നിനക്കായ് മാത്രം ~ ഭാഗം 07, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

©️ദീപ്തി ദീപ്

രാവിലെ തന്നെ കുളിച്ച് അടുക്കളയിൽ കയറി ഓരോ പണിയും ചെയ്യുന്നുണ്ട് ഗൗരി.
പാത്രങ്ങളുടെ ശബ്‌ദം കേട്ടാണ് കണ്ണ് തുറന്നത്.ഫോണെടുത്തു നോക്കിയപ്പോൾ പുലർച്ചെ അഞ്ചേ മുക്കാലോടടുക്കുന്നു.നടുമുറിയിൽ ഇട്ട പായയിൽ ദേവൻ ഗൗരിയെ നോക്കി ഉറങ്ങുന്നത് പോലെ കിടന്നു.ഹാളിലെ ഉമാമഹേശ്വര ചിത്രത്തിന് മുന്നിൽ വിളക്ക് തെളിയിച്ചിട്ടുണ്ട്.കല്യാണത്തിന് തലേന്നു അവൾക്കു വസ്ത്രങ്ങൾ എടുക്കാൻ പോയപ്പോൾ കുറച്ച് പൂജ സാധനങ്ങളും വാങ്ങി കൂടെ ഒരു ഫോട്ടോയും.അവളുടെ ഭക്തി അറിയുന്നത് കൊണ്ട് തന്നെ.

താൻ ഒറ്റക്കായിരുന്നപ്പോൾ ഇതൊന്നും ശ്രെദ്ധിക്കാറു കൂടി ഇല്ലായിരുന്നു. എന്തിന് വീട്ടിലേക്ക് പോലും തോന്നുമ്പോഴേ കയറി വരൂ. ഇപ്പോഴാണ് ഇതൊരു വീടായത് എന്ന് തോന്നി ദേവന്. ഇനി ആ സീമന്തരേഖ കൂടി ചുമന്നു കാണണം. എനിക്ക് വേണ്ടി അവിടമിപ്പോൾ ചുമന്നു കിടക്കുന്നുണ്ടോ എന്ന് അറിയാൻ വല്ലാത്ത ആഗ്രഹം. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് ഗൗരി ഭക്ഷണം കഴിക്കാൻ വന്നപ്പോൾ അതായിരുന്നു ആദ്യം ശ്രെദ്ധിച്ചത്. പക്ഷേ നിരാശയായിരുന്നു ഫലം. (പാർട്ട്‌ അഞ്ചിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്ട്ടോ)

പിന്നീട് എന്നും രാവിലെ കൊതി കൊണ്ട് വെറുതെ ഒന്ന് നോക്കുമായിരുന്നു.പക്ഷേ അവിടെ ഒഴിഞ്ഞു തന്നെ കിടന്നു.ഇപ്പോഴും നോക്കാൻ ശ്രെമിച്ചെങ്കിലും മുഖം കാണാൻ പറ്റിയില്ല. ആ കാര്യത്തിൽ മാത്രം ഒരു കുഞ്ഞ് സ്വാർത്ഥത തോന്നുന്നുണ്ട്. അതുകൊണ്ട് തന്നെ അവളോട് ചെറുതായി ദേഷ്യവും തോന്നാറുണ്ട്.

?????????

തിണ്ണയിൽ ഇരിക്കുകയായിരുന്നു ദേവൻ. പുറത്ത് ചെറിയ മഞ്ഞുണ്ട്. ശരീരത്തിന് വല്ലാത്ത തണുപ്പ് തോന്നുന്നു.കൈ രണ്ടും കൂട്ടി തിരുമ്മി പുറത്തേക്കു നോക്കി ഇരുന്നു. ഒരു പ്രേത്യേക ഭംഗി തോന്നുന്നു പ്രകൃതിക്ക്.ഒരിക്കലും ഈ കാഴ്ചകളൊന്നും കണ്ടിട്ട് കൂടിയില്ല. രാത്രി കള്ളും കുടിച്ച് വന്നു കിടക്കും. രാവിലെ തോന്നുമ്പോൾ എഴുന്നേൽക്കും.അങ്ങനെ ഒരു കൃത്യതയില്ലാത്ത ജീവിതം. ഗൗരി കൂടെ ഉള്ളത് കൊണ്ടാണ് ഇപ്പോൾ കള്ളു കുടിക്കാത്തത്. അവൾക്കിഷ്ടമല്ല.പണ്ടും അവൾക്കാ ശീലം ഇഷ്ട്ടമല്ല.

