ഏറെ വൈകാതെ തന്നെ ആ മുറിയിൽ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം നിറഞ്ഞു കൊണ്ടിരുന്നു. ഒരു കറുത്ത രൂപം….

Story written by Anoop

==============

ഫ്ലാറ്റിലെ ഒമ്പതാം നിലയിലെ ഇലഞ്ഞി പൂവിന്റ ഗന്ധം അത് അയാളെ അതിശയിപ്പിച്ചിരുന്നു. ഇതെങ്ങനെ തന്റെ റൂമിൽ വന്നു. അതാണ് അയാൾക്ക് അതിശയമായി തോന്നിയത്. അല്ലെങ്കിൽ തന്നെ ആ ഫ്ലാറ്റിന്റെ പരിസരത്ത് എവിടെയും ഒരു ഇലഞ്ഞിമരം പോയിട്ട് നല്ലൊരു പച്ചപ്പുല്ലു പോലും കണ്ടിട്ടില്ല. മുഴുവൻ ഇന്റെർലോക്ക് ചെയ്ത് വെച്ചിരുന്നു.

എകദേശം ഒരു വർഷത്തോളമായി അയാൾ ഒറ്റയ്ക്കാണ് അവിടെ…ഭാര്യ യശോദയുടെ മരണത്തോടെ തീർത്തും ഒറ്റപ്പെട്ടാണ് ജീവിതം. വൈകുന്നേരങ്ങളിൽ പഴയ പോലീസ് സഹപ്രവർത്തകർക്കൊപ്പം ക്ലബിൽ കുറച്ചുനേരം ചിലവഴിക്കും. കൂടിപ്പോയാൽ 3 പെ ഗ് അത് കഴിഞ്ഞ് ആരുടെയെങ്കിലും കാറിൽ ഫ്ലാറ്റിലെത്തും. പിന്നെ ബെഡിൽ ഒരൊറ്റ കിടത്തമാണ്.

ആദ്യമൊക്കെ ഇടയ്ക്ക് ഈ മണം രാവിലെ അറിയും….അപ്പൊഴൊക്കെ വിചാരിച്ചത് മ ദ്യപിച്ചിട്ട് തോന്നുന്നതാവും എന്നാണ് കൂട്ടുകാരും പറഞ്ഞത് അത്കൊണ്ട് തന്നെ അത് അത്ര കാര്യമാക്കിയിരുന്നില്ല. കുറച്ച് നേരത്തെ ആലോചനകൾക്ക് ശേഷം അയാൾ അടുക്കളയിലേക്ക് നടന്നു. കൂടെ ഡോക്റ്റർ പറഞ്ഞ മരുന്നുകളും കൈയ്യിലെടുത്തു

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അയാൾ ക്ലബിൽ നിന്നും വരുംബോൾ ഒന്നു കുഴഞ്ഞുവീണത്. അന്നയാളെ ആരൊക്കെയോ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എല്ലാം അവസാനിച്ചു എന്നു കരുതിയതാണ്. ഒടുവിൽ ബോധം വന്നപ്പോൾ ഡോക്റ്ററും അയാളുടെ സുഹൃത്തും കൂടി ആയ ദാമോദരൻ നായർ അടുത്തു തന്നെ ഉണ്ടായിരുന്നു

“എന്തു പറ്റി പ്രഭാകരാ ? താൻ ഇന്നു ഓവറായിരുന്നോ ?” ഒരു ചിരിയോടെയാണ് അയാളോട് ഡോക്റ്റർ ചോദിച്ചത്

”ഇല്ല ഡോക്റ്റർ ഞാൻ ഇന്ന് പതിവിലും കുറച്ചേ കഴിച്ചുള്ളൂ. എന്തു പറ്റി എന്നറിയില്ല “

സംഭവം ശരിയാണ്. അന്ന് അയാൾ വളരെ കുറച്ച് മാത്രെ മ.ദ്യപിച്ചിരുന്നുള്ളൂ. അതും കൂടെയുള്ള ഏതോ പോലീസുകാരന്റെ നിർബന്ധം കാരണം. ഒരു തവണ നിരസിച്ചിരുന്നു. എന്നിട്ടും നിർബന്ധിച്ചപ്പോൾ കുറച്ച് കഴിച്ചു. അതിൽ നിലതെറ്റി വീഴാനും മാത്രം ഒന്നും ഉണ്ടായിരുന്നില്ല

