അങ്ങനെയൊന്നും ഉണ്ടാവില്ല അച്ചു .ആ റിസർട്ട് നെഗറ്റീവ് ആയിരിക്കും എനിക്ക് ഉറപ്പാ…

എഴുത്ത് : സ്നേഹ സ്നേഹ

==================

രാത്രി ഇച്ചായൻ്റെ നെഞ്ചിൽ തല വെച്ച് കിടന്നു കൊണ്ട് ഞാൻ ചോദിച്ചു.

ഇച്ചായാ നാളയല്ലേ ബയോപ്സിയുടെ റിസൽട്ട് കിട്ടുന്നത്. Dr പോസറ്റീവ് ആണന്ന് പറഞ്ഞാൽ നമ്മളെന്തു ചെയ്യും

അങ്ങനെയൊന്നും ഉണ്ടാവില്ല അച്ചു .ആ റിസർട്ട് നെഗറ്റീവ് ആയിരിക്കും എനിക്ക് ഉറപ്പാ

ഇച്ചായൻ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും ആ വാക്കുകൾ എനിക്കാശ്വാസം നൽകി.

വളരെ സന്തോഷകരമായ ജീവിതമായിരുന്നു ഞങ്ങളുടേത്.പെട്ടന്ന് ഒരു വയറു വേദന എന്ത് കഴിച്ചാലും ശർദ്ധി പല ആശുപത്രിയിലും പോയി ഒരു കുറവും ഇല്ലാത്തതുകൊണ്ടാണ് കോട്ടയം മെഡിക്കൽ കോളേജിൽ പോയത്. കൂടുതൽ ടെസ്റ്റുകളിൽ നിന്ന് വയറുവേദനയുടെ കാരണം കണ്ട് പിടിച്ചു. 2 കുടല് കൂടുന്നിടത്ത് ഒരു തടിപ്പ് കൊളോണോ സ്കോപ്പിയിലൂടെ ബയോപസിക്ക് എടുത്തു. ക്യാൻസർ ആകാൻ സാധ്യതയുണ്ടന്ന് ഡോക്ടർ’ അതിൻ്റെ റിസർട്ട് ആണ് നാളെ വരുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിൽ വന്നു. നാളെയാണ് റിസർട്ട് അറിയാൻ പോകുന്നത് .

ഓരോ ദിവസം ചെല്ലുതോറും ഞാൻ ക്ഷീണിച്ച് ഒരു രോഗിയേ പോലെ ആയി കാണാൻ വരുന്നവരുടെ മുഖത്തെല്ലാം സഹതാപം അത് എന്നെ ഭയപ്പെടുത്തുന്നു.

ഓരോന്ന് ഓർത്ത് ഞാൻ ഇച്ചായൻ്റ നെഞ്ചിൽ കിടന്നുറങ്ങി പെട്ടന്ന് എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി ഞാൻ ഞെട്ടി ഉണർന്നു. ഞാൻ നോക്കുമ്പോൾ എൻ്റെ ഇച്ചായൻ ആ നെഞ്ചോട് ചേർത്ത് എന്നെ ഇറുക്കി കെട്ടിപിടിച്ചിരിക്കുകയാണ് എൻ്റെ മുഖമെല്ലാം ഇച്ചായൻ്റെ കണ്ണീരുകൊണ്ട് നനഞ്ഞിരിക്കുന്നു.

എന്താ ഇച്ചായാ എന്താ പറ്റിയെ

ഒന്നുമില്ല അച്ചു ഉറങ്ങിക്കോ

എന്തിനാ ഇച്ചായൻ കരയുന്നത്

അച്ചു നാളെ ഡോക്ടർ റിസർട്ട് പോസറ്റീവ് ആണന്ന് പറഞ്ഞാൽ നീ പറഞ്ഞതുപോലെ നമ്മളെന്തു ചെയ്യും അതോർത്തപ്പോൾ എനിക്ക് പേടിയാകുന്നു.

ശരിയാ എന്തു ചെയ്യും 10 വയസുള്ള ഒരു മോനുണ്ട് ഞങ്ങൾക്ക്. എൻ്റേയോ ഇച്ചായൻ്റേയോ വീട്ടുകാർ ആരും ഇല്ല ഒരു സഹായത്തിനായി. എല്ലാവരും അവരവരുടെ ഉത്തരവാദിത്വങ്ങളുമായി ജീവിക്കുന്നത്. എല്ലാവർക്കും തിരക്ക്.

