ഒത്തിരി പ്രശ്നങ്ങൾ ഉള്ള ഞാൻ ഓടി ചെല്ലും അവളോട് എൻ്റെ വിശേഷങ്ങൾ പറയാൻ. എന്നാൽ…

എഴുത്ത്: സ്നേഹ സ്നേഹ

=================

ഒരേ ഓഫിസിലാണ് ഞാനും അവളും ജോലി ചെയ്യുന്നത്. എന്നേക്കാൾ ജൂനിയർ ആയ അവൾ ഓരോ സംശയങ്ങളും ചോദിച്ചിരുന്നത് എന്നോടായിരുന്നു.അങ്ങനെ ഞങ്ങൾ friends ആയി.

ഒത്തിരി പ്രശ്നങ്ങൾ ഉള്ള ഞാൻ ഓടി ചെല്ലും അവളോട് എൻ്റെ വിശേഷങ്ങൾ പറയാൻ. എന്നാൽ ഞാൻ എൻ്റെ പ്രശ്നങ്ങൾ പറഞ്ഞ് തുടങ്ങും മുൻപ് അവൾ പറയും

അവളുടെ സൗന്ദര്യത്തെ കുറിച്ചും പുതിയ ഡ്രസ്സിനെ കുറിച്ചും ‘ഏട്ടൻമാരെ കുറിച്ചും അവരുടെ ജോലിയെ കുറിച്ചും ഞാൻ എന്നും  നല്ല കേൾവിക്കാരിയായി ഇരിക്കും

മക്കളുടെ പഠനത്തെ കുറിച്ചും ഭർത്താവ് വാങ്ങി കൊടുത്ത ആഭരണങ്ങളെ കുറിച്ചും വീട്ടിൽ വാങ്ങിയ വില കൂടിയ ഫർണിച്ചറുകളെ കുറിച്ചും അവൾ വാചാലയാകുമ്പോൾ ഞാൻ നിശബദ്ധയായിരിക്കും

എനിക്ക് പറയാൻ നല്ലൊതൊന്നും ഇല്ല രോഗിയായ ഭർത്താവ്. ADHD പ്രശ്നമുള്ള കുട്ടി, ഭർത്താവിൻ്റെ വൃദ്ധരായ മാതാപിതാക്കൾ. മാനസിക രോഗിയായ അനിയൻ – ഇവർക്കെല്ലാം അശ്വാസമായി. ഞാൻ മാത്രം.

എൻ്റെ മോനെ ഇകഴത്തി അവളെപ്പോഴും അവളുടെ മക്കളെ പുകഴ്ത്തി പറയുമ്പോളും ചങ്ക് പിടയും. എന്നാലും എനിക്കവളെ ഇഷ്ടമായിരുന്നു.

ഓരോ പ്രശ്നമുണ്ടാക്കി എൻ്റെ മോനെ ഓരോ സ്കൂളുകാരും ടി.സി തന്ന് വിടുമ്പോൾ മറ്റൊരു സ്കൂളിലേക്ക് അഡ്മിഷന് വേണ്ടി ഓടുമ്പോൾ അവൾ അവളുടെ മക്കളുടെ സ്വഭാവ മഹിമയെ കുറിച്ച് വാചാലയാകും.

ഇത്രയും പിരിപിരിപ്പുള്ള മകനെഎനിക്ക് തന്നത്. എൻ്റെ കൈയിൽ അവൻ സുരക്ഷിതനാണന്ന്. അറിയാവുന്ന കൊണ്ടായിരിക്കും. ഞാൻ അറിയാത്ത മോൻ്റെ പ്രശ്നങ്ങൾ അവൾ കണ്ടെത്തി. ഓഫീസിൽ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞിട്ട് അവൾ പറയും  അവളുടെ മക്കളുടെ മഹിമ: ഇത് കേട്ട് മുഖം കുനിച്ചിരിക്കും ഞാൻ.

ഇതെല്ലാം കേട്ടിരുന്ന രണ്ട് പേർ ഞങ്ങൾടെ ഓഫീസിൽ ഉണ്ടായിരുന്നു. നല്ല മനസ്സുള്ളവർ അവർ വന്നു എൻ്റെ തുണക്കായി എൻ്റെ മകൻ്റെ കുറ്റങ്ങൾ ഓഫീസിലിരുന്ന് അവൾ വിളിച്ചോതുമ്പോൾ അവർ പ്രതികരിക്കാൻ തുടങ്ങി. പിന്നെ പിന്നെ അവരെന്നെ കേൾക്കാൻ തുടങ്ങി.ഞാൻ പറയാതെ തന്നെ എൻ്റെ സങ്കടങ്ങൾ ചോദിച്ചറിഞ്ഞ് അശ്വാസമേകാൻ തുടങ്ങി.

ഈ സമയം അവൾ എനിക്കെതിരെ അവവാദ പ്രചരണവുമായി ഇറങ്ങി. ഇതിന് അവർ എന്നേ കൊണ്ട് അവരോട് മറുപടി പറയിച്ചു.

മോൻ്റെ ചികിത്സക്ക് നല്ലൊരു വഴി തെളിച്ച് തരാൻ അവരെന്നെ സഹായിച്ചു. മോന് നല്ല ചികിത്സ കിട്ടാൻ തുടങ്ങിയപ്പോ അവൻ മിടുക്കനായി വരാൻ തുടങ്ങി അങ്ങനെ നല്ല മാർക്കോടെ SSLC പാസ്സായി. +2 പാസ്സായി. തുടർന്ന് Dr. ടെ നിർദ്ദേശപ്രകാരം ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് പഠിക്കുന്നു. അവിടെ എത്തിയപ്പോളാണ്. അവൻ്റെ യഥാർത്ഥ ബുദ്ധി എല്ലാവർക്കും മനസ്സിലായത്. പഠിപ്പിക്കുന്ന അദ്ധ്യാപകരെ അവൻ പഠിപ്പിക്കും. അദ്ധ്യാപകരുടെ സംശയങ്ങൾ അവൻ പറഞ്ഞ് കൊടുക്കും.

അദ്ധ്യാപകർക്ക് പ്രിയങ്കരനായ ശിഷ്യനായി അവനിന്ന് മാറി അദ്ധ്യാപകർ അവനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ എൻ്റെ ഉള്ളം തുടിക്കും. പക്ഷേ അഹങ്കരിക്കാറില്ല കാരണം ഞാനത്രക്ക് സങ്കടപ്പെട്ടിട്ടുണ്ട്. കരഞ്ഞിട്ടുണ്ട്. 

ഞാനിന്ന് അവനെ ഓർത്ത് അഭിമാനിക്കുന്നുണ്ടങ്കിൽ അതിൻ്റെ മുക്കാൽ പങ്കും എൻ്റെ പുതിയ കൂട്ടുകാർക്കുള്ളതാ

നെഗറ്റീവ് എനർജി തരുന്ന ഫ്രണ്ട്സിനെ മാറ്റി നിർത്തുക നമ്മൾ നല്ലൊരു കേൾവിക്കാരനാവാൻ ശ്രമിക്കുക

ഇതേ അനുഭവം ഉണ്ടായിട്ടുള്ളവർ ഉണ്ടോ