STORY WRITTEN BY SARATH KRISHNA
===================
കൂടെ ജോലി ചെയ്യുന്ന ജോൺസൻ പറഞ്ഞ സംശയം കേട്ടാണ് സേതു രജിസ്റ്റർ ഓഫീസിൽ എത്തിയത്….
അവിടെ ഉണ്ടായിരുന്ന ആൾകൂട്ടാതെ ശ്രദ്ധിക്കാതെ സേതു തിടുക്കത്തിൽ നോട്ടീസ് ബോർഡിന്റെ അരികിലേക്ക് നീങ്ങി….
ബോർഡിൽ കിടക്കുന്ന ഒട്ടനവധി നോട്ടീസുകൾ സേതു വേഗത്തിൽ മറിച്ച് നോക്കുന്നത് ച എന്താനില്ലതെ ചുറ്റുമുള്ളവർ ശ്രദ്ധിക്കുണ്ടായിരുന്നു…
നിമിഷങ്ങൾ നീണ്ട തിരച്ചിലിന് ഒടുവിൽ സേതു കണ്ടു സ്വന്തം മകളുടെ ഫോട്ടോ പതിപ്പിച്ചട്ടുള്ള വിവാഹ പത്രിക…
ആ പേപ്പറിലെ പേര് സ്വന്തം മകളുടെ തന്നെ ആണോന്ന് സേതു പലകുറി വായിച്ചു നോക്കി ..
പെട്ടന്ന് അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി …..
ശരീരം ആകെ തളരുന്നു….
തളർച്ചയുടെ ദയനീയ അവസ്ഥയിൽ വരാന്തയിലെ കസേരകളിലേക്ക് സേതു കണ്ണോടിച്ചു …
അയാളുടെ നിസ്സഹായാവസ്ഥ മനസിലാക്കി എന്നോണം അടുത്തു ഇരുന്നിരുന്ന ചെറുപ്പക്കാരൻ പറഞ്ഞു ..
അങ്കിള് ഇവിടെ ഇരുന്നോള്ളൂ …
ആ ചെറുപ്പക്കാരന്റെ മുഖത്തേക് നോക്കി കൊണ്ട് ഇടറുന്ന സ്വരത്തോടെ സേതു ചോദിച്ചു.
“മോനെ ഇവിടെ എഴുതിരിക്കുന്ന പേരു അശ്വതി സേതു നാഥൻ എന്ന് തന്നെ ആണോ?
അതെ എന്നാ ആ ചെറുപ്പകന്റെ മറുപടി കേട്ടപാടെ സേതു തിടുക്കത്തിൽ രജിസ്റ്റർ ഓഫീസിന്റെ പടികൾ ഇറങ്ങി….
പുറത്ത് കാത്ത് കിടന്നിരുന്ന ഓട്ടോറിക്ഷയിലേക്ക് കയറി സേതു ഒരു നിമിഷം പരിസരം മറന്നു ഇരുന്നു….
ഓട്ടോക്കാരന്റെ തിരിഞ്ഞു നോട്ടത്തിന്റെ് മറുപടിയായി സേതു പറഞ്ഞു
വീട്ടിലേക്ക് പോകാം ….. പുറത്തെ കാഴ്ചകൾ പിന്നിലേക്ക് മായുമ്പോൾ വർഷങ്ങളും പിന്നിലേക്ക് മായുന്ന പോലെ സേതുന് തോന്നി…
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ്പ് ഇതേപോലെ ഒരു ദിവസമാണ്.. ലക്ഷ്മിയെ സേതു നാൽപാട് തറവാട്ടിൽ നിന്ന് വിളിച്ചീറക്കി കൊണ്ടു വന്നത്..
എല്ല സുഖങ്ങളും ഉപേക്ഷിച്ചു അവൾ സേതുവിന് ഒപ്പം ഇറങ്ങി വന്നു …
ആ തറവാട് മുറ്റത്തു വെച്ച് സേതു ഒരു കാര്യമേ ലക്ഷ്മിയോടയ് പറഞ്ഞുള്ളു ഇനി ഈ മുറ്റത്തേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല …
ആ പടിപ്പുര പിന്നിടുമ്പോൾ എനിക്ക് നീയും നിനക്ക് ഞാനും മാത്രമായ ഒരു ലോകമേ ഉണ്ടാക്കു ….