മോനെ ആരെ ഏൽപ്പിക്കും? ആര് ആശുപത്രിയിൽ കൂടെ നിൽക്കും ? എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും കൊതിച്ച് പോയ സമയം

അച്ചു നീ എന്താ ആലോചിക്കുന്നത്.

ഒന്നുമില്ല ഇച്ചാ ഞാൻ അമ്മയെ ഓർത്തു പോയതാ

എന്നാൽ ഇപ്പോ ഒന്നും ഓർക്കണ്ട പിന്നെ നാളെ Dr റിസർട്ട് പോസറ്റീവ് ആണന്ന് പറഞ്ഞാൽ നീ തകർന്ന് പോകരുത്

ഉം

ഈ ലോകത്തിൻ്റെ എവിടെ പോയിട്ടാണേലും ഇച്ചായൻ എൻ്റെ അച്ചൂനെ ചികത്സിക്കും

അതു തന്നെയാ എനിക്കും ഇച്ചായനോട് പറയാനുള്ളത് പോസറ്റീവ് ആണന്ന് അറിഞ്ഞാൽ പിന്നെ എന്നെ ചികിത്സിക്കണ്ട എൻ്റെ മോനായിട്ട് ഞാനൊന്നും സമ്പാദിച്ചില്ല ഇച്ചായൻ കടം മേടിച്ച് എന്നെ ചികിത്സിച്ചാൽ നമ്മുടെ മോനെന്ത് ചെയ്യും. ഇച്ചായൻ ആയുഷ്കാലം മുഴുവൻ കഷ്ടപെടണം ആ കടം വീട്ടാൻ

അങ്ങനെയൊന്നും പറയണ്ട അച്ചു. നമുക്ക് പ്രാർത്ഥിക്കാം നമ്മളെ ദൈവം കൈവിടില്ല.

അങ്ങനെ ഓരോന്നും പറഞ്ഞ് ഉറങ്ങാതെ നേരം വെളുപ്പിച്ചു.ഈശോയോട് പ്രാർത്ഥിച്ച് ഞങ്ങൾ മോനേയും കൂട്ടി ആശുപത്രിയിലേക്ക് പോയി. ഡോക്ടർക്ക് സംശയം ഉണ്ടായിരുന്നു ഇത് ക്യാൻസർ ആകാൻ സാധ്യതയുണ്ട്‌. അത് ഇച്ചായനോട് സൂചിപ്പിച്ചിരുന്നു.അതു കൊണ്ട് അഡ്മിറ്റി കാനുള്ള എല്ലാ തയ്യാറെടുപ്പിലാണ് പോകുന്നത്.

ആ യാത്ര അത് ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത യാത്ര ആയിരുന്നു. മോൻ വണ്ടിയിലിരുന്ന് കാണുന്ന കാഴ്ചകളെ കുറിച്ച് വാചാലനായി കൊണ്ടിരുന്നു. ഞങ്ങൾ അവനോട് മിണ്ടാത്തകൊണ്ടാവണം

അമ്മേ അമ്മ എന്താ മിണ്ടാത്തെ

ഒന്നുമില്ല വാവേ അമ്മക്ക് വയ്യാത്തോണ്ടല്ലേ

അമ്മക്ക് വയ്യ അല്ലേ അമ്മക്ക് സുഖമായിട്ട് വരുമ്പോൾ അമ്മ പറഞ്ഞ് തരണോട്ടോ

പറഞ്ഞ് തരാട്ടോ അമ്മേടെ പൊന്നിന്

ആശുപത്രിയിലെത്തി എൻ്റെ പേര് വിളിക്കുന്നതും നോക്കി കാത്തിരിക്കുന്ന ഒരു കാത്തിരിപ്പ് ഉണ്ടല്ലോ അത് അനുഭവിച്ചാലേ അറിയു.ഈ സമയം ഫോൺ കോളുകൾ നിർത്തലില്ലാതെ വന്നുകൊണ്ടിരിക്കുന്നു. സുഹൃത്തങ്ങും സ്വന്തക്കാരും അവസാനം ഫോൺ ഓഫ് ചെയ്തു

അങ്ങനെ എൻ്റെ പേര് വിളിച്ചു.

