രവി അങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ശ്രുതിയോട് ചേർന്ന് നിന്ന് സംസാരിക്കുന്നത് രവി കണ്ടു….

Story written by Abdulla Melethil

==================

“ഗൾഫിൽനിന്ന് വന്നതിന്റെ പിറ്റേന്നാണ് ഭാര്യയുടെ മൊബൈലിൽ തുരുതുരാ മെസ്സേജ് വരുന്നത് കണ്ട് ഫോൺ ഒന്നെടുത്ത് നോക്കിയത്

‘കൈയ്യും നെഞ്ചും ശരീരവും ഒന്നാകെ നിന്ന് വിറച്ചു വട്സാപ്പിലേ മെസ്സേജുകൾ ഓരോന്നായി വായിച്ചപ്പോൾ ഒരാശ്വാസത്തിന് വേണ്ടി മൊബൈൽ കിട്ടിയ ഇടത്ത് തന്നെ വെച്ച് അടുക്കളയിൽ പണികൾ ചെയ്യുന്ന ഭാര്യയുടെ അടുത്ത് തന്നെ പോയി നിന്നു..

‘ഇന്ന് ഞങ്ങൾ ഷോപ്പിംഗിന് മാളിൽ വരുന്നുണ്ട്. അപ്പോൾ ഞാൻ നിനക്ക് ഇഷ്ടപ്പെട്ട ചുവപ്പ് ചുരിദാർ ഇട്ടും വരാം എന്നും അവൾ മെസ്സേജിൽ എഴുതിയിട്ടുണ്ട്. എന്നോട് ആണെങ്കിൽ ഷോപ്പിങ്ങിനെ കുറിച്ചൊന്നും പറഞ്ഞിട്ടുമില്ലായിരുന്നു. ഇന്നത്തെ മെസ്സേജ് മാത്രമേ ഉള്ളൂ. മറ്റുള്ളവയെ ഒക്കെ ക ഴു ത്ത് ഞെ രിച്ചു കൊ ന്നിരിക്കാം..

‘രവി ഭാര്യയെ നോക്കി നിന്നു. അവൾ രവിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു. ഇന്നലെ എന്തൊക്കെയാ കാട്ടിയെ ഇത്ര ആക്രാന്തം പാടില്ല രവി ഒന്ന് ചിരിച്ചു ഒരു വിഡ്ഢി ചിരി..

‘പിന്നെ രവിയേട്ടാ നമുക്ക് ഇന്നുച്ചക്ക് ശേഷം ഒന്ന് പുറത്ത് പോകണം. രവിയേട്ടൻ അച്ഛനും അമ്മക്കും ഒന്നും കൊടുന്നിട്ടില്ലല്ലോ…അവളതും പറഞ്ഞു പുറത്തേക്ക് പോയി..

‘അച്ഛൻറെയും അമ്മയുടെയും കാര്യം തന്നെയാണ് എപ്പോഴും മറക്കുന്നത്. ഭാര്യയുടെയും കുട്ടികളുടെയും ഒരു കാര്യവും മറക്കാറില്ല. രവി അമ്മയുടെ അടുത്തേക്ക് പോയി അച്ഛൻ പുറത്തേക്ക് പോയിരുന്നു..

”അമ്മ ഓരോ വർത്തമാനങ്ങൾ പറഞ്ഞിരുന്നു. രവി മൂളി കേട്ടിരുന്നു. കുട്ടികൾക്ക് പോകാനുള്ള സ്കൂൾ ബസ് അപ്പോഴേക്കും മുറ്റത്ത് വന്ന് ഹോണടിച്ചു. ശ്രുതി കുട്ടികളെ ബസ്സിൽ കയറ്റി..രവി ക്ളീനറേയും ഡ്രൈവറേയും മാറി മാറി നോക്കി. ഇവരിൽ ആരെങ്കിലും ആണോ…മുഖം ശരിക്ക് കണ്ടിരുന്നില്ല. കണ്ണും പതച്ചു പോയിരുന്നു..

