കുഞ്ഞിനായി ശ്രമം തുടങ്ങിയിട്ടിപ്പോൾ വർഷം ഒന്നര  കഴിഞ്ഞിരിക്കുന്നു. ദിവസങ്ങൾ കഴിയും തോറും കുഞ്ഞെന്ന ആവശ്യം…

അമ്മയെന്ന സ്വപ്നം അകലെയാകുമ്പോൾ…

Written by Aswathy Joy Arakkal

=============

വളരെയധികം മാനസിക പിരിമുറുക്കത്തോടെ ആണ് ബാങ്ക് ഉദ്യോഗസ്ഥ ദമ്പതികളായ ആകാശും ഭാര്യ ഗായത്രിയും വ ന്ധ്യതാ ചികിത്സാ വിദഗ്ദനായ ഡോക്ടർ പോൾ ജോർജ് ന്റെ റൂമിനു മുന്നിൽ വെയിറ്റ് ചെയ്തിരുന്നത്…

വിവാഹം കഴിഞ്ഞിട്ടിപ്പോൾ മൂന്ന് വർഷം ആയിരിക്കുന്നു. ആദ്യത്തെ രണ്ടു വർഷം കുഞ്ഞുങ്ങൾ വേണ്ട എന്ന നിലപാടിൽ ആയിരുന്നു രണ്ടുപേരും..നാട്ടുകാരുടെയും, വീട്ടുകാരുടെയും ചോദ്യങ്ങൾ സൗര്യം കളഞ്ഞു തുടങ്ങിയപ്പോൾ കുഞ്ഞു ഒരു അത്യാവശ്യ ഘടകം ആണെന്ന ബോധ്യം രണ്ടുപേർക്കും വന്നു തുടങ്ങി.

കുഞ്ഞിനായി ശ്രമം തുടങ്ങിയിട്ടിപ്പോൾ വർഷം ഒന്നര  കഴിഞ്ഞിരിക്കുന്നു. ദിവസങ്ങൾ കഴിയും തോറും കുഞ്ഞെന്ന ആവശ്യം അത്യാവശ്യമായി മാറി. നാട്ടുകാരുടെ ഒളിഞ്ഞും, തെളിഞ്ഞുമുള്ള കുത്തുവാക്കുകളും, ഡിപ്രെഷനും എല്ലാം ചേർന്നു കുഞ്ഞിനായുള്ള ദാഹം അവരെ വേട്ടയാടാൻ തുടങ്ങിയിരുന്നു…

ഇതിനിടയിൽ ഗായു  ഒരു പ്രാവിശ്യം ഗർഭിണി ആയെങ്കിലും അ ബോർഷൻ ആയി. അന്ന് ഡോക്ടർ നിർദ്ദേശിച്ചത് ഗായുവിനോട് വണ്ണം കുറച്ചു കുറക്കാൻ ആണ്..ഈ തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ അതിനൊന്നും ഗായുവും മിനക്കെട്ടില്ല. പിന്നെ നാളിത്ര ആയിട്ടും ഗർഭിണി ആകാതിരുന്നപ്പോൾ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ഗീതാലക്ഷ്മി മാഡം ആണ് ഡോക്ടർ പോളിനെ പറ്റി പറയുന്നത്. അങ്ങനെ ഒരുമാസം  മുന്നേ ബുക്ക് ചെയ്ത് ഇന്നാണ് അപ്പോയ്ന്റ്മെന്റ് കിട്ടുന്നത്. അത്ര തിരക്കാണ്..കുഞ്ഞെന്ന മോഹവുമായി അലയുന്നവർ എത്രയാണ്…

രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തി..ജൂനിയർ ഡോക്ടറേ ആദ്യം കണ്ടു. അദ്ദേഹം നിർദ്ദേശിച്ച ടെസ്റ്റുകളെല്ലാം ചെയ്തു റിസൾട്ടുകളുമായി പോൾ ഡോക്ടറുടെ റൂമിനു മുന്നിൽ കാത്തിരിപ്പിലാണ്. വേറെയും കുറേപേർ ഒപ്പം ഉണ്ട്. ഒരു കുഞ്ഞെന്ന സ്വപ്നം ഹൃദയത്തിൽ പേറി വഴിപാടുകളും, ചികിത്സയുമായി കാലം തള്ളി നീക്കുന്ന കുറെയധികം ജന്മങ്ങൾ..

