ആ ദിവസങ്ങളിൽ അവൻ എന്നേയും വീട്ടിലേക്ക് ക്ഷണിക്കാൻ തുടങ്ങി..അതൊരു അവസരമായിട്ടാണ് ഞാൻ കണ്ടത്…

അന്നും ഒരു ശനിയാഴ്ച്ചയായിരുന്നു

Story written by Saheer Sha

============

“മോനേ ടാ എണീക്ക്..നമ്മുടെ കിഴക്കേലെ രാജേഷിന്റെ കെട്ട്യോളില്ലേ ആശ ഓള് ആ ത്മഹത്യ ചെയ്തൂ ത്രെ..വീട്ടിലെ ഫാനിൽ കെട്ടി തൂ ങ്ങി നിൽക്കൂണ്ടെന്നൊക്കെയാ പറയുന്നേ, നീ ഒന്ന് അവിടെ വരെ പോയിട്ട് വാ..”

രാവിലെ തന്നെ ഉമ്മാന്റെ വായിൽ നിന്ന് ഞെട്ടിക്കുന്ന ഈ വാർത്ത കേട്ടാണ് ഉണരുന്നത്..

“പടച്ചോനെ എന്തിനായിരിക്കും അവൾ ഈ കടുംകൈ ചെയ്തിട്ടുണ്ടാവുക..?അതും ഒന്നൊന്നര വയസ്സുള്ള ആ പിഞ്ചുകുഞ്ഞിനെ കുറിച്ച് പോലും ചിന്തിക്കാതെ..!” ഉമ്മ ഒരു നെടുവീർപ്പോടെ പറയുന്നുണ്ടായിരുന്നു…

രാജേഷും അവളും കുഞ്ഞും മാത്രമേ ആ വീട്ടിലൊള്ളൂ..പിന്നെ അവർ ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ നോക്കാൻ വരുന്ന സ്ത്രീയും..അവരാണെങ്കിൽ രാവിലെ വന്ന് വൈകുന്നേരം അവരുടെ വീട്ടിലേക്ക് പോവുകയും ചെയ്യും..

ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ സന്തുഷ്ട കുടുംബം..ആത്മഹത്യ ചെയ്യാൻ മാത്രമുള്ള പ്രശ്നങ്ങൾ ആ വീട്ടിൽ ഉള്ളതായി ആരുടേയും അറിവിലില്ല താനും..

മരണം കഴിഞ്ഞ് ഒരു രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആശയുടെ വീട്ടുക്കാരുടെ പരാതിയിൽ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു..

കുഞ്ഞിനെ മറ്റൊരാളെ ഏൽപ്പിച്ച് ആശ ജോലിക്ക് പോവുന്നത് രാജേഷിന് ഇഷ്ടമായിരുന്നില്ലത്രേ..അതിന്റെ പേരിൽ അവർ തമ്മിൽ വഴക്കുണ്ടായ വിവരം അമ്മയോട് അവൾ പറഞ്ഞിരുന്നുവെന്നതാണ് കേസിനാധാരം..

ശ്ശെടാ..എനിക്കെന്തോ സംശയം മാറുന്നില്ല..ഇത്രയും നിസ്സാര കാര്യത്തിനൊക്കെ ഒരാൾ ആത്മഹത്യ ചെയ്യോ..? എന്തോ ഇക്കാരണത്താലാണ് അവൾ ആ ത്മഹത്യ ചെയ്തിട്ടുണ്ടാവുക എന്നത് ഉൾകൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.

എന്തായിരിക്കും യഥാർത്ഥ കാരണം..? ഒരു പക്ഷെ നമ്മുടെ സലീമിന് ഇതിനെക്കുറിച്ച് വല്ലതും അറിയാമായിരിക്കോ..?അവർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവൻ അറിയാതിരിക്കാൻ വഴിയില്ല..