‘ഉച്ചക്ക് ശേഷം അവൾ പോവാൻ തയ്യാറെടുത്ത് തുടങ്ങി. അതിനിടയിൽ ഫോൺ എടുത്തു നോക്കി. ചിരിക്കുന്നതും കവിളുകൾ ചുവക്കുന്നതും രവി കണ്ടിരുന്നു. അവൾ ചുവന്ന സാരി തന്നെയാണ് ഉടുത്തത്. പലവുരു കണ്ണാടിയിൽ നോക്കി അവൾ അവളുടെ ചന്തം ഉറപ്പ് വരുത്തി. താൻ ഗൾഫിൽ പോയ ശേഷമാണ് അവൾ മൂക്ക് കുത്തിയത്. തന്നോട് സമ്മതം ചോദിച്ചിരുന്നു അതും അവൻ പറഞ്ഞിട്ടാകുമോ…രവിയും ശ്രുതിയും പുറത്തേക്കിറങ്ങി. അവൾ പറഞ്ഞ മാളിലേക്ക് തന്നെ പോയി രവി അവളോട് ഡ്രെസ്സ് തെരഞ്ഞെടുക്കാൻ പറഞ്ഞു പുറത്തേക്ക് പോയത് മനപൂർവ്വം തന്നെയായിരുന്നു..

‘പൈസ കുറച്ചു മാറ്റിക്കാൻ ഉണ്ട് നിന്റെ കഴിഞ്ഞാൽ വിളിക്ക് എന്നും പറഞ്ഞു കുറച്ചൊരാശ്വാസം ഉള്ള സമയവും കൊടുത്ത് രവി മാളിന് പുറത്തിറങ്ങി, അവൾ കാണാതെ അവളെ വീക്ഷിച്ചു നിന്നു..

‘അമ്മാവന്റെ മകൾ ശ്രുതി രവിക്ക് എന്ന് പണ്ട് മുതലേ പറഞ്ഞുറപ്പിച്ചതായിരുന്നു. നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടി, അമ്മ എപ്പോഴും പറയും. അങ്ങനെ കല്യാണവും കഴിഞ്ഞു ഇന്ന് വരെ ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല പിന്നെന്ത് പറ്റി..

‘രവി അങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ശ്രുതിയോട് ചേർന്ന് നിന്ന് സംസാരിക്കുന്നത് രവി കണ്ടു. ആര് കണ്ടാലും ഭാര്യയും ഭർത്താവും എന്നേ പറയൂ, അത്രയും ഇഴുകി ചേർന്ന് നിൽക്കുന്നു. ശരിക്കും നോക്കിയപ്പോൾ കണ്ടു അവളുടെ ഒരു കൈ അവന്റെ കൈയ്യിലാണ് അവരങ്ങനെ നിന്ന് സംസാരിക്കുന്നു. ഇടക്ക് അവൾ സാരിയിലേക്ക് നോക്കുന്നു ചിരിക്കുന്നു. രവി അങ്ങനെ തന്നെ നിന്നു. കുരിശിലേറ്റപെട്ടവനെ പോലെ എത്ര ആണികളാണ് യേശുവിനെ തറക്കാൻ എടുത്തത് അഞ്ചോ ആറോ പത്തോ എന്നാൽ രവിയുടെ നെഞ്ചിൽ ഒരായിരം ശരവർഷങ്ങൾ ഏറ്റ പോലെ രവി അങ്ങനെ നിന്നു..

‘ഒരിക്കൽ പാർക്കിൽ വെച്ച് അവളുടെ കൈ ഒന്ന് പിടിച്ചപ്പോൾ കൈ തട്ടി മാറ്റി അവൾ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു ആരെങ്കിലും കാണും..കണ്ടാലെന്താ നമ്മൾ ഭാര്യ ഭർത്താവ് അല്ലേ..അയ്യേ എന്ന് വെച്ച് എന്തും ആകാമോ എനിക്ക് വയ്യ..!

