അടുത്തിരിക്കുന്ന സുമയുടെ നോട്ടം എന്റെ പരിപ്പിലാണെന് സത്യം ഞാൻ മനസിലാക്കിയത്….

നൂഡിൽസ്….

Story written by Magi Thomas

====================

“ടിങ്…ടിങ്…ടിങ്…..”

ഉച്ച ഉണിനുള്ള ബെൽ കേട്ടതും കുട്ടികളെല്ലാം ബാഗിൽ നിന്നും ചോറ്റു പാത്രങ്ങൾ എടുത്ത് വരാന്തായിലേക്ക് ഓടി.

സ്കൂൾ വരാന്തയിൽ ഭിത്തിയോട് ചാരിയാണ് ഞാൻ എപ്പോളും ഇരിക്കാറുള്ളത്. ചാരി ഇരുനില്ലേൽ ഒരു സുഖമില്ലെന്നേ…എനിക്ക് അഭിമുഖമായി തൂണുകൾക്കിടയിലാണ് അബിമോൻ ഇരിക്കുന്നത്.

അബിമോൻ എന്ന് പറഞ്ഞെങ്കിലും കക്ഷി എന്റെ പ്രായമാണ്. ഞങ്ങൾ രണ്ടുപേരും അന്ന് അഞ്ചാം ക്ലാസ്സിലാണ്. അവൻ എന്റെ അമ്മായിയുടെ മോനാണ്. വീട്ടിൽ എല്ലാവരും അവനെ അബിമോൻ എന്ന് വിളിക്കുന്ന കേട്ടു ഞാനും അവനെ അങ്ങനെ വിളിക്കാൻ തുടങ്ങി. എന്നേക്കാൾ 2 മാസം ഇളയതാണ് അവൻ.

പാത്രം തുറക്കാൻ പറ്റാതായപ്പോൾ ഞാൻ കുഞ്ചി അമ്മുമ്മയുടെ സഹായം തേടി..കുട്ടികൾക്കു എന്തെ ങ്കിലും സഹായം വേണേൽ കുഞ്ചി അമ്മുമ്മ ഓടി വരും…

“പ്ടെ “…

ഭിത്തിയിൽ ഒരു ഇടി ഇടിച്ചു അമ്മുമ്മ ഈസിയായി പാത്രം തുറന്നു തന്നു..

ഹായ്!!!!അമ്മയുടെ പരിപ്പ് തോരൻ..!!

ഇന്നു ഊണ് കുശലാകും..എനിക്ക് ചെറുപ്പത്തിൽ ഏറ്റവും ഇഷ്ടമുള്ള കൂട്ടനായിരുന്നു അത്.

പരിപ്പ് വേവിച്ചു വറ്റൽ മുളകും കൊച്ചുള്ളിയും ചതച്ചിട്ട ഒരു തോരൻ…പരിപ്പ് മാത്രമേ എന്റെ കുഞ്ഞിക്കണ്ണുകൾ കാണാറുള്ളായിരുന്നു. പിൽകാലത് കുക്കിംഗിൽ പല പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയപോലാണ് അതിൽ വെളുത്തുള്ളി, ചുവന്നുള്ളി, മഞ്ഞൾ പൊടി, കടുക് വറ്റൽ മുളക്…തേങ്ങ പീര…..തുടങ്ങി നിരവധി സാധങനങ്ങൾ ഉണ്ടായിരുന്നു എന്നു ഞാൻ മനസിലാക്കിയത്.

പരിപ്പും കൂട്ടി നല്ല രസമായിട്ട് രണ്ടുരുള കഴ്ച് തുടങ്ങിയപ്പോളാണ് അടുത്തിരിക്കുന്ന സുമയുടെ നോട്ടം എന്റെ പരിപ്പിലാണെന് സത്യം ഞാൻ മനസിലാക്കിയത്.