“എനിക്ക് ഈ ടെൻഷൻ താങ്ങാൻ ആകുന്നില്ല ആകാശ്. നമുക്ക് വല്ല കുഴപ്പവും കാണുമോ. ഇനി കുഞ്ഞുങ്ങളുണ്ടാകില്ല എന്നെങ്ങാനും പറഞ്ഞാൽ”.. നിറഞ്ഞ കണ്ണുകളുമായി അവൾ ആകാശിന്റെ കൈകളിൽ അമർത്തി പിടിച്ചു..

നീ വിഷമിക്കാതിരിക്കു മോളെ…ഇനിയിപ്പോ ഡോക്ടർ എന്തു തന്നെ പറഞ്ഞാലും ഈ ജന്മം നിനക്കായി ഞാനും, എനിക്കായി നീയും ഉണ്ടാകില്ലേ അവസാനം വരെ. അതുമതി…ആകാശ് ഗായുവിനെ സമാധാനിപ്പിക്കാനൊരു വിഫലശ്രമം നടത്തി.

അവിടെ പതിച്ചിരിക്കുന്ന പൊന്നോമനകളുടെ ചിത്രങ്ങളിലേക്ക് പ്രതീക്ഷയോടെ നോക്കി അവർ സമയം തള്ളിനീക്കി..ഒടുവിൽ ഏറെ സമയത്തെ കാത്തിരിപ്പിനു ശേഷമാണു അവരുടെ ഊഴം എത്തിയതു. ഉള്ളിലെ സമ്മർദ്ദം പ്രതിഫലിപ്പിക്കുന്ന മുഖവുമായി അവർ ഡോക്ടറുടെ റൂമിലേക്ക്‌ പ്രവേശിച്ചു.

പ്രസന്നവദനനായി അദ്ദേഹം അവരെ സ്വീകരിച്ചു..

ചെറിയ കുശലാന്വേഷണങ്ങൾക്കൊടുവിൽ അദ്ദേഹം അവരുടെ ഫയൽ കൈയിലെടുത്തു. സ്കാനിങ് റിസൾട്ടും, ബ്ലഡ്‌ ടെസ്റ്റിന്റെ റിസൽട്ടുമെല്ലാം പരിശോധിച്ച ശേഷം അദ്ദേഹം അവരോടു സംസാരിച്ചു തുടങ്ങി.

എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഡോക്ടർ….ആകാംക്ഷ സഹിക്കാനാകാതെ ഗായു ചോദിച്ചു.

പ്രശ്നം പരിഹരിക്കാൻ ആണല്ലോ ഞങ്ങളൊക്കെ ഇവിടെ ഉള്ളത്. ഒരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു.

മുൻപ് അ ബോർഷൻ ആയപ്പോൾ എന്തു നിർദ്ദേശമാണ് അന്നത്തെ ഡോക്ടർ പറഞ്ഞിരുന്നത്. ഗായത്രിയോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

പ്രത്യേകിച്ചൊന്നുമില്ല. ഫുഡ്‌ കണ്ട്രോൾ ചെയ്യണം. വണ്ണം കുറച്ചൊന്നു കുറക്കണം..അല്ലാതെ പ്രത്യേകിച്ചൊന്നും…

എന്നിട്ടിയാളതു ചെയ്തോ? ഡോക്ടർ കുറച്ചു ഗൗരവത്തോടെ ആണ് ചോദിച്ചതു..

അതിനു മറുപടി പറയാതെ ഗായത്രി തല കുനിച്ചിരുന്നു..

