അവളുടെ മുഖത്ത് നോക്കുമ്പോൾ ഉള്ളിലൊരു കുറ്റബോധമാണ്. മറ്റെവിടെയോ സന്തോഷത്തിൽ സമാധനത്തോടെ നല്ല ജീവിതം നയിക്കേണ്ടവൾ….

എഴുത്ത്: മനു തൃശ്ശൂർ

=====================

വീട്ടിലേയ്ക്കു കയറിയപ്പോൾ തന്നെ അവൾ എനിക്ക് ഏതിരെയുള്ള ഒരു പോരാട്ടത്തിന് കച്ച മുറുക്കിയെന്ന് എനിക്ക് തോന്നി…..

ഞാൻ കയറി വരുന്ന കാലൊച്ച കേട്ടാവണം അകത്തെ തയ്യൽമെഷീൻെറ കട കട ശബ്ദത്തിന് ഒപ്പം അവളുടെ പിറു പിറുക്കൽ കേൾക്കാം..

ആരോടൊക്കെ ഉള്ള ദേഷ്യം മുഴുവൻ അവൾ അതിൽ ചവിട്ടി തീർക്കുവാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..

എന്ത് പറയാനാ എൻറെ പെണ്ണ്… ഞാൻ തിരിച്ചൊന്നും പറയില്ലെങ്കിലും.. എൻറെ കുടുംബത്തോടുള്ള പ്രവർത്തിയിൽ ചിലപ്പോഴൊക്കെ ഏറെ തെറ്റുകളാണെന്ന് എനിക്ക് തന്നെ അറിയാം..

ഞാൻ മനപ്പൂർവമൊന്നും ചെയ്യില്ലെന്ന് അവൾക്കുമറിയാം… ഒരിക്കലും അവളെയും മോളെയും പട്ടിണിക്കിടില്ലെന്നു എന്നേക്കാളെറെ അവൾക്ക് നന്നായി അറിയാവുന്നതുമാണ്..

എന്നാലും ചില ദിവസങ്ങളിൽ പണത്തിന് ആവശ്യം വരുമ്പോഴാണ് അവൾക്കൊരു മാറ്റം വരും പെണ്ണായ് പോയില്ലെ….

എനിക്ക് പ്രായമേറെ ആയത് കൊണ്ട് ഇനി ജോലിയ്ക്ക് അങ്ങനെ പോകാൻ കഴിയില്ലായിരുന്നു….

ആകെ കുടുംബം വക ഉള്ളത് ഷെയർ വെച്ചപ്പോൾ കിട്ടിയ കുറച്ചു റബ്ലർ കൃഷിയും മറ്റു ചെറിയ കൃഷിയിൽ നിന്നുമുള്ള വരുമാനങ്ങളുമാണ് ജീവിക്കാനുള്ള ഏക പോംവഴി..

എൻറെ നല്ല പ്രായത്തിൽ വീട്ടുക്കാരിൽ നിന്നും കുറ്റപ്പെടുത്തലുകൾ ഏറിയാപ്പോൾ എനിക്ക് ഒരിക്കൽ നാടു വിടേണ്ടി വന്നു…

അങ്ങനെ നാടും വീടും വീട്ടുക്കാരും വേണ്ടെന്ന് വച്ചു ഒരുനാൾ ഞാൻ അറബ്യൻ മണ്ണിലേക്ക് വണ്ടി കയറിയപ്പോൾ…ഉള്ളിൽ ആരോടൊക്കെയോ ഉള്ള വാശിയായിരുന്നു…

പിന്നെ തിരിച്ചു വരുന്നത് ജീവിത്തിലെ നല്ലകാലങ്ങൾക്ക് ശേഷമാണ്…

അങ്ങനെ വീട്ടുകാർ നിർബന്ധിച്ചു ഒരു കല്ല്യാണവും കഴിച്ചു …

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ വിവാഹം എനിക്കു വേണ്ടായിരുന്നുയെന്ന് ..

അവളുടെ മുഖത്ത് നോക്കുമ്പോൾ ഉള്ളിലൊരു കുറ്റബോധമാണ്.. മറ്റെവിടെയോ സന്തോഷത്തിൽ സമാധനത്തോടെ നല്ല ജീവിതം നയിക്കേണ്ടവൾ .

ഇന്ന് എൻറെ കൂരയ്ക്കുള്ളിൽ ഇങ്ങനെ നരകിക്കുന്നത് ഓർത്ത് എനിക്ക് തന്നെ അവളോടെ സഹാതാപവും അലിവും ഉള്ളിൽ വേദനയും തോന്നിയിട്ടുണ്ട്..

