ഹരി ഒരക്ഷരം പറയാതെ അമ്മയ്ക്ക് മുന്നിൽ ഇരിക്കുന്നത് അകത്ത് അടുക്കളയിൽ നിന്ന ശാലിനി ശ്രദ്ധിച്ചു…

മാതൃത്വം…

Story written by Smitha Reghunath

===============

“ഇനി ഇതിങ്ങനെ വിട്ടാൽ പറ്റില്ല ഹരി”

രുക്മിണിയമ്മ ഉള്ളിലെ ദേഷ്യം മുഴുവൻ മുഖത്ത് പ്രതിഫലിപ്പിച്ച് കൊണ്ട് പുറത്തേക്ക് വരുന്ന വാക്കുകളിലും അതിന്റെ പ്രതിധ്വനിയോടെ പറഞ്ഞൂ. എത്ര നാളെന്ന് കരുതിയാ  ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത്.

അയ്യാൾ ഒന്നു മിണ്ടാതെ ഊൺ മേശയിലെ പ്ലേറ്റിൽ ഇരിക്കുന്ന ഇഢലി തേങ്ങാ ചമ്മന്തിയിൽ മുക്കി തിന്നു കൊണ്ട് അമ്മയെ നോക്കി…തന്റെ വാക്കുകൾക്ക് ഒരു മറുപടിയും തരാതെ തീറ്റ തുടരുന്ന മകനെ നോക്കി…

നീയെന്തൊര് പോങ്ങനാ എന്റെ ഹരി..അവളുടെ എല്ലാ തോന്ന്യവാസങ്ങൾക്കും നീ കൂട്ട് നിന്നും നിനക്ക് അവളെ തന്നെ മതിയെന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിന്ന നിന്നെ പിൻതിരിപ്പിച്ചാലും ഒരിക്കലും മറ്റൊരും പെണ്ണിനെ നീ ഉള്ള് തുറന്ന് സ്നേഹിക്കില്ലന്ന് അറിയാവുന്നത് കൊണ്ടാണ്..നിന്റെ അച്ഛന് ഇഷ്ടമില്ലായിരുന്നു. ഈ ബന്ധം നടക്കാൻ വേണ്ടി അദ്ദേഹത്തിന്റെ കാല് പിടിച്ചിട്ട് ആണ് ഇതൊന്ന് നടത്തിയെടുത്തത്..പക്ഷേ എന്നീട്ടോ ഇത്രയും സാമ്പത്തിക ഭദ്രതയും ആഢ്യത്തവും ഉള്ള കുടുംബത്തിൽ വന്ന് കേറിയിട്ടോ അവൾക്ക് ജോലിക്ക് പോണമത്രേ. അവൾക്ക് ഇവിടെ എന്ത് വിഷമം ആണ് ഉള്ളത്…സുഖമായി കഴിയാനുള്ളത് ഈ കുടുംബത്തിൽ തന്നെയല്ലേ..അല്ലെങ്കിലും ഇന്നത്തെ കാലത്ത് നാലക്ഷരം പഠിച്ചാൽ പെമ്പിള്ളേർക്ക് വാല്മുളച്ച മാതിരിയാ..

അതൊക്കെ പോട്ടെ…പക്ഷേ ഇത്?ഇതങ്ങനെ വിടാൻ ഞാനും നിന്റെ അച്ഛനും സമ്മതിക്കില്ല..ഒരുപാട് നേർച്ചയും കാഴ്ചയും നിറപറയും വെച്ച് ഈശ്വരൻ ഞങ്ങൾക്ക് തന്നതാണ് നിന്നെ…

നിന്നിൽ കൂടിയാണ് ഈ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്തേണ്ടത്,,,എത്ര നാളന്ന് കരുതിയാ ഇങ്ങനെ നാട്ടാരുടെയും സ്വന്തക്കാരുടെയും കുശ്കുശുപ്പും കളിയാക്കാലും സഹിക്കുന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ട് ഹരി…

