വാതിൽ അടച്ചതും അവൾ എന്റെയരികിൽ വന്നിരുന്നു. പിന്നെ എന്റെ മടിയിലവൾ കിടന്നു….

Story written by Pratheesh

==============

അവൾക്കെന്തോ എന്നോട് പറയാനുണ്ട്…

പണ്ടെ അവളെന്നോടു ഗർഭിണിയാണെന്ന് പറയാൻ വന്നപ്പോളാണ് ഇത്രയും തിളക്കം ഞാൻ അവളുടെ ആ കണ്ണുകളിൽ കണ്ടിട്ടുള്ളത്…..!

നല്ല തിളക്കമായിരുന്നു അന്നേരം ആ കണ്ണുകളിൽ….

എന്തായാലും എന്തോ വിശേഷപ്പെട്ട എന്തോ എന്നോട് പറയാനുണ്ടെന്ന് ആ കണ്ണുകളിലെ തിളക്കം എന്നെ ബോധ്യപ്പെടുത്തി.

അന്നൊരു ഒഴിവു ദിവസമായിരുന്നു. അടുക്കളയിൽ നിന്ന് അവളെന്നെ ഇടയ്ക്കിടെ വന്നു നോക്കുന്നുണ്ട്…അതിൽ നിന്നും ഞാനും ഊഹിച്ചു അവൾക്കെന്തോ എന്നോട് കാര്യമായി പറയാനുണ്ടെന്ന്..അവളാണെങ്കിൽ കണ്ണുകൾ കൊണ്ടു കഥ പറയാൻ തുടങ്ങിയിട്ട് നേരം കുറെയായി താനും…

കൂടാതെ ഉച്ചയ്ക്ക് ഊണിന്റെ കൂടെ എനിക്ക് ഇഷ്ടമുള്ള മാമ്പഴപുളിശ്ശേരിയും പച്ച പയർ ഉപ്പേരിയും മോരും അച്ചാറും പപ്പടവും അതിന്റെ കൂടെ നത്തോലി വറുത്തതും കൂടി കണ്ടപ്പോൾ എനിക്ക് മനസ്സിലായി എന്തോ ആവിശ്യം മണക്കുന്നുണെന്ന്……!

കൂടാതെ ചോറും കറികളും വീണ്ടും വീണ്ടും വിളമ്പി തരാനുള്ള അവളുടെ ആവേശം കൂടി കണ്ടപ്പോൾ ഞാനതു തീർച്ചപ്പെടുത്തി…!

ഊണ് കഴിഞ്ഞു ഞാൻ റൂമിലേക്ക്‌ പോയി ബെഡിൽ ഇരുന്ന് മുന്നേ പാതിവായിച്ചു വെയ്ച്ച ഒരു ബുക്കെടുത്തു വീണ്ടും ഒരു പുനർവായനക്ക് മുതിരവേ തന്റെ പണികളെല്ലാം യുദ്ധക്കാലാടിസ്ഥാനത്തിൽ ചെയ്തു തീർത്തു അവളും മുറിയിലേക്ക് വന്നു തുടർന്ന് എന്റെ കൈയ്യിലെ പുസ്തകം വാങ്ങി ഭദ്രമായി മേശപ്പുറത്തു വെയ്ച്ചു കൊണ്ട് അവൾ പതിയെപോയി വാതിലടച്ചു…

അതു കണ്ടതും ഞാൻ മനസിൽ ആലോചിച്ചു ഈശ്വരാ… ഇവൾ ഇനി പിരിവുക്കാരെ വരുത്താനുള്ള പരിപാടിയാണോ….???

സാധാരണ ആശിച്ചു മോഹിച്ചു എന്റെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോഴാവും പാതി വഴിയിൽ വെച്ച് ഈ വകക്കു കൊള്ളരുതാത്തവന്മാർ വരുക അതല്ലെങ്കിൽ പാൽക്കാരൻ പത്രക്കാരൻ ഇവനന്മാരോക്കെ ഇത് അറിഞ്ഞോണ്ടു വരുന്നതാണോ…?

ഇവന്മാർക്ക് ഇതിന്റെ വല്ല ബുദ്ധിമുട്ടും അറിയോ….?

ഉറങ്ങാൻ ഇനി ക ള്ള് വേറെ കുടിക്കണം എന്നു പറഞ്ഞപ്പോലെ എടുത്ത പണിയോക്കെ ഇനിയും വേറെ എടുക്കണമെന്ന് ഇവന്മാർക്കറിയോ…?

വാതിൽ അടച്ചതും അവൾ എന്റെയരികിൽ വന്നിരുന്നു. പിന്നെ എന്റെ മടിയിലവൾ കിടന്നു….

ഞാനവളുടെ പ്രവർത്തികൾ വീക്ഷിച്ചു കൊണ്ടിരിക്കവേ കിടന്നു കിടന്ന് അവൾ പെട്ടന്ന് എന്റെ തുടയിൽ ഒരൊറ്റ കടി…..!

