Story written by Sarath Krishna
==================
അമ്മേ നാളെ എനിക്ക് സെമസ്റ്റർ ഫീസ് അടക്കണം നാളെയ last date
നിനക്ക് ചേട്ടനോട്ട് പറയായിരുന്നല്ലേ ….
ഉവ്വ് കാലത്ത് ഞാൻ പറഞ്ഞിട്ടുണ്ട് ….
ഇപ്പോ മോന്റെ കൈയിൽ കാശ് ഉണ്ടാവോ ആവോ….
അന്നേ കോളേജിൽ നിന്നെ കൊണ്ട് ചേർക്കുമ്പോഴേ ഞാൻ അവനോട് പറഞ്ഞതാ. എടുത്ത പൊന്തത ഫീസക്കും വേണ്ടാത്ത പണിക്ക് പോകണ്ട എന്ന് എന്നിട്ട് അവന്റെയും നിന്റെയും വാശിക്ക് പോയി ചേർന്നതല്ലേ ….
ഇനി ഫീസ് അടക്കാൻ വേണ്ടി എന്റെ കമ്മൽ പണയം വെക്കാൻ ചോദികണ്ടട്ട അന്ന് കുറി അടക്കാൻ വെച്ചിട്ട് തന്നെ എന്റെ കാത് മുഴുവൻ പഴുത്തു..
അമ്മയുടെ കമ്മൽ ഒന്നും എനിക്ക് വേണ്ട. എനിക്കുള്ള കാശ് ഒകെ എന്റെ ചേട്ടൻ തന്നോളും …..
പടിക്കലെ റോഡിൽ ബൈക്കിന്റെ ശബ്ദം കേട്ടപ്പോഴാണ് ഉമ്മറത് ഇരുന്നിരുന്ന മാധവിയും മകൾ രഞ്ജിതയും റോഡിലേക് നോക്കിയത്…
അത് ചേട്ടന്റെ വണ്ടിയുടെ ശബ്ദം അല്ലെ മോളെ കേൾക്കുനേ… ..
അതെ അമ്മെ അത് ചേട്ടൻ തന്നെയാ വരുന്നേ … ..
ഇന്ന് എന്താ അവൻ നേരത്തെ പണി നിർത്തിയോ…..
നീ ആടുകളെ ചെന്ന് അടപ്പത് ഇരിക്കുന്ന ചായ ഒന്ന് ചൂടാക്കിക്കോ….ഇനി ചായക്ക് ചൂടില്ലന് പറഞ്ഞു തുടങ്ങും…
പോകുന്ന വഴിക്ക് ആ വിളക്കും എടുത്ത് വെച്ചോ…
എന്താ ഡാ ഇന്ന് ഇത്ര വെപ്രാളം…നീ ഇപ്പോ ആ തുളസി തറ ഒകെ ഇടിച്ചു പൊളിക്കോ രാജീവ. … എന്തിനാ വണ്ടി ഇത്ര സ്പീഡിൽ ഓടിക്കുന്നെ .. പതുകെ ഓടിച്ച പോരെ…
എവിടെന്നേ … നിങ്ങളുടെ മോൾ…
അവൾ നിനക്കുള്ള ചായ എടുക്കാൻ അടുക്കളയിൽ പോയിട്ടുണ്ട്….
അവളുടെ ചായ …….. ഡി രഞ്ജിത….
നീ എന്തിനാ ഡാ. ….ഇങ്ങനെ വിളിച്ചു കൂവുനേ അവൾ ഇപ്പോ വരും…. നിനക്ക് ഇന്ന് എന്താ പറ്റിയെ എന്തിനാ നീ ഇത്ര ദേഷ്യപ്പെടുന്നെ…
വിളി കേട്ടുകൊണ്ട് രഞ്ജിത അടുക്കളയിൽ നിന്ന് വന്നു….
നീ കോളേജിൽ നിന്ന് വരുന്ന വഴി. ഏതാവാനോടടി നീ സംസാരിച്ചു നിന്നിരുന്നെ …
മടിയിൽ ഇരുന്നിരുന്ന മുറം ഉമ്മറത് വെച്ച് മാധവി എണീറ്റ് നിന്ന് കൊണ്ട് രാജീവന്റെ കൈയിൽ തൊട്ട് കൊണ്ട് ചോദിച്ചു…
നീ എന്തൊക്കെയാടാ ഈ പറയുന്നേ…. അവൾ ആരോട് സംസാരിച്ചു എന്നാ …
അവൻ അമ്മയുടെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു…
അത് നിങ്ങൾ അവളോട് ചോദിക്ക് തള്ളേ….കൂടെ ഉണ്ടായിരുന്ന ചെക്കൻ ആരായിരുന്നു എന്ന്…….
സത്യമാണോ ഡി ഇവൻ ഈ പറയുന്നേ… ആരായിരുന്നു അത്……
അമ്മേ അത്…..
