കരഞ്ഞു കൊണ്ട് വന്ന രേവതിയെ കണ്ട അവരെല്ലാവരും പരിഭ്രമിച്ചു..പിന്നേ കാര്യം അറിഞ്ഞപ്പോൾ…

ശിവപുരം

Story written by Sony Abhilash

======================

“ശിവപുരം ശിവപുരം..”

ഈ ശബദം കേട്ടാണ് രേവതി കണ്ണുകൾ തുറന്നത്..അവൾ പതുക്കെ പുറകിലേക്ക് തിരിഞ്ഞു നോക്കി.അപ്പോൾ പുറകിലിരുന്ന കണ്ടക്ടർ അവളോട് പറഞ്ഞു”

“ചേച്ചീ ഇത് അവസാന സ്റ്റോപ്പ് ആണ് ഇവിടെ ഇറങ്ങിക്കൊള്ളൂ..”

കൈയിലുള്ള ബാഗ് എടുത്ത് അവൾ പുറത്തെക്ക് ഇറങ്ങി..അവളുടെ ജീവിതം മാറ്റി മറിക്കാനിരിക്കുന്ന കാര്യങ്ങള് അറിയാതേ.. ബസ് സ്റ്റോപ്പിൽ ഇറങ്ങിയരേവതി ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതേ നിന്നു.അപ്പോൾ ആണ് അത് വഴി ഒരാള് വന്നത്.

പെട്ടന്നു അവൾ അയാളേ വിളിച്ചു..”ചേട്ടാ”..

വിളി കേട്ടു തിരിഞ്ഞു നിന്നഅയാൾ അവളെ ഒന്നു സൂക്ഷിച്ചു നോക്കി,.. എന്നിട്ടു ചോദിച്ചു

“കുട്ടി ഏതാ ഇവിടെ കണ്ടിട്ടില്ലല്ലോ ?

അവൾ പറഞ്ഞു “ഞാൻ കുറച്ചു ദൂരത്തു നിന്നും ആണ് വരുന്നത്..ഇവിടെ ഈ ഹോട്ടൽ നടത്തുന്ന രാമേട്ടൻ ആരാണ്..? അവളെ ഒന്ന്‌ കൂടി നോക്കിയിട്ട് അയാൾ ഒരു കട ചൂണ്ടി കാട്ടി പറഞ്ഞു

” “അതാണ്..” അയാൾക്ക് ഒരു പുഞ്ചിരിയും നല്‌കി അവൾ അങ്ങോട്ട് നടന്നു.

കടയുടെ മുന്നിൽ വന്ന് നില്കുന്ന ആളേ കണ്ടു രാമേട്ടൻ ഇറങ്ങിവന്നു.

“ആരാ..മനസിലായില്ല”..അവൾ പറഞ്ഞു

“ഞാൻ രേവതി..സീത ടീച്ചറ് പറഞ്ഞ..”

” ഓ ഇപ്പോ മനസിലായി മോളു കയറി ഇരിക്കു..”

രാമേട്ടൻ വേഗം അവൾക്ക് ചായ കൊടുത്തു..അവൾ ആ ചായ കുടിച്ചു.ആ സമയത്തു യാത്രയുടെ കാര്യങ്ങള് പുള്ളി ചോദിച്ചു.

കടയിൽ ഉള്ള പണിക്കാരനോട് ഇപോൾ വരാം എന്ന് പറഞ്ഞു രമേട്ടൻ അവളെയും കൂട്ടി നടന്നു..നടക്കുന്നതിനിടയിൽ ഇവിടെ അടുത്തു തന്നെ ആണ് വീട്, അവൾക്ക് താമസിക്കാനുള്ള മുറി അവിടേ റെഡി ആണ്ന്നും പറഞ്ഞു.വീട്ടിലെത്തിയ രമേട്ടൻ രാധാ..എന്ന് നീട്ടി വിളിച്ചു.അത് കേട്ട് അകത്തു നിന്നും രമേട്ടന്റെ.ഭാര്യ ഇറങ്ങി വന്നു ചോദിച്ചു

“ഇത് ആണോ ചേട്ടാ വരും എന്ന് പറഞ്ഞ.ആള് ” രാമൻ തലുകുലുക്കി അത് കേട്ട്. രാധ രേവതിയേ അവൾക്ക് ഉള്ള മുറി കണിച്ചു കൊടുത്തിട്ട് പറഞ്ഞു മോൾ ഒന്ന്‌ വിശ്രമിക്ക് അത് കേട്ടു അവൾ തലകുലുക്കി ബാഗ് അവിടേ വച്ചു അവൾ അവിടേ ഉണ്ടായിരുന്ന കട്ടിലില്ലേക്ക് കിടന്നു..

നിങ്ങൾ വിചാരിക്കും ഞാൻ എന്നെപറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന്…ഞാൻ രേവതി എന്റെ വീട് കാസർകോടിനടുത്തു ഉള്ള ഒരു ഗ്രാമത്തിലാണ് അച്ഛനും അമ്മയും ഞാനും അടങ്ങുന്നതാണ് ഞങ്ങളുടെ വീട്..അച്ഛൻ അവിടേ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. പറയാൻ വലിയ പാരമ്പര്യം ഒന്നുമില്ലാത്ത ഒരു സാധാരണ കുടുംബം..പഠിക്കാൻ മിടുക്കി ആയിരുന്ന ഞാൻ പാട്ട് പാടാനും മികവ് കാട്ടിയിരുന്നു..അത് കൊണ്ട് അച്ഛൻ എന്നേ പ്ലസ്ടു കഴിഞ്ഞപ്പോൾ അടുത്തുള്ള സംഗീത കോളേജിൽ ചേർത്തു പാട്ട് പഠിപ്പിച്ചു..