ഒരിക്കൽ ഞാനും കൂട്ടുകാരും വീടിന്റെ പുറകിലെ കുളപടവിൽ നിന്നും കൂട്ടുകാരന്റെ അച്ഛൻ മാറ്റി വെച്ച മദ്യകുപ്പി ആരും അറിയാതെ എടുത്ത് കൊണ്ട് വന്നു. ഓരോരുത്തരും കുടിച്ച് കഴിഞ്ഞ് താൻ കുടിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് ഒരു പാദസാര കിലുക്കം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ ഗൗരിയായിരുന്നു.അവൾ സംശയത്തോടെ നോക്കി അടുത്തേക്ക് വന്നതും കൂട്ടുകാരെല്ലാരും ഓടി രക്ഷപെട്ടു.ഞാൻ ഓടി രക്ഷപെടാൻ ശ്രെമിച്ചെങ്കിലും മുന്നിൽ കയറി എന്നെ തടഞ്ഞു നിർത്തി.

ഇത് അച്ഛനോടു പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞ് പോകാൻ നിന്നവളോടു അച്ഛനോട് പറയരുതെന്ന് പറഞ്ഞ് കെഞ്ചിയിട്ടും അവൾ കേൾക്കാതെ വാശിയിൽ പോകാൻ നിന്നവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഭിത്തിയോട് ചേർത്ത് നിർത്തിയവളുടെ ചുണ്ടുകളിൽ ഞാൻ ചുംബിച്ചു.പറയുമ്പോൾ ഇതും കൂടി പറയാൻ പറഞ്ഞ് കൊണ്ടവളെ ദേഷ്യത്തിൽ കുളത്തിലേക്കു തള്ളിയിട്ട് കയറി പോയി. എന്റെ ആദ്യ ചുംബനം.കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ട് നടന്നവൾക്ക് കൊടുത്ത ചുംബനം. പക്ഷേ ദേഷ്യത്തോടെയാണെന്ന് മാത്രം. ഓർത്തപ്പോൾ ഒരു കുഞ്ഞ് സന്തോഷം തോന്നി. ഒരിക്കൽ നിന്റെ ചുണ്ടുകളിൽ ഞാൻ പ്രേണയത്തോടെ ചുംബിക്കും ഗൗരി….അന്ന് നിന്റെ മനസ് നിറയെ ഈ രുദ്രദേവൻ ആയിരിക്കും….ഈ ദേവനോടുള്ള നിന്റെ അടങ്ങാത്ത പ്രേണയമായിരിക്കും….അന്ന് ആ ലോകത്ത് നമ്മൾ മാത്രമായിരിക്കും…..നമ്മുടെ പ്രണയം മാത്രമായിരിക്കും……

തീരെ പ്രദീക്ഷിക്കാത്ത സമയത്ത്‌ കൈകൾക്ക് അടുത്ത് ഒരു ഗ്ലാസ്‌ ചായ വെച്ചവൾ പോയപ്പോഴാണ് തിരിഞ്ഞു നോക്കിയത്. ഓരോന്നു ആലോചിച്ചു നിന്നപ്പോൾ അവൾ വന്നത് പോലും അറിഞ്ഞില്ല.അതുകൊണ്ട് തന്നെ നെറ്റിയിലേക്ക് നോക്കിയില്ല.പക്ഷേ എന്തോ ഒരു സന്തോഷം വന്നു മൂടി.അവൾ വെച്ചു പോയ ചായയും ചുണ്ടോടു ചേർത്ത് പുറത്തേക്ക് നോക്കിയിരുന്നു.

????????