കഴിഞ്ഞ തവണ കൊണ്ടുവന്നപ്പോൾ അവൾക് കൊടുത്തതുകൊണ്ട് തന്നെ ഇന്നും അവൾ എന്നിൽ നിന്നും ഇതു പ്രതീക്ഷിക്കുന്നു.

കൊടുക്കാതെ പറ്റില്ല. മനസില്ലാ മനസോടെ ഞാൻ ഒരു പിടി തോരൻ അവളുടെ പാത്രത്തിലേക്കിട്ടു.

ചിക്കൻ ബിരിയാണി കിട്ടിയ സന്തോഷമായിരുന്നു ആ മുഖത്ത്.

മൂന്നാമത്തെ ഉരുള വായിലിട്ട് ആസ്വദിക്കുമ്പോളാണ് അത് ആദ്യമായി എന്റെ കണ്ണിൽ പെട്ടത്…

മഞ്ഞ കളറിൽ നാരു പോലെ ഒരു സാധനം…അമ്മ ഇടിയപ്പം ഉണ്ടാക്കുമ്പോൾ സേവനാഴിയിൽ നിന്നും വരുന്ന അതെ സാധനം പക്ഷെ ഇതിനു മഞ്ഞ കളറാണ്. ആദ്യമായി ആണ് ഇങ്ങനെ ഒരു സാധനം ഞാൻ കാണുന്നത്..

അടുത്ത നിമിഷത്തിലാണ് അത് കഴിക്കുന്നത് അബി മോനാണ് എന്നു ഞാൻ ഒരു ഞെട്ടലോടെ മനസിലാക്കിയത്.

അവൻ വളരെ ആസ്വദിച്ചു അത് കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത അസൂയ തോന്നി.

എന്നെ കണ്ടിട്ടും കാണാത്തപോലെ അവൻ പാത്രം വടിച്ചു നക്കി. എനിക്കെന്തെന്നില്ലാത്ത സങ്കടം തോന്നി. ഒരു ഇത്തിരി രുചി അറിയാനെങ്കിലും തരാമായിരുന്നു അവന്.

ഉച്ച കഴിഞ്ഞുള്ള ക്ലാസ്സിൽ ഇരിക്കുപോലെല്ലാം എന്റെ ചിന്ത അതിനെ കുറിച്ചായിരുന്നു..എന്തായിരിക്കും അത്? അമ്മായി എങ്ങനെ ആണ് അതുണ്ടാക്കിയത്? അമ്മായിക്ക് ഇടിയപ്പം പോലും ശെരിക്ക് ഉണ്ടാക്കാൻ അറിയില്ലന് അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..പിന്നെ…..

“എടി…നീ അബിമോൻ ഉച്ചക്ക് കൊണ്ടുവന്ന നൂഡിൽസ് കണ്ടോ?

സുമയുടെ ചോദ്യം കേട്ട ഞാൻ കണ്ണുതള്ളി!!!

നൂഡിൽസ്????

അതിന്റെ പേര് ഇവൾക് ഇങ്ങനെ അറിയാം? നിനക്ക് എങ്ങനെ അറിയാം? ഞാൻ ചോദിച്ചു.

അത് പിന്നെ അമ്മ ജോലിക്ക് പോകുന്ന വീട്ടിലെ ചേട്ടൻ ദുബായിൽ നിന്നും കൊണ്ടുവന്നപ്പോൾ ഞങ്ങൾക്കും തന്നു ഒരു പാക്കറ്റ്..

“നല്ല ടേസ്റ്റ് ആയിരുന്നു….” അവളുടെ നാവിലെ വെള്ളം എന്റെ കയ്യിൽ തെറിച്ചു…

എന്റെ വിഷമം ഈരട്ടിയായി..ഞാൻ മാത്രം കഴിച്ചിട്ടില്ല….എനിക്കും വേണം..ടേസ്റ്റ് ഒന്ന് അറിഞ്ഞേ പറ്റു….

വൈകിട്ട് വീട്ടിലേക്കുള്ള വഴിയിൽ നടക്കുമ്പോൾ ചെല്ലപ്പൻ ചേട്ടന്റെ കടയിൽ കേറി…

“നൂഡിൽസ് ഉണ്ടോ അങ്കിൾ??”

