മാധ്യമങ്ങൾക്ക് കൊട്ടിഘോഷിക്കാൻ ഉള്ള ഒരു വിഷയം അത് മാത്രമായിരുന്നു അനാമിക….

അവൾക്ക് പറയാനുള്ളത്….

Story written by Aparna Dwithy

================

എന്നെ നിങ്ങൾ എല്ലാവരും മറന്നുകാണും അല്ലേ? അതെ മറന്നിരിക്കും അതാണ് നമ്മുടെ സമൂഹം.

ഞാൻ അനാമിക…

കുറച്ചു നാളുകൾക്ക് മുൻപ് ഹാഷ്ടാഗുകളിലും, നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളിലും ഞാൻ നിറഞ്ഞു നിന്നിരുന്നു. “ജസ്റ്റിസ് ഫോർ  അനാമിക” അങ്ങനെയായിരുന്നു പലരും അനാമിക എന്നൊരു പെൺകുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നറിഞ്ഞത്.

മാധ്യമങ്ങൾ ഒക്കെ കൂട്ട ബ ലാത്സം ഗത്തിനി രയായി കൊ ല്ല പ്പെട്ട അനാമികയുടെ മരണം ഒരാഘോഷമാക്കിയിരുന്നു. നെഞ്ചുപൊട്ടിക്കരയുന്ന എന്റെ അമ്മയുടെ ചിത്രങ്ങൾ അവരുടെ ക്യാമറകണ്ണുകൾ ഒപ്പിയെടുത്തിരുന്നു. ഒരുപാട് ദിവസം ആ ചിത്രങ്ങൾ വാർത്തകളിൽ നിറഞ്ഞുനിന്നു. പത്രങ്ങളുടെ ആദ്യ പേജിൽ തന്നെയുണ്ടായിരുന്നു അനാമികയുടെ മൃ തദേ ഹം നെഞ്ചോട് ചേർത്തു കരയുന്ന എന്റെ അമ്മ…..

എന്നിട്ടെനിക്ക് നീതി ലഭിച്ചോ? ഇല്ല….

മാധ്യമങ്ങൾക്ക് കൊട്ടിഘോഷിക്കാൻ ഉള്ള ഒരു വിഷയം അത് മാത്രമായിരുന്നു അനാമിക.

എന്തിനായിരുന്നു അവർ എന്നോട് ഈ ക്രൂ ര ത ചെയ്തത് ? ഞാൻ അന്ന് ഇറുകിയ വസ്ത്രം ധരിച്ചിരുന്നില്ല, ഞാൻ പോയത് ചുംബന സമരത്തിനും ആയിരുന്നില്ല, എന്തിന് ഞാൻ സഞ്ചരിച്ചിരുന്നത് രാത്രി പോലും ആയിരുന്നില്ല പട്ടാപകൽ ആയിരുന്നു അവർ നാലുപേരും എന്നെ പി ച്ചിച്ചീ ന്തിയത്. കരഞ്ഞു യാചിച്ചെങ്കിലും യാതൊരു ദയയും അവർ എന്നോട് കാണിച്ചില്ല, അവസാന ശ്വാസം നിലയ്ക്കും വരെ അവർ ക്രൂ.ര.ത കൾ തുടർന്നു…

എന്റെ മരണശേഷം ഞാൻ കാണുന്നുണ്ടായിരുന്നു എല്ലാം. എനിക്ക് വേണ്ടി പ്രതികരിക്കുന്നവർ, എന്റെ പേരിലുള്ള ഹാഷ്ടാഗുകൾ, എന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കുന്നവർ അങ്ങനെ എല്ലാവരെയും….

എന്നെ ഏറെ വിഷമിപ്പിച്ച കാര്യം എന്താണെന്നോ ഒരുപാട് പ്രമുഖർ എന്റെ മരണശേഷം എന്റെ വീട് സന്ദർശിച്ചിരുന്നു. അതിൽ പലരും എന്റെ അമ്മയോട് പറയുന്നത് ഞാൻ കേട്ടിരുന്നു എന്റെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന്. പക്ഷേ അവർക്കറിയാമായിരുന്നു എന്റെ മരണത്തിനുത്തരവാദികൾ ആരൊക്കെയാണെന്ന്. പണം നൽകി സ്വാധീനിച്ചു അവരൊക്കെ എന്നേ രക്ഷപ്പെട്ടിരിക്കുന്നു….

പിന്നെ വേറൊരു കാര്യം, എന്നെ പി ച്ചിച്ചീ ന്തിയ വരിൽ ഒരുവൻ ഫേസ്ബുക്കിൽ കുറിച്ചത് ഞാൻ കണ്ടു “എന്തിനായിരുന്നു അവർ അനാമികയോട് ഇങ്ങനെ ചെയ്തത് അവർക്കുമില്ലേ അമ്മയും പെങ്ങളും എന്ന് “

ഇല്ല അവനു അമ്മയും പെങ്ങളും ഉണ്ടാവില്ല ഉണ്ടാവുമായിരുന്നെങ്കിൽ അവൻ എന്നോടിങ്ങനെ ചെയ്യുമായിരുന്നില്ല.