സംഗീത പഠനം എല്ലാം കഴിഞ്ഞു അടുത്തുള്ള കുട്ടികളെ പഠിപ്പിക്കുന്ന സമയത്താണ് യാദൃച്ഛികമായി പേപ്പറിൽ ഒരു പരസ്യം കാണുന്നത് കേരള തമ്മിഴ് നാട് അതിർത്തിയിലെ ശിവപുരം എന്ന് സ്ഥലത്തുള്ള സ്കൂളിലേക് ഒരു സംഗീത അധ്യാപികയുടെ ഒഴിവ് കണ്ടത്..വെറുതെ ഞാൻ പാടിയ രണ്ട് കീർത്തനങ്ങളുടെ കാസ്റ്റ് വച്ചു അപ്ലൈ ചെയിതു..കുറച്ചു ദിവസം കഴിഞ്ഞപ്പോൾ റിപ്ലൈ അപ്പോയ്ന്റ്മെന്റ് ലെറ്റെറിന്റെ രൂപത്തിൽ എന്നെ തേടി എത്തി..വീട്ടിൽ ഇത്ര ദൂരത്തു വിടാൻ താല്പര്യം ഉണ്ടയില്ലാ പക്ഷേ എന്റെ നിർബന്ധത്തിനു അവസാനം അവർ സമ്മതിച്ചു..അപ്പോഴാണ് സംഗീത കോളേജിൽ പഠിപ്പിച്ചിരുന്ന സീത ടീച്ചറിന്റെ അമ്മാവൻ ഇവിടെ ഉണ്ടന്ന് അറിഞ്ഞത് അങ്ങിനെ ടീച്ചർ എല്ലാം വിളിച്ചു ഏർപ്പാടാക്കി..

“മോളേ” എന്ന വിളികേട്ടാണ് അവൾ കണ്ണുകൾ തുറന്നത്..”വരു..ഊണ് കഴിക്കാം..”

അവൾ പെട്ടന്നു തന്നെ ചെന്നു..രാധേച്ചിയും രേവതിയും കൂടി ഭക്ഷണം കഴിച്ചു.വൈകുന്നേരം വിഷ്ണു വന്നു അവൻ രേവതിയുമായി പെട്ടന്നു തന്നെ കൂട്ടായി..

രാത്രി ഭക്ഷണം കഴിക്കുന്ന സമയതു രാമേട്ടൻ പറഞ്ഞു

“മോളേ നമുക്ക് നാളെ പെരുമാൾ കോവിലകം വരെ ഒന്ന് പോകണം..ഇവിടെ ആര് പുതുതായി വന്നാലും അവിടേ പോകുന്ന പതിവുണ്ട് ” അവൾ ശരി എന്ന് തലയാട്ടി..

രാവിലെ അവൾ രാമേട്ടനോടൊപ്പം പെരുമാൾ കോവിലകത്തേക്ക് പുറപ്പെട്ടു..പോകുന്നതിനിടയിൽ രാമേട്ടൻ ആ നാടിനെ കുറിച്ചു ഒരു വിവരണം അവൾക്ക് നൽകി..

ശിവപുരം ഗ്രാമം അറിയപ്പെടുന്നത് അവിടുത്തെ അമ്പലത്തിന്റെ പേരിലാണ്..

സ്വയംഭൂ ആയ ശിവപ്രതിഷ്ഠ ആണ് ശിവപുരം അമ്പലത്തിലേത്..ആ അമ്പലം ആണ് ഈ നാടിന്റെ ഐശ്വര്യം എന്നാണ് ഇവിടുള്ളവർ വിശ്വസിക്കുന്നത്.
ഇവിടുത്തെ കിരീടം.വയ്ക്കാത്ത രാജാക്കൻമാരാണ് പെരുമാൾ കോവിലത്തു ഉള്ളവർ.

ആദ്യം ഉണ്ടായിരുന്ന ശിവരാജ പെരുമാൾ ആണ് ഇന്നത്തെ ഈ ഗ്രാമം ഉണ്ടാക്കിയത്..ചെറിയ വികസനങ്ങൾ ആ കാലഘട്ടത് ഉണ്ടായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മകൻ രാജരാജ പെരുമാൾ ആയിരുന്ന കാലത്താണ് 5വരെ ഉള്ള സ്കൂൾ വിദ്യാഭ്യാസം റോഡ് ബസ് അങ്ങിനെ ഉള്ള വികസനങ്ങൾ തുടെങ്ങിയത്..

ഇപ്പോൾ ഉള്ളത് അദ്ദേഹത്തിന്റെ മകൻ ദേവരാജ പെരുമാളും കുടുംബവും ആണ്..ഭാര്യ സുമംഗലയും മുന്ന് മക്കളും..മൂത്ത മകൻ ദീപേന്ദ്രപെരുമാൾ ഒരു പേരുകേട്ട വക്കീൽ ആണ് ഭാര്യ ദേവീ. രണ്ടാമത്തേത് ഒരു മകൾ ആണ് ദീപ്‌തി ഭർത്താവും ഒന്നിച്ചു ബാംഗ്ളൂരിൽ ആണ് ഒരു മകൾ രണ്ടു വയസുകാരി നിയ.മൂന്നാമത്തെ ആളാണ് മഹേന്ദ്രരാജപെരുമാൾ എന്ന മഹി നമ്മുടെ കഥാനായകൻ..

കാര്യം ഒരു എം ബി എ ഒക്കെ ഉണ്ടെങ്കിലും അതിന്റെ യാതൊരു അഹങ്കാരവും പുള്ളിക്കില്ല.അതുപോലെ കുടുംബ പാര്യമ്പര്യത്തിന്റെ അഹങ്കാരവും ഇല്ലാട്ടോ..കാരണം ശിവപുരത്തെ അറിയപ്പെടുന്ന ഗുണ്ട ആണ് നമ്മുടെ നായകൻ.. മഹിയുടെ പേരില്ലാത്ത അടിപിടി കേസുകൾ കുറവാണ്. അപ്പോൾ എല്ലാവർക്കും ശിവപുരത്തിനെ പറ്റിയുള്ള ഒരു രൂപ രേഖ കിട്ടിയില്ലേ.

