ഒരു മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടാവുന്നിടം മുതൽ അയാൾ വൃദ്ധനായി തുടങ്ങുന്നു..

മരുമകൾ ഭാഗം 05

Story written by Rinila Abhilash

============

ഞായറാഴ്ച വൈകുന്നേരമായി….വേനൽമഴ പ്രകൃതിയെ കുളിരണിയിക്കുകയാണ്. മിയക്കും അജിത്തിനും ഓഫ് ഒരു പോലെ ലഭിക്കുന്ന ഞായറുകൾ വളരെ കുറവായിരിക്കും……ഇന്ന് രണ്ട് പേരും വീട്ടിലുണ്ട്.

“മഴ’…. കട്ടൻ…… ഉഴുന്നുവട’….ആഹാ.,,,,,,”അജിത്ത് പറഞ്ഞു

“ഈ മഴ ഇങ്ങനെ പെയ്യുമ്പോൾ അകത്തിരുന്ന് കട്ടൻ കുടിക്കാൻ ഒരു…..ഒരു രുചി കുറവാണല്ലേ…..

” നമുക്ക് ഉമ്മറത്തിരിക്കാം.,,,,,,,” സാവിത്രി പറഞ്ഞു

”ഉമ്മറത്തിരുന്ന് നാല് പേരും ചായ കുടിക്കുകയാണ്.,,,,

മുറ്റത്ത് മഴത്തുള്ളികൾ വീണു കൊണ്ടിരിക്കുന്നു…..പടിപ്പുരയിലേക്ക് നീളുന്ന വഴിയുടെ അറ്റത്തു വരെ നട്ടുപിടിപ്പിച്ച തെച്ചിമരത്തിൽ നിറയെ ചുവന്ന പൂക്കളുണ്ട്.,,,,പടിപ്പുര അവസാനിക്കുന്നിടം മുതൽ വിശാലമായ പാടശേഖരം’…..പക്ഷേ തരിശായി കിടക്കുന്നു…….ആ പാടത്തിൻ്റെ വരമ്പിലൂടെ നടന്നാൽ ബസ്സ്റ്റോപ്പിലെത്താം.,,,,,, റോഡ് വളഞ്ഞു വന്ന് കിഴക്കഭാഗത്തു കൂടെ വീട്ടിലേക്ക് റോഡ് വെട്ടിയിട്ടുണ്ട്.,,,,പക്ഷേ.. എളുപ്പം സ്റ്റോപ്പ് എത്താൻ പാടം മുറിച്ചു കടന്നാൽ മതി…..ശേഖരൻ്റെ പേരിലുള്ള പാടം അവയിൽ ഒരു ഭാഗമുണ്ട്…..

“പണ്ട് ആ പാടത്ത് നെല്ല് കൃഷി ചെയ്തത് ഒക്കെ ഓർമ്മ വരുന്നു……പാടത്തിൻ്റെ ഓരത്ത് ഒരു കയറ്റു വീട്  നിർമ്മിക്കും… മുളയും ഓലയും ഒക്കെ വച്ച്…… ഞാനും മാധവനും കുഞ്ഞാലിയും ഒക്കെ ആ പുരയിലായിരിക്കും’ അന്തിയാവോളം…….കഥ പറഞ്ഞ് …..പാട്ട് പാടി….. ഇപ്പോ ഓർക്കുമ്പോ…..പഴയ കാലത്തെ നമുക്ക് തിരിച്ചു കിട്ടില്ലല്ലോ “

“കുഞ്ഞാലി…. അവനാ ആ പുര നിർമ്മാണത്തിൽ വിദഗ്ധൻ’…..ഇപ്പോ ….. പ്രായായില്ലേ എന്നെപ്പോലെ”….

ഒരു മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടത് നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടാവുന്നിടം മുതൽ അയാൾ വൃദ്ധനായി തുടങ്ങുന്നു…..മിയ ചിന്തിച്ചു….

അന്നു രാത്രി മിയ അജിത്തിനോട് ചോദിച്ചു “

”അജീ…. നമുക്ക് നമ്മുടെ പാടത്ത് കൃഷി തുടങ്ങിയാലോ…….നെല്ല് വേണ്ട …പച്ചക്കറികൾ .,,,,, “

അജിയുടെ കൂട്ടുകാർ ഹെൽപ് ചെയ്യില്ലേ…..അച്ഛന് പകൽ ഒരു നേരം പോക്കാവുമല്ലോ…..അവർ സുഹൃത്തുക്കൾ ഒത്തുകൂടട്ടെ….പഴയ പോലെ……..

…. “മിയാ….. നിനക്കറിയാലോ ഡോക്ടർ ആണെങ്കിലും എനിക്കിപ്പോഴും സുഹൃത്തുക്കൾ എൻ്റെയീ നാട്ടിലുള്ളവർ തന്നെയാണെന്ന്…… അതു കൊണ്ട് എന്തു സഹായവും ചോദിച്ചാൽ അവർ ചെയ്തു തരാതിരിക്കുമോ.,,,,,,, എന്താ നിൻ്റെ മനസിലെ പ്ലാൻ.,,,,,

നിലം ഒരുക്കണം…..വിത്ത് സംഘടിപ്പിക്കണം…. വളം….. പിന്നെ….ഒരു മുളവീട് ഉണ്ടാക്കണം…..അങ്ങനെ….അങ്ങനെ……

അജിത്ത് ചിരിച്ചു.

