ഞാൻ പ്രാണനെ പോലെ സ്നേഹിച്ചവൾ  ആയിരുന്നു…അതും  വിവാഹത്തിന് മാസങ്ങൾ ബാക്കി ഉള്ളപ്പോൾ…അന്നത്തെ എന്റെ…

സൂര്യഹൃദയം…

എഴുത്ത്: കർണൻ സൂര്യപുത്രൻ

============

“നീ പോകാൻ തീരുമാനിച്ചോ?”…..

അനുപമ, മീനാക്ഷിയോട് ചോദിച്ചു….

കൈയിൽ ഫോണും പിടിച്ച് ജനാലഴികളിലൂടെ പുറത്തെ റോഡിലേക്ക് നോക്കി കൊണ്ടിരുന്ന മീനാക്ഷി  അത് കേട്ടില്ല…അനുപമ അവളുടെ അടുത്ത് ചെന്ന് തോളിൽ തട്ടി,..

“എടീ…”..അവൾ ഞെട്ടിതിരിഞ്ഞു.

“എന്താ?”

“നീ പോകാൻ  തീരുമാനിച്ചോ എന്ന്…”

ഷാൾ കൊണ്ട് മുഖം തുടച്ച്  അവൾ പറഞ്ഞു. “പോണം…ഞാനായിട്ട് വരുത്തി വച്ചതല്ലേ…”

അവൾ ഒന്ന് നെടുവീർപ്പിട്ടു…അനുപമ സഹതാപത്തോടെ അവളെ  നോക്കി..ദിവസങ്ങളായി  മീനാക്ഷി  ഒന്ന് മര്യാദക്ക് ഉറങ്ങിയിട്ട്…രാത്രി മുഴുവൻ  ഫോണും കൈയിൽ പിടിച്ച് കാത്തിരിപ്പാണ്…അറിയാതെ ചെയ്ത ഒരു തെറ്റ്,..അതിനുള്ള ശിക്ഷ ആണ് ഈ പാവം  അനുഭവിക്കുന്നത്….

“ഞാൻ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടണോ?”

മീനാക്ഷി  വേണ്ട എന്ന് തലയാട്ടി..ഏഞ്ചൽസ് ഹോസ്പിറ്റലിലെ നേഴ്സ്മാരാണ് അനുപമയും മീനാക്ഷിയും. വർഷങ്ങളായി ഒരേ ഹോസ്റ്റൽ മുറി പങ്കിടുന്നു..വേറൊരു റൂം മേറ്റ്‌ കൂടെ ഉണ്ട്‌..ജിൻസി…നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് ഇനിയും വന്നിട്ടില്ല.

“എത്രമണിക്കാ ട്രെയിൻ?” അനുപമ ചോദിച്ചു..

“ഉച്ചക്ക് ഒന്നരയ്ക്ക്..” ബെഡിൽ ഇരുന്നു കൊണ്ട് മീനാക്ഷി മറുപടി നൽകി..അനുപമ അവളുടെ അടുത്തിരുന്നു…അവളുടെ കൈയിൽ പിടിച്ചു..

“ശ്രദ്ധിച്ചു പോയിട്ടുവാ…നല്ലതേ  നടക്കൂ..അവിടെ എത്തിയാൽ ഉടൻ വിളിക്കണം…എനിക്ക് ഡ്യൂട്ടിക്  ടൈം ആയി…”

മീനാക്ഷി  അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..എന്നിട്ട് കട്ടിലിലേക്ക് ചാഞ്ഞു…ഒരു നിമിഷം കൂടി അവളെ  നോക്കി നിന്ന ശേഷം അനുപമ ബാഗും എടുത്ത് റൂമിൽ നിന്നും ഇറങ്ങി വാതിൽ ചാരി….

മീനാക്ഷി കണ്ണുകൾ ഇറുക്കി അടച്ചു…തല വേദനിക്കുന്നുണ്ട്…അതിനേക്കാൾ ഹൃദയവേദനയും….എന്തിനായിരുന്നു ആദീ  നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്? ഇങ്ങനെ ശിക്ഷിക്കാനോ?…..നൊമ്പരങ്ങളിൽ ആരംഭിച്ച് നൊമ്പരങ്ങളിൽ അവസാനിച്ചു കൊണ്ടിരിക്കുന്ന ജീവിത നാടകത്തിലെ പൂർവരംഗങ്ങൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി…

*************

“ദേ, ത ള്ളേ, ഒരുമാതിരി മറ്റേപരിപാടി കാണിക്കരുത്….” കൈ ചൂണ്ടിക്കൊണ്ട് രാജൻ അലറി…

മുത്തശ്ശിയുടെ പിന്നിൽ പേടിച്ചു വിറച്ചു കൊണ്ട് മീനാക്ഷി അച്ഛനെ നോക്കി….

“നിങ്ങളുടെ  മോൾക്ക്‌ എഴുതി വച്ചതല്ലേ, ഈ  വീടും പുരയിടവും?? അവള് ച ത്തു പോയി..അപ്പൊ ഇതിന്റെ അവകാശി ആരാ?അവളുടെ കെട്യോനായ ഈ  ഞാൻ..അല്ലേ? പിന്നെ നിങ്ങളെന്തിനാ അത് മാറ്റി, പുറകിൽ നിൽക്കുന്ന ന ശൂലത്തിന്റെ പേരിൽ എഴുതിയെ?? അവള് പട്ടണത്തിൽ പോയി നല്ലോണം കാശുണ്ടാക്കുന്നില്ലേ??”

മുത്തശ്ശി ഭയമില്ലാതെ  രാജനോട്‌ പറഞ്ഞു..

