അന്ന് നടന്ന സംഭവത്തെ കുറിച്ച് ചോദിച്ചു..ആദ്യം ഒന്ന്‌ പതറിയെങ്കിലും നീലിമ ആ സംഭവം പതുക്കെ ഓർത്തെടുത്തു…

നീലിമ

Story written by Sony Abhilash

==========================

ആ പുതിയതായി വന്ന പേഷ്യന്റ് വളരെ വയലെന്റ് ആണല്ലോ ഡോക്ടറേ..സിസ്റ്റർ വിമല ഡോക്ടർ മിഥുനോട് ചോദിച്ചു..

” അതേ സിസ്റ്റർ..ഇരുപത് വയസ് ഒക്കെ ആയിട്ടുള്ളു ആ പെൺകുട്ടിക്ക്..പക്ഷേ അവൾ അനുഭവിച്ചത് അതിലേറെ അല്ലേ…ആരുടെയും സമനില തെറ്റും..അത്രക്ക് ക്രൂരമായിട്ട് ആണ് അവളെ അവർ റേപ്പ് ചെയ്‌തിരിക്കുന്നത്..ഒരാളല്ലല്ലോ..” ഡോക്ടർ മിഥുൻ പറഞ്ഞു നിർത്തി…

” ഡോക്ടറേ ഇന്നിനി വീട്ടിൽ പോകുന്നുണ്ടോ..അമ്മ തനിച്ചല്ലേ അവിടേ..?” സിസ്റ്റർ വിമല ചോദിച്ചു..

” ഇല്ല സിസ്റ്റർ..അവിടേ അമ്മായിയും അമ്മാവനും ഉണ്ട്‌…പിന്നേ ഈ കണ്ടിഷനിൽ പോയാലും ശരിയാവില്ല..അത്രക്ക് മോശം ആണ് ആ കുട്ടിയുടെ അവസ്‌ഥ..”

അതും പറഞ്ഞു മിഥുൻ അയാളുടെ റൂമിലേക്ക് നടന്നു..

” എന്നാലും ആരായിരിക്കും ഇത്രയും ക്രൂ രത ആ കുട്ടിയോട് കാണിച്ചത്..” ആ ചോദ്യം മിഥുന്റെ മനസ്സിൽ ഉയർന്നു..

ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ.പോയതായിരുന്നു ഡോക്ടർ മിഥുൻ സൈക്കാട്രിസ്റ് ആണ്..ചെന്നു കുറച്ചു കഴിഞ്ഞപ്പോൾ ആണ് സ്ഥലം S I യുടെ ഫോൺ വന്നത്..എമർജൻസി ആണെന്നു മനസിലാക്കി അപ്പോൾ തന്നെ ഒന്ന്‌ ഫ്രഷ് ആയി തിരിച്ചു ഹോസ്പിറ്റലിൽ എത്തി..അവിടേ മിഥുനെ കാത്തു പോലീസുകാരുണ്ടായിരുന്നു..അകത്തു ഒരു പെൺകുട്ടിയുടെ അലർച്ച കേക്കുന്നുണ്ടായിരുന്നു..

” എന്താ പ്രശനം..?” മിഥുൻ ചോദിച്ചു

“അത് ഡോക്ടറേ ഒരു റേ പ്പ് കേസ് ആണ്..എത്ര പേർ ഉണ്ടായിരുന്നു എന്നറിയില്ല..എല്ലാം കഴിഞ്ഞു അവന്മാർ ആളൊഴിഞ്ഞ ഒരു പറമ്പിൽ ഉപേക്ഷിച്ചു പോയി..ഭാഗ്യത്തിന് ഒന്ന്‌ പുതപ്പിച്ചിരുന്നു..അതിലെ പോയ ആളുകൾ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്..ഇന്നലെ നടന്ന സംഭവം ആണ്..ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ബോധം ഉണ്ടായിരുന്നില്ല..ബോധം വീണപ്പോൾ ഈ അവസ്ഥ ആയിരുന്നു..അതാണ് ഇങ്ങോട്ട് കൊണ്ട് വന്നത്..” S I പറഞ്ഞു നിർത്തി.

എല്ലാം കേട്ടു.കഴിഞ്ഞു മിഥുൻ അകത്തേക്ക് കയറി..കട്ടിലിൽ കയ്യും കാലും എല്ലാം കെട്ടിയിട്ട നിലയിൽ ഒരു പെൺകുട്ടി..നല്ല ശ്രീത്വം ഉള്ള മുഖം..ഒരു നിമിഷം അവനവളെ നോക്കി നിന്നു..എന്നിട്ട് അവളുടെ അടുത്തേക്ക് ചെന്നു..ആ മുഖം മുഴുവനും ഇന്നലെ അവൾ അനുഭവിച്ച വേദനയുടെ മുറിപ്പാടായിരുന്നു..അവൾക്ക് മയങ്ങാനുള്ള ഇൻജെക്ഷൻ കുറിച്ചിട്ട് മിഥുൻ പുറത്തിറങ്ങി.പോലീസ്‌കാർ യാത്ര പറഞ്ഞു പോയി..

