മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“എന്റെ കുട്ടി സുഖായ് ഇരിക്ക്യല്ലേ…അച്ഛമ്മയ്ക്ക് അത് മതി…. നിന്നെ ഋഷിയുടെ കയ്യിൽ ഏൽപ്പിച്ചതിൽ പിന്നെ സമാധാന… അച്ഛമ്മ പോയാലും എന്റെ കിച്ചു മോൾക്ക് ആളായല്ലോ….. “
ഏറെ നാളുകൾക്കു ശേഷം അച്ഛമ്മയേ കാണാൻ പോയതായിരുന്നു ഋഷിയും കൃഷ്ണയും…. കുറച്ച് ദിവസമായവൾ ക്ലാസ്സിനു പോകുവാൻ തുടങ്ങിയിട്ട്….അതും കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അച്ഛമ്മയെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മനസില്ലാഞ്ഞിട്ടും .. അവൻ കൂട്ടി കൊണ്ട് വന്നതാണ്….
“”എപ്പോഴും കരുതും കാണാൻ വരണം ന്ന്….. പിന്നെ സമയം കിട്ടണ്ടേ…ഞാൻ ഓരോരോ കാരണങ്ങളാൽ ബിസിയായിരിക്കും…. ഇവളെ ഇങ്ങ് കൊണ്ട് വിടാനും നേരം കാണില്ല…””
അച്ഛമ്മയോട് സംസാരിച്ചു കൊണ്ടവൻ കിച്ചുവിനെ നോക്കി ചിരിച്ചു…… ആ തറവാട്ടിൽ അച്ഛമ്മ തനിച്ചാണ്… അയല്പക്കത്തായാണ് ചെറിയച്ഛന്മാരുടെ വീടുകൾ… അവരോട് സംസാരിച്ചിട്ട് വരാമെന്നു പറഞ്ഞ് ഋഷി ആ മുറിയിൽ നിന്നുമിറങ്ങി…ആ സമയം മുത്തശ്ശിയവളെ സാകൂതം വീക്ഷിച്ചു..
“”എന്താണ്….. എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത പോലെ ഇങ്ങനെ നോക്കുന്നെ…. കല്യാണി കുട്ടി…””
“”മോളെ…വിശേഷം വല്ലതും ഉണ്ടോ…. “”
ഏറെ ആകാംഷയോടെ ഋഷി പോയെന്ന് ഉറപ്പാക്കിയ ശേഷം ചിരി അടക്കി പിടിച്ചു കൊണ്ടായിരുന്നു അച്ഛമ്മ ചോദിച്ചത്….
“”ഏട്ടൻ പോകാൻ കാത്തിരിക്ക്യയിരുന്നല്ലേ…. എന്റെ കല്യാണി കുട്ടി…… പൂതി കൊള്ളാലോ..തല്ക്കാലം ഇപ്പൊ ഒന്നുല്ല “””
കിച്ചു ആാാ കവിൾതടം പിടിച്ചു വലിച്ചു…..
