ഒരു ബക്കറ്റ് നിറയെ തുണിയുമായി അവൾ പോകുന്നുകണ്ടപ്പോൾ ഷീണമൊക്കെ മാറ്റി ദേവൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു.

Story written by Rejitha Sree

===================

അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അവളെ അവൻ ചേർത്തുനിർത്തി ചുംബിച്ചു..കണ്ണുകളിലും നെറുകയിലും ഒക്കെ..

മീര കാര്യമറിയാതെ ചോദിച്ചു

“എന്താ ദേവേട്ടാ.. എന്തുപറ്റി…

“ഇതിനിതെന്താ…പുറത്തുപോയിട്ടു വന്നിട്ട് ഇത്ര സന്തോഷം വരാൻ….. ” കുസൃതിനിറഞ്ഞ അവളുടെ വാക്കുകൾ ദേവൻ കേട്ടതേയില്ല..

അവളെ പിടിച്ചു തന്റെ അരികിലായിരുത്തി. നീ ഈ റിസൾട്ട്‌ കണ്ടോ..

അവൾ ദേവന്റെ കൈയിലെ ലാബ് റിസൾട്ട്‌ നോക്കി.

“പ്രേഗ്നെൻസി പോസിറ്റീവ്. “

അതുകണ്ട് അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.

കല്യാണം കഴിഞ്ഞിട്ട് 6 വർഷമായിട്ടും കുട്ടികളായില്ലേന്നുള്ള നാട്ടുകാരുടെ ചോദ്യം സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് dr നെ പോയി കാണുന്നത്. നീണ്ട ടെസ്റ്റ്‌കൾക്ക് ശേഷം dr വിധിയെഴുതി മീരയ്‌ക്ക് യൂ ട്ര സിൽ ഒരു മുഴ വളരുന്നുണ്ട്. അത് റിമൂവ് ചെയ്താൽ ചിലപ്പോൾ പ്രതീക്ഷയ്ക്കു വകയുണ്ട്. ഓപ്പറേഷൻ പേടിയാണെങ്കിലും ഒരു കുഞ്ഞിനുവേണ്ടിയുള്ള ആഗ്രഹം കാരണം ഓപ്പറേഷൻ നടത്തി. എന്നിട്ടും പ്രതീക്ഷയ്ക്കു വക നൽകാതെ വർഷങ്ങൾ ഇങ്ങനെ കടന്നുപോയ്‌ക്കൊണ്ടിരുന്നു…

ഇപ്പോൾ മീരയ്ക് മാസം 7ആയി…. അവളെ കാണുമ്പോഴെല്ലാം ദേവൻ ഓർക്കും,

“പാവം… അവൾ തന്നെയാ വീട്ടിലെ ജോലിയെല്ലാം ചെയ്യുന്നത്.. “!

സഹായിക്കാൻ തോന്നും പക്ഷേ ഓഫീസിലെ തലവേദന ഒഴിഞ്ഞിട് വീട്ടിലോട്ട് വരുമ്പോൾ തളർച്ചയും ഷീണവും..

ഒരു ബക്കറ്റ് നിറയെ തുണിയുമായി അവൾ പോകുന്നുകണ്ടപ്പോൾ ഷീണമൊക്കെ മാറ്റി ദേവൻ കട്ടിലിൽ നിന്ന് ചാടി എണീറ്റു.

“ആഹാ നീ അങ്ങോട്ട് മാറിക്കെ. ഞാൻ അലക്കാം”

” ഇന്ന് സൺ‌ഡേ ആയതുകൊണ്ട് മനഃപൂർവ്വമാണോ ഈശ്വരാ ഇത്രേം തുണിയും കൊണ്ട് ഇവളിറങ്ങിയത്. “ദേവൻ മനസ്സിൽ ഓർത്തു.

“ദേവേട്ടന്റെ അമ്മയോട് ഇങ്ങോട്ട് വരാൻ പറയാരുന്നു. മീര നടുവിന് കയ്യും കൊടുത്ത്നിന്ന് പറഞ്ഞു..