ഇടക്ക് എല്ലാം മിഥുൻ അവളുടെ അടുത്തു പോയി നോക്കി കൊണ്ടിരുന്നു..ആ സമയം എല്ലാം അവൾ നല്ല മയക്കത്തിൽ ആയിരുന്നു..ഇടക്ക് എപ്പോഴോ മിഥുനും ഉറങ്ങി.

രാവിലെ ചെന്ന് അവളെ ഒന്ന്‌ നോക്കിയിട്ട് ചാർട്ട് എടുത്തു നോക്കി മരുന്നുകൾ കുറിച്ചിട്ട് മിഥുൻ വീട്ടിൽ പോയി വരാം എന്നും പറഞ്ഞിറങ്ങി.വീട്ടിലെത്തി ഫ്രഷ് ആയി ഫുഡും കഴിച്ചിട്ട് അവൻ ഒന്നുറങ്ങി..നിർത്താതെ ഫോൺ അടിക്കുന്നത് കേട്ടാണ് മിഥുൻ കണ്ണുതുറന്നത്.

” ഹോസ്പിറ്റലിൽ നിന്നും ആണെല്ലോ..പെട്ടന്നു അവൻ ചാടി എണീറ്റു..ഇനി ആകുട്ടിക്ക് എന്തെങ്കിലും പറ്റിയോ..മിഥുൻ വേഗം കോൾ അറ്റൻഡ് ചെയിതു..സിസ്റ്റർ ആയിരുന്നു..”

” ഡോക്ടറേ ഇന്നലെ അഡ്മിറ്റ് ചെയ്യ്ത ആ പേഷ്യന്റ് ഇല്ലേ അതിന്റെ ബന്ധു എന്നും പറഞ്ഞു ഒരാളേ പോലീസുകാർ കൊണ്ട് വന്നിട്ടുണ്ട്..ഡോക്ടർ ഒന്ന് വരോ..”

ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു മിഥുൻ വേഗം ഹോസ്പിറ്റലിലേക്ക് പോയി..

അവനെ കണ്ടതും പോലീസുകാരൻ പറഞ്ഞു

” പെൺകുട്ടിയേ കാണാനില്ല എന്ന് പരാതിയും കൊണ്ട് വന്നതാണ്..ഇവിടെ കൊണ്ട് വന്നു കാണിച്ചപ്പോൾ ആൾ ഇതാണെന്നു പറഞ്ഞു..”

അയാളെ അകത്തേക്ക് കൊണ്ടുവരാൻ പറഞ്ഞു മിഥുൻ റൂമിലേക്ക് നടന്നു പുറകെ അയാളെയും കൊണ്ട് പോലീസുകാരും ചെന്നു..

” ഇരിക്ക്..”

അടുത്തുള്ള കസേര കാണിച്ചിട്ട് മിഥുൻ അയാളോട് പറഞ്ഞു..നന്നേ ക്ഷീണിതൻ ആയിരുന്നു ആൾ..മിഥുൻ വേഗം ക്യാന്റീനിൽ വിളിച്ചു നാല്‌ ചായ കൊണ്ടുവരാൻ പറഞ്ഞു..അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ ചായ എത്തി.. അയാൾക്കും പോലീസുകാർക്കും ചായ കൊടുത്ത ശേഷം മിഥുനും ഒരു ഗ്ലാസ് ചായ എടുത്തു..അയാൾ ചായ ഊതി കുടിക്കുന്നത് നോക്കിയിരുന്നു.

ചായ കുടിച്ചു തീർന്ന അയാളോട് മിഥുൻ കാര്യങ്ങള് തിരക്കി..പതുക്കെ അയാൾ അവളുടെ കഥ പറഞ്ഞു തുടെങ്ങി.

