കല്യാണം മുടക്കികൾ
Story written by Noor Nas
================
ഈ സാറാമ്മ അറിയാതെ ഈ കരയിൽ ഒരു കല്യാണം നടക്കുകകയോ.? അതിന് ഇത്തിരി പുളിക്കും കല്യാണം നടത്താൻ മാത്രമല്ല അത് മുടക്കാനും ഈ സാറാമ്മയ്ക്ക് അറിയാം…
ആ വനജ കുറേ നാൾ മുൻപ്പ് അവളുടെ മോടെ ഫോട്ടോ എന്റെ കൈയിൽ തനിട്ട് പറഞ്ഞാതാണ്…മോൾക്ക് പറ്റിയ നല്ല വല്ല ആലോചനയും ഉണ്ടകിൽ കൊണ്ട് വരാൻ…അതിന്റെ പ്രായത്തിനു ചേർന്നത് ഒത്തു വരേണ്ടേ…നടന്നു നടന്നു എന്റെ ചെരുപ്പ് തേഞ്ഞത് മിച്ചം..
കുടിച്ച ചായയുടെ കാശ് പറ്റിൽ എഴുതിക്കോ എന്ന് പറഞ്ഞു കുടയും കക്ഷത്തു വെച്ച് പാട വരമ്പത്തൂടെ നടന്നു പോകുന്ന സാറമ്മയെ നോക്കി…
ചായ കടക്കാരൻ പരമു അവിടയിരുന്ന മറ്റുള്ളവരോട് പറഞ്ഞു
“തന്റെ കൈയിൽ നിന്നും വഴുതി പോയ ഇരയെ ആർക്കും ഇല്ലാതാക്കി തീർക്കാൻ മിടുക്കിയ ആ പോകുന്ന സാധനം..പാവം നാൽപ്പതാം വയസിൽ ഒത്തു വന്ന നല്ല ഒരു ബന്ധം ആയിരുന്നു. ആ വനജയുടെ മോൾക്ക് കിട്ടിയത്. അത് ആ പോകുന്ന സാധനം ഇല്ലാണ്ട് ആക്കുമോ എന്നാണ് എന്റെ പേടി…”
സത്യത്തിൽ കല്യാണം മുടക്കുന്നതും നടത്തുന്നതും ഈ കല്യാണ ബ്രോക്കന്മാർ തന്നെയാണ്…
വനജയുടെ വീടിന്റെ ഗേറ്റിന്റെ കൊളുത്തു എടുത്ത് മുറ്റത്തേക്ക് കയറിയ സാറാമ്മ..
“ഡി വനജേ…വനജേ…”
വനജ അടുക്കളയിൽ നിന്നും, “മോളെ സാവിത്രി പുറത്ത് ആരാണ്ടൊ വന്നിരിക്കുന്നു..ചെന്ന് ഒന്നു നോക്കിയേ…”
മൊബൈലിൽ തന്റെ ഭാവി വരനോട് സംസാരിച്ചുക്കൊണ്ടിരുന്ന സാവിത്രി..
പിന്നെ വിളിക്കാവേ എന്ന് പറഞ്ഞ് മൊബൈൽ കട്ട് ചെയ്തു നാശം എന്ന് പറഞ്ഞു ക്കൊണ്ട് പോയി വാതിൽ തുറന്നു. മുന്നിൽ സാറാമ്മ..
അവരുടെ ആ നിൽപ്പ് കണ്ടപ്പോൾ തന്നേ അവൾക്ക് തോന്നി അത്ര പന്തിയല്ലാത്ത നിൽപ്പ്..
അവർ മുറ്റത്തു നിന്നു ക്കൊണ്ട് തന്നേ അവളെ അടിമുടിയൊന്നു നോക്കി..
അവസാനം ആ നോട്ടം ചെന്ന് അവസാനിച്ചത് സാവിത്രിയുടെ കൈയിൽ ഇരിക്കുന്ന മൊബൈൽ ഫോണിൽ….
അതിനൊപ്പം ഒരു മുളലും ഉണ്ടായിരുന്നു. എന്തോ അർത്ഥം വെച്ചുള്ള മുളൽ..
