പിറ്റേന്ന് ഹോസ്പിറ്റലിൽ എന്നെ കാണാൻ കണ്ണേട്ടനും കൂട്ടുകാരും എത്തുമ്പൊൾ കരഞ്ഞ് തളർന്ന് ഇരിക്കുന്ന എന്റെ അമ്മയെ…

കാമുകൻ

Story written by Smitha Reghunath

==============

“എന്റെ അമ്മൂ ഞാൻ പറയൂന്നത് ഒന്ന് നീ കേൾക്ക് പ്ലീസ് അമ്മു…”

“ഞാൻ കേൾക്കുവല്ലേകണ്ണേട്ടാ…കണ്ണേട്ടൻ പറയൂ…”

“അമ്മൂ, നിന്നെ എന്റെ അമ്മയ്ക്കൂ ഏട്ടനും ഏട്ടത്തിയമ്മയ്ക്കൂ കാണണമെന്ന്…”

“ഞാൻ പറഞ്ഞല്ലോ കണ്ണേട്ടാ എനിക്ക് ഏട്ടന്റെ വീട്ടിലേക്ക് വരാൻ വയ്യ നമുക്ക് പുറത്ത് എവിടെയെങ്കിലും വെച്ച് കാണാം. അമ്പലത്തിലോ, പാർക്കിലോ അല്ലങ്കിൽ ബീച്ചിലോ അങ്ങനെ എവിടെയെങ്കിലും..ഏട്ടാ…കണ്ണേട്ടാ…ഏട്ടനെന്താ ഒന്നു മിണ്ടാത്തത്…

“ഞാൻ എന്ത് പറയനാ അമ്മൂ, എനിക്ക് മനസ്സിലായി ഞാൻ നിന്നെ ചതിക്കൂ എന്നല്ലേ നീ കരുതുന്നത്. ആ..അത് പോട്ടെനിനക്ക് മനസ്സ് ഉണ്ടെങ്കിൽ ഞയാറാഴ്ച ഞാൻ നമ്മൾ പതിവായി കാണുന്ന സ്ഥലത്ത് ഞാൻ കാത്ത് നിൽക്കൂ അമ്മൂന് എന്നെ വിശ്വാസം ആണെങ്കിൽ വരാം ….”

അമ്മൂന്റെ മറുപടി കേൾക്കാതെ കണ്ണൻ മോബൈൽ കട്ട് ചെയ്തൂ. അമ്മൂ ഫോണുംകയ്യിൽ പിടിച്ചു കൊണ്ട് ആലോചിച്ചൂ…

തനിക്ക് കണ്ണേട്ടനെ വിശ്വാസം ഇല്ലേ?കണ്ണേട്ടൻ തന്നെ ചതിക്കുമെന്ന് ആണോ? ഒരിക്കലും അല്ല 3 വർഷമായി താനും കണ്ണേട്ടനും പ്രണയത്തിൽ ആയിട്ട്. അതൂ കോളേജിൽ തന്റെ സീനിയർ ആയ കണ്ണേട്ടനെ താനും കണ്ണേട്ടൻ എന്നെയും ശ്രദ്ധിച്ചിട്ട് കൂടിയില്ല.

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു…കോളേജിലെ പ്രബല യൂണിയനിൽപ്പെട്ട വിദ്യാർത്ഥികൾ തമ്മിൽ ഏറ്റ്മൂട്ടിയപ്പൊൾ അതിൽ ഒരു കുട്ടിയുടെ കല്ലേറ് ലക്ഷ്യം തെറ്റി തന്റെ നെറ്റിയിൽ വന്ന് കൊണ്ടതും ചുറ്റും എന്താണ് നടക്കുന്നത് എന്ന അറിയാതെ തന്റെ ബോധം മറയൂമ്പൊൾ താൻ രണ്ട് കൈകളിൽ ഭദ്രാമായിരുന്നു എന്ന് പിന്നീട് കൂട്ടുകാരികൾ പറഞ്ഞ് ആണ് അറിയുന്നത്…

