കഥ തുടരുന്നു….
എഴുത്ത്: നൗഫു ചാലിയം
================
“ഇനി ഞാൻ എന്ത് തീരുമാനമാണ് എടുക്കേണ്ടത്…
എന്നെ ചതിച്ചു കെട്ടിയ ഇക്കയോട് എനിക്ക് വെറുപ്പല്ലേ തോന്നുന്നത്.. എന്റെ തീരുമാനം അത് തന്നെ ആയിരുന്നു..
അന്ന് രാത്രി തന്നെ എന്റെ ഒരു കസിനെ വിളിച്ചു.. ആ വീട്ടിൽ നിന്നും ആരുമറിയാതെ ഞാൻ ഇറങ്ങി.. എന്റെ വീട്ടിലേക്..”
“വിവാഹം കഴിച്ചു വിട്ട പെണ്ണ് രാത്രി ക് രാത്രി വീട്ടിലേക് കയറി വന്നാൽ എന്തെല്ലാമാണ് സംഭവിക്കുക..
ആരോടൊക്കെ ഞാൻ ഉത്തരം പറയേണ്ടി വരും..???
ആരുടേ എല്ലാം ചോദ്യങ്ങൾ അമ്പു പോലെ എന്റെ നേരെ പാഞ്ഞു വരും..??
എനിക്കെല്ലാത്തിനും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു…
നിങ്ങൾ ഒരു പെണ്ണിനാണോ എന്നെ കെട്ടിച്ചു കൊടുത്തത്…???”
അക്ഷരാർത്ഥത്തിൽ എന്റെ വാക്കുകൾ കേട്ടു വീട്ടിൽ ഉണ്ടായിരുന്ന ഉപ്പയും ഉമ്മയും.. കൂട പിറപ്പുകളും ഞെട്ടി..
ഉപ്പ ഇരുന്ന സ്ഥലത്ത് തന്നെ വിയർക്കാൻ തുടങ്ങി..
“ഒരു പെണ്ണിനോ…???
എന്താ മോളെ മന്സി നീ ഈ പറയുന്നത്..”
ഉമ്മ എന്റെ അരികിലേക് വന്നു ചേർത്തു നിർത്തി ചോദിച്ചു.. ഉടനെ ഇത്തയും വന്നു… പെട്ടന്ന് തന്നെ ഉമ്മയുടെ സംസാരം ഒരു പരിഭവം പറച്ചിൽ പോലെ യായി ..
“എന്നാലും എന്റെ മോൾക് ഈ ഗതി വന്നല്ലോ…”
ഭൂരിപക്ഷം ഉമ്മമാരും ചൊല്ലുന്ന അതേ പാട്ട് ഉമ്മ ഏറ്റു ചൊല്ലാൻ തുടങ്ങി..
“എവിടുന്നാ എന്നറിയാതെ കുറേ കണ്ണുനീരും… മൂക്കിലൂടെയും കണ്ണിലൂടെയും ഒഴുകി വന്നു…”
“എനിക്ക് എന്ത് ഗതി വന്നെന്ന ഉമ്മ പറഞ്ഞതെന്ന് തിരിഞ്ഞില്ല..
ഒരാളെ കെട്ടി ഓനെ ഒഴിവാക്കി വന്നതാണോ..
അത് ഞാൻ അല്ലേ ചെയ്തത് അപ്പൊ അവന്റെ ഉമ്മയല്ലേ,…
എന്നാലും എന്റെ മോന്ക് ഈ ഗതി വന്നല്ലോ എന്ന് പറയേണ്ടത്.. “
“കല്യാണം കൂടാൻ വന്നവർ എല്ലാം രാത്രി തന്നെ പോയത് നന്നായി.. അല്ലെങ്കിൽ എന്റെ ഉപ്പയുടെ മാനം ഈ രാത്രി തന്നെ തീരുമാനം ആകുമായിരുന്നു…”
ഉമ്മയുടെ കരച്ചിലും.. മൂക്ക് ചീറ്റലും കൂടേ ആയപ്പോൾ ഉപ്പ ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു…
“ആദിലെ.. ആഷികേ.. വണ്ടി എടുക്കടാ…..
ഇന്നിതിനൊരു തീരുമാനം ഉണ്ടാക്കണം…”
ഉപ്പ ക് പ്രസർ കയറി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് പോകാൻ തുടങ്ങുമ്പോൾ അത് വരെ അവിടെ ഇല്ലായിരുന്ന അളിയൻ ഉപ്പയെ തടഞ്ഞു കൊണ്ടു പറഞ്ഞത്..
“എന്ത് തീരുമാനം എടുക്കാൻ ആണെങ്കിലും രാവിലെ മതി…രാത്രി ഒരു വീട്ടിൽ കയറി ചെന്നാൽ അവസാനം നമ്മളാവും കുറ്റക്കാർ… അവർ ആണേൽ നമ്മളെക്കാൾ പിടിപാടും ഉള്ളവരാണ് ഉപ്പാ…”
“ഉപ്പാക് അളിയൻ പറഞ്ഞത് മനസിലായിട്ടോ മറ്റോ..
നീണ്ടു കിടക്കുന്ന കോലായിൽ അങ്ങോട്ടും ഇങ്ങോട്ടും കുറേ ഏറെ നടന്നു..”