”ഹാ…സാരമില്ല. ഇന്നെന്തായാലും ഇവിടെ കിടക്ക്. നാളെ രാവിലെ വിശദമായി ഒന്നു കൂടി നോക്കാം”  

നഴ്സിനോട് ഒരു ഡ്രിപ്പ് കൂടി ഇടാൻ പറഞ്ഞ് ഡോക്റ്റർ ദാമോദരൻ നടന്നു നീങ്ങി

മരുന്നിന്റെ ശക്തി കൂടുതൽ കൊണ്ടാവാം അയാളൊന്നു മയങ്ങി പോയി

നീണ്ട ഉറക്കത്തിനു ശേഷം അയാളുണരുംബോൾ ക്ലോക്കിൽ പുലർച്ചെ മണി 2 അടിച്ചിരുന്നു. കുറച്ച് നേരം കണ്ണടച്ച് അങ്ങനെ കാതോർത്ത് കിടന്നു. ശബ്ദങ്ങളൊന്നും ഇല്ല…ഇടയ്ക്ക് ചിലർ ആ കോറിഡോറിലൂടെ നടക്കുന്നുണ്ട്. ചില നിഴലുകൾ കാണാം. കണ്ണടച്ച് ഉറങ്ങാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് മൂക്കിലേക്ക് ഇലഞ്ഞി പൂവിന്റെ ഗന്ധം അരിച്ചു കയറാൻ തുടങ്ങിയത്

മുറിയിൽ ആരോ കയറിയത്പോലെ തോന്നി. ജനലരികിൽ കർട്ടൻ കിടന്നിളകുന്നുണ്ട്.  കാലിൽ എന്തോ ഒരു തണുപ്പ് അനുഭവപ്പെട്ടിരുന്നു. കാലൊന്നു കുടയാനുള്ള ശ്രമം പരാജയപ്പെട്ടു

”താൻ ഭക്ഷണം ഒന്നും കഴിക്കാറില്ലേ ?ശരീരത്തിൽ രക്തം കുറവാണ്. അതുകൊണ്ടാ കുഴഞ്ഞ് വീണത് ” സോക്ടർ റിപ്പോർട്ട് നോക്കിക്കൊണ്ട് പറഞ്ഞു

“ഇനി വെള്ളമടി നിർത്തിയേക്ക് കെട്ടോ…എന്നിട്ട് നന്നായി ഭക്ഷണം കഴിക്കണം. ഈ മരുന്നൊക്കെ ഫാർമസിയിൽ കിട്ടും. ഡിസ്ചാർജ് എഴുതീട്ടുണ്ട് “

കൊറേയേറെ നിർദേശങ്ങളോടെ ഡോക്ടർ മരുന്നു ശീട്ടും റിപ്പോർട്ടുകളും അയാൾക്ക് നേരെ നീട്ടി. ഡോക്റ്ററോട് നന്ദി പറഞ്ഞ് മരുന്നു വാങ്ങി ഫ്ലാറ്റിലെത്തി

ഇന്നേക്ക് 2 ദിവസം ആയിരിക്കുന്നു. അന്നും അനുഭവിച്ച മണമൊക്കെ തന്റെ മ ദ്യപാനം കാരണമാണെങ്കിൽ ഇന്നലെയും ഇന്നുമൊന്നും താൻ ഒരു തുള്ളി പോലും കുടിച്ചിട്ടില്ലല്ലോ എന്ന് അയാൾ ഓർത്തു. മരുന്നു കുടിച്ച് പേപ്പർ നോക്കാനിരുന്നു. ഇടയ്ക്ക് മൊബൈലെടുത്തു നോക്കിയും അമേരിക്കയിലുള്ള മക്കളുടെ ഫോൺ വരുന്നുണ്ടോ എന്നു നോക്കിയും സമയം പോയികൊണ്ടിരുന്നു. എന്നാലും ഇത്രയും തടിയും ഉഷാറുമുള്ള തനിക്ക് എങ്ങനെ രക്തക്കുറവ് വന്നു എന്നത് അയാളെ അൽഭുതപ്പെടുത്തുന്ന ഒന്നാരുന്നു