എത്ര അമ്പലങ്ങളിൽ കയറി ഇറങ്ങി എന്തുമാത്രം വഴിപ്പാടുംകൾ നേർന്നു..ഓരോരുത്തരും ഓരോ കാര്യങ്ങൾ പറയും അതെല്ലാം മുറപോലെ ചെയ്യൂ…എത്രയെന്ന് വെച്ചു് ഈ ബന്ധം ഇങ്ങനെ കൊണ്ട് പോകൂന്നത്…

കല്യാണം കഴിഞ്ഞ് 9 വർഷമാകുന്നു. ഇത് വരെ ഒരു കുഞ്ഞിക്കാല് കാണാൻ യോഗം ഇല്ലാണ്ട് ഞങ്ങളുടെ കണ്ണ് അടയൂല്ലോ ഈശ്വരാ…

ഹരി ഒരക്ഷരം പറയാതെ അമ്മയ്ക്ക് മുന്നിൽ ഇരിക്കുന്നത് അകത്ത് അടുക്കളയിൽ നിന്ന ശാലിനി ശ്രദ്ധിച്ചു…എപ്പൊഴും ഏത് പ്രതിസന്ധിയിലും താങ്ങും തണലും മായ് നിന്ന ഹരിയുടെ നിസംഗത ശാലിനിക്ക് സഹിക്കാവുന്നതിലും അധികം ആയിരുന്നു…

കുറച്ച് നാളുകളായുള്ള ഹരിയുടെ പെരുമാറ്റം ഇങ്ങനെയാണ് ഇടയ്ക്ക് കുത്തും കോളും വെച്ചുള്ള വർത്തമാനവും തുടങ്ങി…

ഒഴുകി ഇറങ്ങിയ മിഴിനീര് പുറം കയ്യാൽ തുടച്ചിട്ട് അവൾ കഴുകി കൊണ്ടിരുന്ന പാത്രം ഷെൽഫിലേക്ക് അടുക്കി വെച്ചും…

നെഞ്ച് വിങ്ങുന്ന സങ്കടത്തിരയിൽ ആടി ഉലയുന്ന നൗക പോലെ ശാലിനി നിന്നും..

പ്രണയ വിവാഹമായിരുന്നു തങ്ങളുടെത്…ഹരിയുടെ സ്ഥിതി വെച്ച് നോക്കൂമ്പൊൾ തങ്ങളുടെത് വളരെ താഴ്ന്ന ജീവിത നിലാവരത്തിൽ ജീവിച്ചവർ ആയിരുന്നു..പാവം പിടിച്ച ഒരു കൃഷിക്കാരന്റെ മോള്…അവൾക്കും കുടുംബത്തിനും സ്വപ്നം പോലും കാണാൻ പറ്റത്തൊര് കുടുംബമായിരുന്നു ഹരിയുടെത്…

ഹരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് താനുമായുള്ള വിവാഹത്തിന് അയാളുടെ അച്ഛനും അമ്മയും സമ്മതിച്ചത്…

ഇവിടെക്ക് വന്ന നാൾ മുതൽ അവർ ആ ഒര് അകലം പാലിച്ചിരുന്നു. എന്നാൽ എന്റെ ഹരി അവൻ അവരുടെ സ്നേഹം കൂടി വാരിക്കോരി തന്നപ്പൊൾ ഒരുപാട് സന്തോഷിച്ചും..

എന്നാൽ ഒരു കുഞ്ഞെന്ന സ്വപ്നം മാത്രം നിറവേറാതെ നിന്നും…

“ഹരി നിനക്ക് നിനക്ക് ഇവളെ ഒന്ന് ഒഴിവാക്കി കൂടെ..ഒരു കുഞ്ഞിന് ജന്മം നൽകാത്ത ഇവളെ നീയെന്തിനാ ഹരി ഇങ്ങനെ ചുമക്കൂന്നത് .. “

കൂരമ്പ് പോലെ ആ വാക്കുകൾ ഹൃദയത്തിലേക്ക് തറച്ചതും നിറമിഴിയോടെ ശാലിനി ഹരിയെ നോക്കി…

അയാൾ എന്ത് പറയൂമെന്ന് അവൾ കാതോർത്ത്….

