മരുമകൾ
Story written by RINILA ABHILASH
===============
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു. അജിത്ത് ഡോക്ടറാണ്….
അവൻ കൂടെയുള്ള ഡോക്ടർ മിയയെ ‘ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ ആർക്കും എതിർപ്പില്ല…..നാട്ടുമ്പുറത്തുകാരനായ ശേഖറിൻ്റെ മകൻ അജിത്ത് കെട്ടാൻ പോകുന്നത് ഡോക്ടറെയാണല്ലോ എന്നോർത്ത് ശേഖരനും സമ്മതം…..
പേരുകേട്ട വക്കീലാണ് മിയയുടെ അച്ഛൻ ….. അമ്മ … സോഷ്യൽ വർക്കർ’…. ഉന്നത നിലയിലുള്ളവർ എന്ന് ശേഖരനും തോന്നി.,,,,അങ്ങനെ ശേഖറിൻ്റെ മൂന്ന് മക്കളിൽ ഇളയവൻ അജിത്ത് മിയയുടെ കഴുത്തിൽ താലിചാർത്തി….. അജിത്തിൻ്റെ ചേച്ചിമാർക്കും മിയയെ വലിയ പ്രിയം…. എല്ലാം കൊണ്ടും കാര്യങ്ങൾ ശുഭം…
വിവാഹം കഴിഞ്ഞ് ഒരാഴ്ചത്തെ ലീവ് എടുത്തമിയ ..ഭർത്തൃ വീട്ടിലെ കാര്യങ്ങൾ ഏകദേശം മനസിലാക്കി……
അറുപത് കഴിഞ്ഞ അമ്മ…. രാവിലെ നേരത്തേ എഴുന്നേൽക്കുന്നു…. കുളിച്ച് അടുക്കളയിൽ കയറുന്നു…. പാചകം ചെയ്യുന്നു….. ഒട്ടും നടക്കാൻ വയ്യാതെ കാൽമുട്ടുകൾ എത്തിപ്പിടിച്ചും ഉഴിഞ്ഞും പണിയെടുത്തും അങ്ങനെ….. വിറകടുപ്പിൽ പാചകം … അരഞ്ഞു തേഞ്ഞ അമ്മിയും അമ്മിക്കുട്ടിയും ഉരലും ഉലക്കയും റാക്കിലെ മിക്സിയെ നോക്കി നെടുവീർപ്പിടുന്നുണ്ട്…..
” കുളി കഴിഞ്ഞ് അടുക്കളേൽ കേറണമെന്നാ അച്ഛൻ്റെ ശാസന …. മോള് കുളിച്ചു വന്നോളൂ.,,, “അമ്മ വളരെ സ്നേഹത്തോടെ പറഞ്ഞു….
കുളി കഴിഞ്ഞ് അടുക്കളയിലെത്തിയപ്പോൾ ചൂടുള്ള ചായ….
അമ്മ…. അരയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്…..
” അമ്മേ… കറൻറുണ്ടല്ലോ.,,, മിക്സിയിൽ ആട്ടി കൂടെ “
“ആ ശബ്ദം പോലും അച്ഛനുപിടിക്കില്ല….. പിന്നെ ആ ദിവസം പോക്കാ”
അമ്മയിൽ നിന്ന് മിയ പലതും മനസിലാക്കി….
വലിയൊരു തറവാടിനെ എപ്പോഴും അതേപടി നിലനിർത്തുന്ന ഒരു മനുഷ്യ ജൻമം
അജി….. അജി ടെ അമ്മക്ക് ഒട്ടും വയ്യല്ലോ…
“അതെ.,, മുട്ടിന് തേച്ചിലുണ്ട്.,, നട്ടെല്ലിനും നീരിറക്കം.,, പിന്നെ പ്രഷർ …ഒക്കെ ഉണ്ട്.,, ഇപ്പോ ഞാൻ തന്നെയാ അമ്മയുടെ ഡോക്ടർ ” വളരെ അഭിമാനത്തോടെ അജിത്ത് പറഞ്ഞു
” എന്നിട്ട് വേദനക്ക് മാറ്റമുണ്ടോ”
“തേച്ചിലല്ലേ…. മാറാൻ പ്രയാസമാണെന്ന് നിനക്കറിഞ്ഞൂടെ …. പിന്നെ സമയത്തിന് മരുന്ന് ഞാൻ എത്തിച്ചുകൊടുക്കണുണ്ടെടോ.,,,പിന്നെ….. അമ്മയുടെ വക തൈലവും കഷായവുമൊക്കെ ഉണ്ട്.,,,,”
“കഷ്ടം….. എങ്കിൽ പിന്നെ ഒരു പണിക്കാരിയെ വക്കരുതോ….. എന്നെക്കൊണ്ട് പറ്റുന്നവയൊക്കെ ഞാൻ ചെയ്യുന്നുണ്ട്…. പക്ഷേ ഞാനും കൂടെ ജോലിക്ക് പോവാൻ തുടങ്ങിയാൽ’…… ഇന്നലെ അമ്മ പറയുവേം ചെയ്തു.,,,മുട്ടുവേദന അൽപം കുറവുണ്ടെന്ന് …. അൽപം റെസ്റ്റ് കിട്ടിയാൽ വേദനക്ക് കുറവുണ്ടെന്ന്…..
