സെലീന…
Story written by Ajeesh Kavungal
===============
കമ്പ്യൂട്ടറിൽ നിന്ന് മുഖമുയർത്തി റോയ് വിസിറ്റേഴ്സ് റൂമിലേക്ക് നോക്കി. ചില്ലു ഗ്ലാസിനിടയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു സെലീനയും ഒരു പെൺകുട്ടിയും സംസാരിക്കുന്നത്. പരസ്പരം വഴക്ക് കൂടുവാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലായി.
പെട്ടെന്ന് സെലീന അവളെ അടിക്കാൻ കയ്യോങ്ങുന്നതും ആ പെൺകുട്ടി പൊട്ടിക്കരയുന്നതും കണ്ടപ്പോൾ മനസ്സിലായി, സംഗതി അല്പം സീരിയസ് ആണെന്ന്. റോയ് എഴുന്നേറ്റ് അവർക്കരികിലേക്ക് നടന്നു..ഗ്ലാസ് ഡോർ തുറന്ന് കൊണ്ട് ചോദിച്ചു
“സെലീന എന്താണിവിടെ പ്രശ്നം? ഈ കുട്ടി ആരാ?
സെലീന വെട്ടി തിരിഞ്ഞ് റോയിയെ നോക്കി. അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് അയാളൊന്ന് അമ്പരന്നു.
“താൻ ആരാടോ ഇതൊക്കെ ചോദിക്കാൻ തന്നെ ആരാ ഇങ്ങോട്ടു വിളിച്ചേ, ഇത് ഞങ്ങൾ തമ്മിലുള്ള കാര്യമാണ്. താൻ തന്റെ പാട് നോക്കി പോകാൻ നോക്ക് “
അപമാനം കൊണ്ട് റോയുടെ മുഖം ചുവന്നു. ഒരു പെണ്ണ് ഇങ്ങനെ അയാളോട് പെരുമാറുന്നത് ആദ്യമായിട്ടായിരുന്നു.
കൂടെ ഉണ്ടായിരുന്ന പെൺകുട്ടി റോയിയെ ഒന്നു നോക്കിയ ശേഷം കണ്ണു തുടച്ച് കൊണ്ട് പറഞ്ഞു “സെലീന, നീ ഒരിക്കൽ ഇതിനെല്ലാം കണക്കു പറയേണ്ടി വരും, അന്നു നീ ദു:ഖിക്കും, പറയുന്നത് റിയ ആണ് പറയുന്നത്. നമുക്ക് കാണാം ” അവൾ പുറത്തിറങ്ങി പോകുന്നതും നോക്കി റോയ് നിന്നു.
കത്തുന്ന കണ്ണുകളോടെ റോയിയെ ഒന്നു നോക്കിയ ശേഷം സെലീന അവളുടെ ടേബിളിനു മുന്നിൽ തലയിൽ കൈ വെച്ച് ഇരുന്നു.
തിരിച്ച് ചെന്ന് റോയ് അവളുടെ മുന്നിലെത്തി പറഞ്ഞു “കൺമുമ്പിൽ ഇങ്ങനെയൊരു സംഭവം നടക്കുമ്പോൾ ആരായാലും ചോദിച്ച് പോകും. മാത്രമല്ല നമ്മൾ രണ്ടു പേരും ഒരേ കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത്, അതു കൊണ്ട് മാത്രം ചോദിച്ചതാണ്. ഇഷ്ടമായില്ലെങ്കിൽ സോറി “
അവൻ അവന്റെ ടേബിളിൽ പോയ് ജോലി തുടങ്ങി…
നഗരത്തിലെ അറിയപ്പെടുന്ന ഐടി കമ്പനിയിലെ സ്റ്റാഫാണ് സെലീനയും റോയിയും. റോയ് ജോലിയിൽ പ്രവേശിച്ച് ഒരു മാസമേ ആയിട്ടുള്ളൂ. എങ്കിലും അവിടെ എല്ലാവരുമായും റോയ് നല്ല സൗഹൃദം സ്ഥാപിച്ചു. സെലീനയോടൊഴിച്ച്….അവളാണെങ്കിൽ റോയിയോട് മാത്രമല്ല വേറെ ആരുമായും അധികം സംസാരിക്കാറില്ല. രാവിലെ കാണുമ്പോൾ ഒരു ഗുഡ് മോർണിംഗ്, പോകുമ്പോൾ ഒരു ബൈ അത്രേയുള്ളൂ. ഇന്നത്തെ ഈ സംഭവം കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. പക്ഷേ അവളുടെ പ്രതികരണം അയാളെ ശരിക്കും വിഷമിപ്പിച്ചിരുന്നു.
4 മണി ആയപ്പോൾ റോയ് ബാഗ് തൂക്കി എഴുന്നേറ്റു. പതിവുള്ള ബൈ പറയാതെ റോയ് പോയത് സെലീന ശ്രദ്ധിച്ചു.. റോയിയുടെ പുറകെ അലീനയും പുറത്തേക്ക് വന്നു. സോറി പറയാനാണ് അവൾ വന്നതെങ്കിലും, വരുമ്പോഴേക്കും അയാളുടെ ബൈക്ക് ഗേറ്റ് കടന്നു പോയിരുന്നു. രണ്ട് മിനിറ്റ് ആലോചിച്ച ശേഷം അവളുടെ സ്കൂട്ടിയിൽ അവളും ഫ്ലാറ്റിലേക്ക് പോയി.
രാത്രി സമയം കുറെ ആയിട്ടും റോയ്ക്ക് ഉറക്കം വന്നില്ല. സെലീനയുടെ വാക്കുകളായിരുന്നു അന്ന്. മനസു മുഴുവൻ. അവളുടെ മുഖത്തിന് ഒട്ടും ചേരാത്ത ഭാവമായിരുന്നു അത്. ആ സുന്ദരമായ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു കാണാൻ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നോ…..ഏതോ ഒരു പെണ്ണ്, എന്തോ പറഞ്ഞതിന് ഇത്ര വലിയ ടെൻഷൻ അടിക്കേണ്ട കാര്യം എന്താണെന്ന് ആലോചിക്ന്തോറും അവന് തല പെരുത്തു തുടങ്ങി. അവളെ വിളിച്ച് നാലു തെറി പറഞ്ഞാലോ, പിന്നെയാണ് ആലോചിച്ചത് അവളുടെ നമ്പർ ഇല്ല. കുറെ നേരം കൂടി ആലോചിച്ച് റോയ് മനസിൽ ഉറപ്പിച്ചു. ഇനി തന്റെ ചിന്തയിൽ സെലീന ഇല്ല. പോകാൻ പറ, മാനേഴ്സ് ഇല്ലാത്ത സാധനം. നാളെ ക്രിസ്മസ് ആണ്. ലീവും. എന്തായാലും വീട്ടിൽ പോകുന്നില്ല. അമ്മച്ചി ബാംഗ്ലൂരിൽ ചേച്ചിയുടെ അടുത്താണ്. വീട്ടിൽ പോയിട്ടും കാര്യമില്ല. ഇവിടെ ഏതെങ്കിലും പള്ളിയിൽ പോകാം വന്നിട്ട് രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങാം…എന്നൊക്കെ വിചാരിച്ച് റോയ് ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യമൊക്കെ കഴിഞ്ഞ് റോയ് പള്ളിയിൽ പോയ് പ്രാർത്ഥിച്ചു. എന്തെങ്കിലും കഴിച്ചിട്ട് പോകാമെന്ന് കരുതി അടുത്തുള്ള കോഫി ഷോപ്പിൽ കയറി. ഒരു കോഫി യും സാൻഡ് വിച്ചും ഓർഡർ ചെയ്ത് അയാൾ മൊബൈൽ നോക്കിയിരുന്നു. എതിരെ ആരോ വന്നിരുന്നു എന്നറിഞ്ഞ് തലയുയർത്തി നോക്കിയ അയാൾ ഞെട്ടി. സെലീന ആയിരുന്നു അത്.
