എഴുത്ത്: സ്നേഹ സ്നേഹ
====================
അച്ഛനിപ്പോ എന്തിനാ ഇങ്ങോട് വന്നത് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ വരരുതെന്ന്
അത് മോളെ കാണാൻ കൊതിയായിട്ടാ അച്ഛൻ വന്നത്.
എന്നെ വിളിച്ചാൽ പോരെ ഞാൻ അങ്ങോട് വന്നേനെ
എത്ര ദിവസമായി മോളെ അച്ഛൻ വിളിക്കുന്നു വിളിക്കുമ്പോഴെല്ലാം മോള് പരിധിക്ക് പുറത്ത്. എന്നാ അവരു പറയുന്നത്
കണ്ടില്ലേ ഇനി പോയ്ക്കൂടെ മനുഷ്യരെ കൊണ്ട് പറയിപ്പിക്കാനായി വന്നോളും
അച്ഛൻ പൊയ്ക്കോളാം മോളെ
അച്ഛന് പൈസ വല്ലതും വേണോ
വേണ്ട മോളെ അച്ഛന് ആവശ്യത്തിനുള്ള പൈസക്ക് അച്ഛൻ ഇപ്പോഴും പണിയെടുക്കുന്നുണ്ട്
എന്നാൽ വേഗം പോ എൻ്റെ കൂടെ ജോലി ചെയ്യുന്നവർ കാണുന്നതിന് മുൻപ് –
ആ വൃദ്ധൻ കണ്ണുനീരോടെ മോളുടെ ഓഫീസിൻ്റെ പടികളിറങ്ങും മുൻപ് മിത്ര തൻ്റെ കാബിനിലേക്ക് പോയി.
ആരായിരുന്നു മിത്രേ വന്നത്.
അതോ അതെൻ്റെ വീട്ടിലെ പണിക്കാരനാ മോളുടെ കല്യാണം വിളിക്കാൻ വന്നതാ
കൂടുതൽ ചോദ്യങ്ങൾ കൂട്ടുകാരിയിൽ നിന്ന് ഉണ്ടാകുന്നതിന് മുൻപ് ജോലിയിൽ ശ്രദ്ധിക്കാൻ തുടങ്ങി.
മിത്രക്ക് ടെക്നോപാർക്കിലാണ് ജോലി. അവിടെ തന്നെ ഹോസ്റ്റലിലാണ് താമസവും. മിത്രക്ക് 2 വയസുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു. പിന്നെ മിത്രയുടെ അച്ഛനും അമ്മയും മെല്ലാം അവളുടെ അച്ഛനായിരുന്നു. പാടത്തും പറമ്പിലും കൂലിവേല ചെയ്ത് ദാസ് തൻ്റെ മകളെ നന്നായി പഠിപ്പിച്ചു. ബിടെക് കഴിഞ്ഞ ഉടനെ ജോലി കിട്ടി മോൾ.പോന്നെ പിന്നെ ദാസ് ഒറ്റക്കായി വീട്ടിൽ. എന്നും വിളിച്ച് അച്ഛൻ്റെ വിശേഷങ്ങളന്വോഷിച്ചിരുന്ന മിത്ര പിന്നെ വിളി വല്ലപ്പോഴും മാത്രമായി. ഇപ്പോ വിളിയില്ലാതെ ആയി.
പുറത്ത് നിന്ന് കയറി വന്ന വരുൺ മിത്രയുടെ കാബിന് മുന്നിലെത്തി
ഹലോ മിത്ര
ഹായ് വരുൺ
ഇന്ന് വൈകുന്നേരം ഇത്തിരി നേരത്തെ ഇറങ്ങാൻ പറ്റോ
എന്താ വരുൺ
അല്ല എത്ര ദിവസമായി പുറത്ത് ഒന്നു പോയിട്ട്
ശരിയാ ഇപ്പോ വരുണിന് സമയമില്ലാലോ എൻ്റെ കൂടെ സമയം ചിലവഴിക്കാനായിട്ട്.