‘അവനയച്ചമെസ്സേജിലും അവൾ എഴുതിയിരുന്നു ഏട്ടന് റൊമാൻസ് ഒന്നും അറിയില്ല രാത്രിയിൽ എന്തെങ്കിലും കാട്ടി കൂട്ടി കിടക്കുമെന്ന്..

‘രവി ഫോൺ എടുത്ത്‌ അവളെ വിളിച്ചു.

നിന്റെ എടുക്കൽ കഴിഞ്ഞോ ശ്രുതീ…

ഇപ്പൊ കഴിയും ഏട്ടാ..

അവൾ അവനെ യാത്രയാക്കി. രവി പുറത്ത് തന്നെ നിന്നു. അവൻ വരുമ്പോൾ എതിരെ ചെന്നു അവന്റെ പരിഭ്രമം കണ്ടപ്പോൾ രവിക്ക് മനസ്സിലായി തന്നെ അവന് അറിയാമെന്ന്

‘രവി അവനോട് അറിയുമോ എന്ന് ചോദിച്ചു അവൻ ഇല്ലെന്ന് പറഞ്ഞു..രവി പറഞ്ഞു എനിക്ക് നിന്നെ അറിയാം. ഞാനൊരു കാര്യം പറയാം സമയം ഉണ്ടാകുമോ…അവൻ ഉണ്ടെന്ന് തലയാട്ടി..

രവി അവനുമായി പുറത്തേക്ക് നടന്നു..ഒരാണും പെണ്ണും ഒന്ന് ചേർന്നാൽ അവിടെ ഭർത്താവിന് റോൾ ഒന്നുമില്ല എന്നെനിക്കറിയാം. പക്ഷേ കുട്ടികളുടെ കാര്യംവും കൂടെ പരിഗണിക്കുമ്പോൾ സംസാരിക്കാൻ റോൾ ഇല്ലെങ്കിലും സംസാരിക്കേണ്ടി വരുന്നു..

‘നിങ്ങളെന്തൊക്കെയാ പറയുന്നേ…എനിക്കൊന്നും അറിയില്ല…ആള് മാറി എന്നൊക്കെ അവൻ പറഞ്ഞു അവിടെ നിന്നും ഓടി.

രവി അവൻ ഓടുന്നതും നോക്കിനിസ്സംഗനായി നിന്നു. ഭാര്യയുടെ ഇഷ്ടക്കാരനോട് ഭർത്താവിന് എന്താണ് പറയാനുള്ളത് എന്റെ ഭാര്യയെ എനിക്ക് തരണം എന്നോ….

‘രവി മാളിലേക്ക് പോയി ക്യാഷ് അടച്ചു രണ്ട് പേരും വീട്ടിലേക്ക് തിരിച്ചു. മൊബൈലിൽ പിന്നെ മെസ്സേജ് ഒന്നും വന്നില്ലെന്ന് തോന്നുന്നു. അവളുടെ മുഖത്ത് ഒരു നിരാശ..

‘വീട്ടിലെത്തി അവൾ ഡ്രെസ്സ് മാറ്റുമ്പോൾ രവി അവളുടെ പിന്നിൽ നിന്ന് ചേർത്ത് പിടിക്കാൻ നോക്കിയെങ്കിലും നിങ്ങളെന്താണ് കാട്ടുന്നത് എന്നും പറഞ്ഞ് കൈ തട്ടി അടുക്കളയിൽ ചായ ഇടുമ്പോഴും രവി ശൃങ്കാരഭാവത്തിൽ ചെന്നെങ്കിലും അവൾ അനിഷ്ടം പ്രകടിപ്പിച്ചു..