അച്ഛൻ സമ്മതിക്കില്ല’ ജോലിക്ക് ആളെ വക്കുന്നത്….. ” പാവം…..
പിറ്റേ ദിവസം…..
” അമ്മ എങ്ങനെ ഇത്ര നേരത്തെ ഉണരുന്നു….. ഞാൻ ഉറങ്ങിപ്പോയി.,,, “
“ഉറങ്ങിയാലല്ലേ മോളേ..,,, കാലു വേദന കാരണം ഇന്നലെ ഉറങ്ങാനെ പറ്റിയില്ല….ഗുളിക കഴിച്ചിട്ടും മാറ്റമൊന്നുമില്ല….. പിന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോ അച്ഛന് ശല്യമായിത്തുടങ്ങി’…..പുലരാൻ നിൽക്കുന്നതിനു മുന്നേ എഴുന്നേറ്റു പോന്നു “
അമ്മയുടെ കണ്ണുകൾ നിറഞ്ഞു….
സാരമില്ല അമ്മേ’.. നമുക്ക് പരിഹാരമുണ്ടാക്കാം
” അമ്മ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം….. അതുപോലെ ചെയ്യണം… ഇനി മുതൽ പറമ്പിലെ വിറകു കീറാനും മറ്റും പുറത്തു നിന്ന് ആരെയെങ്കിലും ഏൽപിക്കാം…. പിന്നെ ഇപ്പോഴും അരി ഇടിച്ച് പൊടിക്കണ്ട.,, മില്ലിൽ കൊടുത്ത് പൊടിപ്പിക്കാ….. മിക്സി താഴെ ഇറക്കാം…..
“മോളേ അച്ഛനറിഞ്ഞാൽ….. “
” നമുക്ക് ശ്രമിക്കാം ന്നെ “
പിറ്റേ ദിവസം മുതൽ മിക്സി പ്രവർത്തിക്കുന്ന സമയത്ത് ടി.വി.യിലെ പാട്ടുകൾക്ക് അൽപം ശബ്ദം കൂടുതലായി ‘….. അച്ഛൻ വായനശാലയിൽ പോകുന്ന സമയത്ത് അടുത്തുള്ള ഒരാളെ കൂലിപ്പണിക്ക് വച്ച് വിറകു ന്ന മുഴുവൻ ശേഖരിച്ചു… തേങ്ങ പൊതിപ്പിച്ചു…. അങ്ങനെ ആ വീട്ടിലെ മറ്റാരുമറിയാതെ സ്ത്രീജനങ്ങൾ ഒറ്റക്കെട്ടായി’
പതിയെ പതിയെ ജോലിഭാരം ലഘൂകരിച്ചു തുടങ്ങി…. ജോലിയെടുപ്പിക്കാൻ അപാര കഴിവുള്ള അച്ഛന് പക്ഷേ … അരി മില്ലിൽ പൊടിച്ചോ.,, അല്ലെങ്കിൽ തേങ്ങ അരച്ചോ എന്നൊന്ന് മനസിലാക്കാൻ കഴിയാത്തത് എന്താണാവോ……. വിറകടുപ്പിൽ വച്ച് ചോറ് തയ്യാറാക്കുമ്പോൾ ഗ്യാസ് അടുപ്പ് കൂടെ ജോലി ചെയ്തു തുടങ്ങി…….
