ഇവമ്മാർ ഇതെന്തു ഭാവിച്ചാണ്..മൂന്നു പിള്ളേർ ഉള്ള എന്നേ ഇവർക്ക് കിട്ടിയുള്ളൂ. ഒന്ന് വന്നു മിണ്ടിയാരുന്നെങ്കിൽ മനസ്സിലിരിപ്പ് അറിയാരുന്നു…

Written by Fabeena Fabz

============

കെട്ടിയോനേം കുട്ടിയോളേം കൊണ്ട് ഒന്ന് കറങ്ങാൻ ഇറങ്ങിയതാണേ..കുവൈറ്റിലെ  പുതിയൊരു മാളിൽ.. എന്റെ പിള്ളേരും കെട്ട്യോനും എന്നെപോലെ തന്നെ മുറ്റത്തേക്കിറങ്ങിയാ ദാഹിക്കുന്ന കൂട്ടത്തിൽ ആയോണ്ട് കുറച്ചു നടന്നിട്ട് ഞങ്ങൾ ഒരു കഫ്റ്റീരിയയുടെ മുന്നിൽ സീറ്റുപിടിച്ചു..

അപ്പൊ ഒരാൾക്ക് മുള്ളാൻ മുട്ടി..അതൊരു പകരുന്ന അസുഖം ആയോണ്ട് കെട്ട്യോനും മക്കളും കൂടി വാഷ്‌റൂം തേടി പോയി..ഞാൻ ചുറ്റിനും ഇരിക്കുകയും നടക്കുകയും ചെയ്യുന്ന ആൾക്കാരെ നോക്കി ഇങ്ങനെ ഇരുന്നു..ജസ്റ്റ് മൗത്ത് ലുക്കിങ്.. ?

അപ്പൊ അതാ കുറച്ചപ്പുറം ഒരു ഷോപ്പിന്റെ മുന്നിൽ രണ്ടെണ്ണം നിന്ന് പരുങ്ങുന്നു..കണ്ടാൽ ഒരു മുപ്പതു വയസൊക്കെ തോന്നിക്കുന്ന രണ്ടു മൊഞ്ചൻമാർ..കണ്ടാലറിയാം മല്ലൂസ് ആണ്..എന്നെ നോക്കുന്നുണ്ട്..തമ്മിൽ തമ്മിൽ എന്തോ പറയുന്നു.. ?

എന്നെ അറിയുന്നോരാണോ പടച്ചോനെ..അതോ വല്ലോം സ്ഥാനം തെറ്റി കിടപ്പുണ്ടോ..അറിയാത്ത ഭാവത്തിൽ ഷാൾ ഒക്കെ ഒന്ന് ശരിയാക്കി..?

പിന്നേം അവമ്മാര് ഇതന്നെ..ഒരുത്തൻ മറ്റവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് പോയി മുട്ടാൻ..അവനു എന്തോ അത്ര ധൈര്യം പോര..?

ഇവമ്മാർ ഇതെന്തു ഭാവിച്ചാണ്..മൂന്നു പിള്ളേർ ഉള്ള എന്നേ ഇവർക്ക് കിട്ടിയുള്ളൂ. ഒന്ന് വന്നു മിണ്ടിയാരുന്നെങ്കിൽ മനസ്സിലിരിപ്പ് അറിയാരുന്നു.

ഞാൻ എത്തിവലിഞ്ഞു ഓപ്പോസിറ്റ് ഉള്ള കണ്ണാടിയിൽ നോക്കി..ഹും..പണ്ടത്തെ അത്ര പോരങ്കിലും ഗ്ലാമർ ഒക്കെ ഇപ്പോഴും ഉണ്ടല്ലേ..അതാണ് ചെക്കമ്മാര് വായ്നോക്കുന്നത്..ഹോ..ഞാൻ എന്നെക്കൊണ്ട് തോറ്റു..കെട്ട്യോൻ ഇങ്ങു വരട്ടെ. അങ്ങേർക്കു എന്നെ ഒരു വിലയുമില്ല. ??

