ഇനി വിരസതയകറ്റാൻ വായിക്കുകയോ ടീവി കാണുകയോ ചെയ്യാമെന്ന് വെച്ചാലോ. കണ്ണിനു കേടാണത്രെ…

Written by Ezra Pound

:::::::::::::::::::::::::::::::::

പ്രസവത്തേക്കാൾ കഷ്ടപ്പാടാണ് പ്രസവ ശേഷമെന്ന് തോന്നിപ്പോവും ചിലരുടേ വർത്താനം കേക്കുമ്പോ..അമ്മാതിരി അഭിപ്രായങ്ങളാ..

കുഞ്ഞിനെ എടുത്തൂടാ..മാറോടു ചേർത്തൂടാ..മലർന്നു കിടന്നൂടാ..എന്തൊക്കെ ഉപദേശങ്ങളാണെന്നോ..

കുഞ്ഞിന് തന്നെ തോന്നിപ്പോവും വല്ല പശൂന്റെ വയറ്റിലും ജനിച്ചാൽ മതിയെന്ന്..
ഒന്ന്ല്ലെങ്കിലും ആരുടേങ്കിലും ഉപദേശങ്ങൾ കേട്ട് കുഞ്ഞിനെ മാറ്റിക്കിടത്തൂല്ലാലോ..

ഇനി വിരസതയകറ്റാൻ വായിക്കുകയോ ടീവി കാണുകയോ ചെയ്യാമെന്ന് വെച്ചാലോ..കണ്ണിനു കേടാണത്രെ..

ഇമ്മാതിരി അബദ്ധ ധാരണകൾക്ക് ചൂട്ടു പിടിക്കുന്ന അയൽക്കാരും അവർക്കൊപ്പം കണ്ണുംപൂട്ടി നടക്കുന്ന വീട്ടുകാരും കൂടിയായാൽ പ്രസവിച്ചു കിടക്കുന്നവളുടെ കാര്യം കട്ടപ്പൊകയാവും..

ഭാര്യയുടെ ഈ കഷ്ടപ്പാടുകളൊക്കെ കണ്ട്‌ വിഷമം തോന്നി ഒപ്പം നിൽക്കാമെന്ന് ഭർത്താവ് വിചാരിച്ചാലോ..അയ്യേ നാണക്കേട്..ആചാര ലംഘനമാണത്രെ..

ഇതൊക്കെ പോട്ടേന്ന് വെക്കാം..എട്ടുംപൊട്ടും തിരിയാത്ത പാവം കുഞ്ഞിനെ പൗഡറിൽ മുക്കിയെടുത്തും കണ്മഷി വാരിപുരട്ടിയുമൊക്കെ പീഡിപ്പിക്കുമ്പോ കുഞ് അതാസ്വദിക്കുകയാണെന്നാ ചിലരുടെ വിചാരം..

പോരാത്തതിന് തൊട്ടാൽ പൊള്ളുന്ന വെള്ളം കാൽമുട്ടിലും കൈമുട്ടിലുമൊക്കെ ഒഴിച്ച് രസിക്കുന്ന ഏർപ്പാടുമുണ്ട്..സന്ധികളുറക്കാനാണത്രെ..വല്ലാത്തൊരു പ്രതിസന്ധിയിലാകും പാവം കുഞ്..ഓടിരക്ഷപ്പെടാമെന്നുന്നുവെച്ചാൽ പോലും കഴിയില്ലാലോ..

എല്ലാം കഴിഞ് ഡ്രസ്സ് ചെയ്ത ബ്രോയിലർ ചിക്കന്റെ കൂട്ട് പാവം കൊച്ചിനെ തലകീഴായി നിർത്തുന്നതും കൂടി കാണുമ്പോ പാതിജീവൻ പോവും..

നീ പ്രസവിച്ചിട്ടാൽ മതി ബാക്കി കാര്യങ്ങള് ഞങ്ങള് നോക്കിക്കോളാം എന്ന മട്ടിലാണ് കാര്യങ്ങള്..

തള്ളക്കോഴിന്റടുത്തൂന്ന് കുഞ്ഞിനെയൊന്ന് എടുക്കാൻ നോക്കിയേ..തള്ളയുടെ തനിസ്വരൂപം കാണാം..അമ്മാതിരി അക്രമമായിരിക്കും..

കോഴിയുടെ കാര്യത്തിൽ മാത്രല്ല ഈ ദുനിയാവിലെ സകലമാന ജീവികളും അതുപോലെതന്നെ…

അപ്പോഴാണ് സാംസ്കാരികമായി ഔന്നത്യത്തിൽ നിൽക്കുന്ന നമ്മൾ നൊന്തു പെറ്റ അമ്മയൊടും കുഞ്ഞിനോടും കാണിച്ചു കൂട്ടുന്ന ക്രൂരത..

എന്നിട്ടതിനു പേരോ പ്രസവരക്ഷയെന്നും..

തീറ്റയുടെ കാര്യം അതിലേറെ രസമാണ്..നോർമൽ ഡെലിവെറിക്കാരെ തീറ്റിക്കുന്നത് കാണുമ്പോൾ തോന്നും സിസേറിയൻ ചെയ്തവരെ തവിടു കൊടുത്തു വാങ്ങിയതാണെന്ന്..

മുറിവ് പഴുക്കുമെന്നും പറഞ് രുചിയുള്ള ഒരു ഫുഡും കൊടുക്കൂല..വല്ലാത്തൊരു അക്രമമാ..

കുഞ്ഞിന്‌ ധാരാളം പാലുണ്ടാവട്ടെന്നും പറഞ് കലോറികൂടിയ ഭക്ഷണം തീറ്റിക്കുന്നോരു വേറേയും..

കാലമിത്രയായിട്ടും നമ്മുടെ നാട്ടിലെ പ്രസവാനന്തര പെരുമാറ്റങ്ങളിലും രീതികളിലും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലായെന്നതാണ് സത്യം.വല്ലതും മിണ്ടിപ്പോയാൽ പിന്നെ കുഞ്ഞിനൊരു ജലദോഷപ്പനി വന്നാൽപോലും മിണ്ടിയതോണ്ടാണെന്ന് പറഞ്ഞുകളയും.

ഈശ്വരോ രക്ഷതു….