സമ്മതമാണെങ്കിൽ കൂടെവരം….
മറിച്ചൊന്നും പറയാതെ സേതുവിനൊപ്പം ലക്ഷ്മി ഇറങ്ങി..
ആ പടിപ്പുര കടക്കും നേരം അവൾ അവസാനമായി പിന്നിലേക് തിരിഞ്ഞു നോക്കി …
നിറഞ്ഞ മിഴികളോടെ അവൾ പോകുന്നതും നോക്കി ഉമ്മറത്തെ തൂണിൽ ചാരി കൊണ്ട് അച്ഛൻ നിൽക്കുന്നു..
ആ നിൽപ്പ് കണ്ടപ്പോൾ തന്നെ മറ്റാരുടെയും മുഖം ശ്രദ്ധിക്കുവാൻ അവൾക്കായില്ല…
കരഞ്ഞുകൊണ്ട് ലക്ഷ്മി സേതുവിന്റെ കൈയിൽ കൂടെ ചേർത്ത് പിടിച്ചു…
ഒരു ജീവിതമുണ്ടങ്കിൽ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ച അവരെ ആ നാട് നോക്കി കണ്ടത് പണത്തിന്റെയും തറവാട് മഹിമായുടെയും വേർ തിരിവിലയിരുന്നു…
എല്ലാം മനസിലാക്കി സ്നേഹിച്ചു തുടങ്ങിയ അവർക്ക് അവരുടെ പ്രണയത്തെ എതിർത്തവരോട് ഞങ്ങൾ സ്നേഹിച്ചു പോയി മറക്കാൻ കഴിയാത്ത വിധം എന്നാ
ഉത്തരം മാത്രമേ അവർക്ക് പറയാൻ ഉണ്ടായിരുന്നുള്ളു…..
ആ മണ്ണിട്ട നാട്ടു വഴിയിലൂടെ അവൾ സേതുവിനൊപ്പം നടന്നു….
അവർക്കു അഭിമുഖമയി വന്ന പലരും വഴി മാറി നിന്ന് അവരെ തന്നെ നോക്കി നിന്നു..
ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി അവർ നടന്ന് നീങ്ങുമ്പോ മറ്റു ചിലർക്കൊക്കെ ഒരു കാഴ്ച വസ്തുവായി അവർ മാറി…
പലരുടെയും കണ്ണുകളിൽ സേതുവും ലക്ഷ്മിയും ആ നാടിനു അന്യരായ വരെ പോലെ തോന്നി…ജനിച്ചു വളർന്ന നാട് ആ നിമിഷങ്ങളിൽ അവരെ അങ്ങനെയാണ് നോക്കി കണ്ടത്…
സേതു ഒന്നും ശ്രദ്ധിക്കാതെ ഇടറാത്ത മനസുമായി മുന്നിലേക്ക് മാത്രം നോക്കി നടന്നു..
ആ കാഴ്ചക്കാരുടെ കൂട്ടത്തിൽ സേതുവിന്റെ സുഹൃത്തുക്കൾ ഉണ്ടായത് പോലും അയാളെ അത്ഭുതപ്പെടുത്തിരുന്നില്ല….