കുറച്ചു മേക്കപ്പ് ഒക്കെ ഇടാരുന്നു..ചുണ്ട് ഒന്ന് കടിച്ചു ചുവപ്പിച്ചു..കൊറച്ചൂടെ നല്ല സുൽദാർ ഇടാരുന്നു..പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടൂല്ലല്ലോ.. ?

അവമ്മാര് മുന്നോട്ടു നടന്നു എന്റെ അപ്പുറത്തുള്ള  ടേബിളിൽ പോയി ഇരുന്നു..അങ്ങോട്ടും ഇങ്ങോട്ടും കുശുകുശുക്കുന്നു..

ഇങ്ങട് ബാ മക്കളേ..ഞാൻ ശരിയാക്കി തരാം..ഇന്നീ പൂവൻ കോഴികളുടെ പപ്പും പൂടേം ഞാൻ പറിക്കും..ഹും എന്നോടാ കളി.. ?

ദേ..ഒരുത്തൻ ഫോണെടുക്കുന്നു..ആരോടോ സംസാരിക്കുന്നു..വീഡിയോ കാൾ ചെയ്യാണോ അതോ എന്റെ ഫോട്ടോ ഏടുക്കാണോ…കേറിചെന്നു അലമ്പിയാലോ..അല്ലെങ്കി വേണ്ട..പുതിയ മാൾ ആണ്..നിറയെ പോലീസ് ഉണ്ട്..വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ട.. ??

ഞാനും ഫോണെടുത്തു അവമ്മാരുടെ നേരെ പിടിച്ചു ഇരുന്നു..ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കി..അവര് പിന്നേം കുശു കുശു..ഒരുത്തൻ മറ്റവനെ നല്ലോണം പ്രോത്സാഹിപ്പിക്കുന്നുണ്ട്…

വരുന്നുണ്ടെങ്കി വേഗം വാടാ..കെട്ട്യോനും പിള്ളേരും വരുന്നേനു മുമ്പ്..  ?

എന്താവും അവമ്മാര് ചോദിക്ക്യാ ? ശോ പണ്ടത്തെ വായ്നോട്ടം അനുഭവങ്ങൾ ഒക്കെ മറന്നോയല്ലോ.. പേരായിരിക്കും..പേരക്ക എന്ന് പറയാം..അല്ലെങ്കിൽ നിനക്കെന്തിനാ എന്റെ പേര് എന്ന് ചോദിക്കാം.. ?

അല്ലെങ്കിൽ ഫേസ്‌ബുക്കിൽ ഉണ്ടോ, നമ്പർ തരോ അങ്ങനെ എന്തേലും ആവും..എന്തായാലും നല്ല മറുപടി കൊടുക്കണം..ഇനി അവമ്മാര് ഈ പണിക്കു പോകരുത്.. ?

ഇനി വല്ല തെണ്ടിത്തരം പറഞ്ഞാലോ..മോന്തക്കൊന്നു പൊട്ടിക്കാം..അല്ലെങ്കിൽ നിനക്കുമില്ലേടാ അമ്മേം പെങ്ങമ്മാരും എന്ന് ചോദിക്കാം.. ?

ദേ നിങ്ങള് വരുന്നുണ്ടോ..എന്റെ ക്ഷമ പോണു.. ഞാൻ അവരെ നോക്കി.. ?

ഞാനൊന്നു നോക്കീ…അവരെന്നെയും നോക്കീ..? അതാ ഒരുത്തൻ എണീറ്റു നിക്കുന്നു.. ?