ദേവനുള്ള ഭക്ഷണം വിളമ്പി വെച്ച് ഗൗരി ഒരുങ്ങാനായി മുറിയിലേക്ക് പോയി. കുളി കഴിഞ്ഞു വന്ന ദേവൻ കണ്ടത് മേശമേൽ ഭക്ഷണം വിളമ്പി വെച്ചിരിക്കുന്നതാണ്. മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും എന്നത്തേയും പോലെ ഭക്ഷണവും കൊണ്ട് പുറത്തേക്ക് പോയി.കഴിച്ച് കഴിഞ്ഞ് അകത്തേക്ക് വന്നപ്പോൾ ഗൗരി കഴിക്കുന്നുണ്ടായിരുന്നു. കഴിക്കുന്ന മേശക്കു പുറത്ത് അവൾക്കു കോളേജിലേക്ക് പോകാനുള്ള പൈസ വെച്ചു കൊണ്ടവൻ പുറത്തേക്ക് പോയി. ക്ലാസ്സിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ഗൗരിയെ ദേവൻ കണ്ടത്.അവളുടെ സീമന്തരേഖ ഇന്ന് ചുവന്നിരിക്കുന്നുണ്ടായിരുന്നു.കുറെ കാലമായി കാണാൻ ആഗ്രഹിച്ച ഒരു കാഴ്ചയായിരുന്നു. എന്തോ അത് കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്ത് പറയണമെന്ന് അറിയാത്ത പോലെ ആയി പോയി. അത്രത്തോളം ആ മുഖം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.മുഖത്തിനൊരു പ്രത്യേക തിളക്കവുമുണ്ട്.

?????????

ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാരും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു ഗൗരിയെ.ചിലർക്ക് പെട്ടെന്ന് വിവാഹം കഴിഞ്ഞതിന്റെ സംശയമാണെങ്കിൽ,ചിലർക്ക് കല്യാണത്തിന് വിളിക്കാത്തതിന്റെ പരാതി പറയുകയും,കാര്യമറിയുന്നവർ സഹതാപത്തോടെ നോക്കുന്നുമുണ്ടായിരുന്നു. എന്തോ വല്ലാത്ത അസ്വസ്ഥത തോന്നിയവൾക്ക്. അവളുടെ അവസ്ഥ മനസിലാക്കിയ ദേവൂവും ശിഖയും അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

?????????

ബസ് ഇറങ്ങി വരുന്ന വഴി ഒരു ആൾക്കൂട്ടം കണ്ട് അവിടേക്കു പോകുകയായിരുന്നു. അവർ മൂന്ന് പേരും. അവളെ കണ്ടതും ചിലർ അടക്കം പറയുകയും, ചിലർ സഹതാപത്തോടെ നോക്കുന്നുമൊക്കെ ഉണ്ട്. പെട്ടന്നാണ് നെറ്റി പൊട്ടി ചോരയുമായി നിൽക്കുന്ന ദേവനെ അവർ കണ്ടത്. പെട്ടെന്ന് അത് കണ്ടപാടെ അവരവിടേക്കോടി.

“”എന്താ ഏട്ടാ പറ്റിയെ?””

“”ഒന്നുമില്ലെടി “”

ദേവു പേടിയോടെ ചോദിച്ചതും അവനവരെ സമാധാനിപ്പിച്ചു.ഗൗരി അവളുടെ ഷാൾ കീറി മുറി നന്നായി കെട്ടി കൊടുത്തു. അപ്പോഴേക്കും ശിവൻ കാർ കൊണ്ട് വന്നിരുന്നു. അവരുടെ കൂടെ ഗൗരിയും ഹോസ്പിറ്റലിലേക്ക് പോയി.

“”തല്ലു കേസ് ആണല്ലേ.? എന്തായാലും പോലീസിനെ വിളിച്ചു പറയണം.അത് കൊണ്ട് ഞങ്ങൾ അറിയിച്ചിട്ടുണ്ട്. വൈകാതെ പോലീസു വരും.””

ഡോക്ടർ പറഞ്ഞ് കൊണ്ട് മുറിക്കു പുറത്തേക്ക് പോയി.അല്പസമയത്തിനു ശേഷം പോലീസ് അവിടെ എത്തി.

“”എന്താടാ ദേവാ പറ്റിയത്?””

എസ്. ഐ ചോദിച്ചു കൊണ്ട് അവിടെയുള്ള ചെയറിൽ ഇരുന്നു.

“”ആ രാജേന്ദ്രനുമായി ഒന്നും രണ്ടും പറഞ്ഞ് വഴക്കായി…. “”

ശിവയുടെ വാക്ക് കേട്ടതും എസ്. ഐ അവനെ നോക്കി.

“”എന്ത് പറഞ്ഞാ പ്രേശ്നം? പഴയ കാര്യം തന്നെയാണോ?””

“””അല്ല. ഇത്തവണ ഗൗരിയുടെ പേരും പറഞ്ഞായിരുന്നു. വഴക്ക് “”

“”ഗൗരിയുടെ കാര്യം പറഞ്ഞോ? “”

അത് കേട്ടതും ഗൗരി സംശയത്തോടെ എല്ലാരേം നോക്കി.