എല്ലാം കണ്ട് കരഞ്ഞ് തളർന്ന മുഖവുമായി ലക്ഷ്മി സേതുവിന്റെ കൈയിൽ ഒന്നും കൂടെ ചേർത്ത് പിടിച്ചു…
ആ കടന്നു വന്ന ബസിനൊപ്പം ലക്ഷ്മിയും സേതുവും ആ നാടിനോട് എന്നേക്കുമായി വിട പറഞ്ഞു……
ബന്ധങ്ങളുടെ കുറവ് എന്നതിൽ ഉപരി സേതു ലക്ഷ്മിക്ക് ഒരു കുറവും വരുതിയിരുന്നില്ല…
സ്നേഹിച്ച പെണ്ണിനെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വരുമ്പോ തന്റെ മുന്നിൽ മുഖം തിരിച്ചവരോട് ജയിച്ചു കാണിക്കണമെന്ന് വാശി ആയിരുന്നു സേതുവിന്റെ ഉള്ളിൽ …
ഓഫീസ് കോർട്ടേസിലെ ഇടുങ്ങിയ മുറിയിലെ ചുമരുകൾക്കുള്ളിൽ ലക്ഷ്മി ഒതുങ്ങി കൂടിയപ്പോഴും
അവരുടെ ദാമ്പത്യത്തിലെ ചില പിണക്കങ്ങളുടെ നിമിഷങ്ങളിൽ ഒരിക്കൽ പോലും അയാൾക്ക് വേണ്ടി താൻ എല്ലാം ഉപക്ഷിച് വന്നവളാന്നെന്ന് അവൾ പരിഭാവിച്ചട്ടില്ല….
പിന്നീടുള്ള അവരുടെ ജീവിതത്തിലെ സ്വകാര്യമായ നിമിഷങ്ങളിലെ സംസാരത്തിൽ പോലും നാൽപാട് തറവാടും അവിടുത്തെ ഓർമ്മകളും തിരിച്ചു വന്നിട്ടില്ല…
ജീവിതത്തിലെ സന്തോഷ നിമിഷങ്ങളിൽ അവർ കാത്തിരുന്നത് അവരുടെ ജനിക്കാൻ പോകുന്ന മകൾക്ക് വേണ്ടിയാണ്..
താൻ ഒരു അമ്മയാകാൻ പോകുന്നു എന്നറിഞ്ഞ നിമിഷം മുതൽ ലക്ഷ്മി കാത്തിരുന്നത് ഒരു പെണ്കുഞ്ഞിന് വേണ്ടി ആയിരുന്നു..
ആ വർഷത്തിലെ ആഗസ്റ്റ് മാസം അവസാനമാണ് ലക്ഷ്മിക്ക് പ്രസവ തിയതി ഡോക്ടർ നിശ്ചയിച്ചിരുന്നത്…
ഒരു ദിവസം പതിവില്ലാത്ത ഉച്ച ഉറക്കത്തിൽ നിന്ന് സേതു എണീറ്റത് നിർത്താതെ ശബ്ധിക്കുന്ന ടെലിഫോൺ കാൾ കേട്ടിട്ടാണ്….
പാതി ഉറക്കത്തിൽ ഹലോ എന്നാ ചോദ്യത്തിന് അപ്പുറം തേങ്ങി കരയുന്ന ലക്ഷ്മിയുടെ സ്വരമാണ് കേട്ടത്
“സേതു ഏട്ടാ എനിക്ക് വേദന സാഹിക്കൻ ആകുന്നില്ല ….
ഫോണിന്റെ അങ്ങേ തലയിൽ ബീപ് ശബ്ദം മുഴങ്ങിയതും ഫയൽകൾക് ഇടയിൽ നിന്ന് കണ്ണട പരതി എടുത്ത് കൊണ്ട് സേതു സാമുവേൽന്റെ കാബിൻലേക്ക് ഓടി …
ആ നഗരത്തിൽ സേതുവിനും ലക്ഷ്മിക്ക് പരിചയക്കാരയും ബന്ധുക്കളെയും സാമുവേലും അയാളുടെ ഭാര്യ ആനിയും മാത്രമേ ഉണ്ടായിരുന്നുള്ളു……
“”സാമുവേൽ ഞാൻ വിട്ടിലേക് പോകുവാണ് ലക്ഷ്മിക്ക് പെയിൻ തുടങ്ങിയെന്ന് പറഞ്ഞ് കാൾ വന്നിരുന്നു …
ഞാൻ പോകുന്നു …
സേതു നില്ക്കു…..!! ഞാനും വരം
സാമുവേൽ ആനിയെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നാൽ മതി ..
