വലിയ പെണ്ണായ് ഞാൻ നിൻ്റെ മുന്നിൽ ചെറുതായ പോലെ അതും പറഞ്ഞു ഏട്ടൻ നെഞ്ചിൽ തടവി…

എഴുത്ത്: മനു തൃശ്ശൂർ

============

മിക്സി ഓഫ് ചെയ്തു അരപ്പ് ശരിയായോ നോക്കി കൊണ്ട് നിൽക്കുമ്പോഴ മുറ്റത്ത് നിന്നും ആരോ വിളിച്ചെ….

“ഇവിടാരുമില്ലെ…?”

ആ ശബ്ദം വീണ്ടും കേട്ടതും മനസ്സൊന്നു പിടഞ്ഞു നല്ല പരിചയമുള്ള ശബ്ദം

“എന്നാലും ഞാൻ പറഞ്ഞു ഏട്ടനിവിടെ ഇല്ല പുറത്തു പോയേക്കുവാ ആരാണ്..??”

“ഞാനാടീ രവിയേട്ടൻ….”

ആ വാക്കുകൾ കേട്ടതും എൻ്റെ കണ്ണുകൾ നീറി നിറഞ്ഞു വന്നു. !! അരപ്പ് അവിടെ തന്നെയിട്ടു ഞാൻ പുറത്തേക്ക് ഓടി..

ഞാൻ ഒരിക്കലും കരുതിയില്ല ഏട്ടാ..!!എന്നാലും എൻ്റെ ഏട്ടൻ പറയാതെ വന്നത് ശരിയായില്ല.

ഏട്ടനൊന്നു മൂളി കൈയ്യിൽ ഇരുന്ന കവർ എനിക്ക് നേരെ നീട്ടി പതിവില്ലാത്തൊരു പകപ്പായിരുന്നു ഏട്ടൻ്റെ കണ്ണുകളിൽ..

“നീയാകെ മാറിയല്ലോടീ..”

വലിയ പെണ്ണായ് ഞാൻ നിൻ്റെ മുന്നിൽ ചെറുതായ പോലെ അതും പറഞ്ഞു ഏട്ടൻ നെഞ്ചിൽ തടവി

“ഏട്ടൻ വന്ന കാലിൽ നിൽക്കാതെ കയറി ഇരിക്ക് ഞാൻ ചായ എടുക്കാം…”

ഒരുനിമിഷം ഞാൻ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകവായിരുന്നു. അതുവരെ ഇല്ലാത്ത ഭാരം നെഞ്ചിൽ നിറഞ്ഞു..

ഒടുവിൽ ഞാനിട്ടു കൊടുത്ത ചായ കുടിക്കുമ്പോൾ ഏട്ടനെൻ്റെ നിറഞ്ഞു വന്ന കണ്ണുകളിലേക്ക് നോക്കി സ്നേഹത്തോടെ ഒന്നു പുഞ്ചിരിച്ചു..

വരുന്നുണ്ടെന്ന് പറഞ്ഞിരുന്നേൽ അനിയേട്ടനെ കൊണ്ട് ഇഷ്ടമുള്ളതൊക്കെ വാങ്ങി വെക്കാമായിരുന്നു..

“സാരമില്ലെടീ നീ വീട്ടിൽ ഉള്ളപ്പോഴും എൻ്റെ വിശപ്പ് മാറൻ ഈ ചായ തന്നെ ധാരളമായിരുന്നു…”

ഏട്ടനൊരു തമാശ ചിരിയോടെ അതു പറഞ്ഞു എന്നെ നോക്കുമ്പോഴ…

അനിയേട്ടൻ ടൗണിൽ പോയി തിരികെ വന്നത്..

“രവിയെട്ടൻ എപ്പോൾ എത്തി ??”

“ഞാനിപ്പോൾ വന്നേയുള്ളു അനിൽ ..!!”

“എങ്ങനെ പോവുന്നു ജോലികാര്യം ഒക്കെ ഇവളെ കൊണ്ട് ബുദ്ധിമുട്ട് ഒന്നുമില്ലല്ലോ ലെ…??”

“ഹേയ് ഇവൾ കാരണം എനിക്കൊരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല ഏട്ടാ. ഇവളെന്റെ ഭാഗ്യം തന്നെയാണ്. ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചിരുന്നില്ല എന്റെ മനസ്സ് അറിയുന്ന ഒരു കൂട്ട് കിട്ടുമെന്ന്…”

ഏട്ടൻ മെല്ലെ എഴുന്നേറ്റു ഉമ്മറത്തേക്കും അവിടെ നിന്ന് മുറ്റത്തേക്കും നടന്നു. കെട്ട്യോൻ പിറകെ പോയപ്പോൾ ഞാൻ അടുക്കളയിലേക്ക് കയറി…

ജോലിക്ക് ഇടയിൽ ഇടയ്ക്കിടെ ഞാൻ ഏട്ടൻ്റെ അടുത്തേക്ക് ചെല്ലുമ്പോൾ സ്നേഹത്തോടെ എന്നെ ചേർത്ത് പിടിച്ചു..