ഉപ്പയുടെ തീരുമാനം അറിയാൻ എന്ന പോലെ ഇക്കാക്കമാർ ഉപ്പയെ തന്നെ നോക്കി നിൽക്കുന്നുണ്ട്…
എന്നെയും കൊണ്ടു ഉമ്മയും ഇത്തയും ഇക്കാക്കമാരുടെ ഭാര്യമാരും റൂമിലേക്കു പോയി…
“ഉപ്പ…
എനിക്കൊന്നു അവളെ കണ്ടാൽ മതി.. എനിക്കൊരു മാപ്പ് പറയണം അവളോട്…. ഇനി ഞാൻ ഒരിക്കലും അവളുടെ മുന്നിൽ പോലും വരില്ലെന്ന് പറയണം…”
കണ്ണിനെ ഉറക്കത്തിലേക് വഴുതി വീഴ്ത്തി കൊണ്ടിരിക്കെ ആയിരുന്നു ആ ശബ്ദം ഞാൻ വീണ്ടും കേട്ടത്…
അസ്മിലി ക്കയുടെ…
ഞാൻ പെട്ടന്ന് എഴുന്നേറ്റ് വാതിലിന് അടുത്തേക് ഓടി…
വാതിൽ ആരോ പുറത്ത് നിന്നും പൂട്ടി ഇട്ടിരിക്കുന്നു.. എന്നെ വിശ്വാസമില്ലാത്തത് പോലെ…
+++++
“അസ്മിൽ അടി കിട്ടി ക്ഷീണിച്ച മുഖവും.. തളർന്ന മനസുമായി വീട്ടിലേക് കയറി…
മുഖത് നിന്നും ആ സമയവും ചോര ഒലിക്കുന്നുണ്ടായിരുന്നു….
അവന്റെ ഉമ്മ നസീമ അവനെ വീടിന് പുറത്ത് തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
വിവാഹത്തിന് വന്ന ബന്ധുക്കൾ എല്ലാം നേരത്തെ വീട്ടിൽ നിന്നും പോയിരുന്നു..
ഉമ്മയും ഇത്തയും ഉപ്പയും ചുരുക്കം ചില ഒന്നോ രണ്ടോ ബന്ധുക്കളെ വീട്ടിലുള്ളു…
അവരെല്ലാം രണ്ടു മൂന്നു ദിവസമായുള്ള കല്യാണത്തിന്റെ ഓട്ട പാച്ചിലിൽ ക്ഷീണിച്ചു ഘാഠമായ ഉറക്കത്തിലുമായിരുന്നു…”
“മകൻ ചോര ഒലിപ്പിച്ചു വരുന്നത് കണ്ടു നസീമയുടെ ഹൃദയം വിങ്ങി പൊട്ടി തുടങ്ങി..
ഉമ്മ അത്രയും നിർബന്ധിച്ചിട്ടാണ് അവനോരു വിവാഹത്തിന് സമ്മതം മൂളിയത് തന്നെ…
ഒരു മാറ്റം ജീവിതത്തിൽ ഉണ്ടവുമെന്ന് പ്രതീക്ഷിച്ചു… അതായിരുന്നു പെണ്ണ് വീട്ടുകാരെ അറിയിച്ചിട്ടു മതി വിവാഹമെന്ന അസ്മിലിന്റെ വാക്കുകളെ ചെവിയിലേക് കയറ്റാതെ മന്സി യയുടെ വീട്ടിൽ ഒന്നും പറയാതെ വിവാഹ ആലോചനയുമായി മുന്നിലേക്ക് പോയത്..
അസ്മിൽ പറഞ്ഞത് പോലെ കാര്യങ്ങൾ തുറന്നു പറഞ്ഞ സ്ഥലങ്ങളിൽ നിന്നെല്ലാം ആട്ട് മാത്രമായിരുന്നു മറുപടി…
അവരൊന്നും പെണ്ണ് ചോദിച്ചു വന്ന ഞങ്ങളെ തല്ലിയില്ല എന്ന് മാത്രം..
ചോദിക്കാൻ പാടുള്ള ചോദ്യമാണോ അത്..
അറിയില്ല.. പക്ഷെ എന്റെ മകന് വേണ്ടി.. ഞാൻ ചോദിച്ചല്ലോ പറ്റു…
എന്റെ മകൾക് അങ്ങനെ ഒരു ആലോചന വന്നാൽ ഞാൻ സമ്മതിക്കുമോ..
ഇല്ല ഒരുവിധം എല്ലാ മതാപിതാക്കളും സ്വന്തം കാര്യത്തിൽ സ്വാർത്ഥത നിറഞ്ഞവരാണ്.. “
“അസ്മി…
മോനേ..”
അവർ അവനെ മൃദുലമായി വിളിച്ചു…
അസ്മിൽ ഉമ്മയെ ഒന്ന് നോക്കി…
“നീ എല്ലാം പറഞ്ഞുവല്ലേ അവളോട്..???”
ഉമ്മ അസ്മിലിന്റെ അരികിലേക് വന്നു തലയിൽ തലോടി കൊണ്ടു അവനെ ആശ്വാസിപ്പിക്കാൻ എന്ന വണ്ണം ചേർന്നു നിന്നു…..
അസ്മിലിന്റെ മുഖം പെട്ടന്ന് ദേഷ്യം വന്നു ചുവന്നു തുടുത്തു…
“ഉമ്മാ…..”
നിങ്ങളീ… അസ്മി എന്നുള്ള വിളി ഒന്ന് നിർത്തുമോ..
കേൾക്കുമ്പോൾ എനിക്ക് തന്നെ ഞാൻ പെണ്ണാണോ എന്ന് തോന്നുകയാണ്…”
ദേഷ്യവും സങ്കട വും സഹിക്കാൻ കഴിയാതെ അസ്മിൽ ഉമ്മായോട് പൊട്ടി തെറിച്ചു…
“അസ്മി..