“”പിന്നെ അവനുള്ളപ്പോ ഞാൻ എങ്ങനെയാ ചോദിക്ക്യ…. എന്റെ കിച്ചു മോളുടെ കുഞ്ഞിനെ കൂടി താലോലിച്ചിട്ട് മരിച്ചാൽ മതീന്നാ ഇപ്പൊ എന്റെ പ്രാർത്ഥന……. “”
“”ഓഹോ… ഇത്രേം നാളും എന്റെ കുട്ടീനെ ഒരാളെ ഏല്പിച്ചിട്ട് കണ്ണടച്ചാൽ മതി…എന്നിട്ടെന്നെയങ്ങു വിളിച്ചാ മതി എന്നൊക്കെയായിരുന്നല്ലോ ..ഇപ്പോ പ്രാർത്ഥന പുതുക്കിയൊ .. എന്റെ അച്ഛമ്മ എന്റെ കുഞ്ഞിനേം… അതിന്റെ കുഞ്ഞിനേം ഒക്കെ താലോലിച്ചിട്ട് അങ്ങ് പോയാൽ മതി….. “””
“”ഒന്നുപോടീ. അത്യാഗ്രഹോന്നുല്ല…. എനിക്ക് നിന്റെ കൊച്ചിനെ കണ്ട മതി…. “”
പിണങ്ങിയ മുഖത്തോടെ അച്ഛമ്മയിരിക്കുമ്പോൾ കിച്ചു പതിയെ ആ മടിയിൽ തല ചായ്ച്ചു……
“”എത്ര നാളായി അച്ഛമ്മ….. ഞാൻ ഇങ്ങനെയൊന്ന് കിടന്നിട്ട്…… “””
പറയുമ്പോൾ അവളുടെ കണ്ണുകൾ ഈറൻ അണിയുന്നുണ്ടായിരുന്നു ……
“”കുട്ടിക്ക് ഇന്ന് ന്നെ പോണം ന്നുണ്ടോ…. “””
“”ഉവ്വ്……. ഏട്ടൻ അതും പറഞ്ഞിട്ട ഇങ്ങോട്ടെക്ക് കൂട്ടി കൊണ്ട് വന്നത്…ഞാൻ ചോദിച്ചതാ അച്ചമ്മേടെ കൂടെ നിന്നോട്ടെ ന്ന് … “””
പറഞ്ഞ് കൊണ്ട് തലയിൽ തലോടികൊണ്ടിരിക്കുന്ന അച്ഛമ്മയുടെ കൈ എടുത്ത് നെഞ്ചോട് ചേർത്തു അവൾ….
“”സാരില്ല കിച്ചുവെ…. നിന്നെ ഇഷ്ടായോണ്ടല്ലേ….. നിന്നെ പിരിഞ്ഞിരിക്കാൻ വയ്യാത്തോണ്ടല്ലേ…. “”
അച്ഛമ്മ പറയുമ്പോൾ കൃഷ്ണയുടെ മനസ്സിൽ വീണ്ടും ഋഷിയുടെ മുഖം നിറഞ്ഞു…..
“”അതേ… എന്നെ ഒത്തിരി ഇഷ്ടാ….. “”
ആാാ മുഖം പുഞ്ചിരി തൂകി….
?????????
തറവാട്ടിൽ നിന്നിറങ്ങുമ്പോൾ കൃഷ്ണയുടെ എല്ലാ ചിരിയും മാഞ്ഞിരുന്നു… കല്യാണം കഴിഞ്ഞിറങ്ങുമ്പോൾ ഉണ്ടായ അതേ നിമിഷം ഒന്നുകൂടി കടന്നു വന്നെന്ന പോലെ….
“”പോട്ടെ അച്ചമ്മേ “”
കൃഷ്ണ ആ കവിളിൽ ഒരു മുത്തം വച്ചു കൊടുത്തു……
“”എപ്പോഴേലും ഇനി വരാട്ടോ… എന്നിട്ട് അച്ഛമ്മേനേം ഞാൻ കൂടെ കൊണ്ടോകും… “”
“”മ്മ്മ്… വൈകിക്കേണ്ട പൊക്കോ.. ക്ലാസും കഴിഞ്ഞ് വന്നതല്ലേ… നേരം ഇരുട്ടണെന് മുന്നേ വീട്ടിൽ എത്താൻ നോക്ക് “
നിറ മിഴിയാലെ പറഞ്ഞപ്പോൾ എന്തൊ സങ്കടം അവളുടെ മനസിൽ മൊട്ടിട്ടു…
എല്ലാവരോടുമവൾ യാത്ര പറഞ്ഞു….ആ സമയം ചെറിയച്ഛന്മാർക്കൊന്നും തന്നെ അത്ര വില ഇല്ലാത്ത പോലെ തോന്നിയിരുന്നു.
