” യാമി…”
Story written by Sony Abhilash
=====================
ആരോ പുറത്തുതട്ടി വിളിക്കുന്നത് കേട്ടാണ്അവൾതലഉയർത്തിയത്..മുന്നിൽ നിൽക്കുന്ന അഡ്വക്കേറ്റ് സൂര്യയെ അവൾ ഒന്ന് നോക്കി..ആ നോട്ടം സൂര്യയിൽ തറഞ്ഞു നിന്നു..
” ഇനിയും എന്നേ മനസിലാക്കാൻ അദ്ദേഹം ശ്രെമിച്ചില്ലല്ലേ സൂര്യേച്ചി ഞാൻ അറിഞ്ഞുകൊണ്ട് ഒരുതെറ്റും ചെയ്തിട്ടില്ല..”
ഒരു പൊട്ടിക്കരച്ചിലോടെ അവൾ സൂര്യയുടെമേലേക്ക് ചാഞ്ഞു.എന്ത് പറഞ്ഞു അവളെ ആശ്വസിപ്പിക്കണം എന്ന് സുര്യക്കുംഅറിയില്ലായിരുന്നു..
” എന്തായാലും കേസ്കഴിഞ്ഞില്ലല്ലോ യാമി..അടുത്തദിവസം അല്ലേ വിധി പറയാൻവച്ചിരിക്കുന്നത്..ഇനിയും പാർഥിയെ വിസ്തരിക്കേണ്ടി വരും എന്തെങ്കിലും അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കാം ” സുര്യ യാമിയെ ആശ്വസിപ്പിച്ചു..
ഇത് യാമികദേവൻ..ബാങ്കിൽ ജോലിക്കാരായ ദേവന്റെയും ഉമയുടെയും മകൾ..യാമിയെകുറിച്ച് കൂടുതൽ അറിയാം..
കോട്ടയത്തേക്ക് ജോലിക്ക് സ്ഥലമാറ്റം കിട്ടി വന്നതാണ് ദേവനും ഉമയും മകൾ യാമിയും..ഡിഗ്രി കഴിഞ്ഞു പിജിക്ക് ചേരാൻനിക്കുമ്പോൾ ആണ് ഇവരുടെ സ്ഥലമാറ്റം..അതുകൊണ്ട്തന്നെ കോട്ടയത്തേ കോളേജിൽ തന്നെ അവൾക്ക് അഡ്മിഷനും തരപ്പെടുത്തേണ്ടിയും വന്നു..നഗരത്തിലേ തിരക്കിൽ നിന്നുമാറി കുറച്ചു ഉള്ളിലായിട്ട് ആണ് അവർ വാടകക്ക് താമസച്ചിരുന്ന വീട് അതിനടുത്തായി ഒരു ദേവിഅമ്പലവും ഉണ്ട് സമയം കിട്ടുമ്പോൾ എല്ലാം യാമി അവിടെ പോകാറുണ്ട്..
അമ്പലത്തിന്റെ അടുത്തുള്ള വീടാണ് അമ്പലത്തിന്റെ പ്രസിഡന്റ്ആയ അനന്തന്റെ വീട് ഭാര്യ രേണുകയും മക്കളായ പാർത്ഥിപനും പ്രിയയും അടങ്ങിയതാണു വീട്..സാമ്പത്തിക ശേഷിയുള്ള തറവാട്ടുകാരാണ്അവർ. മകൻ പാർത്ഥിപൻ കോളേജ് അധ്യാപകനും മകൾ പ്രിയ മെഡിക്കൽ വിദ്യാർത്ഥിനിയുമാണ്
” ഏട്ടാ..” പിറകിൽ നിന്നും പ്രിയയുടെ വിളികേട്ടാണ് പാർത്ഥി തിരിഞ്ഞു നോക്കിയത്.
“ഉം എന്താ.” ? .അവൻ അവളെ നോക്കി
” എവിടെപോകുവാഅണിഞ്ഞൊരുങ്ങി..?”
“നിനക്കറിയില്ലേ ഞാനെന്നും അണിഞ്ഞൊരുങ്ങി എവിടെക്കാ പോകുന്നതെന്ന് ..” അവൻ ദേഷ്യപ്പെട്ടു..
” ആഹാ രാവിലെ കീരിയും പാമ്പും കൂടി തുടെങ്ങിയോ കടിപിടി ” അതിലെവന്ന രേണുക ചോദിച്ചു
” അത് പിന്നേ അമ്മേ ഇവൾക്ക് എന്നും ഉള്ളതാ ഇമ്മാതിരി ചൊറിയണ വർത്തമാനം..ഇവളെ ഗർഭിണി ആയിരുന്നപ്പോൾ ചേനയും ചേമ്പും ഒക്കെ ആണോ അമ്മ കഴിച്ചിരുന്നെ..ഈ സ്വഭാവം കണ്ട് ചോദിച്ചതാ..”
അത് കേട്ട് ചിരിച്ചുകൊണ്ട് രേണുക പ്രിയക്ക് നേരെ കണ്ണുരുട്ടി..
” ആ മോനെ നീ ഇന്ന് നേരത്തെ വരോ..?
” എന്തിനാ അമ്മേ..? “
” അത് ഇന്ന് അച്ഛന്റെ പിറന്നാൾ അല്ലേ..അമ്പലത്തിൽ ഒരു ചുറ്റുവിളക്കുണ്ട്..അപ്പുറത്തു നിന്നും കുഞ്ഞമ്മയും മക്കളും ഉണ്ടാകും നീ കൂടി വേണം അതാ..”
” ഞാൻ വരാമേ..അച്ഛൻ അമ്പലത്തിന്ന് വന്നില്ലേ…പിറന്നാൾ ആശംസകൾ പറഞ്ഞില്ല..”
” അച്ഛൻ വൈകും…നീ കഴിച്ചിട്ട് പോകാൻ നോക്ക് “
” വാടി കീരി വല്ലതും കഴിക്കാം…”
അതും പറഞ്ഞു പ്രിയയുടെ തോളത്തു കൈയിട്ട് അവൻ നടന്നു…അമ്മ കൊടുത്ത ദോശയും സാമ്പാറും കഴിച്ചു ഉച്ചക്കെത്തേക്കുള്ള ചോറുപൊതിയും ബൈക്കിന്റെ കീയുമെടുത്തു അവരോട് യാത്രപറഞ്ഞുഅവനിറങ്ങി.
