഹിക്കുന്ന അതേ ലോകം……. “””

അവൻ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്തു…… കേട്ടതെല്ലാം വിശ്വസിക്കാനാവാതെ തറഞ്ഞിരിക്കുവാനെ ഹൃതുവിനായുള്ളു..തൊണ്ട ഇടറും പോലെ തോന്നി അവൾക്ക്…. ഒരു നിമിഷം കൃഷ്ണയുടെ മുഖം മനസിലൂടെ കടന്ന് പോയി……

“”റ്.. ഋഷി… അവൾക്കറിയോ ഇതെല്ലാം… “”

ചോദിക്കുമ്പോൾ ഒരിറ്റ് കണ്ണീർ പുറത്തേക്ക് ചാടി വന്നു ..

“”ഗർഭിണിയാണെന്നറിഞ്ഞ ശേഷം ഞാനെല്ലാമവളെ അറിയിച്ചിരുന്നു……അവൾക്ക് കുഞ്ഞിനെ തരാൻ സമ്മതമാണോ എന്നൊന്നും അറിയില്ല….അല്ലെങ്കിലും അവളുടെ സമ്മതം ആർക്ക് വേണം…… “”

പുച്ഛം കലർന്നൊരു ചിരി വിരിഞ്ഞു ആാാ മുഖത്ത്‌…അതേ സമയം എത്ര വലിയ പാപമാണ് അവൻ ചെയ്യാൻ പോവുന്നതോർത്തു നീറുകയായിരുന്നു ഹൃതു….

“”ഒരു കുഞ്ഞ് വേണേൽ മറ്റെന്തെല്ലാം മാർഗങ്ങളുണ്ട് ഋഷി… അതിനൊരു പെണ്ണിന്റെ ജീവിതം നശിപ്പിക്കണമായിരുന്നോ… ഏത് സ്ത്രീക്കാ ഇതൊക്കെ താങ്ങാൻ കഴിയാ..”””

“”എന്റെ പേരെന്റ്സ്നെല്ലാം അറിയാം … സമൂഹത്തിൽ നമ്മുടെ വില നഷ്ടപ്പെടുവാൻ പാടില്ലല്ലോ…ഇതാകുമ്പോൾ ഡിവോഴ്സ് സമയം കുഞ്ഞിനെ അവൾ വിട്ട് തന്നതാന്ന് പറയാലോ… അല്ലേൽ അങ്ങനെ പറയിപ്പിക്കാലോ…. അച്ഛന് മാത്രമേ നേരിയ എതിർപ്പുള്ളൂ..പിന്നെ അവളുടെ വീട്ടിലും ആ പെണ്ണ് ബാധ്യതയാണെന്ന് തോന്നുന്നു…. അവർക്ക് പണം കൊടുത്തു സെറ്റ് ചെയ്ത ശേഷമാ കല്യാണം നടന്നത് …അവളെ ഓർക്കുമ്പോ ഇടയ്ക്കൊരു നിരാശ തോന്നും… ബട്ട്… എനിക്ക് നീയാ വലുത്… ഇനി ബാക്കിയെല്ലാം അവളുടെ ഡെലിവറി കഴിഞ്ഞു നോക്കാം”

ഒരു നെടുവീർപ്പോടെയവൻ പറഞ്ഞ് തീർത്തു… എല്ലാവരും കൂടി ചതിച്ച കൃഷ്ണയേ ഓർത്തു വെന്തു പോവുകയായിരുന്നു ഹൃതിക…..

“”എനിക്ക് നിന്നോട് പ്രണയമാ ഹൃതു…. ഭ്രാന്ത് പിടിച്ച പ്രണയം…..നിനക്ക് മാത്രമേ ഈ ഋഷിയുടെ ഹൃദയത്തിൽ സ്ഥാനമുള്ളു….. ലവ് യൂ…….. “”””

അവൻ ഹൃതികയുടെ അടുത്തേക്ക് ചേർന്നിരുന്നു…. പിന്നെയവളെ ചേർത്ത് പിടിച് ആാാ ചുണ്ടുകളിലേക്ക് അവന്റെ ചുണ്ടിനാൽ മധുര ചുംബനം നൽകി…. ഹൃതുവിനപ്പോൾ അറപ്പായിരുന്നു തോന്നിയത്..കണ്ണുകൾ നിറഞ്ഞു കവിയുന്ന വേളയിലും അവൾ കാണുന്നുണ്ടായിരുന്നു എല്ലാം കണ്ടും കേട്ടും കൊണ്ട് നിർവികാരയായ് നിൽക്കുന്ന കൃഷ്ണയേ…. നോവെല്ലാമേറ്റ്‌ വാങ്ങിയിട്ടും ഒരു കുലുക്കവുമില്ലാതെ നിൽക്കുന്ന പെണ്ണിനെ…

തുടരും…