അലക്കിയ തുണി വെള്ളത്തിൽ നിന്ന് പിഴിഞെടുത്തുകൊണ്ട് ദേവൻ പറഞ്ഞു

“തന്നേ പിണങ്ങി പോയതല്ലേ തിരികെ വരട്ടെ..ഇവിടുന്നിനി ആരും വിളിക്കാൻ പോകുന്നില്ല..”

“ന്നാലും ദേവേട്ടാ അമ്മ എന്നെയല്ലേ കുറ്റം പറയൂ.. “

ദേവന്റെ മുഖം മാറി..

നിന്നെയല്ലേ “മ ച്ചി “ന്നു വിളിച്ച് ഇവിടുന്നിറങ്ങിപോയത്. ഇനി അവര് വന്ന് എന്തേലും ചെയ്തിട്ട് വേണം നിന്നെ സഹായിച്ചിട്ട് അവര് ആശൂപത്രിയിലായിന്നു നാട്ടുകാരോട് പറയാൻ….

“ന്നാലും ദേവേട്ടന്റെ അമ്മയല്ലേ.. “

“നീ ഒന്നുപോകുന്നുണ്ടോ മീരേ .. “

ദേവൻ ദേഷ്യപെട്ട്‌ അകത്തേയ്ക്കു കയറിപ്പോയി.

മാസങ്ങൾ കഴിയും തോറും മീരയുടെ അസ്വസ്ഥതകൾ കൂടിക്കൂടി വന്നു. സ്വഭാവമാണേൽ കൊച്ചുകുട്ടികളുടെ പോലെയുമായി.

“ദേവേട്ടാ .. ഒന്നിങ്ങു ഓടി വാ..”

ആ വിളിയിൽ എന്തോ പന്തികേട് തോന്നി ഞാൻ ഒറ്റശ്വാസത്തിൽ ഓടി അടുക്കള മുറ്റത്ത് ചെന്നു..

അവിടെ അതാ ഒരു ചേമ്പിന്റെ മൂടുമാന്തി പകുതിയാക്കി വച്ചിട്ടാണ് അവളുടെ വിളി.

“ഹോ.. ഇതുകണ്ട എന്റെ സർവ്വതും പെരുത്തു വന്നു.. !

“വല്ലാത്ത കൊതി.. ഇതൊന്നു മാന്തി പുഴുങ്ങി താ ദേവേട്ടാ … “

അവളുടെ ആ മുഖവും വയറും നോക്കിയപ്പോൾ എനിക്ക് സങ്കടം വന്നു.

അമ്മയില്ലാത്ത കുറവ് നന്നായിട്ടറിയുന്നുണ്ടവൾ…

വൈകുന്നേരം വിളക്ക്കൊളുത്തി പ്രാർത്ഥിച്ചുകൊണ്ട് നിന്നപ്പോൾ അതാ മുന്നിൽ പ്രത്യക്ഷപെട്ടതുപോലെ അമ്മ നില്കുന്നു. ദേവേട്ടനും കൂടെയുണ്ട്. അമ്മയെ കണ്ടതും മീര ഓടിച്ചെന്നു. അമ്മ അവളുടെ വയറിലേക്ക് നോക്കി പറഞ്ഞു

“പതിയെ മോളെ.. “

ഈ സ്നേഹത്തോടെയുള്ള ഒരു വിളിക്കായി താൻ എത്രകൊതിച്ചിട്ടുണ്ടെന്നു ഓർത്ത് ഒരു നിമിഷം അവളുടെ കണ്ണുനിറഞ്ഞു .

ഡേറ്റ് അടുത്തുവരുംതോറും അവൾക്ക് ആകെ പേടിയായിതുടങ്ങി.അസ്വസ്ഥതയും വയ്യാഴികയും വന്നാൽ പിന്നെ അവൾ ദേവന്റെ അടുത്തൂന്നേ മാറില്ല.

അമ്മയാണേൽ മീര ദേവന്റെ കൂടെ കിടക്കുന്നത് കാണുമ്പോൾ കണ്ണുരുട്ടി ഒരു നോട്ടമാണ്. എന്തുവന്നാലും ഞാൻ ഈ ശീലം മാറ്റില്ലന്നമട്ടിൽ അവളും..