ജോലിയിലുണ്ടായിരുന്നപ്പോഴും പിരിഞ്ഞതിനു ശേഷവും ഏറെകുറേ ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു അയാൾ. കിടക്കും മുന്നെ ചില കണക്കുകൂട്ടലുകൾ നടത്തിക്കൊണ്ടാണ് അയാൾ കിടന്നത്

ആദ്യം തന്നെ ജനാലകളൊക്കെ അടച്ചു കുറ്റിയിട്ടു. എയർഹോളൊക്കെ പേപ്പറും തുണിയും വെച്ച് മറച്ച് ബെഡ് ലാംബിന്റെ സ്വിച്ച് ഇട്ടുവെച്ചു. മുറിയുടെ ഏകദേശ ഭാഗങ്ങളെല്ലാം കാണാവുന്ന തരത്തിൽ തലയുടെ ഭാഗത്തായി മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച് ഉറങ്ങാൻ കിടന്നു

രാത്രി 2 മണിയോട് കൂടി തെരുവുപ ട്ടികൾ കൂട്ടമായും ഒറ്റയ്ക്കും ഓരിയിടാൻ തുടങ്ങി. ചിലത് മോങ്ങികൊണ്ട് കടകളുടെ സൈസിലേക്ക് മാറി. ഏറെ വൈകാതെ തന്നെ ആ മുറിയിൽ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം നിറഞ്ഞു കൊണ്ടിരുന്നു. ഒരു കറുത്ത രൂപം…രൂപം എന്നും പറയാൻ പറ്റില്ല. കാഴ്ചയിൽ ഒരു നിഴൽ പോലെ അതുമല്ലെങ്കിൽ ജനൽ കർട്ടന്റ സൈഡ് കാറ്റിൽ ഇളകുംപോലെ. ഫാനിൽ നിന്നും ഒരു ടിക്ടിക് ശബ്ദം പതിവിലും ഉയർന്നു തുടങ്ങി….

അയാളുടെ കൂർക്കം വലിയുടെ അവസാനം മറ്റൊരു ശ്വാസം കൂടി പുറത്തേക്ക് പോകുന്നുണ്ട് ഇടവിട്ട് കൊണ്ട് പുതപ്പിനുള്ളിലേക്ക് പതിയെ തണുപ്പ് അരിച്ചു കേറാൻ തുടങ്ങി…കാലിലെ സിരകളിലേക്ക് മാത്രം നഖപ്പാടുകൾ തെളിഞ്ഞു…

ധമനികളെ മാറ്റി നിർത്തികൊണ്ട് അശുന്ധ രക്തം മാത്രം കുടിക്കുന്ന രക്തര ക്ഷ സ്സ്

ഇടതു കൈയ്യിലെ നീണ്ട നഖം സിരയിലേക്ക് പതുക്കെ അമർത്തുംബോൾ ഒരു ചാലുപോലെ വരുംന്ന രക്തതുള്ളികൾ നാവുകൊണ്ട് നക്കിയെടുത്ത് പതുക്കെ അയാളെ വിട്ടകന്നു…

നഖം വലിച്ചെടുക്കുംബോഴേക്കും പാട് പോലും കാണാത്ത വിധം രോമക്കുഴികൾ വന്ന് കാൻ പഴയപോലെ ആയി. കുറച്ച് നേരം കഴിഞ്ഞതോടെ വഴിവക്കിൽ തെരുവുപട്ടികളുടെ ഓരിയിടൽ തുടർന്നു കേട്ടു. അത് അകലേക്ക് മാഞ്ഞു കൊണ്ടിരുന്നു. റൂമിൽ അപ്പൊഴും ഒരു മണം ബാക്കി ആയിരുന്നു…

പതിവ് പോലെ പ്രഭാകരൻ ഉണർന്നു. അയാൾക്ക് പതിവിലും ക്ഷീണമുണ്ട് മുഖത്ത്…

പ്രഭാതകൃത്യങ്ങൾക്കിടയിലും റൂമിലെ ഇലഞ്ഞിപ്പൂവിന്റെ മണം അയാളിൽ ആശങ്ക ജനിപ്പിച്ചു. മൊബൈലെടുത്തു നോക്കി. ഇപ്പൊഴും റെകോർഡിങ്ങ് മോഡു തന്നെയാണ് ഉള്ളത്…

