ആ ദിവസം ജീവിതത്തിൽ ഒരിക്കലുംമറക്കില്ല..സുലോചനൻ യുവതിയെ ഒന്ന് കൂടി നോക്കി..

Story written by Abdulla Melethil

==================

“ഇൻസ്‌പെക്ടർ സുലോചനൻ രാവിലെ സ്റ്റേഷനിനുള്ളിലേക്ക് കയറുമ്പോൾ തന്നെ ഒരു പരാതിക്കാരി സ്റ്റേഷനുള്ളിൽ അയാളെ കാത്ത് നിന്നിരുന്നു..!

‘എസ് ഐ അകത്തേക്ക് പോയ ശേഷം ഒരു കോൺസ്റ്റബിൾ അവരോട് എസ് ഐ യുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു..

യുവതിയും കൂടെയുള്ള കുട്ടിയും എസ് ഐ യുടെ റൂമിലേക്ക് ചെന്നു..

‘സുലോചനൻ യുവതിയെയും ഒപ്പമുള്ള കുട്ടിയെയും നോക്കി. ഏഴ് വയസ്സുണ്ടാകും ഒപ്പമുള്ള ആണ്കുട്ടിക്ക്. അവരുടെ മകനായിരിക്കും കുട്ടിയുടെ കൈയ്യിൽ ഒരു ചെമ്പരത്തി പൂവും ഉണ്ട്. അവനത് ചെരിച്ചും പറത്തിയും കളിക്കുന്നുമുണ്ട്..

‘സുലോചനൻ കുട്ടിയെ ഒന്ന് നോക്കി. കുട്ടി ആ പൂവ് സുലോചനന് നേരെ നീട്ടി. യുവതി സുലോചനന്റെ മുഖത്ത് നോക്കി ഒന്ന് മന്ദ ഹസിച്ചു. സുലോചനൻ കുട്ടിയുടെ കവിളിൽ ഒന്ന് തലോടി..

‘ചെമ്പരത്തി ‘പൂവ് ആണെങ്കിലും അതാരും ആർക്കും കൊടുക്കാറില്ല അതാരും മുടിയിൽ ചൂടാറുമില്ല. അതൊക്കെ ഒരസ്വഭാവികതയാണ്. ഭ്രാ ന്തും ചെരമ്പരത്തിയും ഒന്നാകുന്ന അസ്വാഭാവികത..

‘ഭർത്താവിനെ കാണാനില്ല സാർ ആറ് മാസത്തോളമായി ..! യുവതിയുടെ പരാതി അതായിരുന്നു..

‘എന്നിട്ടിപ്പോഴാണോ പരാതി പറയുന്നേ സുലോചനൻ ചോദിക്കാതിരുന്നില്ല..?

‘തിരികെ വരുമെന്ന് കരുതി സാർ..ഇനി വരവുണ്ടാകില്ല അത് കൊണ്ടാണ് സാറിന്റെ അടുത്തേക്ക്…..

‘എന്നാണ് പോയത് സുലോചനൻ ഒരു പേപ്പറും പേനയും കൈയ്യിൽ  എടുത്തു..!

‘അവൾ പറഞ്ഞ മാസവും ദിവസവും സമയവും കേട്ടപ്പോൾ സുലോചനൻ അന്ധാളിപ്പോടെ അവളെ നോക്കി..പേന സുലോചനന്റെ കൈയ്യിലിരുന്ന് വിറച്ചു..

‘സുലോചനൻ പേന താഴെ വെച്ചു സീറ്റിൽ ചാരി ഇരുന്നു..

