ചാരുവും രാഹുലും തമ്മിൽ സംസാരിക്കുകയും പരസ്പരം അവരുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു…

പെർഫക്ട് പാർട്ണേഴ്സ്

Story written by Rinila Abhilash

============

“ചാരൂ…. അവർ ജംങ്ഷൻ എത്തിട്ടോ.,,,, നിൻ്റെ ഒരുക്കം കഴിഞ്ഞോ…. ” ദേവൻ മാഷ് നീട്ടി വിളിച്ചു

“ഓ.,,, എന്തോന്നൊരുക്കം…. പാറിപ്പറത്തിയ തലമുടി ഒന്നു കെട്ടി വക്കുക പോലുമില്ല.. പിന്നെ കഴുത്തിലും കയ്യിലും ഒരു സ്വർണനൂല് മാത്രം…. കമ്മൽ ഇടുമോ ആവോ…..എന്നാത്തിനാണാവോ ഞാൻ എൻ്റെ പഴയ സ്വർണാഭരണങ്ങൾ സൂക്ഷിച്ചത്….ഇവൾക്ക് എന്തേലും മാറ്റി വക്കണല്ലോ കരുതിയാണ് നേഹക്കുട്ടിക്ക് പോലും കൊടുക്കാതെ ഞാനിതൊക്കെ മാറ്റിവച്ചത്..” ….ഗൗരി പറഞ്ഞുകൊണ്ടിരുന്നു

:ഗൗരീ…. വരുന്നത് വലിയ പുള്ളിയാ….. ശാസ്ത്ര പരിഷത്ത് അംഗമാണ്…മകന് വേണ്ടി ചാരുവിനെ അന്വേഷിച്ചപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. നടന്നാൽ നന്ന്.,,,,

ഉമ്മറത്ത് ഒരു കാർ വന്നു നിന്നു

അതിൽ നിന്നും അറുപത് തോന്നിക്കുന്ന ഒരു പുരുഷനും ലളിത വസ്ത്രധാരിയായ ഒരു സ്ത്രീയും കൂടെ മുഖത്ത് സ്വതവേയുള്ള പുഞ്ചിരി അണിഞ്ഞ് ഒരു ചെറുപ്പക്കാരനും

”വരൂ’…. അകത്തേക്കിരിക്കൂ….. “ദേവൻ മാഷ് വിനയത്തോടെ അതിഥികളെ അകത്തേക്ക് ക്ഷണിച്ചു

വന്നയാൾ ‘വീടിൻ്റെ ചുറ്റും നിരീക്ഷിച്ചു.,,,

വളരെയേറെ ഫല വൃക്ഷങ്ങളും ചെടികളും പച്ചക്കറികളും എല്ലാം മനോഹരമാക്കി ഒരുക്കിയ മുറ്റം…. പറമ്പുകളിൽ നിന്ന് പക്ഷികളുടെയും അണ്ണാക്കണ്ണൻ്റെയും ശബ്ദം…. ഇളം കാറ്റ്:….. മുറ്റത്തെ മുല്ലച്ചെടിയിലെ പൂക്കൾ നിലത്ത് വീണെങ്കിലും നല്ല മണം പരത്തുന്നു.

” മാഷേ.,, പറയാതെ വയ്യ.,,, താങ്കളുടെ മുറ്റം വളരെ മനോഹരം.’… ” അദ്ദേഹം പറഞ്ഞു

“ഇതൊക്കെ ചാരുവിൻ്റെ ഹോബിയാ…. അവളും ചേട്ടൻ ശിവയും ഒരുമിച്ചാൽ പിന്നെ പറയണ്ട… ശിവയിപ്പോൾ ബാംഗ്ലൂരാണ്… ഒരു ഐ ടി കമ്പനിയിൽ