അത് മാറ്റി ഇന്നലെ രാത്രി മുതൽ ഉള്ള റെക്കോർഡിങ്ങ് ഫാസ്റ്റടിച്ചു കാണുന്നതിനിടയിൽ  നിഴൽ പോലൊരു രൂപം റൂമിലേക്ക് കേറുന്നുണ്ട്. ബെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ വല്ലതുണിയുടേയും നിഴലാണോ എന്ന് അയാൾ പോലീസ് ബുദ്ധിയോടെ നോക്കി. അത്രയും വല്ല്യ നിഴൽ ആ ബെഡ് ലൈറ്റിൽ നിന്നും ഉണ്ടാവില്ല എന്നയാൾക്ക് ഉറപ്പായി. അയാൽ കാലെടുത്ത് സ്റ്റൂളിൽ വെച്ച് പരിശോദന തുടർന്നു….സിരകൾക്ക് മേലെയുള്ള ചില രോമകുഴികളിൽ ചിലതിലൊക്കെ വെള്ളി നിറം. ഒന്നു കൈ ഉരസിയപ്പോൾ അതിൽ ചിലതൊക്കെ പൊഴിഞ്ഞു വീണു. കൂടുതലൊന്നും തന്നെ അയാൾക്ക് കണ്ടു പിടിക്കാനായില്ല…

കണ്ണാടിയിൽ നോക്കുംബോൾ കണ്ണിനു ചുറ്റുമുള്ള കറുപ്പ് കൂടിയിട്ടുണ്ട്. ശനിദശയുടെ ആദ്യ ലക്ഷണം! വേഗം തന്നെ കുളിച്ച് ഡ്രെസ്സ് മാറി ഒരു ടാക്സി പിടിച്ച് മനയ്ക്കലേ നബൂതിരിയേ ലക്ഷ്യമാക്കി പോയി

മനയ്ക്കതറവാട് പണ്ടേ ജ്യോതിഷത്തിനും പരിഹാരക്രിയകൾക്കും പ്രസിദ്ധമാണ്. കാറിൽ നിന്നും ഇറങ്ങി ഇറയത്ത് കേറും മുന്നേതന്നെ നബൂതിരി കൈകൊണ്ട് അങ്ങോട്ട് വരാം എന്ന് ആഗ്യം കാണിച്ചു. കൈയിൽ ചുവപ്പും കറുപ്പും ചരടും ഏലസുകെട്ടിയ കഴുത്തും നെറ്റിയിലെ ചുവപ്പ് പൊട്ടും അതാണ് അയാളുടെ സ്ഥിരം രൂപം…

“ചോ ര നല്ലോണം ഓള് കുടിച്ചിട്ടുണ്ടല്ലോ?”  വല്ലാത്തൊരു ഭാവത്തിലാണ് നബൂതിരി അത് പറഞ്ഞെ

”എന്നെ രക്ഷിക്കണം ” അറിയാതെ കൈകൂപ്പി നിന്നു പോയി പ്രഭാകരൻ

”ഉം…പോയ്ക്കോളൂ…നാളെ ഞാൻ തറവാട്ടിലേക്ക് വരും. ഈ രക്ഷ കെട്ടിക്കൊള്ളു. പിന്നെ കിടക്കുന്നിടത്ത് കട്ടിലിന് സമീപം ഒരു ക ത്തിയോ കൊ ടുവാ ളോ വെച്ചിട്ട് കിടന്നാൽ മതി “

ചിലമന്ത്രവാദങ്ങളോടെ അയാൾ ഒരു ചരട് കൈയിലേക്ക്  വെച്ചുകൊടുത്തു. പോകുംബോൾ വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് അയാൾ നോക്കി. ഒരു വിധം സാധനങ്ങളൊക്കെ പൂജാസ്റ്റോറിൽ കിട്ടുമെങ്കിലും നാടൻ പൂവൻ കോഴിയെ കിട്ടാൻ കുറച്ച് ബുദ്ധിമുട്ടി. എല്ലാ സാധനങ്ങളും റെഡി ആക്കി അയാൾ തറവാട് വീടിലെത്തി