അസ്മി..
അസ്മി..
എപ്പോ നോക്കിയാലും ആ വിളി തന്നെ… ഞാൻ നിങ്ങളോd എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്..
എന്നെ അങ്ങനെ വിളിക്കരുതെന്ന്..
എന്റെ മുഴുവൻ പേര് വിളിച്ചു കൂടേ നിങ്ങൾക്കെങ്കിലും…”
അവസാനം അവൻ കരഞ്ഞത് പോലെ നസീമയോട് ചോദിച്ചു…
അസ്മി എന്ന് കേൾക്കുമ്പോൾ ഒരു പെണ്ണിന്റെ പേര് പോലെ അവന് തോന്നാറുണ്ട്…
“ഇത്രയും കാലത്തെ ജീവിതത്തി നിടയിൽ മനസിനേറ്റ മുറിവുകൾ ഒരുപാട് ഉണ്ട്..
ഹൃദയം കീറി മുറിക്കുന്നത് പോലെ ആയിരുന്നു പല ആളുകളുടെയും പ്രവർത്തികൾ..
റൂമിലേക്കു പോരുന്നോ എന്ന് എത്ര പ്രാവശ്യം എന്നോട് പലരും ചോദിച്ചിരിക്കുന്നു…
ഒറ്റക് നടക്കാൻ പോലും പേടിയായിരുന്നു പല സമയങ്ങളിൽ…
പിന്നെ പിന്നെ എല്ലാം ഒരു മൂഢനെ പോലെ കേൾക്കാത്തത് പോലെ ചിരിച്ചെന്ന പോലെ തള്ളി കളഞ്ഞിരുന്നു ഞാൻ…
പക്ഷെ ചില വാക്കുകൾ മനസിലിങ്ങനെ ഒരു നോവ് പോലെ സൂചി കൊണ്ടു കുത്തുന്നത് പോലെ ഇടക്കിടെ നോവിച്ചു കൊണ്ടിരിക്കും.. അത് പക്ഷെ ഏറ്റവും അടുത്തവരുടെ വാക്കുകളിൽ നിന്നായിരിക്കും.. അവരുടെ കളിയാക്കലുകൾ ആയിരിക്കാം…
ഒമ്പതാം ക്ലാസിലേക് എത്തിയപ്പോൾ ആയിരുന്നു എന്റെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ വരുവാൻ തുടങ്ങിയത്..
നീ ഒരു പെണ്ണാണല്ലോടാ എന്നുള്ള കൂടേ പഠിച്ചവരുടെ കളിയാക്കലുകളും.. അവരുടെ ശരീരത്തിലുള്ള തൊട്ടു തലോടലും സഹിക്കാൻ കഴിയാതെ ആയിരുന്നു…
അവസാനം ഗൾഫിലായിരുന്ന ഉപ്പയോട് കരഞ്ഞു പറഞ്ഞു എന്നെയും കൂടേ അങ്ങോട്ട് കൊണ്ടു പോകുവാനായി… കുറേ വർഷം അവിടെ ആയിരുന്നു എന്റെ ആദ്യനാളുകളിൽ…
എട്ടാം തരം കഴിയുന്നത് വരെ..…
വീണ്ടും എന്നെയും ഉമ്മയെയും ഉപ്പ അങ്ങോട്ട് തന്നെ പറിച്ചു നട്ടു…
അത് കൊണ്ടു എന്താ നാട്ടിൽ കൂട്ടുകാർ എന്ന് പറയാൻ ആരുമില്ല. എന്റെ അവസ്ഥ പറയാൻ എന്നെ ഒന്ന് മനസിലാക്കുവാൻ പറ്റിയ ഒരാളും ഉണ്ടായിരുന്നില്ല…
എനിക്കൊന്ന് തുറന്നു സംസാരിക്കാൻ കഴിഞ്ഞാൽ.. നീ ഞങ്ങളുടെ ഫ്രണ്ട് അല്ലേടാ എന്നാരെങ്കിലും എന്നോട് ഒരു വട്ടം പറഞ്ഞിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്..
സമ പ്രായമുള്ളവർ എല്ലാം ക്രിക്കറ്റ് കളിക്കുവാനോ ഫുട്ബാൾ കളിക്കുവാനോ പോകുമ്പോൾ… എന്നെയും ഒന്ന് വിളിച്ചിരുന്നെങ്കിൽ… എന്ന് കൊതിച്ചിട്ടുണ്ട്..
ഞാൻ അവരോട് ആരോടെങ്കിലും ചോദിച്ചാൽ പറയും.. ഇത് നിനക്ക് പറ്റിയ കളിയല്ല..