ഹരി നീയെന്താ ഒന്നും പറയാത്തത് നിനക്ക് എന്താ ഉത്തരം ഇല്ലേ രുക്മിണി കർക്കശമായി ചോദിച്ചതും…

ഹരി,,,ഞാനെന്ത് വേണമെന്ന അമ്മ പറയുന്നത്…അവളെ കൊ ല്ലണോ…

നീ കൊ ല്ലൂകയൊന്നു വേണ്ടാ ഈ ബന്ധം ഒന്ന് അവസാനിപ്പിച്ചാൽ മതി..രുക്മിണി അമ്മ പറഞ്ഞതും

””'”ഞാൻ വക്കിലീനെ കാണാം “””

ഹരിയുടെ വാക്കുകൾ

ഞെട്ടലോടെ ശാലിനി സിങ്കിലേക്ക് അള്ളി പിടിച്ചും താഴെ വീഴാതിരിക്കാൻ …

അവളുടെ തലച്ചോറിനുള്ളിൽ ഒരു മൂളക്കം മാത്രം,,,ഒരു ഭ്രാ ന്തിയെ പോലെ അവൾ ചുറ്റ്പ്പാടും തുറിച്ച് നോക്കി…ആ വാക്കുകൾ…

“വക്കീലിനെ കാണാം “

എന്റെ ഹരി…അവൾ ഒരുവിധം നടന്ന് അവളുടെ ബെഡ്റൂമിൽ എത്തി..ബെഡിലേക്ക് വീണു…കണ്ണിൽ നിന്ന് ചൂട് ചോ ര പോലെ കണ്ണീർ ഒലിച്ചിറങ്ങി…മതിയാവോളം അവൾ കരഞ്ഞൂ,,,,കുറച്ച് കഴിഞ്ഞപ്പൊൾ അവൾ പതിയെ എഴുന്നേറ്റ് ഇരുന്നു എന്തോ ചിന്തിച്ചൂറപ്പിച്ചത് പോലെ അവൾ എഴുന്നേറ്റ് ഷെൽഫ് തുറന്നു.

ഷെൽഫിൽ നിന്നും അവളുടെ തുണികൾ ഷോൾഡർ ബാഗിലേക്ക് നിറച്ചു..ഷെൽഫിലെ ചെറിയ ഡ്രോ തുറന്ന് അവളുടെ അച്ഛൻ നൽകിയ അഭരണങ്ങൾ എടുത്ത് ഒരു തുള്ളി കണ്ണുനീർ അടർന്ന് അതിൽ വീണു..അതു ബാഗിലേക്ക് വെച്ചൂ,,,അവളുടെ സർട്ടിഫിക്കറ്റസ് ഇരുന്ന ഫയല് എടുത്തും അത് തുറന്ന് എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ട് അതിൽ നിന്നും ഒരു റിപ്പോർട്ട് അടങ്ങിയ ഫയൽ കയ്യിൽ പിടിച്ച് കൊണ്ട് മറ്റുള്ള ഫയൽ ബാഗിലേക്ക് വെച്ച് അത് അടച്ച് കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി…

അപ്പൊഴും അമ്മ മകനെ കുറ്റപ്പെടുത്തുകയും ഉപദേശിക്കൂകയും ചെയ്യുകയായിരുന്നു…

അവർക്ക് മുന്നിൽ എത്തിയതും ശാലിനി ബാഗ് താഴത്തേക്ക് വെച്ച് ഒരു നിമിഷം ഹരിയുടെ മുഖത്തേക്ക് നോക്കി…

അവനും അവളെ പകപ്പോടെ നോക്കി താഴെയിരിക്കുന്ന ബാഗിലേക്കും അവന്റെ നോട്ടം ഒരു മാത്ര ചെന്നു. അതേ പകപ്പിൽ രുക്മിണിയമ്മയും മരുമകളെ നോക്കി…

കരഞ്ഞ് വിങ്ങിയ മുഖമെങ്കിലും ഇപ്പൊൾ ശാലിനിയുടെ മുഖം ശാന്തമായിരുന്നു..

അവൾ കയ്യിലിരുന്ന ഫയൽ ഹരിയുടെ നേരെ നീട്ടി…

അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി…

ശാലിനി ഹരിയോട്…

അത് തുറന്ന് നോക്കു….