രാജേഷിന്റെ അടുത്ത സുഹൃത്താണ് സലീം..ഈ കേസിൽ നിന്ന് രാജേഷിനെ രക്ഷിച്ചെടുക്കാൻ ഓടി നടക്കുകയാണ് അവൻ..തീർച്ചയായും അവന് എന്തെങ്കിലുമൊക്കെ അറിയാമായിരിക്കും..

സംഭവം നടന്ന അന്നും അവരുടെ വീട്ടിൽ സന്ദർശിച്ചിട്ടുള്ള വ്യക്തി എന്ന നിലയിൽ വലിയ സങ്കടത്തിലായിരുന്നു അവൻ..രാജേഷും ആശയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് അവൻ തീർത്തു പറഞ്ഞു..

രാജേഷിനെ ഈ കേസിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണമെന്ന് പറഞ്ഞാണ് അവൻ എന്റെയടുത്ത് നിന്ന് മടങ്ങിയത്…

അവർ തമ്മിൽ ഒരു പ്രശ്നവുമില്ലെങ്കിൽ പിന്നെയെന്തിന് അവൾ ആത്മഹത്യ ചെയ്യണം..?ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി…

രാത്രിയിൽ ഉറക്കമില്ലാതെ ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോളാണ് സലീമിന്റെ ഫോൺ കോൾ വരുന്നത്..അവന് എന്നെയൊന്ന് കാണണമെന്നും ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും..

പുറത്തേക്ക് നോക്കിയപ്പോൾ വീടിന്റെ മുമ്പിൽ അവന്റെ കാർ വന്ന് കിടപ്പുണ്ട്..

“എന്താ സലീമേ..ഈ നേരത്ത് എന്തു പറ്റി..?”

“എല്ലാം പറയാം നീ വണ്ടിയിൽ കയറ്..”

ആകെ അസ്വസ്ഥനായാണ് അവനെ കാണപ്പെട്ടത്.. “എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..എനിക്കത് നിന്നോട് മാത്രമേ പറയാൻ സാധിക്കൂ..ആശയുടെ മരണത്തിന് കാരണക്കാരൻ രാജേഷ് അല്ല അത് ഈ ഞാനാടാ..” ഇതും പറഞ്ഞ് കൊണ്ട് അവൻ പൊട്ടിക്കരയാൻ തുടങ്ങി..

ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ ഞാനിങ്ങനെ ഞെട്ടിത്തരിച്ച് ഇരുന്നു പോയി..

“എന്തൊക്കെയാടാ നീ ഈ പറയുന്നത്..എന്താടാ സംഭവം..എന്താ ഉണ്ടായത്..”

“അത് പിന്നെ..ഞാനും ആശയും തമ്മിൽ ഒരല്പം അടുപ്പത്തിലായിരുന്നു..”

ഒരു ഞെട്ടലോടെയാണ് ഞാനത് കേട്ടത്.. “അടുപ്പത്തിലായിരുന്നുവെന്നൊക്കെ പറഞ്ഞാൽ..?നിന്റെ സുഹൃത്തിന്റെ ഭാര്യയല്ലേ അവൾ..നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണോ നീ ഈ പറയുന്നേ..?”

എന്റെ ചോദ്യം കേട്ടിട്ടെന്നോണം വീണ്ടും അവൻ പറയാൻ തുടങ്ങി..

“ഞങ്ങൾക്ക് ചില തെറ്റുകൾ പറ്റി പോയെടാ..ഞാൻ രാജേഷിനെ ചതിക്കുവായിരുന്നു..അവനറിയാതെ ഞങ്ങൾ സ്നേഹം പങ്കിടാറുണ്ടായിരുന്നെടാ..”

സത്യം പറഞ്ഞാൽ ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത്..

“അപ്പൊ കാലങ്ങളായിട്ട് നീ അവനെ ചതിക്കുവായിരുന്നല്ലേ..?”

“ഹേയ് ഇല്ല..സത്യമായിട്ടും ഒരു രണ്ട് മൂന്ന് മാസമേ ആയിട്ടൊള്ളൂ..രാജേഷിന്റെ ബൈക്ക് ആക്‌സിഡന്റായില്ലേ..അന്ന് അഡ്മിറ്റായ നാലഞ്ച്‌ ദിവസം ഞാനും അവരോടൊപ്പം ഹോസ്പിറ്റലിലുണ്ടായിരുന്നു..