ജോലി തിരക്കായിട്ട് അല്ലേ മിത്രാ
എനിക്കില്ലേ ഈ പറയുന്ന തിരക്കൊക്കെ
ഞാൻ തർക്കിക്കാനില്ല. 5 മണിക്ക് നമുക്ക് ഇറങ്ങാം
ശരി വരുൺ ലൗവ്വ് യു
ലൗവ്വ യു റ്റു മിത്ര
ആരതി ഞാൻ നേരത്തെ പോകും കേട്ടോ
എനിക്ക് തോന്നി വരുൺ സംസാരിക്കുന്നത് കണ്ടപ്പോ തന്നെ
പോടി
എന്താ പരിപാടി
പ്രേത്യേകിച്ചൊന്നുമില്ലടി ഏതങ്കിലും കോഫി ഷോപ്പിൽ പോയി ഓരോ കോഫി കുടിക്കുന്നു. സംസാരിക്കുന്നു. അതിൽ കൂടുതലൊന്നും വരുണിൽ നിന്ന് പ്രതീക്ഷിക്കണ്ട
4.55 ന് വരുണെത്തി വരുണിൻ്റെ കാറിൽ കാറിൽ പതിവായി പോകുന്ന കോഫി ഷോപ്പിലെത്തി.
മിത്ര ഇന്ന് ആരായിരുന്നു മിത്രയെ കാണാൻ വന്നത്.
അതോ അതെൻ്റെ വീട്ടിലെ പണിക്കാരനാ ഇവിടെ അടുത്ത് വരെ വന്നപ്പോ എന്നെ കാണാൻ വന്നതാ
ആണോ ഞാനോർത്തു
എന്താ വരുൺ ഓർത്തത്
തൻ്റെ അച്ഛനായിരിക്കുമെന്ന്
വരുണിനോട് ഞാൻ എല്ലാം പറഞ്ഞിട്ടുള്ളതല്ലേ എൻ്റെ അച്ഛനും അമ്മയും റിട്ടയർ ഉദ്യോഗസ്ഥർ അണന്ന് അവരുടെ ഏക മകളാണ് ഞാനെന്ന്.
ഞാനൊരു തമാശ പറഞ്ഞതാണേ ക്ഷമിക്ക്.
എന്നാ നമുക്ക് തൻ്റെ നാട്ടിലൊന്ന് പോകൻ പറ്റുക
എന്തിനാ വരുൺ എൻ്റെ നാട്ടിൽ പോകുന്നത്.
തൻ്റെ നാടും വീടും പിന്നെ തൻ്റെ അച്ഛനേയും അമ്മയേയും കാണാൻ
അതൊന്നും ഇപ്പോ വേണ്ട വരുൺ നമ്മുടെ കല്യാണത്തിന് എൻ്റെ അച്ഛനും അമ്മയും സമ്മതിക്കില്ല. നമ്മുടെ കല്യാണം കഴിഞ്ഞ് നമുക്ക് പോകാം എൻ്റെ നാട്ടിൽ
ഒരു ഒളിച്ചോട്ടം ആണോ നിൻ്റെ ഉദ്ദേശം
അതെ വരുൺ ,വരുണിനോട് ഞാൻ പറഞ്ഞിട്ടില്ലേ അച്ഛൻ്റെ സ്നേഹിതൻ്റെ മകനെ കൊണ്ട് കെട്ടിക്കാനാ അച്ഛൻ്റെ ആഗ്രഹം
ഉം നമുക്ക് നോക്കാം
വരുൺ ഉടൻ നമ്മുടെ കല്യാണം രജിസ്റ്റർ ചെയ്യണം.
ഏയ്യ് അതൊന്നും ഉടനെ നടക്കില്ല
അതെന്താ വരുണല്ലേ പറഞ്ഞത് വരുണിൻ്റെ അച്ഛനും അമ്മയും വരുണിൻ്റെ ആഗ്രഹത്തിന് എതിര് നിൽക്കില്ലന്ന് .
അവരൊരിക്കലും എൻ്റെ ആഗ്രഹത്തിന് എതിര് നിൽക്കില്ല. പക്ഷേ ഒളിച്ചോടിയ ഒരു കല്യാണത്തിന് അവര് സമ്മതിക്കുമോന്ന് അറിയില്ല
വരുൺ പറഞ്ഞ് സമ്മതിപ്പിക്കണം. എനിക്ക് വരുൺ ഇല്ലാതെ പറ്റില്ലാട്ടോ
എല്ലാം ശരിയാകും നമുക്ക് കാത്തിരിക്കാം
അധികനാളൊന്നും എനിക്ക് കാത്തിരിക്കാൻ പറ്റില്ലാട്ടോ.
