ഇരുണ്ട ആകാശം തണുത്ത കാറ്റ് സാരിത്തുമ്പാൽ ശരീരം മറച്ചവൾ റോഡരിക് ചേർന്നു നടന്നു.

അഗ്നി

എഴുത്ത്: അഞ്ജു ജാനകി

====================

സമയം രാത്രി 11നോട്‌ അടുത്തു, വൈറ്റില ബസ്റ്റാന്റിൽ തൃശൂരിൽ നിന്നും വന്ന KSRTC ഫാസ്റ്റ് പാസാഞ്ചർ കയറ്റി നിർത്തി.

“വൈറ്റില ഇറങ്ങേണ്ടവരൊക്കെ ഇറങ്ങിക്കെ….”

കണ്ടക്ടർ വിളിച്ചു പറഞ്ഞു.

26നോട്‌ അടുത്തു പ്രായം വെളുത്ത നിറം മെലിഞ്ഞ ശരീരം കയ്യിലൊരു ബാഗുമായി ഒരു യുവതി ബസിൽ നിന്നുമിറങ്ങി. സാരി ആയിരുന്നു വേഷം. അവൾ ഇറങ്ങിയതും ഫോൺ എടുത്തു ആരെയോ വിളിച്ചു. ശേഷം ഫോൺ ബാഗിൽ തിരുകിയവൾ വേഗത്തിൽ നടന്നു.

ഇരുണ്ട ആകാശം തണുത്ത കാറ്റ് സാരിത്തുമ്പാൽ ശരീരം മറച്ചവൾ റോടരിക് ചേർന്നു നടന്നു. നഗരത്തോട് അടുത്തുകിടക്കുന്ന ഒരു ഗ്രാമത്തിൽ എത്തിയത് പോലെ അങ്ങിങ്ങായി തല ഉയർത്തി നിൽക്കുന്ന മങ്ങിയ സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശം മാത്രമായിരുന്നു അവിടുത്തെ അന്ധകാരത്തെ അകറ്റിനിർത്തിയത്.

റോടിന്റെ ഇരുവശങ്ങളിലെ വയലിൽ നിന്നുമുള്ള ചീവീടിന്റെ ശബ്ദം അവളിൽ വല്ലാത്തൊരു ഭയം നൽകി., ഭയം അകറ്റാനെന്ന പോലെ ഒറ്റപെട്ട്‌ കിടക്കുന്ന ചെറിയൊരു മുറുക്കാൻ കട അവളുടെ ശ്രദ്ധയിൽ പെട്ടു അപ്പോഴും തുറന്നിരുന്ന ആ കട അവൾക്കാശ്വാസമേകി.

അവൾ ചെറുവേഗത്തിൽ കടയെ ലക്ഷ്യം വച്ചു നടന്നു. ചെറിയൊരു കട കൂടുതലും കാലിയായ സോഡാ കുപ്പികൾ നിരത്തിവെച്ചിരിക്കുന്നു. തൂക്കിയിട്ട വെള്ള പ്രകാശമേകുന്ന ലൈറ്റിന്റെ ചുറ്റിലും പാറി നടക്കുന്ന പ്രാണികൾ. അഞ്ചോ ആറോ പഴങ്ങൾ മാത്രമുള്ള ഒരു കുല പഴം. അല്പം സി ഗരറ്റും മുറക്കാനും ബീ ഡിയും. കാജാ ബീ ഡിയുടെ പോസ്റ്റർ അതിന്റെ ചുമരിലായി ഒട്ടിച്ച ചെറിയൊരു കട.

ബീ ഡിയും വലിചൂതി കടയുടെ സൈഡിലായി ചാരി നിൽക്കുന്ന ഒരാൾ അവളെ കണ്ടമാത്രയിൽ അടിമുടിയൊന്ന് നോക്കി. ആ നോട്ടം അവളിൽ അറപ്പുളവാക്കി., പക്ഷെ അതിലൊന്നും ശ്രദ്ധ നൽകാതെ അവൾ കടക്കാരനോട് ചോദിച്ചു ” ചേട്ടാ.. ഇവിടെ ഈ നാരായണേട്ടന്റെ വീടെവിടെയാ?”

വായിലെ മുറക്കാൻ മുറുക്കി പിടിച്ചുകൊണ്ട് കടക്കാരൻ അവളോട് ചോദിച്ചു “ആര് നമ്മുടെ സ്കൂൾ മാഷാണോ അതോ റേഷൻ കട നടത്തുന്ന നാരായണനോ?”

അവളതിന് മറുപടിയെന്നോണം പറഞ്ഞു “സ്കൂൾ മാഷ്.”

“ആഹ് അതാണോ അത് ഈ വയൽ കഴിഞ്ഞു നേരെ കുറച്ചു പോയി ഇടത്തോട്ടു തിരിയുമ്പോ കാണുന്ന മൂന്നാമത്തെ വീടാണ്., അല്ല.. എന്താ ഈ അസ്സമയത്ത്.?, കുട്ടി മാഷിന്റെ ആരാ ഇവിടെങ്ങും മുൻപ് കണ്ടിട്ടില്ലല്ലോ” പുരികം താഴ്തി ചെറു സംശയത്തോടെയായിരുന്നു കടക്കാരന്റെ ചോദ്യം.

