അവന്റെ മുറി വൃത്തിയാക്കാൻ വേണ്ടി മുറിയിൽ കയറിയപ്പോഴാണ് ആ മൈബൈൽ അവരുടെ ശ്രദ്ധയിൽ പെട്ടത്…

ശിക്ഷണം

Story written by Praveen Chandran

===================

കുറച്ചു നാളുകളായി അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ..മകന്റെ പെരുമാറ്റങ്ങളിൽ ഈയിടെയായി ഉണ്ടായിട്ടുളള മാറ്റങ്ങളായിരുന്നു അതിനു കാരണം..

അവന് പതിനാറു വയസ്സായതേയുളളൂ..പഠിക്കാനും മിടുക്കനാണ്..പക്ഷെ ഈയിടെയാണ് അവന്റെ പപ്പ അവന് പുതിയ മൊബൈൽ അയച്ചുകൊടുത്തത്..അതിനു ശേഷം അവനെ ന്തൊക്കെയോ ഒളിക്കുന്നത് പോലെ അവർക്ക് ഒരു തോന്നൽ..

പലപ്പോഴും കതകടച്ചിരുന്ന് കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്യുന്നതായിട്ട് അവർ മനസ്സിലാക്കിയി രുന്നു..

അങ്ങിനെയിരിക്കെ ഒരു ദിവസം അവൻ പുറത്തു പോയ സമയം..അന്ന് മൊബൈൽ എടുക്കാൻ അവൻ മറന്നിരുന്നു..അവന്റെ മുറി വൃത്തിയാക്കാൻ വേണ്ടി മുറിയിൽ കയറിയപ്പോഴാണ് ആ മൈബൈൽ അവരുടെ ശ്രദ്ധയിൽ പെട്ടത്..

നമ്പർ ലോക്ക് ചെയ്തിരുന്ന ആ മൊബൈൽ ഒരൂഹം വച്ചാണ് അവന്റെ ജനന വർഷം ടൈപ്പ് ചെയ്ത് ഒന്നു ശ്രമിച്ചു നോക്കിയത്..

ഊഹം തെറ്റിയില്ല..പക്ഷെ മൊബൈൽ തുറന്ന അവർ ശരിക്കും ഞെട്ടിപ്പോയി …

അശ്ലീല ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന ആ മൊബൈൽ കൈ കൊണ്ട് തൊടാൻ തന്നെ അവർക്ക് അറപ്പു തോന്നി..പക്ഷെ അതിനേക്കാൾ അവരെ ഞെട്ടിച്ച കാരൃം മറ്റൊന്നായിരുന്നു..

“അനിതചേച്ചി” എന്നെഴുതിയതു കണ്ടാണ് ആ ഫോൾഡർ അവർ ഓപ്പൺ ചെയ്തുനോക്കിയത്

അവരുടെ അടുത്ത വീട്ടിലെ മധൃ വയസ്ക്കയായ സ്ത്രീയുടെ ന.ഗ്ന ശരീരഭാഗങ്ങളായിരുന്നു അതിൽ..അവരുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ച് പകർത്തിയ നിലയിലായിരുന്നു ആ വീഡിയോസ് മുഴുവനും…

അവരുടെ അത്രയും പ്രായമുളള ആ സ്ത്രീ സ്വന്തം മകനെ പോലെയാണ് അവനെ കണ്ടിരുന്നത്..എന്നിട്ടും അവൻ ഇങ്ങനെ ചെയ്തത് ഓർത്ത് ആ മാതൃഹൃദയം വിങ്ങി..ആ ഷോക്കിനോട് എങ്ങിനെ പ്രതികരിക്കണമെന്നറിയാതെ ആ അമ്മ കുഴങ്ങി..

രണ്ടു ദിവസം കഴിഞ്ഞ് അവർ മകനെ കംമ്പ്യൂട്ടറിനരികിലേക്ക് വിളിച്ചു..

“ജിനൂ”

“എന്താ അമ്മേ” അവൻ ഓടിവന്നു..

“മോനേ ഈ യുഎസ്ബിയൊന്ന് പ്ലെ ചെയ്യാമോ?

“ഇതെന്താ അമ്മാ?” അവൻ ആകാംക്ഷയോടെ ചോദിച്ചു..