കറുത്ത ഫ്രെയിം ഉള്ള കണ്ണട ഒന്നുടെ ഉറപ്പിച്ചു വെച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.

ടൂഡിൽസോ?? അതെന്താ മോളെ?

80 കഴിഞ്ഞ ചെല്ലപ്പൻ ചേട്ടന് ഒന്നും മനസിലായില്ല..

‘പുവർ മാൻ..ഇതൊക്കെ കുറച്ചു വാങ്ങിവെച്ചാലെന്താ..എനിക്ക് ദേഷ്യം വന്നു…’

വീട്ടിലെത്താറായപോലാണ് അമ്മാവന്റെ കാർ കിടക്കുന്നത് കണ്ടത്.

ഹായ് അമ്മാവൻ!!!!

അപ്പോൾ അമ്മാവൻ കൊണ്ടുവന്നതാണ് സാധനം….!അതാണ് അബിമോൻ ഇന്നു സ്കൂളിൽ കൊണ്ടുവന്നത്.

അപ്പോൾ എന്തായാലും അമ്മാവൻ എനിക്കും കൊണ്ടുവന്നിട്ടുണ്ടാവും. അമ്മാവൻ എപ്പോൾ വന്നാലും എനിക്കും കൊണ്ടുവരും ഒരു പൊതി.

ഇന്നു തന്നെ അമ്മേ കൊണ്ട് ഉണ്ടാക്കിക്കണം. ബാക്കി ഉണ്ടേൽ നാളെ സ്കൂളിലും കൊണ്ടുപോണം.  സുമയ്ക് വേണേൽ ഇച്ചിരി കൊടുക്കാം..

അമ്മാവാ…എന്റെ പൊന്നമ്മാവാ…!

ഞാൻ ഓടി ചാടി വീട്ടിൽ കയറി…

“എടി മോളെ ചക്കരെ എന്തുടെടാ?അമ്മാവന്റെ സ്നേഹ സംഭാഷണങ്ങൾ…”

“സുഖം”…ഞാൻ നാണത്തോടെ  പറഞ്ഞു.

മോളെ അബിമോൻ വല്ലോം പഠിക്കുന്നുണ്ടോ?

പഠിക്കുന്നൊക്കെ ഉണ്ട് പക്ഷെ ഇടക്ക് ഹോംവർക് ചെയ്യാതെന്നു ടീച്ചർ തല്ലിയാരുന്നു..

ആണോ?

ഹാ ഇനി എന്തയാലും ഞാൻ കുറച്ചു ദിവസം ഉണ്ടല്ലോ? ഞാനൊന്നു നോക്കട്ടെ അവനെ കൊണ്ട ഹോംവർക് ചെയ്യിപ്പിക്കാമോന്..

അമ്മാവൻ പറഞ്ഞെത് കേട്ടപ്പോൾ എനിക്ക് വല്യ സന്തോഷം…നൂഡിൽസ് തെരാ ഞ്ഞതിന്റെ പ്രതികാരം… “!!!!!

അങ്ങനെ അതും പറഞ്ഞു ഞാൻ അടുക്കളയിലേക്കോടി…

രമ ചേച്ചിടെ കൈയിൽ തുണി തയ്ക്കാൻ കൊടുത്തുവിട്ടിട്  അടുക്കള വാതിലിലൂടെ കയറി വന്ന അമ്മ കണ്ടത് കവറുകൾ മാറി മാറി തിരയുന്ന എന്നെയാണ്.

എന്താ മോളെ നോക്കുനെ? അമ്മ ചോദിച്ചു..

അമ്മാവൻ എന്താ കൊണ്ടുവന്നെന്നു നോക്കിയതാ..