നീ കല്ല് കൊത്തി കളിക്കുകയോ… കണ്ണ് പൊത്തി കളിയോ… കളിച്ചോ… അല്ലെങ്കിൽ ഡാൻസ് പഠിക്കുകയോ ചെയ്തോ എന്ന്…
ഇതിൽ നിന്നെല്ലാം എന്റെ ഒളിച്ചോട്ടം ആയിരുന്നു… ഉപ്പയുടെ അടുത്തേക്കുള്ള യാത്ര…
എന്നെ തിരിച്ചറിയാൻ കഴിയാതെ ഇരിക്കാൻ ഞാൻ അവിടെ ആവുന്നതും ശ്രമിച്ചു,.. പുറത്തേക്… ആളുകൾ കൂടുന്നിടത്തേക്… കുടുംബ സങ്കമമോ.. ഫങ്ക്ഷനോ വരുമ്പോൾ ഞാൻ അതിൽ നിന്നെല്ലാം ഉൾ വലിഞ്ഞു…
പോകെ പോകെ എനിക്കും തോന്നി തുടങ്ങി.. അല്ല എന്റെ മനസും എന്നോട് പറഞ്ഞു തുടങ്ങി നീ ഒരു പെണ്ണാകുന്നു… നിനക്ക് ഇനി പെണ്ണെന്ന നിന്റെ ഐഡന്റിറ്റി മറിച്ചൊരു ജീവിതമില്ല…
ജീവിതം മുന്നോട്ട് തന്നെ നീങ്ങി.. പത്താം ക്ലാസും കഴിഞ്ഞു ഉപരി പഠനത്തിനായി ചേർന്നു…
അതൊരു ബ്രിട്ടീഷ് സ്കൂൾ ആയിരുന്നു… അവിടെ പഠിക്കാൻ വരുന്ന ഒരു കുട്ടിയോടും അവർ വർണ്ണത്തിന്റെ ലിംഗത്തിന്റെ.. രാജ്യത്തിന്റെ, മത ത്തിന്റെ വേർതിരിവ് ഒരിക്കലും കാണിച്ചിരുന്നില്ല… അവർക്കെല്ലാം മനുഷ്യൻ എന്ന ഒരൊറ്റ പേര് മാത്രം..
അവർ എന്നെ അവരിൽ ഒരാളായി മാത്രം കണ്ടു.. അത് കൊണ്ടു തന്നെ പിന്നീട് എനിക്ക് ഞാൻ ആരാണെന്ന് മാറി ചിന്തിക്കുവാൻ പോലും കഴിഞ്ഞില്ല..
എന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ സന്തോഷദിനങ്ങൾ ഞാൻ മാക്സിമം യൂട്ടിലൈസ് ചെയ്തു.. അടിച്ചു പൊളിച്ചു…
ഉപ്പാക്കും ഉമ്മാകും എന്റെ സന്തോഷമായിരുന്നു വലുത്.. അത് കൊണ്ടു തന്നെ ഞാൻ എങ്ങനെ നടന്നാലും അവർക്ക് എന്റെ സന്തോഷം മാത്രം മതിയായിരുന്നു..
അങ്ങനെ ഇരിക്കെയാണ്.. ഞാൻ ഏതോ ഒരു ആണിന്റെ കൂടേ ആണ് താമസമെന്നും അവർ വിവാഹം കഴിക്കാൻ പോവുകയാണെന്നും പറഞ്ഞു.. ആരോ ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക് എന്റെ കുറച്ചു ഫോട്ടോസ് എത്തിച്ചു കൊടുത്തു…
ഞാൻ എന്റെ പുതിയ ലോകത്തിലെ ഞാൻ തന്നെ കണ്ടെത്തിയ സ്വാർഗലോകത്ത് വിരാജിക്കുന്ന കുറേ ഏറെ ഫോട്ടോസ്.. അതിൽ എന്റെ പാട്ണർ ഒരു ബ്രിട്ടീഷ് പൗരനും ഉണ്ടായിരുന്നു…
എന്റെ സന്തോഷത്തിന് ഉമ്മ എന്ത് വേണമെങ്കിലും ചെയ്യുമെങ്കിലും ഇത് മാത്രം അംഗീകരിച്ചു തന്നില്ല.. ഉമ്മ സ്വന്തം ജീവിതം അവസാനിപ്പിക്കും എന്ന ഉറച്ച തീരുമാനം.. എന്റെ പാട്ണറേ ഒഴിവാക്കുവാൻ ഞാൻ നിർബന്ധിധനായി…
ഉടനെ എന്നെയും കൊണ്ടു അവർ കേരളത്തിലെക് പറന്നു…
രണ്ടു കൊല്ലം ആരും അറിയാതെ… കൗൺസിലിംഗ്.. ഊണിലും ഉറക്കത്തിലും.. എല്ലാം.. ഞാൻ ആണ് ആണെന്ന് എന്റെ മനസിനെ ഉറപ്പിക്കാൻ.. ഉപ്പ ഒരുപാട് പൈസ ചിലവാക്കി കൗൺസിലിംഗ് നടത്തുന്നവരെ കൊണ്ടു വന്നു…
അങ്ങനെ എനിക്ക് കുറച്ചു മാറ്റം വന്നെന്ന് തോന്നിയപ്പോൾ ആയിരുന്നു…. ഇനി ഒരു വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എന്റെ ഉമ്മയും വീട്ടുകാരും എത്തിയത്…
അതാണിപ്പോ ഇങ്ങനെ ആയത്…
കല്യണത്തിന്റെ അന്ന് തന്നെ ഇടിയൊക്കോ കിട്ടി… ചുണ്ടും തലയും ചവിട്ട് കിട്ടി പൊട്ടി…ആലോചിക്കുമ്പോൾ നഷ്ട്ടബോധമാണ് കൂടുതൽ…
എന്റെ പൊട്ടിയ ചുണ്ടിൽ നിന്നും ഒരു ഇളം പുഞ്ചിരി പുറത്തേക് വന്നു…
ഇതിലും വലിയ അപമാനം വന്നിട്ടും തളർന്നിട്ടില്ലാത്തത് പോലെ.. എനിക്ക് ഇനിയും കുറേ ഏറെ ദൂരം മുന്നിലേക്ക് സഞ്ചരിക്കാൻ ഉള്ളത് പോലെ. ഞാൻ എന്താണ് ആഗ്രഹിക്കുന്നതെന്നോ അത് നടക്കുമെന്ന് തന്നെ മനസു എന്നോട് പറയുന്നു…
“മന്സി അവൾ എന്റെ മനസിൽ നിന്നും പോകുന്നില്ലല്ലോ റബ്ബേ “…
വീണ്ടും എന്റെ ശരീരവും മനസും പരിവർത്തനത്തിനുള്ള പുറപ്പാടിലാണോ.. ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയിരിക്കുന്നു…
(ഇനി ഇത് മറ്റേത് [ലെസ്] ആയിരിക്കുമോ..
