മുന്നിൽ നിൽക്കുന്ന കാവൽ വിളക്കിന് ഇടയിലെ കമ്പിയിൽ രണ്ട് കിളികൾ കൊക്കുരുമ്മി നിൽക്കുന്നുണ്ടായിരുന്നു…

ആത്മാവിന്റെ ചുംബനം

Story written by Abdulla Melethil

====================

‘ട്രെയിനിന്റെ ജാലക വാതിലിൽ കൂടി അലസമായി പുറത്തേക്ക് നോക്കി ഇരിക്കുന്നതിനടയിലാണ് ഒരു മിന്നായം പോലെ അവൾ കടന്ന് പോയത്. ട്രെയിനിൽ കയറാനുള്ള ധൃതിയും പരിഭ്രമവും അവളുടെ മുഖത്ത് കാണാമായിരുന്നു…

യാത്രയുടെ വിരസത വേനലിൽ പിറവിയെടുക്കുന്ന മഴ പോലെ എങ്ങോ പോയ് മറഞ്ഞു..പനിക്കിടയിൽ വെട്ടിവിയർത്തവനെ പോലെ ആകെ ഒരു പരവേശം. വീണ്ടും വീണ്ടും ആ മുഖം ആലോചിച്ചപ്പോൾ ഒരുറപ്പിൽ എത്തി ചേർന്നു. അതവൾ തന്നെ അനു…അനുകുട്ടി

അസ്തമയ സൂര്യന്റെ ഇളവെയ്‌ലിൽ പാറി കളിക്കുന്ന അവളുടെ മുടിച്ചുരുളുകളും അവളുടെ കണ്ണുകളും ഒരു ഭാരത്തോടെ നെഞ്ചിൽ തറഞ്ഞു നിന്നു.

പിന്നെ ഇരുന്നിടത്ത് ഇരുപ്പ് കിട്ടിയില്ല. സീറ്റിൽ നിന്നും എണീറ്റ് ഡോറിന്റെ അടുത്തേക്ക് ചെന്നു നിന്നു..

അവിടെ ചെന്ന് നിന്നിട്ടും ഒഴുക്കിനെയോ ഓളങ്ങളെയോ മറികടക്കാൻ ആയില്ല. എല്ലാം ഒന്നൊന്നായി ഒഴുകി വന്നു

പിന്നിട്ടു പോകുന്ന കാഴ്ചകളെ  പോലെ കടന്ന് പോകുന്ന എല്ലാ കാഴ്ചകൾക്കും ഇടയിൽ അവളുടെ കണ്ണുകൾ, അവളുടെ മുഖം…

ചിലപ്പോഴേക്കോ അത് നിറഞ്ഞു നിൽക്കുന്ന പോലെ കാഴ്ചകൾ വ്യക്തമാകുന്നില്ല. അപ്പോഴാണ് കവിളിലെ നനവിൽ നിന്നും നിറഞ്ഞിരിക്കുന്ന കണ്ണുകൾ തന്റെയാണെന്ന് ഹരിക്ക് മനസ്സിലായത്

ഒരു ചിരി കേട്ടപ്പോഴാണ് ഹരി അകത്തേക്ക് നോക്കിയത്. ഒരു കുഞ്ഞിനെ അവന്റെ അമ്മ കളിപ്പിക്കുകയാണ് അവനപ്പോൾ കുടുകുടെ ചിരിക്കുന്നു..അനുകുട്ടിയും അങ്ങനെ ആയിരുന്നു, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും, സങ്കടത്താൽ കണ്ണ് നിറഞ്ഞാലും അവൾ ചിരിച്ചു കൊണ്ടിരിക്കും..

കോളേജിലെ അവസാന ദിവസത്തിലെ ഘോഷങ്ങൾക്കും നൊമ്പരങ്ങൾക്കും ചിലപ്പോൾ പിറവിയെടുക്കുന്ന സ്മശാന മൂകതയിലേ മരിച്ച മൗനത്തിനുമിടയിലാണ് അവൾ പറഞ്ഞത് ഹരിയില്ലാതെ ഒരു ദിവസം കടന്ന് പോകുന്നത് ചിന്തിക്കാൻ കൂടി കഴിയില്ലെന്ന്..