ഇന്നിവിടെ എന്തേലും നടക്കും..ബാടാ മോനെ ബാ..ഇവിടെ കൊർച് ഗ്ലാമർ ഉള്ളോർക്കു പുറത്തിറങ്ങി നടക്കണ്ടേ.. കാർന്നോമ്മാർക്ക് ഗ്ലാമർ ഉള്ളോണ്ട് കിട്ടിയതാണ്..അല്ലാതെ ഭ്രൂട്ടീഷൻ പോലും ചെയ്തിട്ടില്ല..ന്നിട്ടാണ് ഇങ്ങനെ..ഇന്നു തന്നെ പോയി ഫേഷ്യൽ ചെയ്യണം..അല്ലപിന്നെ…☺☺

അവമ്മാർ മന്ദം മന്ദം എന്റെ തൊട്ടടുത്തെത്തി..എന്റെ ഹാർട്ട്ബീറ്റ് കേൾക്കുമോ ആവോ. കണ്ട്രോൾ ടീ..കണ്ട്രോൾ..? ദേ പിന്നേം നിന്ന് താളം ചവിട്ടുന്നു..ഇപ്പത്തെ ചെക്കമ്മാര് ഒക്കെ എന്താ ഇങ്ങനെ..ഒരു ധൈര്യം ഇല്ലാതെ..സൊ ഷാഡ് ??

ഞാൻ മുഖമുയർത്തി ചോദ്യഭാവത്തിൽ നോക്കി..നീ പറ നീപറ..അവര് തമ്മിൽ തമ്മിൽ കുശുകുശു..?

“എന്താ.. എന്തു വേണം.. “

“ഒന്നൂല്യ പെങ്ങളെ..ഒരു കാര്യം ചോദിച്ചോട്ടെ..ഒന്നും വിചാരിക്കല്ലേ..”

പെങ്ങളോ..ഇവമ്മാര് എന്താ ഇങ്ങനെ..ഛെ.. ?

“എന്താ.. ചോദിച്ചോ”

“അതേയ്..ഈ ചുരിദാർ ഒക്കെ എവിടുന്നാ എടുക്കുന്നെ..ഇവിടെ ഒക്കെ ഞങ്ങള് നോക്കി..ഒന്നും കണ്ടില്ല..അതാ.. “

ഹോ..ഇതായിരുന്നോ..ആദ്യായിട്ടാ ഒരാൾ എന്റെ ചുരിദാർ നല്ലതാണെന്നു പറയുന്നേ..എന്റെ ഒരു സെലക്ഷനേ.. ?

“അതിപ്പോ..ഇവിടെ ഒന്നും ഉണ്ടാവില്ല..ഇന്ത്യൻ ഷോപ്പുകൾ നോക്കൂ..ഞാനിതു നാട്ടിൽ നിന്ന് തയ്പ്പിച്ചു കൊടുന്നതാ “

ഉടനേ ഒരുത്തൻ മറ്റവനോട്.. “ഞാൻ അപ്പഴേ പറഞ്ഞില്ലെടാ..ഇത്രേം വലുതൊന്നും ഇവിടെ കിട്ടൂല എന്ന്..നാട്ടിലെ കിട്ടൂ..അതും തയ്പ്പിക്കണം..അല്ലേ താത്താ.. “

പോടാ പ ട്ടീ… മനുഷ്യനെ തളർത്താതെ..??

“അങ്ങനെ ഒന്നൂല്ല്യ..ലുലൂൽ ഒക്കെ കിട്ടും..നിങ്ങക്ക് എന്തിനാ ചുരിദാർ.. “

“അതു എന്റെ വൈഫ്‌നാ..പ്രേഗ്നെന്റ് ആണ്..കുറച്ചു തടി ഉള്ള കൂട്ടത്തിലാ..വെഡിങ് ആനിവേഴ്സറി ആണ്..ഇവൻ നാട്ടിൽ പോണുണ്ട്..ഒരു ചുരിദാർ ഗിഫ്റ്റ് ആയി കൊടുത്തയക്കാനാ..കുറെ ഷോപ്പ് ആയി നോക്കുന്നു..അറബിക് മോഡൽസ് മാത്രേ ഉള്ളൂ..അപ്പഴാ താത്തയെ കണ്ടത്..അതാ ചോദിച്ചേ..ഒന്നും തോന്നല്ലേ…എന്നാ ശരി ഞങ്ങള് പോട്ടെ.. “

ഹോ എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു..ഇപ്പോത്തെ ചെക്കമ്മാർ ഒക്കെ എന്താ ഇങ്ങനെ..ഛെ ലജ്ജാവഹം… ?????

~ fabz