” അച്ഛനും അമ്മയ്ക്കും ഒറ്റമോൾ ആയിരുന്നു നീലിമ..അച്ഛൻ ചന്ദ്രനും അമ്മ ജാനകിയും ജോലി ചെയ്താണ് അവളെ വളർത്തിയത്.എല്ലാ കാര്യത്തിലും മുൻപതിയിലയിരുന്നു നീലിമ കൊച്ചിലെ മുതൽ..വലുതായി വരുന്നത് അനുസരിച്ചു അവളുടെ സൗന്ദര്യവും വർധിച്ചു…

നാട്ടില് തന്നെ പല ആൺകുട്ടികളും അവളുടെ പിന്നാലെ ഇഷ്ടം പറഞ്ഞു ചെന്നിട്ടുണ്ട്..പക്ഷേ അവൾ അതൊന്നും ശ്രെധിച്ചില്ല.അവൾക്കെല്ലാം അച്ഛനും അമ്മയും ആയിരുന്നു..നീലിമ പത്തിൽ പഠിച്ചിരുന്നപ്പോൾ ആണ് ടൗണിൽ പോയി വരുന്ന വഴിക്ക് ചന്ദ്രനും ജാനകിയും അവിടേ വച്ചുണ്ടായ അപകടത്തിൽ മരിക്കുന്നത്..ഒറ്റക്കായ അവളെ അവിടേ തനിച്ചു വിടാൻ പറ്റാത്തത് കൊണ്ട് ആണ് ചെറിയച്ഛനായ ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നത്..

പ്ലസ്ടു വരെ ഞാൻ പഠിപ്പിച്ചു..പിന്നേ എനിക്കതിനു നിവർത്തിയില്ലാതായി.. പഠിക്കാൻ മിടുക്കിയായിരുന്നു എന്റെ കുഞ്ഞു..എന്റെ കഷ്ടപ്പാട് കണ്ടാണ് അടുത്തുള്ള തുണിക്കടയിൽ പോയി തുടെങ്ങിയത്..ഒരു ആറു മാസം ആയുള്ളൂ പോയി തുടെങ്ങിയിട്ട്..ഇന്നലെ രാവിലെ പോയിട്ട് വരുന്ന സമയം കാണാതായപ്പോൾ ഞങ്ങൾ ഒത്തിരി തിരഞ്ഞു..അവസാനം ആണ് ഇന്ന് പരാതി കൊടുക്കാൻ ചെന്നത് അപ്പോൾ ആണ് ഈ സാറുമാർ ഇങ്ങോട്ട് കൊണ്ട് വന്നത്..എന്റെ കുഞ്ഞിന്റെ അവസ്ഥ എനിക്ക് സഹിക്കുന്നില്ല സാറേ…” അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

” നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ..?” മിഥുൻ ചോദിച്ചു..

” ഇല്ല.. ” അയാൾ പറഞ്ഞു

” എന്നാൽ നിങ്ങൾ ചെന്നോളു..എന്തായാലും നീലിമ ഇവിടെ കുറച്ചു ദിവസം കിടക്കേണ്ടി വരും..എന്തെങ്കിലും ഉണ്ടായാൽ നിങ്ങളെ അറിയിക്കാനുള്ള നമ്പർ കൂടി കൊടുത്തിട്ട് പോയിക്കൊള്ളൂ..” മിഥുൻ പറഞ്ഞു..

അയാൾ അവിടേ നിന്നറങ്ങി..ശേഷം മിഥുൻ നീലിമയുടെ അടുത്തെത്തി.. കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുകയായിരുന്നു അവൾ..ഫയൽ എടുത്തു അവളുടെ ഇതുവരെ ഉള്ള കാര്യങ്ങൾ നോക്കിയിട്ട് കാര്യമായ പുരോഗതിയുടെ സാധ്യത അവന് മുന്നിൽ തുറന്നില്ല

ദിവസങ്ങൾ പ്രത്യേകതകൾ ഒന്നും ഇല്ലാതെ കടന്നുപോയി..നീലിമയിൽ മാറ്റങ്ങൾ.ഒന്നും കാര്യമായി ഉണ്ടായില്ല..എന്നാൽ ആദ്യം.ഉണ്ടായിരുന്ന അലർച്ചയൊന്നും ഇപ്പോൾ ഇല്ല..റൗണ്ട്സിനു മിഥുൻ ചെല്ലുമ്പോൾ അവൾ അലറി കരഞ്ഞു..അതിൽ നിന്നും മിഥുന് ഒരു കാര്യം മനസിലായി അവൾക് ആണുങ്ങളെ പേടി ആണെന്ന്..

പിന്നേ മിഥുൻ.പോകാതെ അവന്റെ കൂടെ ഉള്ള ഡോക്ടർ ഹിമയെ വിട്ടു നോക്കി ..ഹിമയുടെ അടുത്തു അവൾക്ക് പ്രശനങ്ങൾ ഒന്നും.ഇല്ലായിരുന്നു..പിന്നേ മിഥുന്റെ മേൽനോട്ടത്തിൽ ഹിമയാണ് നീലിമയെ നോക്കിയത്…കൗൺസിലിംഗും മറ്റുമായി അവൾക്ക് കുറച്ചൊക്കെ മാറ്റം വന്നു..