ചെറുപുഞ്ചിരി നൽകികൊണ്ട് അവൾ “ഞാൻ മാഷിന്റെ സഹോദരിയുടെ മകളാണ് തൃശൂർന്നു വരാ.. ഒരുപാടായി ഇങ്ങോട്ടൊക്കെ വന്നിട്ട് വഴി ശരിക്ക് നിശ്ചയമില്ല. വഴിയിൽ വച്ചു ബസ്സ് ഒന്ന് ബ്രേക്ക് ഡൗണായി., അടുത്ത ബസ്സ്‌ വരാൻ ഒരുപാട് വൈകി അതാ ഈ അസമയത്ത്., യാത്ര ഒഴുവാക്കാനും പറ്റിയില്ല നാളെ ജോലീടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു ഇവിടെ പാലാരിവട്ടത്ത് ., അപ്പൊ ശരിചേട്ടാ.. പോട്ടെ ഒരുപാട് വൈകി. വഴി പറഞ്ഞുതന്നതിന് നന്ദിയുണ്ട്.”

അവൾ അവിടെ നിന്നുമിറങ്ങാൻ കാത്തുനിന്നത് പോലെ മഴ ചെറുതായി പോയ്തു തുടങ്ങി കയ്യിൽ കരുതിയ കുടനിവർത്തിയവൾ ആ ഇരുട്ടിലൂടെ നടന്നു. ആ സമയം അവിടെ മുറിബീഡിയും വലിച്ചു ചാരി നിന്ന അയാള്. ” എങ്കിൽ ശങ്കരാ.. ഞാനും ഇറങ്ങി. മഴകനക്കും മുന്നേ കൂരപിടിക്കട്ടെ.” എന്നും പറഞ്ഞയാൾ കടയുടെ പിന്നിലൂടെ വയലിലേക്ക് ഇറങ്ങി നടന്നു.

ഇരുട്ടും മഴയും ഒപ്പം ഇടക്ക് ഉണ്ടാകുന്ന മിന്നലിന്റെ വെളിച്ചത്തിൽ അവൾ മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നുകാണും അവൾ ആ വയലും താണ്ടി വളിവിലേക്ക് ഇറങ്ങിയതും ഒരു മനുഷ്യരൂപം അവളുടെ മുന്നിലേക്ക് വന്നു നിന്നതും ഒരുമിച്ചായിരുന്നു.

ചെറുതായി പതറിയ അവൾ മിന്നലിന്റെ പ്രകാശത്തിൽ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി., കുറച്ചു മുന്നേ ആ കടയിൽ ബീ ഡിയും വലിചുകൊണ്ട് നിന്ന അതെ മനുഷ്യൻ.

അതെ സമയം അയാള് ആ പ്രകാശത്തിൽ നനഞ്ഞ അവളുടെ ശരീരത്തെ കണ്ടാസ്വദിക്കുകയായിരുന്നു. അവളുടെ ഉയർന്ന മാ റിട വും ഒതുങ്ങിയ അരക്കെട്ടും അയാളെ മത്തുപിടിപ്പിച്ചു., പതറിയ അവൾ ചുറ്റിലും നോക്കി ഇല്ല ഇവിടെ അയാളും ഞാനുമല്ലാതെ മാറ്റാരുമില്ലയെന്ന ബോധ്യം അവളെ അടുത്തു കണ്ട ഇടവഴിയിലേക്ക് വേഗത്തിൽ നടത്തിച്ചു.., അതെ സമയം അയാളും ര ക്ത ദാഹിയായ ചെ കു ത്താനെ പോലെ അവൾക്ക് പിന്നാലെ നടന്നു. കുറച്ചു ദൂരം ഇരുട്ടിലൂടെ നടന്ന അവൾ ചുറ്റിലൊന്ന് കണ്ണോടിച്ചുകൊണ്ട് അവിടെ നിന്നു ഒപ്പം പിന്നാലെ വന്ന ആ കാ മഭ്രാ ന്തനും.

******************

“അനൂ.., ഒന്നിങ്ങു വന്നേ..”

“എന്താണ് ശ്രീയേട്ടാ….” അനാമിക ഭർത്താവ് ശ്രീകാന്തിന്റെ വിളി കേട്ട് ഹാളിലേക്ക് വന്നു.

“ദേ… ഈ വാർത്ത കണ്ടോ തൃശൂരിൽ 3 വയസുകാരിയെ പീ ഡി പ്പിച്ചു കൊന്ന കേസിൽ കസ്റ്റഡിയിൽ എടുത്ത അയാളില്ലേ.. കഴിഞ്ഞാഴ്ച്ച തെളിവില്ലാത്തതുകൊണ്ട് വെറുതെവിട്ട അയാള്. അയാള് കൊ ല്ല പ്പെട്ടുയെന്ന്.”

ടീവിയിലെ വാർത്ത അവൾ നോക്കി Breaking news എന്നെഴുതി കാണിക്കുന്നു.

“വാർത്തകൾ വിശദമായി വൈറ്റില ബസ്റ്റാന്റിൽ നിന്നും വെറും 400 മീറ്റർ മാറി കുറ്റികാട്ടിൽ രണ്ടു കണ്ണുകളും ചൂ ഴ്ന്നെടുക്കപ്പെട്ടനിലയിൽ മദ്യവയസ്കന്റെ മൃ തദേഹം കണ്ടെത്തി. പ്രഥമ പരിശോധനയിൽ മൃതശരീരം 4 ദിവസത്തോളം പഴക്കമുണ്ട് കഴുത്തിലും തു ടകളിലുമായി ആഴത്തിലുള്ള ഒരുപാട് മുറിവുകളുമുണ്ടായിരുന്നു. അതുവഴി യാത്ര ചെയ്തവർ അസ്സഹനീയമായ ദുർഗന്ധം കാരണം വയറ്റില പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

