Story written by Abdulla Melethil
=================
“സുബൈദയുടെ വീടിന്റെ വാതിലിൽ മുട്ടി രവി കാത്തു നിന്നു..
‘കൂട്ടുകാരുടെ അടുത്ത് നിന്ന് പുറപ്പെടുമ്പോഴുള്ള ധൈര്യം ഇപ്പോൾ രവിക്ക് കിട്ടുന്നില്ല..വാതിൽ തുറക്കാൻ വൈകും തോറും രവിയുടെ നെഞ്ചിടിപ്പ് കൂടി വന്നു..നെറ്റിയിലെ വിയർപ്പ് എത്ര തുടച്ചിട്ടും തീരുന്നില്ല..ഇട്ടിരുന്ന ഷർട്ടും വിയർപ്പിൽ കുളിച്ചു..
‘വെറുതെ ആളാവാൻ വേണ്ടി അബുവും ഹരിയും കൂടി പാടത്തിരിക്കുമ്പോൾ പറഞ്ഞതായിരുന്നു സുബൈദയെ ഞാൻ ചോദിച്ചാൽ കിട്ടുമെന്ന്.. !
‘നിനക്ക് ധൈര്യമുണ്ടോ സുബൈദയോട് ചോദിക്കുവാൻ ഞങ്ങൾക്ക് ധൈര്യമില്ല..
‘എന്നോടാണോ വെല്ലുവിളി എന്നും ചോദിച്ചു പുറപ്പെട്ടതായിരുന്നു..
‘രവി പുറത്ത് കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ കഴിഞ്ഞു..നേരം ഇരുട്ടി തുടങ്ങി അടുത്തൊന്നും വീടുകൾ ഇല്ല..
‘എങ്ങനെ തിരിച്ചു പോകും എന്നൊക്കെ വിചാരിച്ചു നിൽക്കുമ്പോഴായിരുന്നു സുബൈദ പെട്ടെന്ന് വാതിൽ തുറന്നത്..
‘രവി ഞെട്ടി പോയി..കോളേജിൽ പോകുമ്പോഴും വരുമ്പോഴും ദൂരെ നിന്ന് കാണാറുണ്ട് എണ്ണ കറപ്പിൽ മ ദാലസയായിപോകുന്ന സുബൈദയെ…
‘തൊട്ടു മുമ്പിൽ സുബൈദ നിറഞ്ഞു വിരിഞ്ഞു നിന്നപ്പോൾ രവിയുടെ നാവിറങ്ങി..
‘എന്താടാ..? എന്തിനാ വന്നത്..
‘അതും ചോദിച്ചു അവൾ രവിയുടെ അടുത്തേക്ക് വന്നു..
‘നിങ്ങളെ ഒന്നു കാണാൻ കൂട്ടുകാർ പറഞ്ഞു ഇവിടെ വന്നാൽ… !
‘ഇവിടെ വന്നാൽ സുബൈദ ഒന്ന് ചിരിച്ചു…
‘എന്നിട്ട് രവിയുടെ അടുത്തേക്ക് നിന്നു..രവിയുടെ ഉള്ളിലൂടെ എന്തൊക്കെയോ കയറി ഇറങ്ങി ഒരു മാദക ഗന്ധം രവിയുടെ മൂക്കിലൂടെ തലക്കുള്ളിൽ ഒരു പെരുപ്പം സൃഷ്ടിച്ചു..
‘നിന്റെ നെഞ്ചിടിക്കുന്നത് അങ് അങ്ങാടിയിലേക്ക് കേൾക്കുമല്ലോ നീയാണോ എന്നെ കാണാൻ വന്നിരിക്കുന്നത്..