“റോയ് എനിക്ക് റോയിയോട് വ്യക്തിപരമായ് ഒരു ദേഷ്യവുമില്ല. എന്തെങ്കിലും മനസ്സിൽ വെച്ചിട്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്. എന്റെ ഇന്നലത്തെ അവസ്ഥ അതായിപ്പോയി. അവളോടുള്ള ദേഷ്യമാണ് റോയ്ടെ നേർക്ക് വന്നത്.റോയ് എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു.പ്ലീസ്..”
സെലീന ഒരു വലിയ കുറ്റവാളിയെപ്പോലെ തല താഴ്ത്തി ഇരുന്നു.ഇത്രയും കേട്ടപ്പോ റോയിക്കെന്തോ ഒരു മനസ്സലിവു തോന്നി.
“സാരമില്ല സെലീന. തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. സാഹചര്യം മനസ്സിലാക്കാതെ ആണ് ഞാനും ഇന്നലെ പറഞ്ഞത്. അത് മറന്നേക്ക്..ഇനി ഒരാളുടെയും പേഴ്സണൽ കാര്യത്തിൽ ഞാൻ ഇടപെടില്ല. ഇന്നലത്തോടെ മതി ആയി. “
ഇതു കേട്ടതും സെലീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി. റോയ് ശരിക്കും അഭ്ഭുതപ്പെട്ട് അവളെ നോക്കി. ഒന്നു ചെറുതായ് ചിരിച്ചപ്പോഴേക്കും അവൾക്ക് പത്തിരട്ടി ഭംഗി കൂടിയതുപോലെ. ഇവൾ എല്ലാ സമയവും ഹാപ്പി ആയിട്ടിരുന്നാൽ എത്ര നന്നായിരുന്നു എന്ന് അയാൾ മനസ്സിലോർത്തു. സെലീന പോവാൻ എഴുന്നേറ്റപ്പോ അയാൾ പറഞ്ഞു. “നിക്ക് ഞാനും വരുന്നു.” വേഗം ഫുഡ് കഴിച്ചു തീർത്ത് റോയ് അവൾക്കൊപ്പം ഇറങ്ങി.
നടക്കുന്നതിനടയിൽ റോയ് ചോദിച്ചു. “എന്തിനാണ് ഇന്നലെ വഴക്കുണ്ടായത്. അത് ആരാന്നു പറയാൻ ബുദ്ധിമുട്ടുണ്ടോ.”
“ഫ്രണ്ട് ആണ്. ഒരേ നാട്ടുകാരീ. സ്കൂൾ തൊട്ട് കോളേജ് വരെ ഒരേ ബഞ്ചിലിരുന്ന് ഒരുമിച്ച് പഠിപ്പിച്ചവൾ. വീട്ടിൽ നിന്ന് എന്നെ നേരെയാക്കാൻ അമ്മച്ചി വിളിച്ചു പറഞ്ഞു കാണും. അതിനു വേണ്ടി വന്നതാ.. ” സെലീനയുടെ സ്വരം ഇടറിയിരുന്നു.
“റോയ് എല്ലാവർക്കും എന്നെ ഇഷ്ടമാണ്. പക്ഷേ എനിക്കിപ്പോ എല്ലാവരുടേയും സ്നേഹം എന്തോ, അസ്വസ്ഥതയായ് തോന്നുന്നു. കുറച്ച് സമയം സന്തോഷമായിരുന്നാൽ പിന്നെ ഒരു ആധിയാണ് മനസ്സിന് .ഞാനിപ്പോൾ ഒരു ഗെയിം കളിക്കുകയാണ്. ഇന്റ്റസ്റ്റിംഗ് ഗെയിം .അതിൽ ഒരു പരിധി വരെ ഞാൻ വിജയിച്ചു കഴിഞ്ഞു.ഇനി കുറച്ചു കൂടി ബാക്കിയുണ്ട്.ഇവരുടെ സ്നേഹത്തിനു മുന്നിൽ എന്റെ മനസു വീണാൽ പിന്നെ ഞാൻ ആ കളിയിൽ തോൽക്കും. അത് പറ്റില്ല. അതു കൊണ്ട് എനിക്ക് എല്ലാവരേയും വെറുപ്പിച്ചേ പറ്റൂ.അതിനു വേണ്ടി ഞാൻ എന്തും ചെയ്യും.”
റോയ് സെലീനയെ ഒന്നു കൂടി നോക്കി. അവളുടെ വേഷം കണ്ടപ്പോൾ ചിരി വന്നു. ഇവിടെ വരുന്ന ടൂറിസ്റ്റ് മദാമ്മമാർക്ക് ഇതിലും നല്ല വേഷമാണ് ധരിക്കുന്നത്. എന്തൊരു സൗന്ദര്യമാണിവൾക്ക്. ഇപ്പോഴത്തെ സംസാരം വെച്ച് ഇവൾക്കൊരു നല്ല മനസുണ്ടെന്ന് ഉറപ്പാണ്. കൂടുതൽ സംസാരിക്കുന്തോറും അവളെ റോയിക്ക് ഇഷ്ടമാവുകയായിരുന്നു. അവളൊരു ഓപ്പൺ മൈൻഡ് ആണ്. കാര്യങ്ങൾ ഒരു മറയുമില്ലാതെ വെട്ടിത്തുറന്ന് പറയുന്നവൾ. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന ഒരു താന്തോന്നിപ്പെണ്ണ്. റോയിയുടെ ഉള്ളിലെ ഐ.ടി ക്കാരന്റെ ബുദ്ധി ഉണർന്നു.
അവളോട് അടുക്കുവാൻ അവനും തീരുമാനിച്ചു. “സെലീന ഞാനൊരു കാര്യം പറയട്ടെ, പറഞ്ഞതു ഇഷ്ടമായില്ലെങ്കിൽ തുറന്ന് പറയാം, സെലീനക്ക് ഇവിടെ ഫ്രണ്ട്സ് ഒന്നും ഇല്ലാ എന്ന് എനിക്കറിയാം. എനിക്കും അങ്ങനെ തന്നെ ആണ്. നമുക്ക് നല്ല സുഹൃത്തുക്കളാകാം.”
സെലീന തലതിരിച്ച് റോയിയെ ഒന്നു നോക്കി. ഒന്നു ആലോചിച്ച ശേഷം അവൾ പറഞ്ഞു. “ഓക്കെ സമ്മതം. പക്ഷേ ഒരു കാര്യം എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടരുത്. ഉപദേശിക്കരുത് സമ്മതിച്ചോ.. “
അവൻ കൈ നീട്ടി. അവന്റെ കൈയുടെ മുകളിൽ അവളും കൈവെച്ചു.റോയ് ബൈക്കിനടുത്തേക്ക് നടന്നപ്പോൾ അവൾ പറഞ്ഞു. പിന്നെ എന്നെ ഫ്ലാറ്റിൽ വിട്ടാൽ മതി. സമ്മതിച്ച് റോയ് അവൾക്കൊപ്പം നടന്നു.
“ടാ… ടാ റോയിയെ ” അവൾ അങ്ങനെ വിളിച്ചെങ്കിലും അത് റോയിക്ക് ഭയങ്കര ഇഷ്ടമായി. അവനൊന്നു മൂളി.
“ഇന്നു ക്രിസ്മസ് അല്ലേടാ നമുക്ക് ഒന്നു ആഘോഷിക്കണ്ടെ..നീ എങ്ങനയാ ടാ റോയ് രണ്ടെണ്ണം അടിക്കുന്ന കൂട്ടത്തിലാണോ?”
ആ വല്ലപ്പോഴും എന്ന് റോയ് മറുപടി പറഞ്ഞു.
“എന്നാ കേട്ടോ ഞാൻ ഡെയ്ലി അടിക്കും” ഇതു കേട്ടതും റോയ് അവളെ തുറിച്ചു നോക്കി.
ഡീ നീ കാര്യമായിട്ടു പറഞ്ഞതാണോ..