അപ്പോഴും എന്റെ വേദനകളെ ഞാൻ എന്നിൽ തന്നെ ഒളിപ്പിച്ച് അവൾക്കു മുന്നിൽ ഒരു പരുക്കൻ മുഖമൂടി അണിഞ്ഞു നടക്കും..

വിവാഹ നാളുകൾക്ക് ശേഷം ഒരുപാട് വൈകിയാണ് ഒരു കുഞ്ഞു ഉണ്ടായത്‌..

അതിന്റ പേരിൽ എന്റെ വീട്ടുകാരും ബന്ധുക്കളും അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്…

വിവാഹ രാത്രിയിൽ ഞാൻ അവളോട് പറഞ്ഞിരുന്നു…. എനിക്ക് ഇത്രയും പ്രായമായി. .

ഇനി ഒരു കുട്ടീടെ അച്ഛൻ ആകുക എന്നൊക്കെ പറഞ്ഞാൽ എനിക്ക് നാണക്കേടാണ്… അതുകൊണ്ട് നീ ഒരു കുട്ടിയെ ആഗ്രഹിക്കരുത്… അഥവാ ഒരു കുട്ടി ഉണ്ടായാൽ വേണ്ട വെയ്ക്കണം..

നീ ചെറുപ്പമാണ് നിനക്ക് ആഗ്രഹം കാണും ഒരു കുഞ്ഞിനെ ലാളിക്കാൻ…
ഇവിടെ അനിയന്റെ മകനുണ്ട് അവനെ നീ സ്വന്തം മകനായി കണ്ടു ജീവിക്കുക…

ഒരു പക്ഷേ ഒരു ഭർത്താവ് എന്ന നിലയിൽ ഞാനൊരു പരാജയമാകും… എന്നാലും ഒരിക്കലും നീ എന്റെ കുറവുകൾ മറ്റുള്ളവരുടെ പറഞ്ഞു എന്നെ വിട്ടു പോകരുത്… പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..

അന്ന് എന്റെ നേർക്ക് ഒരു നിർവികാരത നോട്ടം മാത്രം അവൾ തന്നു…

ആ കണ്ണുകളിൽ നിന്നും പ്രതിക്ഷയും, ആഗ്രഹവും, സ്വപ്‌നങ്ങളും പഠി ഇറങ്ങി പോയിരുന്നു… പകരം ഒരു കല്ലിച്ച മുഖഭാവമായിരുന്നു പിന്നീട് അവൾക്ക്..

ഒന്നും മിണ്ടാതെ കിടക്കയുടെ ഇരുവശങ്ങളിലും തിരിഞ്ഞു കിടന്നക്കുമ്പോൾ.. ഒരു പക്ഷേ ഒരു തലോടൽ അവൾ ആഗ്രഹിച്ചിരുന്നു കാണും ….

ഒരു പക്ഷേ എന്റെ ഒരു സ്നേഹ സ്പർശമോ തലോടലോ മാത്രം മതിയാരുന്നു അവൾക്കു.. പക്ഷേ എന്നിലെ പരുക്കനായ മനുഷ്യൻ അവളുടെ ആഗ്രഹങ്ങൾക്കു നേരെ പലപ്പോഴും മുഖം തിരിച്ചു…

അവളുടെ പ്രാർത്ഥന കേട്ടാണോ… അവളുടെ ഒറ്റപ്പെടലിനു കൂട്ടാകാനാണോ എന്നറിയില്ല…ഞങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചു…

അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ നിമിഷം ഞാൻ അവളെ ഒരു പാട് നോവിച്ചു….

നമ്മുക്ക് ഈ കുട്ടി വേണ്ട . . ഒരു പക്ഷേ എന്നിലെ ക്രൂ*രത നിറഞ്ഞ അപകർഷതാ ബോധമാകും എന്നെ കൊണ്ട് അന്ന് അങ്ങനെ പറിയിച്ചതും…..

പക്ഷേ അവളിലെ അമ്മ തോറ്റു തരാൻ തയ്യാറായില്ല…. ഒരു പാട് യാതന അനുഭവിച്ചു..സ്വന്തം ജീവൻ തന്നെ മുൾ മുനയിൽ നിർത്തി അവൾ എന്റെ മോൾക് ജന്മം കൊടുത്തു…

അന്നാദ്യമായി എന്റെ മോളെ കൈയിലേറ്റ് വാങ്ങിയപ്പോൾ ഞാൻ അറിഞ്ഞു… ഒരു അച്ഛൻന്റെ നിർവൃതി….

