ഒരു വർഷംമാത്രം നിലനിന്ന ദാമ്പത്യത്തിൽ പൂക്കാലമോ വസന്തമോ ഒന്നും ഉണ്ടായില്ല അമ്മയെ നോക്കാൻ ഒരാൾ..

Story written by Abdulla Melethil

==============

“ഭക്ഷണം കഴിച്ച പാത്രങ്ങളെല്ലാം .കഴുകി വെച്ച് അമ്മക്കുള്ള മരുന്നും എടുത്ത് കൊടുത്ത് ബെഡിൽ കിടന്ന് മൊബൈൽ എടുത്ത് നോക്കുമ്പോഴാണ് അടുക്കളവാതിലിന്റെ കുറ്റി ഇട്ടോ ഇട്ടില്ലേ എന്നുള്ള സംശയം മീനാക്ഷിക്ക് ഉണ്ടായത്..!

‘ഫേസ് ബുക്കിൽ ആരോ ഒരു കഥക്ക് ഒപ്പം കൊടുത്തിട്ടുള്ള ചിത്രം ഒരു പഴയ കാല ചിത്ര പണികൾ ഒക്കെയുള്ള ഒരു വാതിലിന്റെതായിരുന്നു..

‘എന്തായാലും ഈ കഥ ഒന്ന് വായിച്ചിട്ട് പോയി നോക്കാമെന്ന് കരുതി മീനാക്ഷി കഥ വായിക്കാൻ തുടങ്ങി…!

‘ഒരു ട്രെയിൻ യാത്രയിൽ തുടങ്ങിയ കഥ നായകൻ ഇറങ്ങുന്നത് ശരിക്കൊരു റയിൽവെ സ്റ്റേഷൻ കൂടിയില്ലാത്ത വിജനമായ ഒരിടത്ത്..

‘അച്ഛന് അസുഖത്തിനുള്ള ഒരു പച്ച മരുന്ന് വാങ്ങിക്കാൻ ഇറങ്ങിയതാണ് അയാൾ ആ കാട്ടിൽ ഒരു സന്യാസി ഉണ്ടത്രേ..

‘കാടിനെ കുറിച്ചുള്ള വിവരണങ്ങൾ വിജനമായ ഇടവും ശരിക്കും തൻ്റെ വീടിന് പുറത്ത് ഒരാൾ നടക്കുന്നത്  പോലെ മീനാക്ഷിക്ക് തോന്നി തുടങ്ങി…

‘മകരത്തിലെ തണുപ്പും കാറ്റും ഒപ്പം കഥയും മീനാക്ഷിയെ ബെഡിൽ തന്നെ ഇരുത്തി..കഥാനായകൻ നടന്ന് പോകുമ്പോൾ ഒരാൾ അയാളെ തന്നെ ശ്രദ്ധിച്ചു അടുത്ത് കൂടെ നടന്നിരുന്നു..

‘തന്റെ പിന്നാലെ ഒരാൾ നടക്കുന്നത് പോലെ കഥാനായകന് തോന്നിയെങ്കിലും തിരിഞ്ഞു നോക്കാൻ പേടിച്ച് അയാൾ മുന്നോട്ട് നടന്നു കൂടെ നായകനെ പിന്തുടരുന്ന ആളും.. !

‘മീനാക്ഷി അപ്പോഴേക്കും മൊബൈലും കൈയ്യിൽ പിടിച്ചു ഉറങ്ങി പോയിരുന്നു ഉറങ്ങിയിരുന്നെങ്കിലും അവളുടെ മനസ്സിൽ കഥാ നായകനും വാതിൽ കുറ്റി ഇടാത്തതും മാറി മാറി വന്നു നായകന്റെ പിന്നാലെ നടക്കുന്ന ആളുടെ ശബ്ദവും..

‘ഉറക്കത്തിനിടയിൽ അവളുടെ അബോധമനസ്സ് പല പ്രാവശ്യം വാതിലിന്റെ കുറ്റി ഇട്ടിട്ടില്ലേ എന്ന് പോയി നോക്കിയിരുന്നു ഉറക്കത്തിനിടയിൽ മൂ ത്രമൊഴിക്കാൻ പോകുന്ന പോലെ..

‘ഇപ്പോൾ കഥാ നായകന് പിന്നാലെ ഒരുപാട് പേരുടെ കാലടി ശബ്ദങ്ങൾ കേൾക്കുന്നുണ്ട് പുറകിലെ വാതിൽ ആരോ തുറക്കുന്നത് പോലെയും..