വേണ്ടപ്പെടാത്തയാരെയോ കാണും പോലൊരു പ്രതീതിയായിരുന്നു കൃഷ്ണയോട് കാട്ടിയത്… ഋഷിയോടാണെൽ നല്ല സ്നേഹ പ്രകടനവും…. കിച്ചുവിന്റെ മുഖത്തേക്ക് പോലും അവർ നോക്കാതിരുന്നത് അവളിൽ വിഷമത്തിന്റെ വിത്തുകൾ പാകി……
“”അതെന്താ ചെറിയച്ഛന്മാരോന്നും എന്നോടധികം മിണ്ടാഞ്ഞത്…..? “‘
കാറിലിരിക്കുമ്പോൾ എന്തൊ ആലോചിച്ചു കൊണ്ടെന്ന പോലെ ഋഷിയോടായ് ചോദിച്ചു…
“”ഏയ്… അവരൊക്കെ എന്നോട് നന്നായി സംസാരിച്ചല്ലോ…. തനിക്ക് തോന്നിയതായിരിക്കും…. “”
“”പക്ഷെ… എന്നോടെന്തോ അകൽച്ചയുണ്ട്..”
അതും പറഞ്ഞവളുടെ മിഴികളിൽ നിറഞ്ഞു..
“”തനിക്ക് വട്ടാണോ…കരയാൻ.. ഇതും പറഞ്ഞിരിക്കാതെ ഒന്ന് വായ പൂട്ടുവോ . “””
ഋഷിക്ക് ദേഷ്യം വന്നെന്ന് മനസ്സിലായതും കൃഷ്ണ പിന്നൊന്നും മിണ്ടിയില്ല….മുഖവും കനപ്പിച്ചങ്ങനെയിരുന്നു….ഋഷിയും മൈൻഡ് ആക്കിയില്ല…അങ്ങകലേക്ക് വണ്ടി നീങ്ങുവാൻ തുടങ്ങി…ആ യാത്രക്കിടയിൽ പ്രിയപ്പെട്ടവളുടെ സാമീപ്യമറിഞ്ഞെന്ന പോലെ അവൻ തല ചരിച്ചൊരു വീട്ടിലേക്ക് നോക്കി……. ഏറെ പ്രിയപ്പെട്ടവളുടെ ഭവനം….
“”വരാം ഹൃതൂ ഞാൻ.. നിന്നെ കാണാൻ…… അപ്പോൾ എന്റെ കൂടെ കൃഷ്ണയും ഉണ്ടാകും….അവൾ നിന്നെ കാണണം…നമ്മുടെ പ്രണയമെന്തെന്ന് കാണണം….””
അവൻ മനസ്സിൽ ഓർത്തു.. ആലോചനയിൽ മുഴുകി വണ്ടി എടുത്തതിനാലാവണം അത് നിയന്ത്രിക്കാനവൻ പാട് പെട്ടത്…മുന്നിൽ വരുന്ന ലോറിയിലേക്ക് ഇടിക്കാനായതും അവൻ കാർ സൈഡിലേക്കൊതുക്കി നെടുവീർപ്പിട്ടു…
“”ഏട്ട..!!ഇപ്പൊ ചെന്ന് ഇടിക്കുവായിരുന്നല്ലോ… എന്ത് പറ്റി …അതാരുടെ വീടാ… എന്താ അങ്ങോട്ടേക്ക് തന്നെ നോക്കിയത് … “”
കൃഷ്ണ അവന്റെ കയ്യിൽ അവളുടെ കൈ ചേർത്ത് വച്ചു….