ഫയൽ തുറന്ന് റിപ്പോർട്ട് നോക്കിയ ഹരിയുടെ മുഖം വിവർണ്ണമായി…ര ക്തമയം നഷ്ടപ്പെട്ട് പരാജിതനായി തല കുമ്പിട്ടും അവൻ….

മകന്റെ മുഖം ശ്രദ്ധിച്ചതും രുക്മിണി

ഹരി എന്താ മോനെ എന്തായിത്…

അവൻ ഒന്നു പറയാതെ തറഞ്ഞ് ഇരുന്നു …

ഇതെല്ലാം കണ്ട ശാലിനി…

ഹരിക്ക് മനസ്സിലായല്ലോ ല്ലേ ആർക്ക് കുഴപ്പമെന്ന്…

അപ്പൊഴും മുന്നിൽ നടക്കുന്നത് എന്തെന്ന് അറിയാതെ രുക്മിണി മകനെയും മരുമകളെയും നോക്കി…

ശാലിനി..

അമ്മയ്ക്ക് മനസ്സിലായില്ല ല്ലേ എങ്കിൽ ഞാൻ പറയാം…ഒരു കുഞ്ഞ് ഉണ്ടാകാത്തത് എന്റെ കുഴപ്പം കൊണ്ടല്ല അത് ദാ.. ഈയിരിക്കുന്ന അമ്മയുടെ മകനാണ്

ഈ റിപ്പോർട്ടിൽ ഉണ്ട് എല്ലാം…ഇത് മൂന്ന് വർഷം മുമ്പെ ഞാൻ അറിഞ്ഞതാണ്. ഹരിയുടെ ബന്ധത്തിലുള്ള ശാന്തി ഡോക്ടറോട് ചോദിച്ചാൽ അറിയാം കാര്യങ്ങൾ…അന്ന് അവസാനമായി ഹോസ്പിറ്റലിൽ ടെസ്റ്റ് റീപ്പോർട്ടു നോക്കിയിരിക്കുമ്പൊൾ ആണ് ഹരിക്ക് കമ്പിനിയിൽ നിന്നും അർജന്റ് കോള് വന്നതും അത് അറ്റന്റ് ചെയ്യാൻ ഹരി പുറത്തേക്ക് പോയപ്പോഴാണ് എന്നെ ഡോക്ടർ അകത്തേക്ക് വിളിപ്പിച്ചത്..

അന്ന് ഡോക്ടറോട് ഒന്നേ ഞാൻ ആവിശ്യപ്പെട്ടള്ളൂ ഒരിക്കലും എന്റെ ഹരി ഇതറിയല്ലേന്ന് ഇതുവരെ അത് ഞാൻ പാലിച്ചൂ…പക്ഷേ ഇനി നാളെയൊര് പെൺകുട്ടി ഹരിയുടെ ജീവിതത്തിലേക്ക് വരുമ്പൊൾ എന്റെ അനുഭവം തന്നെ അവൾക്കും, അത് പാടില്ല….

അവൾ കഴുത്തിൽ കിടന്ന താലിചെയ്ൻ ഊരി തലകുനിച്ച് ഇരിക്കുന്ന ഹരിയുടെ കയ്യിലേക്ക് വെച്ച് കൊടുത്ത് കൊണ്ട് പറഞ്ഞൂ ഇത് ഇനി എനിക്ക് ആവിശ്യമില്ല…

മ്യൂച്ചൽ ഡിവോഴ്സിനുള്ള അപേക്ഷ കൊടുത്തോളൂ എവിടെയാ ഒപ്പിടേണ്ടത് എന്ന് വെച്ചാൽ പറഞ്ഞാൽ മതി..അവരെ ഒന്ന് നോക്കി ശാലിനി….മരവിച്ച് മനസ്സൂ ശരീരവുമായി ആ അമ്മയും മകനും ഇരുന്നു ..

ഇടറിയ പാദങ്ങൾ ശക്തിയോടെ ചേർത്ത് വെച്ച് അവൾ പുറത്തേക്ക് നടന്നു പുതിയ പുലരിയിലേക്ക് പുതിയ പ്രതീക്ഷകളിലേക്ക്….

അവസാനിച്ചൂ…

✍️സ്നേഹപൂർവ്വം സ്മിത..