നുണ പറഞ്ഞ കൊല്ലും ഞാൻ.. കൂട്ടാൻ കഷണം അരിയുന്ന കത്തിയ എന്റെ കൈയിൽ ഇരിക്കണേ……. പറയാടി ആരായിരുന്നു അത്…
അത്… എനിക്ക് ഒരാളെ ഇഷ്ട്ട…..
രഞ്ജിത ഇത് പറഞ്ഞു തീർന്നില്ല… രാജീവന്റെ കൈ അവളുടെ മുഖത്ത് വീണു…
കുരുത്തം കേട്ടവളെ ഇതിനായിരുന്നോ ഡി എന്നും രാവിലെ നീ അണിഞ്ഞൊരുങ്ങി പോയിരുന്നെ..
രാജീവൻ വീണ്ടും അവളെ തല്ലാൻ കൈ ഓങ്ങിയപ്പോ… അവന്റെ കൈ തടുത് കൊണ്ട് അവനെ മാറ്റി നിർത്തി മാധവി രഞ്ജിതയോട് ചോദിച്ചു….
ഏതാടി ആ ചെക്കൻ…. ഡി നിന്നോടാ ചോദിക്കുനേ….അവൾ കരയുന്നതിനിടയിൽ പ്രവീൺ എന്നാ പേര് പറഞ്ഞു … ….
അത് ആ പള്ളിപുറത്തുള്ള ചെക്കനെ… അമ്മേ. അവനുള്ളത് കൊടുക്കുന്നുണ്ട് ഞാൻ….
എല്ലാത്തിനും എന്നെ പറഞ്ഞ മതിയല്ലോ… ഫോൺ… ചോദിക്കുമ്പോ ചോദിക്കുമ്പോ ഡ്രസ്സ് അവളുടെ അമ്മേടെ…..എന്നെ കൊണ്ട് ഒന്നും പറയിപ്പികണ്ട….
ബാക്കിയുള്ളവന്റെ ജീവിതം പോലും മറന്നോണ്ട ഈ വീടിനു വേണ്ടി നേരം വെളുക്കുമ്പോ തൊട്ട് അന്തിയവണ വരെ കഷ്ടപ്പെടുന്നെ…. മതിട്ട നിന്റെ കോളേജിൽ പോക്ക് ഒക്കെ…
നിങ്ങൾക്ക് ഒകെ അറിയോ എനിക്കും ഉണ്ട് ആഗ്രഹങ്ങളും മോഹങ്ങളൊക്കെ…. ഈ പ്രായത്തിലും നല്ല ഒരു ഷർട്ട് പോലും എനിക്കില്ല . പേടിയാണ് മേടിക്കാൻ .. .. ആ കാശ് ഉണ്ടങ്കിൽ കൂട്ടിയെമൽ കൂടെ കൂട്ടിയാൽ വീട്ടിലേക്ക് എന്തെങ്കിലും വാങ്ങിക്കലോ എന്നാ ചിന്ത….
അമ്മ ആ പി ശാചിനോട് എന്റെ മുനിന്ന് പോകാൻ പറഞ്ഞെ… അത്രയും വെറുത്തു ഞാൻ. ഇത് അറിഞ്ഞപ്പോ തൊട്ട് പണിയുനിടത് പോലും ഒരു സമാധാനം ഉണ്ടായില്ല….അല്ല ഇനി ഇപ്പോ ഞാൻ ആർക്ക് വേണ്ടിയാ ഞാൻ ഇങ്ങനെ കിടന്ന്ഷ്ടപ്പെടുന്നത് അല്ലേ …..
എന്റെ എല്ല പ്രതീക്ഷകളും അവസാനിച്ചു…
രാജീവൻ പിന്നെയും എന്തൊക്കെ പിറു പിറുത് കൊണ്ടേ ഇരുന്നു. പിന്നീട് ആരോടും മിണ്ടാതെ അവൻ വണ്ടി എടുത്ത് എങ്ങോട്ടേക്കോ പോയി…
മുറിക്കുളിൽ കിടന്ന് രഞ്ജിത ഒരുപ്പാട് നേരം കരഞ്ഞു… അതിന് ശേഷം മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ച് അവൾ പ്രവീണിനെ ഫോണിൽ വിളിച്ചു…
പ്രവീൺ നമ്മുടെ ബന്ധത്തെ പറ്റി വീട്ടിൽ അറിഞ്ഞു… ഇന്ന് നമ്മൾ സംസാരിച്ചത് എങ്ങനെയോ ചേട്ടൻ അറിഞ്ഞു. എനിക്കിനി ഒരു നിമിഷം ഇവിടെ നിൽക്കാൻ പറ്റില്ലട്ടാ…
പുലർച്ച ചേട്ടൻ പത്രം ഇടാൻ പോകുമ്പോ. ഞാൻ വീടിന്റെ പിൻ വാതിലൂടെ ഇറങ്ങി വരം നീ അവിടെ ഉണ്ടാവണം…. നീ ഒന്നും പറയണ്ട നീ അവിടെ ഉണ്ടാവണം.. ഇനി നീ വന്നില്ലെങ്കിൽ നിങ്ങൾ ആരും പിന്നെ എന്നെ ഒരിക്കലും കാണില്ല… ഞാൻ ഫോൺ വെക്കാ… ഇനി വിളിച്ചലും എന്നെ കിട്ടില്ല.. ഇപ്പോ തന്നെ ആരും കാണാതെയ ഞാൻ വിളിക്കുനേ… ഇത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയിതു… ആ അടച്ചിട്ട മുറിയിൽ അവൾ അവളുടേതായ സാധങ്ങൾ ഒരുക്കി വെച്ച് സമയതിനായി കാത്തിരുന്നു…. രാത്രി 12 മണിയായിപ്പോ രാജീവൻ വന്ന് വാതിലിൽ മുട്ടിയപ്പോ വാതിൽ തുറന്ന് കൊടുത്തത് അമ്മയായിരുന്നു….
