എന്തെലും ആവശ്യമുണ്ടോയെന്നൊക്കെ അറിയാൻവേണ്ടി ഒന്നുവിളിച്ചുനോക്കിയതാ…

Written by Ezra Pound

============

കൂട്ടുകാരന് കൊറോണ പോസിറ്റിവായി..

കുടുംബത്തോടെ ടെസ്റ്റിന് പോയതാണ്..

എന്തെലും ആവശ്യമുണ്ടോയെന്നൊക്കെ അറിയാൻവേണ്ടി ഒന്നുവിളിച്ചുനോക്കിയതാ..

പോസിറ്റിവാണെന്നറിഞ്ഞപോ തന്നെ തൊട്ടടുത്ത സൂപ്പർ മാർക്കെറ്റിൽ കേറി അത്യാവശ്യം വേണ്ടുന്ന സാധനങ്ങളൊക്കെ വാങ്ങിച്ചുവത്രേ..പത്തു പതിനാറു ദിവസം വീട്ടിലിരിക്കേണ്ടതല്ലേ..

ബോറടിമാറ്റാൻ ടീവിയും മൊബൈലുമുണ്ടെങ്കിലും ഇടക്കൊക്കെ ലേശം ചിപ്സും മിച്ചറുമൊക്കെ ഉണ്ടേൽ അതൊരു രസാണല്ലോ..അതോണ്ട് ബേക്കറിയിലുമൊന്നു കേറി..

ബേക്കറിയേന്ന് ഇറങ്ങാൻ നേരാണ് ഓർത്തെ…പച്ചക്കറിയും മീനുമൊന്നും സ്റ്റോക്കില്ല..അതും വാങ്ങിച്ചേക്കാമെന്ന് കരുതി നേരെ മാർക്കെറ്റിലേക്ക് വച്ചുപിടിച്ചു..

മേമ്പൊടിയായി രണ്ടു കോഴിയേയും വാങ്ങിച്ചു ഡിക്കിയില് വെക്കാൻ നേരാണ് കുട്യോൾക്ക് വീട്ടിലിടാനുള്ള ഡ്രെസ്സൊക്കെ കുറവാണെന്നോർത്തെ..

തൊട്ടടുത്ത് കണ്ട തുണിക്കടയിൽ കേറി അത്യാവശ്യം വീട്ടിലിടാനുള്ളതും കൂടെ വാങ്ങിച്ചോണ്ട് വീട്ടിലേക്ക്‌ മടങ്ങാൻ നേരാണ് കെട്യോക്കൊരു പൂതി..മസാല ദോശ തിന്നണോന്ന്..

ഇനിപ്പോ കുറച്ചീസത്തേക്ക് അതൊന്നും പറ്റില്ലാലോ..അതോണ്ടാ പൂതിയും തീർത്തു..നേരെ വീടുപിടിച്ചു..

ഇനി പതിനാറു ദിവസം എവിടെയും പോവാതെ വീട്ടിലിരിക്കണം എന്നാലോചിക്കുമ്പോഴാ ഒരു വിഷമം..

എല്ലാം കേട്ട് തലയിൽ കൈവെക്കാനെ കഴിഞ്ഞുളളൂ.