എന്റെ ജീവനിൽ….
Story written by Unni K Parthan
==============
“മോള് പോ ൺ സൈറ്റ് സേർച്ച് ചെയ്യാറുണ്ടോ..” ദേവികയുടെ ചോദ്യം കേട്ട് അപർണ ന്യൂസ് പേപ്പർ വായന നിർത്തി ദേവികയെ നോക്കി..
“ഉവ്വ്..കാണാറും ഉണ്ട് ലോ..എന്തേ..”
കൂസലില്ലാതെ മകളുടെ മറുപടി കേട്ട് ദേവിക ഒന്ന് ഉലഞ്ഞു..
“ഹേയ്..ഒന്നൂല്യ..ഇന്നലെ അമ്മയോട് അച്ഛൻ ചോദിച്ചു..അച്ഛന് ഒരു സംശയം ഞാൻ ആണോ അങ്ങനെ കാണുന്നത് എന്ന്..”
“അടിപൊളി..കൊഴപ്പായോ..അല്ല..ഇപ്പൊ അമ്മ അത് കണ്ടു എന്ന് കരുതി എന്താ കുഴപ്പം…”
പുഞ്ചിരിയോടെ അപർണയുടെ മറുപടി കേട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ദേവിക ഉരുകി..
“ഒന്നൂല്യ മോളേ..അമ്മ ചോദിച്ചു എന്നേ ഉള്ളൂ..” ദേവിക തിരിഞ്ഞു നടന്നു…
“അമ്മേ..” അപർണയുടെ വിളി കേട്ട് ദേവിക തിരിഞ്ഞു നിന്നു..
“അമ്മയ്ക്ക് പേടി ഉണ്ടോ..ഞാൻ ഇങ്ങനെ ഉള്ള കാര്യങ്ങൾ കാണുന്നത് കൊണ്ട്..ഇടയ്ക്ക് കാണാറുണ്ട്..ഒരു വട്ടം അമ്മയുടെ മൊബൈലിൽ നിന്നും കേറിയിരുന്നു..
പേടിക്കണ്ട…ഇങ്ങനെ ഉള്ളതൊക്കെ അറിഞ്ഞിരിക്കേണ്ടത് നല്ലതല്ലേ..എനിക്ക് വയസ് ഇരുപത്തി രണ്ടായില്ലേ..എന്നെ എനിക്ക് പിടിച്ചു നിർത്താൻ അറിയാ ന്നേ…അമ്മ പേടിക്കണ്ട..”
ദേവികയുടെ കവിളിൽ ചുണ്ടമർത്തി അപർണ പറഞ്ഞപ്പോൾ ദേവിക പുഞ്ചിരിച്ചു..ഉള്ളിൽ എന്തിന് വേണ്ടി എന്ന് അറിയാത്ത ഒരു വിങ്ങൽ ഹൃദയത്തെ മുറിപെടുത്തുന്നത് ദേവിക അറിയുകയായിരുന്നു..മുഖത്തു അത് കാണിക്കാതെ ദേവിക അകത്തേക്ക് തിരിഞ്ഞു നടന്നു…
************************
“ഏട്ടാ..അപ്പു മോളോട് ഞാൻ ചോദിച്ചു..ആ കാര്യം..”
അടുക്കളയിൽ ചിക്കൻ കറി വെയ്ക്കുന്ന പവിത്രന്റെ അടുത്തുള്ള സ്ലാബിൽ ഇരുന്നു പൊരിച്ച കോഴിയുടെ ഒരു കഷ്ണം എടുത്തു വായിൽ വെച്ചു കൊണ്ട് ദേവിക പറഞ്ഞു..
“ഇതിന്ന് കൈ ഇട്ടു വാരിയൽ നിന്റെ കൈ തല്ലി ഒടിക്കും ഞാൻ കേട്ടോ ഡീ ഭര്യേ..” മുണ്ട് മടക്കി കുത്തി ദേവികയെ നോക്കി കണ്ണുരുട്ടി പവിത്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“അല്ലേലും ആർക്ക് വേണം നിങ്ങടെ ഒണക്ക ചിക്കൻ..ദാ കിടക്കണ്..”
വായിൽ ഉള്ള കഷ്ണം ചവച്ചു ഇറക്കി കൈയ്യിൽ ഉള്ള ചിക്കൻ പ്ലേറ്റിലേക്ക് ഇട്ടു കൊണ്ട് ദേവിക മുഖം കോട്ടി..
“ഇത്തവണത്തേക്ക് ഞാൻ ക്ഷെമിച്ചു..ആ കഷ്ണം എടുത്തോ..ഇനി കൈ ഇട്ടു വാരരുത്..”
“ശരി ഏട്ടാ..” അതും പറഞ്ഞു ഒരു കഷ്ണം കൂടെ എടുത്തു വായിൽ വെച്ച് ഒരു കഷ്ണം എടുത്തു കൈയ്യിൽ പിടിച്ചു കൊണ്ട് ദേവിക ചിരിച്ചു..