ഞാൻ അതും ചിന്തിക്കാതെ ഇരുന്നില്ല..)
നാളിത് വരെ കണ്ട ഞാനെ അല്ല.. മന്സിയ അവളെ കണ്ടത് മുതൽ നഷ്ട പെടുത്തരുതെന്നൊരു തോന്നൽ..
+++++
“ഉമ്മാ..
എനിക്ക് അവളെ വേണം…”
അസ്മിൽ തൊട്ടടുത്തു തന്നെ അവനെ നോക്കി ഇരിക്കുന്ന നസീമ യെ നോക്കി പറഞ്ഞു..
നസീമ ഞെട്ടലോടെ ആയിരുന്നു അവന്റെ വാക്കുകൾ കേട്ടത്… ഒരിക്കലും മന്സി ഇറങ്ങി പോയപ്പോൾ അവളുടെ പുറകെ അസ്മിൽ പോകുമെന്ന് കരുതിയതെ ഇല്ലായിരുന്നു..
അവന് എന്തൊക്കെയോ മാറ്റങ്ങൾ വന്നത് പോലെ… ജീവിതത്തിൽ ഒരു പെണ്ണില്ല എന്ന് പറഞ്ഞവൻ.. ഒരിക്കലും ഒരു പെണ്ണിനെ സ്നേഹിക്കാൻ കഴിയില്ല എന്ന് കരുതിയവൻ.. അള്ളാഹ്.. നീ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു…
നസീമ മനസിൽ ദൈവത്തോട് നന്ദി പറഞ്ഞു…
“മോനേ…
ഇനി അവൾ വരുമെന്ന് തോന്നുന്നുണ്ടോ..???
ഇല്ല അവൾ വരില്ല…
അവൾ മാത്രമല്ല ലോകത്തുള്ള പെൺകുട്ടികളിൽ അധികവും വരില്ല..
ഈ ഞാൻ അടക്കം…”
നസീമ അവനെ നോക്കി പറഞ്ഞു…
“അറിയാം ഉമ്മാ… ഞാൻ ആരായിരുന്നു എന്നുള്ളത് അറിഞ്ഞാൽ എല്ലാവരും എന്നെ വെറുപ്പോടോ നോക്കി എന്ന് വരാം.. പക്ഷെ എനിക്കിപ്പോ അവളെ മാത്രം മതിയെന്ന് തോന്നുന്നു…
ഈ ജന്മം ഇങ്ങനെ ആയതിൽ ഞാൻ മാത്രമാണോ ഉത്തരവാദി..
എനിക്ക് മാത്രമേ കുറ്റമുള്ളൂ..
എന്നോട് മാത്രമേ ആളുകൾക്കു വെറുപ്പുള്ളു..
എന്നെ പോലെ എത്രയോ ജന്മങ്ങൾ ഒരു നേരമെങ്കിലും ആരെങ്കിലും സ്നേഹത്തോടെ… ഒരുത്തിരി ഇഷ്ടത്തോടെ നോക്കിയിരുന്നെങ്കിൽ എന്ന് കൊതിച്ചു ഈ ഭൂമിയിൽ ഉണ്ടെന്നോ….
അവരാരും നികൃഷ്ട ജന്മങ്ങൾ അല്ല ഉമ്മാ..
അവരെല്ലാം മനുഷ്യർ തന്നെയാണ്..
നിങ്ങളെ പോലെ ഈ ലോകത്തുള്ള സകല ജനങ്ങളെയും പോലെ ചങ്കും കരളും ഹൃദയവും എല്ലാമുള്ള പച്ച മനുഷ്യർ..
നിങ്ങളിൽ നിന്നും ഞങ്ങൾക് കുറച്ചു ചില മാറ്റങ്ങൾ വന്നു പോയി.. അതും അവരുടെ കുറ്റം കൊണ്ടൊന്നു മല്ല.. ഈ ലോകത്തെ സൃഷ്ടിച്ചവന്റെ തമാശ ആയിരിക്കാം.. അവന്റെ മറ്റൊരു വികൃതി…”
നസീമ അസ്മിലി നെ ചേർത്തു പിടിച്ചു…
“ആര് എന്റെ മോനേ മനസിലാക്കിയില്ലെങ്കിലും ഉമ്മാക് അറിയാം… ഉമ്മാക് എന്നും നീ പ്രിയപെട്ടവനാണ്..
എന്റെ മോന് സ്വയം മാറി എന്ന് തോന്നുന്നുണ്ടല്ലോ.. എനിക്കത് കേട്ടാൽ മാത്രം മതി..
ഇനി എന്റെ മോന്.. എത്ര വീട്ടിൽ വേണേലും പോയി ഉമ്മ പെണ്ണ് ചോദിക്കാം..
ആകെ ഒരു പേടിയെ ഉണ്ടായിരുന്നുള്ളൂ.. വന്നു കയറുന്ന പെണ്ണിനെ എന്റെ മോൻ കരയിപ്പിക്കുമോ എന്ന്..