കഥ പറഞ്ഞു അവര് കോവിലത്തു എത്തി..ഏക്കറ്‌ കണക്കിന് സ്ഥലത്തിന് നടുവിൽ നിൽക്കുന്ന ആ വീട് കണ്ടു രേവതി അത്ഭുതപ്പെട്ടു..

പതുക്കെ ഗേറ്റ് തുറന്നു അവർ അകത്തു കടന്നു അതേ സമയത്തു തന്നെ വാതിൽ തുറന്ന് ഗാംഭീര്യം ഉള്ള മുഖം എങ്കിലും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി പുറത്തു വന്ന ആളെ നോക്കി രാമേട്ടൻ കൈ കൂപ്പി..ഒപ്പം അവളും..ആളെ കണ്ടപ്പോൾ അത് ആരായിരിക്കും.എന്ന് അവൾ ഊഹിച്ചു.രണ്ടുപേരെയും മാറി നോക്കിയിട്ട് രാമേട്ടനോട് ചോദിച്ചു”

” ആരാ രാമ ഇത്..?”.രാമേട്ടൻ പറഞ്ഞു

“അങ്ങുന്നേ..ഇത് നമ്മുടെ സ്കൂളിൽ പാട്ട് പഠപ്പിക്കാൻ വന്ന പുതിയ ടീച്ചർ ആണ്”. “

“ഓ…ഞാൻ അത് മറന്നു രാമ..”.അദ്ദേഹം പറഞ്ഞു”.

“രേവതി അല്ലേ”അദ്ദേഹം ചോദിച്ചു അതേ എന്ന് അവൾ തലയാട്ടി..

“താമസം രാമന്റെ കൂടെ ആണല്ലേ..നന്നായി..എന്തായാലും തിങ്കളാഴ്ച്ച ജോയിൻ ചെയ്‌തോളൂ ഞാൻ ഹെഡ് മാഷിനോട് പറഞ്ഞോളം കേട്ടോ..”

അവൾ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി..അപ്പോഴേക്കും അകത്തുനിന്നും.മുണ്ടും നേരിയതും ഉടുത്ത സുന്ദരിയായ ഒരു സ്ത്രീ ഇറങ്ങി വന്നു..

” ആരാ ദേവേട്ടാ ഈ കുട്ടി..? “

അദ്ദേഹം അവളെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.എല്ലാം കഴിഞ്ഞു അവർ തിരിച്ചു പോന്നു. പോരുന്ന സമയത്തു അത് ദേവരാജന്റെ ഭാര്യ സുമംഗല ആണെന്ന് രാമൻ അവൾക്ക് പറഞ്ഞു കൊടുത്തു.രണ്ട് ദിവസം പെട്ടന്ന് പോയി തിങ്കളാഴ്ച്ച രാവിലെ രേവതിയും രാമനും സ്കൂളിലേക്ക് പോകാൻ തയ്യാറായി. പുറത്തേക്ക് വന്ന അവളോട് രാധ പറഞ്ഞു “

“മോളേ സ്കൂളിലേക്ക് പോകുന്ന വഴിയാണ് അമ്പലം ഒന്നു കയറി തൊഴുതിട്ട് പൊയ്ക്കോളു..”

” ശരി രാധാമേ അവൾ പറഞ്ഞു ” എന്നിട്ടു അവർ ഇറങ്ങി.പോകുന്ന വഴിയിൽ രാമേട്ടൻ പറഞ്ഞു ദേവരാജൻ ആണ് ഇന്നത്തെ സ്കൂൾ പത്താം ക്ലാസ് വരെ ആകിയതെന്ന്.

സംസാരിച്ചു അവര് സ്കൂളിൽ എത്തി നേരെ ഹെഡ്മാഷ് നാരായണൻ സാറിനെ കണ്ടു..അദ്ദേഹം കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തിട്ട് പ്യുൺ ശിവനെയും കൂട്ടി അവളെ സ്റ്റാഫ് റൂമിലേക്ക് വിട്ടു..രാമനും.യാത്ര പറഞ്ഞിറങ്ങി..സ്റ്റാഫ് റൂമിൽ എല്ലാവർക്കും ശിവൻ അവളെ പരിചയപ്പെടുത്തി കൊടുത്തു..അവര് പിന്നേ അവൾക്ക് സ്വയം പരിചയപ്പെടുത്തി. രമണി ടീച്ചർ, ഐഷ ടീച്ചർ.സുഗുണൻ സാർ അങ്ങിനെ കുറച്ചു ടീച്ചേർസ് ഉണ്ടായിരുന്നു അവിടേ.അന്ന് എല്ലാവരെയും പരിചയപ്പെട്ടും സ്കൂളിലേ കാര്യങ്ങള് ഒക്കെ മനസിലാക്കിയും ദിവസം തീർന്നു..

വീട്ടിൽ നിന്നും ഒരു പത്ത് മിനിറ്റു നടപ്പെ സ്കൂളിലേക്ക് ഉള്ളു….അതും കവലയിലൂടെ..രേവതി രാവിലെ റെഡി ആയി രാധ കൊടുത്ത ഭക്ഷണവും ആയി ഇറങ്ങി റോഡിൽ സ്കൂളിലേക്കുള്ള കുട്ടികൾ ഉണ്ടായിരുന്നു..കവലയിൽ എത്തിയപ്പോഴേ കണ്ടു അവിടേ കൂട്ടം കൂടി ഇരിക്കുന്ന ചെറുപ്പക്കാർ അതിൽ നല്ല പൊക്കമുള്ള സുമുഖനായ ഒരു ചെറുപ്പക്കാരനെ അവൾ കണ്ടു അപ്പോ ഇതായിരിക്കും കോവിലകത്തെ ഇളയ മകൻ ഗുണ്ട അവൾ മനസിൽ പറഞ്ഞു.