സേതു വീട്ടിൽ എത്തിയപ്പോ വാതിൽ പാതി ചാരിട്ടെ ഉള്ളു ഫോണിന് അടുത്ത് ലക്ഷ്മി വീണു കിടക്കുന്നു …
അവളെ അയാൾ തന്റെ മടിയിൽ കിടത്തി…
പാതി തുറന്ന മിഴികളോടെ അവൾ സേതുവിന്റെ കവിളിൽ തലോടി അവളുടെ കൈകൾ ഊർന്നു താഴെക്ക് വീണു ..
സേതു അവളെ കോരി എടുത്ത് കൊണ്ട് പുറത്ത് കിടന്നിരുന്ന ടാക്സി ലക്ഷ്യമാക്കി ഓടി …
ഡോർ തുറക്കുന്നത്തിന് മുൻപ് സേതു ഡ്രൈവറോട് പറഞ്ഞു സിറ്റി ഹോസ്പിറ്റൽ.. ….
ഹെഡ് ലൈറ്റ് കത്തിച്ച് ആ ടാക്സി നഗരത്തിന്റെ തിരകർന്ന പാതയിലൂടെ പാഞ്ഞു ….
വേഗം പോകാനായി ഡ്രൈവർനോട് സേതു പല കുറി ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു …
വേദന സഹിക്കാനാവാതെ സേതുവിന്റെ മടിയിൽ കിടന്നു കൊണ്ട് ലക്ഷ്മി അബോധാവസ്ഥയിലും കരയുണ്ടായിരുന്നു…
അധികം വൈകാതെ തന്നെ കാർ ഹോസ്പിറ്റൽ ഗേറ്റ് കടന്നു …
ഡോർ തുറന്ന് ഉള്ളിലേക്ക് നോക്കി സ്ട്രെച്ചർ എന്ന് അയാൾ ഉച്ചത്തിൽ വിളിച്ച് പറഞ്ഞു…
വിളി കേട്ട് ഓടി വന്ന മൂന്ന് നഴ്സ്മാർ കാറിന് ചുറ്റും കൂടി….
അവർ ലക്ഷ്മിയെയും കൊണ്ട് ലേബർ റൂം ലക്ഷ്യമാക്കി വേഗതയിൽ നീങ്ങി…
രാധ ഡോക്ടർ നെ ഒന്ന് വിളികവോ ഞങ്ങളെ അവരെയാണ് കൺസെൽറ് ചെയ്തിരിക്കുന്നത്..
സേതു റിസപ്ഷനിലെ പെൺകുട്ടിയുടെയോടയ് പറഞ്ഞു …
ഓക്കേ സർ ..
എവിടെ ആണ് ലേബർ റൂം…??
നേരെപോയി വലത് വശത്ത് ആയി ആണ്…
വഴി അറിഞ്ഞതും ആശുപത്രി വരന്തയിലൂടെ സേതു ലേബർ റൂം ലക്ഷ്യമാക്കി ഓടി…
ആ വരാന്തയുടെ അറ്റമാവസാനിക്കുന്ന ലേബർ റൂമിന്റെ വ്യക്തത ഇല്ലാത്ത ചില്ലിന്റെ വെട്ടത്തിലുടെ സേതു അകത്തേക്കു നോക്കി ..
ലക്ഷ്മിക്ക് ചുറ്റും നിറയെ നഴ്സ്മാർ ഒന്നും വ്യക്തമല്ല …
സേതു മുറിയുടെ മുന്നിലെ കസേരയിൽ പോയി ഇരുന്നു…
പെട്ടന്ന് ആ ലേബർ റൂമിന്റെ വാതിൽ തുറന്ന് വന്ന നഴ്സ് ലക്ഷ്മിയുടെ കൂടെ ആരാ വന്നിരിക്കുന്നതെന്ന് ചോദിച്ചു …
അടുത്ത് ചെന്ന സേതുവി ന്റെ കൈയിലേക്ക് താലി മാലയും അവൾ നിത്യം ഇടറുളാ ആഭരണങ്ങളും കൊടുത്തു .
“സിസ്റ്റർ എങ്ങനെ ഉണ്ട് എന്റെ ലക്ഷ്മിക്ക് കുഴപ്പം ഒന്നുമില്ലലോ ..??
