ഒന്നും പേടിക്കണ്ട നമുക്ക് ശരിയാക്കാമെന്ന് ശാരി പറഞ്ഞ ഉറപ്പില്‍ നിത്യ അന്ന് രാത്രി കഴിച്ചു കൂട്ടി…

Story written by Vipin PG

========

“നീ വിധവാ പെന്‍ഷന് അപേക്ഷ കൊടുത്തോ “

അമ്മായിയുടെ ചോദ്യം കേട്ട് നിത്യ ഞെട്ടിപ്പോയി

“അമ്മായി എന്താ ഈ പറയുന്നേ, വിധവാ പെന്‍ഷനോ “

“മോളെ…കിട്ടാനുള്ളത് മേടിച്ചെടുക്കണം. അത് നിന്റെ അവകാശമാണ് “

ഒന്നും പറയാതെ നിത്യ ഫോണ്‍ കട്ട് ചെയ്തു. നിത്യയുടെ ഭര്‍ത്താവ് മരിച്ചിട്ട് ഒരു കൊല്ലം തികയുന്നു. സത്യത്തില്‍ ഞെട്ടിയത് മറ്റൊന്നും കൊണ്ടല്ല. നിത്യയ്ക്ക് അമ്മയേക്കാള്‍ അടുപ്പം അമ്മായിയോടാണ്. അമ്മയ്ക്ക് വയ്യാതെ വന്നപ്പോള്‍ അമ്മായിയാണ് നിത്യയെ വളര്‍ത്തി കൊണ്ട് വന്നത്. അതുകൊണ്ട് തന്നെ നിത്യക്ക് വന്ന പുതിയൊരു ആലോചന അമ്മായിയോട് പറയാന്‍ ഇരുന്നതാണ്. ജീവൻ,,,ദുബായിൽ ജോലിയാണ്,,അങ്ങോട്ട്‌ കൊണ്ടുപോകാമെന്നും പറഞ്ഞിട്ടുണ്ട്.

അത് മനസ്സില്‍ ചിന്തിച്ചിരിക്കുമ്പോഴാണ് അമ്മായി വിധവാ പെന്‍ഷന്റെ കാര്യം പറയുന്നത്. നിത്യ അമ്മായിയെ തിരിച്ചു വിളിച്ചു കാര്യം പറഞ്ഞു. ഇപ്പോള്‍ ഞെട്ടിയത് അമ്മായിയാണ്

“മോളെ കൊല്ലം ഒന്ന് തികയുന്നതിനു മുന്നേ ഈ കാര്യം നീ ആരോടും പറയല്ലേ,,എല്ലാവരും എന്ത് കരുതും,,മാത്രമല്ല ഇനി അവര്‍ക്ക് തുണ നീ ഒരാളല്ലേ ഉള്ളൂ,,നീ വേറെ കല്യാണം കഴിച്ചു പോയാല്‍ പിന്നെ ഒന്നും വയ്യാത്ത അവര്‍ക്കാരാ…”

“പ്രായമുള്ളവരെ നോക്കാന്‍ ഹോം നേഴ്സിനെ കിട്ടില്ലേ അമ്മായി. അതിനു വേണ്ടി ഞാന്‍ എന്റെ ജീവിതം ഇവിടെ തീര്‍ക്കണോ”

“മോളെ,,ഇതൊക്കെ പറയാമെന്നല്ലാതെ കാര്യം നടക്കൂല,,ഇനിയൊരു കല്യാണക്കാര്യം നിന്റെ വീട്ടില്‍ പറയാന്‍ എനിക്ക് പറ്റില്ല”

അമ്മായി ഫോണ്‍ കട്ട് ചെയ്തു. നിത്യ മുപ്പത്തെട്ട് കാരിയാണ്. അവള്‍ക്ക് കുട്ടികളില്ല. ഒരു പുതിയ ജീവിതം വേണമെന്നും ഒരു കുട്ടി വേണമെന്നും അവള്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇനി പറയാന്‍ ഒരാളില്ല. ഒരു രാത്രി ഓണ്‍ ലൈനില്‍ കൂട്ടുകാരി ശാരിയെ കണ്ടപ്പോൾ നിത്യ ഈ കാര്യങ്ങള്‍ പറഞ്ഞു.