‘സുബൈദ രവി ഉടുത്തിരുന്ന മുണ്ടോടെ അരക്കെട്ട് പിടിച്ചു തന്നിലേക്ക് അടുപ്പിച്ചതും രവിയുടെ മുണ്ട് നനഞ്ഞതും ഒരുമിച്ചായിരുന്നു…അവന്റെ തളർച്ച ഒരു നിശ്വാസത്തിൽ സുബൈദ തിരിച്ചറിഞ്ഞു…
‘അയ്യേ…നീയൊരു ആണ്കുട്ടിയാണോടാ…സുബൈദ നിന്ന് ചിരിച്ചു രവി തലതാഴ്ത്തി നിന്നു..
‘പെണ്ണിനെ കാണുമ്പോഴേക്കും മുട്ട് വിറക്കുന്ന പ്രായമേ നിനക്ക് ആയിട്ടുള്ളൂ..പെണ്ണിനെ അറിയാൻ നീയായിട്ടില്ല..
‘പെണ്ണെന്ന പ്രകൃതിയുടെ നദിയും ആഴവും ഓളപ്പരപ്പും നിരയും താഴ്ച്ചയും ചുഴിയും അറിയുവാൻ ഏറെയുണ്ട് കാലെടുത്ത് വെക്കുമ്പോഴേക്കും ആഴിയിൽ ശ്വാസം മുട്ടുന്ന പ്രായമാണ് പൊയ്ക്കോളൂ മൂപ്പെത്തുമ്പോൾ വായോ അപ്പോൾ ഈ വാതിൽ നിനക്ക് വേണ്ടി തുറക്കും..
‘ഇടവഴിയിൽ ആളനക്കമുണ്ട് നീ പോയാലേ അവർ വരൂ..
‘രവിക്ക് മുന്നിൽ വാതിലടഞ്ഞു..അവൾക്ക് കൊടുക്കാൻ വേണ്ടി വെച്ചിരുന്ന പത്ത് രൂപ നോട്ടുകൾ വിയർപ്പിൽ കുളിച്ചു നനഞ്ഞിരുന്നു..
‘രവി ആ പൈസ ചുരുട്ടി ജനലിലൂടെ അവളുടെ വീട്ടിനുള്ളിലേക്ക് ചുരുട്ടിയെറിഞ്ഞു..എന്നിട്ടും അപമാന ഭാരത്താൽ രവിയുടെ ശിരസ്സ് കുനിഞ്ഞു നിന്നു..
‘കൂട്ടുകാരോട് എന്ത് നുണയും പറയാം എന്നാൽ അവളുടെ മുന്നിൽ തോറ്റ് നിന്നത് ഈ ജീവിതത്തിൽ മറക്കില്ല..
‘അബുവിനോടും ഹരിയോടും സുബൈദയുടെ ശരീര ഭാഗങ്ങളെ കുറിച്ച് വർണ്ണിച്ചു പറയുമ്പോൾ രവിക്ക് സ്വയം പുച്ഛം തോന്നി…
‘കോളേജിൽ പോകുമ്പോൾ സുബൈദയെ കാണുമ്പോൾ അവൾ ചിരിക്കുമ്പോൾ കൂട്ടുകാർക്ക് വിശ്വാസമായി അവളുടെ അടുത്തു താൻ പോയിട്ടുണ്ടെന്ന്..
‘സുബൈദയോട് ശരിക്കും ഒരു പ്രണയം പോലെയാണ് ഇപ്പോൾ തോന്നുന്നത് അവൾ പറഞ്ഞ വാക്കുകൾ ഒരു വേ ശ്യയുടെ ആയിരുന്നില്ല ഒരു യോഗിയുടേതായിരുന്നു..മനുഷ്യരുടെ ശരീരവും മനസ്സും ര തി മൂർച്ഛയുടെ അനിർവചനീയമായ ഉന്നതിയിലേക്ക് ഉയരുന്നത് പലരിലും ഒരു നിശ്വാസത്തിൽ സ്വായത്തമാക്കിയവൾ…
‘നാട്ടിലെ കളിയും ചിരിയും അധികം ഉണ്ടായില്ല..അബുവിന്റ ഉപ്പയുടെ ഇളനീർ കച്ചവടത്തിൽ സഹായിക്കാൻ അബു ബോംബെയിലേക്ക് പോയപ്പോൾ രവിയും കൂടെ പോയി…
‘കഥകളിൽ കേട്ടിട്ടുള്ള ബോംബെ ശരീരം വിൽക്കുന്ന പെണ്ണുങ്ങളുടെ മാത്രമായിരുന്നു..എവിടെ കണ്ടാലും പിടിച്ചു കൊണ്ട് പോകും കൈയ്യിലുള്ളതെല്ലാം വാങ്ങും..