പിറ്റേന്ന് ഹോസ്പിറ്റലിൽ എന്നെ കാണാൻ കണ്ണേട്ടനും കൂട്ടുകാരും എത്തുമ്പൊൾ കരഞ്ഞ് തളർന്ന് ഇരിക്കുന്ന എന്റെ അമ്മയെ മാത്രമേ അവര് കണ്ടുള്ളു. എന്റെ ചെറുപ്പത്തിലെ അച്ഛൻ ഞങ്ങളെ ഇട്ടേച്ച് ഈ ലോകത്തുന്ന് യാത്രയായിന്ന് അറിഞ്ഞ് ആ കൺകോണിൽ ഒരു തുള്ളി മിഴിനീര് പൊടിയുന്നത് ഞാൻ കണ്ടൂ, പീന്നീട് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആകൂന്നത് വരെ കണ്ണേട്ടൻ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു…നെറ്റിയിലെ മങ്ങാത്ത മുറിപാടിലെക്ക് വിരൽ ഓടിച്ച് കൊണ്ട് 3 വർഷം ഓർമ്മയിലെക്ക് ഒരിക്കൽ കൂടി പോയി….

“ആ സ്നേഹതണലിൽ ആണ് താനിന്നോളം കഴിഞ്ഞത് ഒരിക്കൽ പോലു ഒരു വാക്ക് കൊണ്ടോ അരുതാത്ത ഒരു സ്പർശനം കൊണ്ടൊ തന്നെ….എല്ലാം ശരിയാണ്” പക്ഷേന്റെ കൃഷ്ണാ ഞാൻ എന്താണ് ചെയ്യേണ്ടത് “എന്റെ അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളൂ…സാമ്പത്തികം ഇല്ലാത്ത എനിക്ക് ആകെക്കുടിയുള്ളത് അഭിമാനം ആണ് ഞാൻ എന്ത് ചെയ്യൂ ഭഗവാനെ….

“മോളെ…”

“അമ്മൂ…അമ്മൂട്ടി ഇത് വരെ ഉറങ്ങിയില്ലേ…എന്തേവയ്യേ മോൾക്ക്?മുഖം എന്താ വല്ലാതിരിക്കുന്നത്…എന്ത് പറ്റി ന്റെ കുട്ടിക്ക്? നെറ്റിയിലെക്ക് വിരൽ ചേർത്ത് ചൂട് ഒന്നു ഇല്ലല്ലോ പിന്നെ എന്താ….

ഒന്നുമില്ല അമ്മേ ഒരു ചെറിയ തലവേദന…

ഓ…അത് ഉറക്കമൊഴിഞ്ഞ് ഇങ്ങനെ പഠിച്ചിട്ടാണ് മോള് കിടന്ന് ഉറങ്ങ് ഇനി പഠിത്തമൊക്കെ നാളെ മതി

ശരി അമ്മേ..

“ഞാൻ കിടന്നോളാം അമ്മ പോയി കിടന്നോളൂ…

നേരം പുലർന്നപ്പൊഴെ രാവിലെ കുളിച്ച് അമ്മയുടെ സെറ്റും മുണ്ടും ഉടുത്ത് അമ്പലത്തിലെക്ക് ഏറങ്ങി ഭഗവാന്റെ മുന്നിൽ നിന്നും ഒരുപാട് നേരം മനസ്സ് നിറഞ്ഞ് പ്രാർത്ഥിച്ചും തെളിഞ്ഞ മനസ്സോടെ വീട്ടിലെത്തി…

“ഒരു തീരുമാനത്തോടെ ഞായറാഴ്ചയ്ക്കായി കാത്തിരുന്നു,. അന്ന് വിളിച്ചതിൽ പിന്നെ കണ്ണേട്ടൻ വിളിച്ചിത ഇല്ല..താനും അങ്ങോട്ട് വിളിച്ചില്ല…

“ഞായറാഴ്ച രാവിലെ നേരത്തെ എണ്ണീറ്റ് അമ്മയെ അടുക്കളയിൽ സഹായിച്ചിട്ട് കണ്ണേട്ടനെ കാണാൻ പുറപ്പെട്ടു…പറഞ്ഞ സമയത്തിന് കുറച്ച് മുമ്പെ ഞാൻ ചെല്ലൂമ്പൊൾ കണ്ണേട്ടൻ എന്നെ കാത്ത് ബൈക്കിൽ ചാരി നിൽപ്പുണ്ട്

“അമ്മൂ ഞാൻ വിചാരിച്ചത്….

