എഴുത്ത്: സനൽ SBT
:::::::::::::::::::::::::::::::
“വാപ്പി. വാപ്പി എന്തിനാ എന്നും ഉമ്മച്ചീടെ മേലെ കയറി കിടക്കണേ കട്ടിലിൽ സ്ഥലം ഇല്ലാത്തോണ്ടാണോ?”
മൂന്ന് വയസ്സുകാരി ഇഷയുടെ ചോദ്യം കേട്ട് മറുപടി എന്ത് പറയണം എന്നറിയാതെ ഞാനും അവളും പരസ്പരം മുഖത്തോട്ട് മുഖം നോക്കി പകച്ച് പണ്ടാരമടങ്ങി കിച്ചണിൽ ഒരു നിൽപ്പാണ് ‘
” വാപ്പി എന്നും ഉമ്മച്ചീടെ മേലാണ് കയറിക്കിടക്കണേ എന്ന് മോളാടാരാ പറഞ്ഞേ?”
” രാത്രി നിലാവിൻ്റെ കുഞ്ഞു വെട്ടത്തില് ഇഷമോള് കാണാറുണ്ടല്ലോ. ?അത് മാത്രം അല്ല രാത്രി കിടക്കുമ്പോൾ ഞാൻ വാപ്പീടെം ഉമ്മച്ചീൻ്റെം നടുക്ക് രാവിലെ എണീക്കുമ്പോൾ വാപ്പീം ഉമ്മച്ചീം ഒരു പുതപ്പിൻ്റെ അടിയിൽ ഞാൻ പുറത്ത് സൈഡില് . “
” വീണ്ടും മറുപടി എന്ത് പറയണം എന്നറിയാതെ ഞാനും അവളും കുഴങ്ങി. ചോദ്യത്തിനുള്ള ഉത്തരം ഇപ്പം കിട്ടും എന്ന മട്ടിൽ മോളാണേൽ ആകാശത്ത് ചന്ദ്രക്കല കണ്ട പൊലെ ഞങ്ങളുടെ മുഖത്തേക്കും നോക്കി ഒര നിൽപ്പാ.”
” മോള് ബാ വാപ്പി പറയട്ടെ.”
ഞാൻ അവളെയും കോരിയെടുത്ത് മുറ്റത്തേക്ക് ഇറങ്ങി.
” ഇഷമോള് ഇപ്പം ആരുടെ കൂടെ കളിക്കാറ്.”
” ഞാനും എൻ്റെ പോപ്പിയും. (പോപ്പി ഡെഡിബിയർ )”
” ഹാ മോൾക്ക് പോപ്പിയുടെ കൂടെ കളിച്ചിട്ട് മതിയായില്ലേ.”
” ഉം. വാപ്പി എനിക്ക് പുതിയത് ഒന്ന് വാങ്ങിത്തരോ?”
” ഉം. ഇനി മോൾക്ക് ഡെഡിയല്ല മോൾടെ കൂടെ കളിക്കാൻ ഒരു കുഞ്ഞു അനുജനെ തരട്ടെ.”
” ശരിക്കും ജീവനുള്ളതാ.”
” ആ എൻ്റെ ഇഷമോളെ പൊലെ ശരിക്കും ജീവനുള്ള ഒരു കുഞ്ഞനിയൻ . നിന്നെ ഇത്തൂസേ എന്ന് വിളി കേൾക്കാൻ കൊതിയില്ലേ. “
” ആ ഉണ്ട് എന്നാൽ എനിക്ക് വേഗം വേണം വാപ്പി ഒരു കുഞ്ഞനിയനെ .”
” ഹാ അതിനാണ് വാപ്പി എന്നും ഉമ്മച്ചീടെ മേല് കയറി കിടക്ക്ണ് ട്ടോ.”
” ആ”
” പിന്നെ വാപ്പി ദുബായിക്ക് പോയാൽ ആരാ ഉമ്മച്ചീനെം കെട്ടിപിടിച്ച് കിടക്കണേ.”
” ഇഷമോള് .”
” അപ്പോ വാപ്പി തിരിച്ച് പോണവരെ ഉമ്മച്ചീടെ കൂടെ വാപ്പിം കിടക്കണ്ടേ ഇല്ലേൽ ഉമ്മച്ചിക്ക് സങ്കടം ആവൂല്ലേ.”
” ഉം.”
” അതാണ് ഇഷമോൾക്കും ഉമ്മച്ചിക്കും സങ്കടം വരാതെ വാപ്പി തന്നെ നിങ്ങടെ രണ്ടു പേരുടെയും നടുവിൽ കിടക്കണേ . ഇപ്പോ മോൾടെ സംശയം ഒക്കെ തീർന്നോ?”
“ആ വാപ്പി”
അവൾ തലയാട്ടിക്കൊണ്ട് പറഞ്ഞു.
” എന്നാൽ മോള് പോപ്പിയുടെ കൂടെ പോയി കളിച്ചോ ട്ടോ.”
” ഉം. ശരി വാപ്പി.”