ഡോക്ടർ ഇപ്പോ വരും നിങ്ങൾ എങ്ങും പോകരുത് കുറച്ച് പേപ്പറിൽ ഒപ്പിടാൻ ഉണ്ടന്നും പറഞ്ഞ് അവർ ലേബർ റൂമിന്റെ വാതിൽ അടച്ചു.
സേതുവിന് മുന്നിലൂടെ ഒന്ന് രണ്ട് നഴ്സ്മാർ പിന്നെയും ലേബർ റൂമിലേക്കു കയറി…
കുറച്ച് നേരെത്തെ നിശ്ശബ്ദതക് ശേഷം രാധ ഡോക്ടർ സേതുവിനു മുന്നിൽ എത്തി …
ഡോക്ടറിനെ കണ്ടപ്പോ ഇരുന്നിരുന്ന കസേരയിൽ നിന്ന് എണീറ്റ് സേതു ഇടറിയ സ്വരത്തിൽ ചോദിച്ചു..
ഡോക്ടർ എന്റെ ലക്ഷ്മി …
സേതു പേടിക്കാതെ ഇരിക്കു ഞാൻ ഒന്ന് നോക്കട്ടെ .. …
ആനിയും സാമുവലും അധികം വൈകാതെ തന്നെ അവിടെ എത്തി…
സേതു.. ഡോക്ടർ എന്ത് പറഞ്ഞു…..?
സാമുവേൽന്റെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് അറിയാതെ സേതു ലേബർ റൂമിലേക് വിരൽ ചൂണ്ടി….
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ആ ലേബർ റൂമിന്റെ വാതിൽ തുറന്നു ഒരു നഴ്സ് സേതുവിനോടയി പറഞ്ഞു
അതിയവശ്യമായി b പോസ്റ്റീവ് ബ്ലഡ് വേണം…
ബ്ലഡ് ബാങ്ക്ലേക് ഉള്ള വഴി ചോദിച്ചതെല്ലാം സാമുവേൽ ആണ് …
ഡോക്ടർ വിളിച്ചത് അനുസരിച്ച് സേതു ലേബർ റൂമിലേക് കടന്നു…
ലക്ഷ്മി കിടക്കുന്ന കട്ടിൽ അവർ കാർട്ടനുകൾ കൊണ്ട് മറച്ചിരിക്കുന്നു…
അല്പം നീങ്ങി രാധ ഡോക്ടർ ഇരിക്കുന്നുണ്ട്…
സേതു വരൂ….
ഇവിടെ ഇരിക്കു …
സേതു ഡോക്ടനോട് ചോദിച്ചു..
എന്താണ് എന്റെ ലക്ഷ്മിക് … ?
സേതു നിങ്ങൾ ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം
ലക്ഷ്മിയുടെ കൊണ്ടിഷൻ വളരെ മോശമാണ് ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് ..
ബട്ട് തങ്ങളുടെ കുട്ടി സേഫാണ് എന്തായാലും തങ്ങൾ ഈ പേപ്പർകളിൽ ഒപ്പിടു..
ഞങ്ങൾ ലക്ഷ്മിയെ ഓപ്പറേഷനായി കൊണ്ട് പോകുവാണ്..
സേതു ധൃതിയിൽ ആ കടലാസുകളിൽ എല്ലാം ഒപ്പു വെചു…
ഡോക്ടർ എനിക്ക് ലക്ഷ്മിയെ ഒന്ന് കാണണം
സോറി സേതു ഇപ്പോ പറ്റില്ല തിയേറ്ററിലേക്ക് കൊണ്ട് പോകുന്ന വഴി കാണാം…
സേതു ലേബർ റൂമിന്റെ വാതിൽ തുറന്നു പുറത്തു വന്നു …
പുറത്ത് ബ്ലേഡുമായി സാമുവേൽ കടന്നു വരുണ്ടായിരുന്നു സാമുവേൽ ആ കുപ്പികൾ നഴ്സ്നെ ഏൽപ്പിച്ച് കൊണ്ട് .