‘കുറച്ചു കൂടെ മുന്നോട്ട് പോയപ്പോൾ മുറുക്കി ചുവപ്പിച്ചവായയും കൊണ്ട് ഒരാൾ നായകന് എതിരെ ചിരിച്ചു കൊണ്ട് നടന്നു വന്നു മീനാക്ഷിക്ക് ഒരു മുറുക്കാന്റെ മണം മൂക്കിൽ പതിഞ്ഞു അവളുടെ ശ്വാസം ക്രമാതീതമായി ഉയർന്നു മുറുക്കാന്റെ മണവും …

‘കഥാ നായകൻ ഒന്നും നോക്കിയില്ല അയാൾ ഓടി മുന്നിൽ വന്നവനും പിറകിൽ നടന്നവരും അയാളുടെ പിന്നാലെ ഓടി മീനാക്ഷിയുടെ ചെവിയിൽ അടുത്ത് നിന്നൊരാൾ ശ്വാസം വലിക്കുന്നത് പോലെ തോന്നി അവളുടെ വായിലെ ഉമിനീരൊട്ടി ചങ്ക് വലിഞ്ഞു വാതിൽ കുറ്റി ഇട്ടിട്ടില്ല പോയി നോക്കിയിട്ടുമില്ല..

‘കഥാനായകൻ ഒരൊഴിഞ്ഞ വീടിനുള്ളിലേക്ക് ഓടി കയറി അയാൾക്ക് ശ്വാസം കിട്ടാതെ അണക്കുന്നുണ്ടായിരുന്നു ഒപ്പമുണ്ടായിരുന്നവർ ദൂരേക്ക്  ഓടി പോകുന്നത് കേട്ട ആൾ ഒരു ദീർഘ നിശ്വാസത്തോടെ ആ പൊട്ടി പൊളിഞ്ഞ കെട്ടിടത്തിന്റെ ചുമരിനോട് ചാരി നിന്നു..

‘അപ്പോൾ മീനാക്ഷിയുടെ കാലിൽ ഒരു തണുത്ത കൈ പതിയെ തലോടി അവളൊന്ന് ഒച്ച വെക്കാൻ കൂടെ കഴിയാതെ ശ്വാസം പിടിച്ചു കിടന്നു കാലിലെ വസ്ത്രങ്ങൾ മേലേക്ക് നീക്കുന്നതിന് ഒപ്പം അയാളുടെ കൈകളും കാലിന് മേലേക്ക് തലോടി വന്നു..

‘മുറുക്കാൻ ചുവപ്പിച്ച ചുണ്ടുകൾ അവളുടെ ചുണ്ടുകളെ നനയിച്ചു അവളുടെ വായിൽ ഒരു മുറുകിയ ചുവ പടർന്നു അവളുടെ കഴുത്തിലും മാ റിലേക്കും അയാളുടെ കൈകൾ പടർന്നു മുറുക്കാന്റെ മണം അവളുടെ ശരീരം മൊത്തം നിറഞ്ഞു..

‘അവളങ്ങനെ അനങ്ങാതെ കിടന്നു ശ്വാസം എടുക്കുന്നത് അത്രയും ഉച്ചത്തിൽ ആയിട്ടും വന്നയാളുടെ കൈകൾ അവളുടെ ദേഹത്ത് പലയിടത്തും സഞ്ചരിച്ചു..

‘മകരമഞ്ഞിന്റെ തണുപ്പിലും അവൾ വിയർത്തു..!

‘ഒച്ച വെച്ചാലും ആരും ഓടി വരാൻ ഇല്ല..!

‘വയ്യാത്ത ഒരമ്മയാണ് ഉള്ളത്..

‘മാനസിക നിലയുടെ തകരാറും ദാരിദ്ര്യവും കെട്ടിയവനെ പുറത്തെ മാവിൽ കെട്ടി തൂങ്ങാൻ ആണ് പ്രേരിപ്പിച്ചത്…

‘നിവൃത്തിയില്ലാത്തവളെ കെട്ടാൻ വന്നവന് ചെറിയൊരു മാനസികം ഉണ്ടെന്ന് പറഞ്ഞപ്പോഴും ഒരു പെണ്ണ് കെട്ടിയാൽ ശരിയാകും എന്നാരോ പറഞ്ഞിരുന്നെത്രെ..!

‘മുറുക്കാൻ തിന്നവന്റെ ശരീരഭാരം മീനാക്ഷി അറിഞ്ഞു ..! അവളുടെയും അവന്റെയും നിശ്വാസങ്ങൾ പരസ്പരം പലപ്പോഴും ഏറ്റു മുട്ടി..