‘യഥാർത്ഥ ബോംബെ ജനങ്ങൾ ഉറുമ്പുകളെ പോലെ തിങ്ങി നിറഞ്ഞ ഒരു തുരുത്തായിരുന്നു വലിയ ഒരു നഗരം മനുഷ്യരെ നിറച്ച ഒരു തുരുത്ത്…
‘വിശാലമായ പറമ്പുകളും തൊടിയും വീടും വൃക്ഷങ്ങളും നിറഞ്ഞ ഇടത്ത് നിന്നും ഒരു തീപ്പെട്ടി കൂടിലേക്കുള്ള ഒതുക്കം ഉൾക്കൊള്ളാൻ രവിക്കും അബുവിനും നന്നേ പാട് പെടേണ്ടി വന്നു..
‘എങ്കിലും അവരും ആ ജനപ്രാവഹത്തിൽ ലയിച്ചു..രണ്ട് വർഷം കടന്ന് പോയതറിഞ്ഞില്ല..ചുവന്ന തെരുവിൽ പച്ചമാം സങ്ങൾ വിൽപ്പനക്ക് വെച്ചിരുന്നെങ്കിലും രവിയിൽ ഒരിക്കൽ പോലും ചാഞ്ചല്യം ഉണ്ടായിരുന്നില്ല അബുവിന്റെ ഇളക്കങ്ങൾ രവി തല്ലി കെടുത്തി..
‘തല കുനിഞ്ഞിടത്ത് തല ഉയർത്തണം അതായിരുന്നു രവിയുടെ ലക്ഷ്യം..
‘കടയിൽ ആരുമില്ലാത്ത നേരത്ത് വന്ന് കൈ പിടിച്ച മാർവാടി പെണ്ണ് അന്ന് രാത്രിയിലേക്ക് ക്ഷണിച്ചപ്പോൾ വീണ്ടും ഇടനെഞ്ചിലെവിടെയോ ഒരു പ്രാവിന്റെ കുറുകൽ..
‘അവളുടെ വീടിന്റെ പടി കയറുമ്പോഴേ കേട്ടു ഒരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ…
‘സുബൈദയുടെ വീടിന്റെ മുമ്പിൽ നിന്ന പോലെയുള്ള വിറയൽ ഇപ്പോഴില്ല..വയറ്റിൽ നല്ല ചൂടുള്ളത് തിളച്ചു മറിയുമ്പോൾ ചിന്തകൾക്കും ഓർമ്മകൾക്കും ഒരു മന്ദത..
‘ഓരോ തുണി മറവിലും ഓരോ റൂമുകൾ ഓരോ റൂമിലും ഓരോ ജീവിതങ്ങൾ..മാം സങ്ങൾ വിൽക്കാൻ പ്രത്യേകം സ്ഥലങ്ങളില്ല മറ്റൊരാളുടെ കൂടെ പോകുന്നത് കാണുമ്പോൾ തനിക്ക് കിട്ടിയില്ലല്ലോ അയാളെ എന്ന് മാത്രമായിരിക്കും മറ്റുള്ളവരുടെ കണ്ണുകളിൽ കാണുന്നത്..