അവൾ നടന്നു അവരുടെ അടുത്തെത്തി പെട്ടന്നു അവിടേ ഒരു നിശബ്ദത നിറഞ്ഞു എല്ലാവരും അവളെ നോക്കി നിന്നു..

“ഏതാ മഹി ഒരു ചെല്ലക്കിളി”.

ആ കമന്റും പൊട്ടിച്ചിരിയും കേട്ട് രേവതി പേടിച്ചു പോയി അവൾ വേഗം നടന്ന് അവരെ കടന്നു പോയി..അപ്പോൾ അതിലെ ഒരു സ്കൂൾ കുട്ടിയേ മഹി കൈ കാട്ടി വിളിച്ചത്. പേടിയോടെ അവൻ അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു

“എന്താ മാഹിയേട്ടാ..”.അത് ഏതാടാ ആ പോയ പെണ്ണ് “?

“അത് സ്കൂളിലെ പുതിയ പാട്ട് ടീച്ചർ ആണ് “. “ഉം..” അവനൊന്ന് അമർത്തി മൂളി..എന്നിട്ട് ആ കുട്ടിയെ പറഞ്ഞു വിട്ടു.

പിറ്റേദിവസം പേടിച്ചു പേടിച്ചാണ് രേവതി വീട്ടിൽ നിന്നും ഇറങ്ങിയത്.കവലയിൽ എത്തിയപ്പോഴേ ദൂരെ നിന്നും മഹിയെയും ഗാങിനെയും കണ്ടു..അവളുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി..നടന്നവൾ അവരുടെ അടുത്തെത്തി..പെട്ടെന്ന് മഹി അവളൂടെ മുന്നിലേക്ക് കയറി നിന്നു..എന്നിട്ട് പറഞ്ഞു

“ഹലോ..ഒന്നവിടെ നിന്നേ..പുതിയ പാട്ട് ടീച്ചർ വന്നിട്ട് ഒന്നു പരിചയപ്പെടാൻ പറ്റിയില്ലല്ലോ..എന്താണാവോ മാഡത്തിന്റെ പേര്..? നീ ഞങ്ങൾക്ക് വേണ്ടി ഒരു പാട്ട് പാടി തന്നിട്ട് പോയാൽ മതി..”.

അവൾ നിന്നു കരയാൻ തുടെങ്ങി ..എല്ലാവരും കാണുന്നുണ്ടെങ്കിലും അവനായത് കൊണ്ട് ആരും അങ്ങോട്ട് ചെന്നില്ല.അപ്പോൾ ആണ് നാരായണൻ സാർ അതുവഴി സൈക്കിളിൽ വന്നത്. വേഗം സൈക്കളിൽ നിന്നുമിറങ്ങി സാർ അവരുടെ അടുത്തെത്തി..

“എന്താ ഇവിടെ പ്രശനം..? “സാർ ചോദിച്ചു ..”ഒന്നും ഇല്ല പുതിയ പാട്ട് ടീച്ചറിനെ ഒന്ന് പരിചയപ്പെട്ടതാ..” അവൻ പറഞ്ഞു.. “ടീച്ചർ സ്കൂളിലേക്ക് പോയിക്കൊള്ളൂ..”എന്നും പറഞ്ഞു സാർ അവളെ ഒരു ഓട്ടോയിൽ കയറ്റി വിട്ടു.

കരഞ്ഞു കൊണ്ട് വന്ന രേവതിയെ കണ്ട അവരെല്ലാവരും പരിഭ്രമിച്ചു..പിന്നേ കാര്യം അറിഞ്ഞപ്പോൾ മഹിയോടുള്ള അമർഷം അവരിൽ നിന്നും ഉയർന്നു..അന്ന് രാത്രി വീട്ടിൽ എത്തിയ മഹി നേരെ മുറിയിലേക്ക് പോകാനൊരുങ്ങി പെട്ടന്ന് ആണ്

“മഹേന്ദ്രാ….”

എന്ന ദേവരാജന്റെ വിളി കേട്ട് ഞെട്ടി തിരിഞ്ഞു നോക്കി. വർദ്ധിച്ച ദേക്ഷ്യത്തോടെ തന്റെ.അടുത്തേക്ക് വരുന്ന അച്ഛനെ കണ്ടു അവനൊന്നു പകച്ചു.അവന്റെ അടുത്തു എത്തിയ ദേവരാജൻ അവനോട് ചോദിച്ചു

“നീ എന്ന് മുതൽ.ആണെടാ പരാക്രമം സ്ത്രീകളോട് കാണിച്ചു തുടെങ്ങിയത്…നീ എന്ത് കൊള്ളരുതായിമ കാണിച്ചാലും.ഞാൻ കണ്ണടക്കുന്നത് നീ ഇന്ന് വരെ ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറാറില്ല എന്ന് ഒറ്റ കാരണം കൊണ്ടാണ്..ഇനി നീ ഇങ്ങനെ ചെയിതെന്നറിഞ്ഞാൽ നിന്റെ സ്ഥാനം ഈ വീടിനു പുറത്താണ്…മനസിലായോടാ..”. തലയാട്ടികൊണ്ട് അവൻ മുറിയിലേക്ക് പോയി.

മുറിയിലെത്തിയ അവൻ കട്ടിലിലേക് മറിഞ്ഞു അവന്റെ മനസിലൂടെ രാവിലത്തെ സംഭവങ്ങൾ കടന്നുപോയി..അവളുടെ നിറഞ്ഞ കണ്ണുകൾ അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു..ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു രേവതിയും..രാവിലത്തെ സംഭവങ്ങൾ അവളെ വല്ലാതെ വേദനിപ്പിച്ചു.എപ്പോഴേ അവര് രണ്ടുപേരും ഉറങ്ങി..പിറ്റേദിവസം അവൾ അവരെ കടന്നു പോയെങ്കിലും അവളെ ആരും ശ്രെധിച്ചില്ല..