“ഇനിയൊരു സഹോദരിക്കും ഇങ്ങനൊരവസ്ഥ ഉണ്ടാവാതിരിക്കട്ടെ ” എന്ന് ഫേസ്ബുക്കിൽ കുറിച്ചവൻ അപ്പോൾ അന്നവർ പകർത്തിയ എന്റെ ന ഗ്ന ദൃ ശ്യങ്ങൾ കാണുന്ന തിരക്കിലായിരുന്നു.

എന്റെ മരണത്തിനു ശേഷം പലരും എന്നെ സ്വന്തം സഹോദരിയായി കണ്ട് എനിക്ക് നീതി ലഭിക്കാൻ പോരാടുന്നത് ഞാൻ കണ്ടു. പക്ഷേ അനാമികയ്ക്ക് നീതി എന്നതിനപ്പുറം ഇനിയൊരു അനാമിക ഇവിടെ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ ആണ് ആദ്യം ചെയ്യേണ്ടത്…

എനിക്കും ഉണ്ടൊരു കുഞ്ഞനുജത്തി ഭയമാണെനിക്കവളെ ഓർത്തു. പകൽ പോലും ഒരു പെൺകുട്ടിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാതായിരിക്കുന്നു. മരിച്ചു കഴിഞ്ഞു പ്രതികരിച്ചിട്ടും നീതിക്ക് വേണ്ടി പോരാടിയിട്ടും എന്ത് കാര്യം. പോയ ജീവൻ തിരിച്ചു കിട്ടുമോ ? എനിക്ക് മുൻപും ഇങ്ങനെ പലസംഭവങ്ങളും ഉണ്ടായിട്ടുണ്ട് പലരും അതിനെതിരെ പ്രതികരിച്ചിട്ടും ഉണ്ട് എന്നിട്ടോ?എനിക്കും ഇങ്ങനെ സംഭവിച്ചില്ലേ. നാളെ മറ്റൊരാൾക്ക് അത് ഉണ്ടാവാൻ പാടില്ല. അതിന് വേണ്ടിയാണ് നിങ്ങൾ പ്രയത്‌നിക്കേണ്ടത്….

എന്റെ മരണത്തിനുത്തരവാദികളെ നിയമപരമായി ശിക്ഷിക്കണമെന്ന് എനിക്കാഗ്രഹമില്ല. കാരണം നമ്മുടെ നീതിപീഠം കൊടുക്കുന്ന ശിക്ഷ എന്താണെന്നു നിങ്ങൾക്കറിയാമല്ലോ. പ്രതികൾക്ക് വേണ്ടി വാദിക്കാൻ ഒരുപാട് പേരുണ്ടാവും. ജയിലിൽ അവർക്ക് ഏറ്റവും നല്ല സുഖസൗകര്യങ്ങൾ ലഭിക്കും ചെയ്ത തെറ്റിനുള്ള പ്രോത്സാഹനമെന്നോണം…

എന്റെ അഭിപ്രായത്തിൽ ഇങ്ങനെ ഉള്ളവരെ ജനങ്ങൾക്ക് വിട്ടുകൊടുക്കണം. ജനങ്ങൾ തീരുമാനിക്കും അവർക്കുള്ള ശിക്ഷ. നിയമം കൈയിലെടുത്തതിന് കോടതി നിങ്ങളെ ശിക്ഷിച്ചാലും ദൈവത്തിന്റെ കോടതി നിങ്ങളെ വെറുതെ വിടും. കാരണം നിങ്ങൾ ചെയ്തത് നിങ്ങളുടെ സഹോദരിക്ക് വേണ്ടിയാണ്.

എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളു ഇനിയൊരു അനാമിക ഇവിടെ ഉണ്ടാവരുത്. ഓരോ സ്ത്രീയും സ്വന്തം പെങ്ങളാണെന്നു കണ്ട് അവരെ സംരക്ഷിക്കുക അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.

“പിഞ്ചുകുഞ്ഞുങ്ങളോട് വരെ ക്രൂ ര ത കാട്ടുന്ന ഈ നാട്ടിൽ ജനിച്ചു പോയതാണ് എനിക്ക് പറ്റിയ തെറ്റ് “

ഇനി ഒരു പെണ്ണും ഇങ്ങനെ പറയരുത്. ക്രൂ ര ത കാട്ടുന്ന ഓരോരുത്തർക്കും ഏറ്റവും കഠിനമായ ശിക്ഷ തന്നെ നമ്മുടെ നാട്ടിൽ കൊണ്ടുവരണം. ഇനി അതിന് വേണ്ടിയാണ് നിങ്ങൾ പോരാടേണ്ടത് കാരണം നാളെ ഇത് സംഭവിക്കുക നിങ്ങളുടെ അമ്മയ്ക്കാവാം, പെങ്ങൾക്കാവാം, ഭാര്യയ്ക്കാവാം, മകൾക്കാവാം….

അവരെ ഒക്കെ സംരക്ഷിക്കാൻ, ആരെയും പേടിക്കാതെ അവർക്കൊക്കെ സഞ്ചരിക്കാൻ നമ്മൾ മാറിയേ പറ്റൂ , ഈ സമൂഹത്തെ മാറ്റിയേ പറ്റൂ…….!

~അപർണ