“അതേ…ഞാനത് ഈ  കൊച്ചിന്റെ പേരിൽ എഴുതി….എന്റെ സ്വത്ത്‌ ഞാൻ ഇഷ്ടമുള്ളവർക്ക് കൊടുക്കും…നീ ആരാ ചോദിക്കാൻ?…ക ള്ളു കുടിച്ചും പെ ണ്ണ് പിടിച്ചും നീ  നശിപ്പിച്ചതൊന്നും പോരേ?. അത് മാത്രമല്ല, ഇത് നിന്റെ മോളല്ലേ..”?

രാജൻ പുച്ഛത്തോടെ ചിരിച്ചു..

“എന്റേതോ? എനിക്ക് ഉറപ്പൊന്നും ഇല്ല.”

രാജന്റെ കൂടെ വന്ന രണ്ടുപേർ അ ശ്ലീലചിരി  ചിരിച്ചു..മീനാക്ഷി  ചുറ്റും നോക്കി..വേലിക്കൽ നിന്നു വഴിയേ പോകുന്ന ചിലരൊക്കെ നോക്കുന്നുണ്ട്…അവൾക്ക് സമനില  തെറ്റി..

“എന്റെ അമ്മയെ പറ്റി അനാവശ്യം പറയരുത്..”.. അവൾ മുന്നോട്ട് കയറി നിന്ന് ചീറി…കോപകുലനായ രാജൻ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു…

“എന്നോട് കുരക്കുന്നോടീ നീ…” തടയാൻ ശ്രമിച്ച മുത്തശ്ശിയെ തള്ളി താഴെയിട്ട് അയാൾ അവളെ ചുമരിനോട് ചേർത്തു നിർത്തി…കഴുത്തിലെ പിടി മുറുകി…കാഴ്ചക്കാർ ആരും അടുക്കുന്നില്ല…മുത്തശ്ശി ഉറക്കെ നിലവിളിച്ചു…പെട്ടെന്ന് വേലിയുടെ അടുത്തു നിന്ന് ഒരു വിളി..

“എടോ”…

രാജൻ അവളുടെ പിടി വിടാതെ തല തിരിച്ചു നോക്കി..മരത്തടികളുംകമ്പിയും കൊണ്ട് കെട്ടിയ വേലിയുടെ അപ്പുറത്തെ കൊച്ചു വീടിനു മുന്നിൽ ഒരു ചെറുപ്പക്കാരൻ..

“തന്റെ കലാപരിപാടി കഴിയാറായോ? ഇല്ലെങ്കിൽ വോളിയം കുറയ്ക്ക്..ബാക്കിയുള്ളോർക്ക് ഉറങ്ങണം..” പരുക്കൻ ശബ്ദം…

“നീ നിന്റെ പണി നോക്കി പോടാ..” രാജൻ അലറി..

ചെറുപ്പക്കാരൻ വേലി ചുറ്റി നടന്നു വന്ന് മുറ്റത്തേക്ക് കയറി..രാജൻ  മീനാക്ഷിയുടെ കഴുത്തിൽ നിന്ന് കൈ എടുത്ത് കൂട്ടുകാരെ നോക്കി. അവർ എന്തിനും തയ്യാറായി..നിലത്ത്  ഇരുന്ന്  ആഞ്ഞു ശ്വാസം എടുത്തു കൊണ്ട് മീനാക്ഷി ആ ചെറുപ്പക്കാരനെ നോക്കി…സാമാന്യം നല്ല പൊക്കം..മെലിഞ്ഞതെങ്കിലും ആരോഗ്യവാൻ..കാവിമുണ്ടും നരച്ച കറുപ്പ് ടിഷർട്ടും ആണ് വേഷം..ചുവന്ന കണ്ണുകൾ…ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്നത് പോലെ അലങ്കോലം ആയ മുടി..അനുസരണയില്ലാതെ അങ്ങങ്ങായി വളർന്ന താടിരോമങ്ങൾ…..

“ഇതെന്റെ കുടുംബപ്രശ്നം ആണ്..ഡാ ചെക്കാ, തടി കേടാക്കേണ്ട എങ്കിൽ സ്ഥലം വിട്ടോ..” രാജൻ  ഷർട്ടിന്റെ കൈകൾ വലിച്ചു കേറ്റിക്കൊണ്ട് പറഞ്ഞു….ചെറുപ്പക്കാരൻ ഒന്ന് പുഞ്ചിരിച്ചു…എന്നിട്ട് മെല്ലെ വേലിക്കൽ ചെന്ന് ഒരു മരത്തടി ഊരി എടുത്തു…ആ  തടിക്കഷണത്തിലും രാജനെയും  കൂട്ടുകാരെയും മാറിമാറി  നോക്കി..

“ഇത് വേണ്ട..താങ്ങത്തില്ല..” സ്വയം പറഞ്ഞു കൊണ്ട് അവൻ ആ തടിക്കക്ഷണം താഴെ ഇട്ടു. എന്നിട്ട്  അവിടെ ഉള്ള ശീമക്കൊന്നയുടെ ഒരു കൊമ്പ് ഒടിച്ചെടുത്തു..ഒരു കൈകൊണ്ട് അതിലെ ഇലകളൊക്കെ ഉതിർത്തു കളഞ്ഞു. പോലീസുകാരുടെ മുളവടിയേക്കാൾ കുറച്ചു വണ്ണം കൂടിയ  ഒരു വടിയായി അത് മാറി…അവൻ  അതുമെടുത്തു മീനാക്ഷിയുടെ അടുത്ത് ചെന്നു..അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…

“തന്റെ പേരെന്താ..?” അവൻ  ചോദിച്ചപ്പോൾ മ ദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവളിൽ മനംപിരട്ടൽ ഉണ്ടാക്കി..