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു ശനിയാഴ്ച്ച വൈകിട്ട് അവൾ അമ്പലത്തിൽ പോയി അവിടേ ചെന്നപ്പോൾ.ആണ് എന്തോ പ്രേത്യേക പൂജ ഉണ്ടന്നറിഞ്ഞത് അതിൽ പങ്കെടുത്ത അവൾ സമയം പോയതറിഞ്ഞില്ല..പുറത്തിറങ്ങിയപ്പോൾ നല്ല ഇരുട്ടായി ഒരു പേടി അവളെ പൊതിഞ്ഞു..അവൾ സ്പീഡിൽ നടന്നു പെട്ടെന്ന് ആരോ തന്നെ പിന്തുടരുന്നത് പോലെ തോന്നി..അവളുടെ നടത്തം പതുക്കെ ഓട്ടത്തിലായി..പെട്ടന്നു

” നിക്കടി അവിടേ “എന്നും പറഞ്ഞു അവരും ഓടി..കുറച്ചു ഓടി ചെന്ന് അവൾ എവിടെയോ ഇടിച്ചു നിന്നു..പെട്ടന്നു ഒരു കൈ അവളെ പൊതിഞ്ഞു പിടിച്ചു..

പെട്ടന്ന് അവിടേ വെളിച്ചം പരന്നു..ഓടി വന്നവർ പെട്ടെന്ന് നിന്നു.അപ്പോൾ കണ്ണ് തുറന്ന രേവതി മുഖം ഉയർത്തി നോക്കി..അവളെ പൊതിഞ്ഞിരിക്കുന്ന കൈയിന്റെ അവകാശിയെ കണ്ട് അവൾ അത്ഭുതപ്പെട്ടു..മഹി അവളെ പുറകോട്ട് മാറ്റി നിർത്തി. ഓടി വന്നവർ പറഞ്ഞു

“അവളെ ഇങ്ങോട്ട് വിടടാ..”

പെട്ടന്നു മഹിയുടെ കൂടെ ഉള്ളവരും വന്നു.രംഗം ശരിയല്ല എന്ന് മനസിലായ അവര് തിരിഞ്ഞോടി..പെട്ടന്നു മഹി അവന്റെ ബുള്ളറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പു വടി ചുഴറ്റി പുറകിൽ ഓടുന്നവനെ ലക്ഷ്യമാക്കി എറിഞ്ഞു..അത് വന്ന് കൊണ്ട് അവൻ താഴെ വീണു ആ സമയം കൊണ്ട് മഹിയും കൂട്ടുകാരും അവനെ വളഞ്ഞു.രേവതി പെട്ടെന്ന് കണ്ണുകൾ അടച്ചു.പിന്നേ അവിടേ നടന്നത് ശരിക്കും നല്ല ഒന്നാംതരം അടിയായിരുന്നു..

അവൾ കണ്ണ് തുറന്ന് നോക്കിയപ്പോൾ താഴെ കിടക്കുന്നവന്റെ കരച്ചിലും മൂളലും മാത്രമേ ഉണ്ടായിരുന്നുള്ളു..അവൻ എങ്ങിനെയോ ഇരുട്ടിലേക്ക് നടന്ന് മറഞ്ഞു.രേവതിയെ തിരക്കി ഇറങ്ങിയ വിഷ്ണുവും അപ്പോൾ അവിടേ എത്തി..അവനെ നോക്കി മഹി ഗർജ്ജിച്ചു “

” വിളിച്ചു കൊണ്ട് പോടാ അവളെ..അവളുട ഒരു അമ്പലത്തിൽ പോക്ക്..മനുഷ്യന് പണിയുണ്ടാക്കാൻ..”

അവന്റെ ആ ഭാവം കണ്ട് ഭയന്ന വിഷ്ണു അവളെയും കൊണ്ട് വേഗം നടന്നു..അതിനിടയിൽ ഒന്നു തിരിഞ്ഞു നോക്കിയ രേവതി അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി കണ്ടു..

വീട്ടിലെത്തിയ വിഷ്ണു എല്ലാ കാര്യങ്ങളും അച്ഛനോടും അമ്മയോടും പറഞ്ഞു..വേഗം തന്നെ ഭക്ഷണം കഴിച്ചു രേവതി ഉറങ്ങാൻ കയറി.പക്ഷേ എന്തുകൊണ്ടോ കഴിഞ്ഞ സംഭവങ്ങൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിരിഞ്ഞു..അവന്റെ നെഞ്ചിൽ ചേർന്നു നിന്ന ഓർമ്മ അവളിൽ നാണം ഉണ്ടാക്കി എപ്പോഴോ അവൾ ഉറങ്ങി.പതിവിലും വിപരീതമായി വീട്ടിൽ നേരത്തെ എത്തിയ മഹിയെ കണ്ട് എല്ലാവർക്കും അതിശയം തോന്നി..മുറിയിലെത്തിയ മഹിക്ക് എന്തോ ഒരു ഉന്മേഷം തോന്നി കഴിഞ്ഞ സംഭവങ്ങൾ അവനിൽ അവളോട് ഉള്ള ഒരു ഇഷ്ടം ഉണ്ടാക്കി.