CI രവിശങ്കറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി പരിശോദിച്ചപ്പോഴാണ് കുറ്റികാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഒരു റ്റാർ വീർപ്പയ്ക്കകത്തു ഈച്ചകൾ പൊതിഞ്ഞ നിലയിൽ ശ വശ രീരം കണ്ടെത്തിയത്.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാകാം മരണകരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം കഴിഞ്ഞശേഷം മാത്രമേ അറിയാൻ സാധിക്കൂയെന്ന് CI രവിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

മൃ തശരീരത്തിൽ നിന്നും ലഭിച്ച പേഴ്സിൽ നിന്നും രാഘവൻ എന്നയാളുടെ മൃ തദ്ദേഹമാണെന്ന് സ്ഥിതീകരിച്ചു. 4 മാസം മുൻപ് 3 വയസ്സുകാരിയെ പീ.ഡി പ്പിച്ചു കൊ ന്നകേസിൽ തെളിവില്ലാത്തതിന്റെ പേരിൽ കഴിഞ്ഞഴ്ച്ച വിട്ടയക്കപ്പെട്ട വ്യക്തികൂടിയാണിയാൾ.”

വാർത്ത കണ്ട അനു അടുക്കളേൽ പണിയുണ്ട് എന്ന് പറഞ്ഞുകൊണ്ട് അടുക്കളേലോട്ട് നടന്നുകൊണ്ട് അവൾ വിളിച്ചു “നിമി മോളേ….”

പിന്നാമ്പുറത്ത് തന്റെ 3 വയസുള്ള മകൾ നിമിഷ കളിച്ചോണ്ടിരിക്കുവായിരുന്നു. നിമിമോൾ എന്തോ കണ്ട് അത്ഭുതപ്പെട്ടു നിക്കായിരുന്നു. അടുക്കള വാതിലൂടെ ഇറങ്ങിവന്ന അനാമികയെ കണ്ടതും നിമി “അമ്മേ ഇങ്ങോട്ട് വന്നേ ഇത് കണ്ടോ ഇവിടൊരു പല്ലിയെ ഉറുമ്പ് എടുത്തുകൊണ്ട് പോകുന്നു.!”

നിമിയുടെ അത്ഭുതം നിറഞ്ഞ വാക്കുകൾ അനാമികയെ അങ്ങോട്ട് നടത്തിച്ചു., അവളെ വാരിയെടുത്ത് ഒക്കത്തുവച്ച അനാമിക പറഞ്ഞു. “നമ്മൾ കാണുമ്പോൾ പല്ലി അല്ലേ വലുത് ഇപ്പൊ കണ്ടോ പല്ലിയേക്കാൾ എത്രയോ ചെറിയ ഉറുമ്പ് അതിനെ നിസാരമായി ചുമന്നോണ്ട് പോകുന്നത് അതുപോലെ തന്നെ നിസാരമെന്നും ചെറുതേന്നുമൊക്കെ നമ്മള് പറയുന്നതിനൊക്കെയും ഒരുപാട് ശക്തിയുണ്ട് മോളേ..”

പറഞ്ഞവസാനിപ്പിച്ച അനാമിക നിമിയുടെ നെറ്റിയിൽ ഉമ്മ കൊടുത്ത ശേഷം അവളെ താഴെവിട്ടു. നിമ്മി വീട്ടിലേക്ക് ഓടി കയറിപ്പോയി. അനാമിക ആ പല്ലിയെ നോക്കിനിന്ന് ദിവസങ്ങൾ പിന്നിലേക്ക് ചിന്തിച്ചു.

*******************

തിമർത്തു പെയ്ത ആ മഴയത്ത് കാറ്റിൽ ദിശകളിലേക്ക് പാറിയ വെള്ളത്താൽ നനഞ്ഞോലിച്ച അവൾ കൂരിരുട്ടിലൂടെ വേഗതയിൽ നടന്നു. പിന്നിൽ വന്ന അയാൾ വേഗതകൂട്ടിയെങ്കിലും. അയാളുടെ കണ്ണിൽ നിന്നുമവൾ ഇരുട്ടിലേക്ക് മറഞ്ഞു.

അവളുടെ നനഞ്ഞ ശരീരം ആ മഴയാൽ ചെളികൾ നിറഞ്ഞ ആ കുറ്റികാടുകളിൽ മറഞ്ഞു നിൽക്കുന്ന അവളെ തിരയുവാൻ അവനെ പ്രേരിപ്പിച്ചു. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

തന്റെ പിന്നിൽ ആരോ ഉള്ളത് പോലെ അവന്റെ ഉള്ളിലൊരു തോന്നൽ., അത് തോന്നലാണോ സത്യമാണോ എന്നെന്ന് അറിയില്ല. തോന്നലാകണമേ എന്നൊരു ചിന്തയോടെ അവൻ തിരിഞ്ഞതും ചെറിയൊരു ചുള്ളി കമ്പു പോലെ എന്തോ ഒന്ന് അവന്റെ കഴുത്തിൽ കുത്തിയിറങ്ങിയതും ഒരുമിച്ചായിരുന്നു.

നിലത്തേക്ക് വീണവൻ അലറി പക്ഷെ അവന്റെ ശബ്ദം ഒരു കുഞ്ഞുപോലും കേട്ടില്ല. ഇടക്ക് വന്ന മിന്നലിന്റെ പ്രകാശത്തിൽ വേദനയിൽ പിടഞ്ഞ അവൻ അവളെ ചെറുതായി ഒന്ന് കണ്ടു. താൻ ആരെ തേടിയാണോ ഇങ്ങോട്ട് വന്നത് അവളാണ് തനിക്ക് മുന്നിലെന്ന് അവൻ മനസ്സിലാക്കി.

