താലികെട്ടി പ്രാണനായ് കൂടെ കഴിഞ്ഞവൾ അകാലത്തിൽ വിധി തട്ടിയെടുത്തപ്പൊൾ തുഴ നഷ്ടമായ തോണിപോലെ അയാളുടെ ജീവിതത്തിന്റെ ദിശയും തെറ്റി…

Story written by Smitha Reghunath

==========

ഹരിയുടെ ഭാര്യയായ ആരതി മരിച്ചിട്ട് മൂന്ന് മാസം ആയി. അവരുടെ മക്കളായ അഭിജിത്തും, അഭിരാമിയും അമ്മയെ കാണാതെ നിർത്താതെ കരയൂമ്പൊൾ ചുവരിലേക്ക് ചാരിമിഴികൾ താഴ്ത്തി ഇരിക്കാനെ അയാൾക്ക് കഴിയൂമായുരുന്നുള്ളൂ… !!!

താലികെട്ടി പ്രാണനായ് കൂടെ കഴിഞ്ഞവൾ അകാലത്തിൽ വിധി തട്ടിയെടുത്തപ്പൊൾ തുഴ നഷ്ടമായ തോണിപോലെ അയാളുടെ ജീവിതത്തിന്റെ ദിശയും തെറ്റി…!!

ഓരോ ദിവസം കഴിയൂതോറും അയാളുടെ സങ്കടങ്ങൾ കൂടി കൂടി വന്നു…അവരുടെ ബെഡ്റൂമിൽ തന്നെ ചടഞ്ഞ് കുടിയിരിക്കുന്ന അയാളെയോർത്ത് നെഞ്ച് ഉരുക്കാനെ ഹരിയുടെ അമ്മയ്ക്ക് കഴിഞ്ഞൂള്ളൂ പലതും പറഞ്ഞ് മകനെ ആശ്വാസിപ്പിക്കാൻ ആ പാവം അമ്മ ശ്രമിക്കൂമ്പൊൾ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി…..!!!

ഹരിയെയും അമ്മയേയും കുട്ടികളെയും കൂടാതെ അയാളുടെ അനിയനായ ഗിരിയുടെ ഭാര്യയായ വേണിയും കുടുംബവീട്ടിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത് ഗിരി ഗൾഫിൽ ആയിരുന്നു … !!

പതിയെ പതിയെ ഹരിയിലേക്ക് വേണി ചേക്കേറാൻ തുടങ്ങി…!

എന്നാൽ ഒരു അനിയത്തിയുടെ സ്ഥാനത്ത് കണ്ടിരുന്ന അവളിൽ നിന്നുള്ള ആ പ്രതികരണങ്ങൾ അയാളെ വല്ലാതെ തളർത്തി….!!

അവളുടെ പല തരത്തിലുള്ള പ്രലോഭവനങ്ങളും അയാൾ കണ്ടില്ലന്ന് നടിച്ചൂ…ഭാര്യയെ ഏറെ സ്നേഹിക്കുന്ന തന്റെ അനിയൻ ഇതൊന്നൂ അറിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഹരിയ്ക്ക് ഭയമായി .. !!

വേണിയുടെ പെരുമാറ്റത്തിലെ വൈകല്യം നാളെയൊരിക്കൽ അവൾ തനിക്ക് നേരെ തന്നെ പ്രയോഗിച്ചാൽ എല്ലാരൂ അവളെയെ വിശ്വസിക്കും..ഭാര്യ നഷ്ടമായ താൻ അനിയത്തിയായ അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചൂന്ന് പറഞ്ഞാൽ ഈ ലോകം അതേ വിശ്വസിക്കും …!!

ഈശ്വരാ ഈ ഏടാകൂടത്തിൽ നിന്നും ഞാൻ എങ്ങനെ തലയുരൂ…ആരോട് പറയൂ അനിയനോട് എങ്ങനെ പറയൂ അവന്റെ ഭാര്യയെ പറ്റി ചേട്ടനായ ഞാൻ എങ്ങനെ അവനോട് പറയൂ അഥവാ പറഞ്ഞാൽ തന്നെ അവൻ വിശ്വസിക്കുമോ ? അതോട് കൂടി കുടുംബ ബന്ധങ്ങളിൽ കൂടി വിള്ളൽ വീഴില്ലേ ഹരിയ്ക്ക് തന്റെ സമനില തെറ്റൂന്നത് പോലെ തോന്നി….!!!