“മീനാക്ഷി..”

“ഇതാരാ  തന്റെ ..”?

“അച്ഛൻ..”. അവൾ  പതർച്ചയോടെ പറഞ്ഞു…

“അങ്ങോട്ട് മാറി  നിൽക്ക്..” മുത്തശ്ശിയുടെ നേരെ കൈ ചൂണ്ടി അവൻ പറഞ്ഞു..അവൾ  വേഗം മുത്തശ്ശിയുടെ അടുത്തേക്ക് പോയി…

അടുത്ത നിമിഷം…

പടക്കം പൊട്ടുന്ന ശബ്ദം കേട്ടു..രാജൻ  നിലത്തേക്ക് വീണു..വടി കൊണ്ടത് രാജന്റെ ചെവിയും കവിളും  ചേർന്നായിരുന്നു….പാമ്പിനെ തല്ലികൊല്ലും പോലെ വീണു കിടക്കുന്ന രാജനെ അവൻ തലങ്ങും വിലങ്ങും തല്ലി…വടി  ചിതറി കഷണങ്ങളായി..രാജന്റെ കരച്ചിൽ അവിടെ മുഴങ്ങി കേട്ടു…പൊട്ടിയ വടി വലിച്ചെറിഞ്ഞ് അവൻ കിതപ്പോടെ കാവിമുണ്ട് മടക്കി കുത്തി…എന്നിട്ട് മുറ്റത്തു കിടന്നിരുന്ന ഓലമടലിന്റെ ഒരു ഭാഗം ചവിട്ടി ഒടിച്ചെടുത്തു..അതും കൈയിൽ പിടിച്ച് കൊണ്ട് രാജന്റെ കൂട്ടുകാരെ നോക്കി..

“എന്തേ വരുന്നില്ലേ?..ചങ്ങാതി അടികൊണ്ട് കിടക്കുമ്പോൾ രക്ഷിക്കാൻ വരണ്ടേ…? അതല്ലേ  നാട്ടുനടപ്പ്?”..

അവർ ഒന്നും മിണ്ടാതെ  അവനെ തന്നെ നോക്കി…ആ കണ്ണുകളിലെ  നിർവികാരത അവരെ ഭയപ്പെടുത്തി…

അവൻ  മുണ്ടിന്റെ മടക്കികുത്ത് അഴിച്ചിട്ട് രാജന്റെ അടുത്തിരുന്നു..അയാൾ വേദനകൊണ്ട് ഞരങ്ങുകയാണ്..

“രണ്ടു കാരണം കൊണ്ടാ തന്നെ ഞാൻ തല്ലിയത്…ഒന്ന്, കൊച്ചുവെളുപ്പാൻകാലത്ത് എന്റെ ഉറക്കം കളഞ്ഞു…രണ്ട്, സ്വന്തം മോളെ അനാവശ്യം പറയുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു…രണ്ടും ഇനി ആവർത്തിക്കരുത്.. “

എന്തോ പറയാൻ ശ്രമിക്കവേ രാജന്റെ ചതഞ്ഞ ചുണ്ടുകൾക്കിടയിലൂടെ രക്തം പുറത്തേക്ക് ഒഴുകി…

“എടുത്ത് കൊണ്ട് പോടോ…”. ചെറുപ്പക്കാരൻ  രാജന്റെ കൂട്ടുകാരോട് പറഞ്ഞു…അവർ വേഗം വന്ന് അയാളെ  താങ്ങി പിടിച്ച് അവർ വന്ന ഓട്ടോറിക്ഷയിൽ കയറ്റി…പൊടിപറത്തിക്കൊണ്ട് ഓട്ടോ പാഞ്ഞു പോയി…

എഴുന്നേറ്റ് നിന്ന് അവൻ റോഡിലെ കാഴ്ചക്കാരെയും അയൽവക്കക്കാരെയും നോക്കി..

“നാട്ടിൻപുറം നന്മകളാൽ  സമൃദ്ധം…ഇത്രേം നടന്നിട്ടും സിനിമ കാണുമ്പോലെ നോക്കി നിൽക്കാനും ഒരു തൊലിക്കട്ടി വേണം..”..

ആൾക്കാർ പിരിഞ്ഞു പോയി തുടങ്ങി.

“നന്ദിയുണ്ട് മോനേ…” മുത്തശ്ശി അവനോട് പറഞ്ഞു..

അവൻ പരിഹാസച്ചിരി ചിരിച്ചു..

“മാസം മൂവായിരത്തി അഞ്ഞൂറ് രൂപ വാടക എണ്ണിക്കൊടുക്കുന്നുണ്ട്…മനസമാധാനത്തോടെ ഉറങ്ങാൻ  അനുവദിച്ചാൽ വല്യ ഉപകാരമായേനെ…”

ഓലമടൽ വലിച്ചെറിഞ്ഞ് അവൻ വീട്ടിലേക്ക്  നടന്നു പോകുന്നത് മീനാക്ഷി  നോക്കി നിന്നു…ഇത്രയും നേരം കണ്മുന്നിൽ എന്താണ്  നടന്നത്? അവൾ വല്ലാത്തൊരു വിഭ്രാന്തിയിലായി…..

***********

മുത്തശ്ശി അവളുടെ കഴുത്തിൽ കുഴമ്പ് പുരട്ടുകയായിരുന്നു…അവൾക്ക് നല്ല വേദന ഉണ്ട്‌..

“ആരാ മുത്തശ്ശീ അത്?”

“അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരനാ…കുറച്ചു ദിവസമേ ആയുള്ളൂ…” കുഴമ്പ് കുപ്പിയുടെ അടപ്പ് ഇട്ടുകൊണ്ട് മുത്തശ്ശി പറഞ്ഞു…..

ആ ഗ്രാമത്തിലെ സംഭവവികാസങ്ങൾ കാര്യമായൊന്നും മീനാക്ഷി അറിയാറില്ല..രണ്ടു മാസം കൂടുമ്പോൾ ഏതാനും ദിവസങ്ങൾ മാത്രമേ  അവൾ ഹോസ്റ്റലിൽ നിന്നും അവിടെ വരാറുള്ളൂ…അമ്മയുടെ മരണ ശേഷം അവളെ ആ  നാടുമായി ബന്ധിപ്പിച്ചു നിർത്തുന്ന ഏക കണ്ണി മുത്തശ്ശി ആണ്..അമ്മയുടെയും അച്ഛന്റെയും കൂടെ അങ്ങ് ദൂരെ മലയടിവാരത്തിലായിരുന്നു  അവൾ വളർന്നത്…നഴ്സിംഗ് പഠനം ടൗണിലും…രോഗബാധിതയായി അമ്മ മരിച്ച ശേഷം അവൾക്ക് ആ വീട് ഒരു നരകമായി…എന്നും അച്ഛന്റെ കൂടെ ക ള്ളുകുടിക്കാൻ വരുന്നവരുടെ നോട്ടം തന്റെ ശരീരത്തിലാണെന്ന് അവളറിഞ്ഞു..എപ്പോൾ വേണമെങ്കിലും വേട്ടയാടാപ്പെടാം എന്ന തോന്നൽ വന്നപ്പോൾ അവൾ മുത്തശ്ശിയുടെ അടുത്തേക്ക് വന്നു..പിന്നെ ഇവിടെ നിന്നാണ് പഠനം പൂർത്തിയാക്കിയത്..ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ദിവസേന പോയി വരാൻ പറ്റാത്തത് കൊണ്ട് ഹോസ്റ്റലിൽ നിൽക്കുന്നു…

“മാധവിയമ്മേ “.. അടുക്കള ഭാഗത്തു നിന്നും ഒരു സ്ത്രീശബ്ദം..

“കേറി വാ സതീ…” മുത്തശ്ശി വിളിച്ചു പറഞ്ഞു..അടുത്ത വീട്ടിലെ സതിച്ചേച്ചി വേവലാതിയോടെ കയറി വന്നു..

“ഞാൻ സോസൈറ്റിയിൽ പാല് കൊടുക്കാൻ പോയതാ…വന്നപ്പോൾ അമ്മയാണ് പറഞ്ഞേ ഇവിടുത്തെ കാര്യങ്ങൾ…വേദന ഉണ്ടോ മോളെ?” സതി മീനാക്ഷിയുടെ കഴുത്തിൽ മെല്ലെ തൊട്ടു..

അയൽവാസികളിൽ  കുറച്ചു മനുഷ്യത്വം ഉണ്ടെന്ന് അവൾക് തോന്നിയത് സതി ചേച്ചിയിൽ മാത്രമാണ്…ആരും ഇല്ലാത്തപ്പോൾ മുത്തശ്ശിയുടെ ആശ്രയം അവരാണ്..അംഗനവാടി ടീച്ചറാണ് സതി. ഭർത്താവ് മരിച്ചു..ഒരു മകൻ വിദേശത്തു ജോലി ചെയ്യുന്നു..അവരും അമ്മയും മാത്രമാണ് വീട്ടിൽ…

“ഇപ്പൊ വേദന കുറവുണ്ട് ചേച്ചീ…” അവൾ  പറഞ്ഞു..

റോഡിൽ മീൻ വില്പനക്കാരന്റെ ഹോണടി കേട്ടപ്പോൾ മുത്തശ്ശി അങ്ങോട്ട് നടന്നു.

“ആരാ സതിചേച്ചീ ആ  വീട്ടിലെ പുതിയ താമസക്കാരൻ..? “

“അതോ,ആദിത്യൻ..ഒരു തല തെറിച്ചവനാ..” സതി  ചുണ്ടുകൾ കോട്ടി പറഞ്ഞു..

“എപ്പോ നോക്കിയാലും ക ള്ളും കുടിച്ചു ബോധവുമില്ലാതെയാ  നടപ്പ്…കിഴക്കെതെരുവിലെ  എഞ്ചിനീയർ മോഹൻദാസിന്റെ ഒരേയൊരു മകനാ…വല്യ കുടുംബക്കാരാ…പറഞ്ഞിട്ടെന്താ…കുടുംബം മുടിപ്പിക്കാൻ ഇത് പോലൊരെണ്ണം മതിയല്ലോ…തല്ലും പിടിയും പിന്നെ ഏതോ പെ ണ്ണുകേസിൽ ജയിലിൽ ഒക്കെ കിടന്നിട്ടുമുണ്ട് എന്നൊക്കെയാ നാട്ടുകാര് പറയുന്നേ….ഇവിടേക്ക് താമസം ആക്കിയിട്ട് അത്രയേ ആയുള്ളൂ…ആരോടും അധികം സംസാരിക്കില്ല…..കരിങ്കൽ ക്വാറിയിലാ പണി…എന്നാലും നിന്നെ അവൻ രക്ഷിച്ചു എന്നതിലാ എനിക്ക് അത്ഭുതം…എന്തായാലും അധികം അടുപ്പം ഒന്നും കാട്ടണ്ട…മുടിയനായ പുത്രൻ ആണത്…” സതി പറഞ്ഞു  നിർത്തി…എന്നിട്ട് പുറത്തേക്ക് പോയി…മീനാക്ഷി ജനൽ  തുറന്നിട്ടു…കാറ്റ് അകത്തേക്ക് ഇരച്ചു കയറി….അവൾ ആ കൊച്ചു വീട്ടിലേക്ക്  നോക്കി..ആരെയും കാണുന്നില്ല…അടച്ചു പൂട്ടിയ ജനലുകളും വാതിലും….