ഒരു ദിവസം മിഥുൻ പറഞ്ഞിട്ട് ഹിമയുടെ സാനിധ്യത്തിൽ നടന്ന കൗണ്സിലിങ്ങിൽ അന്ന് നടന്ന സംഭവത്തെ കുറിച്ച് ചോദിച്ചു..ആദ്യം ഒന്ന്‌ പതറിയെങ്കിലും നീലിമ ആ സംഭവം പതുക്കെ ഓർത്തെടുത്തു…

ആ ദിവസം എന്നും ഇറങ്ങുന്നതിലും താമസിച്ചാണ് കടയിൽ നിന്നും ഇറങ്ങിയത്..ബസ് ഇറങ്ങി കുറച്ചു നടക്കണം വീട്ടിലേക്ക്..മഴക്കാറ് ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു ആരെയും അവൾ റോഡിൽ കണ്ടില്ല..റോഡിൻറെ കുറച്ചു ഭാഗം വെറുതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ്.

കുറച്ചു നടന്നപ്പോൾ അവൾ കണ്ടു അവിടേ കൂടിയിരിക്കുന്ന നാലു ചെറുപ്പക്കാരെ..അവളെ കണ്ട അവരുടെ നോട്ടം അവളിൽ അറപ്പുളവാക്കി.. കുറച്ചൂടി സ്പീഡിൽ നടന്നു പക്ഷേ അവന്മാർ പുറകെ ഉണ്ടായിരുന്നു… പെട്ടന്നു തന്നെ അവർ അവളെ വളഞ്ഞു..ഒരുത്തൻ അവളുടെ വായ് അമർത്തി പിടിച്ചു അവൾ കിടന്നു പിടച്ചിട്ടും അവർ വിട്ടില്ല..ആരും ഇല്ലന്ന് ഉറപ്പാക്കിയ ശേഷം അവളെയും കൊണ്ട് കുറ്റിക്കാട്ടിലേക്ക് പോയി…

വായിൽ തുണി കയറ്റിയിരുന്നത് കൊണ്ട് ഒന്ന്‌ ഒച്ച വയ്ക്കാൻ പോലും കഴിഞ്ഞില്ല നീലിമക്ക്..പിന്നേ അവിടേ നടന്ന സംഭവങ്ങൾ കേട്ട് ഹിമ പോലും കരഞ്ഞു പോയി…ഇത് എല്ലാം മിഥുന് വേണ്ടി അവർ റെക്കോർഡ് ചെയ്തെടുത്തു..ആ കഥ കേട്ട് മിഥുനിലും ഒരു നോവുണർന്നു…

മിഥുന്റെ വീട്ടി അമ്മ മാത്രം ഉള്ളത് അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി..നീലിമയുടെ കഥ അറിയാവുന്ന മിഥുന്റെ അമ്മ എന്നും വിശേഷങ്ങൾ തിരക്കും..അവനിൽ നിന്നും ഈ കഥ അറിഞ്ഞ അവരും സങ്കടത്തിലായി..

മിഥുൻ വിളിച്ചതനുസരിച്ചു നീലിമയുടെ ചെറിയച്ഛൻ കാണാൻ വന്നു..മിഥുന്റെ ആവശ്യപ്രകാരം അവളുടെ സെര്ടിഫിക്കറ്റുകൾ അയാൾ കൊണ്ടുവന്നിരുന്നു…ചെറിയച്ചനെ കണ്ട നീലിമ പൊട്ടിക്കരഞ്ഞു അയാൾ അവളെ ആശ്വസിപ്പിച്ചു..

ഒരു ദിവസം ഹിമ നീലിമയോട് ചോദിച്ചു നീലിമക്ക് അരകനാണ് ഇഷ്ടം..

” എനിക്ക് ഒരു വക്കീൽ ആകാനാണ് ഇഷ്ടം എന്നിട്ട് വേണം ഇതുപോലെ തെറ്റുകൾ ചെയ്യുന്നവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കാൻ..”

” ആദ്യം നമുക്കൊരു ഡിഗ്രി എടുക്കാം..എന്നിട്ട് വക്കീൽ ആകാം എന്താ സമ്മതമാണോ..? ” ഹിമ ചോദിച്ചു.

“ഡോക്ടർ എന്താ തമാശ പറയുകയാണോ..? ” നീലിമ ചോദിച്ചു..