തുറന്നു തന്നെ ഞാൻ പറയുകയാണ് പോ ളിസിസ്റ്റിക് ഓ വറി സിൻഡ്രോം (PCOD/PCOS) എന്ന അവസ്ഥയാണ് ഗായത്രിക്കു. ചിലപ്പോൾ ജനിതകമായോ, അല്ലെങ്കിൽ നമ്മുടെ ജീവിത, ഭക്ഷണ രീതികൾ കൊണ്ടോ ഓ വറികളുടെ വലിപ്പം ഇരട്ടി ആവുകയും,  ഓ വറിൽ ഫ്ലൂ യിഡ് ഫീൽഡ് ആയ സി സ്റ്റുകൾ ഉണ്ടാവുകയും ചെയ്യുന്ന  അവസ്ഥ. സ്ത്രീ വ ന്ധ്യതക്കു വലിയൊരു റീസൺ ഇന്നു PCOD  ആണ്.

റീപ്രൊ ഡക്ടിവ് ഏജിലാണ് ഈ അവസ്ഥ  കാണപ്പെടുന്നത്. ക്രമം തെറ്റി വൈകി വരുന്ന മാ സമുറ അനുഗ്രമായി കാണുമ്പോഴും, മുഖക്കുരുവും, താരനും, അമിതവണ്ണവും, മുടികൊഴിച്ചിലും, കഴുത്തിനു ചുറ്റുമുള്ള കറുപ്പുമൊക്കെ സൗന്ദര്യ പ്രശ്നങ്ങൾ മാത്രമായി കണ്ടു ചികിത്സാ തേടുമ്പോഴും പല കുട്ടികളും, മാതാപിതാക്കളും മനസ്സിലാക്കുന്നില്ല ഇത് PCOD എന്ന ഭാവിയിൽ വ ന്ധ്യതക്ക് വരെ കാരണമായേക്കാവുന്ന അവസ്ഥയാണെന്ന്..

ജനിതകം മാത്രമല്ല അമിതമായ ഫാസ്റ്റ് ഫുഡിന്റെ ഉപയോഗവും, പെപ്സി, കൊക്കക്കോള തുടങ്ങിയ കാർബനേറ്റഡ് ഡ്രിങ്ക്‌സും,വ്യായാമം ഇല്ലാത്ത ജീവിത രീതിയും  എല്ലാം PCOD ക്കു പ്രധാന ശത്രുക്കളാണ്. ചുരുക്കത്തിൽ ഇതൊരു ലൈഫ് സ്റ്റൈൽ ഡിസീസ് കൂടെ ആണെന്ന് പറയാം.

ഡോക്ടറുടെ വാക്കുകൾ കുറ്റബോധത്തോടെ കേൾക്കുമ്പോൾ കൗമാരം തൊട്ടുള്ള അശ്രദ്ധമായ തന്റെ ഭക്ഷണ രീതിയും, ജീവിതശൈലികളും അവളെ കുത്തി നോവിപ്പിച്ചു കൊണ്ടിരുന്നു. ഹെൽത്തി ആയ ഭക്ഷണം കഴിക്കണമെന്നും, അമിതവണ്ണം നന്നല്ലെന്നും ഒക്കെ ഉപദേശിച്ചു വന്ന അമ്മക്ക് നേരെ വീറോടെ എതിർത്തു നിന്നതോർത്തപ്പോൾ അവൾക്കു കരച്ചിലടക്കാനായില്ല.

ഗായത്രിക്കുണ്ടായ അ ബോർഷനും ഇതിന്റെ തന്നെ ഭാഗമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും ഗർഭിണി ആയാലും അ ബോർഷൻ ആയേക്കാം. ഈ ചെറിയ പ്രായത്തിൽ തന്നെ തന്റെ ബ്ലഡ്‌ ഷുഗർ ലെവലിൽ കാണുന്ന വേരിയേഷനും PCOD യുടെ ലക്ഷണം തന്നെയാണ്.

ഞങ്ങൾക്കപ്പോൾ കുഞ്ഞുങ്ങളുണ്ടാകില്ലേ ഡോക്ടർ. ഒരു പൊട്ടി കരച്ചിലോടെ ആണവൾ അതു ചോദിച്ചത്.

അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ ഗായത്രി. ഈ അവസ്ഥയുടെ ഗൗരവം ഉൾകൊള്ളാൻ വേണ്ടിയാണു ഞാൻ ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞത്. ചിട്ടയായ ജീവിത ശൈലിയും, വ്യായാമവും, ഭക്ഷണ രീതികളും ഒപ്പം വേണ്ട ട്രീട്മെന്റും എടുത്താൽ നമുക്കിതൊക്കെ ഈസി ആയി കുറച്ചെടുക്കാനാകും. അതിനു ഇയാൾ കൂടെ ശ്രമിക്കണം.  ഇന്നു ഈ നിമിഷം ഇവിടെ വെച്ച് തീരുമാനം എടുക്കണം. അതിനു ഇയാളെ സപ്പോർട്ട് ചെയ്യേണ്ടത് ആകാശ് നിങ്ങളുടെ ഉത്തരവാദിത്തമാണ്…ഒരുകുഞ്ഞിനായി എന്തു ത്യാഗവും സഹിക്കാൻ തയ്യാറായിരുന്ന അവർക്കു അധികമൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല.

ഡോക്ടറുടെ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുമെന്ന ഉറപ്പുമായി അവർ ഹോസ്പിറ്റലിന്റെ പടികളിറങ്ങി…ഒരു കുഞ്ഞെന്ന സ്വപ്ന സാക്ഷാൽക്കാര ദിനത്തിനായുള്ള കാത്തിരിപ്പോടെ, പ്രതീക്ഷകളോടെ….

ഇതുപോലെ സ്വന്തം അവസ്ഥ പോലും  തിരിച്ചറിയപ്പെടാതെ ഒരു കുഞ്ഞെന്ന സ്വപ്നം നെഞ്ചിലേറ്റി എത്ര ഗായത്രിമാർ നമുക്ക് ചുറ്റും…

വാൽകഷ്ണം…

ഇതുപോലെ ഒരുപാടു ഗായത്രിമാർ നമുക്ക് ചുറ്റുമുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ PCOD/PCOS  എന്നു തിരിച്ചറിയാതെ സൗന്ദര്യ പ്രശ്നമായി മാത്രം കണ്ടു പരിഹാരം തേടുന്നവർ. ഞാനുമൊരു ഗായത്രി ആയിരുന്നു. ഭാഗ്യം കൊണ്ട് കുഞ്ഞിന് വേണ്ടി വിഷമം അനുഭവിക്കേണ്ടി വന്നില്ലെങ്കിലും ഈ PCOD എന്ന അവസ്ഥയുടെ  ബുദ്ധിമുട്ടുകൾ ഒരുപാടൊരുപാട്..അതിന്റെ മൂർദ്ധന്യത്തിൽ തന്നെ അനുഭവിച്ച വ്യക്തിയാണ് ഞാൻ. അതുകൊണ്ട് PCOD യെ പറ്റി രണ്ടു വാക്ക് പറയുന്നു. പെണ്മക്കളുടെ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ….

സെ ക്സ് ഹോ ർമോണുകളുടെ അസന്തുലിതാവസ്ഥ മൂലം റീപ്രൊ ഡക്ടിവ് ഏജിലുള്ള സ്ത്രീകളുടെ /പെൺകുട്ടികളുടെ ഓ വറികൾ (അ ണ്ഡാശയങ്ങൾ ) ഇരട്ടി വലിപ്പം വക്കുകയും, ഓ വറിയുടെ പുറത്തു ചെറിയ കുമിളകൾ പോലെയുള്ള സി സ്റ്റുകൾ  കാണപ്പെടുന്ന അവസ്ഥയെ ആണ് പോളി സിസ്റ്റിക് ഓവറി സിൻഡ്രോം /ഡിസീസ് (PCOD/PCOS) എന്നറിയപ്പെടുന്നത്.

യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും ജനിതകമായ കാര്യങ്ങളാണ് പ്രധാനമായി പറയപ്പെടുന്നത്. അമ്മയിൽ നിന്നു മകൾക്കെന്ന പോലെ ജനറ്റിക് ആയി കിട്ടും എന്നു പറയപ്പെടുന്നു. പിന്നെ ജീവിത ശൈലിയുമായും  ഇതിനു വലിയ ബന്ധമുണ്ട്. ഇതുകൂടാതെയും പല കാരണങ്ങളും പറയപ്പെടുന്നുണ്ട്.