‘ആ ദിവസം ജീവിതത്തിൽ ഒരിക്കലുംമറക്കില്ല..സുലോചനൻ യുവതിയെ ഒന്ന് കൂടി നോക്കി..അവളൊന്നു കൂടി സുലോചനനെ നോക്കി പുഞ്ചിരിച്ചു..കുട്ടി അപ്പോഴും ചെമ്പരത്തി സുലോചനന് നേരെ നീട്ടി തികച്ചും അസ്വഭാവികം…

‘ബാങ്കിലായിരുന്നോ ഭർത്താവിന് ജോലി..? കുറച്ചു സമയം അവളെ നോക്കിയിരുന്ന ശേഷം തികച്ചും നിർവികാരനായി സുലോചനൻ ചോദിച്ചു..

‘അതേ സർ അവൾ ഉത്സാഹത്തോടെ മറുപടി പറഞ്ഞു..

സുലോചനൻ ബാങ്ക് നിൽക്കുന്ന സ്ഥലവും ബ്രാഞ്ചും അവന്റെ പേരും എല്ലാം ചോദിച്ചപ്പോൾ അവൾ ആവേശത്തോടെ മറുപടി പറഞ്ഞു..

‘കുട്ടി വീണ്ടും ചെമ്പരത്തി നീട്ടി. സുലോചനൻ അത് കൈ നീട്ടി വാങ്ങി. യുവതി അയാളെ നോക്കി ആകർഷകമായി പുഞ്ചിരിച്ചു. ഇപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു നാണം പോലെ കവിളുകൾ ചുവന്നിരുന്നു

‘സുലോചനൻ അവരോട് പുറത്തിരിക്കാൻ പറഞ്ഞു..

‘മേശ തുറന്ന് ഒരു പേപ്പർ കൈയിലെടുത്തു..ഞാൻ പോകുന്നു. എനിക്കിഷ്മുള്ള ആളോടൊപ്പം…അന്വേഷിക്കാനും പുറകെ വരാനും നിൽക്കേണ്ട, മോനെ ഞാൻ ഒപ്പം കൊണ്ട് പോകുന്നു..

‘ചെമ്പരത്തിയും ഭ്രാ ന്തും തമ്മിലുള്ള ബന്ധം പോലെയാണ് പോലീസുകാരന്റെ ഭാര്യ ഒളിച്ചോടിയാൽ, പോലീസുകാരൻ പരാതിപ്പെടുന്നത് ചെമ്പരത്തിക്ക് ഭ്രാ ന്ത് മാറ്റാനോ കൂട്ടാനോ കഴിയില്ല, അതേ പോലെ തന്നെയാണ് ഓടിയവരെ പിടിച്ചിട്ടും കാര്യമില്ല..

‘സുലോചനൻ പുറത്തേക്കിറങ്ങി. അവർക്ക് ഉച്ച ഭക്ഷണം എത്തിക്കാൻ സ്റ്റേഷനിൽ ഏല്പിച്ചാണ് പോയത്. സുലോചനൻ തിരിച്ചു വരുമ്പോഴേക്കും വളരെ വൈകിയിരുന്നു..

‘സുലോചനന്റെ മേശപ്പുറത്ത് അപ്പോഴും ആ ചെമ്പരത്തി ഇരുന്നിരുന്നു. അത് വാട ചെറിയൊരു കറുപ്പ് നിറം വന്നിരുന്നു..

‘സുലോചനൻ പൂവെടുത്ത് ദൂരെ കളഞ്ഞു..സമയം ആറു മണി കഴിഞ്ഞിരുന്നു…സുലോചനൻ സ്റ്റേഷന് പുറത്തേക്കിറങ്ങി. ഇറങ്ങുമ്പോൾ ആ കുട്ടി സുലോചനന്റെ ഇടത്തേ കൈയ്യിന്റെ വിരലിൽ തൂങ്ങിയിരുന്നു….

‘വലതു കൈ സുലോചനൻ അവൾക്ക് നേരെ നീട്ടി അവൾ അയാളുടെ കൈയ്യിൽ  പിടിച്ചു..അവരങ്ങനെ ജീപ്പിൽ കയറി വീട്ടിലേക്ക് തിരിച്ചു……!!

*************

~സ്നേഹത്തോടെ അബ്ദുള്ള മേലേതിൽ