പതിവുപോലെ കോളേജിൽ എത്തിയ പാർത്ഥിക്ക് എന്നത്തേയും പോലെ ആരാധികമാരുടെ നോട്ടത്താൽ ഉള്ള വരവേൽപ്പ് കിട്ടി സുന്ദരനുംസുമുഖനും അവിവാഹിതനുമായ പാർത്ഥിക്ക് പഠിപ്പിക്കുന്ന സാർ എന്നതെല്ലാം മറന്നു പെൺകുട്ടികളുടെ ഒരു ആരാധകവൃന്ദം തന്നെ ഉണ്ട്..
വൈകിട്ട് നേരത്തെ തന്നെ പാർത്ഥി എത്തി അവരെല്ലാവരും ചേർന്ന് അമ്പലത്തിലെത്തി .തൊഴുത് പൂജാരി കൊടുത്തദീപം രേണുക ഏറ്റുവാങ്ങി പിന്നേ അവരെല്ലാം ചേർന്ന് ഓരോ ചിരാതും കത്തിച്ചുതുടെങ്ങി ആ സമയത്തു തന്നെആണ് യാമിയും എത്തിയത്…ദേവിയെ തൊഴുതു പുറത്തിറങ്ങിയപ്പോൾ ആണ് ചുറ്റും ചിരാതിന്റെ ദീപപ്രഭയിൽ നിൽക്കുന്ന അമ്പലത്തിന്റെ കാഴ്ച്ച അവളെ അതിശയിപ്പിച്ചത്.
യാമിപതുക്കെ അമ്പത്തിനു ചുറ്റും നടക്കാൻതുടെങ്ങി നടന്നുനടന്നവൾ അമ്പലത്തിന്റെ പിറകുവശത്തു എത്തി അപ്പോൾ കുടുംബത്തോടെ നിന്നു ഓരോ തിരിയിലേക്കും തീ പകരുന്ന അനന്തനെയും രേണുകയെയും കാണുന്നത്..
താഴത്തെ നിരയിൽ ദീപം കൊളുത്തിയിട്ട് തലയുയർത്തിയ രേണുക മാറിനിന്നു ഇതെല്ലം വീക്ഷിക്കുന്ന യാമിയെ കണ്ട് അവർ ചിരിച്ചുകൊണ്ട് അടുത്തേക്ക് വിളിച്ചു ആ നിമിഷം തന്നെ ഒരു ഫോൺ വന്നത് കൊണ്ട്.പാർത്ഥി അവിടെനിന്നും മാറിപ്പോയി.
” എന്താ മോളെ ചിരാത് കത്തിക്കണോ..” രേണുക വാത്സല്യത്തോടെ ചോദിച്ചു
അവൾ സന്തോഷത്തോടെ തലയാട്ടി..രേണുക കയ്യിലിരുന്ന ദീപം അവൾക്ക് കൈമാറി..
” മോളേതാ…മുൻപ് കണ്ടതായി ഓർക്കുന്നില്ല..” പാർത്ഥിപന്റെ കുഞ്ഞമ്മ ചോദിച്ചു.
” അമ്മേ ഞങ്ങൾ ഇവിടെ പുതിയതാ ആ വളവു കഴിഞ്ഞുള്ള ആദ്യത്തെ വീട്ടിൽ വാടകക്ക് താമസിക്കുകയാ..”
” ആണോ…ആരൊക്കെ ഉണ്ട് വീട്ടിൽ..? “
” ഞാനും അച്ഛനും അമ്മയും..അവർക്ക് ബാങ്കിൽ ആണ് ജോലി ഇവിടുത്തെ സഹകരണ ബാങ്കിലേക്ക് മാറ്റം കിട്ടി വന്നതാ..”
” മോള് പഠിക്കുകയാണോ..?
” അതേ..പിജിക്ക് എംഎ മലയാളം നാളെ മുതൽ പോയി തുടെങ്ങണം ഇവിടെ ഗവണ്മെന്റ് കോളേജിൽ ആണ്..അയ്യോ അമ്മേ ഞാൻ പോട്ടെ ഒത്തിരിസമയം ആയി അമ്മ പേടിക്കും..”
അതും പറഞ്ഞു കൈയിലിരുന്ന വിളക്ക് രേണുകക്ക് കൊടുത്തിട്ട് അവൾ അവിടെ നിന്നും ഓടി പോയി..അമ്മയുടെ അടുത്തുനിന്നും ഒരു പെൺകുട്ടി ഓടിപോകുന്നത് കണ്ടാണ് ഫോൺ ചെയ്യാൻ പോയ പാർഥിയും പായിസം വാങ്ങാൻ പോയ പ്രിയയും വന്നത്..
“അത് ഏത് പെൺകുട്ടി ആണ് അമ്മേ ആ പോയത്..?” ഒരേ സ്വരത്തിൽ അവർ ചോദിച്ചു
” ഓ..അതോ നമ്മുടെ ആ വളവു കഴിഞ്ഞുള്ള ആദ്യത്തെവീടില്ലേ അവിടുത്തെ പുതിയ വാടകക്കാരാണ് അതിന്റെ അച്ഛനുംഅമ്മയും ഇവിടെ സഹകരണബങ്കിൽ മാറ്റം കിട്ടി വന്നതാ..”
” എന്താ അമ്മേ ആ കുട്ടിയുടെ പേര്..? ” പാർത്ഥി ആകാംഷയോടെ ചോദിച്ചു
” അത് മാത്രം ചോദിക്കാൻ പറ്റിയില്ല ആ പിന്നേ നിന്റെ കോളേജിൽ പിജിക്ക് ചേർന്നിട്ടുണ്ട് നിന്റെ വിഷയം തന്നെ ആണ് മലയാളം..” രേണുക പറഞ്ഞു..
തിരിച്ചു വീട്ടിലെത്തിയിട്ടും പിന്തിരിഞ്ഞു ഓടിപ്പോകുന്ന ആ ധാവണിക്കാരിയുടെ അവ്യക്തമായ ചിത്രം അവന്റെ കണ്ണിനുമുന്നിൽ നിറഞ്ഞു നിന്നു…
” എന്താണ് പാമ്പേ വല്ലാത്തൊരു ആലോചന..? ” പ്രിയ അവന്റെ ചെവിയിൽ വന്ന് ചോദിച്ചു
” ഏയ് ഒന്നുമില്ലടി..” അവൻ ചമ്മി കൊണ്ട് മറുപടി പറഞ്ഞു.