സാധാരണയായി മെൻസ് ട്രുൾ സൈക്കിൾ നിയന്ത്രിക്കുന്ന ഈസ്ട്രോജന്, പ്രൊജസ്‌ട്രോൺ ഹോർമോണുകൾ ഉണ്ടാകുന്നതു ഓ വറിയിലാണ്. സിസ്റ്റുകൾ രൂപപ്പെടുമ്പോൾ ഈ ഹോർമോണുകൾ ഇമ്പാലൻസ്  ആവുകയും..പുരുഷ ഹോർമോണായ ആൻഡ്രോജൻ അളവിൽ കൂടുതൽ ഉൽപ്പാധിക്കപ്പെടുകയും അതു ആർ ത്തവചക്രത്തെ ആകെ താറുമാറാക്കുന്ന അവസ്ഥയിലേക്കും തുടർന്നു ആ അവസ്ഥ  വ ന്ധ്യതയിലേക്കും എത്തുന്നു…വ ന്ധ്യതാ ഉണ്ടാകുമ്പോഴാണ് നാം ഇത് ശ്രദ്ധിക്കുന്നതെങ്കിലും അതിനു ഒരുപാടു മുന്നേ..പെൺകുട്ടികളിൽ  ആദ്യ ആ ർത്തവം തുടങ്ങുമ്പോൾ തന്നെ ഒരുപാടു ലക്ഷണങ്ങൾ നാം ശ്രദ്ധിക്കാതെ പോകുന്നുണ്ട്. പെൺകുട്ടികളുടെ അമ്മമമാർ ശ്രദ്ധിക്കാൻ ചില ലക്ഷണങ്ങൾ ചുവടെ ചേർക്കുന്നു…

a)ക്രമം തെറ്റിയ ആ ർത്തവം

b) ആർ ത്തവം ഉണ്ടാകുമ്പോളുള്ള അമിത ര ക്ത സ്രാവം

c) അമിതവണ്ണം

d)അനാവശ്യ രോ മ വളർച്ച..പിൻഭാഗത്തും, വയറിലും, നെഞ്ചിലുമെല്ലാം ഉള്ള രോ മവളർച്ച ഹിർസുറ്റിസം എന്നറിയപ്പെടുന്നു

e)Alopecia എന്ന പേരിൽ അറിയപ്പെടുന്ന കഷണ്ടി പോലുള്ള മുടിപൊഴിച്ചിൽ..

f)ഇടയ്ക്കിടെ ഉള്ള തലവേദന

g)അമിതമായ മുഖക്കുരു, താരൻ, acne….

i)കഴുത്തിലും, ശരീര മടക്കുകളിലും  കാണപ്പെടുന്ന കറുപ്പ് നിറം

j)പുരുഷന്മാരെ പോലെ താടി, മീശകളിൽ രോ മങ്ങൾ വളരുക

തുടങ്ങിയ ലക്ഷണങ്ങൾ ശരീരം കാണിക്കുമ്പോൾ  അതു വെറും സൗന്ദര്യ പ്രശ്നങ്ങൾ ആയാണ് നമ്മളൊക്കെ എടുക്കുന്നത്. അതു പിന്നീട് പല ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നമ്മെ  നയിക്കുന്നു.

