മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അച്ഛനും അമ്മയും അമ്മുവിനോട് മാറി മാറി ചോദിച്ചു അമ്മുവിന് എന്തുപറ്റി…എന്തുകൊണ്ടാണ് ദേവയുമായിട്ടുള്ള കല്യാണത്തിന് നീ സമ്മതിച്ചത്.. ദേവ എന്താണ് നിന്നോട് പറഞ്ഞത്… അങ്ങനെ നൂറു ചോദ്യങ്ങൾ അച്ഛനും അമ്മയും ചോദിച്ചുകൊണ്ടിരുന്നു. കുട്ടൻ അച്ഛനെയും അമ്മയെയും ഓരോന്നും പറഞ്ഞു ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…
കുട്ടേട്ടാ… എനിക്ക്… എനിക്ക് എന്റെ രാഹുലിനെ ജീവനോടെ വേണം ഞാൻ കാരണം ആ പാവം ഒരിക്കലും വേദനിക്കാൻ പാടില്ല… അതുകൊണ്ടാ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്… കുട്ടേട്ടൻ എനിക്ക് വേണ്ടി ദേവയെ കാണണം. എന്നിട്ട് കല്യാണം എത്രയും പെട്ടന്നുനടത്താൻ ഉള്ള കാര്യങ്ങൾ ചെയ്യണം. ഓരോ നിമിഷം വൈക്കുതോറും രാഹുൽ അവിടെ കിടന്നു വേദനിക്ക…
മോളെ നീ കരുതുന്ന പോലെ അല്ല എല്ലാം കാര്യങ്ങളും ദേവ പാവമാ അമ്മു…
നിർത്തു കുട്ടേട്ടാ… എനിക്ക് ഇനി അയാളെ കുറിച്ച് ഒന്നും കേൾക്കണ്ട. കളികൂട്ടുകാരന്റെ സ്വഭാവ സവിശേഷത അറിഞ്ഞതാ ഞാൻ. ഇപ്പോളും അറിഞ്ഞുകൊണ്ടിരിക. നിങ്ങളുടെ മുന്നിൽ ദേവ അഭിനയിക്കുകയാണ്. നമ്മുടെ കൂടെ കളിച്ചു ചിരിച്ചു നടന്ന ദേവ അല്ല. രാവണൻ… എന്റെ ജീവിതം നശിപ്പിച്ചതിനു ഞാൻ അനുഭവിപ്പിക്കും അമ്മുവിന്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ കണ്ടു കുട്ടനു ഭയം തോന്നി…
പെണ്ണുകാണൽ ചടങ്ങിനായി എത്തിയ ദേവയുടെയും അവരുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിൽ അമ്മുവിനെ അതി സുന്ദരിയായി തന്നെ ഒരുക്കി നിർത്തിയിരുന്നു. പലപ്പോഴായി തന്നിലേക്കു വീഴുന്ന ദേവയുടെ നോട്ടങ്ങളെ പാടെ അവഗണിച്ചു അമ്മു…എത്ര അവഗണിച്ചു നടന്നാലും ദേവയുടെ മുഖത്തെ പുച്ഛം കലർന്ന ചിരിയും ജയിച്ച ഭാവവും അമ്മു കാണുണ്ടായിരുന്നു.
അമ്മു… നിനക്ക് വിഷമം ആണെന്ന് അറിയാം എന്നാലും നീ വിഷമിക്കരുത്. ഒന്നിലേക്കും നീ വരുന്നത് ദേവൂന്റെ അടുത്തേക്കല്ലേ… ദേവു അമ്മുവിനോട് പറയുകയായിരുന്നു. എല്ലാവരുടെയും മുന്നിൽ ശിലകണക്കെ നിന്നു.
ദേവിയോട് ഒന്നു സംസാരിക്കണം എന്നു ദേവൂനെ അറിയിച്ചിട്ട് അമ്മു മുറിയിലെക്കു പോയി… മുറിയിൽ അനക്കം കേട്ടപ്പോൾ ആണ് ദേവയെ അവൾ ശ്രദ്ധിച്ചത്.
എന്താ സംസാരിക്കണം എന്നു പറഞ്ഞത്… ദേവ അമ്മുവിനോട് ചോദിച്ചു. രാഹുൽ…എനിക്ക് അവനോട് ഒന്നു സംസാരിക്കണം…ദേവയുടെ കണ്ണിൽ ദേഷ്യം അലയടിക്കുന്നത് അമ്മു കണ്ടു …നിനക്ക് ഇനിയും മതിയായില്ലേ…എനിക്ക് സംസാരിക്കണം…ഇല്ലെങ്കിൽ തനിക് താലി കെട്ടാൻ അമ്മു ഉണ്ടാകില്ല… ഫോണിൽ ഒന്നു സംസാരിച്ച മാത്രം മതി ജീവനോടെ ഉണ്ടെന്നു അറിഞ്ഞ മതി.. അമ്മു ഒരു അപേക്ഷയുടെ ഭാവത്തിൽ പറഞ്ഞു….