കാത്തിരിക്കണം എല്ലാംok ആകൂന്നേ നമുക്ക് ഇറങ്ങിയാലോ
വല്ലപ്പോഴുമാ വരുണിനെ ഇങ്ങനെ ഒന്നു കാണാൻ കിട്ടുന്നേ അപ്പോ വരുണിന് എന്നും തിരക്കാ
കല്യാണം വരെ ഇങ്ങനെ മതി. പിന്നെ ഫുൾ ടൈം ചാറ്റും കോളും ഉണ്ടല്ലോ അതൊന്നും പോരെ
എനിക്ക് എപ്പോഴും എൻ്റെ വരുണിൻ്റെ കൂടെ ഇരിക്കണം.
എന്നാൽ വീട്ടിൽ പറ എനിക്കൊരാളെ ഇഷ്ടാ പെട്ടന്ന് കെട്ടിച്ച് തരാൻ.
വാ പോകാം വരുൺ
അപ്പോഴെക്കും പിണങ്ങിയോ കല്യാണത്തിന് മുൻപ് പെൺകുട്ടികൾ ഇങ്ങനെ കറങ്ങി നടക്കുന്നത് നല്ലതല്ലാ
ഉം പോകാം
വരുൺ ഹോസ്റ്റലിൽ കൊണ്ടു വിട്ടു. വന്ന് കുളി കഴിഞ്ഞ് ചുമ്മ ഫോണും നോക്കിയിരുന്നപ്പോൾ ഒരു കോൾ വന്നു
ഹലോ ഇത് മിത്ര മോളല്ലേ
അതെ ഇത് ആരാണ്
മോളെ ഇതു ഞാനാ സെയ്തു ഇക്ക
എന്താ സെയ്ദു ഇക്കാ എന്താ വിശേഷിച്ച്.
മോളെ ഇന്ന് രാവിലെ മോളെ കാണാനാന്നും പറഞ്ഞ് ദാസ് ഇവിടുന്ന് പോയതാ ഇതുവരെ ഇവിടെ എത്തിയില്ല.
ഓ അതാണോ കാര്യം അച്ഛൻ മറ്റ് എവിടേലും പോയി കാണും വല്ല ബന്ധു വീട്ടിലോ മറ്റോ
ഏയ്യ് അങ്ങനെയൊന്നും ദാസ് പോകാറില്ല ഇത്ര നാൾ ഇല്ലാത്ത ഏത് ബന്ധുക്കളാ ദാസിന് ഇപ്പോ ഉണ്ടായത്.
ഞാൻ അന്വേഷിക്കാം സെയ്ദ് ഇക്ക
വരുണിൻ്റെ കോൾ വെയിറ്റിംഗ് കാണിച്ചതുകൊണ്ട് കൂടുതലൊന്നും പറയാതെ സെയ്ദിക്കാടെ കോൾ കട്ട് ചെയ്തു.
ഹലോ വരുൺ
ആരോടായിരുന്നു കത്തി
വീട്ടിൽ നിന്ന് അച്ഛനായിരുന്നു.
ആണോ ഞാനോർത്തു
എന്ത് ഓർത്തു
ചുമ്മ പറഞ്ഞതാ പേണ്ണെ
കുറെ നേരം കൂടി വരുണിനോട് സംസാരിച്ചു. ഇനി സമയം പോയി നാളെ അച്ഛനെ വിളിച്ച് നോക്കാം
2 ദിവസം കഴിഞ്ഞ് ഒരു ദിവസം വരുണിൻ്റെ കോൾ
ഹായ് വരുൺ പറയു
മിത്ര എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്
എന്താ വരുൺ
ഞാൻ പറയുന്നത് താൻ ശാന്തതയോടെ കേൾക്കണം
കാര്യം പറ വരുൺ
മിത്ര നമ്മൾ തമ്മിലുള്ള കല്യാണം നടക്കില്ല എൻ്റെ വീട്ടുകാർ സമ്മതിക്കില്ല ഒരു ഒളിച്ചോട്ട കല്യാണത്തിന്. മാത്രവുമല്ല എനിക്ക് വേണ്ടി വീട്ടുകാർ മറ്റൊരു പെൺകുട്ടിയെ കണ്ടു പിടിച്ചു ആ പെൺകുട്ടിയുമായിട്ടുള്ള കല്യാണം ഉടനെ ഉണ്ടാകും
വരുൺ നീ എന്താ പറഞ്ഞേ നിൻ്റെ കല്യാണമാണന്നോ അതും മറ്റൊരു പെൺകുട്ടിയുമായി
അതെ മിത്ര എൻ്റെ അച്ഛൻ്റെ പഴയ പരിചയക്കാരൻ്റെ മകളാ പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയാ കാണാനും സുന്ദരിയാ
ഞാൻ സമ്മതിക്കില്ല വരുൺ നീ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ
എനിക്ക് നിൻ്റെ സമ്മതം എന്തിനാ നീ എന്നെ മറക്കണം .എന്നിട്ട് നിൻ്റെ അച്ഛൻ നിനക്കായി കണ്ട് പിടിച്ച പയ്യനുമായിട്ടുള്ള കല്യാണത്തിന് നീ സമ്മതിക്കണം.