“”എന്റെ ഒരു സുഹൃത്തിന്റെ വീടാ…… ചുമ്മാ.. അവൻ മുറ്റത്തോ മറ്റോ ഉണ്ടെന്ന് നോക്കിയതാ. വണ്ടി വരുന്നത് ശ്രദ്ധിച്ചില്ല…. സോറി… തനിക്ക് വല്ലതും പറ്റിയോ…..? “”””
“”മ്മ്.. മ്മ്… ഇല്ലാ…… ഡ്രൈവിംഗ്നിടയിൽ മനസ് വിഷമിപ്പിക്കേണ്ടെന്ന് കരുതിയ ഞാൻ പിന്നെ മിണ്ടാതിരുന്നത് …എന്നിട്ട് സ്വയം ശ്രദ്ധ ഇല്ലാ “
ഋഷി അവളെ നോക്കികൊണ്ട് വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു…കൃഷ്ണയുടെ കരുതൽ എത്രത്തോളമാണെന്ന് അവൻ ഒരു നിമിഷമോർത്തു….മനസ്സിൽ അവളോടായ് ചില സമയം സഹതാപം തോന്നുവാൻ തുടങ്ങി…. എങ്കിലും അതിനെയൊക്കെയവൻ അകറ്റി നിർത്തി..
സന്ധ്യയ്ക്ക് വിളക്ക് വച്ച ശേഷമായിരുന്നു അവർ വീട്ടിലെത്തിയത്…കുളിയും കഴിഞ്ഞ് വീട്ടിലെ ബാൽക്കണിയിൽ ഋഷി അങ്ങനെ ചാർന്നിരുന്നു…..
“”മിസ്സാവുന്നു ഹൃതു……. “”
വെറുതെയവൻ മനസ്സിലോർത്തു….
?????????
“”ഈ ഹൃതു ഇല്ലായിരുന്നെങ്കിൽ ഋഷി ആരെ ഉമ്മ വയ്ക്കുമായിരുന്നു……””
ചോദിച്ചുകൊണ്ട് പിൻ കഴുത്തിലൂടെ കയ്യിട്ടവളെ അവൻ മനസ്സിൽ വരച്ചെടുത്തു…..
“””ഋഷിക്ക് ഈ ഹൃതുനെ മതി…… എന്റെ സമ്മാനങ്ങളൊക്കെയും നീ വാങ്ങിച്ചാൽ മതി….. എന്റെ ചുംബനങ്ങളോക്കെയും നീ സ്വീകരിച്ചാൽ മതി…… ‘”
നേരിൽ കണ്ടെന്ന പോലെ അവനൊരു നിമിഷം ചിരിച്ചു….””
വീണ്ടും തോളിൽ നനുത്ത സ്പർശം അനുഭവപ്പെട്ടെന്ന് തോന്നിയപ്പോൾ പിന്നിൽ നിന്നാ കൈ വലിച്ചെടുത്തുകൊണ്ട് പെണ്ണിനെ മടിയിലേക്കിട്ടു…….
“””പെണ്ണേ …………കുറുമ്പ് നിനക്ക് കൂടുന്നുണ്ട്…… “””
ചേർത്തു പിടിച്ചവൻ മടിയിലേക്ക് നോക്കിയപ്പോൾ കൃഷ്ണയായിരുന്നു അത്…..ബോധം വീണ്ടെടുത്തപ്പോൾ അവന് അനിഷ്ടം പോലെ തോന്നി…ദേഷ്യം ശരീരമാകെ അരിച്ചു കയറുന്നുണ്ടായിരുന്നു ….. എങ്കിലും ഉള്ളിലൊതുക്കി അവളോടായ് പുഞ്ചിരിച്ചു…..