“ഇങ്ങനെ ഒരു കൊതി..” പവിത്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഏതു കാര്യം ചോദിച്ചു ന്നാ പറഞ്ഞേ..”
“നിങ്ങൾ പറഞ്ഞില്ലേ മനുഷ്യാ..ആ പോ ൺ സൈറ്റ്..അത് മോളാണ് കേറിയത് ന്ന്..”
“മ്മ്..” പവിത്രൻ മൂളി..
“എന്താ ഹേ..വിശ്വാസം വന്നില്ലേ..ഞാൻ കേറീട്ടില്ല ട്ടാ..നിങ്ങൾ കാണിച്ചു തരുമ്പോ അല്ലാതെ ഇമ്മാതിരി സാധനം ഒന്നും ഒറ്റയ്ക്ക് ഇരുന്നു കാണാൻ ഉള്ള ധൈര്യമൊന്നും എനിക്കില്ല മനുഷ്യാ…” ദേവികയുടെ മറുപടി കേട്ട് പവിത്രന് ചിരി വന്നു.
“കുട്ടികൾ വലുതാവുന്നത് നമ്മൾ അറിയുന്നില്ല ല്ലേ..” പവിത്രന്റെ ചോദ്യം കേട്ട് ദേവിക തലയാട്ടി.
“മ്മ്..ഇങ്ങനെ ഓക്കേ കാര്യങ്ങൾ തുറന്നു പറയാൻ പോലും അവൾക്കു മടിയില്ല..പേടിയും ഇല്ല..എനിക്ക് എന്തോ പോലേ കേട്ടപ്പോൾ..അമ്മ ആയത് കൊണ്ടാവും..ഇങ്ങനെ കേട്ടപ്പോൾ ഒരു..” പാതിയിൽ നിർത്തി ദേവിക..
“ഒന്നോർത്താൽ നമ്മൾ ഭാഗ്യം ചെയ്തവരാണ്..എല്ലാം തുറന്നു സംസാരിക്കാൻ കഴിയുന്നു..മകളോട്..അവളും നമ്മളോട് മനസ് തുറക്കുന്നു..എന്നാലും..ഇങ്ങനെ കണ്ടപ്പോൾ ഒരു സങ്കടം…ഇങ്ങനെയുള്ളത് കാണുന്നു എന്ന് അറിയുമ്പോൾ ഒരു വിഷമം..തെറ്റൊന്നും അല്ല..എന്നാലും എന്തോ..” പവിത്രനും പാതിയിൽ നിർത്തി..
“ജീവിതം ഇങ്ങനെ ആണ് മനുഷ്യാ..പുതിയ അറിവുകൾ നൽകുന്നത് ചിലപ്പോൾ നമ്മളെക്കാൾ അനുഭവം കുറഞ്ഞവരിൽ നിന്നാവും..പക്ഷെ..ഒരറിവും ചെറുതല്ല എന്ന് മാത്രം കരുതിയാൽ മാത്രം മതി എല്ലാം ശരിയാകും..” ദേവിക പുഞ്ചിരിയോടെ പറഞ്ഞു..
“ചിക്കൻ എന്തായി കരിഞ്ഞോ…” അപർണ കിച്ചനിലേക്ക് കയറി വന്നു പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..
“ഉവ്വേ..നിന്നെ കെട്ടിച്ചു വിട്ടാലോ എന്നൊരു ചിന്ത ഇല്ലാതില്ല ഇപ്പൊ..ജോലിയൊക്കെ ആയില്ലേ…ഇനി ഇപ്പൊ വിവാഹം ഒക്കെ ആവാം. അതിനുള്ള പ്രായമായില്ലേ നിനക്ക്..” പവിത്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഹ..ഹ..ഒരു പോ ൺ സൈറ്റ് വരുത്തി വെച്ച വിനയേ…എന്തായാലും നോക്കിക്കോ..ഞാനും പ്രിപ്പയർ ആവാൻ ശ്രമിക്കാം വിവാഹത്തിന്..സെറ്റിൽഡ് ആവേണ്ട പ്രായം ആയെന്ന് മനസ് പറഞ്ഞു തുടങ്ങിട്ടുണ്ട്..പിന്നെ നമ്മുടെ ഈ കൊച്ചു നാട്ടിൽ നിന്നുള്ള ആള് മതി എന്നുള്ള ഒരു ചെറിയ നിർബന്ധം ഉണ്ട്..യൂറോപ്, ഗൾഫ്, അമേരിക്ക അങ്ങനെ ഒന്നും വേണ്ടാ എന്ന് സാരം.”
പുഞ്ചിരി കൊണ്ട് ദേവിക പറഞ്ഞു തിരിഞ്ഞു നടന്നപ്പോൾ പുതിയ പുതിയ അറിവുകളുടെ കുഞ്ഞു പൊടി കൈകൾ അറിയുകയായിരുന്നു പവിത്രനും ദേവികയും..
ശുഭം
~Unni K Parthan