വരുൺ നീ എന്നും പറയുന്ന പോലെ തമാശ പറയുന്നതാണോ
അല്ല മിത്ര ഞാൻ പറഞ്ഞത് സത്യമാണ്. നാളെ മുതൽ ഞാൻ ഓഫീസിലേക്ക് ഇല്ല അപ്പോ ശരി കല്യാണത്തിന് വിളിക്കാം
വരുൺ പ്ലീസ് വരുൺ എനിക്ക് വരുണില്ലാതെ പറ്റില്ല വരുണിനെ കാണാതെ വരുണിനോട് മിണ്ടാതെ എനിക്ക് പറ്റില്ല.
പറ്റണം മിത്ര
വരുൺ ഫോൺ വെച്ചെന്ന് ഉറപ്പായപ്പോൾ മിത്ര വീണ്ടും വരുണിൻ്റെ നമ്പർ ഡയൽ ചെയ്യതു. ഒരു വട്ടം ബെല്ലടിച്ച് നിന്നിട്ടും വരുൺ കോൾ എടുത്തില്ല വീണ്ടും വിളിച്ചു പിന്നീട് വിളിച്ചപ്പോഴെല്ലാം വരുണിൻ്റെ ഫോൺ Switch off
വരുണില്ലാതെ ഒരു മിനിറ്റ് പറ്റില്ല വരുണിനോടൊപ്പമുള്ള ജീവിതം ഒരു പാട് സ്വപ്നം കണ്ടു. അതിന് വേണ്ടിയാ സ്വന്തം അച്ഛനെ പോലും തള്ളി പറഞ്ഞത്. ഒരു കൂലിവേലക്കാരൻ്റെ മകളെ കോടീശ്വരനായവരുണിന് ഇഷ്ടമായില്ലങ്കിലോ എന്നോർത്തു. ഈശ്വരാ ഞാനിനി എങ്ങനെ ജീവിക്കും. വരുൺ എൻ്റെ ജീവൻ്റെ ഒരു ഭാഗമായി മാറി. വരുണിനെ വിളിച്ച് ഒന്നും കൂടി സംസാരിച്ച് നോക്കാം വരുൺ ചിലപ്പോ എന്നെ പറ്റിച്ചതാണെങ്കിലോ
ഫോണെടുത്ത് വരുണിനെ വിളിച്ചു ഭാഗ്യം ബെല്ലടിക്കുന്നുണ്ട്.
ഹലോ വരുൺ
മിത്ര ഞാൻ തന്നോട് കാര്യങ്ങളൊക്കെ പറഞ്ഞില്ലേ
വരുൺ എനിക്ക് പറ്റണില്ല വരുണില്ലാതെ. നമ്മൾ ഒരുമിച്ച് ജീവിക്കുന്നത് ഞാൻ സ്വപ്നം കണ്ടു പോയി. വരുണിന് പറ്റോ എന്നെ മറക്കാൻ നമ്മൾ എത്ര സ്വപ്നം കണ്ടതാ വരുൺ അതൊക്കെ ഒരു നിമിഷം കൊണ്ട് മറക്കൻ പറ്റോ
മറക്കണം; മിത്ര പിന്നെ ഒരു കാര്യം എന്നെ ഇനി മേലിൽ വിളിക്കരുത്
വരുൺ പ്ലീസ് വരുൺ അച്ഛനോടും അമ്മയോടും പറ എൻ്റെ കാര്യം
ഞാനെൻ്റെ വീട്ടിൽ പറഞ്ഞു നീ നിൻ്റെ വീട്ടിൽ പറ എന്നിട്ട് അവരോട് എൻ്റെ വീട്ടുകാരോട് സംസാരിക്കാൻ പറ
വരുൺ അത് ശരിയാകില്ല
എന്നാൽ ഇതും ശരിയാകില്ല ഇനി എന്നെ വിളിച്ച് ശല്യം ചെയ്യരുത്.