അന്ന് നെഞ്ചിലുണ്ടായ പൊള്ളൽ ഹരിക്ക് അപ്പോഴും ഉണ്ടായി. അയാൾ പുറം കാഴ്ചകളിൽ വീണ്ടും കണ്ണുകളെ അകത്തേക്ക് പായിച്ചു. ഇപ്പോൾ ചിരി കേൾക്കാനില്ല കുഞ്ഞ് അവന്റെ അമ്മയുടെ മടിയിൽ കിടന്നുറങ്ങി..

എല്ലാവരും യാത്ര പറയാനും  പിരിയാനും തുടങ്ങിയപ്പോഴാണ് അവൾ പറഞ്ഞത് എനിക്ക് ഹരിയുടെ നെഞ്ചിൽ ചാരി കിടക്കണം എന്നിട്ട് ഹരി പറയുന്ന കഥകളിലൂടെ നൂലില്ലാത്ത പട്ടം പോലെ പറന്ന് നടക്കണം ഹരിയുടെ കൈകൾ ചേർത്ത് പിടിച്ചു നടക്കണം..കരയുകയാണെങ്കിലും ചിരിക്കുന്ന അവൾ അപ്പോൾ ചിരിക്കുന്നുണ്ടായിരുന്നില്ല..

അന്നവളെയും കൊണ്ട് പുറത്തേക്ക് നടന്നു. അസ്തമയ സൂര്യൻ ചുവപ്പ് അണിഞ്ഞു. ഭൂമിയെയും ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ഒരു ചുവപ്പ് മെത്ത അണിയിച്ചിരുന്നു..അവൾ നടക്കുകയായിരുന്നില്ലഅവൾ നെഞ്ചിൽ ചാരി ഒരു കൊച്ചു കുട്ടിയെ പോലെ ഉറങ്ങുകയായിരുന്നു

കടലിലെ ഹുങ്കാരങ്ങൾ കുറഞ്ഞു. ഒരു താരാട്ട് പോലെ ചെവിയിലേക്ക് എത്തിയിരുന്നു അതവൾ  കേട്ടിരിക്കണം ഹരി നമുക്ക് ബീച്ചിലേക്ക് പോകാം..ചുവപ്പ് വെയിൽ താഴ്ന്നിരുന്നെങ്കിലും.അവളുടെ കണ്ണ് നീരിലെ സ്വർണ്ണ തിളക്കം അപ്പോഴും കണ്ടു..

നിരനിരയായി ഓരോ പാരഗ്രാഫ് പോലെ ഇടവിട്ട് ഇരുമ്പ് ബഞ്ചുകൾ വിളക്ക് കാലുകൾ മാലാഖയെപോലെ അവക്ക് കാവൽ നിൽക്കുന്നു..

അതിലൊരിടത്ത് അന്നവളെയും ചേർത്ത് പിടിച്ചിരുന്നു..ഒരിക്കൽ അവളോട് പറഞ്ഞിരുന്നു അനുകുട്ടി എനിക്കൊരാഗ്രഹം ഉണ്ട് നീ സെറ്റ്സാരിയുടുത്ത് തുളസി.കതിർ ചൂടി ഒരു നാടൻ പെണ്ണായി എന്റെ അടുത്തേക്ക് വരണമെന്ന്..

കോളേജിലെ ഏതോ പ്രോഗ്രാമിൽ അന്നവൾ അങ്ങനെ കടന്ന് വന്നു, ചെറിയൊരു പുഞ്ചിരിയോടെ..ഇന്നും അവളതാണ് ഉടുത്തിരുന്നത്

ബീച്ചിലേ ആളുകളും കാവൽ വിളക്കുകളുംകറുത്ത രൂപങ്ങളെ പോലെ നിഴലുകളാകാൻ തുടങ്ങി..