“”എന്താണ് ഭാര്യേ…. “””
“”ഒന്നുല്ല.. “””
ഒരു കയ്യാലെ ഋഷിയുടെ മീശ പിരിച്ചു അവൾ…
“”ഇവിടെ ഒറ്റയ്ക്കിരിക്കുന്നത് കണ്ടിട്ട് വെറുതെ വന്നതാ…..പഠിക്കാനുണ്ട്… വിട്.. ഞാൻ പോട്ടെ “”
ഋഷിയുടെ കൈ വിടുവിച്ചു കൊണ്ടവൾ എഴുന്നേറ്റ് മാറി…അത്താഴവും കഴിച്ച് രാത്രി മുറിയിലേക്ക് ചെന്നപ്പോൾ പതിവ് പോലെ ഋഷി കാത്തിരിക്കുന്നുണ്ടായിരുന്നു……… പാത്രങ്ങളൊക്കെ കഴുകി വച്ച് വന്നപ്പോഴേക്കും സമയവും വൈകി ഉറക്കം തൂക്കി കൊണ്ട് വന്ന കൃഷ്ണയെ അത് വല്ലാതെ വേദനിപ്പിച്ചു …അവൾക്കാകെ അസ്വസ്ഥത തോന്നി…..
മുറിയിലേക്ക് കടന്ന് കണ്ണാടിക്കു മുന്നിൽ നിന്നും മുടി മെടഞ്ഞിടുന്നവളെ ചേർത്തു പിടിച്ചു ഋഷി..ആ കഴുത്തിൽ മുഖമുരസി…..
“‘ഞാൻ ഉറങ്ങിക്കൊട്ടെ….. എനിക്കാകെ നീറുവാ….പ്ലീസ്….. “”
കണ്ണ് നിറച്ചു പറയുന്നവാളോട് ഒരുതവണ അലിവ് തോന്നി അവന്…… ശെരിയാണ്… തന്റെ സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി അവളെയോ….. ആ ശരീരാവസ്ഥേയൊ ഞാൻ ശ്രദ്ധിച്ചിരുന്നില്ല..പക്ഷെ ഞാനെന്തിന് ശ്രദ്ധിക്കണം…. ജീവിതത്തിൽ ഒരു സ്ഥിര കാലമില്ലാത്തവളല്ലേ കൃഷ്ണ…….എങ്കിലും അവൻ നോവിക്കാതെ ഒഴിഞ്ഞു മാറി…..
ദിവസങ്ങൾ പുതിയ പ്രഭാതങ്ങളായും രാത്രികളായും കൊഴിഞ്ഞു കൊണ്ടിരുന്നു….ഋഷിയും കൃഷ്ണയും അത്രമേലടുത്തു…. തനിക്ക് ചുറ്റും നടക്കുന്ന നാടകീയ മുഹൂർത്തങ്ങളെ തിരിച്ചറിയാതെയവൾ സന്തോഷിച്ചു…. സമാധാനിച്ചു..
????????
“”ഇപ്പിപ്പോ…….മീൻ കറിയൊന്നും കൂട്ടാൻ വയ്യാ….ആകെ ക്ഷീണവും..ശർദിക്കാൻ വരുന്നത് പോലെയും തോന്നുവാ… “”
അടുക്കളയിൽ കയറിയപ്പോൾ നളിനിയമ്മയോടായിരുന്നു പെണ്ണാദ്യം പറഞ്ഞത്… അവരൊന്ന് ഞെട്ടി…
“”നിനക്ക് വല്ല പ്രതീക്ഷേമ് ഉണ്ടോ… “”
“”പ്രതീക്ഷയല്ല… എനിക്ക് ഉറപ്പാ….. പീരിയഡ്‌സ് തെറ്റിയിട്ട് കുറച്ച് നാളായി. ഇപ്പൊ ടെസ്റ്റും ചെയ്തു….. പോസറ്റീവ് ആണ്…. “”
അവളുടെ ആ മുഖത്തപ്പോൾ എന്തെന്നില്ലാത്ത തിളക്കമുണ്ടായിരുന്നു… ശാന്തിയുണ്ടായിരുന്നു……
“”ഋഷിയോട് പറഞ്ഞോ നീയ്….. “””
ആകാംഷയോടെയും വെപ്രാളത്തോടെയുമവർ ചോദിച്ചു….
“”ഇല്ലാ… പറയണം..ഏട്ടനൊരു അച്ഛനാവാൻ പോവ്വാന്ന്…ഒത്തിരി സന്തോഷിക്കുവായിരിക്കും അല്ലേ അപ്പൊ….