സേതുവിനോട് ചോദിച്ചു
എന്താ സേതു ഡോക്ടർ പറഞ്ഞത് …..
അത് വരെ വിങ്ങി പൊട്ടി നിന്ന സേതു സമുവേലിനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു
ഇനി ചിലപ്പോ എനിക്ക് എന്റെ ലക്ഷ്മിയെ തിരിച്ചുകിട്ടില്ല സാമുവേൽ………..
‘ആ നിമിഷം ലേബർ റൂമിന്റെ വാതിൽ തുറന്ന് ലക്ഷ്മിയെ ട്രെച്ചറിൽ തള്ളി കൊണ്ട് മൂന്ന് നഴ്സ്മാർ പുറത്തേക്കു വന്നു
ലക്ഷ്മിയുടെ കവിളിൽ തലോടി കൊണ്ട് ആ നെറുകയിൽ സേതു ചുംബിച്ചു …
അവർക്ക് പിന്നിലായി വന്ന രാധ ഡോക്ടർ നഴ്സ്മാരോട് തിടുക്കം കൂട്ടി …
സേതുവിനെ സാമുവേൽ അവിടുത്തെ ചെയറീൽ ഇരുത്തിട്ട് ഡോക്ടറിനോട് ചോദിച്ചു
എന്താണ് ലക്ഷ്മിക്ക് … ??
സ്ട്രെച്ചർന് പിന്നിൽ നടക്കുന്ന വേഗതയിൽ ഡോക്ടർ സമുവേൽനോട് ആയി പറഞ്ഞു
we will try അവർക്ക് ഒപ്പം ആനിയും കൂടെ പോയി…
തളർന്നു ഇരിക്കുന്ന സേതുവിനെ സമാധാനിപ്പിക്കാനായി വാക്കുകൾ കൊണ്ട് സാമുവേൽ ഏറെ ബുദ്ധിമുട്ടി…
സേതുവിനെയും കൊണ്ട് സാമുവേൽ ഓപ്പറേഷൻ തിയേറ്റർൽ മുന്നിൽ എത്തി..
ആ വരാന്തയിലെ ചുമരിനോട് ഇഴുകിച്ചേർന് സേതു നിന്നു ….
ആ നിൽപ്പ് മിനിറ്റുകൾ നീണ്ടു ഒടുവിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി കൊണ്ട് ലക്ഷ്മി എന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു..
സാർ വീട് എത്തി ….
ഓർമ്മകളുടെ ലോകത്ത് നിന്ന് സേതു കണ്ണുകൾ തുറന്നു …
എന്താ സാറിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നെ. ….? .
ഒന്നുമില്ലഡോ… ഈ കണ്ണട മാറ്ററായി… എത്ര ആയി’…?
70 രൂപ…”
ഓട്ടോയിൽ നിന്ന് ഇറങ്ങി വീടിന്റെ പടികൾ കയറി…
വീടിന്റെ മുറ്റത്ത് സമുവേലും ആനിയും നിൽക്കുന്നു
“” ഏറെ നേരമായോ സാമുവേൽ വന്നിട്ട് ..??
കുറച്ചായി സേതു ..
പിന്നെ സേതു എന്നെ അശ്വതി വിളിച്ചിരുന്നു ..
അവൾ എല്ലാം ഞങ്ങളോട് പറഞ്ഞു …
അച്ഛനെ ഫേസ് ചെയ്യാനുള്ള മടി കാരണമാണ് അവൾ ഇപ്പോഴും ഇവിടെ വരാത്തത് ….
അച്ഛനെ എല്ലാം പറഞ്ഞു മനസിലാക്കണമെന്നും പറഞ്ഞ് ഞങ്ങളെ ഇപ്പോ ഇങ്ങോട്ട് വിട്ടതും അവളാണ്
ആനി സേതുവിനോട് പറഞ്ഞു..