ഒക്കെ ശരിയാക്കാം.,,,,

കാര്യങ്ങൾ അറിഞ്ഞപ്പോൾ ശേഖരൻ്റെ മുഖം പ്രകാശിച്ചു “മാധവനെയും കുഞ്ഞാലിയെയും കൂടെ കൂട്ടാം.,,,,,പഴയ പോലെ…….” ഒരു കൊച്ചു കുട്ടിയുടെ സന്തോഷം പോലെ…….

അജിത്തും സുഹൃത്തുക്കളും പാടത്തിറങ്ങി…. നിലമൊരുക്കാൻ….കൂടെ ശേഖരനും മാധവനും കുഞ്ഞാലിയും…. തുമ്പപ്പൂ വസ്ത്രമണിയുന്നവർ കള്ളിമുണ്ടും തോർത്തും കൈക്കോട്ടമായി പാടത്തിറങ്ങി….. ആഘോഷത്തോടെ തന്നെ കാര്യങ്ങൾ നടക്കുന്നു…….

കുഞ്ഞാലിയുടെ നേത്യത്യത്തിൽ ഒരു കൊച്ചു തുറന്ന മുളവീട് വരമ്പിൻ്റെ അരികിൽ പൂർത്തിയായി.,,,,,,റാന്തൽ വിളക്കുകൾ തൂക്കിയിട്ട മുള വീട് ………

കൃഷി നല്ല രീതിയിൽ പുരോഗമിക്കുകയാണ്.,,,,,ഒന്നും ചെയ്യാനില്ല ഈ പ്രായത്തിൽ എന്നു ചിന്തിച്ച. തുമ്പപൂക്കൾ. ഇപ്പോൾ കൃഷിയിൽ വീണ്ടും……..

അജിയുടെ ചേച്ചിമാരും ഫാമിലിയും ഒത്തുകൂടാനെത്തിയപ്പോൾ മനസിലാക്കി… വീട് ഒരുപാട് മാറിയിരിക്കുന്നു….അച്ഛൻ കുറേ മാറി.,,,,,വല്ലാത്ത പ്രസരിപ്പോടെ അമ്മയും മാറിയിരിക്കുന്നു…..അരുണിന് എന്തോ…മിയയോട് സംസാരിക്കാൻ വരെ വല്ലാത്ത മടി…. മിയക്ക് കാര്യം മനസിലായി.,,,, പക്ഷേ അവൾ അതു അറിഞ്ഞതായി ഭാവിച്ചില്ല….

..വിദ്യാഭ്യാസം എന്നത് നമ്മൾ നേടുന്ന പഠന അറിവുകൾ മാത്രമല്ല…..സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും ആർജിച്ചെടുക്കേണ്ടവ കൂടിയാണ്.,,,,,,

അത് അദ്ദേഹം മനസിലാക്കാൻ വൈകി എന്നു മാത്രം…….

ഒരുമിച്ച് ഭക്ഷണം കഴിച്ച് സന്തോഷത്തോടെ ഉമ്മറത്തിരിക്കുകയാണ് എല്ലാവരും….ഈ സമയത്ത്….ശേഖരൻ മക്കളെ അടുത്തു വിളിച്ചു പറഞ്ഞു “മക്കൾക്ക് എന്നോട് ദേഷ്യം ഉണ്ടോ.,,,,,സ്നേഹിച്ചില്ല എന്ന തോന്നലുണ്ടോ…… പ്രകടിപ്പിക്കാൻ പേടിയായിരുന്നു അച്ഛന്….. അച്ഛനെ ഭയമില്ലാതെ വളരുമ്പോ എൻ്റെ മക്കൾ വഴി തെറ്റി പോകുമോ എന്ന ഭയം….പലപ്പോഴും നിങ്ങൾ ഉറങ്ങുമ്പോ ഒന്ന് വന്ന് തലോടിയാലോ…. ഒരുമ്മ തന്നാലോ എന്നൊക്കെ ആലോചിച്ച് വാതിൽക്കൽ വരെ എത്തും.,,,,,പക്ഷേ… …എനിക്കതിനൊന്നും കഴിഞ്ഞിട്ടില്ല……. ഇപ്പോ …..ഇപ്പോൾ മനസിലായി……. പ്രകടിപ്പിക്കാതെ സൂക്ഷിക്കുന്ന സ്നേഹം…. അത് ഉപയോഗിക്കാതെ കൂട്ടി വെക്കുന്ന നാണയങ്ങളെപ്പോലെയാണെന്ന്…… ” അയാളുടെ ശബ്ദം ഇടറിയിരുന്നു….