“ആദിത്യൻ,..മുടിയനായ പുത്രൻ…” അവൾ മെല്ലെ പറഞ്ഞു…എന്തിനോ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു…തണുത്ത കാറ്റ് അവളുടെ ദേഹത്ത് ഇക്കിളി കൂട്ടി…..

***********

പിറ്റേ ദിവസം  ഉച്ചയ്ക്ക് പറമ്പിലൂടെ വെറുതെ നടക്കുകയായിരുന്നു  മീനാക്ഷി..അലക്ഷ്യമായി  ചുറ്റും കണ്ണോടിക്കുന്നതിനിടെ ആദിത്യനെ കണ്ടു. അവന്റെ വീടിന്റെ പിന്നാമ്പുറത്തു വയൽ ആണ്…ആ വയലിലേക്ക് ചാഞ്ഞു കിടക്കുന്ന പേരമരത്തിൽ നിന്നും പേരക്ക പറിക്കാനുള്ള ശ്രമത്തിലാണ്…കാലു തെന്നി വയലിലേക്ക് വീഴാൻ പോയപ്പോൾ അവൻ പേരക്കൊമ്പിൽ പിടിച്ച് തിരിഞ്ഞതും അവളെ കണ്ടു. അവൾ  ഒന്ന് ചിരിച്ചു..പക്ഷെ അവന്റെ മുഖത്തു ഭാവഭേദം ഒന്നും ഉണ്ടായില്ല…

പാകമായി നിൽക്കുന്ന വലിയ രണ്ടു പേരക്ക അവൻ പറിച്ചെടുത്തു…അവൾക്കു വല്ലാത്ത കൊതി  തോന്നി…അവനോട് ചോദിക്കാൻ ഒരു പേടി…പെട്ടെന്ന് അവൻ ഒരു പേരക്ക വേലിയുടെ മുകളിലൂടെ അവൾക്ക് നീട്ടി…ചമ്മലൊന്നും കൂടാതെ അവൾ വാങ്ങി..

“താങ്ക്സ്…” അവൻ ഒന്നും മിണ്ടിയില്ല..ഷർട്ടിന്റെ തുമ്പിൽ പേരക്ക ഒന്ന് തുടച്ച് ഒരു കടി  കടിച്ചു…പിന്നെ നടന്നത്  മീനാക്ഷി  തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു..തെങ്ങിൻചുവട്ടിൽ നിന്നും അവൻ ഒരു മ ദ്യകുപ്പി എടുത്തു വായിലേക്ക് കമഴ്ത്തി..എന്നിട്ട് പേരക്ക ഒന്നുകൂടെ കടിച്ചു…

മീനാക്ഷിക്ക് എന്തെന്നില്ലാത്ത അരിശം വന്നു. ഇന്നലെ സഹായിച്ചതിനു നന്ദി പറയണമെന്നും ഒന്ന് പരിചയപ്പെടണം എന്നൊക്കെ കരുതി അടുത്ത് വന്നതാ…ഒരു ഉളുപ്പുമില്ലാതെ ഒരു പെണ്ണിന്റെ മുന്നിൽ നിന്ന് മ ദ്യപിക്കുന്നു…അപ്പൊ ഇതിനായിരുന്നു ഇത്രേം കഷ്ടപ്പെട്ട് പേരക്ക പറിച്ചത്….

“തെ മ്മാടി..” പതുക്കെ പറഞ്ഞു കൊണ്ട് അവൾ  തിരിഞ്ഞു നടന്നു…

“അതേയ്…വല്ലതും പറഞ്ഞാരുന്നോ…”?

അവൻ വിളിച്ചു ചോദിച്ചു..

“നല്ല പേരക്ക എന്ന് പറഞ്ഞതാ..” അവൾ  പിന്നോട്ട് നോക്കാതെ പറഞ്ഞു..

അടുക്കളപ്പടിയിൽ ഇരുന്ന് പേരക്ക തിന്നുമ്പോൾ മുത്തശ്ശി അടുത്ത് വന്നു..

“ഇതെവിടുന്നാ മോളേ?”

“മുടിയനായ പുത്രൻ  തന്നതാ…”

മുത്തശ്ശി അവളുടെ  തലയിൽ ഒന്ന് കൊട്ടി..

“വേണ്ടാതീനം പറയുന്നോ? ഇന്നലെ ആ  മോൻ ഇല്ലെങ്കിൽ കാണായിരുന്നു…ഇത്രേം പേര് നോക്കി ഇരുന്നിട്ടും ഒരാളെങ്കിലും നിന്റെ അച്ഛനെ തടഞ്ഞോ?”

അവൾ മിണ്ടിയില്ല…ശരിയാണ്…എല്ലാവരും കാഴ്ച കണ്ടു നിന്നതേ ഉളളൂ….വായുവിൽ സീൽക്കാരത്തോടെ പുളയുന്ന മരക്കമ്പ് മനസ്സിൽ തെളിഞ്ഞു…അച്ഛനെ തല്ലുമ്പോൾ അവന്റെ മുഖത്തു കോപം അല്ല..ഒരുതരം നിർവികാരത ആണ് ഉണ്ടായിരുന്നത്. അത് വല്ലാതെ ഭയപ്പെടുത്തുന്നതും ആയിരുന്നു..ശരിക്കും ഇയാൾ ആരാ?..