“നിനക്കിഷ്ടമുളള ഒരു കാര്യമാണതിൽ..നീയതൊന്ന് പ്ലെ ചെയ്യ്..

അവൻ അത് അനുസരിച്ചു..

“ഇവിടെ ഇരിക്ക് മോനേ” അവർ അവനെ പിടിച്ച് അരികിലിരുത്തി…

വീഡിയോ ഓപ്പണായതും അവൻ ഞെട്ടിത്തരിച്ചു പോയി..

“എന്താ അമ്മേ ഇത്?..

കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ് ദേഷൃത്തോ ടെ അവൻ  ചോദിച്ചു..അവന്റെ ശരീരം അപ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു….

“മോനെന്തിനാ ഭയക്കുന്നത്..ഇത് നിന്റെ അമ്മയുടെ കുളി സീൻ ആണ്..കണ്ടു നോക്ക് അനിതേച്ചിക്കുളളതിനേക്കാൾ എന്തെങ്കിലും കൂടുതൽ കാണാനുണ്ടോ?..”

ഞെട്ടിത്തരിച്ചു നിന്നു പോയ അവന്റെ കയ്യിൽ പിടിച്ച് അവർ തുടർന്നു..

“മോനേ നീ കുഞ്ഞായിരിക്കുമ്പോൾ കൂടുതൽ സമയവും നീ അവരുടെ വീട്ടിലായിരുന്നു. മക്കളില്ലാത്ത അവർക്ക് നീ മകനായിരുന്നു..എന്നിട്ടും നീ എന്താ അവരോട് ചെയ്തത്?..”

കുറ്റബോധത്താൽ അവന്റെ ശിരസ്സു കുനിഞ്ഞിരുന്നു…

“സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങൾ അവരറിയാതെ പകർത്തുന്നത് എത്ര കുറ്റകരമാണെന്ന് നിനക്കറിയാമോ മോനേ? നിന്റെ അമ്മക്കുളളത് മാത്രമേ ലോകത്തേതൊരു സ്ത്രീക്കും ഉളളൂ..ഇനി എന്റെ മോന് കാണണമെന്ന് തോന്നുംമ്പോ ഇത് കണ്ടോളൂട്ടോ..”

പൊടുന്നനെ അവൻ അവരുടെ കാലിൽ വീണു..

“മാപ്പ് തരണം അമ്മേ..ഇനി ഒരിക്കലും അമ്മേടെ മോൻ അങ്ങനെ ചെയ്യില്ല..” അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി അവരുടെ പാദത്തിലേക്കൊഴുകി…”

അവർ അവനെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് പറഞ്ഞു..

“മോനേ..നിന്റെ ഈ പ്രായത്തിൽ നിനക്ക് സ്ത്രീകളോട് ആകർഷണം തോന്നാം.അതിൽ തെറ്റില്ല..പക്ഷെ അവിടെ നിന്റെ മനസ്സിനെ തെറ്റിലേക്കു നയിക്കാതെ പിടിച്ചു നിർത്തുമ്പോഴാ ണ് നിന്റെ വൃക്തിത്വം രൂപപ്പെടുന്നത്..സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുമ്പോഴേ നീ ഒരു പുരുഷ നാവുന്നുളളൂ..അമ്മേടെ പൊന്നുമോൻ നല്ല കുട്ടിയാണ് ഇത്തരം തെറ്റുകൾ ഇനി ആവർത്തിക്കരുത്ട്ടോ”…

“ഇല്ല അമ്മേ” അവൻ അവരുടെ കൈകളിൽ മുത്തിക്കൊണ്ട് പറഞ്ഞു…

****കുട്ടികളിലെ തെറ്റുകൾ തിരുത്താൻ ശാരീരിക ശിക്ഷണത്തേ ക്കാൾ പലപ്പോഴും ഫലപ്രദമാകുന്ന ത് ഇതുപോലെ യുളള മാനസിക ശിക്ഷണങ്ങളാ ണ്..തെറ്റിനെ വേരോടെ പിഴുതെറിയാൻ അത് സഹായിക്കും****

~പ്രവീൺ ചന്ദ്രൻ