മൂന്ന് പേരും അകത്തേക്ക് കയറി

നോക്കു ഗൗരി ഇതാണ് ഞാൻ പറഞ്ഞ ശങ്കർ…. ഇത് അദ്ദേഹത്തിൻ്റെ ഭാര്യ’… മകൻ’ “

മാഷ് ഗൗരിക്ക് അതിഥികളെ പരിചയപ്പെടുത്തി കൊടുത്തു.,,,

”ഇതാണ് എൻ്റെ സഹധർമ്മിണി വേണി.ഹൗസ് വൈഫ്….. ഇത് എൻ്റെ മകൻ രാഹുൽ…… കൃഷി ഓഫീസർ ആണ്.. എനിക്ക് ഇവന് താഴെ ഒരുത്തൻ കൂടെയുണ്ട്…രോഹിത് ‘.ഡിഗ്രിക്ക് പഠിക്കുന്നു…മകളെ ഒരിക്കൽ പരിഷത്ത് സമ്മേളനത്തിൽ വച്ച് പരിചയപ്പെട്ടിരുന്നു….. ഒരാഴ്ചത്തെ പരിപാടികളിൽ സജീവമായ ചാരുലതയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,,,, സ്വന്തമായി അഭിപ്രായമുള്ള …. കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന ചാരുലത വളരെ നല്ല ഒരു കുട്ടിയല്ലേ.,,, നേരിട്ട് കണ്ട് മനസിലാക്കി.,, എല്ലാം… പിന്നീടാണ് അറിഞ്ഞത് അധ്യാപകനായ താങ്കളുടെ മകളാണെന്ന്……. നമ്മൾ മുൻപ് ഒരു പരിപാടിയിൽ ഒരുമിച്ച് ഉണ്ടായിരുന്നല്ലോ.,,,,,, അതു കൊണ്ട് കാര്യങ്ങൾ എളുപ്പമായി.,,,, “

:രാഹുൽ മണ്ണിനെ സ്നേഹിക്കുന്നവനാണ്… മണ്ണിൽ പൊന്നു വിജയിക്കുന്ന കർഷകരുടെ പ്രിയപ്പെട്ടവനും…. ആലോചന വന്നപ്പോഴേ ദേവൻ മാഷ് രാഹുലിനെക്കുറിച്ച് അന്വേഷിച്ചിരുന്നു….

“ചാരുവും രാഹുലും തമ്മിൽ സംസാരിക്കുകയും പരസ്പരം അവരുടെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു.,,

” ശങ്കർ സർ…. ഇനി മറ്റു കാര്യങ്ങളെക്കുറിച്ച്…. ഒരു ധാരണ വേണമല്ലോ.,,, എൻ്റെ വലിയ മോൾക്ക് അവർ ആവശ്യപ്പെട്ട സ്വർണം 100 പവൻ കൊടുത്തിരുന്നു. അന്ന് അൽപം സമ്പാദ്യവും പറമ്പ് വിറ്റതും ഒക്കെയായി അതങ്ങ് നടത്തി.,,,,, ഇതിപ്പോ …..അത്രേം തരാൻ… ഞങ്ങൾക്ക്….

ശങ്കറിൻ്റെ മുഖം വാടി

” ഇതൊരു വിവാഹമാണ്…. വിവാഹ ശേഷം പരസ്പരം എല്ലാം ഒരുമിച്ച് സഹിച്ച് ഒരുമിച്ച് നേടി മുന്നേറേണ്ടവർ…… അതിൽ ഒരാൾ മാത്രം പണം’ മുടക്കുക… മറ്റേയാൾ അതിൻ്റെ അധികാരം സ്ഥാപിക്കുക….. ഇതാണല്ലോ ഇന്നത്തെ വ്യവസ്ഥിതി……. മാഷേ വിവാഹത്തിന് നിങ്ങൾ നിങ്ങളുടെ മകൾക്ക് എത്ര നൽകുന്നുവോ.. അത്ര തന്നെ ഞാനും എൻ്റെ മകന് നൽകാൻ ബാധ്യസ്ഥനാണല്ലോ……. എൻ്റെ മകനും ജോലിയുണ്ട്….. ഗവ. അല്ലെങ്കിലും നിങ്ങളുടെ മകൾക്കും ജോലിയുണ്ട്