വൈകിട്ട് മീനാക്ഷി ടൗണിലേക്ക് പോയി….കുറച്ചു സാധനങ്ങൾ വാങ്ങി..കൂട്ടത്തിൽ മുത്തശ്ശിക്ക് ഒരു പുതിയ കണ്ണടയും…ഒന്ന് രണ്ടു പഴയ കൂട്ടുകാരെ കണ്ടു സംസാരിച്ചിരുന്നതിലാൽ സമയം പോയത് അറിഞ്ഞില്ല…നാട്ടിലേക്കുള്ള ലാസ്റ്റ് ബസ് മാത്രമാണ് കിട്ടിയത്…കവലയിൽ  ബസ് ഇറങ്ങിയപ്പോൾ കടകളൊക്കെ അടച്ചിരുന്നു..വീട്ടിലേക്ക് കുറച്ചു പോകാനുണ്ട്…ഒറ്റ ഓട്ടോ പോലുമില്ല..സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടം മാത്രം..റോഡിൽ അങ്ങിങ്ങ് തെരുവ് പ ട്ടികളും…അവൾക്ക് വല്ലാത്ത ഭയം തോന്നി…ഇവിടുന്ന് വലതു വശത്തുള്ള മൺപാതയിലൂടെ പോണം…

പെട്ടെന്ന് പിന്നിൽ ആരുടെയോ കാൽപെരുമാറ്റം…അവൾ  ഞെട്ടിത്തിരിഞ്ഞു നോക്കി…സി ഗരറ്റ് പുകച്ചുകൊണ്ട് ആദിത്യൻ…നന്നായി മ ദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തം…മീനാക്ഷിക്ക്‌ ആശ്വാസവും അതോടൊപ്പം പേടിയും തോന്നി…അവൻ അവളെ   ശ്രദ്ധിക്കാതെ നടന്നു…പക്ഷേ നടത്തതിന്റെ വേഗം  കുറഞ്ഞിരുന്നു…അത് തനിക്കുള്ള ക്ഷണം ആണെന്ന് മനസ്സിലാക്കി  മീനാക്ഷി കുറച്ചു അകലം വിട്ട് അവന്റെ പിന്നാലെ നടന്നു…മൺപാതയിൽ  പ്രവേശിച്ച ഉടനെ അവൻ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് ടോർച് ഓൺ ചെയ്തു..ഇടക്കിടക്ക് അതിന്റെ വെട്ടം പിന്നോട്ട്  കാട്ടി…

വിചാരിച്ച അത്ര ക്രൂ രൻ ഒന്നും അല്ല എന്ന് അവൾക്ക് തോന്നി..

“എന്റെ പേര് മീനാക്ഷി…” അവൾ പറഞ്ഞു..അവൻ ഒന്നും മിണ്ടിയില്ല..

“താങ്ക്സ് കേട്ടോ..”

“എന്തിന്?” പരുക്കൻ  സ്വരം..

“എന്നെ രക്ഷിച്ചതിന്..”

“സ്വന്തം ത ന്തയെ  തല്ലിയതിന് നന്ദി പറയുന്ന  ആദ്യത്തെ മകൾ…” ഗൗരവത്തിലാണ് അവൻ പറഞ്ഞത്…പക്ഷേ  മീനാക്ഷി പൊട്ടിച്ചിരിച്ചു…അവൻ നടത്തം നിർത്തി, എന്നിട്ട് തിരിഞ്ഞു നിന്നു…

“ഞാനെന്തേലും  കോമഡി പറഞ്ഞോ, ഇങ്ങനെ ഇളിക്കാൻ…?”

മീനാക്ഷിക്ക് ദേഷ്യം വന്നു.

“ഇയാളെന്താ ഇങ്ങനെ? ഞാനെത്ര നല്ല രീതിയിലാ സംസാരിച്ചേ? എന്ത് പറഞ്ഞാലും കടിച്ചു കീറാൻ വരുന്നു..”

“എന്നോട് മിണ്ടാൻ ഞാൻ പറഞ്ഞോ? എന്നെ പറ്റി ആരോടെങ്കിലും അന്വേഷിച്ചു നോക്ക്..ക ള്ളുകുടിയൻ, പെണ്ണ് പി ടിയൻ..എന്നോട് താൻ  സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ  ചീത്തപ്പേര് തനിക്കാണ്…”

അവൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….സ്നേഹമോ, കരുണയോ, കോപമോ ഒന്നും അവിടെ ഇല്ല…അവൻ  നടത്തം  തുടങ്ങി..അവൾ  നിന്നിടത്തു നിന്നും അനങ്ങിയില്ല…അവൻ തിരിച്ചു വന്നു…

“എടീ പെണ്ണേ..വരുന്നെങ്കിൽ വാ…ഇവിടെ ഒറ്റക്ക് നിന്നിട്ട് നിന്നെ ആരെങ്കിലും എന്തേലും ചെയ്‌താൽ അതും എന്റെ തലേൽ  വീഴും. അല്ലെങ്കിലേ കാ മഭ്രാ ന്തൻ എന്ന പേരുണ്ട്..”