” നൂറാ നീ ഇത് കേട്ടില്ലേ ഇപ്പോഴത്തെ കുട്ട്യോൾടെ ഓരോ സംശയങ്ങള .”
” ഞാൻ അപ്പഴെ പറയാറില്ലേ മോള് ഉറങ്ങിയിട്ടില്ല ഉറങ്ങിയിട്ടില്ല എന്ന്. അതിനെങ്ങനാ പറഞ്ഞാൽ കേക്കൂലല്ലോ മണി പത്തായാൽ പിന്നെ ഈ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ട പൊലെയാണ്.”
” അതിനിപ്പോ ഈ കുട്ടി പിശാച് ഉറങ്ങാതെ കണ്ണടച്ച് കിടക്ക്യാന്ന് ഇക്ക് അറയോ?”
“അതെ ഇപ്പോഴത്തെ കുട്ട്യോള് ഇങ്ങള് വിചാരിക്കണ പൊലല്ല ഇനീം ശ്രദ്ധിച്ചിട്ടില്ലേൽ ഓളെ സംശയം ഇങ്ങനെ കൂടിക്കോണ്ട് നിക്കും”
” അത് ശെരിയാ ഇയ്യ് പറഞ്ഞത് “
” ഹാ അതാ പറഞ്ഞേ ഇനിയേലും ഞാൻ പറയണ് അങ്ങ്ട് കേക്ക് രാത്രി മോള് ഒറങ്ങ്യാ അപ്പറത്തെ റൂമിൽ പോയി കിടക്കാ. പിന്നെ നേരം ബെളുക്കുമ്പോൾ തന്നെ ഇങ്ങ്ട് പോന്നാൽ മതിലോ?”
” ഇയ് പറയണേ നേരന്നെ പിന്നെ രാത്രി മോളെങ്ങാനും ഞെട്ടി ഉണർന്ന് നമ്മളെ കണ്ടില്ലേൽ ബേജാറാവണ്ടാന്ന് നീരീച്ചാ ഞാൻ .”
” ഓൾക്ക് ഒറങ്ങാൻ ആണ് പാട് ഒറങ്ങിക്കിട്ട്യാൽ പിന്നെ നീക്കൂല്ല അത് ഇക്ക് അറിയാം”
” ഹാ ഓരോ പ്രവാസികളുടെ ഓരോ എടങ്ങേറ് ആകെ കിട്ടണത് രണ്ട് മാസം ലീവ് എന്നിട്ട് 24 മണിക്കൂറും കെട്ട്വോൾടെ കൂടെ കിടന്നാൽ ഇവിടെ ഒന്നും ആവൂല അയ്ൻ്റെ ഇടയ്ക്ക് ഇജ്ജാതി ഓരോ എടങ്ങേറോള് .”
” ഇങ്ങക്ക് മാത്രല്ല മൻസാ എടങ്ങേറ് ഞങ്ങക്കും ഇണ്ട് ഇങ്ങള് ഈ കൂ ത്ത് ഒക്കെ കഴിഞ്ഞ് പോയാൽ പിന്നെ ഇങ്ങള് വരണ വരെ ഞങ്ങള് ഈ പെണ്ണുങ്ങള് അട്ടം നോക്കി കിടപ്പാ .”
” അത് ഇക്ക് അറിയാം. എന്നാൽ പിന്നെ ഞാൻ ഈ പരിപാടി അങ്ങ് നിർത്തിയാലോ?”
” എന്ത് രാത്രീലെ ഇങ്ങടെ കുത്തിമറിയലോ ?”
” അല്ല ഈ ദുബായി പോണ പരിപാടി.”
” ദേ മൻസാ ൻ്റെ കയ്യില് ചപ്പാത്തിക്കോലാ ഞാൻ ഇതോണ്ട് ഇങ്ങടെ തല അടിച്ച് പൊളിക്കും നോക്കിക്കോ.”
” ൻ്റെ നൂറാ ഞാനൊരു തമാസ പറഞ്ഞല്ലേ.”
” ഹും ഇന്നാ ഇങ്ങക്ക് കൊള്ളാം.”
” ഇജ്ജ് ഇങ്ങട് വന്നാ ൻ്റെ മുത്തെ”
ഞാൻ ഓൾടെ കഴുത്തിലൂടെ കൈ വെച്ച് വരിഞ്ഞു ചുറ്റി പിടിച്ചു.
” വാപ്പി ഉമ്മച്ചീനെ കൊല്ലണ്ട ഉമ്മച്ചി പാവല്ലേ.”
” പടച്ചോനെ ഈ കുരിപ്പ് ഇതൊക്കെ ഇവിടെ നിന്ന് കാണുന്നുണ്ടായിരുന്നോ?”
ഓള് ൻ്റെ മുഖത്തേക്ക് നോക്കി ഒരു ചിരിചിരിച്ചു.
ഉടുത്ത മുണ്ടിൻ്റെ കോന്തലയും കൊണ്ട് ഞാൻ ചിറി അങ്ങ്ട് തൊടച്ചിട്ട് നേരെ അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു. പോപ്പിയേയും പൊക്കി പിടിച്ചോണ്ട് കൂടെ ഓളും.
ശുഭം