കൈ കഴുകി വാ മോനെ അമ്മ അത്താഴം എടുത്ത് വെക്കാം..
എനിക്കൊന്നും വേണ്ട അമ്മേ ..അമ്മ കഴിച്ചോള്ളൂ…
പിറ്റേന്ന് പുലർച്ച അമ്മയുടെ മുറി വാതിലിൽ ചേട്ടൻ മുട്ടി വിളിക്കുന്ന ശബ്ദം കേട്ടാണ് മയക്കത്തിൽ പെട്ടുപ്പോയ രഞ്ജിത ഉണരുന്നത്… ഉണർന്ന ഉടൻ ചേട്ടൻ വീട്ടിന് പോകുന്ന സമയത്ത് ഇറങ്ങാൻ വേണ്ടി ബാഗുമായി അവളുടെ മുറിയുടെ വാതിലിനോട് ചേർന്ന് നിന്നു
അമ്മേ …ഞാൻ പത്രത്തിന് പൂവാണ്… എന്നിട്ട് പോക്കറ്റിൽ കിടന്നിരുന്നു കുറെ നോട്ടുകൾ എടുത്ത് അമ്മയുടെ കൈയിൽ കൊടുത്തു കൊണ്ട് രാജീവൻ പറഞ്ഞു.
ഇത് അവൾക്കുള്ള സെമസ്റ്റർ ഫീസാണ് .. അമ്മ ഇത് മറക്കാതെ അവളെ ഏൽപ്പിക്കണം… ആ പിന്നെ..
ഞാൻ ഇന്നലെ രാത്രി മാമന്റെ വീട്ടിൽ പോയിരുന്നു.. കാര്യങ്ങളൊക്കെ ഞാൻ. മാമനോട് പറഞ്ഞിട്ടുണ്ട്. ..അച്ഛൻ ഇല്ലാത്ത സ്ഥിതിക്ക് മാമൻ അല്ലെ കാരണവർ സ്ഥാനത്ത് ഉള്ളത് .
കാര്യങ്ങൾ ഓകെ കേട്ടപ്പോ മാമനും വലിയ എതിർപ്പൊന്നും ഉണ്ടായില്ല.. അടുത്ത ഞായറാഴ്ച്ച ഞാനും മാമനും കൂടി. ആ പയ്യന്റെ വീട് വരെ ഒന്ന് പൂവാം .. അവളുടെ ഇഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ അമ്മേ…. അവളുടെ സന്തോഷം അല്ലെ നമ്മുക്കും വലുത്. ….
ഒരു കല്യാണം എന്നൊക്കെ പറഞ്ഞ ഇപ്പോ എവിടുന്ന എന്റെ മോനെ നിന്റെ കൈയിൽ അത്രയും കാശ് …
അതൊക്കെ നടക്കും. അമ്മേ ഒന്നും പറ്റില്ലെങ്കിൽ നമ്മുക്ക് ഈ വീട് അങ്ങ് വിൽക്കാം…
ഇത്രയും കേട്ടപ്പോൾ കൈയിലെ ബാഗ് ബെഡിലേക് എറിഞ്ഞു… അവൾ വാതിൽ തുറന്ന് ചേട്ടന്റെ അടുത്തേക്ക് ഓടിയെത്തി കെട്ടി പിടിച്ചു കരഞ്ഞു.. ആ കരച്ചിലിന്റെ ഇടയിലും അവൾ എങ്ങി കൊണ്ട് മാപ്പ് എന്നാ വാക്ക് പറഞ്ഞൊപ്പിക്കാൻ പാട് പെട്ടപ്പോ ആ കണ്ണീർ തുടച്ചു കൊണ്ട് ചേട്ടൻ ചോദിച്ചു…
ഏട്ടൻ തല്ലിയപ്പോ വേദനിച്ചോ എന്റെ മോളുന് …
കണ്ണീർ മറച്ചു കൊണ്ട് അവൾ പറഞ്ഞു…
ഇല്ല ഏട്ടാ….
By Sarath