വർഷങ്ങളായി അവിടെ താമസിച്ചിട്ട്….ചില ഭാഗങ്ങൾ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. കറന്റ് കണക്ഷൻ ഒക്കെ വിഛേദിച്ചിരുന്നു. ആൾതാമസമില്ലാത്തതിനാൽ മുറ്റം വരെയും കാടുപിടിച്ചിരിക്കുന്നു. അവിടെ രാവിലെ വരെ താമസിക്കുക എന്നത് അയാളിൽ ഭയമുളവാക്കി. സന്ധ്യയ്ക്ക് കത്തിച്ചുവെച്ച വിളക്ക് കാറ്റിൽ അണഞ്ഞു. മൊബൈലിന്റ ഫ്ലാഷ് ലൈറ്റിൽ അകത്ത് മുഴുവൻ തപ്പികിട്ടിയത് ഒരു തുരുംബിച്ച ക ത്തി മാത്രം അതിന്റെ പിടി ചിതൽ തിന്നിരുന്നു. ഗ്രാമ പ്രദേശമായതിനാൽ മൊബൈലിനു റേഞ്ചും ഇല്ല. ഇടയ്ക്ക് വരുന്ന സിഗ്നൽ കട്ടായി പോകുന്നു

പൂപ്പൽ മണമുള്ള മുറിക്കുള്ളിൽ അയാളാ ക ത്തിയും കട്ടിലിൻ അടിയിൽ വെച്ച് കിടന്നു. തനിക്കിത് എങ്ങനെ സംഭവിച്ചു എന്നതിനുത്തരം വൈകാതെ തന്നെ അയാളുടെ മനസിലൊരു രൂപമായി വന്നു

വർഷങ്ങൾക്കുമുന്നേ തന്റെ അധികാരമുപയോഗിച്ച് ചെയ്തു കൂട്ടിയ പാപങ്ങളിൽ ഒന്നു മാത്രമായിരുന്നു അത്…കൂടെ കിടക്കാൻ വിളിച്ച പെണ്ണ് കാശിനു ചോദിച്ച് ചോദിച്ച് ക്ഷമകെട്ടപ്പോൾ അരയിലെ പീ ച്ചാത്തി അവളുടെ വയറുതു ളച്ചിരുന്നു…

തുളസിക്കതിർ പോലൊരു പെണ്ണ്…അതായിരുന്നു അവൾ ശ്രീഭദ്ര….

ഭർത്താവിന്റെ പേരിലെ കള്ളക്കേസ് ഒഴിവാക്കികൊടുക്കാൻ അവളുടെ മാനം തന്നെയായിരുന്നു താൻ ചോദിച്ചത് . അവൾ വഴങ്ങാൻ തയ്യാറാകാതിരുന്ന ഓരോ നിമിഷവും അവളുടെ ഭർത്താവിനെ തല്ലിച്ചതച്ചിരുന്നു . ഒടുവിൽ സമ്മതം കിട്ടിയപ്പോഴേക്കും അയാൾ തടവറയ്ക്കുള്ളിൽ മരിച്ചിരുന്നു.

കൈകാലുകൾ ഒടിഞ്ഞ് തൂങ്ങി ചുമരിന്റ സൈഡിൽ മലർന്നുവീണ അവൻ ഇടയ്ക്ക് വെള്ളത്തിനു പറയുന്നുണ്ടാരുന്നു. ഏറെ നേരം ചോദിച്ചിട്ടും കിട്ടാതായപ്പോൾ ചുണ്ടിൽ നിന്നും മൂക്കിൽ നിന്നും ഒലിച്ചു നിലത്തേക്ക് വീഴുന്ന കൊഴുത്ത ചോ രയെ നാവു നീട്ടി നക്കിയെടുക്കുന്നുണ്ടാരുന്നു

ഒടുവിൽ കൃഷ്ണമണി കൺപോളയിലേക്ക് മറയും മുൻപ് അവൻ തന്നെയൊന്നു നോക്കിയിരുന്നു. തന്റെ മുഖത്തേക്ക് മാത്രം തറച്ചു നോക്കി കൊണ്ടാണ് അവന്റെ കണ്ണടഞ്ഞത്