കരഞ്ഞ് കരഞ്ഞ് എപ്പഴോ ഒന്നുറങ്ങി ആരതി എന്താ പ്രശ്നം എന്ന് ചോദിച്ചിട്ടു പോലും പറഞ്ഞില്ല
രാവിലെ ഓഫീസിൽ ചെന്നപ്പോ വരുൺ എത്തീട്ടില്ല എന്നറിഞ്ഞു 2 മാസം ലിവാണന്നും അറിഞ്ഞു അപ്പോ വരുൺ പറഞ്ഞതെല്ലാം സത്യമാണ് വരുൺ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുക ചിന്തിക്കാൻ കൂടി കഴിയുന്നില്ലല്ലോ ഈശ്വര വരുണിനെ കാണാതെ ചങ്കുപൊട്ടുന്ന സങ്കടം നേരത്തെ ഓഫീസിൽ നിന്നിറങ്ങി
എന്താ മിത്ര നേരത്തെ പോവുകയാണോ
അതേ നല്ലതലവേദന
എന്നാൽ ഞാനും വരാം
വേണ്ടടി ഞാനൊറ്റക്ക് പൊയ്ക്കോളാം
വേണ്ട ഞാനും വരാം
എന്താ മിത്ര നിനക്ക് പറ്റിയത് ഇന്നലെ മുതൽ നീ മൂഡ് ഓഫ് ആണല്ലോ
പൊട്ടിക്കരഞ്ഞ് കൊണ്ട് മിത്ര ആരതിയോട് ഇന്നലെ വരുൺ പറഞ്ഞതെല്ലാം പറഞ്ഞു.
അതാണോ കാര്യം വരുൺ പോകുന്നെങ്കിൽ പോകട്ടെ
അത് പറ്റില്ലടി ഞാൻ അത്രക്ക് വരുണിനെ സ്നേഹിച്ച് പോയി
നിന്നെ വേണ്ടാത്തവരെ ഓർത്ത് നി എന്തിനാ സങ്കടപ്പെടുന്നത്.
എനിക്കിപ്പോ വരുണിനെ കാണണം ഒന്നു മിണ്ടിയാലും മതി അല്ലങ്കിൽ ഞാനിപ്പോ ചങ്ക് പൊട്ടി മരിക്കും
നീ സമാധാനപെട് ഞാനൊന്ന് വിളിച്ച് നോക്കട്ടെ
ങാ ബെല്ലുണ്ട് നീ സംസരിക്ക്
ഹലോ ആരതി
വരുൺ ഞാൻ ആരതിയല്ല മിത്രയാ
എന്താ എന്ത് പറ്റി മിത്ര
അവൻ കോൾ കട്ട് ചെയ്തു
ഇപ്പം മനസ്സിലായല്ലോ അവന് നിന്നെ വേണ്ട നീ വെറുതെ അവൻ്റെ പിറകെ പോകണ്ട
ഉം അവന് വേണ്ടങ്കിൽ വേണ്ട
അച്ഛനെ കാണണം എന്ന് തോന്നി. അച്ഛനെ ഒന്ന് വിളിക്കാം എന്ന് ഓർത്ത് ഫോണെടുത്തപ്പോളാണ് സെയ്ദ് ഇക്ക വിളിച്ച കാര്യം ഓർത്തത്. ദൈവമേ എൻ്റെ അച്ഛൻ എൻ്റെ അച്ഛൻ വീട്ടിലെത്തിയോ എന്നു പോലും ഞാനന്വേഷിച്ചില്ലാലോ നമ്പർ ഡയൽ ചെയ്തു നമ്പർ switch off സെയ്ദ് ഇ ക്കാടെ നമ്പറും Switch Off
ഹലോ വരുണല്ലേ
അതെ എന്താ ആരതി വിശേഷം
അത് പിന്നെ നമ്മുടെ മിത്ര
മിത്ര മിത്രക്ക് എന്താ പറ്റിയെ
മിത്ര കൈയുടെ ഞരമ്പ് മുറിച്ചു ഞങ്ങൾ ഇവിടെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. പേടിക്കാനൊന്നുമില്ല. അവളുടെ വീട്ടുകാരുടെ അഡ്രസ്സോ നമ്പറോ ഒന്നുമില്ല അതാ വരുണിനെ വിളിച്ചത്.
ok ഞാൻ ഉടനെ എത്താം
മിത്ര മോളെ മിത്രാ
വരുൺ വരുൺ നീ പോയില്ലേ എന്നെ വിട്ടിട്ട് ഇനി എനിക്ക് ജീവിക്കണ്ട
മിത്ര നി ഇപ്പോ rest എടുക്ക് നമുക്ക് പിന്നീട് സംസാരിക്കാം
ഡോക്ടർ മിത്രക്ക് എങ്ങനെയുണ്ട്.