ആ നിമിഷം അവൾ അവന്റെ ക ഴുത്തിൽ കു ത്തി യിറക്കിയ ആയുധം വലിച്ചൂരിക്കൊണ്ട് അവന്റെ ശരീരത്തിൽ മാറി മാറി കു ത്തി. മിന്നലിന്റെ പ്രകാശത്തിൽ പാതിയടഞ്ഞ കണ്ണിന്റെ കാഴ്ചയിൽ അവൻ കണ്ടു അതൊരു നീളം കൂടിയ പേനയുടെ രൂപമായിരുന്നു. ചോ ര ഒഴുകുന്ന പേന.

കലിയടങ്ങാത്ത അവൾ അടുത്തുകണ്ട കല്ലെടുത്ത് അവന്റെ വായ ലക്ഷ്യവെച്ചു ആഞ്ഞടിച്ചതും അടിയുടെ അഗാതത്തിൽ അവന്റെ പല്ലുകൾ വായിലേക്ക് പറിഞ്ഞുവീണു. കയ്യിലുണ്ടായിരുന്ന ആ ആയുധം കൊണ്ടവൾ പല്ലുകൾ അവന്റെ തൊണ്ടയിലേക്ക് കു ത്തി ഇറക്കി.

ഇപ്പോൾ ചെറിയൊരു മുരൾച്ച മാത്രമായി. “നിയമത്തിന്റെ കൈയ്യിൽ നിന്നും നിനക്ക് രക്ഷപെടാം എന്നാൽ ഒരമ്മയുടെ കൈയ്യിൽ നിന്നും നിനക്കതിനാവില്ല.” അവനോട് അലറിയ അവൾ തുടർന്നു.

“പ്രായം പോലും നോക്കാതെ എന്ത് കണ്ടിട്ടാണ് നീ എന്റെ മകളെ പി ച്ചി ചീ ന്തിയത്. അവൾക്കു നിന്നോട് വല്യ കാര്യമായിരുന്നില്ലേ. സന്തോഷത്തോടെ നിന്നെയും വിശ്വസിച്ചല്ലേ അവൾ നിന്റെ കൈയും പിടിച്ചു വന്നത്. നിന്നിലെ കാ മം നിനക്ക് ശരീരം വിൽക്കാൻ നടക്കുന്നവരിൽ തീർക്കാമായിരുന്നില്ലേ. എന്തിനാണ് ഒന്നും ഒന്നും പ്രായമാകാത്ത ഒരു കുരുന്നിനെ…., അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് ഒരു നിയമത്തിനും ഞാൻ നിന്നെ വിട്ടു കൊടുക്കില്ലന്ന്. ഒരു കുഞ്ഞിനെ കാ മ വെറിയോടെ നോക്കിയ നിനക്കിനി ഈ കണ്ണുകൾ വേണ്ട.”

അവളുടെ ബാഗിൽ നിന്നും ഒരു ചെറിയ സ്റ്റീൽ സ്പൂൺ എടുത്തു അവന്റെ കണ്ണുകൾക്കരുകിലേക്ക് കൊണ്ടുപോയി. അവന്റെ രണ്ടു കൈകളും അവളുടെ മുട്ടുകൾക്കടിയിൽ ഞെരുങ്ങി. ഒരു ദയയും നൽകാതെ അവൾ വലിയൊരു നെല്ലിക്ക സ്പൂണിൽ എടുക്കുന്നപോലെ അവന്റെ കണ്ണുകൾ കോരി എടുത്തു. അവളുടെ കണ്ണുകളിൽ അഗ്നി കത്തി പടരുന്ന പോലെ തിളങ്ങി.

ആ നിമിഷത്തിൽ അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. അവൻ ജീവൻ പോകുന്ന വേതനയിൽ പുളഞ്ഞു. കഴുത്തിലെ കുത്തിലും കാലിലെ കുത്തിലും അവന്റെ വേദന അവനെ ബോധരഹിതനാക്കി.

“ഇനി നിനക്ക് മരണത്തെ സ്വീകരിക്കാം.” എന്നുപറഞ്ഞവൾ ആ ആയുധംകൊണ്ട് അവന്റെ കഴുത്തിൽ ആഞ്ഞു കുത്തി. കുറച്ചു നേരം നിന്നവന്റെ പിടച്ചിൽ കണ്ടാസ്വദിച്ച അവൾ അരുകിൽ കണ്ട ഒരൊഴിഞ്ഞ റ്റാർ വീർപ്പയിലേക്ക് അവന്റെ ശരീരം വലിച്ചു കയറ്റി. അവൾ പതിയെ ആ വീർപ്പ അവിടുന്ന് ഉരുട്ടി മറ്റൊരിടത്തേക്ക് കൊണ്ട് വച്ചു. കുറേ വള്ളിപടർപ്പും വാരി അതിനു പുറത്തിട്ടു. അവൾ പതിയെ ആ ഇരുട്ടിൽ നടന്നകന്നു.

*********************

റിയാസും ലക്ഷ്മിയും അവർ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. കോളേജിൽ ഒരുമിച്ച് പഠിച്ചവർ. മതത്തിന്റെ പേരുപറഞ്ഞു വീട്ടുകാർ എതിർത്തപ്പോൾ നിനക്ക് തുണയായി ഞാനും എനിക്ക് തുണയായി നീയും മാത്രം മതിയെന്ന് തീരുമാനിച്ചു നാടുവിട്ടവർ.