തുടർന്ന് പെട്ടന്ന പന്നെയവൾ  കിടക്കുന്നിടത്തുനിന്നു എണീറ്റിരുന്നു…

ഞാൻ വേദനകൊണ്ടു കടുപ്പിച്ചവളെ നോക്കിയതും അവൾ രണ്ട് കൈകളാൽ എന്റെ മുഖം അവളുടെ കൈയിലെടുത്തു അവളെന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു എന്നോട് പറഞ്ഞു

നിങ്ങളൊരു നല്ല ഭർത്താവാണ്… !

എനിക്ക് നിങ്ങളെ വിശ്വാസമുണ്ട്…..!

ഞാൻ നിങ്ങളെ ഒരുപാടു സ്നേഹിക്കുന്നു….!

അത് കേട്ടതും ഞാൻ ചിരിച്ചു.

എന്റെ ചിരി കണ്ടതും അവൾ പറഞ്ഞതു എനിക്കത്ര ബോധിച്ചിട്ടില്ലെന്നു എന്റെ മുഖത്തു നിന്ന് തന്നെ അവൾ വായിച്ചെടുത്തതും അവൾ അവളുടെ മുഖഭാവം കൊണ്ടു തന്നെ അതെന്താണെന്ന് ചോദ്യമെറിഞ്ഞു.

അതുകണ്ട് ഞാനവളോട് പറഞ്ഞു ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങൾക്കും ഞാൻ ഇപ്പോൾ യോഗ്യനല്ല.

അത് കേട്ടതും അവളെന്നെ തുറിച്ചു നോക്കി.

ഞാൻ പറഞ്ഞു…

എന്റെ ജീവന്റെ അവസാന നാളുകളൊന്നിൽ മാത്രമേ ഞാൻ ഇതിനു അർഹനാവുന്നുള്ളൂ..അതുവരെയും നല്ല ഭർത്താവാവാനും  വിശ്വാസം കാത്തു സൂക്ഷിയ്ക്കാനും എനിക്ക് പൊരുതേണ്ടിയിരിക്കുന്നു….അത്രയും കാലം ഇതേ പോലെ വിശ്വാസത്തോടെ ജീവിച്ചു തീർക്കേണ്ടതുണ്ടെനിക്ക്….എന്റെ മരണത്തിനു തൊട്ടു മുന്നേ നിന്റെ ചുണ്ടുകളിൽ നിന്നും ഈ വാക്കുകൾ കേൾക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്….!

അതുകേട്ടതും അവൾ ചിരിച്ചു ഹൃദയത്തിലെ സർവ്വ സ്നേഹത്തോടെയും….!

തുടർന്ന് ഞാനവളോട് ചോദിച്ചു

നിനക്കെന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ വരാൻ കാരണമെന്ത് ?

അപ്പോളവൾ പറഞ്ഞു

നിങ്ങളുടെ പഴയ ഇഷ്ടക്കാരിയുടെ ഒരു കൂട്ടുകാരി എന്റെ എഫ് ബി ഫ്രണ്ട് ആണ്. അവൾ പറഞ്ഞു ഇഷ്ടക്കാരി മൂന്നു പ്രാവശ്യം വിളിച്ചിട്ടും നിങ്ങൾ ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ലെന്ന്….

അതുകേട്ടതും ഞാൻ ചിരിച്ചു

അവൾ വീണ്ടും ചോദിച്ചു സറെ….? സാർ എന്താ ഫോൺ എടുക്കാഞ്ഞെതെന്നു…?

ഞാനതിന്നൊന്നും മിണ്ടിയില്ല….

അവൾ പിന്നെയും പിന്നെയും നിർബദ്ധിച്ചപ്പോൾ ഞാനവളോട് ചോദിച്ചു…

“ഞാനെന്തിനു ഫോണെടുക്കണം….?

നമ്മൾ ഒരാളെ സ്നേഹിക്കുന്നതു.അവൾ മറ്റൊരാളുടെ ഭാര്യയായിരുന്ന് നമ്മളെ സ്നേഹിക്കാനല്ല….നമ്മുടെ ഭാര്യയായിരുന്ന് നമ്മളെ സ്നേഹിക്കാനാണ്….!!!

വിവാഹത്തിന്റെ അന്ന് നൽകുമ്പോഴാണ് അതു പുടവ ” അതല്ലാത്തപ്പോൾ അതു വെറും സാരിയാണ്….!

പ്രണയത്തിന്റെ ശരിയായ നിർവ്വചനം എന്താണന്നറിയോ…?

നിന്നെ വിട്ടു പോകുന്നതും മരിക്കുന്നതും ഒന്നാണ് എന്നാണ് “

ഞാൻ അതു പറഞ്ഞു നിർത്തിയതും ഈറനണിഞ്ഞ കണ്ണുകളോടെ വീണ്ടുമവളെന്റെ മുഖം അവളുടെ കൈകുമ്പിളിൽ കോരിയെടുത്ത് എന്റെ ഇരു കണ്ണിലും മാറി മാറി ചുംബിച്ചു

തുടർന്ന് ഞാനവളുടെ അരയിൽ പിടിച്ചതും അവളെന്നെയും കൊണ്ട് കട്ടിലിലെക്ക് മറിഞ്ഞു…..!

അവളെന്തായാലും ഇത്തവണ പിരിവുക്കാരനെ വരുത്തും ഉറപ്പ്…..!!!!

❤❤❤

~Pratheesh