അവൾ അവനെ തന്നെ തുറിച്ചു നോക്കി..എന്നിട്ട് മുന്നോട്ട് നടന്നു…

“അച്ഛനെ തല്ലിയതിൽ  സന്തോഷിക്കുന്ന മോള് തന്നെയാ ഞാൻ…അയാളുടെ ചവിട്ടു കൊണ്ട് അ ടിവയറും പൊത്തിപ്പിടിച്ചു കരയുന്ന  അമ്മയെ കണ്ടു വളർന്ന  എനിക്ക് അതിനേ കഴിയൂ…അയാള് കാരണമാ എന്റെ അമ്മ നിത്യരോഗി ആയതും  എന്നെ വിട്ട് പോയതും…അങ്ങനൊരു മനുഷ്യനെ സ്നേഹിക്കാൻ എനിക്ക് കഴിയുമോ?”…

അവൾ വിതുമ്പി…ആദിത്യനു വല്ലായ്മ തോന്നി..അവൻ മിണ്ടാതെ നടന്നു…

“പിന്നെ ഇയാള് പെണ്ണുപിടിയനാണോ കാ മഭ്രാ ന്തനാണോ എന്നൊന്നും എനിക്ക് അറിയില്ല..എന്നോടുള്ള സമീപനത്തിൽ നിന്നല്ലേ മനസ്സിലാക്കാൻ പറ്റൂ…നാട്ടുകാർ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന ഒരാൾ അല്ല ഞാൻ..”

അവൻ വീണ്ടും ഒരു സി ഗരറ്റ് കൊളുത്തി..

“താൻ വിശ്വസിക്കണം..അതാണ്‌ സത്യം..ഞാൻ ഒരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീ ഡിപ്പിച്ചിട്ടുണ്ട്,,പല  തവണ…ആ കേസിൽ ജയിലിൽ കിടന്നിട്ടുമുണ്ട്…അതുകൊണ്ട് എന്നോട് സംസാരിച്ചാൽ തനിക്ക് ആണ് മോശം…”

അപ്പോഴേക്കും വീട് എത്തിയിരുന്നു…അവൻ  നടന്നു പോയിട്ടും ആ  വാക്കുകൾ അവളുടെ ചെവിയിൽ  മുഴങ്ങി…എത്ര ലാഘവത്തോടെയാണ്  അവൻ പറഞ്ഞത് ഒരു പെൺകുട്ടിയെ പീ ഡിപ്പിച്ചിട്ടുണ്ടെന്ന്..അവൾക്ക് കോപം ഇരച്ചു കയറി…അവന്റെ വീട്ടിൽ കയറി എന്തെങ്കിലും കൊണ്ട് ആ തല  തല്ലിപൊളിക്കാൻ  അവൾക്ക് തോന്നി….

രാത്രി കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല..ആദിത്യനോട്  ഉണ്ടായിരുന്ന ചെറിയൊരു അലിവ് ഇല്ലാതെ ആയി. പകരം വെറുപ്പ് നിറഞ്ഞു…ഇത്തരത്തിൽ ഒരുത്തനാൽ രക്ഷപ്പെടുന്നതിനു പകരം  അച്ഛന്റെ കൈ കൊണ്ട് ചാവുന്നതായിരുന്നു നല്ലതെന്ന് അവൾക്  തോന്നി…

**************

ലീവ് തീർന്നു  തിരിച്ചു പോകുകയാണ് മീനാക്ഷി…കവലയിൽ  ബസ് കേറാൻ  നിൽകുമ്പോൾ വെയ്റ്റിംഗ് ഷെഡിന് പുറകിൽ  നിന്ന് സി ഗരറ്റ് വലിക്കുന്ന ആദിത്യനെ കണ്ടു…അവൾ  പകയോടെ മുഖം തിരിച്ചു..അന്നത്തെ രാത്രി അവൻ പറഞ്ഞ വാക്കുകൾ മനസ്സിൽ  തികട്ടി…

ബസ് വന്നു നിന്നപ്പോൾ അവൾ കയറി..സീറ്റിനു തിരയുമ്പോൾ പിന്നിൽ നിന്നും ഒരു വിളി..

“മീനുചേച്ചീ…”

അവൾ നോക്കി..നിറഞ്ഞ ചിരിയോടെ ഒരു പെൺകുട്ടി…നല്ല മുഖപരിചയം..അവൾ  അടുത്ത് ഇരിക്കാൻ വിളിക്കുകയാണ്..മീനാക്ഷി അവളുടെ അരികിൽ ഇരുന്നു..മുൻവശത്തെ  ഡോർ വഴി ആദിത്യനും ബസിൽ കയറി…

“മീനു ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ?”

“എനിക്ക്…ഓർമ കിട്ടുന്നില്ല…”

“ഞാൻ രമ്യ…ഞാൻ  നിങ്ങളുടെ ഹോസ്പിറ്റലിൽ കുറേ കാലം ഉണ്ടായിരുന്നു…ആക്സിഡന്റ് കേസ്….ചേച്ചിയാണ്  അന്നെന്നെ കൂടെ  നിന്ന് നോക്കിയത്…ഇത്ര പെട്ടെന്ന് മറന്നു അല്ലേ.. ” അവൾ പരിഭവിച്ചു…

മീനാക്ഷിക്ക്‌ ആളെ മനസ്സിലായി…രാത്രികളിൽ വേദനകൊണ്ട് പിടയുമ്പോൾ അവളെ ആശ്വസിപ്പിച്ചതും, കൊച്ചു കൊച്ചു തമാശകൾ പറഞ്ഞു ചിരിപ്പിക്കാൻ ശ്രമിച്ചതും ഓർമ വന്നു….

“ആഹാ…മോളായിരുന്നോ.. സോറി..എനിക്ക് മനസ്സിലായില്ല..നീയങ്ങു തടിച്ചു പോയല്ലോ…?”