ഇനി എനിക്കാ പേടിയില്ല.. നീ ഇപ്പൊ ഒരു ആണായിരിക്കുന്നു… നല്ലൊരാണ്…”
+++++
മന്സിയ മന്സിൽ…
“കിടന്നിട്ടും ഉറക്കം വരാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ടു മറിഞ്ഞു…
അടി കിട്ടി ചോര ഒലിച്ചു നിൽക്കുന്ന അസ്മിലിക്കയെ യാണ് കണ്ണിൽ കാണുന്നത്…”
“ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നു…
എന്നോട് പറഞ്ഞില്ലെ.. ഞാൻ ഇങ്ങനെ ആയിരുന്നെന്ന്..
എന്നിട്ടും..
അതൊരു ഏറ്റ് പറച്ചിൽ അല്ലായിരുന്നോ…കുറച്ചു കാലം ഒന്ന് ക്ഷമിച്ചു നിൽക്കാമായിരുന്നില്ലേ…
എന്റെ മനസ് എന്നെ തന്നെ കുറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു…
“പടച്ചോനെ ഞാൻ എന്താണ് ചെയ്യേണ്ടത്…
ഞാൻ തിരിച്ചു പോയാൽ അസ്മിലിക്ക ഇനിയും പഴയ ത് പോലെ തന്നെ ആകുമോ.. എന്നെ കണ്ടപ്പോൾ കുടുംബക്കാരും എന്റെ കൂട്ടുകാരും കളിയാക്കി ചിരിക്കുമോ…
ഒരു എത്തും പിടിയും കിട്ടാതെ കണ്ണ് പോലും പൂട്ടാൻ കഴിയാതെ ഞാൻ കിടന്നു..
അവസാനം എനിക്കൊരു തീരുമാനം കിട്ടി…”
++++
പിറ്റേന്ന് രാവിലെ…
നാടും നട്ടാരും… ബന്ധുക്കളുമെല്ലാം അറിഞ്ഞിരിക്കുന്നു…
“അസ്മിൽ കെട്ടിയ പെണ്ണ് രാത്രിക് രാത്രി തന്നെ തിരിച്ചു പോയിരിക്കുന്നു…അവന് എന്തോ കുഴപ്പം ഉണ്ട് പോൽ..
കുഴപ്പം എന്താണെന്നു നിങ്ങൾക് അറിയില്ലേ ഇക്കാ…”
ചായ കടയിലെ പതിവ് ചർച്ചയിൽ അബ്ബാസ് ചോദിച്ചു…
“ഹോ….
അറിയാമെ…
പണ്ട് ഇവിടെ കുറച്ചു കാലം നിന്നതല്ലേ ചെക്കൻ…
അന്നേ ഞാൻ ഇവിടെ വരുന്നവരോട് മുഴുവൻ പറഞ്ഞിരുന്നു.. അവൻ ആണല്ല.. പെണ്ണാണെന്ന്…”
ചായ കട യുടെ ഓണർ ഹസീബ് അബ്ബാസിനെ നോക്കി പറഞ്ഞു…
“ഇപ്പൊ എന്തായി.. ഒരു പെണ്ണിന്റെ ജീവിതം കളയാൻ നോക്കി..
പക്ഷെ ഓള് ആള് ഉഷാറാണ്..
ഇന്നലെ തന്നെ പോയില്ലേ പെട്ടിയും കിടക്കകയുമെടുത്.. ഇനി ആര് പെണ്ണ് കൊടുക്കാനാണ്…
അല്ലെങ്കിലും ജബ്ബാറിനു കുറച്ചു അഹങ്കാരം കൂടുതൽ ആയിരുന്നു.. ഞാൻ വല്യ ആരാണെന്നും പറഞ്ഞല്ലേ നടന്നിരുന്നത്..
ഇപ്പൊ കിട്ടിയില്ലേ..
ഒരു വാക് എന്നോടൊക്കെ ചോദിച്ചിരുന്നെങ്കിൽ ആ ഫാമിലിയെ കുറിച്ചുള്ള ഫുൾ ഡീറ്റെയിൽസ് ഈ ഹസീബ് പറഞ്ഞു കൊടുക്കാമായിരുന്നു വല്ലോ…”
ഹസീബ് പതിവ് പോലെ ഒരു വിഷയം കിട്ടിയപ്പോൾ അതിൽ കടിച്ചു തൂങ്ങി സംസാരിക്കുന്നതിന് ഇടയിലാണ് മൂന്നു വണ്ടികൾ കടക്ക് മുന്നിലൂടെ ചീറി പാഞ്ഞു പോയത്..
ജബ്ബാറിക്ക യുടെ വീട്ടിലേ വണ്ടികൾ ആണല്ലോ..
“സുകൂറെ നീ കട നോക്കിക്കോ.. ഞാൻ ഇപ്പോ വരാം..”
കടയിലെ പണിക്കാരനെ കട ഏൽപ്പിച്ചു ആ കടയിൽ ആ സമയം ഉണ്ടായിരുന്ന മൂന്നാല് ആളുകളെയും കൂട്ടി ഹസീബ് ജബ്ബാറിക്ക യുടെ വണ്ടി പോയ വഴിയേ വേഗത്തിൽ നടക്കാൻ തുടങ്ങി…
+++++
“കാര്യം നിങ്ങൾക് അറിയാമല്ലോ… ഇനി അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു നിന്ന് വെറുതെ സമയം കളയണ്ട.. കുട്ടി ഞങ്ങളുടെ വീട്ടിൽ എത്തിയിട്ടുമുണ്ട്… ഇനി ഇതൊരു കേസും വക്കാണവുമാക്കാൻ ഇവർക്ക് താല്പര്യവുമില്ല..
ചെക്കൻ മൊഴി ചെല്ലണം…
അതും മൂന്നും ഒരുമിച്ച്..”