” അമ്പലത്തിൽ കണ്ട ആളെ കുറിച്ചാണോ.. ആവശ്യം ആണെങ്കിൽ ഡീറ്റെയിൽസ് നാളെ എത്തിക്കാം എന്തേ..അതിനു വേറെ ഫീസ്ഒന്നും വേണ്ടാ..” പ്രിയയുടെ ഡയലോഗ്
” ഓ..വേണ്ടായേ..എന്റെ കോളേജിൽ അല്ലേ..എന്റെ സ്റ്റുഡന്റും ആയിരിക്കും….ഞാൻതന്നെ കണ്ടുപിടിച്ചോളാം.. ” അവൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു
” എന്നാ വാ ചോറുണ്ണാൻ അച്ഛനും അമ്മയും കാത്തിരിക്കുകയാ..” അവൾ പറഞ്ഞത് കേട്ട് അവൻ അങ്ങോട്ട് നടന്നു
പിറ്റേദിവസം രാവിലെ തന്നെ യാമിയുടെ വീട്ടിൽ ഒരു ബഹളംആയിരുന്നു പുതിയ കോളേജിലേക്ക് ആദ്യമായ് പോകുന്നതിന്റെ വെപ്രാളമായിരുന്നു അവൾക്ക് ദേവനും ഉമയും എത്ര ആശ്വസിപ്പിച്ചിട്ടും അവൾക്ക് സമാധാനം ആയില്ല..
” മോളെ നീ പേടിക്കേണ്ട..ഇന്ന് ഞങ്ങൾ രണ്ടുപേരും കൂടിയാണ് നിന്നെ കോളേജിൽ കൊണ്ടുപോയി ആക്കാൻ പോകുന്നത്..” ദേവൻ പറഞ്ഞു
” പിന്നേ എന്ന് പറഞ്ഞാൽ മോള് ഒന്നാം ക്ലാസ്സിലേക്ക് അല്ലേ പോകുന്നത്..” ഉമ കളിയാക്കി
” നീ പോടീ എന്റെ മോള് എത്ര വലുതായാലും എനിക്ക് അവൾ കുഞ്ഞുകുട്ടിയാ..” ദേവൻ മറുപടി പറഞ്ഞു
” അങ്ങിനെ പറഞ്ഞു കൊടുക്കച്ചേ..അല്ലങ്കിലും ഈ അമ്മക്ക് നമ്മളോട് ഭയങ്കര അസൂയ ആണ്..” പൊട്ടി ചിരിച്ചുകൊണ്ട് യാമി പറഞ്ഞു
“” മ്മ് മതി മതി..രണ്ടാളും ഇറങ്ങാൻ നോക്ക് നിന്നെ ആക്കിയിട്ട് തിരിച്ചു ബാങ്കിൽ പോകാനുള്ളതാ..” ഉമ പറയുന്നത് കേട്ട് അവരെല്ലാവരും കൂടി വാതിലും പൂട്ടി ഇറങ്ങി..
കാറിൽ കോളേജിന്റെ ഗേറ്റിലൂടെ അകത്തേക്ക് കയറുമ്പോൾ അവളുടെ കണ്ണുകളിൽ നിറയെ അതിശയം ആയിരുന്നു..വണ്ടിയിൽ നിന്നിറങ്ങി ഓഫീസിൽ നിന്നും അവളുടെ ക്ളാസ് എവിടെയാണെന്ന് ചോദിച്ചു മനസിലാക്കി യാമിയെ അവർ അങ്ങോട്ട് പറഞ്ഞു വിട്ടു..
“അവൾക്ക് നല്ല പേടി ഉണ്ടെന്ന് തോന്നുന്നു അല്ലേ ദേവേട്ടാ..” തിരിച്ചു നടന്നപ്പോൾ ഉമ ചോദിച്ചു
” മ്മ് പുതിയ അന്തരീക്ഷം അല്ലേ…പതിയെഎല്ലാം ശരിയാകും..” ദേവൻ മറുപടി പറഞ്ഞു
ക്ലാസ്സിൽ എത്തിയ യാമിയെ മറ്റ് കുട്ടികൾ വന്ന് പരിചയപെട്ടു അധികം കുട്ടികൾ ഒന്നും ക്ലാസ്സിൽ ഉണ്ടായിരുന്നില്ല .
” യാമിക ദേവൻ ” നല്ല പരിചയം ഉള്ള പേര്..ഈ പേരിൽ കഥയും കവിതയുമൊക്കെ മാഗസിനുകളിലും ഫേസ് ബുക്ക് എഴുത്തു ഗ്രുപ്പുകളിൽ ഒക്കെ എഴുതുന്നൊരാൾ ഉണ്ടല്ലോ..ആ ആളാണോ താൻ..” ഒരു ആൺകുട്ടീ അവന്റെ ന്യായമായ ഒരു സംശയം ചോദിച്ചു..
ചിരിച്ചുകൊണ്ട് യാമി പറഞ്ഞു ” അത് ഞാൻ തന്നെ ആണ്..”
” നാളത്തെ അറിയപ്പെടുന്ന ഒരു സാഹിത്യകാരി ആണല്ലേ..കഴിഞ്ഞ ദിവസം പ്രമുഖമായൊരു മാഗസിനിൽ മഞ്ഞ് എന്നൊരു ചെറുകഥ വായിച്ചു സൂപ്പർ ആയിരുന്നു കേട്ടോ..” വേറെ ഒരു കുട്ടി പറഞ്ഞു
പെട്ടന്ന് തന്നെ അവൾ എല്ലാവരുമായി കൂട്ടായി..പാർത്ഥി സ്റ്റാഫ് റൂമിൽ എത്തുമ്പോൾ അവിടെ ഭയങ്കര ചർച്ച നടക്കുകയാണ്..
“എന്താ ഇവിടെ ഒരു വലിയ ചർച്ച..? ” അവൻ ചോദിച്ചു
” എന്റെ പാർത്ഥിപാ എം എ മലയാളം ക്ലാസ്സിൽ ഒരു പുതിയകുട്ടി വന്നിട്ടുണ്ട് അതിനെപറ്റിയാണ്..” അവർക്കിടയിൽ ഏറ്റവും മുതിർന്ന സൂസമ്മമാഡം പറഞ്ഞു.
” അത് എന്താ ആ കുട്ടിക്ക് പ്രേത്യേകത ..”
” അത് നല്ലൊരു സാഹിത്യകാരി ആണ്..ആളറിയാതെ ആണെങ്കിലും ഇവിടെ പലരും ആ കുട്ടിയുടെ രചനകളുടെ ആരാധകരാണ്…”
” ആണോ എന്താ ആ കുട്ടിയുടെ പേര്..? “
” യാമിക ദേവൻ..പാർത്ഥിപന് ഇപ്പോ ക്ലാസില്ലേ അപ്പോൾ കാണാം..”