ജീവിതത്തിൽ ആകെ ഒരു വിഷമം മാത്രമായിരുന്നു അവരെ അലട്ടിയിരുന്നത്. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും അവർക്കൊരു കുഞ്ഞുണ്ടായിരുന്നില്ല. ചികിത്സകൾ മുറക്ക് നടക്കുന്നുണ്ടായിരുന്നു. ഒരു കുഞ്ഞിനുവേണ്ടി അവർ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായിരുന്നു.

അങ്ങനെ നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർക്കൊരു കുഞ്ഞു ജനിച്ചു സുന്ദരിയായൊരു പെൺകുഞ്ഞ്. ആറ്റുനോറ്റുണ്ടായ ആ കുഞ്ഞിനവർ നിധിയെന്ന് പേരിട്ടു. അവർക്കൊരു കുഞ്ഞുണ്ടായതിനാലാകാം വീട്ടുകാർ സഹകരിക്കാനായി വന്നു എങ്കിലും റിയാസിനതിനോട് ‌ താല്പര്യം ഉണ്ടായിരുന്നില്ല.

14 വർഷക്കാലം വേണ്ടാതിരുന്ന വീട്ടുകാരൊന്നും ഇനിയും വേണ്ട എന്നായിരുന്നു അവന്റെ നിലപാട്. എന്നാൽ അവൾ അവളുടെ വീട്ടുകാരെ കണ്ടതോടെ വല്യ സന്തോഷത്തിലായിരുന്നു.

മഴയും വേനലും മാറിമാറി വന്നു മൂന്നുവർഷം വളരെ വേഗതയിൽ കടന്നുപോയി. വീട്ടുകാർ പലരും വന്നുപോകാറുണ്ടെങ്കിലും ലക്ഷ്മിടെ അമ്മയും ആങ്ങളയും ചില ദിനങ്ങളിൽ വീട്ടിൽ തങ്ങാറുമുണ്ട്. അങ്ങനെയൊരുന്നാൾ നിധിയുടെ മൂന്നാം പിറന്നാളിന് രണ്ടു ദിവസം നിന്നിട്ടുപോകുവാൻ കണക്കാക്കി വന്നതായിരുന്നു ലക്ഷ്മിയുടെ അമ്മയും സഹോദരനും.

പക്ഷെ ആഘോഷത്തിൽ നിന്നും മാറി നിൽക്കാനെന്ന പോലെ ലക്ഷിമിക്ക് കലാശാലയ പല്ലുവേതന വന്നു. വേദന അതികരിച്ചതിനാൽ ലക്ഷ്മിയും റിയാസും നിധിയെ അമ്മയുടെ അടുത്താക്കി ആശുപത്രിയിൽ പോകാനിറങ്ങായായിരുന്നു. ആ സമയം നിധി അവർക്കൊപ്പം പോകാൻ വാശിപിടിച്ചു.

മിട്ടായിയും കളിക്കോപ്പുകളും പാവകളും പോയിവരുമ്പോൾ കൊണ്ടുവരാം എന്നെല്ലാം പറഞ്ഞപ്പോ അവളുടെ വാശിക്ക് അല്പം അയവ് വന്നു. ആ തക്കത്തിൽ അവർ ഇറങ്ങി., പക്ഷെ അവർക്ക് അറിയില്ലായിരുന്നു ഈ കളവിന് വലിയ വില നൽകേണ്ടി വരുമെന്ന്.

അവർ തിരിച്ചെത്തുമ്പോൾ കാണുന്നത് കരഞ്ഞുകൊണ്ട് വീടിന്റെയുള്ളിൽ നിന്നും പുറത്തേക്ക് വരുന്ന അമ്മയും ഒപ്പം സഹോദരനെയുമാണ്. അവർ ഓടിച്ചെന്ന് കാര്യം തിരക്കിയപ്പോൾ ആ കണ്ണീരിന്റെ കാരണം അവർക്ക് വലിയ ഷോക്കായിരുന്നു നൽകിയത്. നിധി മോളേ കാണ്മാനില്ല.

ഒരു നിമിഷം പോലും പാഴാക്കാതെ റിയാസും ലക്ഷിമിയും അയൽ വീടുകളിലേക്ക് ചെന്നു., അവിടെങ്ങും അവൾ ചെന്നിട്ടില്ലെന്നും അവരാരും കണ്ടില്ലെന്നു പറഞ്ഞതും ലക്ഷിമി നിലത്തു വീണതും ഒരുമിച്ചായിരുന്നു. കണ്ണിൽ ഇരുട്ടും മനസിന്റെ വേദനയും കടിച്ചമർത്തിക്കൊണ്ട് അവളെ താങ്ങിയെടുത്ത റിയാസ്‌ ” ലക്ഷിമിയെ.. കണ്ണ് തുറക്ക്.. അവൾക്ക് ഒന്നും പറ്റിയിട്ടില്ല അവൾ വരും., എഴുന്നേൽക്ക് ലക്ഷിമി.” പക്ഷെ അപ്പോഴും ലക്ഷ്മി അബോധാവസ്ഥയിലായിരുന്നു.

ആ സമയം ആരോ തളിച്ച വെള്ളത്താൽ ബോധം തിരിച്ചുകിട്ടിയ ലക്ഷിമി അലറിക്കൊണ്ട് കരഞ്ഞു. മുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് നിലത്തുകിടന്നുരണ്ടതും റിയാസ് നിറഞ്ഞ കണ്ണുകളോടെ ഇടറിയ ശബ്ദത്തോടെ” പെണ്ണെ അവൾ അകത്തുകൊണ്ട് നമ്മെ പറ്റിക്കനായി ഒളിച്ചു നില്ക്കാ.. നീ പോയി ഒന്ന് നോക്കിയേ..” റിയാസിന്റെ ചങ്കുപൊട്ടുന്നത് അവിടെ കൂടി നിന്നവർക്ക് കേൾക്കാമായിരുന്നു.