അമ്മയൊന്നും പറയല്ലേ… എനിക്ക് തന്നെ പറയണം എന്റെ ഋഷിയേട്ടനോട് ..””
അവളുടെ സംസാരത്തിൽ നളിനിയമ്മയുടെ ഹൃദയം നൊന്തു…. അറിയാൻ പോവുന്ന സത്യത്തേ അവൾ എങ്ങനെ നേരിടുമെന്നോർത്ത് ഭയന്നു…അതേ സമയം കൃഷ്ണ പതിയെ വയറിൽ തലോടുകയായിരുന്നു ….പ്രതിദിനം തോറ്റു കൊണ്ടിരിക്കുന്നവളാണെന്ന് താനെന്ന് തിരിച്ചറിയാതെ….വരാൻ തുടങ്ങുന്ന ജീവനെ തനിക്ക് കിട്ടില്ലെന്നറിയാതെ….
ഒരു വെള്ളിക്കൊലുസിന്റെ അകമ്പടിയോടെ നടന്നു മുറിയിലേക്കെത്തിയപ്പോൾ ലാപ്ടോപ്പും നോക്കിയിരിക്കുന്നവനെ പിന്നിലെ ചെന്ന് പിടിച്ചു അവൾ… എന്തെന്ന ഭാവത്തിൽ അവളെ തന്നെ നോക്കിയിരിക്കുന്ന ഋഷിയുടെ കൈ ചേർത്ത് പിടിച്ച് വയറോടു ചേർത്തു…
അവൾക്ക് പിന്നൊന്നും പറയാൻ കിട്ടിയില്ല…. സ്വന്തം പാതിയോട് വാക്കുകളെക്കാളുപരി അവന്റെ കൈകൾ ചേർത്ത് കണ്ണുകൾ കൊരുക്കുന്നതിനപ്പുറം മറ്റെന്ത് വേണം… പെണ്ണിന്റെ മിഴികളിൽ സന്തോഷത്താൽ നിറഞ്ഞു നിന്നു… അതവൻ നോക്കി കണ്ടു..താൻ വിജയിച്ചിരിക്കുനെന്ന് ആർമാദമായ് മനസ്സിൽ കുറിച്ചിട്ടു….
“”വരുവാ….ഞങ്ങടെ ജീവിതത്തിലേക്ക് ഒരാൾ കൂടെ…നമ്മുടെ കുഞ്ഞ്… ദേ ഇനി നിങ്ങടെ മാത്രം കുഞ്ഞാണ്ന്ന് അന്ന് പറഞ്ഞ പോലെ താമാശയ്ക്ക് പോലും പറയരുത്…പറഞ്ഞാ ആാാ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും “””
വാടക ഗർഭ പാത്രം പോലൊരു സ്ത്രീയാണെന്ന് തിരിച്ചറിയാതെയുള്ള അവളുടെ സംസാരം ആവേശം എല്ലാം ഋഷിയുടെയുള്ളിൽ പതിയുന്നുണ്ടായിരുന്നു..അന്നവന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം ഹരം പൊതിഞ്ഞു നിന്നു ….. കൃഷ്ണയേ അവനോടടുപ്പിച് ആാാ വയറിൽ വെറുതെ കാതോർത്തു…… പിന്നെയവിടെ ഒരു പൊട്ടിച്ചിരിയുയർന്നു..അവന്റെ കണ്ണുകളിൽ വിജയ ഭാവം തിളങ്ങി….. അപ്പോൾ മുഖത്തേ ചിരി മാറിയവൾ ഋഷിയേ കണ്ണെടുക്കാതെ നോക്കി നിന്നു.. ഒന്നും മനസിലാവാത്തൊരു പൊട്ടി പെണ്ണായ് അറിയാനിരിക്കുന്ന സത്യത്തെയും കാത്ത്…
തുടരും….