ബെൽഅടിക്കുന്നത് കേട്ട് അവൻ ബുക്കുമായി ഇറങ്ങി…നേരെ ക്ളാസിലേക്ക് നടന്നു അകത്തേക്ക് കടന്ന പാർഥിയെ കണ്ട് കുട്ടികൾ എല്ലാം വിഷ് ചെയിതു തിരിച്ചു അവരെയും വിഷ് ചെയ്തിട്ട് ഇരിക്കാൻ പറഞ്ഞു അറ്റന്റൻസ് എടുത്തു തുടെങ്ങി അവസാനം എഴുതിയ പേരിൽ അവന്റെ കണ്ണുടക്കി..
” യാമിക ദേവൻ “
തന്റെ പേര് വിളിക്കുന്നത് കേട്ട യാമി എഴുന്നേറ്റ് നിന്നു
” ഇയാൾ ആണല്ലേ പുതിയ അഡ്മിഷൻ..”
” അതേ..”
” എവിടെയാ തന്റെ വീട്..ഏത് കോളേജിൽ നിന്നും ആണ് താൻ വരുന്നത്..”
പഠിച്ചിരുന്ന കോളേജും ഇപ്പോൾ താമസിക്കുന്ന വീടിന്റെ കാര്യങ്ങളെല്ലാം അവൾ വിശദമായി പറഞ്ഞു..
” ഓ അപ്പോൾ ഇതാണ് ഇന്നലെ അമ്പലത്തിൽ വച്ചുകണ്ട പെൺകുട്ടി…”
അവൻ മനസിൽ പറഞ്ഞിട്ട് അവളോട് ഇരിക്കാൻ പറഞ്ഞു..
” സാറെ യാമി നല്ലൊരു എഴുത്തുകാരി ആണ് ഞങ്ങൾ എല്ലാം യാമിയുടെ രചനകളുടെ വായനക്കാരാ..” ഒരു ആൺകുട്ടീ പറഞ്ഞു..
” മ്മ് വായിക്കുന്നത് ഒക്കെ കൊള്ളാം..ബുക്കിൽ ഉള്ളത് കൂടി ഒന്ന് വായിചേക്ക്..”
അതും പറഞ്ഞു പാർത്ഥി ക്ളാസ് എടുത്തു..ഉച്ചക്ക് യാമി ക്ളാസ്സിലെ കുട്ടികൾക്ക് ഒപ്പം കഴിക്കാനായി ക്യാന്റീനിലേക്ക് നടന്നു അപ്പോൾ അതിലൊരു കുട്ടി പറഞ്ഞു
” നിങ്ങൾ അറിഞ്ഞോ..ആ റോബിനില്ലേ അവൻ വീണ്ടും ജോയിൻ ചെയിതു..ഇനി എന്തൊക്കെ ഉണ്ടാകുമോ എന്തോ..”
” ആരാ ഈ റോബിൻ..” യാമി ചോദിച്ചു
” അതോ അവനാണ് ഈ കോളേജിലെ ഗുണ്ട..ഒരു പണച്ചാക്കിന്റെ മോൻ..ഒരു അടിപിടികേസിൽ കോളേജിൽ നിന്നും സസ്പെന്റ് ചെയ്തേക്കുകയാ..”
അവർ ക്യാന്റീനിൽ എത്തി ഫുഡും കഴിച്ചു തിരികെ ക്ളാസിൽ എത്തി..വീട്ടിൽ തിരിച്ചെത്തിയ പാർഥിയുടെ പിറകെ പ്രിയ കൂടി യാമിയെകണ്ടോ എന്നും എങ്ങിനെയുണ്ട് എന്നൊക്കെ ഉള്ള ചോദ്യവുമായി..
” എടി കീരി നീ ഒന്ന് വന്നേ…” അവൻ പ്രിയയെ വിളിച്ചു
” എന്താ ഏട്ടാ..”
“അത് പിന്നേ ഈ ഫേസ്ബുക്ക് എടുക്കുന്നത് എങ്ങിനെയാ…”
മടിച്ചു മടിച്ചു പാർത്ഥി ചോദിച്ചു
” ഞാൻ ഇപ്പോ എന്താ കേട്ടത് വല്ല സ്വപ്നവും കണ്ടതാണോ..”
അവൾ കൈയിൽ നുള്ളി കൊണ്ട് ചോദിച്ചു.
” ദേ വലിയ ജാഡ ആണെങ്കിൽ വേണ്ടാ..” അവൻ ദേഷ്യപ്പെട്ടു ..
“ഇല്ലടാ ചേട്ടാ..ആ ഫോൺ ഇങ്ങു താ..”
അതും പറഞ്ഞു പ്രിയ ഫോൺവാങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ അവൾ fb റെഡി ആക്കി കൊടുത്തു എന്നിട്ട് ഓരോ കാര്യങ്ങൾ അവനു പറഞ്ഞുകൊടുത്തു..
” നീ ഒരു കാര്യം ചെയ്യ് ഞാൻ പറയുന്ന പേര് ഒന്ന് സെർച്ച് ചെയ്യ് “
അതും പറഞ്ഞുകൊണ്ടവൻ യാമിയുടെ പേര് പറഞ്ഞു
” ഇത് ആരാ ഏട്ടാ…”
പ്രിയകൗതുകത്തോടെ ചോദിച്ചു..
പാർത്ഥി യാമിയെ കുറിച്ച് അവനറിഞ്ഞ കാര്യങ്ങൾ പ്രിയയോട് പറഞ്ഞു പിന്നേ രണ്ടുപേരുംകൂടി ആ പ്രൊഫൈൽ നോക്കാൻ തുടെങ്ങി..
” ഏട്ടാ ഇത് നമ്മൾ വിചാരിച്ച പോലെ ചെറിയ ആളൊന്നും അല്ലല്ലോ..ഏടത്തി ആയിട്ട് കിട്ടോ…” പകുതി കളിയും എന്നാൽ കാര്യവുമായി അവൾ ചോദിച്ചു..
അതുകേട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൻ ഫോൺ അവളിൽ നിന്നും വാങ്ങി വച്ചു..കോളേജിൽ ദിവസവും കാണുമെങ്കിലും അമ്പലത്തിന്റെ അടുത്തുള്ള വീട് അവന്റെ ആണെന്ന് യാമി അറിഞ്ഞിരുന്നില്ല എന്നാൽ അവൾ അമ്പലത്തിൽ വരുന്നതും പോകുന്നതും അവൻ കാണുന്നുണ്ടായിരുന്നു..