ഒടുവിൽ ഉച്ഛക്ക് എൻ്റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ടാണ് എട്ടൻ യാത്ര പറഞ്ഞു ഇറങ്ങിയത് പോയി കഴിഞ്ഞപ്പോൾ അതുവരെ ഇല്ലാത്ത ശൂന്യത മനസ്സിൽ അങ്ങോട്ടും മിങ്ങോട്ടും അലഞ്ഞു കൊണ്ടിരുന്നു

അന്നു രാത്രി കിടക്കുമ്പോൾ ഞാൻ പറഞ്ഞു..

“അനിയേട്ടാ..ഏൻ്റെ ഏട്ടൻ ആദ്യമായിട്ട നമ്മുടെ കല്ല്യാണം കഴിഞ്ഞു ഈ വീട്ടിൽ വരുന്നത് ശരിയല്ലെ..?”

“അതെ പുള്ളിയെ ഞാൻ ശരിക്കും ഇപ്പോഴ കാണുന്നത്..”

പെണ്ണ് കാണാൻ വന്നപ്പോഴും കല്ല്യാണം ഉറപ്പിക്കാൻ വന്നപ്പോഴും കല്ല്യാണത്തിനും ഒന്നും കാണാൻ അങ്ങനെ പറ്റിയില്ല

“ഹാ..അതങ്ങനെ പുള്ളി ആരേയും ചെന്നു കാണുന്ന കൂട്ടത്തിൽ അല്ലായിരുന്നു. അതുകൊണ്ട് എന്നെ കാണാൻ ഇന്ന് വന്നത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…”

“ഞാനും നമ്മുക്ക് അങ്ങനെ ആരും വരാനില്ലല്ലോ അപ്പോൾ രവിയേട്ടൻ വന്നതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി…”

“നിനക്ക് രണ്ടു ദിവസം ഇവിടെ നിൽക്കാൻ പറയാമായിരുന്നു..??”

“ഹേയ് പുള്ളിക്കാരൻ അങ്ങനെ എവിടെയും കൂടില്ല, ആരോടും ഒരുപാട് സംസാരിക്കില്ല. സഹചാര്യത്തിന് ഒത്തു ജീവിച്ച മനുഷ്യൻ…”

എൻ്റെ കല്ല്യാണത്തിന് പോലും വെറുതെ ഇരുന്നിട്ടില്ല, ഒടുവിൽ എന്നെ യാത്രയാക്കാൻ നേരത്ത് വന്നു എനിക്ക് മുഖം പോലും തരാതെ പോയി !!

എനിക്ക് അറിയാം ! തമ്മിൽ നോക്കി കാണാനുള്ള മനക്കരുത്ത് ഏട്ടന് ഇല്ലാഞ്ഞിട്ടാന്ന് പാവം എൻറെ രവിയേട്ടൻ..

“അതെനിക്കും തോന്നിയെടീ…”

“എങ്ങനെ..??”

പുള്ളിക്കാരൻ ഇപ്പോൾ വന്നിട്ട് കുടുംബക്കാര്യങ്ങൾ ബുദ്ധിമുട്ട് ഒക്കെ ചോദിച്ചു ഉള്ളു പിന്നെ നിന്നെ നന്നായി നോക്കണം. എന്തും ഉണ്ടേലും പറഞ്ഞോളാൻ പറഞ്ഞു അതിൽ കൂടുതൽ ഒന്നും പറഞ്ഞില്ല..

“എന്നിട്ട് ഏട്ടനെന്ത പറഞ്ഞു ??”

“നമ്മുക്ക് ബുദ്ധിമുട്ട് ഒന്നുമില്ലാത്തോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.!!ശരിക്കും എനിക്ക് ബോറടിച്ചു തുടങ്ങി…”

“ഓ പിന്നെ..!!”

എൻറെ ഏട്ടനെന്നും ശരിയാ മനുഷ്യ ഒരു ദിവസം ഇങ്ങക്ക് അത് മനസ്സിലായിക്കോളും..

“നമ്മുക്ക് നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്നത് തന്നെയാണ് നമ്മുടെ ജീവിതത്തിൽ നമ്മുക്കെന്നും നല്ലതും പ്രയോജനപ്പെടുന്നതും എന്ന് എൻറെ ഏട്ടൻ എപ്പോഴും പറയാറുണ്ട്….”

“നിങ്ങൾക്ക് അറിയാലോ എൻറെ അച്ഛൻ ഒരു മ ദ്യപാനി ആയിരുന്നു..”

അങ്ങേർക്ക് ഞാൻ ഒരൊറ്റ മോൾ ആയിരുന്നല്ലോ!!പക്ഷെ അച്ഛന് രണ്ടു ഏട്ടൻമാർ ഉണ്ടായിരുന്നു

ആ കുടിയനായ ഒരു അച്ചന്റെ മോൾ ആയതുകൊണ്ട് മാത്രം ഞാൻ നേരിട്ട ഒരുപാട് വിഷമങ്ങൾ ഉണ്ട്…

എൻ്റെ സ്വന്തം ഏട്ടൻ അല്ലാഞ്ഞിട്ട് പോലും രവിയേട്ടൻ്റെ കുടുംബത്തിൽ നിന്നും ഒരു അകൽച്ച ഉണ്ടായിട്ടില്ല പക്ഷെ അച്ഛനോട് വലിയ അടുപ്പമില്ലായിരുന്നു സംസാരവും ഇല്ലായിരുന്നു..