“തമാശ അല്ല..ഇവിടെ ഒരാൾ അതിനുള്ള തയ്യറെടുപ്പുകൾ തുടെങ്ങി.. “

നീലിമ ആര് എന്ന രീതിയിൽ ഹിമയെ നോക്കി…

“വേറെ ആരുമല്ല ഡോക്ടർ മിഥുൻ ആണ്..ഡോക്ടറേ നീലിമക്ക് ഓർമ ഉണ്ടോ..കാണാൻ വഴിയില്ല..ഒന്നുരണ്ട് പ്രാവശ്യം വന്നപ്പോൾ നീ പേടിപ്പിച്ചു വിട്ടില്ലേ..” അതും പറഞ്ഞു ഹിമ ചിരിച്ചു..

ഹിമ വരാതിരുന്ന ഒരു ദിവസം മിഥുൻ ആണ് റൗണ്ടസ് എടുത്തത്..അന്നാണ് മിഥുനിനെ നീലിമ അടുത്തു കാണുന്നത്..സുമുഖനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു ഡോക്ടർ മിഥുൻ..

അവളോട് വിശേഷങ്ങൾ ചോദിക്കുകായണെങ്കിലും അവൾ ഈ ലോകത്തു ഒന്നും അല്ലെന്ന് അവന് മനസിലായി..ഒരു പുഞ്ചിരിയോടെ റൗണ്ടസ് എടുത്തിട്ട് അവൻ തിരിഞ്ഞു നടന്നു..പിന്നേ ഇടക്ക് ഒക്കെ മിഥുൻ വരുന്നത് പതിവാക്കി…ആദ്യം ഒക്കെ അവൾക്ക് അതൊരു ബുദ്ധിമുട്ടാണ് എന്ന് തോന്നിയെങ്കിലും പിന്നേ പതുക്കെ അവനോടുള്ള സമീപനം മാറി തുടെങ്ങി..

നീലിമയുടെ അഡ്മിഷൻ എല്ലാം ശരിയാക്കി..ബുക്ക്സ് ഒക്കെ വാങ്ങി..മിഥുന്റെ നിർദ്ദേശ പ്രകാരം ഹിമ അവൾക്കുള്ള ഡ്രസ്സ് എല്ലാം വാങ്ങിച്ചു..ഭയങ്കര മടി ആയിരുന്നു നീലിമക്ക് ക്ലാസ്സിൽ പോകാൻ..ഹോസ്പിറ്റലിൽ തന്നെ അവൾക്ക് താമസിക്കാൻ ഒരു മുറിയും അവൻ ശരിയാക്കി കൊടുത്തു..അവരുടെ തന്നെ ഹോസ്പിറ്റൽ ആണ് മനോരോഗികൾ അല്ലാതെ സാധാരണ രോഗികളും ഉള്ള ഒരു ഹോസ്പിറ്റൽ ആയിരുന്നു അത്..

ഹിമയാണ് ആദ്യമൊക്കെ നീലിമയെ കൊണ്ട് വിടുന്നതും തിരികെ കൊണ്ടുവരുന്നതും..പിന്നേ അവൾ തനിച്ചു ബസിൽ പോയി തുടെങ്ങി..അവളുടെ മാറ്റമെല്ലാം അവൻ രഹസ്യമായി ശ്രെധിച്ചു..ഹിമ ഒരു ദിവസം അവനോട് ചോദിച്ചു

” എന്താ ഡോക്ടറേ ഒരു ചുറ്റിക്കളി..”

അവൻ നീലിമയെ അവന് ഇഷ്ടം ആണെന്ന് ഹിമയോട് തുറന്നു പറഞ്ഞു..

“എടാ അത് അമ്മ സമ്മതിക്കോ..? “

” അമ്മയ്ക്കും ഇഷ്ടമാടി അവളെ..” മിഥുൻ പറഞ്ഞു..

നീലിമ പഠനത്തിൽ മിടുക്കിയായി മുന്നോട്ട് പോയി..ഒരു ദിവസം പ്രതീക്ഷിക്കാതെ ആണ് വൈകിട്ട് ബസുകാർ പണിമുടക്കിയത്..ക്ലാസ് കഴിഞ്ഞിറങ്ങിയ നീലിമ ബസ് ഒന്നും കാണാതെ വിഷമിച്ചു..

ഒപി കഴിഞ്ഞു റൂമിൽ ഇരിക്കുമ്പോൾ ആണ് സിസ്റ്റർ വിമല മിഥുനോട് ബസ് സമരത്തിന്റെ കാര്യം പറയുന്നത്..പെട്ടന്ന് ആണ് അവൻ നീലിമയുടെ കാര്യം ഓർത്തത്..ഹിമ ഇന്ന് വന്നിട്ടില്ല എന്ത് ചെയ്യും..അമ്മക്ക് എവിടേയോ പോകാൻ ഉള്ളത് കൊണ്ട് കാർ കൊണ്ടുവന്നില്ല ബൈക്ക് ആണ് കൊണ്ടുവന്നത്..പിന്നേ ഒന്നും ഓർത്തില്ല ഹെൽമെറ്റും എടുത്തു വണ്ടിയും ആയി ഒരു പറപ്പിക്കൽ ആയിരുന്നു..