“കണ്ണേട്ടൻ ബൈക്ക് എടുക്കൂ….

ഒരക്ഷരം മിണ്ടാതെ കൂറെ വഴികൾ പിന്നിട്ട് സാമാന്യം തരക്കേടില്ലാത്ത ഒരു ഇരുനില വീടിന്റെ മുന്നിൽ ചെന്ന് നിന്നൂ…തൊട്ട് അപ്പൂറത്തും ഇപ്പുറത്തും നിറയെ വീടുകൾ ഉള്ള ഒരു പരിസരം…

ഞാൻ പ്രതീക്ഷിച്ചത് ഒറ്റപ്പെട്ട ഒരു വീടായിരുന്നു…എന്റെ മനസ്സിലെ ഒരു പേടി എന്നെ വിട്ടൊഴിഞ്ഞൂ…

“ബൈക്കിന്റെ ശബ്ദം കേട്ടിട്ടൊ ഞങ്ങളൊ പ്രതിക്ഷിച്ചാണോ പെട്ടെന്ന് വാതിൽ തുറന്ന് ഒരു ചേച്ചി പുറത്തേക്ക് വന്നു…നല്ല ഐശ്വര്യം മുള്ള മുഖം…

വാ..അമ്മു…മിഴിച്ച് നിൽക്കണ്ട എല്ലാം കണ്ണൻ ഞങ്ങളോട് പറഞ്ഞിട്ട് ഉണ്ട്. ഞങ്ങള് പറഞ്ഞിട്ടാണ് അമ്മുനെ കണ്ണൻ കുട്ടിക്കൊണ്ട് വന്നത്…

മടിച്ച് നിന്ന എന്നെ ആ ചേച്ചി അകത്തേക്ക് കൂട്ടികൊണ്ട് പോയി. അകത്തെ മുറിയിൽ ഒരു വശം തളർന്ന് കിടക്കുന്ന അമ്മയുടെ അടുത്തേക്ക്.

അമ്മേ….അമ്മേ ഒന്ന് നോക്കിയെ ഇതരാണെന്ന്…

“അമ്മു..അമ്മു ല്ലേ…മോള് ഇന്ന് വരുമെന്ന് കണ്ണൻ പറഞ്ഞിരുന്നു…ഞാനാ മോളെ അവനെ നിർബന്ധിച്ചത് മോളെ ഒന്ന് കൂട്ടികൊണ്ട് വരാൻ…അവന് സമ്മതമല്ലായിരുന്നുന്റെ കുട്ടിയെ ഒരുപാട് നിർബ്ധിച്ചാണ് സമ്മതിപ്പിച്ചത്….

എനിക്ക് അറിയാം മോൾക്ക് വരാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു എന്ന്…കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടിയും വരില്ല എന്ന് അറിയാം…എനിക്ക് എന്റെ കണ്ണന്റെ പെണ്ണിനെ ഒന്ന് കാണണമായിരുന്നു എന്റെ അവസ്ഥ കണ്ടില്ലേ? കഷ്ടിച്ച് ഒന്ന് ഇരിക്കാം

“കണ്ണൻ എല്ലാം എന്നോട് പറഞ്ഞിട്ട് ഉണ്ട്..എത്രയും പെട്ടെന്ന് നിങ്ങളുടെ വിവാഹം നടത്തണം…കണ്ണനും അവന്റെ ഏട്ടനും ഞങ്ങളുടെ കുടുംബക്കാരും ആയി വരുന്നുണ്ട് മോളുടെ വീട്ടിലേക്ക് …

“തിരിച്ച് ബൈക്കിൽകണ്ണേട്ടന്റെ തോളിലേക്ക് ചാരി വരുമ്പൊൾ ഇത്രമാത്രം കണ്ണേട്ടൻ പറഞ്ഞു…

“അമ്മൂ…എന്റെ അമ്മ എനിക്ക് ചെറുപ്പത്തിലെ പറഞ്ഞ് തന്നിട്ട് ഉണ്ട് പെണ്ണിനെ കീഴ്പ്പെടുത്തിയല്ല സ്നേഹിക്കേണ്ടത് അവളുടെ ആദരവ് വാങ്ങിയാണ്….”

ശൂഭം