ഈ തങ്ക കുടത്തിനെ ഇല്ലാതാക്കാനാണലോ ഞാൻ അവളോട്‌ യുദ്ധം ചെയ്തതെന്ന് ഓർത്തു….

ഇന്ന് എന്റെ മോളാണ് എന്റെ ജീവൻ… പലപ്പോളും എന്റെ മോളോടുള്ള അമിത സ്നേഹം കാണുമ്പോൾ…

അവൾ എന്നെ ചെടിപ്പിക്കാനായി പറയാറുണ്ട്….

” അന്ന് കൊ* ല്ലാൻ പറഞ്ഞതാ… ഇപ്പോൾ ഞാൻ പുറത്ത്… അച്ഛനും മോളും ഒന്ന്…

ആ വാക്കിനു മുന്നിൽ നിശബ്ദമായി ഞാൻ അപ്പോഴും അവളോടും എന്റെ മകളോടും മാപ്പിരിക്കാറുണ്ട്…

എങ്കിലും അവളിൽ നിന്നും മാഞ്ഞു പോയ ആ പുഞ്ചിരി തിരിച്ചു കൊടുക്കാൻ എനിക്കിന്നും കഴിഞ്ഞിട്ടില്ല..

ഇപ്പോൾ ഞാനും അവളും മോളും അടങ്ങുന്ന ജീവിതമായപ്പോളാണ് അവളനുഭവിച്ച നോവിന്റെ തീവ്രത അറിയുന്നത്… മറ്റൊരു പെണ്ണും ഇങ്ങനെയൊരു പ്രതീക്ഷയില്ലാത്ത ജീവിതം സഹിക്കില്ല..
.
അതു കൊണ്ട് തന്നെ അവളുടെ കുറ്റം പറച്ചിൽ കേട്ടു മൗനമാകാറാണ് പതിവ് ..

മോളെ കുറിച്ചാണ് അവൾക്കു വേവലാതി..എപ്പോഴും പറയുന്നു കേൾക്കാം..

ഒരു പെൺകുട്ടി ഉണ്ടെന്ന ചിന്തയില്ല അതിന് വല്ലതും വേണ്ടെ എന്തേങ്കിലും കരുതെണ്ട കരുതിയത് ഒക്കെ എടുത്തു കൊണ്ട് പോയി ഒരോ കാരണങ്ങൾ പറഞ്ഞ് വിറ്റു അതിൻെറ ജീവിതവും,.. പ്രതീക്ഷയും കളഞ്ഞു…

അവളുടെ വാക്കുകൾ എന്നും ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്…

അവളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ പോയില്ല…. എല്ലാത്തിനും കാരണക്കാരൻ ഞാനാണെല്ലോ…

ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിൽ പോയി ഇത്തിരി ചോറെടുത്തു കഴിച്ചു..അവളുടെ അടുത്തു വന്നിരിന്നു…..

നിൻെറ നടുവേദന മാറിയോ.. എന്ന ചോദ്യത്തിന്..

എന്തിനാ മാറുന്നത്… ചത്തു പോട്ടെ ഞാൻ അച്ഛന് മോൾക്കും സന്തോഷമാകുമല്ലോ..

മതി .. തൈയ്ച്ചത്.. നീ പോയി കിടക്ക് നമ്മുക്ക് വല്ല വഴിയും കണ്ടു പിടിക്കാം…. എന്നൊക്കെ പറയണമെന്നുണ്ട്..

പക്ഷേ… അപ്പോൾ അതിനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു..

അവൾക്ക് വല്ലാത്ത നടുവേദന ഉണ്ട്…. ഡോക്ടർ ഒരുപാട് പറഞ്ഞു കുറച്ചു നാൾ റസ്റ്റ് എടുക്കാൻ..

പക്ഷെ… പറഞ്ഞാൽ അനുസരിക്കില്ല എനിക്കാണെങ്കിൽ ഒന്നും ഉറപ്പിച്ചു പറയാനും പറ്റില്ല.. കാരണം അവൾക്കു സങ്കടം വന്നാൽ.. അന്ന് ഈ മെഷിനൊപ്പമാകും അവൾ….