കൊറച്ചു നേരത്തെ മൗനത്തിനു ശേഷം ഫോൺ അമ്മുവിന് കൈമാറുമ്പോൾ അപ്പുറത്ത് രാഹുൽ ഉണ്ടായിരുന്നു.
ഹലോ രാഹുൽ…
ഹലോ വീണ(അമ്മു )… പതുക്കെ രാഹുൽ പറഞ്ഞു..
രാഹുൽ നീ എവിടെയാ…
അറിയില്ല…
നിനക്ക് എന്നെ വേണ്ടേ രാഹുൽ… നീ എന്താ എന്നെ വേണ്ടാന്നു പറഞ്ഞേ…
നീ എന്തൊക്കെയാ വീണേ ഈ പറയുന്നേ…
ഞാൻ നിന്നെ വേണ്ട എന്നു പറഞ്ഞില്ല എന്നു എന്നു രാഹുൽ പറഞ്ഞതും ദേവ ഫോൺ വാങ്ങി കട്ട് ചെയ്തു.
എനിക്ക് സംസാരിക്കണം എന്നു പറഞ്ഞു കരയുമ്പോൾ ഇപ്പോ നിനക്ക് മനസിലായില്ലേ അവൻ എന്റെ അടുത്തുണ്ട് എന്നു ദേവ പറഞ്ഞു നിർത്തി. മുറിയിൽ നിന്നും പോയി. അമ്മു ഒരു തേങ്ങലോടെ ഇരുന്നപ്പോൾ ആണ് കുട്ടൻ മുറിയിലേക്കു കയറി വന്നത്.
അമ്മു… എന്തുപറ്റി എന്താ ദേവ മുറിയിൽ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോയത്.
കുട്ടേട്ടാ നിങ്ങൾ എന്നോട് എന്താ പറഞ്ഞെ നിങ്ങൾ രാഹുലിനെ കണ്ടു. സംസാരിച്ചു. അവൻ എന്നെ വേണ്ടാന്നു പറഞ്ഞു എനൊക്കെയല്ലേ…
അതെ…ഞാൻ കണ്ടിരുന്നു… അപ്പോ..!
വേണ്ട ഇനിയും കേൾക്കണ്ട എനിക്ക് കള്ളം…എന്റെ കുട്ടേട്ടനെ എനിക്ക് വിശ്വാസമായിരുന്നു. കുട്ടേട്ടൻ എന്തുചെയ്താലും അതിൽ ഒരു സത്യം ഉണ്ട്.. ഒരു ന്യായം ഉണ്ട് എന്നു വിശ്വസിച്ചിരുന്നതാ അമ്മു… ഇനി അതില്ല… ഞാൻ സംസാരിച്ചു രാഹുലിനോട് അവൻ പറഞ്ഞു എന്നെ അവൻ വേണ്ടാന്നു പറഞ്ഞിട്ടില്ല എന്നു… എന്നു തൊട്ടാണ് കുട്ടേട്ടൻ കള്ളം പറയാൻ തുടങ്ങിയത് . ആർക്കു വേണ്ടിയാ എന്നോട് കള്ളം പറയുന്നേ…
അമ്മു…. ഞാൻ… അത്… കുട്ടൻ അമ്മുവിന്റെ മുന്നിൽ വാക്കുകൾക്കായി തിരഞ്ഞു…
വേണ്ട എനിക്ക് ഇനി നിങ്ങളുടെ വാക്കുകളെ വിശ്വാസമില്ല…
അമ്മുവിന്റെ ശരം പോലുള്ള വാക്കുകൾ കുട്ടനെ നോവിച്ചുകൊണ്ടിരുന്നു. ഒരുപാട് നേരം അതു കേട്ടുനിൽക്കാനോ. അവളുടെ മുന്നിൽ ഒരു കള്ളനെ പോലെ നിക്കാനോ കുട്ടന് ആകുമായിരുന്നില്ല അവൻ അവിടെനിന്നും പോയി .
പുറത്തിറങ്ങിയപ്പോൾ ദേവ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്. എന്നോട് ക്ഷമിക് കുട്ടാ…അവൾ രാഹുലിനെ വിളിച്ചു തന്നില്ലെങ്കിൽ കല്യാണത്തിന് അവൾ ഉണ്ടാകുകയില്ല എന്നു പറഞ്ഞപ്പോൾ വിളിച്ചുകൊടുകാം എന്നെ വിചാരിച്ചോളൂ… എന്നാൽ ഇങ്ങനെ സംഭവിക്കും എന്നു ഞാൻ വിചാരിച്ചില്ലടാ…
സാരില്ലടാ എന്നെങ്കിലും അവൾ നമ്മൾ ചെയ്തു കൂട്ടിയതെല്ലാം അറിയും അപ്പോൾ അവൾ എന്നെ ഇതിൽ കൂടുതൽ വെറുക്കും എന്നു എനിക്ക് അറിയാം…സാരില്ല.. ദേവയുടെ തോളിൽ കൈ വെച്ചു നിറഞ്ഞ കണ്ണുമായി കുട്ടൻ നടന്നുപോയി
ആദ്യമായി തനിക് ഒരാശ്രയത്തിനോ ഒരാശ്വാസത്തിനോ ആരും ഇല്ല എന്നു അവൾക് തോന്നി. മരിക്കാൻ പോലും പറ്റാത്ത തന്റെ ഈ ഗതികെട്ട അവസ്ഥ ഓർത്തു അവൾ പൊട്ടി കരഞ്ഞുകൊണ്ടിരിക്കുമ്പോൾ കല്യാണത്തിന്റെ തിയതിയും മുഹൂർത്തവും കുറിക്കുകയായിരുന്നു താഴെ.