ദിവസങ്ങൾ കടന്നുപോയി..ഒരു ദിവസം അവരുടെ ക്ളാസിലേക്ക് ഒരുത്തൻ കയറി വന്നു അവനെകണ്ടതെ യാമിയുടെ അടുത്തിരുന്നപെൺകുട്ടി പറഞ്ഞു “റോബിൻ ” അവൻ അവിടെ ആകെ ഒന്ന് കണ്ണോടിച്ചു എന്നിട്ട് ചോദിച്ചു
” ഏതാടാ ഇവിടെ ഒരു വലിയ സാഹിത്യകാരി ഉണ്ടന്ന് കേട്ടത് “
യാമി എഴുന്നേറ്റ് നിന്നു..ഒരു വഷളൻ നോട്ടത്തോടെ അവൻ അവളുടെ അടുത്തെത്തി
” അയ്യോ അത് മോളായിരുന്നോ…കൊള്ളാം നല്ലഫിഗർ”
അവൻ അവളെ മൊത്തത്തിൽ കണ്ണുകൾ കൊണ്ടൊന്നുഉഴിഞ്ഞു..” അതുകണ്ട യാമി വെറുപ്പോടെ മുഖം തിരിച്ചു.ഇതെല്ലം പുറത്തുനിന്നും കണ്ട ഒരു കുട്ടി വിവരം സ്റ്റാഫ് റൂമിൽ അറിയിച്ചു..കേട്ട പാതി കേൾക്കാത്ത പാതി പാർത്ഥൻ അവിടെ നിന്നും ഇറങ്ങി ഓടി.
ക്ലാസ്സിൽഎത്തുമ്പോൾ പിള്ളേരെല്ലാം നിസ്സഹായതയോടെ നിൽക്കുന്നതാണ് കണ്ടത്…യാമിയെ കാലുകൊണ്ട്തടഞ്ഞു നിർത്തിയിരിക്കുന്ന റോബിനെ കണ്ടതും അവന്റെ രക്തം തിളച്ചു പാർത്ഥി അങ്ങോട്ട് നടന്നു.
“എന്താ റോബിൻ ഇവിടെ പ്രശനം..നിന്നോടാരാ നീ പഠിക്കാത്ത ക്ലാസ്സിന്റെഉള്ളിൽ കയറാൻ പറഞ്ഞത്..”
കുറച്ചു ദേഷ്യത്തോടെ പാർത്ഥി ചോദിച്ചു..
“ആഹാ ഇതാര് വാധ്യാരോ..എന്താ വാധ്യാരെ ഞാൻ ഇവളെ തടഞ്ഞാൽ..താൻ കെട്ടാൻ പോകുന്ന മുതലൊന്നും അല്ലല്ലോ..”
പരിഹാസത്തോടെ അവൻ ചോദിച്ചു..”
” എടി ഇപ്പോൾ ഞാൻപോവാണ് പക്ഷേ നിന്നെ ഞാൻ ഒന്ന് കാണുന്നുണ്ട് അന്ന് നിന്നെ രക്ഷിക്കാൻ ഒരു വാധ്യാരുംകാണില്ല..”
അതും പറഞ്ഞു അവരെ മാറിമാറി നോക്കിയിട്ട് അവൻ ഇറങ്ങിപ്പോയി..
ദിവസങ്ങൾ കടന്നുപോകുന്തോറും യാമിയോട് ഇതുവരെ ആരോടും തോന്നാത്ത എന്തോ ഒന്ന് പുതിയതായി മനസിൽ ഉണ്ടാവുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..
പഠിപ്പിക്കുമ്പോൾ എല്ലാം അവന്റെകണ്ണുകൾ തന്നിലേക്ക് നീളുന്നതും ആ ചുണ്ടിൽ തനിക്കായി പുഞ്ചിരികൾവിടരുന്നതും അവൾ കാണുന്നുണ്ടായിരുന്നു അവളുടെ മനസിലും പാർത്ഥിയോട് എന്തോ ഒരിഷ്ടംതോന്നി എന്നാൽ തന്റെ അധ്യാപകനോട് അങ്ങിനെയൊന്നും പാടില്ല എന്നവൾ മനസിനെ തിരുത്തി…
ഒരു അവധിദിവസം യാമി അമ്പലത്തിൽ ചെല്ലുമ്പോൾ ആരെയോ കാത്തെന്ന പോലെ ആൽത്തറയിൽ പാർത്ഥി ഉണ്ടയിരുന്നു യാമിയെകണ്ട പാർത്ഥി അങ്ങോട്ട് ചെന്നു..അവനെകണ്ട യാമിക്ക് അത്ഭുതംതോന്നി…
” സാർ എന്താ ഇവിടെ..? “
” അതാണെടോ എന്റെ വീട്..പിന്നേ അന്ന് ചുറ്റുവിളക്ക് കത്തിച്ചപ്പോൾ താൻ പരിചയപെട്ടില്ലേ അതെന്റെ അമ്മയും..വീട്ടിൽ ആരുമില്ല അല്ലങ്കിൽ ഞാൻതന്നെ അങ്ങോട്ട് ക്ഷണിച്ചേനെ..”
അതുകേട്ട് അവൾ ചിരിച്ചു…പാർത്ഥി തുടർന്നു
” എനിക്ക് യാമിയോട് ഒരു കാര്യം പറയാനുണ്ട്..തെറ്റാണെങ്കിൽ താൻ ക്ഷമിക്കണം…എനിക്ക് യാമിയെ ഇഷ്ടമാണ്..തനിക്കുംസമ്മതമാണെങ്കിൽ തന്റെ പഠിപ്പ് കഴിയുമ്പോൾ എന്റെ വീട്ടുകാരെ തന്റെ വീട്ടിലേക്ക് വിട്ടോട്ടെ..ആലോചിച്ചിട്ട് ഉത്തരം തരൂ..അത് അനുകൂലം ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു…” അതുംപറഞ്ഞു പാർത്ഥി പോയി.
പലപ്പോഴും ക്ളാസെടുക്കുമ്പോൾ പാർത്ഥിപന്റെ കണ്ണുകൾ പ്രതീക്ഷയോടെ യാമിയിലേക്ക് നീണ്ടു..പക്ഷേ അനുകൂലമായ ഒരു നോട്ടം പോലും അവളിൽ നിന്നും ഉണ്ടായില്ല. അത് പാർത്ഥിക്ക് വല്ലാത്ത നിരാശയായി. പിന്നെ അവൻ അവളെ ശ്രെദ്ധിക്കാതിരിക്കാൻ ശ്രെമിച്ചു.
അവസാനം അവളുടെ സമ്മതം അവൾ ഒരു പുഞ്ചിരിയിലൂടെ അവനു നൽകി..ആരും അറിയാതെ മൗനമായി അവരുടെ പ്രണയം പൂത്തുലഞ്ഞു.. ക്ലാസുകൾ തീരാൻ കുറച്ചു മാസങ്ങൾമാത്രമേ ഇനി ഉള്ളു എല്ലാവരും അതിന്റെ തിരക്കിലായി.