കഴിയുമെങ്കിൽ സേതു അവളോട് ക്ഷമിക്കണം എത്രയൊക്കെ ആയാലും അവൾ നമ്മുടെ കുട്ടി അല്ലെ…
ശരിയാണ് ലക്ഷ്മി പോയതിൽ പിന്നെ ഒരു അമ്മയുടെ സ്നേഹം അശ്വതി അറിഞ്ഞത് അവളിൽ നിന്നാണ് ..
ഒരു അച്ഛന് മകളുടെ കാര്യങ്ങൾ അറിയുന്നതിന്റെ പരുതികൾക്കുമപ്പുറം ആനി അശ്വതിയുടെ എല്ല കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു…
സേതുവിനോട് സാമുവേൽ ചോദിച്ചു..
അവരോടു ഞാൻ ഇങ്ങോട്ട് വരൻ പറയട്ടെ സേതു….?
പറഞ്ഞോളൂ …
സാമുവേൽ ഇത് ഈ വീടിന്റെ താക്കോലാണ് അവൾ വരുമ്പോ നിങ്ങൾ ഇത് അവളെ ഏൽപ്പിക്കണം …
അച്ഛന് അവളോട് പരിഭവമോ ദേഷ്യമോ ഇല്ലെന്ന് പറയണം ….
ഞാൻ ഒരു യാത്ര പൂവാണ് സാമുവേൽ ഒരു ഇരുപത്തിരണ്ട് വർഷങ്ങൾ പിന്നിലേക് ഒരു യാത്ര ..
എന്റെയും ലക്ഷ്മിയുടെയും നാട്ടിലേക്ക് …
വർഷങ്ങൾക്ക് മുൻപ് അവളെ ആ തറവാട്ടിൽ നിന്ന് വിളിച്ചീറക്കി കൊണ്ട് വരുമ്പോ
തേങ്ങി കരഞ്ഞ ഒരു അച്ഛന്റെ മുഖം ഇന്നും എന്റെ മനസിലുണ്ട് ആ അച്ഛൻ അന്ന് അനുഭവിച്ച വേദനയുടെ ആഴം ഇന്ന് ഞാൻ മനസിലാക്കുന്നു..
എല്ല സുഖങ്ങളും ബന്ധങ്ങളും എനിക്ക് വേണ്ടി ഉപേക്ഷിച്ചു ആ പടി കടന്ന് വന്ന എന്റെ ലക്ഷ്മി പിന്നെ ഒരിക്കൽ പോലും എന്നോട് ആവശ്യപ്പെട്ടട്ടില്ല ഒരു തവണയെങ്കിലും അവളുടെ അച്ഛനെയും അമ്മയെയും കാണണമെന്ന്…
ഞാൻ മനസിലാക്കേണ്ടതായിരുന്നു സാമുവേൽ നമ്മളെ സ്നേഹിക്കുന്നവരുടെ ചില ആഗ്രഹങ്ങൾ അവർ പറയാതെ തന്നെ നമ്മൾ തിരിച്ചറിയണമെന്ന സത്യം …
ശരിക്കും പറഞ്ഞാൽ ഞാൻ സെൽഫിഷാണ് .. അല്ലെ സാമുവേൽ …..??
ആനി ചോദിച്ചു…
എന്തിനാ സേതു ഇപ്പോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്
ഞാൻ പറഞ്ഞത് സത്യമല്ലേ ആനി …??
ശരിക്കും പറഞ്ഞ എനിക്ക് വേണ്ടി എല്ലാം നഷ്ടപ്പെടുത്തേണ്ടി വന്നത് എന്റെ ലക്ഷ്മിക്ക് അല്ലെ …??
അച്ഛൻ അമ്മ കൂടാപിറപ്പുകൾ ..
ഒരു തരത്തിൽ പറഞ്ഞ അവളുടെ ജീവൻ പോലും…
അന്ന് ഡോക്ടർ എന്നോട് അവളുടെ മരണകാരണം പറഞ്ഞത് വേദന തുടങ്ങി കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയാഞ്ഞത് കൊണ്ടാണെന്ന്..
ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന അവസ്ഥയിൽ പോലും ഞാൻ അവളുടെ നിസ്സഹായാവസ്ഥയെ മനസിലാക്കില്ല …
ലക്ഷ്മിയുടെ അച്ഛൻ പിണക്കം മാറി ഞങ്ങളെ തിരിച്ചു വിളിച്ചപ്പോഴും എന്റെ ചീപ് ഈഗോ ഞങ്ങളെ പോകാൻ അനുവദിച്ചില്ല …
ആ സമയം എന്റെ ലക്ഷ്മിയുടെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഇന്നും എന്റെ ലക്ഷ്മി എനിക്കൊപ്പം ഉണ്ടായേനെ
എന്റെ മകൾക്ക് അവളുടെ അമ്മയെ നഷ്ടപ്പെടിലായിരുന്നു…
അവൾ എനിക്ക് വേണ്ടി എല്ലാം ഉപക്ഷിച്ചപ്പോഴും അവൾക്ക് വേണ്ടി എനിക്ക് ഒന്നും നഷ്ടപ്പെടുത്താൻ ഉണ്ടായിരുന്നില്ല….
ഓർമ്മ വെക്കും മുൻപ് അമ്മ പോയി…
പിന്നെ എങ്ങനെയോ വളർന്നു
അച്ഛൻ മരണക്കിടക്കയിൽ കിടക്കുമ്പോ വീട് സ്വന്തം പേരിലാക്കാൻ പെടപ്പാട് പെട്ട ഒരു ചേട്ടന്റെ മുഖം മാത്രമേ ബന്ധു എന്നാ പേരിൽ ഇപ്പോഴും മനസിലുള്ളു…
എനിക്ക് പറ്റിയ തെറ്റുകളെ ഇന്ന് ഞാൻ തിരിച്ചറിയുന്നു …
എനിക്ക് ഒരു വട്ടം പോകണം എന്റെ ലക്ഷ്മിയുടെ അടുത്തേക്ക് ….
ആ നാൽപ്പാട് തറവാട്ടിലേക്ക്…
ആ പടിപ്പുര മുറ്റത്തു നിന്ന് കൊണ്ട് ആ അച്ഛനോടും അമ്മയോടും എനിക്ക് മാപ്പ് ചോദിക്കണം.. ….
അവളും അവിടെ ഉണ്ടാകും എന്റെ ലക്ഷ്മി …
“എങ്കിൽ ഞാനും വരം സേതു “
വേണ്ട സാമുവേൽ അശ്വതി വരുമ്പോൾ നിങ്ങൾ ഇവിടെ വേണം
ഒരു നവവധുവിന്റെ എല്ല ചടങ്ങുകളും നിങ്ങൾ എന്റെ മോൾക്കായി ഒരുക്കണം …
ഒരു അച്ഛന്റെ സ്ഥാനത് നിന്ന് അവളെ അനുഗ്രഹിക്കാൻ നിങ്ങൾ ഇവിടെ വേണം സേതു
ആനി പേടിക്കണ്ട ഞാൻ മടങ്ങി വരും ….
എന്റെ മകൾ പുതിയ ഒരു ജീവിതം തൂങ്ങുമ്പോ എന്റെ ആ പഴയ വാശി കാരണം ഒരു അച്ഛന്റെ സ്നേഹം അവൾക്ക് ഇനി നഷ്ട്ടയപ്പെട്ടുകൂടാ ..
അങ്ങനെ സംഭവിച്ചാൽ എന്റെ ലക്ഷ്മിയുടെ ആത്മാവ് എന്നോട് ക്ഷമിച്ചുന്ന് വരില്ല…
അശ്വതിയെ എന്റെ കൈകളിലേക്ക് ഏല്പിച്ചാണ് അവൾ പോയത് എത്ര ഒകെ ആയാലും അവൾ എന്റെ മകൾ അല്ലെ സാമുവേൽ…
ഞാൻ ഇറങ്ങുന്നു ……
സേതു വീടിന്റെ പടികൾ ഇറങ്ങി നടന്നു….ആ പഴയ തറവാട്ട് മുറ്റത്തേക്ക്..
(ഞാൻ ആദ്യമായി എഴുതിയ രചന …ഓർമ്മകളിൽ നിന്ന്….)