“പിന്നല്ലാണ്ട്…സുബോധത്തിൽ കിടന്നാ എനിക്ക് ഉറക്കം വരില്ലെടാ.. നാലെണ്ണം എല്ലാ ദിവസവും ഞാൻ താങ്ങും. ഇന്നലെ റിയ വന്നതും ആ പ്രശ്നത്തിന്റെ പേരിലാണ്. ഞങ്ങളുടെ അപ്പാർട്ട് മെൻറിൽ ഒരു കിഴവി ഉണ്ട്. എന്നെ കണ്ടാ അവരുടെ പറയാൻ പറ്റാത്ത ഭാഗത്തൊക്കെ ചൊറിച്ചിൽ വരുംന്നാ തോന്നണെ. ഞാനായിട്ട് ഒന്നു ഉടക്കി. എനിക്കാണെങ്കിൽ രണ്ടെണ്ണം അടിച്ചാ പിന്നെ ഭയങ്കര ദേഷ്യമാണ്. പിന്നൊന്നും നോക്കിയില്ല. കിളവിയുടെ ചെവിക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തു. സംഭവം പ്രശ്നമായ്. എന്റെ ഒരു അങ്കിളുണ്ട് ഇവിടെ. അയാളറിഞ്ഞു. അത് ആ പ ന്നി എന്റെ അമ്മച്ചിയെ വിളിച്ചു പറഞ്ഞു. അതിനെ പറ്റി പറയാനാണ് അവൾ ഇന്നലെ വന്നത്. “
റോയ് അവളെ അമ്പരപ്പോടെ നോക്കി നിന്നു. അവനെ ഒന്നു നോക്കി കൊണ്ട് സെലിന തുടർന്നു…
അപ്പോ ഇന്ന് രാത്രി രണ്ടെണ്ണം അടിക്കുകയല്ലേ..
ശരി എന്നു റോയ് പറഞ്ഞു.
“സാധനം നീ കൊണ്ട് വരണം. എന്റെ കൈയിലുള്ള സ്റ്റോക്ക് തീർന്നു. മിക്സ് ചെയ്തു വേണം കൊണ്ടുവരാൻ. രാത്രി മുഴുവൻ നമുക്ക് ടൗണിൽ കറങ്ങാം നിന്റെ ബൈക്കിൽ. എന്തു പറയുന്നു.”
അപ്പോഴേക്കും അവർ ബസ് റ്റോപ്പിൽ എത്തിയിരുന്നു. അവൻ തള്ളവിരൽ ഉയർത്തിക്കാണിച്ച് സമ്മതം അറിയിച്ച് തിരിഞ്ഞു നടന്നു.
തിരിച്ച് തന്റെ റൂമിലെത്തിയിട്ടും റോയിയുടെ മനസ്സ് ശരിയായിരുന്നില്ല. സെലീന ആയിരുന്നു മനസ്സ് മുഴുവൻ. ഇന്നാണ് ശരിക്കും പരിചയപ്പെട്ടതു തന്നെ. അപ്പോ തന്നെ വെള്ളമടിക്കാനും രാത്രി ബൈക്കിൽ കറങ്ങാനും സമ്മതിച്ചെങ്കിൽ അവളുടെ ക്യാരക്ടർ എങ്ങനെ ആയിരിക്കും. അപ്പോ ഇതിനു മുമ്പും അവള് ആരുടെയെങ്കിലുമൊക്കെ കൂടെ പോയിട്ടുണ്ടാവുമോ? ആലോചിച്ച് അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
എങ്ങനെയൊക്കെ ചിന്തിച്ചിട്ടും ഒരു ചെറിയ ഇഷ്ടം അവളോട് തോന്നുന്നു. അതിന്റെ കാരണവും വ്യക്തമാവുന്നില്ല. എന്തായാലും അവളുടെഉള്ളിൽ ഒരു സെലീനയുണ്ട് അത് നല്ലതാണോ ചീത്തയാണോ എന്ന് കണ്ടെത്തണം. അത് ഒരു ആവശ്യമായ് റോയിക്ക് തോന്നി. അവളുടെ മനസ്സറിയാൻ തന്നെ തീരുമാനിച്ചു.
ഒരാളുടെ മനസ്സറിയാൻ മ ദ്യത്തേക്കാൾ മറ്റൊരു വഴി ഇല്ലെന്ന് റോയിക്ക് തോന്നി. ഷെൽഫ് തുറന്ന് vod ka എടുത്ത് ലൈമും ജിഞ്ചറും ചേർത്ത് മിക്സ് ചെയ്യാൻ തുടങ്ങി.
രാത്രി കൃത്യം 10 മണിക്കു തന്നെ റോയിയുടെ ബൈക്ക് സെലീനയുടെ അപാർട്മെന്റിന് മുന്നിലെത്തി. സെലീനക്ക് ഫോൺ ചെയ്തു. “ടീ, ഞാൻ ഗേറ്റിൽ നിൽപ്പുണ്ട്, നീ റെഡിയായോ….”
“നീ എത്തിയോ ഒരു 15 മിനിറ്റ്, ഞാൻ ഉറങ്ങിപ്പോയി ഒന്നു കുളിച്ചിട്ട് വേഗം വരാം”.
നിന്നെ ആരാ ഇപ്പോ കെട്ടിപ്പിടിച്ച് മണത്തു നോക്കാൻ പോകുന്നത് എന്ന് ചോദിക്കാൻ മനസു വന്നെങ്കിലും, “ശരി”എന്നാണ് റോയ് മറുപടി പറഞ്ഞത്.
റെഡിയായ് ഇറങ്ങി വന്നപ്പോൾ അയാൾക്കവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ വെയ്ക്കാനാണ് തോന്നിയത്. ചുരിദാറും ലെഗിൻസും ആയിരുന്നു അവളുടെ വേഷം കൈയിൽ വളകൾ. കഴുത്തിൽ സ്വർണ്ണത്തിൽ ഒരു കുരിശ് മാല. കാതിൽ തിളങ്ങുന്ന കമ്മൽ. ആ വെളുത്ത വസ്ത്രത്തിൽ അവളൊരു മാലാഖയായി അയാൾക്കു തോന്നി.
ഇപ്പോൾ കണ്ട സെലീനയും, രാവിലെ കണ്ട സെലീനയും ഒരു സാമ്യവും ഇല്ലാത്ത പോലെ. അയാൾ രണ്ടു നിമിഷം അവളെത്തന്നെ നോക്കി നിന്നു. സാധനം എവിടെ എന്ന അവളുടെ ചോദ്യത്തിന് ബൈക്കിനു മുന്നിലെ കവറിൽ തൊട്ടു കാണിച്ചു. അവൾ ഒരു പുഞ്ചിരിയോടെ അവന്റെ ബൈക്കിൽ കയറി. റോയിയുടെ ബൈക്ക് ലൈറ്റിൽ കുളിച്ച് നിൽക്കുന്ന നഗരത്തിലേക്ക് ഇറങ്ങി.
“ടാ, റോയ് , നീ ആകായലിന്റെ അരികിലുള്ള റോഡിലൂടെ പോയാൽ മതി. അവിടെ അധികം ആളുണ്ടാവില്ല. ഇത് നമുക്ക് അവിടെ പോയി അടിക്കാം”. എന്ന് സെലീന പറഞ്ഞപ്പോൾ റോയ് ബൈക്ക് കായലിന്റെ സൈഡിലേക്ക് ബൈക്ക് തിരിച്ചു.
റോഡിന്റെ സൈഡിൽ ബൈക്ക് നിർത്തി അവർ ഇറങ്ങി. നല്ല നിലാവുളള രാത്രിയായിരുന്നു അത്. ആ നിലാവെളിച്ചത്തിൽ കായലിന്റെ ഓളങ്ങൾ ഇളകുന്നതും നോക്കി സെലീന കുറച്ച് നേരം നിന്നു. പെട്ടെന്ന് അവൾ റോയിയെ നോക്കി ചിരിച്ചു. രണ്ടു കൈയും മുഖത്തിന്റെ ഇരുവശങ്ങളിലുമായി വെച്ച് ഒരു പ്രത്യേകതരത്തിൽ തല വെട്ടിച്ചു. ഒരേ സമയം അവളുടെ കൈയിലെ വളകളും കാതിലെ കമ്മലും ഇളകി.ഒരു ഡാൻസിന്റെ സ്റ്റെപ്പ് ആണെന്ന് റോയിക്ക് മനസ്സിലായി.അവളുടെ ആ ഒറ്റ സ്റ്റെ പ്പിൽ തന്നെ റോയ് തിരിച്ചറിഞ്ഞു സെലീന ഒരു നർത്തകിയാണെന്ന്.