രാജേഷിന്റെ വീട്ടുകാരുമായി ആശ അത്ര അടുപ്പത്തിലല്ലാത്തതിനാൽഅവരാരും ഹോസ്പിറ്റലിൽ കൂട്ടിന് നിൽക്കുവാൻ ധൈര്യപ്പെട്ടിരുന്നില്ല..കൈക്കുഞ്ഞ് കൂടെയുള്ളതിനാൽ തന്നെ സഹായത്തിന് ആരെങ്കിലുമുള്ളത് ആശയ്ക്ക് ആശ്വാസമാകുമെന്ന് പറഞ്ഞ് ഞാനവിടെ നിൽക്കാൻ തയ്യാറാവുകയായിരുന്നു..

സത്യം പറഞ്ഞാൽ എന്റെ ലക്ഷ്യം ആശ തന്നെയായിരുന്നു..അവളുടെ ആ ശരീരം എന്റെ ഒരുപ്പാട് ഉറക്കം കളഞ്ഞിട്ടുണ്ട്..രണ്ട് മൂന്ന് ദിവസം അവളോട് അടുത്തിടപഴകുവാനുള്ള അവസരമായിട്ടാണ് ഞാനതിനെ കണ്ടത്..

ആ നാലഞ്ച്‌ ദിവസം കൊണ്ട് ഞങ്ങൾ വളരെയങ്ങടുത്തു..ആദ്യമൊക്കെ തമാശകളും നാട്ടുകാര്യങ്ങളും പറഞ്ഞിരുന്ന ഞങ്ങൾ എന്തും പറയാമെന്ന തരത്തിലുള്ള സൗഹൃദത്തിലായി..

മെല്ലെ ഞാൻ ഫോണിലുള്ള ഫോട്ടോകളും വിഡിയോകളുമൊക്കെ കാണിക്കാനെന്ന പേരിൽ എന്റെയടുത്തേക്ക് അവളെ അടുപ്പിക്കാൻ തുടങ്ങി..അവളുടെ കൈകളിലും ശരീരത്തിലും അറിയാത്ത രീതിയിൽ സ്പർശിക്കാൻ കൂടി തുടങ്ങിയപ്പോൾ അവൾക്കും പതിയെ കാര്യങ്ങൾ മനസ്സിലായി തുടങ്ങിയെന്ന് തോന്നുന്നു..

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവളും എന്നോട് സഹകരിക്കാൻ തുടങ്ങി..രാജേഷ് ഉറക്കത്തിലാവുമ്പോൾ മാത്രം ഫോണിൽ നോക്കാൻ എന്ന പേരിൽ എന്റെയടുത്ത് വന്നിരിക്കുകയും അറിയാത്ത രീതിയിൽ പരസ്പരം സ്പർശിച്ച് ഞങ്ങൾ ആസ്വദിക്കുകയും ചെയ്യുമായിരുന്നു..

അവൾ കുഞ്ഞിനെ മു ലയൂട്ടുമ്പോൾ ഇടങ്കണ്ണിട്ട് നോക്കുന്ന എന്നെ നോക്കി മുഖത്ത് പുഞ്ചിരി തൂകാൻ കൂടി തുടങ്ങിയതോടെ അതൊരു ഗ്രീൻ സിഗ്‌നലായി ഞാൻ കണ്ടു..

പിന്നീടുള്ള രാത്രികളിൽ കുറച്ചപ്പുറത്ത് മാറിയാണ് കിടന്നുറങ്ങുന്നതെങ്കിലും ഉറങ്ങാതെ പരസ്പരം കുറേ നേരം നോക്കി കിടക്കുന്നതിൽ ഞങ്ങൾ സന്തോഷം കണ്ടെത്തിയിരുന്നു…

അന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മടങ്ങുമ്പോൾ ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞിരുന്നു ഞങ്ങൾക്ക് ഒരിക്കലെങ്കിലും ഒന്നായി തീരണമെന്ന്..