സാറാമ്മ… “നീ പുതിയ മൊബൈലൊക്കെ വാങ്ങിച്ചോ കൊച്ചേ.?”
അതിന് മറുപടി പറഞ്ഞ് കൊണ്ട് വന്നത് അവളുടെ അമ്മ വനജ ആയിരുന്നു..
വനജ.. “ആ അതോ അത് അവളെ കെട്ടാൻ പോകുന്ന ചെക്കൻ അവൾക്ക് സമ്മാനമായി കൊടുത്തതാ ഇപ്പോൾ അതൊക്കെയാണല്ലോ രീതി..’
സാറാമ്മക്ക് ആ മറുപടി അത്ര സുഖിച്ചില്ല..
സാറാമ്മ.. “നിന്റെ മോൾക്ക് ചെക്കനെ കണ്ടുപിടിക്കാൻ നീ എന്നയല്ലേ ഏൽപ്പിച്ചേ…പിന്നെ അതിനിടയിൽ ഇപ്പോ എവിടെന്നാ പെട്ടന്ന് ഇങ്ങനെയൊരു ബന്ധം പൊട്ടി മുളച്ചു പൊങ്ങിയേ..??”
വനജ… “അത് നമ്മുടെ കല്യാണ ദലാൾ സുകുമാരൻ ചേട്ടൻ കൊണ്ട് വന്ന ഒരു ബന്ധമാ. എല്ലാം ഒത്തു വന്നപ്പോൾ അതങ്ങ് ഉറപ്പിച്ചു. കെട്ടാൻ പോകുന്ന ആൾക്കും ഉണ്ട് നാൽപതിൽ മുകളിലോളം വയസ്. പിന്നെ അവൾക്കും ഈ ബന്ധം ഇഷ്ട്ടമായി. അപ്പോ പിന്നെ ഒന്നും നോക്കാൻ ഇല്ലല്ലോ…അവൾക്ക് വയസ് കൂടും തോറും എന്റെ ചങ്കിൽ തീയാണ്…”
വീണ്ടും മൊബൈൽ റിംഗ് ഇപ്പോ വരാവേ എന്ന് പറഞ്ഞ് ചെവിയിൽ മൊബൈൽ ചേർത്തു പിടിച്ചു അകത്തേക്ക് പോകുന്ന സാവിത്രിയെ നോക്കി സാറാമ്മ മനസിൽ പിറു പിറു ത്തു “എന്റെ ശത്രുവും ഈ തൊഴിലിലെ എന്റെ എതിരാളിയുമായ സുകുമാരൻ കൊണ്ട് വന്ന ബന്ധം അല്ലെ..? അതിന് ഞാൻ ഒരുക്കി തരാം ചിത..”
സാറാമ്മയുടെ ചിന്തകളെ ഉണർത്തിയ വനജയുടെ ശബ്‌ദം..
“സാറാമ്മ വിഷമിക്കണ്ട ഈ കല്യാണം നടന്നു കഴിഞ്ഞാൽ സാറാമ്മയ്ക്കും വലതും തരാം..”
“ആർക്ക് വേണമടി നിന്റെ നക്കാ പിച്ച കാശ്…? ആ ദലാൾ സുകുമാരാന് മുന്നിൽ നീ എന്റെ തല താഴ്ത്തിപ്പിച്ചില്ലേ.?”
ശേഷം ആ മുറ്റത്തു കാറി തുപ്പിയ ശേഷം ചവിട്ടി മേതിച്ചു ക്കൊണ്ട് പോകുന്ന സാറമ്മ ഒരു നിമിഷം തിരിഞ്ഞു നിന്നു.
അപ്പോ കാണാം മുറിയുടെ ജനലിന് അരികെ നിന്ന് മൊബൈൽ ഫോണിൽ കൊഞ്ചി കുഴയുന്ന സാവിത്രി..
അതും കൂടി കണ്ടപ്പോൾ സാറമ്മയുടെ കണ്ണിലെ കനൽ ഒരു അഗ്നിഗോളമായി മാറി..