എങ്ങനെയാ ഡോക്ടറുടെ റൂമിൽ എത്തിയത് എന്നറിയില്ല ദേഹം തളർന്ന് വീണ് പോകുമോന്ന് ഭയമുള്ളത് കൊണ്ട് ഇച്ചായൻ്റെ കൈയിൽ ഇറുക്കി പിടിച്ചു.ഇച്ചായൻ എന്നേയും ചേർത്ത് പിടിച്ച് ഡോക്ടറുടെ മുറിയിൽ പ്രവേശിച്ചു.

ഡോക്ടർ ചാർട്ടു മറിച്ച് നോക്കി റിസർട്ട് എടുത്ത് നോക്കി എന്നിട്ട് എൻ്റെ നേരെ ഒന്നു നോക്കി.

ഒന്നു പുഞ്ചിരിച്ച് കൊണ്ട് എൻ്റെ പുറത്ത് തട്ടികൊണ്ട് ഡോക്ടർ പറഞ്ഞു

രക്ഷപ്പെട്ടു റിസർട്ട് നെഗറ്റീവ് ആണന്ന്

എൻ്റെ ഇച്ചായൻ കൈകൊട്ടി കൊണ്ട് ഒരു വട്ടനെ പോലെ പൊട്ടി കരഞ്ഞ് കൊണ്ട് പറയുവാ

ദൈവമേ നന്ദി ഒരായിരം നന്ദി എന്ന്

അപ്പോ ഡോക്ടർ പറയുവാ

പേഷ്യൻ്റ് നല്ല കൂളാണല്ലോ ഭർത്താവാനിണല്ലോ പ്രശ്നമെന്ന്

ഞാനീ ഒരാഴ്ച കാലം അനുവഭിച്ചത് അത്രക്ക് ഉണ്ട് ഡോക്ടർ.

ശരി പോയിട്ട് അടുത്ത ആഴ്ച വരു നമുക്കവനെ കരിച്ച് കളഞ്ഞേക്കാം

അവിടുന്ന് ഇറങ്ങിയ ഇച്ചായൻ എന്നെ ആ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ചുംബിച്ച് കൊണ്ട് പറഞ്ഞു. എൻ്റെ കണ്ണീരൊഴിക്കിയുള്ള പ്രാർത്ഥന ദൈവം കേട്ടന്ന്

ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ നാണിച്ച് പോയി

അങ്ങനെ ഒരാഴ്ച കഴിഞ്ഞ് ചെന്ന് അവനെ കീ ഹോൾ ചെയ്ത് കരിച്ച് കളഞ്ഞു.

കറക്ട് ഒരു വർഷം കഴിഞ്ഞ സമയം ഒരു തലവേദന ,ഒരു പ്രൈവറ്റ് ആശുപത്രിയിൽ മൂന്ന് ദിവസം ബോധം മറഞ്ഞപ്പോൾ അവരു അവിടുന്ന് പറഞ്ഞു വിട്ടു.നേരെ കോട്ടയം മെഡിക്കൽ കോളേജിൽ മെനഞ്ചെറ്റീസ് ആയിരുന്നു. രക്ഷപെടാനുള്ള സാധ്യത തീരെ കുറവ്വ് 8 ദിവസം ICU വിൽ 20 ദിവസത്തെ ആശുപത്രിവാസം അന്നും എൻ്റെ ഇച്ചായൻ ആ ഹൃദയത്തോട് നെഞ്ചോട് ചേർത്ത് പിടിച്ചു.

എൻ്റെ ഇച്ചായൻ്റെ സ്നേഹം കരുതൽ എല്ലാം ഞാൻ അനുഭവിച്ചറിഞ്ഞ ഒരു സമയമാണ്.

ഇപ്പോ പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നു.

ഇതൊരു കഥയല്ല എൻ്റെ അനുഭവമാണ്. കഴിഞ്ഞ ദിവസം fb യിൽ ഒരു പോസ്റ്റ് കണ്ടു. ഭാര്യക്ക് രോഗമാണന്ന് അറിഞ്ഞ് ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് പോയിന്ന് അതു കണ്ടപ്പോ എഴുതണം എന്ന് തോന്നി.