നിനക്ക് ഉമ്മ വെക്കണ്ടേ ഹരീ..ഒരു പ്രാവ് കുറക്കുന്ന പോലെ അവൾ ചോദിച്ചു. അവളോട് എപ്പോഴോ പറഞ്ഞിരുന്നു നിന്നെ കെട്ടിപിടിച്ചൊരുമ്മ വെക്കണം എന്ന്..

വിയർത്തിട്ടോ മഴ ചാറിയിട്ടോ പകുതി കാണുന്ന അവളുടെ  വ യ റിനോട് സാരി ഒട്ടി ചേർന്ന് നിന്നിരുന്നു..

മുന്നിൽ നിൽക്കുന്ന കാവൽ വിളക്കിന് ഇടയിലെ കമ്പിയിൽ രണ്ട് കിളികൾ കൊക്കുരുമ്മി നിൽക്കുന്നുണ്ടായിരുന്നു അനുവിന്റെ ദേഹത്തെ ചൂടും വിയർപ്പും ഹരിയോട് ഒട്ടി നിന്നും അവളൊന്ന് കൂടെ അവനെ ചേർത്ത് പിടിച്ചു..

അവളുടെ മിനുസമേറിയ ചുണ്ടുകളിൽ അവൻ പതിയെചു ണ്ടുകൾ ചേർത്തു..അവളുടെ കഴുത്തിൽ പിരടിയിൽ എല്ലാം അവൻ ചുണ്ടുകൾ ചേർത്തു അവളുടെ വ യ റിന് മേലേക്ക് അവന്റെ ചുണ്ടുകൾ എത്തിയപ്പോൾ അവളൊരു സീ ൽക്കാരം പുറപ്പെടുവിച്ചു..

കടൽ കരയിലെ ബഞ്ചുകൾ അനാഥമായി രണ്ട് നിഴലുകൾ മാത്രം അവസാനം അവിടെ നിന്നും വിട പറഞ്ഞു…

ഹരി ഉള്ളിലേക്ക് കടന്നിരുന്നു. ചിരിച്ചു കളിച്ചിരുന്ന കുട്ടി ഇപ്പോൾ അവന്റെ അമ്മയുടെ മടിയിൽ കിടന്ന് കഥകൾ പറയുകയാണ്..അനുകുട്ടി കൂടി ഉള്ളൊരു ട്രൈനിലാണ് താൻ സഞ്ചരിക്കുന്നതെന്ന ഓർമ്മ അവനെ വീണ്ടും പഴയ ചിന്തയിലേക്ക് നയിച്ചു..

അനു തുടർന്നും പഠിച്ചു..ഒരുജോലി അവളുടെ ലക്ഷ്യമായിരുന്നു..അവളൊരിക്കലും തന്നെ മറന്നില്ല. മുടങ്ങാതെ എല്ലാ ജന്മദിനങ്ങൾക്കും ആശംസ അറിയിച്ചു കത്തുകൾ വിളികൾ എല്ലാം വന്ന് കൊണ്ടിരുന്നു..

അതിന് ശേഷവും ഒന്നോ രണ്ടോ തവണ കണ്ടു..അവസാനം കാണുന്നത് എപ്പോഴാണ് എത്ര വർഷം മുമ്പാണ് അവളൊരു കണ്ണട ഇട്ടിരുന്നു അവളുടെ മുടി കാറ്റിൽ അനുസരണയില്ലാതെ പാറി കളിച്ചു..

ഒരു പച്ചയും ചുവപ്പും കലർന്നൊരു സാരിയും ഉടുത്ത് അന്ന് കുറെ സംസാരിച്ചു ചിരിച്ചു കളിച്ചു. പോകാൻ നേരം നെഞ്ചിൽ ചേർന്ന് കിടന്ന് അവൾ വിതുമ്പി…

ഹരി കണ്ണുകൾ തുടച്ചു അടുത്തിരുന്ന പയ്യൻ എന്ത് പറ്റി സർ എന്ന് ചോദിച്ചു..ഹരി ഒന്നുമില്ലെന്ന് പറഞ്ഞു..