അവന്റെ മോചനത്തിനായി വന്ന അവന്റെ ഭാര്യയെ ക്വാർട്ടേർസിലെ റൂമിലേക്ക് കൊണ്ടുപോകുംബോഴും തനിക്ക് ഭാവഭേദമൊന്നും ഇല്ലാരുന്നു എന്നു മാത്രമല്ല അവിടെ നിന്നിരുന്ന കോൺസ്റ്റബിളിനോട്   “ഡാ നീ ആ ചെക്കനെ ഒന്ന് നോക്കി കൈകാര്യം ചെയ്യണം കേസൊന്നും ചാർജ് ചെയ്യണ്ട” എന്നു പറഞ്ഞാണ് അവളുടെ ചുമലിൽ കൈവെച്ചത്

പിന്നീട് ഹോസ്പിറ്റലിൽ വെച്ച് അവൻ ആ ത്മഹത്യ ചെയ്തതാണെന്ന് അവളോട് പറഞ്ഞു. ഡോക്റ്റർക്കും മറ്റും കുറച്ച് പൈസ ചിലവായിരുന്നു

എങ്കിലും പിന്നീട് അവന്റെ ഭാര്യ അത് തന്റെ വെപ്പാ ട്ടി യായി മാറി. ഭീഷണികൊണ്ടും അധികാരമുപയോഗിച്ചും താൻ ആക്കി തീർത്തു എന്നുവേണം പറയാൻ…

“തന്റെ മോനൊരു ജോഡി ഡ്രസ് വാങ്ങിക്കാൻ കുറച്ച് പൈസ തര്വോ ” എന്ന് ചോദിച്ച് പിന്നെയും പിന്നാലെ വന്നപ്പോഴാണ് അരയിലെ പീ ച്ചാത്തിയിൽ കൈ അമർന്നത്

കേസിനു തെളിവില്ലാതിരിക്കാൻ രാത്രിക്ക് രാത്രി തന്നെ പീ ച്ചാത്തിയും മറ്റും തറവാട്ടു വീടിന്റെ ആളൊഴിഞ്ഞ പറബിൽ കുഴിച്ചിട്ടു

ആ കൊലപാതകം പിന്നീട് ഒരു മോഷണശ്രമത്തിനിടയിൽ സംഭവിച്ച ഒന്നാക്കി മാറ്റി കേസ് ഫയൽ ക്ലോസ് ചെയ്തു

അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഒരു വീട്ടിൽ നിന്നും കുട്ടി തൂങ്ങി മരിച്ചിട്ടുണ്ട് എന്നു പറഞ്ഞ് നാട്ടുകാർ സ്റ്റേഷനിലേക്ക് വിളിച്ചു. പരിശോദനയ്ക്ക് പോയ അയാൾ കണ്ടത് തൂങ്ങിയാടുന്ന 8 വയസ് കാരനെയാണ്

കൂടുതൽ പരിശോദനയിൽ ആ ഒറ്റമുറി ഷീറ്റ് കെട്ടിയ വീട്ടിൽ പട്ടിണി കൊണ്ടാണ് അവൻ മരിച്ചത്. നിത്യപട്ടിണിയിലും നല്ലത് മരണമാണെന്ന് ആ കുഞ്ഞുമനസ് മനസിലാക്കിയിരിക്കാം

പരിശോദനയിൽ കിട്ടിയ നോട്ട് ബുക്കിൽ അവസാന പേജിൽ ബിരിയാണി എന്നു തോന്നിക്കുന്ന ഒരു ചിത്രം. അതിനൊപ്പം വെള്ളയിൽ നിറയെ പൂക്കളുള്ള ഒരു ഷർട്ടും പിന്നൊരു പാന്റിന്റയും ചിത്രം . താഴെ ” മൈ ഡ്രീംസ് ”  എന്നെഴുതിയിരിക്കുന്നു .