ദിവസവും നടക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്ലതാണെന്നു ഡോക്ടർ പറഞ്ഞതനുസരിച്ചു നടക്കാൻ തുടെങ്ങിയെങ്കിലും ദേവന്റെ കൈ പിടിച്ചല്ലാതെ ഒരു സ്റ്റെപ് പോലും അവൾ മുന്നോട്ട് വെക്കാറില്ലായിരുന്നു.

ഒരു ദിവസം ദേവന്റെ കൈപിടിച്ചു കൂടെ നടക്കുമ്പോൾ അവൾ ചോദിച്ചു

“ദേവേട്ടാ . “

“നമുക്ക് കുഞ്ഞായി കഴിയുമ്പോൾ ദേവേട്ടന് കുഞ്ഞിനോടാകില്ലെ കൂടുതൽ സ്നേഹം.. “

കേട്ടപ്പോൾ ചെറുതായൊന്നു ഞെട്ടിയെങ്കിലും അത് പുറത്തു കാട്ടാതെ അവളുടെ “കുശുമ്പ്” കാണാൻ വേണ്ടി ദേവൻ പറഞ്ഞു..,

“അതെ.. നിനക്കെന്താ ഇത്ര സംശയം.. “

“അപ്പൊ ഞാൻ ആരുമല്ലേ.. “!

“നീ കുഞ്ഞിന്റെ അമ്മ.. “

“ഓഹോ കുഞ്ഞിന്റെ അമ്മ.. കാണിച്ചുതരാം..”

“കുഞ്ഞിങ്ങു വന്നോട്ടെ തരില്ല ഞാൻ… “

അവൾ കുറുമ്പ്കാട്ടി മുഖം വീർപ്പിച്ചു തിരിഞ്ഞു നടക്കാൻ നോക്കി.

“അമ്മേ.. കാല് നീങ്ങുന്നില്ല”

അവളുടെ വയറിൽ പിടിച്ചുകൊണ്ട് കുസൃതിനിറഞ്ഞ സ്വരത്തിൽ ” ദേവൻ പറഞ്ഞു ഞാൻ സഹായിക്കാം..

“വേണ്ട എന്നെ തൊടണ്ട.. ദേവൻ മനസ്സിൽ ചിരിച്ചുകൊണ്ട് പറഞ്ഞു “കുശുമ്പി പെണ്ണ്..”

പ്രസവ വേദന കൂടിയപ്പോൾ ദേവന്റെ കൈപിടിച്ചു പൊട്ടിവന്ന കരച്ചിൽ അവൾ അടക്കിപ്പിടിച്ചു.

ദേവന്റെ മുഖത്തെ ടെൻഷനും വിഷമവും കൂടികൂടി വന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോഴേയ്കും ദേവൻ വെട്ടിവിയർക്കുന്നുണ്ടായിരുന്നു.

Dr പറഞ്ഞു ക്രിട്ടിക്കൽ കേസ് ആണ്.. സിസ്സേറിയൻ തന്നെ വേണം. കണ്ണിൽ കണ്ണുനീർ വന്നു നിറഞ്ഞതുകൊണ്ട് എവിടെയൊക്കെയാണ് ഒപ്പിട്ടുനല്കിയതെന്നറിയില്ല

പോകും മുൻപ് വേദന കടിച്ചുപിടിച്ചു ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു .

“ന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. നമ്മുടെ കുട്ടികുറുമ്പനേം കൊണ്ട് ഞാൻ ഇങ്ങു വരുത്തില്ലെ”

പറഞ്ഞ വാക്ക് അവൾ പാലിച്ചു. ഒരു കുട്ടികുറുമ്പനെ തന്നു..

പക്ഷെ എന്റെ കുശുമ്പി പെണ്ണ്….അവൾ പോയി..

“പെറ്റമ്മയുടെ സ്നേഹം അച്ഛനെന്നല്ല ആർക്കും കൊടുക്കാനാകില്ലന്നുള്ള സത്യം എന്നെ മനസ്സിലാക്കിച്ചുകൊണ്ട്…ഇനിയുള്ള എന്റെ ജന്മത്തെ പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ട്… “അവളുടെ മറ്റൊരു ലോകത്തേയ്ക്ക്..

രജിത ശ്രീ…