എന്റെ രേഷ്മ ചേച്ചി, വാ തുറന്നാൽ നിങ്ങള് ഇമ്മാതിരി വൃത്തികേട് അല്ലെ പറയു…

ഞാനും ഞാനും തമ്മിൽ…

Story written by Aswathy Raj

==========

ഗീതു കല്യാണം അടുത്ത ആഴ്ച അല്ലെ??

അതെ ചേച്ചി…അടുത്ത വെള്ളിയാഴ്ച.

അപ്പോ ഇനി കൃത്യം ഒരാഴ്ച അല്ലെ ?

മ്മ്….

കല്യാണം ഇങ്ങടുക്കും തോറും നീയങ്ങു ഷീണിച്ചു വരുവാണല്ലോ കുഞ്ഞേ ?

എന്താ ടെ ആദ്യരാത്രിയെ പറ്റി ചിന്തിച്ചാണോ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ ?

എന്റെ രേഷ്മ ചേച്ചി, വാ തുറന്നാൽ നിങ്ങള് ഇമ്മാതിരി വൃത്തികേട് അല്ലെ പറയു ?

അയ്യടാ അടുത്ത ആഴ്ച കല്യാണം കഴിക്കാൻ പോകുന്ന നിന്നോട് ഇതൊക്കെ പറഞ്ഞാൽ എന്താ??

എന്റെ പൊന്നെ എന്നെ അങ്ങ് വിട്ടേക്ക്…..നമ്മളില്ലേ ?

സത്യം പറയെടെ നിനക്ക് ഇതിനെയൊക്കെ പറ്റി വല്ല ഐഡിയയും ഉണ്ടോ?

എന്റെ ചേച്ചിമാരെ എന്നെ വിട്

ഡി മോളെ നീ ഇവിടിരി..നിനക്ക് കുറച്ചു ക്ലാസ്സ്‌ എടുത്തു തരാം ?

എന്ത് ക്ലാസ്സ്‌???

പേടിക്കണ്ട എല്ലാം പറഞ്ഞു തരാം ?

ചേച്ചി ഈ കല്യാണത്തിൽ ഒന്നും എനിക്ക് താല്പര്യം ഇല്ലായിരുന്നു എന്നറിയല്ലോ…വീട്ടുകാര് സെന്റി അടിച്ചു പെടുത്തിയതാ എന്നെ ?

പൊന്ന് മോളെ നമുക്ക് ഒക്കെ പല ഘട്ടങ്ങൾ ഉണ്ട് ജീവിതത്തിൽ…അതിൽ ഏറ്റവും മനോഹരമാണ് സിംഗിൾ ലൈഫ്..കെട്ടിക്കഴിഞ്ഞാൽ എല്ലാം തീർന്നു

അതാ ചേച്ചി എന്റെ സങ്കടം ?

ജീവിതത്തിൽ എല്ലാം നേരിട്ടെ പറ്റു…….

ചേച്ചി ഈ കല്യാണം അത്ര എടങ്ങേടു ആണല്ലേ

പിന്നല്ലാതെ….നിനക്ക് ഇന്ന് ഉച്ചക്ക് എന്തൊക്കെയാ കഴിക്കാൻ കറി ഉള്ളത്?

അത് പൊതി തുറക്കുമ്പോൾ അറിയാം ചേച്ചി ?

അതാണ്…ഇപ്പോ നിനക്ക് ഒന്നും അറിയണ്ട എല്ലാം മുന്നിൽ വരും. പക്ഷെ കെട്ടിക്കഴിഞ്ഞാൽ അങ്ങനെ അല്ല…നമ്മള് ഫുൾ പെടും

എനിക്കാണേൽ പാചകം വലിയ വശമില്ല

അതൊക്കെ പഠിച്ചോളും…. ഇല്ലേൽ നിന്റെ അമ്മായി അമ്മ പഠിപ്പിക്കും ?

അമ്മ ഒരു പാവമാ ചേച്ചി….എന്നോട് വലിയ കാര്യം ആണ് ?

എന്റെ കുഞ്ഞേ ഇതൊക്കെ ഒരു അഭിനയം അല്ലെ…..ഇപ്പോ കാണുന്ന ഈ അമ്മ ഇല്ലേ കെട്ടുകഴിഞ്ഞു ഒരാഴ്ച കഴിയുമ്പോ തനി അമ്മായിയമ്മയാകും…പിന്നെ ഈ ജീവിതം സിനിമ പോലൊന്നുമല്ല ഇപ്പോഴത്തെ റൊമാൻസ് ഒന്നും പിന്നെ കാണില്ല..കൂടി പോയാൽ ഒരു രണ്ടു മാസം അതോടെ അതും തീർന്നു

പിന്നെ ഒരു കുട്ടി കൂടെ ആകുമ്പോ ജീവിതം സമ്പൂർണം ?പിന്നെ ആ കുഞ്ഞിന് വേണ്ടി അഡ്ജസ്റ്റ് ചെയ്തു നമ്മളൊക്കെ അങ്ങ് ജീവിക്കും അത്ര തന്നെ