കൂടെ പഠിക്കുന്നവർ പല വണ്ടിയിലും പോയെങ്കിലും നീലിമ അതിന് തുനിഞ്ഞില്ല..ഒരു അനുഭവം ഉള്ളതാണ് അവൾ ഓർത്തു..പെട്ടന്നാണ് ഒരു.ബൈക്ക് വന്ന് അവളുടെ മുന്നിൽ നിന്നത്..പേടിച്ചു ഒരടി അവൾ പിന്നോട്ട് മാറി..പെട്ടന്നു അയാൾ ഹെൽമെറ്റ് ഊരി മാറ്റി..മിഥുന്റെ മുഖം കണ്ടതും അവൾക്ക് ആശ്വാസം ആയി..

” വാടോ കയറിക്കോ..” മിഥുൻ പറഞ്ഞു.

ഒരു നിമിഷം ശങ്കിച്ചു നിന്നിട്ട് അവൾ ബൈക്കിൽ കയറി..അവനെ തൊടാതെ നീങ്ങിയാണ് ഇരിപ്പ്..വളരെ സാവധാനം ആണ് മിഥുൻ ബൈക്ക് ഓടിച്ചത്.

വർഷങ്ങൾ കടന്നുപോയി നീലിമ ഡിഗ്രിയുടെ റിസൾട്ട് കാത്തിരിക്കുകയാണ്..അതിനിടയിൽ LLB എൻട്രൻസും എഴുതി..ഒരു ദിവസം ഹിമയും നീലിമയും സംസാരിക്കുന്ന.കൂട്ടത്തിൽ മിഥുന്റെ കാര്യവും സംസാരിച്ചു.

” നീലിമ മിഥുന് തന്നെ ഒരുപാട് ഇഷ്ടമാണ്..തന്റെ പഠിത്തം.കഴിയാൻ കാത്തിരിക്കുകയാണ് അവൻ..” ഹിമ പറഞ്ഞു

അവൾക്കും മിഥുന്റെ ഇഷ്ടം അറിയാം. അവൾക്കും അവനെ ഇഷ്ടമാണ്..

അവൾ ഹിമയോടായി പറഞ്ഞു “

“ഡോക്ടർ..ഒരു ആണിന് സമ്മാനായി നൽകാനുള്ള പവിത്രത എന്നേ നഷ്ടമായവൾ ആണ് ഞാൻ..കളങ്കപ്പെട്ട ഒരു ശരീരം മാത്രം ആണ് എനിക്കുള്ളത്..അദ്ദേഹത്തോട് എനിക്ക് വേണ്ടി കാത്തിരുന്നു സമയം കളയാതെ നല്ലൊരു കുട്ടിയെ കണ്ടുപിടിച്ചു കല്ല്യാണം കഴിച്ചു ജീവിക്കാൻ പറയണം..” അതും പറഞ്ഞു അവൾ അവിടേ നിന്നും പോയി..

ഹിമ ഇതെല്ലാം മിഥുനോട് പറഞ്ഞു..റിസൾട്ട് എല്ലാം വന്നു..ഡിഗ്രിയും എൻട്രൻസും നീലിമ ഉന്നതമായ മാർക്കിൽ തന്നെ പാസ്സായി..പഠിത്തവും തിരക്കുമായി വീണ്ടും വർഷങ്ങൾ പോയി..മിഥുൻ നീലിമക്കായുള്ള.കാത്തിരിപ്പ് തുടർന്നു..

ഇന്ന് നീലിമ വക്കീൽ ആയിട്ട് എൻറോൾ ചെയുന്ന ദിവസം ആണ്..രാവിലെ തന്നെ മിഥുനും അമ്മയും ഹിമയും ചെറിയച്ഛനും എല്ലാം എത്തിയിരുന്നു..ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ ഹിമയും അമ്മയും ചെറിയച്ഛനും ചായ കുടിക്കാൻ പോയി..ആ സമയത്തു മിഥുൻ അവളെ ഔദ്യോഗികമായി പ്രൊപ്പോസ് ചെയിതു..

തന്റെ മുന്നിൽ നിൽക്കുന്ന മിഥുനെ അവളൊന്നു സൂക്ഷിച്ചു നോക്കി..എന്നിട്ടു പതുക്കെ പറഞ്ഞു …

” ഞാൻ എന്നെങ്കിലും ഒരുവലിയ കേസ് ഒറ്റക്ക് വാദിച്ചു ജയിച്ചാൽ..അന്ന് ഡോക്ടറുടെ ഈ കേസും ഞാൻ പരിഗണിക്കുന്നത് ആണ്..”