പിന്നേ കുറച്ചു ദിവസങ്ങൾക് ശേഷം ആണ് അവര് തമ്മിൽ കണ്ടത്.അമ്പലത്തിന്റെ ആൽത്തറയിൽ ഇരിക്കുകയായിരുന്ന അവൻ ദൂരേന്നു വരുന്ന അവളെ കണ്ട് തിരിഞ്ഞിരുന്നു. അകത്തേക്കു കയറിയ രേവതി ദേവരാജനെയും സുമയെയും കണ്ടു അങ്ങോട്ട് ചെന്നു..അവരോട് സംസാരിക്കുന്നതിനിടയിൽ ആണ് ഇന്ന് മഹിയുടെ പിറന്നാൾ ആണെന്ന് അറിഞ്ഞത്.

“മോളേ രാമനോട്.പറഞ്ഞിട്ട് ഉച്ചക്ക് വീട്ടിലേക്ക് വരു..ഇന്ന് ഊണ് അവിടന്നാകാം..” അവൾ സമ്മതിച്ചു..തിരിച്ചു വീട്ടിലെത്തി രമെന്റെ അനുവാദവും വാങ്ങി അവൾ കോവിലകത്തേക്ക് പോയി..അവിടേ എത്തിയ അവളെ സുമയും ദേവിയും കൂടി അകത്തേക്ക് ക്ഷണിച്ചു.കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം അവളും കൂടി സദ്യ ഉണ്ടാക്കാൻ.

ഉച്ചക്ക് ഉണ്ണാൻ വന്ന മഹി അവളെക്കണ്ട് ഞെട്ടി..ഒന്നിച്ചു ഇരുന്ന് എല്ലാവരും കൂടി ഉണ്ടു.അതിനു ശേഷം സുമ അവളോട് വീടെല്ലാം കണ്ടിട്ട് വരാൻ പറഞ്ഞു.ഓരോ മുറിയും കണ്ടുനടന്ന അവൾ അവസാനം ഒരു മുറി തുറന്നു കയറി.അകത്തു കയറിയ ശേഷം ആണ് അറിഞ്ഞത് അത് മഹിയുടെ യാണെന്ന് തിരിച്ചു ഇറങ്ങാൻ പോയ അവളെ മഹി വിളിച്ചു..”

” രേവതി..” അവൾ നിന്നു എനിക്ക് എങ്ങിനെ തന്നോട് പറയണം എന്നറിയില്ല എനിക്ക് തന്നെ ഇഷ്ടം ആണ്..അനുകൂലമായ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചോട്ടെ..”.ഒന്നും പറയാതെ അവൾ അവിടന്ന് പോന്നു.പിന്നേ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി..

ഒരു ദിവസം പ്രതീക്ഷിക്കാതെ മഹി അവളുടെ മുന്നിൽ ചെന്നു

“താൻ ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ എന്നോട് “

എന്ന് ചോദിച്ചു..മുഖം ഉയർത്തി അവനെ നോക്കിയ അവൾ ചോദിച്ചു

“എന്ത് ആണ് ഞാൻ പറയേണ്ടത്..ഒരു ജോലിയും വരുമാനവും ഇല്ലാത്ത തന്റെ ജീവിതത്തിലേക്ക് എങ്ങിനെ ആണ് ഞ വരുന്നത്..?ഇപോൾ പറയുമായിരിക്കും കുടുംബസ്വത്ത് ഉണ്ടന്ന്..എന്നാൽ തെറ്റി..ഒരു പെണ്ണ് ആഗ്രഹിക്കുന്നത് അവളുടെ പുരുഷന്റെ അധ്വാനത്തിന്റെ പങ്ക് പറ്റാനാണ്..അങ്ങിനെ ഒരു കാലം ഉണ്ടായാൽ തന്റെ ആഗ്രഹം ഞാൻ പരിഗണിക്കാം”.. ഇതും പറഞ്ഞവൾ തിരഞ്ഞു നടന്നു,,

അവളുടെ വാക്കുകൾ കേട്ടു അവൻ തരിച്ചു നിന്നു..പിന്നേ ചില തീരുമാനങ്ങളോടെ വീട്ടിലേക്ക് പോയി..വീട്ടുകാർ അവന്റെ മാറ്റങ്ങൾ തിരിച്ചറിയുന്നുണ്ടായിരുന്നു..രേവതി അന്ന് വന്നപ്പോൾ അവന്റെ കണ്ണുകളിൽ കണ്ട തിളക്കവും അവളെ തേടി പോയ.അവന്റെ കണ്ണുകളും അവരിൽ സന്തോഷം ഉണ്ടാക്കി..അച്ഛന്റെ അടുത്തു വന്നിരുന്ന അവനെ അയാൾ നോക്കി.

“.അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്..”എന്ത്..?” “എനിക്ക് ഒരു ജോലി വേണം..” എല്ലാവരും അവന്റെ ആവശ്യം കേട്ട് ഞെട്ടിപോയി.

“ശരി ജോലി തരാം തിങ്കളാഴ്ച്ച മുതൽ സ്കൂളിലെ മാനേജർ ആയി ജോയിൻ ചെയ്‌തോളൂ..പ്ലസ്ടു തുടെങ്ങാൻ ഉള്ള ബിൽഡിംഗ് പണി തുടങ്ങുകയായി..അപ്പോൾ നീ അവിടേ വേണം..നാരായണനോട്.ഞാൻ എല്ലാം പറഞ്ഞേക്കാം..” സന്തോഷത്തോടെ അവൻ സമ്മതിച്ചു..തിങ്കളാഴ്ച്ച രാവിലെ ലൈറ്റ് ബ്ലു ഷർട്ടും. ബ്ലാക്ക് ജീനും ഇട്ടുവരുന്ന അവനെ കണ്ട് അവരുടെ എല്ലാം മുഖം വിടർന്നു..എല്ലാവരോടും യാത്ര പറഞ്ഞു അവൻ പുറപ്പെട്ടു.