“റോയ്, ആചന്ദ്രനെ കണ്ടോ, സൂക്ഷിച്ച് നോക്ക്, അതിലൊരു മുഖം കാണുന്നില്ലോ അത് എന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നത് കണ്ടോ….ചിരിക്കും. കാരണം, ഒരിക്കൽ ആ ചന്ദ്രനെ നോക്കി ഒരു പാട് സ്വപ്നം കണ്ട ഒരു സെലീനയുണ്ടായിരുന്നു. തന്റെ മുന്നിൽ ഇപ്പോനിൽക്കുന്ന പാവം പെൺകുട്ടി. പക്ഷേ ഇന്നവളുടെ മനസ് ഈ കായലോളങ്ങൾ പോലെയാണ്. ചെറുതായ് ഇളകി കൊണ്ടിരിക്കുന്നത് കാണാൻ കഴിയുന്നുണ്ടല്ലേ. പക്ഷേ അതിനടിയിൽ നടക്കുന്ന അടിയൊഴുക്ക് അതാർക്കും കാണാൻ കഴിയില്ല. ഒരു പാട് വേഗത്തോടെ അതു ഒഴുകി കൊണ്ടിരിക്കുന്നുണ്ട് “
അവളുടെ ആ നിൽപ്പും സംസാരവും അവന് ഏറെ ഇഷ്ടമായി. അവൻ കൈ കെട്ടി അവളെ തന്നെ നോക്കി നിന്നു. സെലീന തുടർന്നു…
“ഇടയ്ക്ക് ഞാൻ തളർന്നു എന്നു തോന്നുമ്പോൾ എന്റെ ഉള്ളിൽ മുമ്പുണ്ടായിരുന്ന ആ പെൺകുട്ടിയെ ഞാൻ പുറത്തെടുക്കും. അണിഞ്ഞൊരുങ്ങി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിൽക്കും. കുറച്ചു നേരം അങ്ങനെ നിൽക്കുമ്പോൾ ആ പഴയ സെലീനയിൽ നിന്നും എന്നെ ഇങ്ങനെ ആക്കിയവന്റെ മുഖം ഞാൻ ഓർക്കും. പിന്നെ എനിക്ക് ഭ്രാന്താണ്. അവനെ നശിപ്പിക്കാനുള്ള ഭ്രാന്ത്. അതിൽ പകുതി ഞാൻ ജയിച്ചു. ഇനി അവൻ മുഴുവൻ തകരുന്നതെനിക്ക് കാണണം. ഇനിയുള്ള കാലം മുഴുവൻ അവൻ എനിക്കൊപ്പം എരിഞ്ഞു തീരണം.”
വെട്ടി തിരിഞ്ഞ അവളുടെ കണ്ണുകളിലെ തിളക്കം റോയിയെ ശരിക്കും ഭയപ്പെടുത്തി കളഞ്ഞു. അവളുടെ ശരീരത്തിലുള്ള മാലാഖ ഇറങ്ങിപ്പോയി, ചെ കുത്താൻ കയറിയത് പോലെയാണ് റോയിക്ക് തോന്നിയത്. സെലീന ബൈക്കിൽനിന്ന് മ ദ്യ ക്കുപ്പിയെടുത്ത് അതേപടി വായിലേക്ക് കമഴ്ത്തി. കുപ്പിയുടെ പകുതി കഴിയുന്നത് വരെ അവൾ സംസാരിച്ചതേയില്ല.
“ഞാൻ നിന്റെ മൂഡ് കളഞ്ഞോടാ, റോയിയെ ” എന്നവൾ പറഞ്ഞപ്പോൾ നാവു കുഴഞ്ഞിരുന്നു.
മ ദ്യം ഏറ്റെന്ന് അവന് മനസിലായി. അവളുടെ മനസ് അറിയാനായ് അവൻ ചോദിച്ചു…
“അയാളെ കൊ ല്ലാനാണോ നിന്റെ ഉദ്ദേശം.”
സെലീന ഒന്നു പൊട്ടിച്ചിരിച്ചു. അവൾ പറഞ്ഞു .”അല്ല, അവൻ ജീവിക്കണം, ഇപ്പോൾ അവനുള്ള എല്ലാ സൗഭാഗ്യങ്ങളും കൈവിട്ട് തോരാത്ത കണ്ണീരുമായ് അവൻ ജീവിക്കണം. ടാ പ ട്ടി റോ യി, തെ ണ്ടി – നിനക്ക് ഒരു കാര്യം അറിയാമോ ഒരു പെണ്ണ് പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടാൽ ആണിനേക്കാളും ഡെയിഞ്ച റാ…നീ നോക്കിക്കോ…നീ പാവമാടാ റോയ്. നിന്നെപ്പോലെ അല്ലാത്ത ആണുങ്ങളും ഉണ്ട്. നീ വിഷമിക്കണ്ട. അവറ്റകൾ എണ്ണത്തിൽ കുറവാ “.
അവൾ തെ റി വിളിച്ചെങ്കിലും ആ പറച്ചിൽ കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം റോയിക്ക് തോന്നി.
“നീ അടിക്കെടാ എന്ന് പറഞ്ഞ് കുപ്പി അവൾ റോയിക്ക് നേരെ നീട്ടി. എനിക്ക് വേണ്ട, നീ തന്നെ അടിച്ചോ എന്ന് റോയ് പറഞ്ഞു.
“അതെന്താടാ പു ല്ലേ നിനക്കടിച്ചാല്, എനിക്കൊരു കമ്പനി താടാ എന്നവൾ പറഞ്ഞപ്പോൾ “ഇന്ന് ക്രിസ്മസ് ആണ്. റോഡ് മുഴുവൻ പോലീസുകാരാണ്. ക ള്ള് കുടിച്ച് വണ്ടിയോടിച്ച് എന്നെയും നിന്നെയും പോലീസ് അകത്തിട്ടാൽ ജാമ്യത്തിലിറക്കാൻ നിന്റെ അപ്പൻ കുര്യൻ ജോർജ് വരുമോ ടീ പ ട്ടീ”എന്നു റോയിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
തിരിച്ചൊരു തെറി പ്രതീക്ഷിച്ച റോയിയെ നോക്കി അവൾ ചിരിച്ചു. “അല്ലെങ്കിലും ആത്മാർത്ഥ കൂട്ടുകാർ സ്വന്തം ത ന്തയ്ക്ക് വിളിക്കുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണെന്ന് ” അവൾ പറഞ്ഞപ്പോൾ റോയിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“അല്ലെടാ റോയ് നമുക്ക് ക്രിസ്മസ് ആഘോഷിക്കണ്ടേ, എന്താ ചെയ്യേണ്ടത് നീ പറ. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ? നിന്റെ മനസിൽ ഇപ്പോൾ എന്താ..ഞാൻ ഒരു കാര്യം തുറന്ന് ചോദിക്കട്ടെ ..നിനക്ക് ഒന്നും തോന്നരുത് “
ചോദിക്കൂ എന്ന ഭാവത്തോടെ റോയ് അവളെ നോക്കി. അവൾ മോഹൻലാലിനെ അനുകരിച്ച് അതേ ഭാവത്തിൽ ചോദിച്ചു “നിനക്കെന്നെ പൂ ശാ ൻ വല്ല ഉദ്ദേശം ഉണ്ടോടാ തെ ണ്ടി. എന്നെ ക ള്ള് തന്ന് മയക്കി കാര്യം നേടാൻ നോക്കാണോ “
അതു കേട്ട് പരിസരബോധമില്ലാത്തവനെ പോലെ അവളെ നോക്കി.