നൗ ഷി ഇസ് ഓൾ റൈറ്റ് നാളെ ഡിസ്ചാർജ് ചെയ്യാം
താങ്ക്യം ഡോക്ടർ
ഡിസ്ചാർജ് ചെയ്ത് വരുണിൻ്റെ കാറിൽ ഹോസ്റ്റലിൻ്റെ മുന്നിലെത്തി
ആരതി ഇറങ്ങിക്കോളു മിത്രയെ ഞാൻ പിന്നെ എത്തിച്ചോളാം
വേണ്ട വരുൺ ഞാനിവിടെ ഇറങ്ങിക്കോളാം
മിത്ര എൻ്റെ കൂടെ ഒരു സ്ഥലം വരെ വരണം അത് കഴിഞ്ഞ് മിത്രയെ ഞാൻ തിരികെ ഇവിടെ കൊണ്ടു വന്നാക്കാം
എവിടേക്കാ ഞാൻ ഒരിടത്തേക്കും ഇല്ല
വേറെ ഒരിടത്തേക്കും അല്ല എൻ്റെ വീട്ടിലാണ്.
എന്തിനാ എന്നെ വിവാഹം കഴിച്ച് തരണമെന്ന് പറഞ്ഞ് അവരുടെ കാല് പിടിക്കാനാണോ
കാല് പിടിക്കാനാ പക്ഷേ ഞാനല്ല
പിന്നെ
വെയിറ്റ് ആൻഡ് സീ മിത്ര
വലിയൊരു കൊട്ടാര പോലുള്ള വീടിന് മുന്നിലാണ് വരുണിൻ്റെ കാർ വന്ന് നിന്നത്.
ഇറങ്ങ് മിത്ര
ഇല്ല ഞാൻ വരുന്നില്ല
വരാനാ പറഞ്ഞത്
വരുൺ എൻ്റെ കൈയിൽ പിടിച്ച് വീടിൻ്റെ അകത്തേക്ക് പ്രവേശിച്ചതും ഞാൻ ഞെട്ടി പോയി
അച്ഛൻ എൻ്റെ അച്ഛൻ
അച്ഛാ മാപ്പ് എന്നും പറഞ്ഞ് ഞാനാ കാലുകളിലേക്ക് വീണു.
മോളെ എന്തായിത് അച്ഛൻ്റ പൊന്നു കരയല്ലേ
മിത്ര ഈ ദാസേട്ടനെ അറിയോ
വരുൺ ഇതാ ഇതാണ് എൻ്റെ അച്ഛൻ
ആരു പറഞ്ഞു നിൻ്റെ അച്ഛനാന്ന് ഇത് എൻ്റെ അച്ഛൻ്റെ കൂട്ടുകാരൻ ദാസ് ആണ്. നിൻ്റെ വീട്ടിലെ തോട്ടത്തിലെ പണിക്കാരൻ അല്ലേ
വരുൺ ഞാൻ വരുണി നോട് പറഞ്ഞതെല്ലാം കള്ളമായിരുന്നു. ഇതെൻ്റെ അച്ഛൻ ദാസ് ആണ് മിത്ര കൃഷ്ണദാസിൻ്റ അച്ഛൻ കൃഷണ ദാസ്
അപ്പോ റിട്ടയർ ഗവൺമെൻ്റ് ജീവനക്കാരായ അച്ഛനും അമ്മയും.?
വരുൺ എന്നോട് ക്ഷമിക്ക് ഞാനെല്ലാം പറയാം
നീ ഒന്നും പറയണ്ട എന്നെ നഷ്ടപെടാതിരിക്കാൻ നീ പറഞ്ഞ കള്ളങ്ങളാണന്ന് എനിക്ക് മനസ്സിലായി അപ്പോ എനിക്ക് തോന്നി സ്നേഹത്തിൻ്റെ വില എന്താന്ന് നിന്നെയും ഒന്ന് പഠിപ്പിക്കണമെന്ന് .