സ്കൂളിൽ എത്തിയ അവനെ ഹെഡ്മാഷും ടീച്ചേഴ്സും ചേർന്നു സ്വീകരിച്ചു..ഉച്ചക്ക് ശേഷം അവനൊരു മീറ്റിംഗ് വിളിച്ചു കൂട്ടി..മുന്നോട്ടുള്ള കാര്യങ്ങളിൽ ടീച്ചേഴ്സിന്റെ ഭാഗത്തു നിന്നുള്ള സഹകരണവും ഉറപ്പാക്കി..സ്കൂളിൽ കമ്പ്യൂട്ടർ ലാബ് സിസി ക്യാമറ എന്നിവ വയ്ക്കുന്ന കാര്യങ്ങൾ അടിയന്തിരമായി ചെയ്യാം എന്ന് തീരുമാനമായി..ദിവസങ്ങൾ കൊഴിഞ്ഞു വീണു അവനൊരു തികഞ്ഞ ബിസിനസ് കാരനായി മാറി..കോവിലകം ഗ്രുപ്പിന്റെ മറ്റു ബിസിനസുകളികും അവൻ ശ്രെധ പതിപ്പിച്ചു..

എന്നും കാണുമ്പോൾ ഉള്ള നോട്ടങ്ങളും പുഞ്ചിരികളിലൂടെയും അവർ മൗനമായി പ്രണയിച്ചു..അങ്ങിനെ ഓണം അവധി ആയി..വീട്ടിൽ പോകാനുള്ള സന്തോഷം അവളെ വല്ലാത്ത ഉത്സാഹത്തിലാക്കി..പോകുന്നതിനു മുൻപ് സുമ കാണണം എന്ന് പറഞ്ഞത് പ്രകാരം അവൾ അവിടേ ചെന്നു.

“മോളേ..ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ?? മോൾക്ക് മഹിയെ ഇഷ്ടമാണോ..?” ഇഷ്ടം ആണെന്നു അവൾ തലയാട്ടി..വീട്ടിൽ പോകുന്നതിന്റെ തലേദിവസം മഹിയുടെ ഓഫീസ് റൂമിൽ അവൾ ചെന്നു..തല ഉയർത്തി പുഞ്ചിരിയോടെ അവൻ അവളെ നോക്കി.

.”ഞാൻ നാളെ വീട്ടിൽ പോവാണ്..പറയാൻ വന്നതാണ്..പിന്നേ അന്ന് എന്നോട് പറഞ്ഞ കാര്യം എനിക്ക് സമ്മതമാണ് കേട്ടോ..” അവൾ തിരിഞ്ഞു നടന്നു..

വീട്ടിലെത്തിയ അവളെ അച്ഛനും അമ്മയും വാരിപ്പുണർന്നു..പിന്നേ സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു..ഒരു ദിവസം പതിവില്ലാതെ വീട്ടിലേക്ക് കയറി വന്നത് കണ്ട് അവരെല്ലാം പുറത്തു വന്നു..കാറിൽ നിന്നും ദേവരാജനും സുമയും ദേവിയും ദീപ്തിയും സുമേഷും കുഞ്ഞും ഇറങ്ങി..പിന്നേ ദീപൻ ഇറങ്ങി അപ്പോഴും അവളുടെ കണ്ണുകൾ ആരെയോ തിരഞ്ഞു..അവസാനം ഇറങ്ങിയ മഹിയുടെ കണ്ണുകളുമായി അവളുടെ കണ്ണുകൾ ഉടക്കി..ദീപന്റെ ചുമയാണ് അവരെ ഉണർത്തിയത്..അവൾ അച്ഛനും അമ്മയ്ക്കും എല്ലാവരെയും പരിചയപ്പെടുത്തി..ദീപ്തിയെയും സുമേഷിനെയും ഫോട്ടോ കണ്ട് പരിചയം ഉണ്ടയിരുന്നു..ആണുങ്ങൾ എല്ലാം സംസാരിക്കുന്നിടത്തേക്ക് അവൾ ചായയുമായി ചെന്നു..അപ്പോൾ തന്നെ എല്ലാവരും പുറത്തേക്ക് വന്നു.

.”മുഖവുര കൂടതെ നിങ്ങളോട് ഒരു കാര്യം ചോദിക്കാനാ ഞങ്ങൾ വന്നത് ദേവരാജൻ പറഞ്ഞു. വേറെ ഒന്നുമല്ല ഞങ്ങളുടെ മകൻ മഹിക്ക് രേവതിയെ ആലോചിക്കാനാണ് ഞങ്ങൾ വന്നത്..നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ കാര്യങ്ങള് മുന്നോട്ട് പോകാം..നാളെല്ലാം ഞങ്ങൾ നോക്കി നല്ല പൊരുത്തം ഉണ്ട്‌..”

രേവതിയുടെ അച്ഛനും അമ്മയ്ക്കും സന്തോഷമായി..കല്യാണത്തിന് സമ്മതം പറഞ്ഞു..അപ്പോൾ ഇനി ഒരു മാസത്തിനു ശേഷം കല്ല്യാണം..ദിവസവും മുഹൂർത്തവും നോക്കിയിട്ടാണ് മഹിയെല്ലാം വന്നത്..ഉച്ച ഊണും കഴിഞ്ഞു അവര് പോകാനിറങ്ങി.
പോകുന്നത് മുൻപ് കാറിൽ നിന്നും മഹി ഒരു കവർ അവളെ ഏല്പിച്ചു അത് ഒരു മൊബൈൽ ഫോൺ ആയിരുന്നു..സിം.ഇതിലുണ്ട് ഞാൻ വിളിക്കാം അവൻ പറഞ്ഞു..