വീട്ടിൽ കല്യാണ ആലോചനകൾ നടക്കുന്നു ഹരി എന്തെങ്കിലും ചെയ്യണം എന്നവൾ ഫോണിൽ സങ്കടത്തോടെ വിളിച്ചു പറഞ്ഞപ്പോഴാണ് ഹരി ആദ്യമായി തന്നെ കുറിച്ചു ചിന്തിച്ചത്..

അമ്മയോട് പറഞ്ഞ ഉടനെ ചോദിച്ചത് ജാതിയും മതവും ഒന്നാണോ എന്നായിരുന്നു..ജാതി ഒന്നല്ല എന്ന് പറഞ്ഞ ഉടനെ സമ്മതിക്കില്ല എന്നും പറഞ്ഞു..

മുത്തശ്ശിയും അമ്മയും ഒരുപോലെയാണ് പറഞ്ഞത്. ജാതി വെറുതെ ഉണ്ടായതല്ല അതിന് പിന്നിൽസത്യങ്ങൾ ഉണ്ട് ഹരി മോൻ അവളെ മറന്നേക്കൂ..

മുത്തശ്ശി ഒന്ന് കൂടി പറഞ്ഞു, ഇങ്ങോട്ട് കൊണ്ട് വരുന്നെങ്കിൽ ഞാൻ മരിച്ചിട്ട് മതി..അതല്ല ഞങ്ങളെ വിട്ടിട്ട് അവളെയും കൊണ്ട് ജീവിക്കാൻ ആണെങ്കിൽ ആയിക്കോളൂ…

ട്രെയിനിന്റെ ശബ്ദം കൂടി വന്നു. ഹരിയുടെ ഹൃദയത്തിനുള്ളിലെ സംഘർഷങ്ങൾ പോലെ..എവിടെയോ നിർത്താൻ ഉണ്ടെന്ന് തോന്നുന്നു..ഓരോ സ്റ്റോപ്പിൽ എത്തുമ്പോഴും ഹരി ഇറങ്ങി നോക്കി അവൾ ഇറങ്ങുന്നുണ്ടോ എന്ന് അവൾ ജിയോളജി എൻജിനീയർ ആണെന്ന് അറിഞ്ഞിരുന്നു. എവിടെയാണ് ജോലി എവിടേക്കാണ് വിവാഹം കഴിച്ചത് ഒന്നും അറിയില്ല..

അവളോട് നേരിൽ പറയാൻ ധൈര്യം ഉണ്ടായില്ല ഫോണിൽ പറഞ്ഞു..അവളൊരു മഴയായി നിന്ന് പെയ്തു..ഇടിയും മിന്നലും അനേകം ഉണ്ടായിരുന്ന ഒരു ഘോര മഴ..

അന്ന് വീട്ടിൽ നിന്നിറങ്ങി..ബാംഗ്ലൂരിൽ സുഹൃത്തിന്റെ അടുത്തേക്ക് അവനൊരു കമ്പനിയിൽ ജോലി ശരിയാക്കി തന്നു..അനുവിനെകുറിച്ചു പിന്നൊന്നും അറിഞ്ഞില്ല അറിയാൻ ശ്രമിച്ചില്ല..മുത്തശ്ശി മരിച്ചപ്പോൾ ബാംഗ്ലൂരിൽ നിന്നും വന്നു..

പോകാൻ നേരം അമ്മ കല്യാണത്തെ കുറിച്ചു സൂചിപ്പിച്ചു. അടുത്ത വീട്ടിലെ തങ്ക ചേച്ചിയാണ് മുത്തശ്ശി വയ്യാണ്ടായ മുതൽ രാത്രിയിൽ തുണക്ക് വരുന്നത് ഒറ്റക്ക് എത്ര നാളെന്ന് വെച്ചാണ് മുത്തശ്ശിയും പോയി..ഇനി ഞാനെത്ര കാലം..

