നിന്റെകൂടെ ജീവിക്കണമെന്ന അവന്റെ മധുരമായ വാക്കിൽ വീണപ്പോൾ സ്വന്തം കുഞ്ഞുപോലും ശല്യമായി…

എഴുത്ത്: കാളിദാസൻ

===========

എന്റെ വീട്ടുകാർ സമ്മതിക്കണമെങ്കിൽ നിന്റെ കുഞ്ഞ് നിന്റെകൂടെ ഉണ്ടാകാൻ പാടില്ല….

അതെങ്ങനെ പറ്റുമെടാ…

അതൊന്നും എനിക്കറിയില്ല…എന്നോട് നിനക്ക് സ്നേഹമുണ്ടെങ്കിൽ എല്ലാം അതിന്റെതായ വഴിക്ക് നീ നടത്തും…..

ഹാ…ഞാൻ നോക്കട്ടെ….

ഡി…ഇനിയധികം വലിച്ചുനീട്ടാൻ പറ്റില്ല…എത്രയുംവേഗം എന്താണെന്ന് വച്ചാൽ ചെയ്യണം…

ഹാ…ഞാൻ വിളിക്കാം നീ വക്ക് ഫോൺ…

***************

ഭർത്താവ് ജീവനോടുള്ളപ്പോൾ ഞാനെന്തിനാണ് വേറൊരുത്തനെകുറിച്ച് ചിന്തിക്കുന്നത്…ഭർത്താവെന്ന സ്ഥാനം മാത്രം പോരല്ലോ പ്രവർത്തിയും വേണ്ടേ…മ ദ്യപിച്ചു വന്നു കിടന്ന് രാവിലെ എഴുനേറ്റു പോകുന്നവനെ ഭർത്താവെന്നു പറയാൻ പറ്റുമോ..ഞാനുമൊരു പെണ്ണാണ്…എനിക്കുമുണ്ട് ആഗ്രഹങ്ങൾ…ഭർത്താവിന്റെ സ്നേഹം, വാത്സല്യം, പരിചരണം…അതൊന്നും കിട്ടാതായിട്ട് വർഷങ്ങളായി…എത്രയെന്നുപറഞ്ഞു ക്ഷമിക്കും…ഞാനും മനുഷ്യനല്ലേ…

ആ സമയത്താണ് അവന്റെ വരവ്…അവൻ നൽകിയ സ്നേഹം, പരിചരണം…അറിയാതെ സ്വന്തം ഭർത്താവിനെ, കുഞ്ഞിനെ മറന്നു…അവന്റെ സ്നേഹത്തിൽ എല്ലാം മറന്നു…

നിന്റെകൂടെ ജീവിക്കണമെന്ന അവന്റെ മധുരമായ വാക്കിൽ വീണപ്പോൾ സ്വന്തം കുഞ്ഞുപോലും ശല്യമായി…ഒരു നിമിഷമെങ്കിൽ ഒരുനിമിഷം സ്വന്തം കുഞ്ഞിന്റെ മരണംപോലും ആഗ്രഹിച്ചു…

അവന്റെ വാക്ക് അവളെ വല്ലാതെ തളർത്തി… “കൂടെ കുഞ്ഞുണ്ടാകാൻ പാടില്ല”….

എന്തുചെയ്യും…എത്ര ആലോചിച്ചിട്ടും അവൾക്കു മനസിലായില്ല…

താൻ നൊന്തു പ്രസവിച്ച കുഞ്ഞാണ്….തന്നെ “അമ്മേ” ന്നു വിളിച്ച എന്റെ മോൻ…അവന്റെ ചിരി…അമ്മേന്നുള്ള വിളി…

വേണ്ട…ഒന്നും വേണ്ട…എനിക്കെന്റെ കുഞ്ഞുണ്ട്…ആരും വേണ്ട…അവനുവേണ്ടി ഞാൻ ജീവിക്കും…മതി…അതുമതി….അവൾ തീരുമാനിച്ചു…

***************

ഫോൺ ring ചെയ്തു..അവൻ നോക്കിയപ്പോൾ അവളാണ്…

ഹലോ…ടാ…നിനക്ക് നിന്റെ വീട്ടുകാർ എത്ര പ്രധാനമാണോ അതുപോലെ എന്റെ കുഞ്ഞും എനിക്ക് വേണ്ടപെട്ടതാണ്…എന്റെ ഭർത്താവ് എത്ര കൊള്ളരുതാത്തവൻ ആയിക്കോട്ടെ….ഞാൻ അദ്ദേഹത്തോട് കാണിച്ചത് തെറ്റാണ്…അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഞാൻ പ്രതീക്ഷിച്ചതു നിന്റെ ഭാഗത്തുനിന്നും കിട്ടിയപ്പോൾ…ശരിയാണ് ഞാൻ തെറ്റ് ചെയ്യ്തു…ഇനി നമ്മൾ തമ്മിൽ ഒന്നുമുണ്ടാകില്ല…അദ്ദേഹമെന്നെ ശ്രദ്ധിക്കേണ്ട…എന്റെ കുഞ്ഞിനെ എനിക്ക് വളർത്തണം…മിടുക്കനായി…

സ്വന്തം താൽപര്യങ്ങൾക്കായി പിഞ്ചു കുഞ്ഞുങ്ങളെ എറിഞ്ഞു കൊ ല്ലുന്ന അമ്മമാരുള്ള നാടാണ്…നീ നിന്റെ കാര്യം നോക്ക്…എനിക്കെന്റെ കുഞ്ഞാണ് വലുത്…ഇനിയെന്നെ ശല്യം ചെയ്യരുത്…

ഇത്രയും പറഞ്ഞു call കട്ട്‌ ചെയ്തിട്ട് അവൾ സിം ഒടിച്ചുകളഞ്ഞു….

ഇവിടെ തീർന്നു എല്ലാം…എന്റെ ഭർത്താവിന് എന്നെ വേണ്ടെങ്കിൽ വേണ്ട…എന്റെ മോനുവേണ്ടി ജീവിക്കണമെനിക്ക്…മാന്യമായി…..

അവളുടെ ഉറച്ച തീരുമാനം പോലെ എല്ലാവരും എടുക്കേണ്ട തീരുമാനം ഇതാണ്…അല്ലാതെ സ്വന്തം സുഖത്തിനായി സ്വന്തം കുഞ്ഞിന്റെ ചോരയിൽ ചവിട്ടിയാകരുത്…അത് ആണായാലും പെണ്ണായാലും…

✍️കാളിദാസൻ