ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസിലായപ്പോ അപ്പു റൂമിൽ നിന്ന് പോയി. അവൾ പോയതും അവൻ വീണ്ടും മൂടി പുതച്ചു കിടന്നു…

ഒരു കുന്നോളം ?

Story written by Arya Karunan

==========

അഭിയെട്ടാ……………

ഉറങ്ങി കിടന്നിരുന്ന അഭിയെ ഉണർത്താൻ ഉള്ള ശ്രമത്തിൽ ആണ് അപർണ.

അഭിയേട്ടാ………

അവൾ അവനെ ഒന്നും കൂടി കുലുക്കി വിളിച്ചു.

എന്താ അപ്പു നിനക്ക് വേണ്ടേ??????? 

എഴുന്നേൽക്ക്…..എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്.

നിന്ന് ചിണുങ്ങാതെ പോകാൻ നോക്ക് അപ്പു….

ഉറക്കം നഷ്ടപെട്ട ഈർഷ്യയിൽ അവൻ പറഞ്ഞു.

പ്ലീസ് അഭിയേട്ടാ…….

എന്താ നിനക്ക് വേണ്ടേ?????

എന്നെ പെരുമലയിൽ കൊണ്ടുപോകുമോ????  സിദ്ധുവും കാർത്തിക്കും ഒക്കെ പോയി. നല്ല ഭംഗി ആണെന്ന്…..എനിക്കും പോണം….എന്നെ കൊണ്ട് പോകുമോ???

പിന്നെ എനിക്ക് അതല്ലേ പണി….നീ മനുഷ്യന്റെ ഉറക്കം കളയാതെ പോയേ….

എന്താ അഭിയേട്ടാ ഇത്…ഞാൻ പിന്നെ വേറെ ആരോടാ ചോദിക്കാ???

നീ ഒന്ന് പോകുന്നുണ്ടോ എന്നെ ദേഷ്യം പിടിപ്പിക്കാതേ….

ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസിലായപ്പോ അപ്പു റൂമിൽ നിന്ന് പോയി. അവൾ പോയതും അവൻ വീണ്ടും മൂടി പുതച്ചു കിടന്നു.

അപ്പോഴാണ് അവന്റെ ഫോൺ ബെൽ അടിച്ചത്. അവൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അഭി ഒരു ചിരിയോടെ കൂടെ ഫോൺ എടുത്തു.

എന്താണ് അർച്ചന കുട്ടി പതിവില്ലാതെ ഈ സമയത്ത് ഒരു വിളി?ഇന്നലെ രാത്രി വിളിച്ചതും ഇല്ല.

ആർച്ചു…..എന്താ ഒന്നും മിണ്ടാത്തത്????

അഭി……

എന്താ വീട്ടിൽ ആരെങ്കിലും വഴക്ക് പറഞ്ഞോ???

ഇല്ലടാ….ഞാൻ ഏട്ടനോട് പുറത്തേയ്ക്ക് കൊണ്ട് പോകുമോ എന്ന് ചോദിച്ചു. ഏട്ടൻ കൂട്ടാക്കിയില്ല. അച്ഛനോടും അമ്മയോടും ചോദിച്ചപ്പോൾ ഏട്ടൻ കൊണ്ട് പോവാണെങ്കിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. പക്ഷെ എത്ര പറഞ്ഞിട്ടും ഏട്ടൻ എന്നെ കൊണ്ട് പോയില്ല.

അതാണോ പ്രശ്നം??? അതിനെന്തിനാ കരയുന്നേ????? നീ റെഡി ആവ്…ഞാൻ കൊണ്ട് പോകാം നിന്നെ…..

അതല്ല അഭി…..ഞാൻ ഏട്ടനോട് നൈറ്റ്‌ റൈഡ് കൊണ്ട് പോകുമോ എന്നാ ചോദിച്ചത്….ഏട്ടൻ ഇടയ്ക്ക് ഇടയ്ക്ക് അങ്ങനെ പോകുമ്പോൾ വല്ലാത്ത കൊതിയാ….ഞങ്ങൾ പെൺകുട്ടികൾക്കും കാണില്ലേ അങ്ങനത്തെ ആഗ്രഹം….ഞങ്ങൾക്ക് ചോദിക്കാനും ഞങ്ങളെ അങ്ങനെ കൂട്ടി കൊണ്ട് പോകാനും അച്ഛനോ ഏട്ടന്മാരോ അല്ലേ ഉള്ളൂ. എന്നിട്ട് അവർ നമ്മളെ മനസിലാക്കുന്നില്ല എന്ന് അറിയുമ്പോ വല്ലാത്ത വിഷമം ആണ്.