ഒരുദിവസം പാർത്ഥിപൻ വരുന്നതും നോക്കി നിൽക്കുകയായിരുന്ന യാമിയുടെ അടുത്തേക്ക് അവളുടെ ജൂനിയറായ മനാഫ് വന്നുപറഞ്ഞു
“യാമി..തന്നോട് സാർ ഗ്രൗണ്ടിലെ മരത്തിന്റെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..”
അത് ശരി അവിടെ നിക്കുകയാണോ മനസിൽ അങ്ങിനെ ചിന്തിച്ചുകൊണ്ട് യാമി അങ്ങോട്ട് നടന്നു അതൊരു ചതി ആണെന്ന് അറിയാതെ അവൾ അവിടെ എത്തിയതും റോബിനും ഗാങ്ങും അവളെ വളഞ്ഞു..
“ആഹാ..സാഹിത്യകാരിഎത്തിയോ..നിന്റെ മറ്റവൻ വിളിക്കുന്നു എന്ന് പറഞ്ഞാലേ നീ വരൂന്ന് എനിക്കറിയാമായിരുന്നു..” പൊട്ടിചിരിച്ചുകൊണ്ട് അവൻ പറഞ്ഞു
” റോബിൻ മര്യാദക്ക് മാറിനിൽക്ക് എനിക്ക് പോകണം..”
അതുംപറഞ്ഞു പോകാൻ തുനിഞ്ഞ അവളെ അവൻ പുറകിൽ നിന്നും കടന്നു പിടിച്ചു കുതറി മാറാൻ യാമി ശ്രെമിച്ചു
” ഈ യാമി ഇത് എവിടെ പോയതാ..? “
പാർത്ഥി അവളെ തിരഞ്ഞുനടന്നു അവന്റെ അടുത്തേക്ക് മനാഫ് എത്തി
“സാറെ..യാമി റോബിന്റെ കൂടെ ആ ഗ്രൗണ്ടിലേക്ക് പോകുന്നത് കണ്ടു..”
” റോബിന്റെ കൂടെയോ..?
വിശ്വസിക്കാനാവാതെ മനാഫിനെ നോക്കിയിട്ട് പാർത്ഥി അങ്ങോട്ട് ഓടി..ദൂരെന്നേ അവൻ കണ്ടു പരസ്പരം കെട്ടിപുണർന്ന് നിൽക്കുന്ന ഒരാണും പെണ്ണും അത് റോബിനും യാമിയും ആണെന്ന് തിരിച്ചറിഞ്ഞ പാർത്ഥിക്ക് തന്റെ ശ്വാസംനിലച്ചതുപോലെ തോന്നി..
എന്നാൽ അവനിൽ നിന്നും രക്ഷപെടാൻ യാമി ശ്രെമിക്കകയാണെന്ന് പാർത്ഥിക്ക് മനസിലായും ഇല്ല..തകർന്ന ഹൃദയത്തോടെ പാർത്ഥി തിരിഞ്ഞു നടക്കാൻ തുടെങ്ങി..
പെട്ടന്നാണ് പിന്നിൽ നിന്നും ഒരു ആർത്തനാദം ഉയർന്നത് ഞെട്ടി തിരിഞ്ഞ അവൻ കണ്ടത് താഴെ വീണു പിടയുന്ന റോബിനെയും കൈയിൽ ചോര ഇറ്റു വീഴുന്ന ഒരു ഇരുമ്പ് വടിയുമായി നിൽക്കുന്ന യാമിയെയും ആണ്..
അവൻ ഓടി അവിടേക്ക് എത്തി നോക്കിയപ്പോൾ റോബിന്റെ ശ്വാസം നിലച്ചിരുന്നു
അവനെ കണ്ടതും റോബിന്റെ കൂട്ടുകാർ പറഞ്ഞു
“കണ്ട സാറെ അവന്റെ പണത്തിന് വേണ്ടി ഇവൾ പലപ്പോഴും ഇവനെ ഇവിടെ വരുത്താറുണ്ടായിരുന്നു അവന്റെ ആവശ്യങ്ങൾ നടത്തി കൊടുക്കുകയും ചെയ്യുമായിരുന്നു കോളേജിന്റെ പല സ്ഥലത്തും വച്ചു അവൻ ഇവൾക്ക് പണം കൊടുത്തിരുന്നു..ഇന്ന് അതുപോലെ വന്നതാ സാറിനോട് പറയും ഇനി അവനെ ശല്ല്യം ചെയ്യരുത് എന്ന് പറഞ്ഞു തർക്കമായി അവസാനം കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് ഇവൾ അവനെ അടിക്കുകയായിരുന്നു..”
അവർ പറയുന്നതിലും കാര്യം ഉണ്ടെന്ന് പാർത്ഥിക്ക് തോന്നി പലപ്പോഴും യാമിയെ റോബിന്റെ ഒപ്പം അവൻ കണ്ടിരുന്നു ഉടനെ തന്നെ അവൻ പ്രിസിപ്പലിനെ വിളിച്ചു പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ പോലീസും ആംബുലൻസും എത്തി റോബിന്റെ ബോഡി ആംബുലസിൽകേറ്റി വിട്ടു യാമിയെ പോലീസ് അറസ്റ്റ് ചെയിതു..ഒരു ആശ്രയത്തിനായി തന്നെ നോക്കുന്ന യാമിക്ക് നേരെ അവജ്ഞയോടെ ഒന്ന് നോക്കിയിട്ട് പാർത്ഥി തിരിച്ചുനടന്നു.
വാർത്ത പടർന്നു അന്തിപത്രങ്ങൾക്ക് ഒരു ചാകര കിട്ടി യുവ എഴുത്തുകാരി അ നാ ശ്യാ സ്യ ത്തിനിടയിൽ കാമുകനെ ഇരുമ്പ് വടിക്ക് അടിച്ചു കൊ.ന്നു..സോഷ്യൽ മീഡിയകൾ വാർത്ത ആഘോഷിച്ച പുകഴ്ത്തി പറഞ്ഞവർ അവളെ ഇകഴ്ത്തി പറഞ്ഞു..
കോടതി രണ്ടുദിവസം അവധി ആയതുകൊണ്ട് അവൾ പോലീസ് കസ്റ്റഡിയിൽ ആയിരുന്നു ദേവനും ഉമയും തകർന്നു പക്ഷേ തങ്ങളുടെ മകൾ കുറ്റവാളിഅല്ലെന്ന് അവർ വിശ്വസിച്ചു.