അന്നൊന്നും മിണ്ടാതെ  പോന്നു..അമ്മക്ക് തീരെവയ്യ എന്നറിഞ്ഞപ്പോഴാണ് വീണ്ടും ഈ വരവ്. ഇനി മടക്കം ഉണ്ടാകില്ല..

ട്രെയിൻ വീണ്ടും ശബ്ദം കൂടി കൂടി വന്നു..നിർത്താൻ ആയപ്പോൾ ഹരി വീണ്ടും ഇറങ്ങി നോക്കി..ചുറ്റുപാടും നോക്കി ഒരുപാട് ആളുകൾ ഇറങ്ങാൻ ഉണ്ടായിരുന്നു..

ഒരാൾകൂട്ടത്തിൽ ഒരു പൊട്ട് പോലെ അവളെ വീണ്ടും കണ്ടു. ഹരിയുടെ ഹൃദയം ധൃതഗതിയിൽ മടിച്ചു കൊണ്ടിരുന്നു. അയാൾ അയാളുടെ ബാഗുകൾ എല്ലാം ഇറക്കി ട്രെയിൻ പതിയെ കടന്ന് പോയി ഹരി ഇറങ്ങിയ ഇടത്തേക്കാണ് അവളും വരുന്നത്..

ഹരിയുടെ കൈകൾ വിറച്ചു. ഹൃദയം മിടിക്കാൻ മറന്നു നിന്നു..

കുറച്ചു ദൂരെ നിന്നെ ധൃതിയിൽ നടക്കുകയായിരുന്ന അവളുടെ കണ്ണുകളിൽ ഹരിയേയും കണ്ടു

അവളുടെ കാലുകൾക്ക് വേഗം കുറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ രണ്ട് കൈകൾ കൊണ്ടും മുഖം തുടച്ചു..

ഹരിയും ചങ്കിൽ ഒതുക്കി പിടിച്ചു അവന്റെ സങ്കടങ്ങൾ..

അവൾ അവന്റെ അടുത്ത് ഒന്നും മിണ്ടാതെ നിന്നു..കണ്ണുകൾ നിറയുകയും അവൾ അപ്പോൾ തന്നെ തുടക്കുകയും ചെയ്തു കൊണ്ടിരുന്നു..

ഇവിടെയാണോ ജോലി..ഹരി വാക്കുകൾ പെറുക്കി എടുത്ത് ചോദിച്ചു..

അല്ല ചേച്ചിയുടെ വീടാണ്..അച്ഛൻ മരിച്ച ശേഷം അമ്മയെയും കൂട്ടി ഇവിടെയാണ്..അമ്മക്ക് ഒറ്റക്ക് നിൽക്കാൻ പേടി ഞാൻ ജോലി സ്ഥലത്താകുമ്പോൾ..

ലീവ് കിട്ടുമ്പോൾ അമ്മയെയും കൂട്ടി വീട്ടിൽ പോകും വരുമ്പോൾ അമ്മയെ ഇവിടെ തന്നെ നിർത്തും..

ഹരി മുത്തശ്ശി മരിച്ചതും അമ്മക്ക് സുഖമില്ലാത്തതും പറഞ്ഞു അവൾ മൂളി കേട്ടു..

ആൾ നാട്ടിലല്ലേ..ഹരി പണിപ്പെട്ട്ചോദിച്ചു..

ഇല്ല കല്യാണം കഴിഞ്ഞിട്ടില്ല വരുന്ന ആലോചനകൾ ഒക്കെ ഓരോ കാരണം പറഞ്ഞു മുടക്കിയപ്പോഴാണ് അച്ഛൻ പെട്ടെന്ന് പോയത്..

എനിക്ക് മറ്റൊരാളെ ഹരിയുടെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല ഞാൻ തോറ്റു പോയി..