ഒരു പക്ഷേ അവളുടെ ദുഃഖം എന്നെക്കാൾ ഏറെ അറിയുന്നതു ആ യന്ത്രത്തിനാകും

ഇന്ന് അവൾക്കൊരു നല്ല സങ്കടമുണ്ട്..

ഇപ്പോൾ കുറച്ചു പണത്തിന് ആവശ്യം വന്നു

അത് വളരെ അത്യാവശ്യമാണ് അവളുടെ ചേച്ചിയുടെ മോൾക്ക് പ്രായം തികഞ്ഞിരിക്കുന്നു… അതിനു ഒരു തരി പൊന്നു വേണം അതാണിപ്പോൾ പ്രശ്നം..

നമ്മള് ഒന്നും കൊടുക്കാതിരുന്ന മോശമല്ലെ ഏട്ടാ … എല്ലാരുമോരോ സമ്മാനം കൊടുക്കുമ്പോൾ ഞാൻ മാത്രം എങ്ങനെ വെറും കയ്യോടെ പോകും… ഒന്നും വേണ്ട നീ ഒന്നു വന്ന മാത്രം മതിയെന്ന് ചേച്ചി പറഞ്ഞു… പക്ഷെ എൻറെ ഏട്ടൻ മറ്റുള്ളവരുടെ മുന്നിൽ താണു പോകുന്നത് എനിക്ക് സഹിക്കില്ല..

അത് കേൾക്കുമ്പോൾ ഞാനങ്ങ് ഇല്ലാതെ ആകുന്ന പോലെ അവൾക്ക് മുന്നിൽ ഞാൻ ഒന്നുമല്ലെന്ന് തോന്നി..

പലപ്പോഴും പലതും പറഞ്ഞു വഴക്ക് ഇടുകയും അവളെ ചിലപ്പോൾ ഒക്കെ തല്ലുകയും ചെയ്തിട്ടുണ്ട്.. ദേഷ്യം കൊണ്ടോ വെറുപ്പു കൊണ്ടോ അല്ലെ.. തളരാതെ ഇരിക്കാനാണ്

എന്നിട്ടും അവൾക്ക് മുന്നിൽ ഒരിക്കൽ പോലും പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ല..

എൻെറ സങ്കടം അവൾ അറിയരുത്.. അതു പുറത്ത് കാട്ടാതിരിക്കാൻ ഞാൻ പലപ്പോഴും ദേഷ്യം കാട്ടുകയാണ് പതിവ്..

ചിലപ്പോൾ താമശ മുഖേനെ പറയും..

ആ യന്ത്രത്തിന് നാല് ചക്രം ഉണ്ടല്ലോ..അത് ആ ഇറക്കത്തിൽ കൊണ്ട് വച്ച് അതുമേൽ കയറി ഇരുന്നു എങ്ങോട്ടെലും പോ എന്ന്..

അപ്പോൾ അവൾ പറയണ് കേൾക്കാം പോകണം ആയിരുന്നു ആദ്യമെ പോകണം ആയിരുന്നു.. പോയേനെ..

പക്ഷെ. എന്ന വാക്കിൽ അത് തീരും പിന്നെ ഒന്നും പറയണ് കേട്ടിട്ടില്ല..എൻ്റെ പെണ്ണ്.

പലപ്പോഴും രാത്രി കിടക്കുമ്പോൾ പറയണ് കേൾക്കാം എൻറെ ഭാഗത്ത് മറ്റൊരുത്തിയാണെ ചിന്തിച്ചു നോക്ക് ഏട്ടാ.. അവൾ ആണെങ്കിൽ പിറ്റേ ദിവസം തന്നെ നിങ്ങളെ ഇട്ടേച്ച് പോകുമായിരുന്നില്ലെ..?..

ശരിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. പിന്നെ എൻറെ ഭാര്യയെ ഓർത്ത് എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട് പാവം ഒന്നും ആവശ്യം പെട്ടില്ലേലും ഒരു തരി സ്നേഹം മാത്രം മതി. അവിടെ ആണ് ഞാൻ ഏറെ തളർന്നു പോകുന്നത്….

ഞാൻ മെല്ലെ എഴുന്നേറ്റ് ഉമ്മറ പടിയിൽ പോയി ഇരുന്നു….