“മോളേ ഇനി കല്യാണത്തിന് അങ്ങോട്ട് വന്നാൽ മതി..അത് വരെ ലീവ് നീട്ടി തന്നു..മാനേജർ..” ദേവരാജൻ പറഞ്ഞു..എല്ലാവരും ചിരിച്ചു അത് കേട്ട്..ദൂരം കൂടുതൽ ഉള്ളത് കൊണ്ട് കല്ല്യാണ തലേന്ന് അവരോട് അവിടേ എത്താൻ പറഞ്ഞു താമസം എല്ലാം അവർ റെഡി ആകാം എന്ന് പറഞ്ഞു അവർ യാത്ര പറഞ്ഞിറങ്ങി..

ഫോൺ ബെൽ കേട്ടാണ് രേവതി നോക്കിയത്.. ഫോണിൽ അവൻ അവന്റെ നമ്പറും അവളുടെ നമ്പറും സേവ്‌ ചെയ്തിരുന്നു. ഫോൺ എടുത്ത അവളോട് അവര് അവിടെത്തി എന്നവൻ പറഞ്ഞു..നാളെ വിളിക്കാം എന്നുപറഞ്ഞു ഫോൺ വച്ചു..പിനീടുളള ഒരു മാസം വീട്ടുകാരുടെ അനുവാദത്തോടെ അവര് പ്രണയിച്ചു..

അങ്ങിനെ കല്ല്യാണം ദിവസം അടുത്തു.കല്യാണ തലേദിവസം അവർക്ക് റെഡിയാക്കിയിട്ടുള്ള വീട്ടിലെത്തി.. അവിടേ എത്തിയ വിവരം അവൾ മഹിയെ വിളിച്ചു പറഞ്ഞു..വൈകുനേരം അവൻ അവിടെത്തി.എല്ലാവരെയും കണ്ട് സംസാരിച്ചു..രേവതിയെ വിളിച്ചു കൊണ്ട് അവൻ മാറിനിന്നു സംസാരിച്ചു.

“എത്രനാളായി പെണ്ണേ നിന്നെ കണ്ടിട്ട്..”.അവൻ അവളോട് പറഞ്ഞു.

..”നാളെ മുതൽ എന്നും ഞാൻ ഉണ്ടാകുമല്ലോ കൂടെ..”

.അവൻ അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു..അവന്റെ ഹൃദയതാളം ശ്രീവിച്ചു അവൾ അവനോട് ചേർന്നു നിന്നു.നെറ്റിയിൽ ഒരു കുഞ്ഞു മുത്തം അവൻ നൽകി.ആദ്യമായി പ്രണയപൂർവം അവൻ സമ്മാനിച്ച സ്നേഹ മുദ്ര..അവൾ കണ്ണടച്ചു സ്വീകരിച്ചു.. ഇത് കണ്ട് നിന്ന അവളുടെ അച്ഛനും അമ്മയും സന്തോഷം കൊണ്ട് കണ്ണ് തുടച്ചു..

പിറ്റേദിവസം രാവിലെ തന്നെ രേവതി റെഡിയായി ഇറങ്ങി..കല്ല്യാണ സാരിയിലും മിതമായ ആഭരണങ്ങളിലും അവൾ സുന്ദരി ആയിരുന്നു..ശിവപുര അമ്പലത്തിൽ ആയിരുന്നു ചടങ്ങുകൾ എല്ലാം റെഡി ആകിയിരുന്നത്..അമ്പലത്തിൽ കയറി തൊഴുത രേവതി മഹാദേവനോട് ഒരായിരം നന്ദി പറഞ്ഞു..എപ്പോഴക്കയോ അവളും ആഗ്രഹിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു ഒരു ശിവപുരത്തുകാരി ആകുവാൻ..തൊഴുത്തിറങ്ങിയ അവളെ മണ്ഡപത്തിലേക്ക് ആനയിച്ചു..സദസിനെ വണങ്ങി അവൾ മഹിയുടെ അടുത്തായിരുന്നു. അവളുടെ കൈയിൽ മുറുക്കിപിടിച്ചുകൊണ്ട് അവൻ അവളെ നോക്കി.

“സുന്ദരി ആയിരിക്കുന്നു എന്റെപെണ്ണ്”..അവൻ അവളുടെ കാതിൽ പറഞ്ഞു..

പൂജാരി ചടങ്ങുകൾ തുടെങ്ങി ദേവരാജൻ താലി എടുത്തു മഹിയെ ഏല്പിച്ചു അത് വാങ്ങി അവൻ പ്രാത്ഥനയോടെ അവളുടെ കഴുത്തിൽ മുറുക്കി പ്രാത്ഥനയോടെ കണ്ണുമടച്ചു അവൾ ആ താലി സ്വീകരിച്ചു..കുങ്കുമം കൊണ്ടവൻ അവളുടെ സീമന്ത രേഖ ചുമപ്പിച്ചു..രേവതിയുടെ അച്ഛൻ അവളുടെ കൈ മഹിയുടെ കൈയിൽ ഏല്പിച്ചു അവൻ ആ കൈകളിൽ മുറുകെ പിടിച്ചു ഒരിക്കലും കൈവിടില്ല എന്ന ഉറപ്പോടെ..

ചടങ്ങുകൾ കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടുപേരും മുതിർന്നവരുടെ അനുഗ്രഹം വാങ്ങി..അപ്പോൾ മാഹേശ്വരന്റെ അനുഗ്രഹം പോലെ പെയ്ത ചാറ്റൽ മഴ അവരെ നനയിച്ചു..തന്റെ പ്രണയത്തെ സ്വന്തമാക്കിയ മഹേശ്വരനെ പോലെ അവൻ അവന്റെ പ്രണയത്തെ ചേർത്തു പിടിച്ചു..

ഈ കഥ എത്രത്തോളം.നന്നായി എന്നെനിക്കറിയില്ല..ഇത് വായിക്കുന്ന എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് വേണ്ടി കുറിക്കുകയാണെങ്കിൽ സന്തോഷം ആകുമായിരുന്നു..എല്ലാവരും ഈ കഥ വായിക്കും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വാന്തം സോണി..