” അച്ഛാ…. അച്ഛൻ ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടതാണെന്നോ…….അച്ഛനെന്ന ഈ കുടക്കീഴിൽ ജീവിച്ചവരാ ഈ മക്കൾ…..ശാസനകൾക്കും ചിട്ടകൾക്കുമുള്ളിൽ ഞങ്ങളോടുള്ള സ്നഹമാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം….. ഒരച്ഛനെന്ന നിലയിൽ എല്ലാ കാര്യങ്ങളും അച്ഛൻ നിറവേറ്റി… അഞ്ജുവിൻ്റെ സ്വരം ഇടറി….

“ഞങ്ങളെ പഠിപ്പിച്ചു….. വിവാഹം ചെയ്തയച്ചു.,,,എല്ലാം അച്ഛൻ ചെയ്തല്ലോ… വിഷമിക്കല്ലേ……

അജിത്ത് ഒന്നും പറഞ്ഞില്ല.,, =അവൻ്റെ ഉള്ളിൽ വലിയൊരു സ്നേഹക്കടൽ തിരതള്ളുകയാണ്.,,,വാക്കുകൾ അതു കൊണ്ട് തന്നെ പുറത്തേക്ക് എത്തിയില്ല… കണ്ണിൽ നേർത്ത ഒരു നനവ്….

”….. മക്കളെ സ്നേഹം കൊടുത്തു തന്നെ വളർത്തണം ട്ടോ.,,,, അയാൾ തൻ്റെ മരുമക്കളോട് പതുക്കെ പറഞ്ഞു….

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ സാവിത്രിയുടെ കണ്ണിലും നീർക്കണം….

മിയ അച്ഛനെ ചേർത്തു പിടിച്ചു. ” അച്ഛനൊരു ആൽമരം തന്നെയാട്ടോ.,,….ഞങ്ങളെല്ലാം ആ മരച്ചുവട്ടിലെ പാവം ജീവികളും…….. മക്കളെ ചേർത്തു പിടിച്ച് അയാൾ ചിരിച്ചു…… മനസുനിറഞ്ഞ്…..

***************

“ഇവിടെ ഇങ്ങനെ ഈ നിലാവത്ത് ഇരിക്കുമ്പോൾ എന്തോ……നമ്മളാ പഴയ കാലത്തെത്തിയ പോലെ….അല്ലേ ശേഖരാ…….”

ഉം….. ശരിയാ

ഇപ്പോ നേരം വെളുത്താൽ പാടത്തേക്ക് വരണം…. ഇനി സന്ധ്യയായാലോ.,,,,നിസ്കാരം കഴിച്ച് വേഗം ഈ റാന്തലിൻ്റെ വെളിച്ചത്തിൽ ഈ മുള വീട്ടിലിങ്ങനെ ഇരിക്കാനായി വരണമെന്ന ചിന്തയാ…… ” കുഞ്ഞാലി പറഞ്ഞു

“നിനക്കെന്തേ ശേഖരാ  ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്……..”

“എല്ലാത്തിനും അതിൻ്റെതായ സമയമുണ്ട് ദാസാ.,,,,” …..മാധവനാണ്…….മൂന്ന് തുമ്പപ്പൂക്കളും ആസ്വദിക്കുകയാണ് അവരുടെ സൗഹൃദം….

പിറകിൽ ഇരുട്ടിലൂടെ എത്തിയ അജിത്തും മിയയും…. അവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു

നിലാവ്…..വിളഞ്ഞു നിൽക്കുന്ന പാടം,,,,,,,,,

റാന്തൽ വിളക്കേന്തിയ മുളവീട്…….മൂന്ന് തുമ്പപ്പൂക്കൾ………

കാലമിങ്ങനെ ഒഴുകുകയാണ്.,,,,,,നൻമ വിളയിക്കാനായി……മിയ അവർക്കൊപ്പം തന്നെയുണ്ട് മരുമകളായി…..മകളായി……അവർ സുഖമായി മുന്നോട്ട് പോവട്ടെ അല്ലേ…

************

(പ്രിയ വായനക്കാർക്ക് ഒരായിരം നന്ദി….മരുമകൾ എന്ന കഥ…നിങ്ങളുടെ മനസിൽ സൂക്ഷിച്ചതിന്….. മിയയെ ഒരു പാട് സ്നേഹിച്ചതിന്…..മകളായി ചേർത്തു പിടിച്ചതിന്…ഒരു കഥ….ഒരു പാർട്ട് മാത്രമെഴുതി അവസാനിപ്പിക്കാൻ ഇരിക്കെ വീണ്ടും എഴുതേണ്ടി വന്നത് നിങ്ങൾ ഏവരുടെയും അഭ്യർത്ഥന കാരണം മാത്രമാണെന്ന് സൂചിപ്പിക്കട്ടെ….ഈ കഥ നൻമ നിറഞ്ഞതാവണമെന്നും മനസിൽ സന്തോഷം നിറയ്ക്കുന്നതാവണമെന്നും ചിന്തിച്ചിരുന്നു…. അതു നടന്നു എന്ന് മനസിലായി… ഇത്രമാത്രം പറഞ്ഞു കൊണ്ട്……നിർത്തുന്നു….അഭിപ്രായം അറിയിക്കമല്ലോ)