അവൾ അപ്പോഴും അതിൽ തന്നെ ശ്രദ്ധിക്കുക ആണ് ഞാനൊരു ഷർട്ടു എടുത്തു ഇറങ്ങി.. എങ്ങോട്ടെന്ന ചോദ്യം എപ്പോഴേത്തെയും പോലെ കേട്ടു…

ഞാനൊന്നും പറഞ്ഞില്ല റബ്ബർ ഷെഡ്ഡിൽ പോയി കുറച്ചു ഷീറ്റ് എടുത്തു വണ്ടിയിൽ വച്ചു..റോഡിലേക്ക് ഇറങ്ങി..

രാത്രി കയറി വരുമ്പോൾ അവൾ മെഷീൻ മുകളിൽ തലവച്ച് കിടക്കുവാണ്..

ഞാനവളെ വിളിചുണർത്തി..

കഴിച്ചോ.. നീ… എങ്കിൽ കിടന്നോ ഞാൻ പറഞ്ഞു അല്ലെങ്കിൽ വാ കഴിക്കാം..

ഞാൻ കഴിച്ചു എന്ന് മറുപടി…

ഏട്ടൻ ഇരിക്കു ഞാൻ ചോറ് എടുക്കാം…

അവൾ അടുക്കളയിലേക്ക് നടക്കുമ്പോൾ മോൾ എവിടെ എന്ന ചോദ്യത്തിന് ഉറങ്ങിയെന്ന് തിരിയാതെ തന്നെ ഒരു മറുപടിയും..

ചോർ വിളമ്പുമ്പോൾ ഞാൻ അവൾക്ക് ആയി കുറച്ചു വിളമ്പി വച്ചു അവിടെ ഇരിക്കാൻ പറഞ്ഞു ..

വിശപ്പില്ലേട്ടാ ..

എനിക്കും ഇല്ല . ഞാൻ പറഞ്ഞു

പക്ഷെ ഭക്ഷണം വെറുതെ കളയണ്ട നീ എനിക്കൊപ്പം ഇരുന്നാൽ നിന്റെ സന്തോഷം നിറഞ്ഞ മുഖം കണ്ടാൽ എനിക്കൊരു വറ്റെങ്കിലും ഇറങ്ങും.. .

നീ കഴിക്ക് വിശപ്പ് കാണും..

ഞാൻ പോക്കേറ്റിൽ നിന്നും ഒരു പൊതി എടുത്തു അവൾക്ക് മുന്നിൽ വച്ചു..

എന്താ ഇത്….

ഒരു പവൻെറ സ്വർണ മാലയാണ്… ചേച്ചി മോൾക്ക് നമ്മുക്ക് വല്ലതും കൊടുക്കേണ്ടെ.. നിന്റെ സങ്കടം കണ്ടാൽ ഞാൻ സഹിക്കില്ല മറ്റെന്തിനേക്കാൾ വലുത് എനിക്ക് നീയല്ലെ..

എനിക്ക്.. നീയല്ലെ ഉള്ളു..

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചോറിലേക്ക് അടർന്നു വീണു ഒന്നും പറഞ്ഞില്ല മുറിയിലേയ്ക്കോടി പോകുന്ന കണ്ടു..

എനിക്ക് കഴിക്കാനും തോന്നിയില്ല പറ്റണില്ല..ചങ്കിൽ എന്തോ കനം വച്ചിരിക്കുന്നു ഒരിറ്റു ഉമിനിർ പോലും ഇറങ്ങുന്നില്ല..

ഞാൻ പതിയെ എഴുന്നേറ്റ് മുറിയിൽ ചെന്നു. അവൾ അവിടെ കമിന്ന് കിടക്കുക ആണ് കരയുക ആണെന്ന് തോന്നി..

ഞാൻ വിളിച്ചു എടീ…

നീ എന്താ.. ചോറു വിളമ്പിവച്ചു ഇങ്ങ് പോന്നു വാ കഴികേണ്ടേ.. വാ എനിക്ക് വിശക്കുന്നുണ്ട്….

അവളുടെ കൈയ്യിൽ പിടിച്ചപ്പോൾ ഏട്ടാന്ന് വിളിച്ചു എൻറെ നെഞ്ചിലേക്ക് വീണു..

ഞാനവളെ മുറുക്കി പിടിച്ചു…. വാ കഴിക്കാം എന്ന് പറഞ്ഞു അവളെ കുട്ടി കൊണ്ട് പോകുമ്പോൾ..

ഞാൻ കരയാൻ മാത്രം മറന്നു പോയത് കരയാൻ എനിക്ക് കണ്ണീര് ഇല്ലാത്ത് കൊണ്ട് മാത്രമാണ്…

ശുഭം❤️🙏

~മനു തൃശ്ശൂർ