റോബിന്റെവീട്ടുകാർ പ്രബലർ ആയതുകൊണ്ട് ദേവൻ സമീപിച്ച വക്കീൽമാരൊന്നും കേസ് എടുക്കാൻതയ്യാറായില്ല ദേവൻ ആകെ തളർന്നു..ആ സമയത്താണ് അയാളുടെ ഫോണിലേക്ക് ഒരു കോൾ വന്നത്..
” ഹാലോ..”
” അങ്കിൾ ഞാൻ തിരുവന്തപുരത്തു നിന്നും അഡ്വക്കേറ്റ് സൂര്യയാണ് യാമിയുടെ ഫ്രണ്ട് സന്ധ്യയുടെ ചേച്ചീ..സന്ധ്യ എല്ലാം പറഞ്ഞു പിന്നേ യാമിയെ എനിക്കറിയില്ലേ ഈ കേസ് ഞാൻ വാദിച്ചോളാം..അങ്കിൾഎനിക്ക് താമസിക്കാൻ ഒരു സ്ഥലം റെഡിയാക്കിയാൽ മതി ഞാൻ നാളെ രാവിലെഎത്താം..”
ആ വാക്കുകൾ ദേവനും ഉമക്കും നൽകിയ ആശ്വാസം ചെറുതല്ലായിരുന്നു.. സൂര്യപ്രഗത്ഭ ആയൊരു വക്കീൽ ആണെന്ന് അവർക്കറിയാം..
അവരുടെവീട്ടിൽ തന്നെ താമസവും ഒരുക്കി.പിറ്റേദിവസം രാവിലേ തന്നെ സൂര്യ എത്തി അവരിൽ നിന്നും കാര്യങ്ങളുടെ ഒരു ചെറിയ രൂപം മനസിലാക്കി ദേവനെയും കൂട്ടി അവൾ ജയിലിൽ എത്തി..ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് കാര്യം പറഞ്ഞു യാമിയെകാണാൻ അനുവാദം വാങ്ങി..
യാമിയെ കണ്ട് കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി പാർഥിയുമായുള്ള ബന്ധവു അറിഞ്ഞു വേണ്ട പേപ്പറുകൾ ഒപ്പിട്ടു വാങ്ങി നാളെ കോടതിയിൽ കാണാം എന്ന് പറഞ്ഞു.
പിറ്റേദിവസം യാമിയെ കോടതിയിൽഹാജരാക്കി.വാദപ്രതിവാദങ്ങൾ നടന്നു യാമിക്കായി ശക്തമായ തെളിവ്നൽകാൻ സൂര്യക്ക്കഴിഞ്ഞില്ല സാക്ഷികൾ ഹാജരായി അതിൽ ഒരാൾ പാർത്ഥി ആയിരുന്നു കണ്മുന്നിൽ കണ്ടകാര്യങ്ങൾ അവൻ തുറന്നു പറഞ്ഞു അവന്റെ വാക്കുകളിലും കണ്ണുകളിലും അവളോടുള്ള വെറുപ്പ് നിറഞ്ഞുനിന്നു അത് യാമിയുടെ ഹൃദയംതകർത്തു.
എല്ലാം കേട്ട ശേഷം കോടതി യാമിയെ പതിനാലുദിവസം റിമാൻഡ് ചെയിതു..അതിനുശേഷം കേസ് വീണ്ടും കേൾക്കാം എന്ന്പറഞ്ഞു കോടതി പിരിഞ്ഞു കൈയിൽവിലങ്ങുമായി യാമി പോലീസുകാരോടൊപ്പം വരുന്നത്കണ്ട് ആ അച്ഛന്റെയും അമ്മയുടെയും നെഞ്ച് തകർന്നു അവൾ അടുത്തെത്തിയപ്പോൾ അവർ വാരിപ്പുണർന്നു.
“ഒന്ന് കൊണ്ടും മോള് പേടിക്കേണ്ട..സത്യം എവിടെയും ജയിക്കും..” അവർ ആശ്വസിപ്പിച്ചു
മാധ്യമങ്ങളിൽആഘോഷമായി വാർത്ത നിറഞ്ഞു നിന്നു..തെളിവെടുപ്പും ചോദ്യം ചെയ്യലും ഒക്കെആയി യാമി മാനസികമായി തളർന്നു.വീണ്ടും കോടതിയും ജയിലുമായി അവൾ കഴിഞ്ഞു.
അവസാനം വിധിപറയാനായി കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി വച്ചു.പാർത്ഥി കോളേജിൽ നിന്നും അവധിഎടുത്തു യാമിയെകുറിച്ച് ചിന്തിച്ചപ്പോളെല്ലാം അവന്റെ മനസിൽ അവൾ നിരപരാധിയാണെന്ന് ഒരു ചിന്തയുമുണ്ട് എന്നാൽ തന്റെ കൺമുന്നിൽ കണ്ട കാഴ്ച്ച നിഷേധിക്കാനും കഴിയുന്നില്ല. എന്നാൽ മനസ് പറയുന്നത് യാമി നിരപരാധി ആണെന്ന തന്നെയാണ്.. ഇനി അവളെ എങ്ങിനെ ഒന്ന് രക്ഷിക്കാൻ കഴിയും..
പാർത്ഥിക്ക് തന്റെ മനസാകെ തകിടം മറിഞ്ഞത് പോലെ തോന്നി.. യാമിയോടുള്ള ഇഷ്ടമറിയുന്ന വീട്ടുകാർ അവനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
അങ്ങിനെയിരിക്കുമ്പോൾ അവനെ കാണാൻ ഒരാളെത്തി.
ആരോ പുറത്തുനിന്നും ബെല്ലടിക്കുന്നത് കേട്ടാണ് രേണുക വാതിൽ തുറന്നത്.
“പാർത്ഥി സാറില്ലേ..”
“ഉണ്ടല്ലോ ആരാ..”
” സാറിന്റെ സ്റ്റുഡന്റാണ്.”
അതുകേട്ട് രേണുക അകത്തേക്ക്പോയി പിറകെ പാർത്ഥിയിറങ്ങി വന്നു
” മനാഫോ എന്താ..? “
“എനിക്ക്സാറിനോട്ഒരുകാര്യംപറയാനുണ്ട്..”
” ഉം..താൻ അകത്തേക്ക് വാ..”
മനാഫ് അകത്തേക്ക് കയറി..പാർത്ഥി ചൂണ്ടി കാണിച്ച കസേരയിൽ ഇരുന്നു. അപ്പോഴേക്കും വീട്ടിൽ ബാക്കി ഉള്ളവരും അങ്ങോട്ട് വന്നു.
” മ്മ് എന്താ മനാഫിനു പറയാനുള്ളത് ? “
” അത് സാർ യാമിയുടെ കാര്യമാണ്..”