മിഥുന്റെ നിർദ്ദേശപ്രകാരം അവന്റെ അച്ഛന്റെ സുഹൃത്തിന്റെ ജൂനിയർ ആയി നീലിമ ജോയിൻ ചെയ്തു…

വീണ്ടും കാത്തിരിപ്പിന്റെ നാളുകൾ…നീലിമ ഒറ്റക്ക് കേസ് എടുത്തു തുടെങ്ങി..

അങ്ങിനെ ഇരിക്കെ ആണ് നീലിമക്ക് ഉണ്ടായത് പോലെ സമാനമായ ഒരു പീഡന.കേസ് ഉണ്ടായത്..വക്കീലിന് ഭീമമായ തുക ഫീസ് കൊടുക്കാനില്ലാതെ ആ കുടുംബം വിഷമിച്ചു..ആ കുട്ടി സീരിയസ് ആയി ഹോസ്പിറ്റലിൽ ആണ്…അങ്ങിനെ ഇരിക്കുമ്പോൾ ആണ് നീലിമ ആ കേസ് ഏറ്റെടുക്കുന്നത്..അവൾ ഏറ്റെടുക്കുന്ന ആദ്യത്തെ വലിയ കേസും അതായിരുന്നു…

കേസ് പഠിച്ചു തുടെങ്ങിയപ്പോഴേ അവൾക്ക് മനസിലായി അപ്പുറത്തുള്ളവർ ചില്ലറക്കാർ അല്ലെന്ന്..എല്ലാം പ്രമുഖരുടെ മക്കൾ…കേസിൽ നിന്നും പിന്മാറാൻ പല ഓഫറുകളും അവർ നീലിമക്ക് കൊടുത്തു..വഴങ്ങില്ല എന്ന് മനസിലായപ്പോൾ ഭീഷണി ആയി..ഇതെല്ലാം അറിഞ്ഞ മിഥുൻ അദൃശ്യമായ ഒരു സംരക്ഷണമായി അവൾക്കരുകിൽ ഉണ്ടായിരുന്നു..

വാദപ്രതിവാദങ്ങൾ പലതും നടന്നു..പലരും അവളോട് പിന്മാറാൻ പറഞ്ഞു പക്ഷേ നീലിമ കേസിന്റെ പുറകെ അലഞ്ഞു..തെളിവുകൾ ശേഖരിച്ചു സംഭവ സ്ഥലം സന്ദർശിച്ചപ്പോൾ ആണ് അവൾക്ക് ഒരു തെളിവ് കിട്ടിയത്..അത് അവൾക്ക് ആത്മവിശ്വാസം കൊടുത്തു…

നാളെ കേസിന്റെ വിധി പറയുന്ന ദിവസം ആണ്..രാത്രി അവൾ ഉറങ്ങിയില്ല.. അതുപോലേ അവൾക്ക് കാവലായി ഉറങ്ങാതെ ആ.മുറിക്ക് പുറത്തു മിഥുനുണ്ടായിരുന്നു..അവൾക്ക് അത് അറിയാം..അവനെ ഓർത്തപ്പോൾ അവളിൽ ഒരു പ്രണയത്തിന്റെ പുഞ്ചിരി വിടർന്നു..

രാവിലെ ഉണർന്നു..കുളിച്ചു പ്രാർത്ഥന എല്ലാം കഴിഞ്ഞു അവൾ പോകാനിറങ്ങി..അപ്പോഴേക്കും അമ്മയും മിഥുനും ഹിമയും വന്നു..വാദം കേൾക്കാൻ അവരും അവളുടെ കൂടെ പോയി..കാറിലെ കണ്ണാടിയിൽ കൂടി മിഥുൻ അവളെ നോക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..

കോടതി തുടെങ്ങി കേസ് വിളിച്ചു പ്രതിഭാഗം വക്കീൽ ശക്തിയായി അവർക്കുവേണ്ടി വാദിച്ചു…നീലിമയും ശക്തിയായി തന്നെ വാദിച്ചു..അവസാനം അവൾ ജഡ്ജിയോട് ഒരു തെളിവ് സമർപ്പിക്കാൻ ഉണ്ടെന്നു പറഞ്ഞു..ജഡ്ജി സമ്മതിച്ചു..

അത് ഒരു പേഴ്‌സ് ആയിരുന്നു..അതാണ് നീലിമക്ക് കിട്ടിയ ശക്തമായ തെളിവ്. അതിൽ പ്രതികൾ ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോയും..അയാളുടെ ഒറ്റക്കുള്ള ഫോട്ടോയും ഉണ്ടായിരുന്നു..