ജബ്ബാരിക്കയും കുറച്ചു ആളുകളും അസ്മിലിന്റെ വീട്ടിലേക് കയറിയ ഉടനെ പുറത്ത് ഇരിക്കുന്ന അസ്മിലിന്റെ ഉപ്പ നിയസിനോട് പറഞ്ഞു..
“നമുക്കൊന്ന് ഇരുന്നു സംസാരിച്ചിട്ട് പോരെ…”
നിയാസ് തന്റെ മകന്റെ ഭാഗം സംസാരിക്കാൻ എന്ന പോലെ ചോദിച്ചു..
“ഇനി സംസാരവും വാർത്തമാനവും ഒന്നുമില്ല..
അവന് വേണ്ടത് ഞങ്ങൾ ഇന്നലെ തന്നെ വയറ് നിറയെ കൊടുത്തിട്ടുണ്ട്.. നിങ്ങൾക്കും കിട്ടണ്ട എന്നുണ്ടെങ്കിൽ…”
ജബ്ബാറിന്റെ മൂത്ത മകൻ ആദിൽ നിയാസിനെ നോക്കി ഒരു ഭീഷണി പോലെ പറഞ്ഞു… കൂടേ ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്ന അസ്മിലിനെയും “
++++
ആ സമയം തന്നെ അവിടേക്കു ഒരു കാർ വന്നു നിന്നു…
അതിൽ നിന്നും മന്സി പുറത്തേക് ഇറങ്ങി…
മന്സിയയെ കണ്ട് ജബ്ബാർ ദേഷ്യത്തോടെ നോക്കി…
അവളുടെ കൂടേ ഉമ്മയും ഉണ്ടായിരുന്നു…
++++
“രാവിലെ മനസ് മാറി അസ്മിലിന്റെ അടുത്തേക് ഇറങ്ങാനായി തുടങ്ങിയ മകളെ ജബ്ബാർ റൂമിലിട്ട് പൂട്ടി യായിരുന്നു ഇങ്ങോട്ട് വന്നത്..
ഇന്നലെ രാത്രി തന്നെ അവളുടെ മനസ് മാറിയിരുന്നു…”
“മന്സി…
ടി…”
അവൾ വരുന്നത് എന്തിനാണെന്ന് അറിയാമായിരുന്ന ജബ്ബാർ അവളെ പിന്തിരിപ്പിക്കാനായി ഒച്ച ഇട്ടു…
“ഉപ്പ..
ഇങ്ങളോട് എനിക്ക് രാവിലെ പറഞ്ഞതെ പറയാനുള്ളു..
എനിക്കൊരു ജീവിതം ഇനി ഉണ്ടേൽ അത് എന്റെ കഴുത്തിൽ മഹർ ചാർത്തിയവനോടൊപ്പം ആയിരിക്കും..
ഇത് ഞാൻ കണ്ടെത്തിയ ആളൊന്നും അല്ലല്ലോ. നിങ്ങളെല്ലാം തീരുമാനിച്ചു എടുത്ത ആള്.. എനിക്ക് ഇന്നലെ ഒരു അബദ്ധം പറ്റി..
അസ്മിലിക്ക പറഞ്ഞത് കേട്ടപ്പോൾ മുന്നും പിന്നും ഓർക്കാതെ എടുത്തു ചാടി വീട്ടിലേക് പോന്നു.. പക്ഷെ ആലോചിച്ചപ്പോൾ അത് ശരിയല്ലെന്ന് തോന്നുന്നു..
എന്നോട് തുറന്നു പറയാൻ കുറച്ചു നേരം വൈകി എന്നാലും പറഞ്ഞല്ലോ.. ഒരു ആണിനെ പോലെ..
പിന്നെ എന്നെ തേടി വീട്ടിലേക്കും വന്നു.. ഇക്ക മാറിയിട്ടുണ്ടെന്ന് മനസിലാക്കാൻ എനിക്ക് ഇതൊക്കെ മതി…”
ജബ്ബാർ മന്സിയയുടെ വാക്കുകൾക് മുമ്പിൽ മറുപടി ഇല്ലാതെ വിയർത്തു… അവളുടെ ജീവിതമാണ്.. അവൾക്കാണ് എന്നെക്കാൾ തീരുമാനം എടുക്കാനുള്ള അർഹത…
“ജബ്ബാറെ…
മോള് ഇവന്റെ കൂടേ തന്നെ ജീവിക്കാൻ ഇഷ്ട്ടപെടുമ്പോൾ നമ്മളായി അറുത്തു മാറ്റുന്നത് തെറ്റാണ്..
നീ കേട്ടിട്ടില്ലേ അല്ലാഹുവിന്റെ ഹർഷ് പോലും കുലുങ്ങുന്നത് ഭൂമിയിൽ ഒരു തോലാക് നടക്കുമ്പോഴാണ്..
അല്ലാഹുവിന് തീരെ ഇഷ്ടമല്ലാത്ത കാര്യം..
ഇനി നീ വാശി പിടിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. അവനെ നിന്റെ മോൾക് മാറ്റി എടുക്കാൻ കഴിയും…”
കൂട്ടത്തിൽ മുതിർന്ന ഒരാൾ ജബ്ബാറിക്കയെ സ്വകാര്യമായി വിളിച്ചു കാര്യം പറഞ്ഞു..
ജബ്ബാറിനും കാര്യം മനസിലായി…
അയാൾ മകളെ അവിടെ തന്നെ യാക്കി വന്നവരെയും കൂട്ടി തിരിച്ചു പോയി..