‘മാർവാടി പെണ്ണ് അവളുടെ സുരക്ഷക്ക് വേണ്ടിയുള്ളത് ചെയ്ത നെഞ്ചിലേക്ക് കിടത്തിയപ്പോൾ സുബൈദ പറഞ്ഞ ഓളപ്പരപ്പുകളിൽ രവി മുഖമൊന്നാമർത്തി..
‘അമ്മിഞ്ഞ പാലിന്റെ രുചി ലോകത്തെവിടെ ആയാലും ഒന്നാണെന്ന് അവളുടെ മാറിൽ നിന്നറിഞ്ഞു..
‘കുഞ്ഞിന്റെ കരച്ചിൽ വീണ്ടുമെന്നെ തളർത്തി…
‘തുണി ശീല മാറ്റി കുഞ്ഞിന് പാൽ കൊടുക്കുമ്പോൾ സുബൈദ വീണ്ടും മുന്നിൽ നിന്ന് ചിരിച്ചു..
‘നാട്ടിലേക്ക് ഒരുമിച്ചു പോകാൻ അബുവിന്റെ ഉപ്പ സമ്മതിച്ചില്ല അബുവിന്റെ കണ്ണുകൾ നിറഞ്ഞതും ശബ്ദം ഇടറിയതും അകലേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് രവി നാട്ടിലേക്കുള്ള ട്രെയിൻ കയറി..
‘അമ്മ തലയിൽ എണ്ണയൊന്നും പുരട്ടാറില്ലേ എന്നും ചോദിച്ചു പിടിച്ചത് തഴമ്പിച്ച കൈകളിലായിരുന്നു..അമ്മയുടെ ധാരണ ഓഫീസ് ജോലി ആണെന്നായിരുന്നു..
‘ബോംബെയിൽ നിന്ന് വന്ന ഏട്ടനെ നോക്കി നിൽക്കുന്ന അനിയനെ രവി അടുത്തേക്ക് വിളിച്ചു അവനൊരു മൊബൈൽ കൊടുത്തു അവൻ അഭിമാനത്തോടെ ഏട്ടനെ നോക്കി…
‘അച്ഛൻ പണി കഴിഞ്ഞു വരുമ്പോൾ ദൂരെ നിന്നെ കണ്ടു തന്റെ മകനെ…തന്നെക്കാളും മീശയും താടിയും ഒക്കെ വെച്ച് മകൻ നിന്നപ്പോൾ പിതാവിന്റ ഉള്ളിലും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരനുഭൂതി..
‘കൈയ്യിൽ ഒരു വാച്ച് തന്നപ്പോൾ എന്തിനാടാ വെറുതെ കാശ് കളഞ്ഞത് ഞാനിപ്പോ വാച്ചും കെട്ടി നടക്കുകയല്ലേ എന്നും ചോദിച്ചു റൂമിലേക്ക് കയറിയ അച്ഛന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി…
‘കൂട്ടുകാർ പലരും പലവഴിക്ക് പിരിഞ്ഞ ആളൊഴിഞ്ഞ കളി സ്‌ഥലം പോലെയായി രവിയുടെ ചുറ്റുപുറവും..വിരസവും അലസവുമായ ദിനങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു..
അങ്ങനെയാണ് രവി വൈകീട്ട് ഒരു സിനിമയ്ക്ക് പോയത് പോകുമ്പോൾ ഒരു ചെറിയ കുപ്പി മ ദ്യം ഒഴിച്ചു കുടിച്ചിരുന്നത് കൊണ്ട് സിനിമ കുറെ നിറങ്ങളും ശബ്ദങ്ങളുമായി കടന്ന് പോയി അതിനിടയിൽ കണ്ണൊന്ന് ചിമ്മി പോയി…
‘അടുത്തിരുന്ന ആൾ വിളിച്ചുണർത്തിയപ്പോഴാണ് സിനിമ കഴിഞ്ഞ വിവരം അറിഞ്ഞത്…
‘ടൗണ് വരെ ബസ്സ് കിട്ടി പിന്നെയും കുറച്ചു ദൂരം നടക്കാനുണ്ടായിരുന്നു രവിയുടെ വീട്ടിലേക്ക് രവി ഒരു ബീഡിയും കത്തിച്ചു റോട്ടിലൂടെ നടന്നു..