ഞായറാഴ്ച്ച അവധി ദിനമായത് കൊണ്ട് തന്നെ എല്ലാ ശനിയാഴ്‌ച്ചകളിലും രാത്രി വീട്ടിലിരുന്ന് മൂക്കുമുട്ടെ മ ദ്യപിക്കുക എന്നുള്ളത് രാജേഷിന്റെ ഒരു ദിനചര്യയായിരുന്നു..മരുന്ന് കുടി നിർത്തി ജോലിക്ക് പോവാൻ തുടങ്ങിയപ്പോൾ ആ സ്വഭാവം അവൻ വീണ്ടും തുടങ്ങി..

ആ ദിവസങ്ങളിൽ അവൻ എന്നേയും വീട്ടിലേക്ക് ക്ഷണിക്കാൻ തുടങ്ങി..അതൊരു അവസരമായിട്ടാണ് ഞാൻ കണ്ടത്..ബോധം പോകുവോളം അവൻ മ ദ്യപിക്കുമെന്നെനിക്കറിയാമായിരുന്നു..ആശയോടൊപ്പമുള്ള സ്വർഗ്ഗീയ നിമിഷങ്ങൾ സ്വപ്നം കണ്ടാണ് ഞാൻ ആ ക്ഷണം സ്വീകരിച്ചത്..”

“അല്ല..അതിന് നീ മ ദ്യപിക്കാറില്ലല്ലോ..?” എന്റെ ചോദ്യം കേട്ടിട്ടെന്നോണം അവൻ വീണ്ടും പറയാൻ തുടങ്ങി..

“ശരിയാണ്..ഞാൻ മ ദ്യപിക്കാറില്ല…പക്ഷെ അവന് ഒരു കമ്പനി നൽകാൻ ചുമ്മാ സംസാരിച്ചിരിക്കാൻ അതിനായിരുന്നു ആപത്ത് കാലത്ത് സഹായത്തിനുണ്ടായിരുന്ന എന്നെയവൻ ക്ഷണിക്കാൻ തുടങ്ങിയത്..

രാജേഷ് ആ മ ദ്യകുപ്പികളിലൂടെ അവന്റെ ല ഹരിയും ദാഹവും തീർക്കുമ്പോൾ ആശയായിരുന്നു എന്റെ ല ഹരി..അവളുടെ കുഞ്ഞിന് വിശപ്പടക്കിയതിന്റെ ബാക്കി പാത്രമായിരുന്നു എന്റെ ദാഹശമനി..

ഓരോ ശനിയാഴ്ച്ചകളിലും ഞങ്ങൾ ഇങ്ങനെ സംഘമിക്കാറുണ്ടായിരുന്നു..മ ദ്യപിച്ചു കഴിഞ്ഞാൽ രാജേഷിന് സ്വബോധം ഉണ്ടാവാറില്ലെങ്കിലും ഒരു ധൈര്യത്തിന് ഉറക്കഗുളിക കൂടി ഞങ്ങൾ നൽകുമായിരുന്നു..

ആ ശനിയാഴ്‌ച്ചയും പതിവ് പോലെ ഞാൻ അവരുടെ വീട്ടിൽ പോയതായിരുന്നു..പക്ഷെ അന്ന് എന്തോ എന്നെ കണ്ടപ്പോൾ സാധാരണ ആശയിലുണ്ടാവാറുള്ള ഉത്സാഹമൊന്നുമില്ലായിരുന്നു..

രാജേഷിനെ മെല്ലെ മയക്കികെടുത്തി അവളെ സമീപിച്ചപ്പോൾ ഒരു തണുത്ത പ്രതികരണമാണ് അവളിൽ നിന്നുണ്ടായത്..

അവൾ എന്നിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി..എന്റെ സ്നേഹ പ്രകടനങ്ങൾ അവളിൽ പ്രതികരണം സൃഷ്ടിക്കുന്നില്ലെന്ന് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു..