പെട്ടെന്ന് അവൻ മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു. “ടീ എനിക്ക് അങ്ങനെ തോന്നിയാൽ ഇപ്പോൾ എന്റെ ഒറ്റ പിടിത്തത്തിനേ നീ ഉള്ളൂ. ഈ ഇരുട്ടും ആ കലുങ്കിന്റെ മറവും 10 മിനിറ്റ് സമയം മാത്രം മതി റോയിക്ക്. പക്ഷേ റോയ് ചെ റ്റ യല്ല.”അതേ ഭാവത്തിൽ തന്നെ മറുപടി പറഞ്ഞെങ്കിലും അവനൊന്ന് പരുങ്ങി.
“അവന്റെ താടി പിടിച്ച് ഉയർത്തി കൊണ്ട് അവൾ ചോദിച്ചു “പിന്നെ എന്തായിരുന്നെടാ ക ഴു വേ റി ടെ മോനേ നിന്റെ ഉദ്ദേശ്യം. ഞാൻ വിളിച്ചതും നീ ക ള്ളും കൊണ്ട് ഓടി വന്നതെന്തിനാ….നിനക്കെന്നോട് ദിവ്യാനുരാഗം വല്ലതുമുണ്ടോ “.
ചെറുതായ് ആടി നിൽക്കുന്ന അവളുടെ രണ്ട്തോളിലും കൈ വെച്ച് അവളുടെ കണ്ണിലേക്ക് നോക്കി അവൻ പറഞ്ഞു.
“ഇത്രേം തണുപ്പുള്ള മഞ്ഞു പെയ്യുന്ന ഡിസംബർ രാത്രിയിൽ നിന്നെപ്പോലുള്ള ഒരു കിടിലൻ ച ര ക്ക് ബൈക്കിന്റെ പുറകിൽ കെട്ടിപ്പിടിച്ചിരിക്കാൻ ഉണ്ടെന്നറിഞ്ഞാൽ ഞാനല്ല ആരും ഇതൊക്കെ തന്നെ ചെയ്യും. പിന്നെ നീ പറഞ്ഞത്രയൊന്നും ഇല്ലെങ്കിലും ഒരു അനുരാഗം ഉണ്ടോന്നു സംശയം, അത്രേ ഉള്ളൂ”
അവന്റെ കൈ തട്ടിമാറ്റി അവൾ പറഞ്ഞു “എന്നാ നീ വണ്ടി എടുക്ക് റോയ് മോനെ. നിന്നെ ഞാൻ കട്ടക്ക് പിടിച്ചിരുന്നോളാം. രാത്രി മുഴുവൻ നമുക്ക് കറങ്ങാം. റോയ് ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ സെക്കന പുറകിൽ കയറി അവനെ ചുറ്റിപ്പിടിച്ചു. അവന്റെ വയറ്റിൽ അവൾ ചെറുതായൊന്ന് നുള്ളി. അൽപം വേദനിച്ചെങ്കിലും അത് റോക്ക് ഇഷ്ടമായ്. അവൻ വണ്ടി മുന്നോട്ടെടുത്തു.
വളരെ സാവധാനം ആണ് അവൻ വണ്ടി ഓടിച്ചത്. അവന്റെ പുറത്ത് മുഖം ചേർത്ത് വെച്ച് കൊണ്ടവൾ പറഞ്ഞു. “ടാ റിയ പാവമാണ്. അവൾക്ക് ഒരു പാട് ഇഷ്ടമാണെടാ എന്നെ, എനിക്കും ഉണ്ട്. പക്ഷേ അവൾ എന്നെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതാണ് എനിക്ക് ദേഷ്യം. എന്റെ എല്ലാ കാര്യങ്ങളും അവൾക്ക് അറിയാം. എന്നിട്ടും അവൾ ഓരോന്നു പറയുമ്പോൾ ദേഷ്യം വരില്ലേ….. “
‘റിയ എവിടെയാണ് താമസം അവൻ ചോദിച്ചു.
റെയിൻബോ അപാർട്മെന്റിൽ….അവൾടെ കെട്ടിയവന്റെ കൂടെ. ആ തെ ണ്ടിയും ഞങ്ങൾ ടെ കൂടെയാ പഠിച്ചത്. ലൗ മാരേജ് ആയിരുന്നു.
റോയ് അത് കേട്ട് അമർത്തി ഒന്നു മൂളി.കുറച്ച് കഴിഞ്ഞ് കുപ്പി അവൾ വലിച്ചെറിഞ്ഞപ്പോൾ അത് മുഴുവനും കുടിച്ചെന്ന് അവന് മനസിലായി. കുറേ നേരം കഴിഞ്ഞ് ശബ്ദം ഇല്ലാതായപ്പോ റോയ് ബൈക്ക് നിർത്തി. സെലീനയുടെ ബോധം പോയെന്ന് അവന് മനസിലായി. എന്ത് ചെയ്യണമെന്ന് അവന് പെട്ടെന്ന് ഒരു ഐഡിയയും കിട്ടിയില്ല. അവളുടെ ഫ്ലാറ്റിലേക്ക് ഇങ്ങനെ കൊണ്ട് പോകാൻ പറ്റില്ല. അതിലേ കടന്നു പോകുന്ന വണ്ടികളിലുള്ളവർ തങ്ങളെ നോക്കിയിട്ടു പോകുന്നത് കണ്ടപ്പോൾ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കൈ ചേർത്ത് പിടിച്ച് വളരെ സാവധാനത്തിൽ ബൈക്ക് തന്റെ വീട്ടിലേക്ക് പോവുന്ന റോഡിലേക്ക് തിരിച്ചു. റോയി താമസിക്കുന്നത് ഒരു ഹൗസിംഗ് കോളനിയിലായതു കൊണ്ട് അടുത്തുള്ളവരെല്ലാം പള്ളിയിൽ ആയിരിക്കും എന്നവന് അറിയാമായിരുന്നു. വീട്ടിലെത്തി അവളേം ചേർത്ത് പിടിച്ച് ഇറങ്ങി ഡോർ തുറന്ന് അകത്ത് കയറി.
തന്റെ കട്ടിലിൽ അവളെ കൊണ്ട് കിടത്തിയ ശേഷം ഷെൽഫ് തുറന്ന് ബാക്കിയുണ്ടായിരുന്ന മ ദ്യം ഗ്ലാസിൽ മിക്സ് ചെയ്ത് അവളുടെ മുഖത്തേക്ക് നോക്കിയിരുന്ന് സിപ്പ് ചെയ്യാൻ തുടങ്ങി. ഒരു റോസാപ്പൂ വാടി കിടക്കുന്നത് പോലെ ആണ് അവന് തോന്നിയത്. അവൻ ഗ്ലാസ് കാലിയാക്കി….
എന്തൊക്കെയോ മനസിൽ ഉറപ്പിച്ച് അവളുടെ അടുത്ത് ചെന്ന് കിടന്നു. മലർന്ന് കിടക്കുന്ന അവളുടെ ഇടുപ്പിൽ കൈവെച്ച് ചേർത്ത് പിടിച്ച് അവനും ഉറക്കത്തിലേക്ക് വീണു.