“റിയാസേ വൈകിക്കേണ്ട പോലീസിൽ പരാതി നൽകണം.” അയൽവാസിയായ സതീഷ് പറഞ്ഞത് ഏറ്റു പിടിച്ചു കൂടി നിന്നവർ., പിന്നെ ഒട്ടും വൈകിയില്ല ലക്ഷിമിയെ അമ്മയെ ഏല്പിച്ച റിയാസ് പോലീസ് സ്റ്റേഷൻ ലക്ഷ്യംവെച്ചുകൊണ്ട് ബൈക്ക് പായിച്ചു.

**********************

ദിവസം രണ്ടുകഴിഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് ഒരു കാൾ വന്നു. റിയാസിന്റെ വീട്ടിൽ നിന്നും അല്പം അകലെയുള്ള ഒരു കുറ്റിക്കാട്ടിലെ ഉപയോഗശൂന്യമായ പൊട്ട കിണറിൽ ഒരു കു ഞ്ഞിന്റെ ജ ഡം കണ്ടെന്ന് പറഞ്ഞുകൊണ്ട്.

നിമിഷങ്ങൾക്കുള്ളിൽ പോലീസ് സംഭവസ്ഥലത്തെത്തി കിണറിന്റെ ചുറ്റും കൂടി നിന്നവരെ തള്ളി നീക്കികൊണ്ട് അവർക്കൊപ്പം വന്ന റിയാസിനെ പോലീസ് മുന്നോട്ട് നയിച്ചു., അതികം ആഴമൊന്നുമില്ലാത്ത കിണറിലെ മലിനമായ ജലത്തിൽ കിടക്കുന്ന ആ കുഞ്ഞു ജഡം തന്റെ മകൾ നിധിയാണെന്ന് മനസിലാക്കാൻ റിയാസിന് അധികസമയമൊന്നും വേണ്ടി വന്നില്ല.

കൈകാലുകൾ തളർന്ന റിയാസ് കിണറിന്റെ വരിയിൽ മുറകെ പിടിച്ചു മുഖം മുകളിലേക്ക് ഉയർത്തി അലറി., അതിലുണ്ടായിരുന്നു പതിനഞ്ചു വർഷം കാത്തിരുന്നു കിട്ടിയ തന്റെ കുഞ്ഞിന്റെ വേർപാടിന്റെ വേദന.

*****************

കിണറിന്റെ വരിയുടെ ഉയരവും വീട്ടിൽ നിന്നും ഇത്രയും അകലവും., ഇതൊരു അപകടമരണമല്ല കൊ ല പാത കമാണെന്ന് ഉറപ്പിക്കാൻ പോലീസിന് ഈ തെളിവുകൾ തന്നെ ധാരാളം. പോലീസ് അന്വേഷണം ഊർജിതമാക്കി.

സമയം കടന്നു പോയി., റിയാസ് പൂർവസ്ഥിതിയിലേക്ക് എത്തുന്നുണ്ടെന്ന് മനസിലാക്കിയ പോലീസ് ഒരു ചോദ്യം റിയാസിന്റെ മുന്നിലേക്ക് വെച്ചു.

” നിങ്ങൾ വീട്ടിൽ നിന്നുമിടമിറങ്ങുമ്പോൾ വീട്ടിൽ വേറെ ആരൊക്കെ ഉണ്ടായിരുന്നു..!”

“ഭാര്യയുടെ അമ്മയും ആങ്ങളയും മാത്രം ഉണ്ടായിരുന്നു.” റിയാസ് മറുപടി നൽകി.

പോലീസ് അവരെ ചോദ്യം ചെയ്യാനായി വീട്ടിലെത്തി. ചോദ്യങ്ങൾക്ക് അല്പം വിറയലോടെ ലക്ഷ്മിയുടെ അമ്മപറഞ്ഞു. “ഞാൻ കുളിക്കാൻ കയറിയസമയം നിധി അവിടെ ഹാളിൽ കളിച്ചോണ്ടിരിക്കുന്നുണ്ടായിരുന്നു. വാതിലെല്ലാം അടച്ചിട്ടാണ് പോയത്.” ആങ്ങള പറഞ്ഞു അയാൾ പുറത്തുപോയിരിക്കയിരുന്നു അമ്മയെ ഏല്പിച്ചാണ് ഞാൻ പോയതും., എന്തെങ്കിലും തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ വന്നെത്തിയ പോലീസിന് നിരാശയായിരുന്നു ഫലം.

നിധിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നു., കുട്ടി മരിക്കുന്നതിന് മുൻപ് ലൈം ഗീകമാ യി പീ ഡി പ്പിക്കപ്പെട്ടിട്ടുണ്ടായിരുന്നു ഈ വാർത്ത താങ്ങാനാവാതെ ലക്ഷ്മിയും റിയാസയും തങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ടാണിത് സംഭവിച്ചതെന്ന ചിന്തയിൽ ഇരുവരും അവരുടെ മുറിയിൽ തൂങ്ങിമരിച്ചു.