ഒന്നും പേടിക്കണ്ട നമുക്ക് ശരിയാക്കാമെന്ന് ശാരി പറഞ്ഞ ഉറപ്പില്‍ നിത്യ അന്ന് രാത്രി കഴിച്ചു കൂട്ടി.

പറഞ്ഞത് പോലെ തന്നെ പിറ്റേന്ന് വൈകിട്ട് ശാരി വീട്ടില്‍ വന്നു. ശാരി നിത്യയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. എല്ലാം കേട്ട അച്ഛന്‍ ഇത് നടക്കില്ല മോളെ എന്ന് തീര്‍ത്ത്‌ പറഞ്ഞു.

“കല്യാണം കഴിച്ചു കൊണ്ടന്നാല്‍ പിന്നെ പെണ്ണ് ഈ വീട്ടിലെയാ,,ഓള് ഈടെ നിന്നോളും”

അവരോട് കൂടുതലൊന്നും പറയാതെ ശാരി ഇറങ്ങി. ഇതിലൊരു തീരുമാനമുണ്ടാക്കുമെന്ന് ശാരി നിത്യയ്ക്ക് ഉറപ്പു നല്‍കി. ശാരി നിത്യയുടെ വീട്ടില്‍ പോയി കാര്യം പറഞ്ഞു. എല്ലാം കേട്ട ശേഷം അവളുടെ അച്ഛന്‍ പറഞ്ഞത് ഇങ്ങനെയാണ്.

“ഇക്കാര്യത്തില്‍ നമ്മളെന്ത് പറയാനാ മോളെ,,അവരോട് ചോദിച്ചിട്ട് ഒരു തീരുമാനമെടുക്ക്”

“അതെന്താ,,അവള് നിങ്ങടെ മോളല്ലേ…”

“എല്ലാം ശരി തന്നെ മോളെ,,കഴിച്ചു വിട്ടാല്‍ പിന്നെ നമുക്ക് ഒരു പരിധിയില്ലേ”

ശാരി അവരോടും കൂടതല്‍ സംസാരിക്കാന്‍ നിന്നില്ല. ശാരി നിത്യയോട് ചോദിച്ചു

“അവന്റെ കൂടെ പോകാന്‍ തയ്യാറാണോ”

ജീവൻ അവളെ കൊണ്ടുപോകാൻ തയാറാണ്. നിത്യയുടെ ആൻസർ കിട്ടിയാൽ മതി. ആലോചിക്കാന്‍ കുറച്ചു സമയം വേണമെന്ന് പറഞ്ഞ ശേഷം നിത്യ ഒന്നുകൂടി അമ്മായിയെ വിളിച്ചു

“അമ്മായീ,,ജീവിതം ഒന്നല്ലേ ഉള്ളു,,ഞാനത് ജീവിക്കാന്‍ തീരുമാനിച്ചു,,ഞാന്‍ അയാളോടൊപ്പം ജീവിക്കും”

മറുപടി പറയാതെ അമ്മായി ഫോണ്‍ കട്ട് ചെയ്തു.

“നീ ഗതി പിടിക്കൂല” എന്ന് ശാപവാക്കും കേടിട്ടാണ് നിത്യ ആ വീട്ടില്‍ നിന്നും ഇറങ്ങിയത്. അതിനു വേണ്ടി ഒരു തെറ്റും അവള്‍ ചെയ്തിട്ടില്ല. നിത്യ പറന്നു. ഇന്ന് ദുബായില്‍ സുഖമായി ജീവിക്കുന്നു. ജീവിതം വേണമെന്ന ചിന്തയില്‍ ഒരു തീരുമാനമെടുക്കാന്‍ അന്ന് കാണിച്ച ധൈര്യം അവള്‍ക്ക് മറ്റൊരു ജീവിതം കൊടുത്തു

Nb: ഒരാൾ അയാളുടെ അനുഭവം പറഞ്ഞത് ഒരു കഥാ രൂപത്തിൽ ആക്കിയതാണ്. Based on real insident