PCOD ആയി ബന്ധപ്പെട്ട പ്രധാന ആരോഗ്യ പ്രശ്നങ്ങൾ ചുവടെ ചേർക്കുന്നു….

a) വ ന്ധ്യത

b) മെറ്റബോളിക് സിൻഡ്രോം :- പ്രമേഹം, കൊളെസ്ട്രോൾ, എലിവേറ്റട് ലിപിട്  ലെവൽ ഇതൊക്കെ മെറ്റബോളിക് സിൻഡ്രോമിൽ വരുന്നതാണ്…ഇത് പിന്നീട് ഹൃദ്രോഗം വരാൻ ഇടയാക്കുന്നു.

c)ഉറക്കകുറവ്

d) എൻഡോമെട്രിയൽ കാൻസർ

e) ഡിപ്രെഷൻ /anxiety

ഇത്രയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും എഴുപതു ശതമാനത്തിലധികം സ്ത്രീകൾ ഈ അവസ്ഥ തിരിച്ചറിയപ്പെടാതെയും, വേണ്ട ചികിത്സ സ്വീകരിക്കാതെയും ജീവിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കു. ഇനി തിരിച്ചറിയപ്പെടുന്നവർ തന്നെ വ ന്ധ്യതാ എന്ന അവസ്ഥ വരുമ്പോഴാണ് ഇത് തിരിച്ചറിയുന്നത്.

ജനിതക കാരണങ്ങൾ പലതും ഉണ്ടെങ്കിലും, മാറിവരുന്ന ജീവിത, ആഹാര ശൈലികളാണ് ഈ അവസ്ഥക്കൊരു പ്രധാന കാരണമെന്നു പഠനങ്ങൾ പറയുന്നുണ്ട്.

ഹോട്ടൽ ഫുഡും, ഫാസ്റ്റ് ഫുഡും, കാര്ബോനേറ്റഡ് ഡ്രിങ്ക്‌സും എല്ലാം അമിതവണ്ണത്തെയും ആരോഗ്യ പ്രശ്നങ്ങളെയും കൂട്ടുന്നു…വീട്ടിലുണ്ടാക്കുന്ന ആരോഗ്യകരമായ ഭക്ഷണവും, വ്യായാമവും  എല്ലാം ഒരു പരിധിവരെ ഇതിനു മാറ്റം വരുത്തും.

കമ്പ്യൂട്ടറിനും, ടെലിവിഷനും, മൊബൈലിനും അടിമകളാക്കാതെ കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ കളികളിൽ ഏർപ്പെടുത്തുക…പച്ചക്കറികളും, ഫ്രുട്സും ആഹാരത്തിൽ ഉൾപ്പെടുത്തിക്കുക…അതിനൊപ്പം ഡോക്ടർ നിർദ്ദേശിക്കുന്ന കാര്യങ്ങളും കൂടെ കൃത്യമായി നോക്കിയാൽ മാറാത്തതായ് ഒന്നുമില്ല. അതുകൊണ്ടു പെണ്മക്കളുടെ അമ്മമാർ ജാഗ്രതൈ…

സ്വന്തം അനുഭവം കൂട്ടി ചേർത്തു പറഞ്ഞാൽ..പ്രസവവും, PCOD യും എല്ലാം ചേർത്തു ഉണ്ടായ 88 kg എന്ന weight ഒരു വർഷത്തിനുള്ളിൽ  64kg ആക്കി PCOD  യെ കണ്ടം വഴി ഓടിച്ച ഞാൻ പറയുന്നു. കംപ്ലീറ്റ് ആയി മാറ്റാൻ പറ്റില്ലെങ്കിലും നമ്മുടെ ക്രമമായ ജീവിതശൈലി മാത്രം മതി ഇവനെ ഓടിക്കാൻ. നമ്മൾ ഈ അവസ്ഥ  തിരിച്ചറിയാനുള്ള ശ്രദ്ധ മാത്രം കാണിച്ചാൽ  മതി….

ഇതും തിരിച്ചറിയാത്തപെടാതെ പോകുന്ന ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ എന്നു കരുതി തന്നെ എഴുതിയതാണ്.  എത്ര ശ്രമിച്ചിട്ടും മാറാത്ത അമിത വണ്ണവും, വ ന്ധ്യതാ പ്രശ്നങ്ങളുമായി ജീവിതം തള്ളി നീക്കുന്ന ഒരുപാടു ഗായത്രിമാരെ ആൾക്കൂട്ടങ്ങളിൽ  കാണാറുള്ളതു കൊണ്ട് കൂടെയാണ് എഴുതാനുള്ള പ്രചോദനം…

~Aswathy Joy Arakkal