അവരുടെ ആ ത്മ ഹ ത്യകൂടി ആയതോടെ പോലീസിന്റെ മുകളിലുള്ള സമ്മർദ്ദം അധികരിച്ചു പോലീസ് സംശയമുള്ളവരെയും അയൽവാസികളെയും ചോദ്യം ചെയ്തു. അതിൽ ഫലം കണ്ടെന്ന് പറയാം ലക്ഷിയുടെ സഹോദരന്റെ കൂടെ നിധി പുറത്തുപോകുന്നത് കണ്ടെന്ന് മൊഴി നൽകി. എന്നാൽ താൻ നിരപരാധി ആണെന്നും കുട്ടി തന്റെ കൂടെ വീടിന്റെ പുറത്തുവരെ വന്നുള്ളൂ എന്നും അതിനുശേഷം കുട്ടിയെ അകത്തുകയറ്റിയതിനു ശേഷമാണ് ഞാൻ പുറത്തുപോയതെന്നും സഹോദരൻ പറഞ്ഞു.

പോലീസ് വീണ്ടും സാക്ഷിയോടുള്ള ചോദ്യത്തിന് ലക്ഷ്മിയുടെ സഹോദരൻ പറഞ്ഞത് ശരിയാണെന്നും താൻ കുട്ടിക്കൊപ്പം വീടിന്റെ മുന്നിൽ സഹോദരൻ നിൽക്കുന്നതാണ് കണ്ടതെന്ന് സാക്ഷി മൊഴിമാറ്റി.

മൊഴി എന്തിന് മാറ്റിയെന്ന ചോദ്യത്തിന് സാക്ഷി അവളുടെ മനസ്സിൽ പറഞ്ഞത് മറ്റൊന്നായിരുന്നു. കുട്ടികളെയും സ്ത്രീകളെയും പീ ഡിപ്പിച്ചു കൊ ന്ന പലരും ഇന്ന് ജയിലിനുള്ളിൽ സുഖവാസത്തിലാണ്. ഒറ്റകൈയ്യൻ അറസ്റ്റിൽ ആയപ്പോൾ ഉള്ള കോലവും ശേഷമുള്ള കോലവും അവൾ മാധ്യമങ്ങളിൽ കണ്ടതാണ്.

ഇനിയൊരു കുറ്റവാളിയെ നിയമത്തിനു കൊടുത്ത് അവനെ സുഖവാസത്തിന് അയച്ചു കൊഴുപ്പിച്ചെടുക്കാൻ അവൾ ഉദ്ദേശിച്ചിരുന്നില്ല. താൻ സാക്ഷി പറഞ്ഞാലും ഇവിടുത്തെ മാറപ്പെടേണ്ട നിയമങ്ങൾ ആ കുറ്റവാളികൾക്ക് നമ്മുടെ വിയർപ്പായ നികുതിയിൽ നിന്നും സുഭിക്ഷമായ ആഹാരങ്ങൾ നൽകി അവൻ തടിച്ചു കൊഴുക്കും. ഇല്ല അവനെ നിയമത്തിനു വിട്ടുകൊടുക്കില്ല അവനു ലഭിക്കേണ്ട ശിക്ഷ മരണമാണ്.

നിധിയെന്ന കാരണം മാത്രമല്ല ഇനിയൊരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ വികൃതമായ വികാരം ഉണരരുത്. അവനെ കൊ ല്ലണം അതും തന്റെ ഈ കൈകൾകൊണ്ടു വേണമെന്നു മനസിലുറപ്പിച്ച അവൾ അവന്റെ ദിനചര്യകൾ മനസിലാക്കാനായി ആലുവയ്‌ക്കടുത്തു ഒരു കടയിൽ സെയിൽസ് ഗേൾ ആയി ജോലിക്ക് കയറി.

മാസങ്ങളോളം അവനറിയാതെ അവനെ പിന്തുടർന്നു അവന്റെ ചുറ്റുപാടുകളും അവൻ പോകുന്ന ഇടങ്ങളും അവന്റെ യാത്രാകളും മനസിലാക്കി. അങ്ങനെ ആ ദിനം വന്നെത്തി അവന്റെ മരണം കുറിച്ചിട്ട ദിവസം.

എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടായിരുന്നു അവൾ ബസ് കയറിയത്. അവൻ നിൽക്കുന്നിടത്തേക്ക് എത്തിയ അവൾ തന്റെ ഇര തന്നെ ആകൃഷിക്കാനായി ഇരപിടിയൻ ചെടിയെ പോലെ വർണ്ണവും സുഖന്ധവും നൽകി അവനെ അവൾകെട്ടിയ ഞാണിൽ ബന്ധിച്ചു ആ ഇരുട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അന്ന് രാത്രിയിൽ അവന്റെ മരണം ഉറപ്പിക്കും മുൻപ് മറ്റൊരു സത്യംകൂടി അവനിലൂടെ അവൾ അറിഞ്ഞു. നിധിയുടെ കൊലപാതക്കാരണം വികൃതമായ കാ മം മാത്രമല്ല അവന്റെയുള്ളിൽ കെട്ടിക്കിടന്ന ജാതിമൂത്ത ഭ്രാ ന്തും കൂടിയായിരുന്നെന്ന്.

‌ഒരു മുസൽമാന്റെ കുഞ്ഞിനെ ഹിന്ദുവായ തന്റെ സഹോദരിക്കുണ്ടായതിന്റെ ദേഷ്യവും അമർഷവും അവനെ മനുഷ്യരൂപമുള്ള പിശാചാക്കുകയായിരുന്നു., എല്ലാം മനസ്സിലടക്കികൊണ്ടും പുറത്ത് പുഞ്ചിരിച്ചുകൊണ്ടും അവരോട് അടുത്തു ഇടപഴുകി അവൻ അവരുടെ സ്വർഗ്ഗത്തിലേക്ക് ഒരു വിരുന്നുകാരനെന്ന പോലെ വന്നു. പക്ഷെ പാവം ലക്ഷ്മി അറിഞ്ഞിരുന്നില്ല തന്റെ സഹോദരൻ തങ്ങൾക്ക് കാലനാണെന്നു.