അവൾ മുഖം പൊത്തി കരഞ്ഞു..ഹരി അവളുടെ കൈകളിൽ പിടിച്ചു എനിക്കും കഴിയില്ല…നിന്റെ സ്ഥാനത്ത് മറ്റൊരാളെ…

ഇനി അതൊന്നും വേണ്ട ഹരി. കല്യാണം എന്നുള്ള ചിന്തയെ ഇപ്പോൾ മനസ്സിലില്ല കാണാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. കണ്ടല്ലോ ഒരുപാട് സന്തോഷമായി..

അവൾ പതിയെ യാത്ര പറഞ്ഞു പിരിഞ്ഞു..ഹരി ഒരു നിഴൽ പോലെ ഒരൊറ്റ മരം പോലെ ആ പ്ലാറ്റ് ഫോമിൽ നിന്നു..

അനു വീട്ടിലെത്തി കുളിച്ചു ഫ്രഷായി ഭക്ഷണം കഴിക്കുമ്പോഴും ഹരി ആയിരുന്നു എല്ലായിടത്തും അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി തുടങ്ങിയിരുന്നു. പിന്നെന്തിനായിരുന്നു ഇത്രയും കാലം..

വൈകീട്ട് അമ്മയെയുംകൂട്ടി വീട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ ഹരിയെ കണ്ട സ്ഥലം കണ്ടപ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു..അമ്മയുടെ ഒരു കൈ പിടിച്ചു മറു കൈയ്യിൽ ബാഗും തൂക്കി അവളവിടെയാകെ കണ്ണോടിച്ചു..അവൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ..വൈകീട്ട് അമ്മയെയും കൂട്ടി പോകുമെന്നും പറഞ്ഞിരുന്നല്ലോ..

ട്രെയിൻ വന്നപ്പോഴും അവൾ അമ്മയെയും ബാഗും കൊണ്ടും ഒഴിഞ്ഞ കമ്പാട്മെന്റ് നോക്കി നടന്നു..അവൾക്കും അമ്മക്കും സീറ്റ് കിട്ടി അവളുടെ കണ്ണുകൾ നിറയുന്നതും തുടക്കുന്നതും അമ്മയും കാണുന്നുണ്ടായിരുന്നു വീട്ടിലെത്തി ചോദിക്കാമെന്ന് വെച്ചു..

അവൾ ഒന്ന് മയങ്ങി..ഇടക്കൊക്കെ ഞെട്ടി ഉണർന്ന് ചുറ്റും നോക്കും വീണ്ടും ഉറങ്ങും..

അവസാനം ഇറങ്ങേണ്ട ഇടം എത്തിയപ്പോൾ അമ്മ അവളെ വിളിച്ചുണർത്തി അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു..

അവളും അമ്മയും പുറത്തിറങ്ങി. ഓരോട്ടോ വിളിക്കാൻ നിൽക്കുമ്പോൾ കുറച്ചെടുത്തായി ഒരാൾ നിന്നിരുന്നു. അവൾ ഒരിക്കലെ നോക്കിയുള്ളൂ അവൾ ആളെ തിരിച്ചറിഞ്ഞു..അത് ഹരിയായിരുന്നു..അവൾ അവന്റെ അടുത്തേക്ക്ചെന്നു. നിറ കണ്ണുകളോടെ അവന്റെ കൈ പിടിച്ചു ഇരുട്ടിൽ അവന്റെ കണ്ണുകൾ നിറയുന്നത് ആരും കണ്ടില്ലായിരുന്നു. അവൻ അവളെ ചേർത്ത് പിടിച്ചു..

അമ്മക്കും അറിയില്ലായിരുന്നു ഇപ്പോൾ തന്റെ കണ്ണെന്തിനാണ് നിറഞ്ഞതെന്ന്…അവർ മൂന്ന് പേരും ഒരിടത്തേക്ക് സഞ്ചരിച്ചു…

**************

സ്നേഹത്തോടെ Abdulla Melethil