‘ഇന്നെന്തോ എനിക്ക് സുഖമില്ല നീ അടുത്ത ആഴ്ച്ച വാ..’ ഇതും പറഞ്ഞവൾ എന്നെ യാത്രയാക്കിയപ്പോൾ ഒരല്പം ദേഷ്യം പ്രകടിപ്പിച്ചാണ് ഞാൻ അവിടെ നിന്നിറങ്ങിയത്..എനിക്കുറപ്പാണ് അതവളെ സങ്കടപ്പെടുത്തിയിട്ടുണ്ടാവും..അതാണ് അവൾ ഈ കടുംകൈ ചെയ്തത്…”

എനിക്കത് കേട്ടപ്പോൾ ചിരിയാണ് വന്നത്.. “ഒന്ന് പോടാ അവിടുന്ന്..നീ ദേഷ്യപ്പെട്ട് പോയാലും അടുത്ത ശനിയാഴ്ച്ച വീണ്ടും അങ്ങോട്ട് തന്നെ വരുമെന്ന് അവൾക്ക് നല്ല പോലെ അറിയാം..ഇത് അതൊന്നുമല്ല മറ്റെന്തോ കാരണമുണ്ട്..”

“ഇനി രാജേഷ് എങ്ങാനും ഞങ്ങളുടെ ബന്ധം മനസ്സിലാക്കിയിരിക്കോ..? അതിന്റെ പേരിൽ അവർ തമ്മിൽ എങ്ങാനും വഴക്കുണ്ടായിട്ടുണ്ടാവോ..?”അവൻ ഒരു നെടുവീർപ്പോടെ എന്നെ നോക്കി..

“ഹേയ്..അങ്ങനെ വരാനും സാധ്യതയില്ല..അങ്ങനെയാണെങ്കിൽ നിന്നെ അവൻ ഈ സന്ദർഭത്തിൽ അകറ്റി നിർത്താനേ ശ്രമിക്കൊള്ളൂ..എനിക്ക് തോന്നുന്നത് അന്ന് അവൾക്ക് മറ്റെന്തോ ഒരു പ്രശ്നമുണ്ടായിരുന്നു എന്നാണ്..അതാണ് നീ സ്നേഹം കൊതിച്ചു പോയപ്പോൾ അവൾ അകന്നു മാറിയത്..”

അങ്ങനെ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോളാണ് സലീമിന് ഒരു ഫോൺ കോൾ വരുന്നത്..

“ചേട്ടാ..ചേട്ടൻ എവിടെയാണ്..? ഞാൻ അഭിലാഷിന്റെ അനിയൻ അനന്തു ആണ്..എനിക്ക് ചേട്ടനോട് ചില കാര്യങ്ങൾ പറയാനുണ്ട്..നമ്മുടെ രാജേഷേട്ടന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കാര്യമാണ്..ഒന്ന് കാണാൻ പറ്റോ..?”

പിന്നെയൊന്നും നോക്കിയില്ല ഞങ്ങൾ അവന്റെയടുത്തേക്ക് വെച്ചുപിടിച്ചു..

അവൻ പറയാൻ തുടങ്ങി.. “ഞാൻ രാത്രിയിൽ മണൽ വണ്ടിക്ക് എസ്കോർട്ട് പോവാറുണ്ട് ചേട്ടാ..അന്ന് രാത്രിയും പതിവ് പോലെ പോലീസ് വരുന്നുണ്ടോ എന്നറിയാൻ ബൈക്കെടുത്ത് ഇറങ്ങിയതായിരുന്നു..

രാത്രി ഒരു രണ്ടു രണ്ടര മണിയായിട്ടുണ്ടാവും അപ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്..രാജേഷേട്ടന്റെ വീട്ടിൽ നിന്ന് രണ്ടാളുകൾ വേഗത്തിൽ ഇറങ്ങി വരുന്നതും പെട്ടെന്ന് തന്നെ ഒരു കാർ വരികയും അവർ അതിൽ കയറി പോവുകയും ചെയ്തു…എനിക്ക് അപ്പോഴേ ഒരു പന്തിക്കേട് തോന്നിയതാണ്..പിന്നെ രാവിലെയാണ് അവിടെ ഒരു മരണം നടന്ന വിവരം അറിയുന്നത്..”