പിന്നെയും പേജുകൾ മറിക്കവേ ഒരു 2 രൂപ നോട്ട് വടിവൊത്ത് നിൽക്കുന്നു. അവന് എന്നെങ്കിലും കിട്ടിയ കൈനീട്ടമാവും…കുറച്ച് പേജുകൾക്കപ്പുറം ഒരു മയിൽ പീലി. അതും ഒറ്റയ്ക്കായിരുന്നു…അവനെ പോലെ !

അത് അവളുടെ മോനായിരുന്നു. ശ്രീഭദ്രയുടെ…കോൾസ്റ്റബിൾമാരെ ബാക്കി ജോലി ഏൽപ്പിച്ച് താൻ വേഗം മടങ്ങി…

*******************

ഒരുൾവിളി ഉണ്ടായതുപോലെ തോന്നിയിട്ട് അയാൾ കട്ടിലിൽ നിന്നും എണീറ്റു….

സമയം 11 .30….

ഫ്ലാഷ് ലൈറ്റ് അടിച്ചുകൊണ്ട് മുറ്റത്തിറങ്ങി. പറബിന്റെ മൂലയിലേക്ക് നടന്നു

കൈയിൽ കരുതിയ തൂമ്പകൊണ്ട് അവിടവിടെ മെല്ലെ കിളച്ചു. ഏറെ വൈകാതെ തന്നെ അയാൾ അതു കണ്ടു. ഒരു പ്ലാസ്റ്റിക്ക് സഞ്ചി. സഞ്ചി ഏറെകുറേ പൊടിഞ്ഞു തുടങ്ങി. അതിൽ നിന്നും ആ പിച്ചാത്തി പുറത്തെടുക്കുംബോഴും അയാളറിഞ്ഞിരുന്നില്ല തലയ്ക്ക് മേലെ തൂങ്ങിയാടികൊണ്ട് ഒരു രൂപം അയാളെ വീക്ഷിക്കുന്നത്….

വർഷങ്ങളിത്ര കഴിഞ്ഞിട്ടും ആ പീച്ചാത്തിയിൽ കൊഴുത്ത ര ക്തം !!

കൈയ്യിൽ കിട്ടിയ കഞ്ഞിരത്തിന്റെ തളിരിലകൊണ്ട് അയാൾ ആ രക്തം തുടച്ചു മാറ്റി. ബ്ലഡ് മാറി തിളങ്ങുന്ന സ്റ്റീൽ ബ്ലേഡിൽ നോക്കവേ രണ്ട് കണ്ണുകൾ മാത്രം അതിൽ പ്രതിഫലിച്ചു. കരി കൺമഷി എഴുതിയ ആ കണ്ണുകൾ ശ്രീഭദ്രയുടേതായിരുന്നു

ഞെട്ടിപിന്നിലേക്ക് മറയുംബോഴേക്കും കാലിൽ ഒരു തണുപ്പ്

നടന്നു വന്ന വഴികൾ മുഴുവൻ വള്ളിക്കാട് നിറഞ്ഞു. പിന്നിലേക്ക് നടക്കുംബോഴേക്കും കാലുകളിൽ വള്ളിക്കുരുക്ക്. കൈയ്യിലെ ക ഠാര നെഞ്ചിലേക്ക് ചേർത്തുപിടിക്കവേ അവിടം ഇലഞ്ഞിപ്പൂവിന്റ ഗന്ധത്തിനൊപ്പം ഒരു പെണ്ണിന്റെ ദീർഘനിശ്വാസവും….

****************

രാവിലെ വന്ന ഭട്ടതിരിപ്പാടിന് കാണാൻ വേണ്ടിയെന്നോണം അയാളുടെ ശരീരം നടുമുറ്റത്തെത്തിയിരുന്നു. കുറച്ച് ദൂരെ മാറി നിന്ന് അയാൾ ആ കാഴ്ച്ച വീക്ഷിച്ചു…

നെഞ്ചുപിളർന്ന് കൊ ത്തിക്കീ റികൊണ്ട് കഴുകനും കാക്കയും. ഒടുവിൽ ഹൃദയത്തിൽ ആഞ്ഞു കൊത്തി ആ നേർച്ചക്കോഴിയും. കറുത്ത രക്തം ചീറ്റിച്ചുകൊണ്ട് അവസാനമിടിപ്പും നിന്നു..

~Anu knr

Kl58