രാവിലെ ഉറക്കമുണർന്ന അവൾ കണ്ടത്, നേരെ മുന്നിലുള്ള ക്ലോക്കിൽ 9 മണി ആയതാണ്. അവൾ ചുറ്റും നോക്കി. അവൾ തല ചെരിച്ച് നോക്കിയപ്പോൾ റോയീ ചായയുമായ് വരുന്നതാണ് കണ്ടത്. പെട്ടെന്ന് അവൾക്ക് സംഭവം മനസ്സിലായത്
റോയിയുടെ വീട്ടിലാണ് താൻ ഇന്നലെ കിടന്നത്. പെട്ടെന്ന് അവൾ പുതപ്പ് മാറ്റി സ്വന്തം ശരീരം നോക്കുമ്പോൾ ചിരിച്ച് കൊണ്ട് റോയി പറഞ്ഞു “പേടിക്കണ്ട ഞാൻ നിന്നെ ഞാൻ റേ പ്പ് ഒന്നും ചെയ്തിട്ടില്ല. ഒന്നു സുഖമായ് കെട്ടിപ്പിടിച്ചു കിടന്നുറങ്ങി’ സത്യം പറയാം അതിനും നല്ല സുഖമുണ്ടായിരുന്നു”
പ്രത്യേകിച്ചു ഒരു ഭാവഭേവുമില്ലാതെ അവൾ പറഞ്ഞു അങ്ങനെ നീ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ച ത്തെ ന്നെ നീ പ ട്ടീ”
റോയിയെ നോക്കി ഒന്നു കണ്ണുറിക്കി കാണിച്ച് അവൾ ചായ വാങ്ങി കുടിച്ചു. ഇതെന്തു സാധനം എന്നു മനസ്സിൽ വിചാരിച്ചു റോയി ചോദിച്ചു “കുളിക്കണമെങ്കിൽ ആവാം ”” ഞാൻ വേണമെങ്കിൽ കൊണ്ടു വിടാം
വേണ്ട ഞാൻ ഓട്ടോയിൽ പോയ്ക്കോളാം ഇന്ന് സൺഡേ അല്ലേ നീ നിന്റെ പരിപാടി നോക്കിക്കോ. എനിക്ക് കുറച്ച് കൂടി കിടന്നുറങ്ങണം നമ്മുക്ക് പിന്നീട് ഒരു ദിവസം ഇതുപോലെ കൂടാം. പിന്നെ ഒരു കാര്യം ഇന്നലെത്തെ രാത്രി മറന്നെക്കൂ…..ഞാൻ എന്തെങ്കിലും അറിയാതെ പറഞ്ഞിട്ടുണ്ടെങ്കിൽ അതും…..
അവൾ എഴുന്നേറ്റുമുഖം കഴുകി റോയിയുടെ അടുത്തെക്കു വന്നു. ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ” റോയ് You are a good person..love you..as a best friennd. നന്ദിയുണ്ട് എല്ലാത്തിനും”
അവൾ ഗേറ്റ് കടന്നു പോകുന്നതു നോക്കി റോയ് ഇരുന്നു.പെട്ടന്ന് റെഡിയായ് ബൈക്കെടുത്തു പുറത്തേക്ക് പോയ്. ബൈക്കു ചെന്നു നിന്നത് റെയ് ബോ അപ്പാർട്ട്മെന്റിന്റെ ഫ്രണ്ടിൽ ആയിരുന്നു.
റിയയുടെ ഫ്ലാറ്റിന്റെ കോളിംഗ് ബെല്ലിൽ വിരലമർത്തി റോയ് കാത്തു നിന്നു. വാതിൽ തുറന്നത് റിയയുടെ ഹസ്ബന്റ് ആയിരുന്നു. അയാൾ എന്തെങ്കിലും ചോദിക്കുന്നതിന്നു മുമ്പേ തന്നെ റോയ് പറഞ്ഞു.
ഞാൻ റോയ്. റോയ് പേരേര. സെലീനയുടെ കൂടെ വർക്ക് ചെയ്യുന്ന ആളാണ്. സെലീന എന്നു പറഞ്ഞതു കൊണ്ടാവണം അയാൾ അകത്തേക്കിരിക്കാം എന്നു പറഞ്ഞു. പുറകിൽ വന്ന റിയ അയാളെ കണ്ട് ഒന്നു പുഞ്ചിരിച്ചു. അവൾക്ക് റോയിയെ മനസ്സിലാക്കിയിരുന്നു. തന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കിയിരിക്കുന്ന രണ്ടാളെയും നോക്കാ റോയ് പറഞ്ഞു.
“എനിക്ക് സെലീനയെ പറ്റി കൂടുതൽ അറിയണം”
അതിന്റെ ആവശ്യം എന്നു റിയ ചോദിച്ചപ്പോൾ ഇന്നലെ സംഭവിച്ച കാര്യങ്ങൾ ചുരുക്കി അവരോട് പറഞ്ഞു. റോയിയുടെ കൂടെ രാത്രി അവൾ വന്നു എന്ന് പറഞ്ഞപ്പോൾ റിയക്ക് ആശ്ചര്യമാണ് തോന്നിയത്. ഒരു നെടുവീർപ്പിട്ട് റിയപറയാൻ തുടങ്ങി.
“ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ കുടുംബമായിരുന്നു സെലീനയുടെത്. പപ്പ ബിസിനസ്സ്. മമ്മി ഒരു കോളേജ് പ്രഫൊസർ. സെലീന ഒറ്റ മോളാണ്. കോളേജിലെ ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു അവൾ. പാട്ട് നൃത്തം സ്പോർട്സ് അങ്ങനെ എല്ലാത്തിനും ആക്ടീവ് ആയിരുന്നു അവൾ.ആർക്കും സ്നേഹം മാത്രം തോന്നുന്ന പെരുമാറ്റവും. കോളേജിൽ അവളുടെ പുറകേ ഒരുത്തനുണ്ടായിരുന്നു. ആദർശ്. ഒരു ചോക്ലേറ്റ് ബോയ്. എന്തു സംഭവിച്ചു എന്നറിയില്ല. സെലിനയും അവനും തമ്മിൽ ഇഷ്ടത്തിലായ്. അവളുടെ വീട്ടിൽ അറിഞ്ഞു.രണ്ട് മതക്കാരായിരുന്നിട്ടും തന്റെ മോൾ നല്ലതേ തിരഞ്ഞെടുക്കു എന്ന വിശ്വാസത്തിൽ അവർ സമ്മതം മൂളി. ആർക്കും അസൂയ ഉണ്ടാക്കുന്ന പ്രണയമായിരുന്നു അവരുടേത്. ആദർശിനെപ്പറ്റി ഒരു മോശം അഭിപ്രായം ആർക്കും ഉണ്ടായിരുന്നില്ല. പക്ഷേ അവനെപ്പറ്റി കൂടുതൽ ആർക്കും ഒന്നും അറിയില്ലായിരുന്നു. കോളേജ് കഴിഞ്ഞ് വീട്ടിൽ സംസാരിച്ച് ബാക്കി തീരുമാനിക്കാം എന്ന് പറഞ്ഞ് അവർ പിരിഞ്ഞു.
ഒരു മാസം കഴിഞ്ഞിട്ടും അവന്റെ വിവരം ഒന്നും ഇല്ലാതായപ്പോൾ സെലീനയുടെ പപ്പ അവന്റെ നാട്ടിൽ പോയി അന്വേഷിച്ചു. കോളേജിൽ മാത്രം ആയിരുന്നു അവൻ നല്ലവൻ. നാട്ടിൽ ആർക്കും വലിയ അഭിപ്രായം ഉണ്ടായിരുന്നില്ല. അറിയപ്പെടുന്ന ഒരു നായർ തറവാട്ടിലെ അംഗമായിരുന്നു ആദർശ്. നേരിട്ട് ചെന്നു കണ്ട പപ്പയുടെ മുഖത്തു നോക്കി അവൻ പറഞ്ഞു അതൊക്കെ വെറുമൊരു ക്യാംപസ് തമാശ മാത്രം ആയിരുന്നു എന്ന്. മാത്രമല്ല അവന്റെ അമ്മാവന്റെ മോളായിട്ട് കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. അവർ യൂറോപ്പിൽ സെറ്റിൽഡ് ആണ്. കല്യാണം കഴിഞ്ഞാൽ അവനെയും കൊണ്ടു പോവാനാണ് പ്ലാൻ. എല്ലാം അറിഞ്ഞപ്പോൾ അവന്റെ കല്യാണം കാണണം എന്നാണവൾ പറഞ്ഞത്. അങ്ങനെ ഞാനും സെലീനയും വേറെ രണ്ട് ബോയ്സും കൂടി അവന്റെ കല്യാണത്തിന്റെ തലേ ദിവസം അവരുടെ വീട്ടിൽ എത്തി. സെലീനയെ കണ്ടപ്പോ ഞങ്ങൾ പ്രതീക്ഷിച്ച ഭയമൊന്നും ആദർശിനുണ്ടായിരുന്നില്ല.