” യാമിയുടെ കാര്യമോ..? ” പാർത്ഥി ഞെട്ടലോടെ ചോദിച്ചു.
” അതെ സാർ..”
” സാർ..ശരിക്കും യാമി ഈകേസിൽ നിരപരാധിയാണ്..ആറോബിൻ ചതിച്ചതാണ് അവൻ യാമിയെ ഗ്രൗണ്ടിൽ എത്തിച്ചില്ലങ്കിൽ എന്റെ പെങ്ങളെ നശിപ്പിക്കും എന്നുപറഞ്ഞപ്പോൾ എനിക്കി ചതിക്ക് കൂട്ടുനിൽകേണ്ടി വന്നു. അവൻ പലപ്പോഴും യാമിയെ പല സ്ഥലത്തു വെച്ചും ശല്ല്യം ചെയ്യാറുണ്ടായിരുന്നു അവന്റെ ഭീക്ഷണി അതനുസരിച്ചു ഞാനാണ് സാറവിടെ ഉണ്ടെന്നു പറഞ്ഞു യാമിയെവിട്ടത് അതിനുശേഷം സാറിനെ വിട്ടതും “
പൊട്ടിക്കരഞ്ഞു കൊണ്ട് മനാഫ് പറഞ്ഞത് കേട്ട് പാർഥിയും ബാക്കിയുള്ളവരും ഞെട്ടി പോയി.
” മനാഫ്..നീ..നീ ഈ പറഞ്ഞത് സത്യമാണോ..? “
പതറി കൊണ്ട് പാർത്ഥി ചോദിച്ചു.
” അതെ സാർ അതിനു ശേഷം ഞാനൊന്ന് ഉറങ്ങിയിട്ടില്ല..ഊമയായ എന്റെ പെങ്ങളെ രക്ഷിക്കാനായി എനിക്ക് മറ്റ് മാർഗം ഒന്നുമില്ലായിരുന്നു..സാർ എന്നോട് ക്ഷമിക്കണം..”
അവൻ കൈ കൂപ്പിക്കൊണ്ട് പാർഥിയുടെ മുന്നിൽ നിന്നു നിന്നു
തെറ്റ്മനസിലാക്കിയ പാർത്ഥി മനാഫുമായി യാമിയുടെ വീട്ടിലെത്തി അവരുടെ മുൻപിൽ മനാഫ്കുറ്റസമ്മതംനടത്തി അതെല്ലാം സൂര്യ വീഡിയോയാക്കി
വിധിപറയാൻ കേസ് വിളിച്ചപ്പോൾ സൂര്യ മനാഫിനെ വിസ്തരിച്ചു അവൻ പറഞ്ഞതെല്ലാം കോടതി കേട്ടു റോബിന്റെ ഫ്രണ്ട്സ് അതെല്ലാം ശരിയാണെന്ന് സമ്മതിച്ചു.ഒരു പെൺകുട്ടി സ്വയരക്ഷക്കായി ചെയിത അപരാധമായതുകൊണ്ട് മനഃപൂർവമല്ലാത്ത നരഹത്യയായി കണ്ട് കോടതി യാമിയെ വെറുതെവിട്ടു..
അതുപോലഇനിയുംഏതെങ്കലിലുംമാധ്യമത്തിൽ യാമിയെ അപകീര്തിപെടുത്തിയുള്ള വാർത്തകൾ വന്നാൽ കോടതി സ്വമേധയാകേസ്എടുക്കും എന്നൊരു സൂചനനൽകാനും മറന്നില്ല..കോടതിയിൽ നിന്നും പുറത്തേക്ക് വന്ന യാമിയെ ആ മാതാപിതാക്കൾ കെട്ടിപിടിച്ചു.
പാർത്ഥി യാമിയോട് മാപ്പുപറഞ്ഞു.ചെയ്ത തെറ്റുകൾ മറന്നവന്റെ നല്ല പാതിയാകാൻ അവൻ യാമിയോട് അപേക്ഷിച്ചു.
5വർഷങ്ങൾക്ക് ശേഷം..
” നീ ഇതുവരെ ഒരുങ്ങിയില്ലേ യാമി..പത്രക്കാരെല്ലാം കാത്തിരിക്കുന്നു..” പാർത്ഥിഅക്ഷമനായി വന്നുപറഞ്ഞു..
” ദേ..എത്തി പാർത്ഥിയേട്ടാ..”
യാമി പറഞ്ഞു..ഈ പ്രാവശ്യം കേരളസാഹിത്യ അക്കാദമി അവാർഡ് കിട്ടിയ എഴുത്തുകാരിയുമായുള്ള അഭിമുഖത്തിനായികാത്തിരിക്കുകയാണ് അവർ..പുഞ്ചിരിയോടെ അവർക്ക്മുന്നിൽ യാമിയെത്തി
” നമസ്കാരം മാഡം..ആദ്യമായ് ഈ അവാർഡ് കിട്ടിയതിനു അഭിനന്ദനങ്ങൾ.”.
” നന്ദി..” യാമിപറഞ്ഞു
” എന്ത്തോന്നുന്നു മാഡം ഇപ്പോൾ..”
“ഒത്തിരിസന്തോഷംതോന്നുന്നു..ഈ അവാർഡ് കിട്ടിയപ്പോൾ”
” മാഡത്തിന്റെ ജീവിതത്തിലെ കഴിഞ്ഞകാല സംഭവുമായി ഈ കഥക്ക് എന്തെങ്കിലും ബന്ധമുണ്ടോ..? “
” അങ്ങിനെയൊന്നുമില്ല..”
അവൾപറഞ്ഞു അപ്പോഴേക്കും പാർത്ഥി അവരുടെ നാലുവയസുകാരി മകൾ ശ്രീയയുമായി വന്നു..അവർ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം അവൾ ഉത്തരം പറഞ്ഞു.
“ഇപ്പോ മാഡത്തിന് ഏറ്റവും സന്തോഷം തരുന്നത് എന്താണ്..?”
അവൾപാർഥിയെ നോക്കി പറഞ്ഞു
..”എന്റെ പാർഥിയേട്ടന്റെയും മോളുടെയും കൂടെയുള്ളജീവിതം..”
ശരി മാഡം ഇനിയുംഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.സാർ ഒന്ന്ചേർന്ന് നിൽക്കാമോ ഒരു ഫോട്ടോ എടുക്കാനാ
അതുകേട്ട് പാർത്ഥി യാമിയെയും മോളെയുംചേർത്തുപിടിച്ചു മനോഹരമായ ഒരുകുടുംബചിത്രം പോലെ…
~സോണി അഭിലാഷ്