“കൊഞ്ചടി കൊഞ്ചി കുഴയ്. ഞാൻ ശെരിയാക്കി തരാം…”
പിന്നെ അവർ അവിടെ നിന്നില്ല നീണ്ട പാട വരമ്പത്തൂടെ കുടയും കക്ഷത്തു വെച്ച് മിന്നൽ വേഗത്തിൽ നടന്നും ഓടിയും നിങ്ങുന്ന സാറാമ്മ
പിറ്റേന്ന് വൈകുനേരം ചായ കടയിൽ ഇരിക്കുന്ന സാറാമ്മ..ദൂരെ പാട വരാമ്പത്തൂടെ നിര നിരയായി നടന്നു പോകുന്ന ആളുകൾ..ഒന്നും അറിയാത്ത ഭാവത്തിൽ പരമുനെ നോക്കി സാറാമ്മ.
“എന്താടാ പാടത്തിന് അപ്പുറം വിശേഷം. വല്ല കല്യാണമോ മറ്റോ അതോ വല്ലവരും ചത്തോ ??”
സാറാമ്മയുടെ മുന്നിൽ വന്ന് ചായ ഗ്ലാസ് അവർക്ക് മുന്നിൽ വെച്ച് ക്കൊണ്ട് പരമു
പറഞ്ഞു..
“നല്ല വിശേഷം ഉണ്ട് ആ വനജയുടെ മോൾ തൂങ്ങി മരിച്ചു…അതിന്റെ കല്യാണം എന്തോ നാറികൾ മുടക്കിയത്രേ ?”
സാറമ്മ…”ആണോ എന്നാലും ഏത് നാറി ആയിരിക്കും അത് മുടക്കിയത്..കഷ്ട്ടം തന്നേ..”
സാറാമ്മ അഭിനയത്തിന്റെ മുഖം മൂടി അണിഞ്ഞു ക്കൊണ്ട് അവിടെയിരുന്നു തകർത്തു അഭിനയിക്കുബോൾ…..
പാടത്തിനു അപ്പുറത്തെ ആ വിട്ടിൽ ഒരു ശരീരം തുങ്ങി നിൽപ്പ് ഉണ്ടായിരുന്നു. അത് വനജയുടെ മോൾ നാല്പതു വയസുകാരി സാവിത്രിയുടെ ശരീരം ആയിരുന്നു…
പിറ്റേന്ന് ആ കരയിൽ ആ ചായ കടക്ക് മുന്നിൽ ഒരു ഫ്ലസ്ക് പൊങ്ങി കല്യാണം മുടക്കികൾ സൂക്ഷിക്കുക….അതിന് കിഴേ ഒരു ഭാവ മാറ്റവും ഇല്ലാതെ ഒരു കുറ്റ ബോധവുമ്മില്ലാതെ കൂടുതൽ സന്തോഷത്തോടെ ചൂട് ചായ ഊതി കുടിച്ച് കൊണ്ടിരിക്കുന്ന കല്യാണ ദലാൾ സാറാമ്മ..
അവിടെയുള്ള പാവം ചില വയസന്മാരെ പഴിച്ചു കൊണ്ട് അവിടെ ചായ കുടിക്കാൻ വന്ന ചില നാട്ടുക്കാരും…
ആ വയസ്സന്മാരാണ് എല്ലാത്തിനും കാരണം..രാവിലെ വന്ന് ഇവിടെ കുത്തിയിരിക്കും പിന്നെ വൈകുനേരം വരെ. കല്യാണം മുടക്കലും പരുദുഷണവും…
പിന്നെ പരമുവിന് ഒരു താക്കിതും നാളെ തൊട്ട് ഈ ബെഞ്ചു കടയുടെ പുറത്ത് കാണാൻ പാടില്ല, കടയുടെ അകത്ത് ഇട്ടോണം കേട്ടല്ലോ.?
അതും കൂടി കേട്ടപ്പോൾ സാറാമ്മ മനസിൽ പൊട്ടിച്ചിരിച്ചു..തന്റെ എതിരാളി ദലാൾ സുകുമാരനെ തോൽപ്പിച്ച ആഘോഷത്തിന്റെ ആ ചിരിയുടെ അവസാനം…
കുടയും കക്ഷത്തു വെച്ച് അവിടെ നിന്നും ഇറങ്ങി പോകുന്ന അവരെ നോക്കി പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു വിറ്റ്നസ് പോലെ പരമുവും…