അടുക്കളയിലെത്തിയ അച്ഛൻ അടുക്കള സൂക്ഷിച്ചു നോക്കും.,,,,, അതെ… അമ്മി നനഞ്ഞിരിക്കുന്നു…. ഉരലിൽ അരിപ്പൊടി കാണുന്നുണ്ട്…… മിക്സി റാക്കിൽ ഭദ്രമായി നിൽക്കുന്നു….ഒരു ആശ്വാസത്തോടെ അകത്തേക്ക് പോയ അച്ഛനെ നോക്കി അമ്മ ഉമിനീരിറക്കിപ്പോയി.,,,,,
“അമ്മേ.????….. നെഞ്ച് പടപടാ ഇടിക്കുന്നുണ്ടല്ലോ.,,,,,, “അമ്മയുടെ നെഞ്ചിൽ കൈവച്ച് മിയ പറഞ്ഞു, ആരും അറിയില്ല.,,,,
അല്ലെങ്കിലും അമ്മ അതിലൊന്നും തയ്യാറാക്കിയില്ലേലും ഭക്ഷണം സൂപ്പറാ….അമ്മേടെ കൈപ്പുണ്യം മാത്രം മതി.,,, … പിന്നേ….. ഒരു പ്രായം കഴിഞ്ഞാൽ നമുക്ക് പറ്റാത്ത ജോലികൾ ഒഴിവാക്കണം…… മരുന്ന് ധാരാളം കഴിക്കുന്നത് അത്ര നല്ലതല്ല.,,,,, രാത്രി നന്നായി ഉറങ്ങുമ്പോൾ പ്രഷറും ഏറെക്കുറെ ശരിയാവും.,,,,,.ഭക്ഷണവും ശ്രദ്ധിച്ചാൽ അമ്മക്ക് ഒരു കുഴപ്പവും വരില്ല ” അമ്മയെ ചേർത്ത് പിടിച്ച് അവൾ പറഞ്ഞു
മിയ ജോലിക്ക് പോവാൻ തുടങ്ങി….’ ‘അതേ മോളേ.,,,,,, ഇപ്പോ നല്ല കുറവുണ്ട്’…… മുട്ടുവേദനയും കുറഞ്ഞു…. അതെ’… പ്രഷറും നോർമൽ ആയി തുടങ്ങി…..അജിത്തല്ല…. മിയക്കുട്ടിയാണ് എൻ്റെ പുതിയ ഡോക്ടർ’……. ഇനി നിങ്ങൾ എന്നാ ഇവിടേക്ക് വരുന്നത്….. ശരി മോളേ.,,, “
അജിത്തിൻ്റെ ചേച്ചിയെ വിളിക്കുകയാണ് അമ്മ…… സന്തോഷത്തോടെ…..
” നിങ്ങളെന്താ ആലോചിക്കുന്നത് “
“ഞാൻ ആലോചിക്കവാർന്നു…. നമ്മടെ മോൻ ശരിക്കും ഡോക്ടറു തന്നെയാണോ… എത്ര കാലം നീ അവൻ്റെ മരുന്ന് കുടിച്ചു…. ഒരു മാസം കൊണ്ട് നിനക്ക് വല്ലാത്ത മാറ്റം…. ശ്ശെ ….ഇതിപ്പോ ആരോടെലും പറയാനൊക്കുമോ.,,,,,,” അച്ഛൻ.. പറഞ്ഞു ….
” നിങ്ങളിത് ആരോടും പറയണ്ട…. “
“ഉം “
അമ്മയുടെ മുഖത്ത് നോക്കിയാൽ ഒരു പേടി കാണുന്നുണ്ട്…… പിടിക്കപ്പെടുമോ എന്ന ഭയം….
” അമ്മ പേടിക്കണ്ട …. ഇങ്ങനെ ഒക്കെ പോട്ടെ….. പിടിക്കപ്പെടുമ്പോൾ അച്ഛനിട്ട് ചെറിയൊരു ‘പണികൊടുക്കാം.,,,,, അത് ഞാൻ കണ്ടെത്തി വച്ചിട്ടുണ്ട്.,, അമ്മ ഉഷാറായി നടക്ക് ട്ടോ “….അമ്മയുടെ ചെവിയിൽ പറഞ്ഞ് മിയ അജിത്തിനൊപ്പം പുറത്തേക്കിറങ്ങി….
” മരുന്ന്’,,,, കൃത്യ സമയത്ത് കഴിക്കാൻ പറയുവാർന്നു….. ” അച്ഛനെ നോക്കി പറഞ്ഞു
“എന്തായാലും നല്ലൊരു മകളെയാ നമുക്ക് കിട്ടിയത് അല്ലേ സാവിത്രീ’……”
“അതെ “….
എനിക്ക് നല്ല ഒരു മകളെ തന്നെയാ കിട്ടിയത്……. ” “എന്നാണാവോ എല്ലാത്തിനെയും പിടിച്ച് പുറത്താക്കുന്നത്….. സാവിത്രി പിറുപിറുത്തു കൊണ്ട് അകത്തേക്ക്
( വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ…ഇഷ്ടമായാൽ ലൈക്ക് ചെയ്യണേ )