‘ഒരു വർഷംമാത്രം നിലനിന്ന ദാമ്പത്യത്തിൽ പൂക്കാലമോ വസന്തമോ ഒന്നും ഉണ്ടായില്ല അമ്മയെ നോക്കാൻ ഒരാൾ..

‘ഇപ്പോൾ അവളുടെയും കൈകൾ അയാളെ പൊതിഞ്ഞു മുറുക്കാൻ മണം വിയർപ്പിന്റെ വാസനയിൽ മങ്ങി നിന്നു..

‘കഥാ നായകൻ ആരോ എന്തോ ഭക്ഷിക്കുന്ന ശബ്ദം കേട്ടിടത്തേക്ക് നോക്കി ഒരു മനുഷ്യൻ ഏതോ ജീവിയുടെ പച്ച മാം സം ഭക്ഷിക്കുന്നു..സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു മനുഷ്യന്റേത് ആണെന്ന് മനസ്സിലായപ്പോൾ കഥാനായകൻ അലറിവിളിച്ചു..

‘മീനാക്ഷി അയാളുടെ ചെവിയിൽ പതിയെ പറഞ്ഞു പതുക്കെ എനിക്ക് വേദനിക്കുന്നു അവളുടെ മാ റുകളിൽ നിന്നും അയാൾ കൈകൾ പതിയെ മയപെടുത്തി ..

‘ദൂരേക്ക് ഓടി പോയവർ എല്ലാം കഥാനയകന്റെ അലർച്ച കേട്ട്  അയാളുടെ ചുറ്റും വളഞ്ഞു.. !

‘മരുന്ന് വാങ്ങാൻ വന്നവനാണോ ? മാം സം ഭക്ഷിക്കുന്ന ആൾ ചോദിച്ചു ..!

‘ഞാനും അങ്ങനെ വന്നതാണ്..വർഷങ്ങൾക്ക് മുമ്പ് ഇപ്പോൾ ഇങ്ങനെ വരുന്നവരാണ് എന്റെ ഭക്ഷണം ..

‘അയാൾ കഥാ നായകന്റെ കഴുത്തിൽ ഒരു കയർ ഇട്ടു..

‘അയാളെ ഒരു മരത്തിന് ചുവട്ടിലേക്ക് കൊണ്ട് പോയി ഒരു കൊമ്പിൽ കയർ എറിഞ്ഞു കയറിന്റെ തല എല്ലാവരും കൂടെ വലിച്ചു…!

‘ഒരു നിലവിളി ഉയർന്നു അയാളുടെ മുഖം ശരിക്ക് നോക്കിയപ്പോൾ തന്റെ ഭർത്താവിന്റെ ഛായ പോലെ മീനാക്ഷിക്ക് തോന്നി.. !

‘മീനാക്ഷി ഉറക്കത്തിൽ നിന്നും ഉണർന്നു അവളുടെ വസ്ത്രങ്ങളെല്ലാം അഴിഞ്ഞു പോയിരുന്നു അവളതെല്ലാം പെറുക്കി എടുത്തു പുറകിലെ വാതിൽകുറ്റിയിടാൻ വേണ്ടി നടന്നു …!

‘വാതിൽ തുറന്ന് കിടന്നിരുന്നു അവൾ വാതിൽ ചേർത്തടച്ചു കുറ്റിയിട്ടു..

‘നേരം പുലർന്നിരുന്നു അവൾ ചായക്ക് വെള്ളം വെച്ചു കുളിക്കാൻ  കുളിമുറിയിലേക്ക് നടന്നു..

‘തണുത്ത വെള്ളം ദേഹത്തേക്ക്  ഒഴിച്ചപ്പോൾ പലയിടത്തും നീറ്റൽ.. !

‘ആദ്യ രാത്രിയുടെ പിറ്റേന്ന് കുടുംബക്കാർ ചോദിച്ചത് ഇതായിരുന്നോ..!

‘അവൾക്ക് കഥയയുടെ അവസാന ഭാഗം ഒന്നും മനസ്സിലായില്ല പക്ഷേ അതിനൊപ്പം കൊടുത്ത ചിത്രം ഇപ്പോഴും ഓർമ്മയുണ്ട് പഴയ കാലത്തെ ചിത്ര പണികൾ ഉള്ളൊരു വാതിൽ അവൾ പെട്ടെന്ന് വാതിലിലേക്ക് നോക്കി വാതിൽ കുറ്റി ഇട്ടിട്ടുണ്ടായിരുന്നില്ല…. !

~സ്നേഹത്തോടെ അബ്ദുള്ള മേലേതിൽ