ടേബിളിൽ ഇരുന്ന ആരതിയുടെ ഫോട്ടോയിലേക്ക് ഹരി നോക്കി…

വിടർന്ന മിഴികൾ വിടർത്തി ഭംഗിയായ് ചിരിക്കൂന്ന ആരതിയെ നോക്കിയിരിക്കൂമ്പൊൾ ഹരിയുടെ മനസ്സിലേക്ക് ഒരു വെള്ളി വെളിച്ചം വീശി…

അടുക്കി പെറുക്കിയ സാധനങ്ങൾ എല്ലാം ഉമ്മറത്തേക്ക് വെയ്ക്കൂമ്പൊൾ ഉമ്മറപടിയിൽ ഇരുന്ന അമ്മയുടെ കണ്ണീരിൽ കുതിർന്ന മുഖം മാത്രം നെഞ്ചിൽ ഒരു വിങ്ങലായ് നിലകൊണ്ടും…എങ്കിലും ഒരശ്വാസം ഉണ്ടായിരുന്നു..ഗിരിയ്ക്കൊപ്പം നിർവ്വികരായ് നില്ക്കുന്ന വേണിയെ കണ്ടില്ലന്ന് നടിച്ചൂ…

പതിയെ നടന്ന് ഗിരിയ്ക്കരുകിൽ ചെന്നു അവന്റെ തോളിൽ കയ്യിട്ട് തന്നോട് ചേർത്ത് കൊണ്ട് ഹരി പറഞ്ഞൂ

ഗിരി മോനെ ””ജീവിതം ഒന്നേയുള്ളു..അത് കെട്ടിയ പെണ്ണിനൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ഉള്ളതാണ്.”” നിനക്ക് പഠിപ്പൂണ്ട് നിന്റെ പഠിപ്പിന് ചേർന്ന  നല്ലൊര് ജോലി നിനക്ക് ഇവിടെ തന്നെ കിട്ടും..ഒപ്പം സ്വസ്ഥമായൊര് ജീവിതവും..നീ അവിടെയും ഇവൾ ഇവിടെയും ആയൊര് ജീവിതം അതിലൊര് തൃപ്തിയുണ്ടോ ? അതാണ് നിന്നോട് ഏട്ടൻ പറഞ്ഞത് തിരികെ പോരാൻ..എന്താലും നീ ഏട്ടൻ പറഞ്ഞത് അനുസരിച്ചല്ലോ.?സന്തോഷമായ്…

പക്ഷേ ഏട്ടാ..ഈ വീട് ഏട്ടന്റെ കൂടിയല്ലേ പിന്നെ എന്തിനാ…ഏട്ടൻ ഇവിടന്ന് പോണത് സങ്കടത്തോടെ അനിയൻ തിരക്കിയതും ഹരി പുഞ്ചിരിയോടെ പറഞ്ഞു

“”മോനെ നിന്റെ ഏട്ടത്തി പോയപ്പൊൾ ഈ ഭൂമിയിൽ അനാഥമായ രണ്ട് പേരുണ്ട് എന്റെ ആരതിയുടെ അച്ഛനും, അമ്മയും ആ പാവങ്ങൾക്കൊപ്പം ഇനിയുള്ള ജീവിതം ജീവിച്ച് തീർക്കണം ഒപ്പം എന്റെ മക്കളും” പിന്നെ ഒരു വിളിപ്പാട് അകലെയല്ലേ എല്ലാർക്കൂ അങ്ങോട്ടും ഇങ്ങോട്ടും വരാമല്ലോ ല്ലേ..അമ്മയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ നൽകിയിട്ട് മക്കളുടെ കൈ പിടിച്ച് ഹരി ഇറങ്ങി പുതിയ ജീവിതത്തിലേക്ക് , കാത്തിരിക്കുന്ന രണ്ട് ജന്മങ്ങൾക്ക് തണലാകാൻ…

ശുഭം

✍️സ്മിത..