എല്ലാവരും വേറെ വേറെ വീടുവച്ചു മാറിയെങ്കിലും ഏട്ടനെപ്പോഴും വീട്ടിൽ വന്നു കാര്യങ്ങൾ ഒക്കെ അറിഞ്ഞു കൊണ്ടിരിക്കും ..

എൻ്റെ പഠന കാര്യങ്ങൾ ചിലപ്പോൾ അതിനേക്കാൾ ഏറെ വേവലാതി പെട്ടത്  എൻ്റെ ജീവിതം ഓർത്തിട്ട് തന്നെയാവണം…

കാരണം ചെറിയച്ഛൻ്റെ മൂന്ന് പെൺമക്കളിൽ  മൂത്തവർ രണ്ടു പേരെ നേരത്തെ കല്ല്യാണം കഴിപ്പിച്ചു കുട്ടികൾ ഒക്കെ ആയപ്പോൾ എൻ്റെ കാര്യം ഒന്നുമായില്ലല്ലോ ഓർത്തു പാവം..

പലപ്പോഴും അച്ഛൻ മ ദ്യപിച്ചു നാട്ടുക്കാരുടെ മുന്നിൽ കുടുംബത്തെ നാണം കെടുത്തുമ്പോൾ ഏട്ടൻ അച്ഛനോട് പറഞ്ഞത്

എൻറെ സ്ഥാനത്ത് മറ്റൊരു പെണ്ണ് ആയിരുന്നെ എന്നേ ആത്മഹത്യ ചെയ്തേനെ എന്ന്…

അത് സത്യമായിരുന്നു ഞാൻ അത്രയ്ക്ക് എൻറെ ജീവിതം വെറുത്തിരുന്നു..

“ഏട്ടന് അറിയോ ജീവിക്കാനോള്ള മോഹം കൊണ്ട് ഒരു പെണ്ണ് പ്രായം തികഞ്ഞു നിൽക്കുമ്പോൾ അവൾക്ക് ഒരുപാട്  സ്വപ്നങ്ങൾ മോഹങ്ങൾ ഉണ്ടാകും

അവളുടെ ആഗ്രഹങ്ങൾക്ക് കൂട്ടു നിൽക്കാനും ചോദിക്കാനും പറയാനും ഒരാള്

അത് എല്ലാ പെൺകുട്ടികൾ ആദ്യം അവളുടെ അച്ഛൻ തന്നെ ആയിരിക്കും..

പക്ഷെ എനിക്ക് അങ്ങനെ ഭാഗ്യം ഉണ്ടായിരുന്നില്ല അച്ഛൻ അത്രയ്ക്ക് മറക്കാൻ കഴിയാത്ത മുറിവുകളാണ് ജീവിതത്തിൽ സമ്മാനിച്ചത്..

എൻറെ മനസ്സ് എന്നേക്കാൾ മുൻപ് എറിയുന്ന എൻറെ ഏട്ടൻ ആ മനുഷ്യൻ ഉള്ളത് കൊണ്ട് മാത്രം ഇന്നും ഞാൻ ജീവിച്ചി ഇരിക്കുന്നത് നിങ്ങളുടെ ഭാര്യയായ്..

“അതുകൊണ്ട് ഇന്നിവിടെ വന്നു പോയത് എൻറെ ദൈവമായിരുന്നു…

പക്ഷെ ഞാനിപ്പോൾ മറ്റൊരാളുടെ ഭാര്യയാണ് ഒരുപാട് സന്തോഷവതിയാണ് അതുകൊണ്ട് ഇനിമുതൽ എൻറെ ദൈവം എൻ്റെ എല്ലാം നിങ്ങളാണ്…

“ഒരിക്കൽ പോലും നല്ലൊരു ജീവിതം എനിക്ക് കിട്ടുമെന്ന് കരുതിയിട്ടില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ …

“ഇല്ലായ്മയിൽ നല്ല നാളുകൾ ഒട്ടും പ്രതീക്ഷിക്കാത്ത ജീവിക്കുന്ന ചില ജന്മങ്ങളെ നല്ല നാളേക്ക് കൈപിടിച്ച് കയറ്റാൻ ചിലർക്കൊക്കെ കഴിയുമല്ലെ ഏട്ടാ ..??

“ഉം…തീർച്ചയായും ഈ ലോകത്ത് ഒരാൾക്ക്  സ്നേഹിക്കാൻ കഴിയുമെങ്കിൽ സ്നേഹിക്കപ്പെടാനും കഴിയും ഒരുപക്ഷെ ജീവിതത്തിൻ്റെ നെല്ലിപ്പലക കാണുവോളം…❤️