ഒരുപാട് ആർഭാടം ഒന്നും വേണ്ട…അമ്മുവിന്റെയും അഭിപ്രായം അതുതന്നെയാ… എന്നുവെച് അമ്മുവിനെ ഒന്നും ഇല്ലാതെ ഇറക്കിവിടൊന്നും യില്ലാട്ടോ അതിനുള്ളതൊക്കെ ഞാൻ സ്വരുക്കൂട്ടിയട്ടുണ്ട്… രാഘവൻ മാധവവർമ്മയോട് പറഞ്ഞു.
എന്താ രാഘവാ…അമ്മു ഞങ്ങളുടെയും മകൾ അല്ലേ… ഇപ്പോ ദേ…ദേവയുടെ ഭാര്യ ആകാൻ പോകുന്നു പിന്നെന്താ…അപ്പോൾ നമുക്ക് അടുത്ത മുഹൂർത്തം തന്നെ ഉറപ്പിക്കാം അല്ലേ…
കുറിപ്പിച്ച മുഹൂർത്തങ്ങൾ വായിക്കുകയും അതിൽ നിന്നും ഏറ്റവും അടുത്തതും മംഗളകരവും ആയ ഒരു മുഹൂർത്തം ഉറപ്പിക്കുകയും ചെയ്തു.
ഒരാഴ്ച കൊണ്ടു തന്നെ കല്യാണം നടത്താൻ തീരുമാനിച്ചു. കുട്ടനും അമ്മുവും പരസ്പരം മിണ്ടിയതേ ഇല്ല അതുകൊണ്ട് തന്നെ ആ വീട് ഒരു മരണ വീടിന്റെ പ്രീതികം ആയിരുന്നു. എന്നാലും കുട്ടൻ ഓടി നടന്നു തന്റെ അനിയത്തിക് വേണ്ടി എല്ലാം ചെയ്തു. ആവശ്യമുള്ള സ്വർണം എടുക്കാനും ഡ്രസ്സ് എടുക്കാനും രാഘവനും സുമിത്രയും കൂടി അമ്മുവിനെ നിർബന്ധിച്ചു കൊണ്ടുപ്പോയി.
എന്നാൽ മംഗലശ്ശേരി ആഘോഷത്താൽ മുങ്ങി. അമ്മുവിന് വേണ്ടതെല്ലാം ദേവുവും ദേവയും കൂടി സെലക്ട് ചെയ്തു. വിവാഹ സാരി എടുക്കാൻ ദേവു അമ്മുവിനെയും കൂടെക്കൂട്ടി ഒരു ശില കണക്കെ അമ്മു എല്ലാത്തിനും നിന്നു കൊടുത്തു. തന്നിലേക്കു വീഴുന്ന ദേവയുടെ നോട്ടം അവൾക് വളരെ അരോചകം ആയി തോന്നി. ദിവസങ്ങൾ പെട്ടന്നു തന്നെ പോയിക്കൊണ്ടിരുന്നു.
കല്യാണത്തലേന്നു രാത്രി മംഗലശ്ശേരി പ്രകാശത്താൽ ഉദിച്ചുനിന്നു. അവിടെ ഓരോരുത്തരുടെയും മനസ്സിൽ സന്തോഷം അലയടിച്ചു. പുടവ കൊടുക്കൽ ചടങ്ങിനായി ദേവുവും മാധവവർമ്മയും കൊറച്ചു ബന്ധുക്കളും കൂടി അമ്മുവിന്റെ വീട്ടിൽ എത്തി പുടവയും കോർത്തമുല്ലമൊട്ടുകളും അടങ്ങുന്ന തളിക അമ്മുവിന് കൈമാറി. പിന്നെ അമ്മുവിന് കല്യാണദിവസം അണിയാനുള്ള ആഭരണങ്ങളും നൽകി.
ദേവ ഏറെ നാളായി താൻ കണ്ട സ്വാപ്നത്തെ നാളെ സ്വന്തമാകുന്നു എന്ന സ്വപ്നം കണ്ടുറങ്ങുമ്പോൾ… തന്റെ വലയിൽ നിന്നും വഴുതി പോയ ഇരയെ ഓർത്തു വിഷമിക്കുകയായിരുന്നു.
തുടരും….
❤️❤️❤️❤️❤️❤️❤️❤️❤️❤️