കൂടേ കാഴ്ച കാണാൻ വന്ന ജനങ്ങളും…
+++++
അന്ന് രാത്രി… വീണ്ടും ഒരു ആദ്യ രാത്രി കൂടേ…
“മന്സി…
നീ എന്നെ വെറുത്തു പോയതാണെന്നാണ് ഞാൻ കരുതിയത്…”
എന്റെ മടിയിൽ തല വെച്ച് കിടക്കുന്ന അസ്മിലിക്ക എന്നോട് പറഞ്ഞു…
ഇക്കയുടെ ചുവന്നു തുടുത്ത ചുണ്ടിൽ നിന്നും തേൻ ഒലിക്കുന്നത് പോലെ ആയിരുന്നു വാക്കുകൾ.. പെണ്ണായ എനിക്ക് പോലും ഇക്കയുടെ അത്ര സൗന്ദര്യമില്ലാത്തത് പോലെ…
ഞാൻ ഇക്കയെ തന്നെ നോക്കി ഇരിക്കുന്നത് കൊണ്ടു ഇക്ക എന്താണ് പറഞ്ഞതെന്ന് ഞാൻ കേട്ടില്ല..
ഹേ..
എന്റെ കവിളിൽ ഇക്കയുടെ വിരൽ വന്നു തട്ടിയപ്പോളായിരുന്നു ഞാൻ എന്തോ ഓർത്തിരിക്കുന്നത് പോലെ ഞെട്ടിയത്..
എന്തെ… ഞാൻ ചോദിച്ചത് കേട്ടില്ലേ…
ആ കേട്ടു…
എന്നാൽ ഞാൻ എന്താണ് ചോദിച്ചത്…
കേൾക്കാത്ത ചോദ്യത്തിന് കേട്ടു എന്ന് പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ അത് തന്നെ സംഭവിച്ചു… ഞാൻ ഇക്കയുടെ മുഖത്തേക് തന്നെ നോക്കി ഇരുന്നു.. ഒരു ഉത്തരം കൊടുക്കാൻ കഴിയാതെ..
അവസാനം ഇക്ക തന്നെ വീണ്ടും ചോദിച്ചു…
“നിനക്ക് എന്നോട് വെറുപ്പ് തോന്നിയിട്ട് പോയതായിരുന്നോ പെണ്ണെ…”
ഞാൻ എന്റെ കൈ കൊണ്ടു ഇക്കയുടെ വായ പൊത്തി…
“ഹേയ്..
അങ്ങനെ അല്ല…
ആദ്യം കേട്ടപ്പോൾ എനിക്ക് അക്സെപ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല..
എന്നെ കെട്ടുന്ന ആൾക്ക് ഞാൻ കുറെ ഏറെ സങ്കല്പ്നങ്ങൾ നൽകിയിരുന്നു വെങ്കിലും..
അതൊന്നും ഇല്ലങ്കിലും എന്നെ സ്നേഹിക്കാൻ കഴിയുന്നവൻ ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു..
എന്നെ മഹർ ചാർത്താനായി ഇക്ക വന്നപ്പോൾ…ഇക്കയുടെ പ്രവർത്തികൾ കണ്ടപ്പോൾ എനിക്ക് സംശയം തോന്നിയിരുന്നു.. രാത്രി ഇക്ക പറഞ്ഞത് കൂടെ കേട്ടപ്പോൾ എന്തോ എന്റെ മനസിനു അതൊന്നും സ്വീകരിക്കാൻ കഴിഞ്ഞില്ല… അതായിരുന്നു പെട്ടന്ന് ഇവിടെ നിന്നും രക്ഷപെട്ടു വീട്ടിലേക് ഓടി പോവാൻ തോന്നിയത്…
പക്ഷെ ഒരിക്കലും ഇക്ക എന്നെ തേടി എന്റെ വീട്ടിലേക് വരുമെന്ന് ഞാൻ കരുതിയില്ല.. അവിടെ മുതൽ എനിക്ക് മനസിലായി ഇക്കയിൽ ഒരു പെണ്ണിന്റെ ഹോർമോൺ മാത്രമല്ല.. ആണിന്റെയും ഉണ്ടെന്ന്.. എനിക്ക് അറിയാം എന്റെ ഇക്കയെ മാറ്റി എടുക്കാൻ.. അതേനെനിക് കഴിയുമെന്ന് വിശ്വസം തോന്നിയത് കൊണ്ടു മാത്രമാണ് ഞാൻ ഈ വീട്ടിലേക് വന്നത്…
ഞാൻ എല്ലാം പറഞ്ഞു ഇക്കയോ നോക്കി…
ഇക്കയുടെ മുഖത് എവിടെയോ ഒരു ആത്മവിശ്വാസം നിറഞ്ഞത് പോലെ…
ഇനിയുള്ള നാളുകളിൽ അസ്മിലിക്ക ആത്മാർത്ഥ മായി തന്നെ ശ്രമിക്കുമെന്ന് തോന്നുന്നത് പോലെ…
ആരെയെങ്കിലും ഈ കഥ വേദനിപ്പിച്ചെങ്കിൽ ഞാൻ എഴുതിയ വാക്കുകൾ അങ്ങനെ എന്തെങ്കിലും….
ക്ഷമിക്കുക..
അക്ഷര തെറ്റുകൾ ഉണ്ടാവും.. കുറച്ചു ചാർജിൽ വേഗം എഴുതിയത് കൊണ്ടാണെ… തിരുത്താൻ സമയം കിട്ടിയില്ല..
ഇഷ്ടപെട്ടാൽ 👍👍👍
ബൈ
നൗഫു…☺️☺️☺️