കല്യാണം കഴിഞ്ഞ് തിരികെ പോരാൻ നേരം ആദർശ് ഞങ്ങളുടെ അടുത്തെത്തി സെലീനയോടായ് പറഞ്ഞു.
“സെലീന നിനക്ക് വിഷമമുണ്ടെന്ന് എനിക്കറിയാം. എല്ലാം ഒരു തമാശ ആയി കണ്ടാ മതി. എനിക്കു വലുത് എന്റെ ഭാവിയാണ്. ഈ കല്യാണത്തിന്റെ പേരിൽ എനിക്കു കിട്ടുന്ന സൗഭാഗ്യങ്ങൾ ഏറെയാണ്. എന്റെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു യൂറോപ്യൻ ലൈഫ്. കോടിക്കണക്കിന് സ്വത്തുണ്ട് അമ്മാന്റെ കൈയിൽ…ഈ കല്യാണം കൊണ്ട് അതൊക്കെ വരാൻ പോവുന്നത് എന്റെ കൈയിലാണ് .രണ്ട് മൂന്ന് വർഷം പ്രേമിച്ചു എന്നല്ലേ ഉള്ളൂ.. വേറെ ഒന്നും നിനക്ക് നഷ്ടപ്പെട്ടിട്ടില്ല. നിന്റെ വിലപ്പെട്ടതൊന്നും ഞാൻ കവർന്നിട്ടില്ല. അതു കൊണ്ട് തന്നെ നിനക്ക് വിഷമിക്കണ്ട കാര്യവുമില്ല. എല്ലാം മറന്ന് നീയും ആരെയെങ്കിലും കല്യാണം കഴിച്ച് ജീവിക്കണം” സെലീന കത്തുന്ന കണ്ണുകൾ കൊണ്ടവനെ നോക്കിപ്പറഞ്ഞു.
“നീ പറഞ്ഞില്ലേ വിലപ്പെട്ടതൊന്നും നീ കവർന്നിട്ടില്ലാ എന്ന്. പലവട്ടം ശ്രമിച്ചിട്ടും നിനക്ക് അതിനു കഴിഞ്ഞിട്ടില്ലെന്നു പറയ്. ശരിയാണ് മൂന്നു വർഷത്തെ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ മൂന്ന് വർഷം നിന്നെ സ്നേഹിച്ചതു പോലെ ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല. ഒരു പെണ്ണിന് അവളുടെ മനസ്സും വലിയ കാര്യമാണ്. “
അവളെ പുച്ഛത്തോടെ നോക്കി തിരിഞ്ഞു നടന്ന ആദർശിനെ നോക്കി അവൾ വിളിച്ചു പറഞ്ഞു.
“നീ സുഖമായ് ജീവിക്കില്ല. അതിനു ഞാൻ സമ്മതിക്കില്ല. നീ കരയും ഒരുപാട് .”
അവിടെ നിന്നിറങ്ങാൻ നേരം അവന്റെ അവിടെ ഉള്ള സകല ബന്ധുക്കളുടെയും കല്യാണം കഴിച്ച പെണ്ണിന്റെ യൂറോപ്പിലെ ഫോൺ നമ്പർ വരെ അവൾ സ്വന്തമാക്കിയിരുന്നു.
“അവന്റെ ആദ്യരാത്രി തുടങ്ങുന്നതിന്നു മുമ്പ് തന്നെ അവൾ പണിതുടങ്ങി. സെലീനയും അവനും തമ്മിലുള്ള കുറേ ഫോട്ടോസ് അവരെ ഭാര്യയുടെ മൊബൈലിൽ എത്തി. അവർ യൂറോപ്പിൽ പോയപ്പോഴും അവൾ വിട്ടില്ല. അവന്റെ ഫോണിലേക്ക് വിളിച്ച് തെറി പറയാൻ തുടങ്ങി. കുറെ നമ്പർ അവൻ മാറിയെങ്കിലും ഇവൾ അവന്റെ ഏതെങ്കിലും ബന്ധുക്കാരെ വിളിച്ച് നമ്പർ തപ്പി എടുക്കും. ആദർശിനെ കിട്ടിയില്ലെങ്കിൽ അവന്റെ ഭാര്യയെ വിളിച്ചു തെറി പറയും. പഴയ കാര്യങ്ങൾ ഇല്ലാത്തതും ചേർത്ത് പറയും. അവന്റെ ജീവിതത്തിൽ പൊട്ടലും ചീറ്റലും തുടങ്ങിക്കഴിഞ്ഞു. അവൾക്ക് നന്നായി അറിയാം നോർമൽ മൈൻഡിൽ ഇതൊന്നും അവൾക്ക് സാധിക്കില്ലാ എന്ന്. അതിനവൾ മ ദ്യ ത്തെ കൂട്ടുപിടിച്ചു. ആണ്ടിലൊരിക്കൽ മാത്രം കഴിച്ചിരുന്ന മ ദ്യം അവൾ ദിവസേനയാക്കി. എനിക്കുറപ്പുണ്ട് റോയ് ആദർശിന്റെ കുടുബ ജീവിതം അവൾ ഇല്ലാതാക്കും. അത് കഴിഞ്ഞാൽ അവളുടെ പ്ലാൻ എന്താണെന്നാലോചിച്ചിട്ട് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. അവളെ മാറ്റി എടുത്തില്ലെങ്കിൽ ചിലപ്പോൾ….റിയക്ക് ഗദ്ഗദം കൊണ് ബാക്കി വാക്കുകൾ പുറത്തേക്ക് വന്നില്ല.
കുറച്ചു നേരം കൂടി അവിടെ സംസാരിച്ചതിനു ശേഷം റോയ് ഇറങ്ങി. അതു കഴിഞ്ഞ് പ്രത്യേകിച്ചെന്തെങ്കിലും സംഭവിക്കാതെ ഒരാഴ്ച്ച കടന്നു പോയി. ആദിവസങ്ങളിലൊക്കയും അവളോട് കൂടുതൽ അടുക്കുവാൻ റോയ് ശ്രദ്ധിച്ചിരുന്നു. രാത്രികളിൽ ഒരു പാട് നേരം അവർ ഫോണിൽ സംസാരിച്ചു. പക്ഷേ പ്രതീക്ഷിച്ച മാറ്റം ഒന്നും അവളിൽ ഉണ്ടായില്ല.
ഞായറാഴ്ച രാവിലെ റോയിക്ക് റിയ ഫോൺ ചെയ്തു ഒന്നു കാണണം എന്നു പറഞ്ഞ് റോയ് ബൈക്കിൽ ടൗണിൽ എത്തി.അവിടെ റിയയും ഹസ്ബൻറും കാത്തു നിൽക്കുന്നുണ്ടായിരുന്നു…
“ആദർശും ഭാര്യയും തമ്മിൽ പിരിഞ്ഞു. അവന്റെ ഭാര്യ ഡൈവേഴ്സിനു മൂവ് ചെയ്യുന്നു എന്നാണറിഞ്ഞത്. സെലീന പറഞ്ഞതു പോലെ തന്നെ ചെയ്തു. ആദർശിന് എല്ലാം നഷ്ടപ്പെടാൻ പോവുകയാണ്. ആദർശിന്റെ പെങ്ങൾ എന്നെ വിളിച്ചിരുന്നു.”
റിയയുടെ വാക്കുകൾ കേട്ടപ്പോൾ റോയിക്ക് ശെരിക്കും സന്തോഷമാണ് തോന്നിയത്. അയാൾ പറഞ്ഞു.