‘അബുവും ഹരിയും കൂടി ഇതിലൂടെ പോകുമ്പോൾ പാട്ട് പാടിയയതും മാവിന് കല്ലെറിഞ്ഞതും തുടങ്ങിയ ഭൂതകാല സ്മരണകൾ രവിക്ക് ഒപ്പം നടന്നു..
‘അങ്ങാടിയിൽ എത്തുന്നതിന് തൊട്ടു മുമ്പായി രവിഒന്ന് മൂ ത്രമൊഴിക്കാൻ ഇരുന്നപ്പോൾ അടുത്തുള്ള കെട്ടിടത്തിൽ നിന്ന് കരച്ചിലും സംസാരങ്ങളും കേട്ടു..
‘ഇതൊരു ആളൊഴിഞ്ഞ കെട്ടിടമാണല്ലോആരണിവിടെ രവി കെട്ടിടത്തിനുള്ളിലേക്ക് നടന്നു…
‘ആരാണിവിടെ എന്നും ചോദിച്ചു രവി ഒരു വടിയുമായി ചെന്നതും മൂന്ന് പേർ അപ്പുറത്തൂടെ ഓടിയതും ഒരുമിച്ചായിരുന്നു..
‘രവി ആരെടാ എന്താടാ എന്നൊക്കെ ബഹളം വെക്കുമ്പോഴേക്കും ആളുകൾ ഓടി മറഞ്ഞു..രവി വടി ദൂരേക്ക് വലിച്ചെറിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ പിറകിൽ നിന്നൊരു വിളി..
‘രവി വിളി കേട്ടിടത്തേക്ക് നടന്നു…
‘അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് അതൊരു പെണ്ണാണ് എണ്ണ കറുപ്പിൽ പാതി ന ഗ്നയായി സുബൈദ…. !!!
‘രവി സുബൈദയെ എഴുന്നേൽപ്പിച്ചു…
‘ഒരാളെ ഉണ്ടായിരുന്നുള്ളൂ..മറ്റ് രണ്ട് പേർ പിന്നീട് വന്നതാണ് കുരുത്തം കെട്ട ചെക്കന്മാരാണ് ക ഞ്ചാവും പു കയും രക്ഷപ്പെടാൻ പറ്റും എന്ന് കരുതിയതല്ല..എന്നെ കൊ ല്ലുകയായിരുന്നു അവർ….അവസാനവാക്കുകളിൽ അവർ ശരിക്കും കരഞ്ഞു..
‘അവർ അങ്ങനെ നടന്നു രവി അവരെ ചേർത്ത് പിടിച്ചു നടന്നു..
‘സ്ട്രീറ്റ് ലൈറ്റിന് അടുത്തെത്തിയപ്പോഴാണ് സുബൈദ രവിയെ തിരിച്ചറിഞ്ഞത്..
‘വലിയ ആളായല്ലോ…അന്ന് എന്നെ കാണാൻ വന്ന ആളല്ലേ…!
‘രവി തല ഉയർത്തി പറഞ്ഞു അതേ… !
‘ഇപ്പൊ കണ്ടില്ലേ ഇതൊക്കെയാണ് കാഴ്ചകൾ..
‘ബോംബെയിൽ ആയിരുന്നു കാഴ്ച്ചകൾ കുറെ കണ്ടു…!
‘നിന്നെ പോലെ വിറച്ചു നിന്നവരല്ല ഇപ്പോഴത്തെ ചെറുപ്പക്കാർ…! എന്തിനും മടിയില്ലാത്തവർ..