“”മ്മ്. ഇവളെ അവന് കുറച്ച് സമയത്തേക്ക് കൊടുക്കുമോ എന്ന്?അത് കേട്ടതും എന്റെ സമനില തെറ്റി പോയി.ഞാൻ ഒന്നു പൊട്ടിച്ചു.അതിന്റെ ദേഷ്യത്തിൽ അവിടെ ഉണ്ടായിരുന്ന ഒരു പലക കഷ്ണം കൊണ്ട് അവനെന്നെ തല്ലി.””

അത് കേട്ടതും ഗൗരിയൊന്നു ഞെട്ടി.

“”ചെറിയൊരു മുറിവ്. അത്രയുള്ളൂ. പേടിക്കാൻ ഒന്നുമില്ല.””

ദേവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.പക്ഷേ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“”ഇയാൾ കരയണ്ടടോ.അവനിട്ടു ഒന്നു പൊട്ടിക്കാം. കുറെ കാലമായി അവന്റെ ശല്യം തുടങ്ങിയിട്ട്.അവന്റെ അസുഖം ഇന്നത്തോടെ തീർത്തു കൊടുക്കാം.””

അത് കണ്ടതും എസ്. ഐ എഴുന്നേറ്റു.

“”പിന്നെ എന്നെ അറിയുമോ ഗൗരി പാർവതിക്ക്? ഞാൻ ഇവരുടെ ക്ലാസ്സ്‌മേറ്റാണ് ശ്യാം.ഇവിടുത്തെ സ്റ്റേഷനിലെ എസ്. ഐ യാണ്.ഇയാളെ കുറിച്ച് കുറെ പറഞ്ഞിട്ടുണ്ട് ദേവൻ. ഫോട്ടോയും കണ്ടിട്ടുണ്ട്.ഇപ്പോഴാണ് നേരിട്ട് പരിജയപെടാൻ പറ്റിയത്.എന്തായാലും കാണാൻ സാധിച്ചതിൽ സന്തോഷം “”

ഗൗരിയെ സ്വയം പരിചയപ്പെടുത്തി.

“”ഞാൻ കഴിക്കാൻ വല്ലതും കൊണ്ട് വരാം.””

അത് പറഞ്ഞു കൊണ്ട് ശിവൻ പുറത്തേക്ക് ഇറങ്ങിയതും കൂടെ ശ്യാംമും അവനോട് യാത്ര പറഞ്ഞിറങ്ങി. ഗൗരി അവിടെ അടുത്തുള്ള കസേരയിൽ ഇരുന്നു. ക്ഷീണം കാരണം ദേവൻ കണ്ണുകൾ അടച്ചു കിടന്നു. പെട്ടെന്ന് ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് ഗൗരി വാതിൽ തുറന്നത്. ശ്യാം ആയിരുന്നു.ശ്യാം പുറത്തേക്ക് വരാൻ പറഞ്ഞതും അവളും പുറത്തേക്ക് ഇറങ്ങി.

“”എന്നോട് ക്ഷമിക്കണം പാർവതി.””

ശ്യാം അത് പറഞ്ഞതും ഗൗരി അവനെ സംശയത്തോടെ നോക്കി.

“” എന്റെ ക്ഷമ ചോദിക്കൽ എന്തിനാണെന്നല്ലേ ഇയാൾ സംശയിക്കുന്നത്. അതിനൊരു കാരണമുണ്ട്.ഇയാളുടെ വിവാഹം മുടങ്ങാനുള്ള കാരണം. ഇയാൾ ഇഷ്ടത്തോടെ അല്ല ദേവന്റെ ഭാര്യയായി ജീവിക്കുന്നത് എന്നെനിക്കറിയാം…ഇയാൾ സ്നേഹിച്ചതും, വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും സുര്യനെ യാണെന്നും എനിക്കറിയാം. പക്ഷേ ഇയാൾ അവനെ വിവാഹം കഴിച്ചിരുന്നേൽ ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ കഴിയില്ലായിരുന്നു.ഒരിക്കലും സന്തോഷം എന്തെന്ന് ജീവിതത്തിൽ അറിയില്ലായിരുന്നു. ദേവൻ ഇയാളെ താലി കെട്ടാൻ കാരണം ഞാനാണ്…

തുടരും…