പേഴ്‌സ് ഉയർത്തി ജഡ്ജി ചോദിച്ചു.. ഇത് നിങ്ങളിൽ ആരുടെയാണ്..? അത് കണ്ട പ്രതികൾ ഒന്ന് പകച്ചു..

ജഡ്ജി ചോദ്യം ആവർത്തിച്ചു.. “എന്റെ ആണ് സാർ..” അതിൽ.ഒരുത്തൻ പറഞ്ഞു..

” ഇത് എന്നാ നഷ്ടപെട്ടത്..?” ജഡ്ജി ചോദിച്ചു..

അത്…സാർ..പിന്നേ..അവൻ നിന്നു വിക്കി.

പ്രതിഭാഗം വക്കീൽ എഴുന്നേറ്റു എതിർത്തെങ്കിലും ജഡ്ജി അയാളോട് ഇരിക്കാൻ പറഞ്ഞു..എന്നിട്ട് പ്രതികളെ നോക്കി സംഭവം വിവരിക്കാൻ പറഞ്ഞു..

അവർ പറഞ്ഞത് കേട്ട് ജഡ്ജിയുടെ മാത്രമല്ല അവിടേ കൂടി നിന്നിരുന്ന എല്ലാവരുടെയും ഹൃദയം തകർന്നു പോയി..എന്തിന് പ്രതിഭാഗം വക്കീൽ വരെ കരഞ്ഞു…

” ഇതിന് മുൻപ് ഇത്തരം പ്രവർത്തികൾ നിങ്ങൾ ചെയ്തിട്ടുണ്ടോ..? “

ജഡ്ജി ചോദിച്ചുകൊണ്ട് പ്രതികളെ നോക്കി..

” ഉണ്ട് സാർ വർഷങ്ങൾക്ക് മുൻപ് വേറെയൊരു പെൺകുട്ടിയോട്..”

” അത് എന്തായിരുന്നു..? “

പ്രതികൾ വിവരിച്ച കഥകേട്ട് നീലിമയ്ക്ക് തലകറങ്ങുന്നത് പോലെ തോന്നി മിഥുനും ഹിമയും അമ്മയുമെല്ലാം അവളെ തന്നെ നോക്കി..കാരണം അവർ പറഞ്ഞ വർഷങ്ങൾക്ക് മുൻപുള്ള കഥയിലെ ഇര അവളായിരുന്നു…

ജഡ്ജി തുടർന്നു..

.” കേസ് സംശയാതീതമായി തെളിഞ്ഞിരിക്കുന്നതിനാൽ നാലു പ്രതികളെയും മരിക്കുന്നത് വരെ ജീവപരന്ത്യം ശിക്ഷ വിധിക്കുന്നു..മാത്രമല്ല ഇവർക്ക് ഇടക്കാല ജാമ്യം കൊടുക്കനുള്ള അനുമതിയും നിഷേധിച്ചിരിക്കുന്നു.. നാലുപേരും കൂടി ആ കുട്ടിയുടെ ഹോസ്പിറ്റൽ ചിലവിനായി അൻപത് ലക്ഷം രൂപയും കൊടുക്കണം എന്നും ഈ കോടതി വിധിക്കുന്നു.. അഡ്വക്കറ്റ് നീലിമ..കോടതിയുടെ പ്രത്യേക പ്രശംസ അർഹിക്കുന്നു..” ജഡ്ജി പറഞ്ഞു നിർത്തി..

വിധി കേട്ട് എല്ലാവരും അവളെ അഭിനന്ദിച്ചു..അമ്മയും ഹിമയും എല്ലാം..മിഥുൻ മാത്രം മാറി നിന്നു..

അവന്റെ അടുത്തേക്ക് അവൾ നടന്നു ഒപ്പം അമ്മയും ഹിമയും..

അടുത്തെത്തിയ നീലിമ മിഥുനെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞു..

” ഡോക്ടറേ താങ്കളുടെ കേസിന്റെ വക്കാലത്ത് ഞാൻ ഏറ്റെടുക്കുകയാണ്… വക്കീൽ ഫീസ് ആയിട്ട് ഒരു താലിയുമായി വന്നോളൂ കേട്ടോ..”

അത് കേട്ട മിഥുൻ അവളെ നെഞ്ചിലേക്ക് ചേർത്തു നിർത്തി അവളുടെ നെറുകയിൽ പ്രണയത്തിന്റെ ആദ്യ സമ്മാനം ഒരു ചുംബനം ആയി നൽകി..അവൾ അവനിലേക്ക് ചേർന്നു നിന്നു….

ശുഭം