‘രവി ഒന്ന് മൂളി..
‘വീടെത്തിയപ്പോൾ രവി തിരികെ നടന്നു…
‘പിറകിൽ നിന്ന് സുബൈദ വിളിച്ചു എന്നെ രക്ഷിച്ചതിന് നന്ദി…അന്ന് പറഞ്ഞില്ലേ നിനക്ക് വരാൻ ആകുമ്പോൾ പറയാമെന്ന് നിനക്ക് വരാം..എപ്പോഴും ഈ ശരീരം നിനക്ക് കടപ്പെട്ടിരിക്കുന്നു..
‘രവി ഒന്ന് മന്ദഹസിച്ചു…ശേഷം വീട്ടിലേക്ക് നടന്നു..
‘ദിവസങ്ങളും ആഴ്ചകളും കടന്ന് രവിക്ക് തിരികെ പോകാൻ സമയമായി..
‘പോകുന്നതിന്റെ തലേന്ന് രവി സുബൈദയുടെ വീട്ടിലേക്ക് ചെന്നു..
‘വാതിലിൽ മുട്ടേണ്ടി വന്നില്ല അവൾ പുറത്ത് നിന്നിരുന്നു..അവൾ രവിയെയും കൂട്ടി അകത്തേക്ക് നടന്നു..രവി അവളെ തന്നിലേക്ക് ചേർത്ത് നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി..രവിയോടുള്ള സ്നേഹവും ഇഷ്ടവും ആ കണ്ണുകളിൽ കണ്ടു..
‘രവി അവളെ വിട്ടു..ഞാൻ നാളെ പോകുകയാണ്..രവി കൈയ്യിൽ ഉണ്ടായിരുന്ന ഒരു കവർ അവൾക്ക് നീട്ടി..
‘ഒരു സ്‌പ്രെയാണ് നിങ്ങൾക്ക് തരാൻ വാങ്ങിയത്..
‘എന്നെ അറിയേണ്ടേ..
‘വേണ്ട എനിക്കറിയാം..
‘ആദ്യമായാണ് ഒരാൾ എന്റെ ശരീരത്തിൽ തൊടാതെ എനിക്കെന്തെങ്കിലും തരുന്നത്…ഞാനിത് സൂക്ഷിച്ചു വെക്കും..
‘രവി പുറത്തേക്കിറങ്ങി..നടന്നു..
‘ആഴവും ആഴിയും ഒളിഞ്ഞിരിക്കുന്നത് മനസ്സിലാണ് അറിയേണ്ടതും മനസ്സിനെയാണ് മനസ്സിനെയാണ് കീഴ്പ്പെടുത്തേണ്ടത് മനസ്സുകൾ ഒന്നായി തീരം തേടുമ്പോൾ ശരീരങ്ങൾക്ക് പ്രസക്തി നഷ്ടപ്പെടുന്നു..
‘യൗവ്വനം ക്ഷുഭിതമാണ് എന്തും നേടിയെടുക്കാൻ കഴിയും..മനസ്സിനെയോ..
‘രവി തിരികെ ബോംബെയിലേക്ക് തിരിച്ചു..
‘ട്രെയിനിൽ കടക്കുന്നിടത്ത് തന്നെ ഒരു അമ്മ കുഞ്ഞിന് പാൽ കൊടുക്കുന്നുണ്ടായിരുന്നു. രവി ഒരൊഴിഞ്ഞ സീറ്റിലേക്ക് ഇരുന്നു..ഇരുന്ന് കുറച്ചു കഴിയുമ്പോഴേക്കും രവി ഉറക്കത്തിലേക്ക് വഴുതി വീണു.. !
‘മാർവാടി പെണ്ണ് രവിയെ നോക്കി ചിരിക്കുന്നുണ്ടായിരിന്നു..
***************
സ്നേഹത്തോടെ…
~Abdulla Melethil