മരണത്തിന് തൊട്ടു മുന്നേ അവൻ പറഞ്ഞ വാക്കുകൾ ഇങ്ങനായിരുന്നു “റിയാസിന്റെയും ലക്ഷിമിയുടെയും ആ ത്മ ഹത്യ എന്ന കൊ ലപാ തകം നടന്ന ആ ദിനം ഞാൻ അവർക്ക് നൽകിയ വെള്ളത്തിൽ മയക്കത്തിനുള്ള ഗുളികകൾ ചെറിയ തോതിൽ കലക്കി നൽകികൊണ്ട് ഞാൻ വിജയിച്ചു എന്നാഭവത്തോടെ അവരുടെ മുറിയിൽ അവർക്ക് മുന്നിൽ ഇരുന്നു ഞാൻ ചെയ്ത മൃ ഗം തോൽക്കും മൃ ഗീയമായ ക്രൂ രകൃത്യങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ചു., അതെ നിങ്ങളുടെ മകൾ നിധിയെ കൊ ന്നത് ഞാനാണ് അവളുടെ മൃദുലമായ ശരീരം ഒരു വേട്ടനാ യയെ പോലെ കടിച്ചുകെറിയത്. വേദനകൊണ്ട് പിടഞ്ഞ് അലറിക്കരഞ്ഞ അവളുടെ വാ പൊത്തിപിടിച്ചപ്പോൾ അവൾ മരണം വഹിച്ചു. എങ്കിലും ഞാനെന്റെ പക മുഴുവൻ അവളിൽ പൂർത്തീകരിച്ചിട്ടാണ് കിണറിലേക്ക് വലിച്ചെറിഞ്ഞത്. എന്റെ കാ മ ത്തിനൊപ്പം എരിഞ്ഞടങ്ങിയത് 15 വർഷമായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന പ്രതികാരം കൂടിയാണ്.

എല്ലാം കേട്ട അവർക്ക് ഒന്ന് ഹൃദയം പൊട്ടി കരയാൻ പോലുമാകാതെ അവർ ഇരുവരും തളർന്നുവീണു. സ്വന്തം സമുദായവും അന്തസ്സും നോക്കാതെ മറ്റൊരു മതക്കാരനെ കെട്ടിയതിന്റെ പേരിൽ അവർ രണ്ടാളെയും അവൻ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചു കൊ ന്ന് കെട്ടിത്തൂ ക്കി എന്നിട്ടത്തിനെ ആ ത്മ ഹത്യ യെന്ന പേര് നൽകി.

ഇത്രയും പറഞ്ഞു കഴിഞ്ഞതും അവന്റെ കണ്ണുകൾ അവൾ ചൂഴ്ന്നെടുത്ത് അവന്റെ കഴുത്തിൽ ആഴത്തിൽ പേനകൊണ്ട് ആഞ്ഞാഞ്ഞു കുത്തുകയായിരുന്നു. അവന്റെ ശരീരം മറവു ചെയ്തു ആ സമയം ആകാശത്തിൽ തെളിഞ്ഞ മിന്നലിന്റെ വെളിച്ചത്തിൽ അവളുടെ മുഖം വ്യക്തമായി കാണായിരുന്നു. അത് അനാമികയായിരുന്നു. അഗ്നി പാറുന്ന കണ്ണുകൾ ആയിരുന്നു അപ്പോൾ അവൾക്ക്.

തനിക്കും 3 വയസ്സുള്ള ഒരു കുഞ്ഞുണ്ടല്ലോ എന്നോർത്തു അവൻ കൊലപ്പെടുത്തിയത് തന്റെ മറ്റൊരു കുഞ്ഞിനെയായിരുന്നു എന്നോന്നോർത്ത് തന്നെയായിരുന്നു. അവൾ അവനെ കൊ ന്ന തും. അതുതന്നെയായിരുന്നു അവളെ കൊണ്ട് തന്റെ കുഞ്ഞിനെ കൊ ന്നുകള ഞ്ഞില്ലെന്നു ചോദിപ്പിച്ചതും.

“അനൂ…….” ശ്രീകാന്തിന്റെ വിളിയിൽ അവൾ പരിസരം തിരിച്ചറിഞ്ഞു.

“നീ എന്താലോചിച്ചു നിക്കയാണ് അടുപ്പിലെ കരിഞ്ഞ മണം അടിച്ചിട്ടാണ് ഞാൻ വന്നു നോക്കിയത് കറിയെല്ലാം കരിഞ്ഞു” ശ്രീകാന്ത് അവളെ ശാസിച്ചു.

“ഞാൻ പെട്ടെന്ന് മോളേ ഇവിടെ കാണാത്തൊണ്ടു പുറത്തേക്കു നോക്കാൻ വന്നതായിരുന്നു” അവൾ മറുപടി നൽകി.

“അവളവിടെ ഹാളിൽ ഉണ്ട് നീ പോയി വേറെ കറി ഉണ്ടാക്കാൻ നോക്കിയേ ഊണിനു സമയമായി..”. ശ്രീകാന്തിനോടൊപ്പം അവൾ അകത്തേക്കുകയറിയ നേരം ഉറുമ്പുകൾ വലിച്ചുകൊണ്ട് പോകുന്ന ആ പല്ലിയെ അവൾ ഒന്നുകൂടെ തിരിഞ്ഞു നോക്കി വന്യമായി ചിരിച്ചു .

ശുഭം.