“അവനെ നേരിൽ കണ്ട് രണ്ട് പൊട്ടിക്കാനാണെന്നിക്ക് തോന്നുന്നത്. അതിനുള്ള അവസരം ഒരിക്കൽ വരും. അവൻ സെലീനയെ എന്തെങ്കിലും ചെയ്യും എന്നുള്ള പേടിയാണെങ്കിൽ റിയ വിഷമിക്കണ്ട. അതു ഞാൻ നോക്കി കോളാം. സെലീന എന്നെ വിളിച്ചിരുന്നു. ഇന്ന് അവളുടെ ട്രീറ്റ് ആണ്. അവളുടെ ഫ്ലാറ്റിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഒരു കാര്യം തുറന്നു പറയാം. ഇപ്പോ സെലീനയെ എനിക്കിഷ്ടമാണ്. പറഞ്ഞാൽ അവള് എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് അറിയാലൊ. റിയ എന്നെ ഒന്ന് സഹായിക്കണം. എനിക്ക് ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോ സെലീന എന്റെ താവും.” റിയ അദ്ഭുതത്തോടെ റോയിയെ നോക്കി .
റോയ് ചെല്ലുമ്പോൾ സെലീന ബർമൂഡയും ടീ ഷർട്ടും ഇട്ട് മ ദ്യക്കുപ്പിയും ടച്ചിംഗ്സും വെച്ച് റെഡിയായ് ഇരിക്കുകയായിരുന്നു. റോയിയെ കണ്ടതും സന്തോഷത്തോടെ അവൾ പറഞ്ഞു
“ആ പ ന്നി ഡൈവേഴ്സ് ആവാൻ പോവാ..അവൻ പറഞ്ഞ കോടി ക്കണക്കിനു സ്വത്തും യൂറോപ്യൻ ലൈഫും ഒന്നും ഇനി അവനില്ല. അവൻ ഇപ്പോ കരയുന്നത് എനിക്ക് മനസ്സിൽ കാണാം..ഒഴിക്കെട്ട ടാ റോയി ഒരെണ്ണം.”
റോയ് ഒന്നു മൂളി. മ ദ്യം ഗ്ലാസിലേക്ക് ഒഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഞാൻ ജോലി റിസൈൻ ചെയ്യാൻ പോവാണ്. നാളെ തൊട്ട് ഈ നഗരത്തിൽ സെലീനയുണ്ടാവില്ല. എവിടെ പോണംന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.”
അവൾ റോയിക്ക് നേരെ ഗ്ലാസ് നീട്ടി. ഗ്ലാസ് വാങ്ങി ടേബിളിൽ വെച്ച് കൈയിലിരുന്ന ഒരു കിറ്റ് അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു
“അപ്പോ ഇനി നമ്മൾ കാണില്ല അല്ലേ..അത് സാരമില്ല. പക്ഷേ എനിക്ക് ഒരു ആഗ്രഹം ഉണ്ട്. ഇത് ഒരു ഫ്രോക്ക് ആണ്. ഇത് ഇട്ട് അന്നത്തെപ്പോലെ വളയും കമ്മലും മാലയുമൊക്കെ ഇട്ട് ഒരു മാലാഖയുടെ രൂപത്തിൽ എനിക്ക് സെലീനയെ ഒന്നൂടി കാണണം. തന്നോട്ട് ഇത്തിരി പ്രണയം മനസ്സിൽ ഉള്ളതുകൊണ്ടാണെന്ന് കൂട്ടിക്കോ..മാത്രവുമല്ല ഇനി ഞാൻ സെലീനയെ ഓർക്കുമ്പോൾ ഈ രൂപമായിരിക്കണം എന്റെ മനസ്സിൽ വരേണ്ടത്. എന്നിട്ട് നമുക്ക് രണ്ടെണ്ണം അടിച്ച് പിരിയും..”
റോയിയെ കുറച്ച് നേരം നോക്കി നിന്ന ശേഷം അവൾ ആ കിറ്റുമായ് ബെഡ് റൂമിൽ കയറി വാതിലടച്ചു. പത്ത് മിനിറ്റ് കഴിഞ്ഞ് അവൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. മുട്ടോളമെത്തുന്ന ഒരു വെള്ള ഫോക്കായിരുന്നു അത്. കല്യാണ ദിവസം പള്ളിയിൽ നിൽക്കുന്ന ഒരു മണവാട്ടിപ്പെണ്ണിനെ പോലെ റോയിക്ക് തോന്നി. അവൻ എഴുന്നേറ്റ് അവളുടെ മുന്നിൽ ചെന്ന് നിന്നു കൊണ്ട് പറഞ്ഞു.
“ആദർശിനോട് പ്രതികാരം മുഴുവൻ ആയില്ലാലൊ സെലീന. ഇപ്പോ നീയും അവനും തുല്യമല്ലേ..അവൻ അവിടെ കരയുമ്പോ സ്വന്തം ജീവിതം നഷ്ടപ്പെട്ടതോർത്ത് നീയും ഇവിടെ ഉരുകുകയല്ലേ..ഇനി നീ ഹാപ്പി ആയിരുന്നാലല്ലെ അവന്റെ തോൽവി പൂർണ്ണമാകൂ.. “
സെലീനാ ചോദ്യഭാവത്തിൽ റോയിയെ നോക്കി. റോയ് സെലീനയുടെ കൈ പിടിച്ച് അവിടെ ഉള്ള ഒരു വലിയ കണ്ണാടിയുടെ മുന്നിൽ ചെന്ന് കൊണ്ട് നിർത്തി. പുറകിൽ നിന്ന് പറഞ്ഞു.
“നീ എത്ര സുന്ദരിയാണെന്ന് നോക്ക്. നിന്നെ സ്നേഹിക്കുന്നവരുടെ മനസ്സ് ഒന്നു ആലോചിച്ച് നോക്ക്. നീ ഒന്നു മനസ്സ് തുറന്ന് ചിരിച്ച് കാണാൻ കാത്തിരുക്കുന്നവരാണ് അവരൊക്കെ ..നിന്റെ ആ മനസ്സ് ഇപ്പോഴും നിന്റെ ഉള്ളിൽ തന്നെ ഉണ്ട്. നിന്റെ ഈ നിറഞ്ഞ കണ്ണുകൾ അത് എന്നോട് പറയുന്നുമുണ്ട്.”
പുറകിലൂടെ കൈ നീട്ടി അവളുടെ വയറ്റിൽ പിടിച്ച് അവൻ അവളെ തന്റെ ദേഹത്തോട് ചേർത്തു നിർത്തി. റോസാപ്പൂവിന്റെ ഇതളുപോലുള്ള അവളുടെ കാതിൽ ചുണ്ട് ചേർത്ത് കൊണ്ടവൻ മെല്ലെ പറഞ്ഞു.
“നിന്റെ ഈ കണ്ണും മൂക്കും കവിളും ചുണ്ടും അങ്ങനെ എല്ലാം സുന്ദരമാണ്. ഇതിനെക്കാളേറെ സൗന്ദര്യമുണ്ട് നിന്റെ മനസ്സിന്. ഇനിയുള്ള കാലം മുഴുവൻ ഇതെല്ലാം എന്റെതു മാത്രമായ് എനിക്കു വേണം”
അവളുടെ ശരീരം ചെറുതായ് വിറക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. സെലീനയുടെ നെറ്റിയിലും കഴുത്തിലും വിയർപ്പുകണങ്ങൾ പൊടിഞ്ഞു. എന്തോ പറയുവാനായ് സെലീന ചുണ്ടുകൾ വിടർത്തിയെങ്കിലും പെട്ടെന്ന് റോയ് അവളെ തിരിച്ചു നിർത്തി അവന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ ചുണ്ടുകൾ ബന്ധനത്തിലാക്കിക്കഴിഞ്ഞിരുന്നു.
അവൾ കുതറി മാറാൻ ശ്രമിച്ചപ്പോഴൊക്കെ അവന്റെ പിടുത്തം കൂടുതൽ മുറുകി കൊണ്ടിരുന്നു. മെല്ലെ തളർന്നു തുടങ്ങിയ അവൾ റോയിയേയും ചേർത്ത് പിടിച്ചു.
റിയയും ഹസ്ബൻറും വാതിൽ തുറന്ന് വന്നതു പോലും അറിയാതെ അവരപ്പോഴും ഈ ലോകം തന്നെ മറന്ന് നിൽക്കുകയായിരുന്നു….
End
~Ajeesh Kavungal