മാഷേ.,,,, നിങ്ങൾ നിങ്ങളുടെ മകൾക്ക് 50 പവൻ കൊടുത്താൽ 50 പവൻ്റെ പൈസ ഞാനും എൻ്റെ മകന് കൊടുക്കേണ്ടി വരും…… സത്യത്തിൽ എൻ്റെ കയ്യിൽ സമ്പാദ്യമൊന്നുമില്ലെന്നെ….. ഇനി ഉണ്ടെങ്കിത്തന്നെ ……. അല്ല…… ഞങ്ങൾക്ക് പ്രായമായി വരുവാണല്ലോ……

“എനിക്ക്…. ഒന്നും മനസിലായില്ല ” മാഷ് പറഞ്ഞു

” മാഷേ.,, മാഷ് മോൾക്ക് … ഒന്നും കൊടുക്കണ്ട…. ഞാനും ഒന്നും കൊടുക്കണില്ല….. നമ്മളവർക്ക് ഏറ്റവും വലിയ ധനമായ വിദ്യ നൽകി…. അതു മതിയെ ടോ…… അല്ലെങ്കിൽ പിന്നെ ഞാനെന്തിനാ ടോ ഈ ശാസ്ത്ര പരിഷത്തിൽ നിന്നിട്ട് കാര്യം….. പുരോഗമനം പറഞ്ഞാ മാത്രം പോര പ്രവർത്തിക്കണം” ശങ്കർ ഉറക്കെ ചിരിച്ചു

ചാരു എല്ലാം കേൾക്കുന്നുണ്ടായിരുന്നു……

“മാറ്റം ഇങ്ങനെയാണ് വരേണ്ടത് നിർബന്ധമെങ്കിൽ വധുവിന് അവളുടെ വീട്ടുകാർ നൽകുന്നതു പോലെ വരന് അവൻ്റെ വീട്ടുകാര് നൽകട്ടെ… എങ്കിലെ നൽകുന്നതിൻ്റെയും നശിപ്പിച്ചു കളയുന്നതിൻ്റെയും വേദന പരസ്പരം മനസിലാവൂ…..” … ശങ്കർ പറഞ്ഞു നിർത്തി

എല്ലാം കേട്ട് പുഞ്ചിരിക്കുന്ന അദ്ദേഹത്തിൻ്റെ ഭാര്യ….(അമ്മ)… രാഹുൽ

പതിയെ ആ പുഞ്ചിരി എല്ലാവരിലും ഒരുപോലെ പകർന്നു…….

ഈ സിസ്റ്റം തന്നെ ശരിയല്ല അല്ലേ…

നിങ്ങളുടെ മകൾക്ക് നിങ്ങൾ എന്തു കൊടുക്കും എന്ന ചോദ്യത്തിന്’….. നിങ്ങൾ നിങ്ങളുടെ മകന് നൽകുന്നത് ഞാൻ എൻ്റെ മകൾക്കും നൽകും:…എന്ന് പറയാവുന്ന മാറ്റം വരണം

.. ആൺ കുട്ടിയെയും പെൺകുട്ടിയെയും പഠിപ്പിക്കാനും വളർത്താനും ഒരേ ചിലവ് തന്നെ…. വിവാഹമാകുമ്പോൾ മാത്രം… ഒരാൾ താഴെ …. എല്ലാ കാര്യങ്ങൾക്കും ഒരുപോലെ ചിലവെങ്കിൽ പിന്നെ വിവാഹത്തിനും ഒരേ ചിലവ് വഹിക്കണ്ടേ.,,,,അവിടെയും …. ആൺ പെൺ സമത്വം വരട്ടെ. സ്ത്രീക്ക് സ്ത്രീധനമെങ്കിൽ പുരുഷന് പുരുഷ ധനവും,,,, പെർഫക്ട് പാർട്ണേഴ്സ് ആവാൻ … രണ്ടും ഒരു പോലെ… അല്ലേ.,,,,,

( വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ…ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യണേ )