വിശേഷങ്ങൾ പറയുന്നതിനിടെ  ആദിത്യൻ നോക്കുന്നത് അവൾ കണ്ടില്ലെന്നു നടിച്ചു…അവൻ മെല്ലെ അടുത്തേക്ക് വന്നു..മീനാക്ഷിക്ക് വെറുപ്പും ഭയവുമൊക്കെ ഒരുമിച്ചു വന്നു….എന്നാൽ അവൻ അവളെ ശ്രദ്ധിച്ചതേ ഇല്ല…

“രമ്യ മോളെ…” അവൻ  സ്നേഹത്തോടെ വിളിച്ചു…മീനാക്ഷിയോട് സംസാരിച്ചോണ്ടിരുന്ന രമ്യ തല തിരിച്ചു നോക്കി.

“ആദിയേട്ടൻ…” അവൾ  ഞെട്ടലോടെ വിളിച്ചു…..

“നീ എവിടെ പോകുവാ മോളേ?”

“റെയിൽവേ സ്റ്റേഷനിൽ…ആലപ്പുഴയിലെ ആന്റിയുടെ വീട്ടിലേക്ക് പോകുകയാണ് ഏട്ടാ..” രമ്യ ബഹുമാനത്തോടെ പറഞ്ഞു..

“ഒറ്റയ്ക്കോ..”?

“അല്ല..അമ്മയും അച്ഛനും അവിടെത്തും..അവര്  ബാങ്കിൽ പോയതാ..”

“രഞ്ജു നാട്ടിൽ ഉണ്ടോ?”

“ഇല്ല..ബഹ്‌റൈനിൽ ആണ്. അടുത്ത വർഷം  വരും… “

“ശരി…ഞാൻ പോട്ടെ..”

അവൻ തലയാട്ടി കൊണ്ട് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി..

“നിനക്കെങ്ങനെയാ മോളേ അയാളെ  പരിചയം?” മീനാക്ഷി ചോദിച്ചു.

“ചേച്ചിക്ക് ആദിയേട്ടനെ അറിയുമോ?”

“അടുത്ത വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നുണ്ട്…” മീനാക്ഷി പറഞ്ഞു.

“എന്റെ ഏട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..സ്കൂൾ മുതൽ  കോളേജ് വരെ..”

“ഇയാൾ കോളേജിലൊക്കെ പോയിട്ടുണ്ടോ?”

“എന്റെ ചേച്ചീ…ഒരു MBA ക്കാരൻ ആണ് പുള്ളി….നന്നായി പാടും..കവിതകൾ എഴുതും..അങ്ങനെ…”

“എന്തുണ്ടായിട്ട് എന്താ? ഒരു പെൺകുട്ടിയെ പീ ഡിപ്പിച്ചവനല്ലേ?”

“എന്നാരു പറഞ്ഞു?” രമ്യ ദേഷ്യപ്പെട്ടു..

“നിന്റെ ആദിയേട്ടൻ തന്നെ..” മീനാക്ഷി പുച്ഛത്തോടെ പറഞ്ഞു..

“ചെയ്യാത്ത കുറ്റത്തിന് ഒന്നര വർഷം ജയിലിൽ കിടന്നയാളാ ആ പാവം. ഇപ്പഴും എല്ലാരും ചേർന്ന് ചവിട്ടിമെതിക്കുകയാണല്ലോ ദൈവമേ…” രമ്യ തലയിലടിച്ചു..

മീനാക്ഷിക്ക് ഒന്നും മനസ്സിലായില്ല..

“ആദിയേട്ടനും ഒരു പെണ്ണും ഇഷ്ടത്തിലായിരുന്നു..ഏകദേശം കല്യാണത്തിന്റെ വക്കിൽ എത്തിയിരുന്നതാ..അപ്പോഴാണ് അവൾക്ക് വേറൊരു മോശം ബന്ധമുണ്ടെന്നത്  ഏട്ടൻ അറിഞ്ഞത്…വലിയ പ്രശ്നം ആയി..അവളുമായി പിരിഞ്ഞു.. ആ വാശിക്ക് ആ പെണ്ണ് പരാതി കൊടുത്തു..വിവാഹവാഗ്ദാനം നൽകി പീ ഡിപ്പിച്ചെന്ന്….അങ്ങനെയാ ആദിയേട്ടൻ ജയിലിൽ കിടന്നത്…നിരപരാധിത്വം തെളിഞ്ഞ് പുറത്തിറങ്ങി ശേഷം ആളാകെ മാറി….ആരോടും മിണ്ടാതെ ആയി..മ ദ്യപാനം..പിന്നെ എപ്പോഴോ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി എന്ന് ആരോ പറഞ്ഞു കേട്ടു..അതിന് ശേഷം ഇന്നാ കാണുന്നത്….”

മീനാക്ഷി തരിച്ചിരിക്കുകയായിരുന്നു…രമ്യ അവളുടെ കൈയിൽ നിന്നും ഫോൺ വാങ്ങി ഒരു നമ്പർ ഡയൽ ചെയ്തു..

“ചേച്ചീ..എന്റെ നമ്പറിലേക്ക് മിസ്സ്‌ അടിച്ചിട്ടുണ്ട്…വിളിച്ചോളാം..അടുത്ത സ്റ്റോപ്പിൽ ഞാൻ  ഇറങ്ങും…”

അവൾ ഒന്നും മിണ്ടിയില്ല..രമ്യ ഇറങ്ങിയതും ബസ് മുന്നോട്ട് എടുത്തതും ഒന്നും അവളറിഞ്ഞില്ല….ചെയ്യാത്ത തെറ്റിന് ലോകം മുഴുവൻ പ ഴിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം മാത്രമായിരുന്നു  മനസ്സിൽ….അവളറിയാതെ  കുറ്റബോധം കണ്ണുനീർച്ചാലുകളായി ഒഴുകിയിറങ്ങി….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…..