അർച്ചന അത് പറഞ്ഞപ്പോൾ അവന്റെ മനസിലേയ്ക്ക് വന്നത് തൊട്ട് മുൻപ് തന്റെ റൂമിൽ നിന്ന് കണ്ണ് നിറച്ചു കൊണ്ട് ഇറങ്ങിപ്പോയ അപ്പുനെ ആണ്

അഭി….നീ എന്താ ഒന്നും പറയാത്തത്???

ഞാൻ നിന്നെ പിന്നെ വിളിക്കാം….നീ  വിഷമിക്കണ്ട ട്ടാ…..

അതും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് അപ്പുവിന്റെ റൂമിലേയ്ക്ക് പോയി. അവിടെ ചെന്നപ്പോൾ കട്ടിലിൽ കമ്മന്ന് കിടന്നു കരയുന്ന അപ്പുവിനെ കണ്ടപ്പോൾ അവന് വല്ലാത്ത കുറ്റബോധം തോന്നി.

അപ്പു……

അഭി അവളുടെ അടുത്തിരുന്ന് വിളിച്ചു.

മ്മ……

ഒരു പത്തു മിനിറ്റ് വേഗം റെഡിയായി താഴേക്ക് വാ…….

അതും പറഞ്ഞ് അവൻ റൂമിൽ നിന്ന് ഇറങ്ങി. അവൾ പെട്ടെന്ന് എഴുന്നേറ്റ് റെഡിയായി താഴേക്കു ചെന്നു. മുറ്റത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് നിൽക്കുന്ന അഭിയെ കണ്ടപ്പോൾ അവൾ ഓടി ചെന്ന് അവന്റെ പിറകിൽ കേറി അവനെ കെട്ടിപിടിച്ചു ഇരുന്നു.

അവനും ഒരു ചിരിയോടെ കൂടെ വണ്ടി പെരുമല ലക്ഷ്യം ആക്കി കൊണ്ട് വിട്ടു.

കുന്ന് കേറുമ്പോൾ എല്ലാം കൗതുകത്തോട് നോക്കി കൊണ്ട് കേറുന്ന അപ്പുവിന്റെ മേൽ ആയിരുന്നു അഭിയുടെ ശ്രദ്ധ.

കുന്നും പുറത്ത് എത്തിയപ്പോൾ രണ്ട് കൈയും വിടർത്തി ഓളിയിടുന്ന അവളെ നോക്കി കൊണ്ട് അവൻ ഇരുന്നു.

ഞാൻ അവളെ ഇത്ര സന്തോഷവതിയായി ഇതുവരെ  കണ്ടിട്ടില്ല. ആർച്ചു പറഞ്ഞത് ശരി ആണ്. യാത്ര പോകണം എന്ന് തോന്നിയാൽ അപ്പോൾ തന്നെ ഞാൻ ഇറങ്ങാറുണ്ട്. ചില സമയത്ത് അച്ഛനോടും അമ്മയോടും പറയാൻ പോലും നിൽക്കാറില്ല. അപ്പോഴെന്നും ഞാൻ അപ്പുവിനെ നോക്കിട്ടില്ല. അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടില്ല…അവൾക്കും ഇങ്ങനെ ആഗ്രഹങ്ങൾ ഉണ്ടെന്ന് തിരിച്ചറിയാൻ ഒരിക്കൽ പോലും ശ്രമിച്ചിട്ടില്ല. അവളുടെ എല്ലാം ആഗ്രഹങ്ങളും എനിക്ക് സാധിച്ചു കൊടുക്കണം.

അപ്പോഴാണ് അപ്പു അഭിയുടെ അടുത്ത് വന്ന് അവന്റെ തോളിൽ ചാരി ഇരുന്നു.

I love u and you are the best…….

അപ്പു അവന്റെ തോളിൽ കിടന്നു കൊണ്ട് തന്നെ പറഞ്ഞു.

Are you  happy????

ഒരു കുന്നോളം……

ഇനി നിനക്ക് എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ട്???  പറ…..

നടത്തി തരോ???

തരും….

എനിക്ക് രാത്രിയിൽ ബീച്ചിൽ പോണം…പിന്നെ തട്ടുകടയിൽ നിന്ന് ഫുഡ്‌ കഴിക്കണം….പിന്നെ…..

അവൾ അവളുടെ കുഞ്ഞി കുഞ്ഞി ആഗ്രഹങ്ങൾ അവനോട് പറഞ്ഞുകൊണ്ടേ ഇരുന്നു. അതെല്ലാം കേട്ട് ഒരു ചിരിയോടെ അവളെ കേട്ടിരുന്നു.

~ ആര്യ കരുണാകരൻ