ചേച്ചിമാരൊക്കെ അപ്പോ അഡ്ജസ്റ്റ് ചെയ്യുവാണോ

പിന്നില്ലാതെ…..സിനിമയിൽ മാത്രേ ഉള്ളെടാ അമ്മയേക്കാൾ സ്നേഹം ഉള്ള അമ്മായിയമ്മയും മരണം വരെ പ്രേമിക്കുന്ന കെട്ടിയോനും മരുമോളെ താലോലിക്കുന്ന അമ്മായിഅച്ഛനുമൊക്കെ…പിന്നെ ചുരുക്കം ചിലർക്കു ഇങ്ങനെയൊക്കെ ഉള്ള ജീവിതം കിട്ടും എന്ന് ഞങ്ങളൊക്കെ കേട്ടിട്ടുണ്ട്.. പക്ഷെ കണ്ടിട്ടില്ല

അപ്പോ എന്റെ കാര്യം ഏകദേശം തീരുമാനം ആയല്ലേ ?

എന്നായാലും ഇതൊക്കെ നടന്നല്ലേ പറ്റു…. നീ 25 കൊല്ലം അടിച്ചു പൊളിച്ചില്ലേ…..അതോർത്തു സന്തോഷം ആയിരിക്ക്..പിന്നെ ഒരു കാര്യം എപ്പോഴും സൂക്ഷിച്ചു വേണം അവിടെ ഉള്ളവരോട് പെരുമാറാൻ

ഇതൊക്കെ കേട്ടിട്ട് എനിക്ക് എന്തോ യുദ്ധത്തിനു പോകുന്ന ഫീൽ ആണ് ?

ജീവിതം ഒരുതരത്തിൽ വലിയ യുദ്ധം ആണ് മോളെ….പിന്നെ ഇതൊക്കെ മാത്രം അറിഞ്ഞാൽ മതിയോ കുറച്ചു കാര്യങ്ങൾ കൂടെ പറഞ്ഞു തരട്ടെ??

അയ്യോ വേണ്ടേ ഇതൊക്കെ ധാരാളം….അപ്പോ ഇനി കല്യാണത്തിനു കാണാം

***********

മോളെ ഇങ്ങു വന്നേ ഈ പാല് എടുത്തു റൂമിലേക്കു പൊക്കോ അവൻ ഒരു മണിക്കൂർ മുന്നേ റൂമിൽ കേറി ഇരിപ്പുണ്ട് ??

ദാ വരുവാ അമ്മേ……ഈശ്വരാ എത്ര ദിവസം കാണുമോ എന്തോ ഈ മോളെ വിളി

പാലുമെടുത്തു അവൾ റൂമിലേക്കു പതിയെ ചെന്നു….അവിടെ സ്നേഹ വായ്പ്പോടെ അവളുടെ കെട്ടിയോൻ അവളെ കാത്തിരിപ്പുണ്ടായിരുന്നു….പാലു വാങ്ങി അവളെ അടുത്ത് ഇരുത്തി അയാൾ ഒരു റൊമാന്റിക് ഹീറോ ആയി…….

ഓ ഇതൊക്കെ വെറും രണ്ട് മാസം അവൾ മനസ്സിൽ പറഞ്ഞു

************

ആഴ്ച ഒന്ന് കടന്നു അമ്മ ഇപ്പോഴും അമ്മ തന്നെ ആണ്…..

മാസങ്ങൾ ഓടി പോയി അവളിപ്പോഴും കെട്ടിയോന്റെ പ്രണയിനി ആണ്…..തൊട്ടിലിൽ കിടന്നാടുന്ന കുഞ്ഞിനെക്കാൾ അമ്മായി അച്ഛൻ അല്ല അച്ഛൻ അവളെ കൊഞ്ചിച്ചു…….

ജീവിതം പലപ്പോഴും ഇങ്ങനെ ആണ് പ്രതീക്ഷിക്കുന്നതല്ല നമുക്ക് കിട്ടുന്നത്…കുറച്ചൊക്കെ നമ്മുടെ ഭാഗ്യം പോലെ ബാക്കി കയ്യിലിരിപ്പ് പോലെയും ?

ഇതൊക്കെ ഇപ്പോ ഞാൻ എന്തിനാ പറയുന്നത് എന്ന് ചോദിക്കരുത്…..ചോദിച്ചാലും പറയാൻ ഇത്രേ ഉള്ളു….പലരുടെയും ജീവിതം പലതാണു മുൻ വിധിയോട് കൂടി ചില കാര്യങ്ങൾ നോക്കി കാണരുത്……

Nb: ജീവിതത്തിൽ നിന്ന് അടിച്ചു മാറ്റിയതല്ല…നുമ്മള് കെട്ടിയോളായിട്ടില്ല ?

~അശ്വതി രാജ്