‘രാത്രി കിടക്കുമ്പോൾ രവി അവളുടെ പിൻ കഴുത്തിൽ പതിയെ ചുണ്ടുകൾ ചേർത്തു പതിയെ ചെവിയിലും അങ്ങനെ പതിയെ രവി അവളെ പുണരുമ്പോൾ എന്നത്തേയും പോലെ അവൾ പറഞ്ഞു പെട്ടെന്ന് നോക്കൂ നേരത്തേ എണീക്കാൻ ഉള്ളതാണ്…

‘രവി അവളെ തനിക്ക് അഭിമുഖമായി കിടത്തി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…ഞാൻ പാർക്കിൽ വെച്ച് കൈ പിടിക്കുന്നതോ അടുക്കളയിൽ വെച്ച് തമാശ കളിക്കുന്നതോ എന്തിനേറെ ബെഡ് റൂമിൽ വെച്ച് ഇങ്ങനെ ചെയ്യാൻ പോലും നിനക്ക് നേരവുമില്ല. പിന്നെന്ത് കൊണ്ടാണ് നീ നിന്റെ കാമുകനോട് എന്തെങ്കിലും കാട്ടി കൂട്ടി കിടക്കുന്നവനാണ് ഭർത്താവ്, റൊമാൻസ് എന്തെന്ന് അറിയില്ല എന്നൊക്കെ നുണ പറയുന്നത്..

‘ശ്രുതി ആകെ നാവിറങ്ങിയ മട്ടിൽ സ്തംഭച്ചിരുന്ന് പോയി. ആര് എന്ത് എന്ന് ചോദിക്കാൻ പോലും കഴിയും മുമ്പേ രവി പറഞ്ഞു തുടങ്ങി, മാളിൽ വെച്ച് കണ്ടതും വട്സാപ്പിൽ മെസ്സേജ് കണ്ടതും എല്ലാം…

ശ്രുതി രവിയുടെ കാലിൽ പിടിച്ചു കരഞ്ഞു..

‘ശ്രുതി കൊച്ചു കുട്ടിയല്ല, രണ്ട് കുട്ടികളുടെ അമ്മയാണ്. എന്റെ കൂടെ നിൽക്കണം എന്ന് ഞാൻ പറയില്ല നിൽക്കുന്നുവെങ്കിൽ എന്റെ കൂടെയായിരിക്കണം മനസ്സും ശരീരവും. അല്ലെങ്കിൽ ശ്രുതിക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാം ഞാൻ തടസ്സമാവില്ല. ഇതും പറഞ്ഞു രവി കട്ടിലിൽ നിന്ന് താഴേക്ക് ഇറങ്ങി കിടന്നു. രവിയെ പിടി വിടാതെ ശ്രുതിയും..

‘അറിയാത്ത ഒരു നമ്പർ കേറി വന്നതായിരുന്നു. പിന്നെ പരിചയമായി. ഇനി ഞാൻ വാട്‌സ്ആപ്പ് തന്നെ ഉപയോഗിക്കുന്നില്ല ഏട്ടാ, എനിക്ക് സാധാ ഫോൺ മതി എന്നോട് ക്ഷമിക്കണം..

ശ്രുതി കരച്ചിൽ നിർത്തിയില്ല. രവി അവളുടെ തോളിൽ പതിയെ കൈ വെച്ചു. ശ്രുതിയുടെ കരച്ചിൽ ഉച്ചത്തിലായി…

ഒരു രസത്തിന് തുടങ്ങിയതാണ് ഏട്ടാ, ഇനി ആവർത്തിക്കില്ല…

രവി അവളെ ചേർത്ത് പിടിച്ചു. ഇനി ആവർത്തിക്കരുത് ഇനി ക്ഷമിക്കുകയുമില്ല എന്ന് മാത്രം പറഞ്ഞു..

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ശബ്ദം കേട്ടത് അവളാ ഫോൺ ചുമരിലേക്ക് എറിഞ്ഞതായിരുന്നു…

**********

വാൽ കഷ്ണം..

ഒന്നും ഞാൻ പറയുന്നില്ല. വായനക്കാർ കമന്റായി പറയുക. ഉൾക്കൊള്ളുക ദാമ്പത്യ ജീവിതം വിജയകരമാക്കുക പരസ്പര വിശ്വാസത്തോടെ സ്നേഹത്തോടെ വിട്ടു വീഴ്ചയോടെ..ഈ കഥ തിരിച്ചും സംഭവിക്കാം ശ്രുതിക്ക് വന്നത് രവിക്കും വരാം..

~സ്നേഹത്തോടെ അബ്ദുള്ള മേലേതിൽ