അന്ന് അച്ഛൻ നിന്നെ കാണാൻ വന്നപ്പോ ഞാൻ കണ്ടു ഞാൻ കേൾക്കുകയും ചെയ്തു നിങ്ങളുടെ സംസാരം അവിടുന്ന് ഇറങ്ങിയ അച്ഛനെ ഞാൻ നേരെ ഇങ്ങോട് കൊണ്ടുവന്നു. ഇവിടെ വന്നപ്പോഴല്ലേ അറിയുന്നത് എൻ്റ അച്ഛൻ്റെ പഴയ ഒരു സുഹൃത്താണന്ന്.
വരുൺ sorry വരുൺ
നീ എന്നോടല്ല sorry പറയേണ്ടത് ഈ അച്ഛനോട് അമ്മയില്ലാതെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ നിൻ്റെ അച്ഛനെ നീ മറന്നതിന് വേദനിപ്പിച്ചത്.
ഞാൻ നിന്നെ വേണ്ട എന്നു പറഞ്ഞപ്പോഴെക്കും നിനക്ക് സഹിക്കാൻ പറ്റിയില്ല നീ ആത്മഹത്യക്ക് ശ്രമിച്ചു അപ്പോ ഈ അച്ഛൻ എത്ര തവണ ആത്മഹത്യം ചെയ്യണമെടി
ഞാൻ വിവാഹം ചെയ്യാൻ പോകുന്നത് ഈ അച്ഛൻ്റെ മോളെയാ.നിന്നേയോ നിൻ്റെ സൗന്ദര്യത്തെയോ അല്ല ഞാൻ നോക്കുന്നത് ഈ അച്ഛനിലെ നന്മ ,നല്ല പ്രായത്തിൽ ഭാര്യ മരിച്ചിട്ടും തൻ്റെ മകൾക്ക് വേണ്ടി ജീവിച്ച ഈ അച്ഛൻ്റെ മകളായതുകൊണ്ട് മാത്രമാണ് ഞാനിപ്പോ നിന്നെ ഇഷ്ടപെടുന്നത്
മതിയടാ മോനെ ആ കുട്ടിയെ വിഷമിപ്പിച്ചത്.
ഞാൻ അവളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല അവളിത്രയും നാൾ ഒരു സ്വപ്ന ലോകത്തായിരുന്നു. അവിടെ ആരും ഇല്ല ഞാനും ഇവളും മാത്രം. അവളെ ഞാൻ യഥാർത്ഥ്യത്തിലേക്ക് ഒന്ന് കൂട്ടികൊണ്ട് വരൻ ശ്രമിച്ചതാ എന്തായാലും എൻ്റെ ശ്രമത്തിന് ഫലം കണ്ടു.
പിന്നെ നിന്നെ വിളിച്ച സെയ്ദിക്കാഈ ഇരിക്കണ എൻ്റെ അച്ഛനാ അതും കൂടി നീ അറിഞ്ഞോ.
പിന്നെ ഒരു കാര്യം നമ്മൾ നമ്മളായിട്ട് ജീവിക്കുക എന്നിട്ട് നമ്മളെ ഇഷ്ടപ്പെട്ടുന്നവർ നമ്മളെ ഇഷടപ്പെട്ടാ മതി.
എൻ്റെ മിത്ര കുട്ടീടെ തലയിൽ കേറി കൂടിയ അഹങ്കാരം എന്ന ദുർഭൂതം എന്ന് മാറി എന്നു തോന്നുന്നോ അപ്പോ എന്നെ വിളിച്ചോ
ഞാൻ താലിയും പണിത് ഇവിടെ കാത്തിരിക്കുന്നുണ്ടാവും.
വരുൺ ഇത്ര നല്ല മനസ്സുള്ള വരുണിൻ്റെ ഭാര്യയായി ഇരിക്കാനുള്ള യോഗ്യത എനിക്ക് ഉണ്ടോ എന്നറിയില്ല.
യോഗ്യതയൊക്കെയുണ്ട്. ഈ അച്ഛൻ്റെ മകൾ എന്ന യോഗ്യത:
~സ്നേഹ
കഥ ഇഷ്ടമായെങ്കിൽ രണ്ട് വാക്ക് എനിക്ക് വേണ്ടി കുറിക്കുമല്ലോ അല്ലേ