“എടാ..പോ ത്തേ..എന്നിട്ട് ഇപ്പോളാണോ പറയുന്നത്..? നിനക്ക് ഇക്കാര്യങ്ങൾ പോലീസിനോട് പറയാമായിരുന്നില്ലേ..?” ഞാൻ കുറച്ച് ദേഷ്യത്തിലാണ് അത് ചോദിച്ചത്..

“അത് പിന്നെ ഞാൻ ആകെ പേടിച്ചിരുന്നു..പിന്നെ ആ നേരത്ത് എന്തിനാണ് റോഡിലിറങ്ങിയതെന്ന് പോലീസുക്കാർ ചോദിച്ചാൽ മണൽക്കടത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ പറയേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോൾ മിണ്ടാതിരുന്നതാണ്..”

“എന്നിട്ട് ആ ആളുകളെ കണ്ടാൽ നീ തിരിച്ചറിയോ..? ആ കാറിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നോ..”

“ഇല്ല ചേട്ടാ..കുറച്ചകലെ നിന്നാണ് ഞാൻ അവരെ കണ്ടത്..പക്ഷെ ഒരു വെള്ള കളറിലുള്ള ബലേനോ കാർ ആയിരുന്നു അത്..അതെനിക്കുറപ്പാണ്..”

പിന്നെ ഞങ്ങൾ ഒന്നും നോക്കിയില്ല..അടുത്ത വീടുകളിലെ CCTV കളെല്ലാം അരിച്ചു പെറുക്കി..അനന്തു പറഞ്ഞ ആ കാറും അതിന്റെ നമ്പറും കണ്ടെത്തി..കാറിന്റെ ഉടമസ്ഥനെ മനസ്സിലാക്കിയ ഞങ്ങൾ തെല്ലൊന്ന് അത്ഭുതപ്പെട്ടു..മറ്റൊന്നുമല്ല ആശ ജോലി ചെയ്യുന്ന ഫൈനാൻസ് സ്ഥാപനത്തിന്റെ മാനേജറുടേതായിരുന്നു ആ കാർ..

പിന്നീട് വാർത്തകളിലൂടെയാണ് ഞങ്ങൾ വിവരങ്ങൾ അറിയുന്നത്..ആ ഫൈനാൻസ് സ്ഥാപനത്തിന്റെ മാനേജർ ചെയ്ത ലക്ഷങ്ങളുടെ തട്ടിപ്പ് ആശ കണ്ടെത്തുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നുവെത്രെ..

ആശ തന്റെ തട്ടിപ്പ് പുറംലോകത്തെ അറിയിക്കുമെന്ന് തോന്നിയപ്പോൾ അവളെ കൊലപ്പെടുത്താൻ അയാൾ തീരുമാനിക്കുകയായിരുന്നു..

ഇന്നും ഒരു ശനിയാഴ്ച്ചയായിരുന്നു..ആശയുടെ കൊലപാതകം നടന്നിട്ട് ഒരു വാരമായിരിക്കുന്നു..

തെളിവെടുപ്പിന് വേണ്ടി പ്രതികളെ രാജേഷിന്റെ വീട്ടിൽ കൊണ്ട് വന്നിട്ടുണ്ടെന്ന് കേട്ടാണ് ഞാൻ അങ്ങോട്ടേക്ക് പോയത്..വീടിന് ചുറ്റും ജനം തിങ്ങിനിറഞ്ഞിരിക്കുന്നു..

പോലീസ് പ്രതികളുമായി വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ കുറച്ചകലെ മാറി സലീമിന്റെ തോളിൽ തല ചായിച്ചു കണ്ണീർ പൊഴിക്കുന്ന രാജേഷിനെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ അങ്ങനെ നോക്കി നിന്നുപോയി..

ശുഭം.

~Saheer Sha