ഇല്ലടാ..ലോകത്തൊരു പെണ്ണും പറയില്ല..ഇവളാണെങ്കിൽ ഒരു പൊട്ടത്തിയുമാണ്..പിന്നെ…

പിടിവളളി….

STORY WRITTEN BY PRAVEEN CHANDRAN

==============

മൊബൈലിലെ റിയയുടെ അർധന ഗ്ന ഫോട്ടോസ് കൂട്ടുകാർക്ക് കാണിച്ചുകൊടുക്കുന്നതിന്റെ ആവേശത്തിലായിരുന്നു റോയ്…

“എടാ ഭയങ്കരാ!  എന്നാലും നിന്റെ അനിയത്തിയുടെ കൂട്ടുകാരിയല്ലെടാ അവൾ? ” കൂട്ടുകാരിലൊരാൾ ചോദിച്ചു..

“ഹഹ..എന്ന് കരുതി ലോകത്തെല്ലാവരേയും പെങ്ങമ്മാരായി കാണാൻ പറ്റോ?”

“പക്ഷെ അവൾ നിന്നെ ആത്മാർത്ഥമായിട്ടാണ് സ്നേഹിക്കുന്നതെന്ന് നീ പറഞ്ഞിട്ട്…”

“അതിനെന്താ.. ഞാനും ആത്മാർത്ഥമായിട്ട് തന്നെയല്ലേ ഇതൊക്കെ ചെയ്യുന്നത്..പിന്നെ ഇതൊര് പിടിവളളിയാണ്..അവൾ എവിടേലും പോകാതിരിക്കാൻ..ഹഹ..പിന്നെ പോയാലും ഇത് വച്ച് മുതലെടുക്കാലോ”

“പിന്നെ…നിന്നെ ഞങ്ങക്കറിഞ്ഞുകൂടെ..എന്നാലും നിന്റെ പെങ്ങളിതറിഞ്ഞാൽ?..അവരൊരേ ഹോസ്റ്റലിലല്ലേ താമസം” അവർ ആശ്ചരൃ ത്തോടെ ചോദിച്ചു..

“ഇല്ലടാ..ലോകത്തൊരു പെണ്ണും പറയില്ല..ഇവളാണെങ്കിൽ ഒരു പൊട്ടത്തിയുമാണ്..പിന്നെ പിടിവളളി എന്റെ കയ്യിലില്ലേ?..”

ആ സമയത്താണ് അവന്റെ ഫോണിൽ വീണ്ടും വാട്സ്അപ്പ് മെസ്സേജ് വന്നത്..

“മക്കളേ വീണ്ടും അവൾ ഫോട്ടോസ് അയച്ചിട്ടുണ്ട് വേണേൽ കണ്ടോ..ശ്ശെ! നാശം! ഓപ്പണാവുന്നുമില്ല ല്ലോ”…. അവൻ ദേഷൃത്തോടെ പറഞ്ഞു..

“നീയൊന്ന് അടങ്ങ് നെറ്റ് സ്ലോ ആണ്..

“ടൂ പീസിലുളള ഫോട്ടോ അയക്കാൻ പറഞ്ഞിരുന്നു..അതാവും പണ്ടാരം ഒപ്പണാവുന്നുമില്ല”..

അവന് ആക്രാന്തം മൂത്തു..

അവസാനം ഓപ്പണായ ഫോട്ടോ കണ്ട് അവൻ ഞെട്ടി..

അത് അവന്റെ അനിയത്തിയുടെ അതേ ടൈപ്പിലുളള ഫോട്ടോസ് ആയിരുന്നു..അടിയിൽ ഒരു മെസ്സേജും..

“റോയ്..ഫോട്ടോസ് അയച്ചു കഴിഞ്ഞത് മുതൽ എനിക്കൊരു ടെൻഷൻ..നീ അത് മിസ് യൂസ് ചെയ്താലോന്ന്..അത് കൊണ്ട് ഞാനീ ഫോട്ടോസ് നിന്റെ പെങ്ങളറിയാതെ എടുത്തതാ..എനിക്കും വേണ്ടേ ഒരു പിടിവളളി..താങ്ക്സ്”

ഇടിവട്ടേറ്റത്പോലെ നിന്നുപോയി അവൻ..

~പ്രവീൺ ചന്ദ്രൻ