അമ്മാവൻ ദേ നിനക്കു ചോക്ലേറ്റ്, ടാങ്ങ്, പുതിയ ഉടുപ്പ്,  സ്കൂൾ ബാഗ്, പിന്നെ കുറെ കളർ പെൻസിൽ.. അച്ഛന് സ്പ്രൈ…അമ്മുമ്മയ്ക് സോപ്പ്…എനിക്ക് സാരി…അമ്മയുടെ ലിസ്റ്റുകൾ അങ്ങനെ അങ്ങനെ നീണ്ടു പോയപ്പോൾ എന്റെ പ്രതീക്ഷകൾ കൈവിടുകയായിരുന്നു….

ഇല്ല….എനിക്ക് നൂഡിൽസ് ഇല്ല….

അമ്മാവൻ അബിമോന്  മാത്രമേ കൊണ്ടുവന്നുള്ളു….

തിരിഞ്ഞു നടക്കുമ്പോൾ അമ്മ പറയുന്നുണ്ടായിരുന്നു…

“നാളെ അവധിയല്ലേ…ശ്രീ കുട്ടന്റെ കല്യാണം ഉണ്ട്…നമുക്ക് പോണം. രമ  ചേച്ചി വൈകിട്ട് തയ്ച്ചതുമായി വരും. ഇട്ടു നോക്കണം ഉറങ്ങിക്കളയരുത്….

എന്ത് കല്യാണം….?

ഞാൻ വരുന്നില്ല…സദ്യയല്ലേ കഴിക്കാൻ അല്ലാതെ നൂഡിൽസ് ഒന്നുമല്ലലോ??? ഞാൻ എന്നോട് തന്നെ പറഞ്ഞു…

സങ്കടം  മാറ്റാനായി ബാലരമ എടുത്ത് വായിച്ചു സോഫയിൽ കിടന്നു…എപ്പോളോ മയക്കത്തിലായിപ്പോയി…..

“സുധീച്ചിയ്…..സുദീച്ചിയെ…രമ ചേച്ചിയുടെ വിളികേട്ടാണ് ഞാൻ എണീറ്റത്…

സാദാരണ രമ ചേച്ചി വന്നാൽ ഞാൻ ഓടി ചെല്ലാറുള്ളതാണ്.

അന്ന് ഞാൻ എണീറ്റില്ല…അവിടെ തന്നെ ഇരുന്നു…

വിളികേട്ട് അമ്മ ഇറങ്ങി വന്നു…

“ഹാ നീ വന്നോ…”

“ഇതാ ചേച്ചി തുണി…”

പിന്നെ ചേച്ചി വൈകിട്ട് തന്ന കവർ മാറിയെന്ന തോന്നുന്നേ ഇതിൽ വേറെന്തോ ആണ്…രമ ചേച്ചി പറഞ്ഞു.

കവറിൽ നോക്കിയ അമ്മ പറഞ്ഞു…

“ഓഹ്… ശെരിയാണല്ലോ..”

“ഇതു  ശശി ദുബായിന്നു കൊണ്ടുവന്നതാ…”

“നൂഡിൽസാ….”

“ഹേ….എന്ത്…..നൂഡിൽസ്……നൂഡിൽസോ….ചാടി എണീറ്റ ഞാൻ  ഓടിപോയി കവർ വാങ്ങി…

എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ…

അമ്മയെ ചുറ്റിപറ്റി അപ്പോൾ തന്നെ സാധനം ഉണ്ടാക്കിച്ചു…സ്പൂണും ഫോർക്കും ഒക്കെയായി കഴിക്കാൻ ഇരുന്നു…

ആദ്യ സ്പൂൺ വായിൽ വെച്ച്

അയ്യേ…!!!! ഇതെന്താ ഉപ്പും ഇല്ല പുളിയും ഇല്ല എരിവും ഇല്ല…

എങ്ങനെയൊക്കെയോ കഴിച്ചു തീർത്തു.

‘അമ്മയുടെ പരിപ്പ് തോരന് എത്ര രുചിയുണ്ടായിരുന്നു എന്നു ഞാൻ അപ്പോളാണ് ശെരിക്കും മനസിലാക്കിയത്.’